താലി, ഭാഗം 129 – എഴുത്ത്: ലക്ഷ്മി ശ്രീനു

അതും പറഞ്ഞു കാശി പുറത്തേക്ക് പോയി…

പ്രിയ ആ നിമിഷം മരിച്ചു മണ്ണടിഞ്ഞു പോയെങ്കിൽ എന്ന് തോന്നി പോയി…….

തിരിച്ചുള്ള യാത്രയിൽ ഭദ്ര വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു അത് കാശിക്ക് മനസിലാകുകയും ചെയ്തു.അതുകൊണ്ട് അവൻ അവളോട് ഒന്നും മിണ്ടാൻ പോയില്ല….

കാശി…കുറച്ചു ദൂരം കഴിഞ്ഞതും അവൾ അവനെ നോക്കാതെ വിളിച്ചു.

എന്താ ഡോ…

നമുക്ക് ഒന്ന് ബീച്ചിൽ പോകാം എന്റെ മൈൻഡ് ആകെ ഡിസ്റ്റർബ് ആണ്……..! അവന്റെ കൈയിൽ അമർത്തി പിടിച്ചു പറഞ്ഞു.

മ്മ് പോകാം…അവൻ അവളെ ഒന്ന് നോക്കിയിട്ട് നേരെ ബീച്ചിലേക്ക് പോയി….

ബീച്ചിൽ എത്തിയതും ഭദ്ര കാറിൽ നിന്ന് വേഗം ഇറങ്ങി കടലിലേക്ക് നടന്നു കാശി അവളെ ഒന്ന് നോക്കിയിട്ട് സൈഡിൽ കണ്ട കടയിൽ നിന്ന് രണ്ടു ഐസ്ക്രീം വാങ്ങി അവളുടെ അടുത്തേക്ക് നടന്നു……ഭദ്ര കണ്ണുകൾ അടച്ചു കടലിലേക്ക് കുറച്ചു ഇറങ്ങി നിൽപ്പുണ്ട്…കുറച്ചു സമയം അങ്ങനെ നിന്നപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി അവൾ കണ്ണ് തുറന്നു കടലിലേക്ക് നോക്കി അങ്ങനെ നിന്നും…

കുറച്ചു കഴിഞ്ഞു കാശി അവളുടെ അടുത്തേക്ക് വന്നു ഐസ്ക്രീം അവൾക്ക് നേരെ നീട്ടി…ഭദ്ര ചിരിയോടെ വാങ്ങി.

കുടിക്ക് നന്നായി തണുക്കട്ടെ നല്ല ചൂടിൽ ആണല്ലോ മാഡം….കാശി ചിരിയോടെ പറഞ്ഞു ഐസ്ക്രീം കുടിക്കാൻ തുടങ്ങി.

പിന്നെ രണ്ടുപേരും വെറുതെ കൈകോർത്തു കുറച്ചു സമയം കടൽക്കരയിലൂടെ നടന്നു……

കാശി……..!

മ്മ്മ്…….

നീ എന്താ ഇങ്ങനെ……ഭദ്രയുടെ ചോദ്യം കേട്ട് കാര്യം മനസ്സിലാകാതെ അവളെ നോക്കി.

നിനക്ക് എന്താ എന്നോട് ഒരു ദേഷ്യവുമില്ലാതെ ഇങ്ങനെ എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നെ….. നീ എന്നെ മനസ്സിലാക്കിയതിന്റെ ഒരു ശതമാനം പോലും ഞാൻ നിന്നെ മനസിലാക്കിയിട്ടില്ല……അത് നിനക്കും അറിയാം എന്നിട്ടും….കാശി അവളെ ചിരിയോടെ ചേർത്ത് പിടിച്ചു.

I LOVE YOU… പറഞ്ഞു കഴിഞ്ഞു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു ഭദ്ര പെട്ടന്ന് ചുറ്റും നോക്കി അതികം തിരക്ക് ഇല്ല അതുകൊണ്ട് ആരും കണ്ടിട്ടില്ല…അവൾ ഒരു ചിരിയോടെ അവനോട് ചേർന്ന് നടന്നു.

അതെ ഇനി ഇവിടെ നിന്നാൽ വീട്ടിൽ ഉള്ള ചട്ടമ്പികല്യാണി പാവം പീറ്റർന്റെ നെഞ്ചത്ത് പഞ്ചാരി മേളം നടത്തും…കാശി പറഞ്ഞു.

അത് ശരിയ അച്ഛനും മാമനും കൂടെ പെണ്ണിനെ വഷളാക്കി വച്ചേക്കുവല്ലേ…….ഭദ്ര അവനെ കളിയാക്കി പറഞ്ഞു.

ഓഹ് അത് പത്തുമാസം ദ ഇതിനുള്ളിൽ അല്ലെ കിടന്നത് അപ്പോൾ പിന്നെ ഇതിനപ്പുറം പ്രതീക്ഷിക്കാം നീ ആ സമയത്ത് ഒന്ന് അടങ്ങി ഇരുന്നിട്ട് ഉണ്ടോ ഡി….. അമ്മേടെ അല്ലെ മോള് ഇങ്ങനെ ഒക്കെ നോക്കിയ മതി….കാശിയും കളിയാക്കി….. ഭദ്ര അവന്റെ വയറ്റിൽ ഇട്ടു നുള്ളി എന്നിട്ട് മുഖം വീർപ്പിച്ചു മുന്നോട്ട് നടന്നു……..കാശിയും ചിരിയോടെ മുന്നോട്ട് നടന്നു…..പിന്നെ അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു..

കാശി എനിക്ക് വിശക്കുന്നു…ഭദ്ര വയറ്റിൽ തടവി പറഞ്ഞു.

ആ ഇതിന് മാത്രം ഒരു കുറവും ഇല്ല മാറ്റവും ഇല്ല……കാശി ചിരിയോടെ പറഞ്ഞു ഡ്രൈവ് ചെയ്തു… പിന്നെ അവളുടെ വിശപ്പിന്റെ ആഴം കൂടിയാൽ ഉള്ള അവസ്ഥ അറിയാവുന്നത് കൊണ്ട് കാശി ഒരു ഹോട്ടലിൽ കഴിക്കാൻ ഇറങ്ങി…..

കാശി ബിരിയാണി തന്നെ ഓർഡർ ചെയ്തു….. ഭദ്രക്ക് അതിൽ പുതുമയൊന്നും തോന്നിയില്ല കാരണം അവളെക്കാൾ നന്നായി അവളുടെ ഇഷ്ടങ്ങൾ അറിയുന്നത് കാശിക്ക് ആണെന്ന് അവൾക്ക് അറിയാം……! ഭദ്ര പതിവ് തെറ്റിച്ചില്ല രണ്ടു ബിരിയാണി കഴിച്ചപ്പോൾ ആണ് കൊച്ചിന്റെ വിശപ്പ് അടങ്ങിയത്……… അവനും ആ കാഴ്ചപുത്തരി അല്ലാത്തത് കൊണ്ട് ബില്ല് കൊടുത്തു ഇറങ്ങി……!

*******************

അച്ഛാ…… അമ്മ ഇതുവരെ വന്നില്ലല്ലോ നമുക്ക് ഒന്ന് പോയി നോക്കിയാലോ……!

എന്തിന്…… ഇനി അവൾ ഈ വീടിന്റെ പടി ചവിട്ടിയാൽ കൊ, ന്നുക, ളയും ഞാൻ ആ *****മോളെ……….!

അച്ഛാ….. ഇതൊക്കെ മോർഫിങ് ആകും അല്ലാതെ അമ്മയെ നമുക്ക് അറിഞ്ഞുടെ………!

ശ്യാം….. നിനക്ക് അവളെ അറിയില്ല… അവൾ എങ്ങനെ നിന്റെ അമ്മ ആയിയെന്ന് അറിയില്ല നിനക്ക്…… സ്വന്തം മോന്റടുത്ത് അച്ഛന് പറയുന്നതിന് ഒരു പരിധി ഉണ്ട്….! അയാൾ ഗൗരവത്തിൽ പറഞ്ഞു…..

എന്താന്ന് മനസ്സിലായോ കഥ…നമ്മുടെ പ്രിയയുടെയും സൂരജ് മോന്റെയും ഒരു കിടിലൻ വീഡിയോ പുറത്ത് വന്നു…. അത് പ്രിയയുടെ ഭർത്താവ് സുധീഷും മകൻ ശ്യാമും കണ്ടു…സുധീഷ് ഒരു ഡോക്ടർ ആണ്.ആദ്യവിവാഹത്തിൽ ഉള്ളത് ആണ് മകൻ ശ്യാം. മുൻഭാര്യ പ്രിയയുമായി ഉള്ള സുധീഷിന്റെ വഴിവിട്ട ബന്ധത്തെ തുടർന്ന് ഡിവോഴ്സ് വാങ്ങി പോയത് ആണ്…..അതോടെ പ്രിയ സുധീഷിന് ഒപ്പമായ്……

അച്ഛാ എന്നാലും അമ്മ ഇങ്ങോട്ടു വരാതെ ഇരിക്കോ… അമ്മക്ക് എന്തെങ്കിലും പറ്റിയിട്ട് ഉണ്ടാകും നമുക്ക് പൊലീസിൽ കംപ്ലയിന്റ് കൊടുത്താലോ……അമ്മയെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടും അമ്മയോട് അമിതമായ സ്നേഹമുള്ളത് കൊണ്ടും എന്തോ ശ്യാമിന് ആ വീഡിയോ വിശ്വസിക്കാൻ തോന്നിയില്ല….സുധീഷ് മോനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി…

**********************

ചാരു……. നീ എന്നെ ഒന്ന് വിശ്വസിക്ക് ഇത് ആരാന്ന് പോലും എനിക്ക് അറിയില്ല…സൂരജ് ഭാര്യചാരുലതയോട് പറഞ്ഞു.

ഒരക്ഷരം താൻ മിണ്ടരുത്… ദ തന്റെ സാധനങ്ങൾ എടുത്തു ഇറങ്ങിക്കോണം ഇപ്പൊ ഈ വീട്ടിൽ നിന്ന്…..! അവന്റെ ഡ്രസ്സ്‌ എടുത്തു വച്ച ബാഗ് എടുത്തു അവന്റെ മുന്നിലേക്ക് ഇട്ടു കൊണ്ട് ചാരു പറഞ്ഞു.

ചാരു ഇതൊക്കെ ഫേക്ക് ആണ് നിനക്ക് നിന്റെ ഭർത്താവിനെ വിശ്വാസമില്ലേ….സൂരജ്

ഒരക്ഷരം താൻ മിണ്ടരുത്…… തന്നെ എനിക്ക് നന്നായി അറിയാം അതുകൊണ്ട് തന്നെ ആണ് ഇറങ്ങി പോകാൻ പറഞ്ഞത്…അച്ഛൻ കണ്ടു പിടിച്ചു തന്ന ഒരു പോലീസുകാരൻ മോൾക്ക്….തന്നെ കുറിച്ച് എന്തുമാത്രം പരാതി കേട്ടിട്ടുണ്ട് അതൊന്നും വിശ്വസിച്ചിട്ടില്ല ഈ ചാരുലത പക്ഷെ ഇത്………. ഇവളും താനുമായി ഉള്ള ഫോട്ടോയേ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ താൻ എന്താ ഡോ എന്നോട് പറഞ്ഞത്…… ഇപ്പൊ തനിക്ക് ഇവളെ അറിയില്ല അല്ലെ………!ചാരു ദേഷ്യത്തിൽ പറഞ്ഞു.

നിർത്തെ, ഡി…വല്ലവനും പടച്ചുവിട്ട ഒരു വീഡിയോയുടെ പേരും പറഞ്ഞ എന്റെ തലയിൽ കയറിയാൽ ഈ സൂരജ് ആരാന്നു നീ അറിയും…അവന്റെ മുഖം മാറി അവൻ അവളുടെ കൈയിൽ പിടിച്ചു അവനോട് ചേർത്ത് അലറി…

കൈ എടുക്കെടോ…ചാരു അവന്റെ കൈ കുടഞ്ഞെറിഞ്ഞു…

ഇത് എന്റെ ഫ്ലാറ്റ്….. എന്റെ അച്ഛൻ എന്റെ പേരിൽ എനിക്ക് വാങ്ങി തന്ന ഫ്ലാറ്റ്……. ഇറങ്ങി പോ, ടോ….. കണ്ടവളുമാരുടെ ഒക്കെ കൂടെ പോയി കിടക്കുന്ന ഒരു കാ, മഭ്രാന്തനെ എനിക്ക് ഇനി ഭർത്താവ് ആയി വേണ്ട…പറഞ്ഞു തീരും മുന്നേ ചാരു കഴുത്തിൽ കിടന്ന താലി ഊരി അവന്റെ മുഖത്ത് എറിഞ്ഞു കൊടുത്തു

ഡീീീ……..! അവൾക്ക് നേരെ കൈ ചൂണ്ടികൊണ്ട് സൂരജ് തിരിഞ്ഞു അപ്പോഴേക്കും പുറത്ത് കാളിങ് ബെൽ മുഴങ്ങി….ചാരു അവനെ നോക്കിയിട്ട് പോയി വാതിൽ തുറന്നു. അവളുടെ അച്ഛനും സഹോദരനുമായിരുന്നു അത്.

അഹ് അളിയൻ എങ്ങോട്ടാ ഈ ബാഗ് ഒക്കെ ആയിട്ടു……. പ്രിയ ഡോക്ടർന്റെ അടുത്തേക്ക് ആണോ അതോ വേറെ ആരെങ്കിലും ഉണ്ടോ……! അവൻ പുച്ഛത്തോടെയും പരിഹാസത്തോടെയും ചോദിച്ചു.സൂരജ് അവനെ ഒന്ന് നോക്കിയിട്ട് ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി….ചാരു നിറഞ്ഞ കണ്ണോടെ അച്ഛനെ നോക്കി… സൂരജ് ഫ്ലാറ്റിൽ നിന്ന് പോകുമ്പോൾ അവനെ കാണുന്നവർ ഒക്കെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു സൂരജ് ദേഷ്യത്തിൽ ഫോൺ എടുത്തു ആരെയോ വിളിച്ചു ആ വീഡിയോ ഡിലീറ്റ് ആക്കുന്നന്തിനെ കുറിച്ച് സംസാരിച്ചു.ശേഷം ആരെയോ വിളിച്ചു സംസാരിച്ചു…

*********************

ആഹാ അപ്പോൾ ഇനി ഗർഭിണികളെ തട്ടി ഇവിടെ നടക്കാൻ പറ്റില്ലല്ലോ….കാശി കളിയാക്കി ദേവനെ നോക്കി.

സിയയും ശാന്തിയും ചിരിയോടെ പരസ്പരം നോക്കി ഭദ്ര ആണെങ്കിൽ ശ്രീക്കുട്ടിയോട് തല്ല് കൂടി അവളുടെ കൈയിൽ ഉള്ള സ്നാക്സ് കഴിക്കുന്ന തിരക്കിൽ ആണ്…

അഹ് നീ ഒന്ന് അറിഞ്ഞു ശ്രമിച്ചാൽ ഇവിടെ ഒരു ഗർഭിണി കൂടെ ആകും……ഹരി കാശിയുടെ ചെവിയിൽ പതിയെ പറഞ്ഞു.കാശി കൊച്ചിനോട് തല്ല് കൂടുന്ന ഭദ്രയേ നോക്കി…

അഹ് ഇതിനെ രണ്ടിനേം സഹിക്കുന്ന പാട് എനിക്കെ അറിയൂ പിന്നെ അല്ലെ ഇനി ഒരെണ്ണം കൂടെ….കാശി പറഞ്ഞു ഹരി ചിരിച്ചു……

വീണ്ടും കുറച്ചു സമയം കൂടെ സംസാരിച്ചു ഇരുന്നു…….

ഞങ്ങൾ ഇറങ്ങട്ടെ…ഇനിയും നിന്നാൽ ഒരുപാട് താമസിക്കും……! കാശി കുഞ്ഞിപെണ്ണിനെ കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു.

എല്ലാവർക്കും കൂടെ ഇവിടെ നിന്നിട്ട് നാളെ പോയാൽ പോരായിരുന്നോ….അമ്മ പറഞ്ഞു.

എനിക്ക് നാളെ രാവിലെ മംഗലാപുരം പോണം അമ്മ അതാ
ഞങ്ങൾ പിന്നെ വരാൻ ഇരുന്നത് ആണ് പിന്നെ നമ്മുടെ ഒക്കെ വല്യേട്ടൻ ഒരു അച്ഛനാകാൻ പോകുന്നുന്നറിഞ്ഞിട്ട് ഒന്ന് കാണാതെ പോകുന്നത് ശരി ആണോ അത് ആണ് സന്ധ്യക്ക്‌ തന്നെ വന്നത്…കാശി ചിരിയോടെ പറഞ്ഞു….

ഞങ്ങളും ഇറങ്ങുവാ…അമ്മ വന്നിട്ടുണ്ട് അവിടെ ഇനിയും വൈകിയാൽ ശരി ആകില്ല അപ്പോൾ ഏട്ടനും ഏട്ടത്തിക്കും കൺഗ്രാസ്‌…ഹരിദേവനെ ചേർത്ത് പിടിച്ചു പറഞ്ഞു…..

അമ്മമ്മേടെ കുഞ്ഞിപെണ്ണ് പോവാ…! അമ്മശ്രീക്കുട്ടിയെ എടുത്തു ചുംബിച്ചു കൊണ്ട് ചോദിച്ചു…..

നാളെ വരാം ഞാൻ..കുറുമ്പി ചിരിയോടെ പറഞ്ഞു……

അമ്മമ്മക്ക് ഉമ്മ കൊടുത്തേ……ഭദ്ര ചിരിയോടെ പറഞ്ഞു കേൾക്കേണ്ട താമസം കുറുമ്പി ഉമ്മ കൊടുത്തു….

പിന്നെ യാത്ര പറഞ്ഞു ഹരിയും കാശിയുമൊക്കെ ഇറങ്ങി…

വീട്ടിൽ എത്തിയപ്പോഴേക്കും കുഞ്ഞിപെണ്ണ് ഉറക്കം പിടിച്ചിരുന്നു…ഭദ്ര കുഞ്ഞിനെ ബേബി ബെഡിൽ കൊണ്ട് കിടത്തി…

കാശി ഇവൾക്ക് ഇച്ചിരി കുറുമ്പ് കൂടുന്നില്ലേ……..ഉറങ്ങി കിടക്കുന്ന ശ്രീകുട്ടിയെ നോക്കി ഭദ്ര ചോദിച്ചു.കാശി അവളെ സൂക്ഷിച്ചു നോക്കി….

അതെ മാഡം താങ്കൾക്ക് ആണ് ഇപ്പൊ ആ പൊടിക്കുപ്പിയെകാൾ കുറുമ്പ്……എന്റെ കൊച്ചിനെ പറയാതെ പോയി കുടിക്കാൻ വെള്ളം എടുത്തു വയ്ക്കെടി…കാശി അവളുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു….. ഭദ്ര അവനെ നോക്കി പുച്ഛിച്ചു കൊണ്ട് താഴെക്ക് പോയി…… കാശി ചിരിയോടെ ഫ്രഷ് ആകാൻ കയറി… ഭദ്ര താഴെക്ക് വരുമ്പോൾ പീറ്റർന്റെ മുറി അടച്ചിട്ടുണ്ട് അവൻ ഉറക്കമായെന്ന് തോന്നി അവൾക്ക് അതുകൊണ്ട് തന്നെ ഭദ്ര അവനെ വിളിക്കാതെ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയി…

കാശി ഫ്രഷായി ഇറങ്ങിയപ്പോൾ ഫോണിൽ ആരുടെയൊക്കെയൊ മിസ്സ്‌ഡ് കാൾസ് ഉണ്ട്……കാശി ചിരിയോടെ തിരിച്ചു വിളിച്ചു കുറച്ചു സമയം സംസാരിച്ചു. പെട്ടന്ന് താഴെ നിന്നും ഭദ്രയുടെ ശബ്ദം കേട്ടു…

കാശി…….! കാശി പിന്നെ വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട്‌ ആക്കി അപ്പോഴേക്കും എന്തോ വീണുടയുന്ന ശബ്ദം കേട്ട് കാശി വേഗം താഴെക്ക് ഇറങ്ങി പോയി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *