നിനക്ക് വേണ്ടി………..! അത് കേട്ട് കാശിയിൽ വല്യ ഞെട്ടൽ ഒന്നും ഉണ്ടായില്ല പക്ഷെ പിന്നെ പറഞ്ഞത് കേട്ട് കാശിയിൽ ഞെട്ടൽ ഉണ്ടായി……..!
ശിവദ നീ ഉദ്ദേശിച്ചത് പോലെ ഒരു പെണ്ണല്ല…… അവൾക്ക് നീ ഒരു ഭ്രാന്ത് ആണ് കാശി……… അവൾ നിനക്ക് വേണ്ടി ആണ് എന്നെ തേടി വന്നത്……. നിന്നോട് ഉള്ള ഇഷ്ടം അത് ഒരു തരം ഭ്രാന്തയി അവളിൽ വളർന്നിട്ടുണ്ട് അവൾക്ക് നിന്നെ കിട്ടാൻ ഭദ്ര തടസ്സമാകാതെ ഇരിക്കാൻ ആണ് അവൾനിങ്ങളെ തമ്മിൽ തെറ്റിക്കാൻ ആയി കുഞ്ഞിന്റെ കാര്യം അവളോട് മറച്ചു വച്ചത്….. നിങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചത് ഒക്കെ എല്ലാം എല്ലാം നിനക്ക് വേണ്ടി…………! ഭദ്രയേ കൊല്ലാൻ പോലും ശിവദ മടിക്കില്ല…………! സൂരജ് പറഞ്ഞത് ഒക്കെ കേട്ട് കാശി നല്ലത് പോലെ ഞെട്ടി അവൻ ഒരിക്കലും ഈ വക്കീൽ നോട്ടീസിന്റെയും കുഞ്ഞിന്റെ കാര്യത്തിലും ഒക്കെ പിന്നിൽ നിന്നത് ശിവ ആണെന്ന് കരുതിയില്ല……………. കാശി സൂരജിനെ ഒന്ന് നോക്കിയിട്ട് വേഗം പുറത്ത് നിന്നവരോട് എന്തോ പറഞ്ഞു പോയി……..
നീ എത്ര ഓടിയിട്ടും കാര്യമില്ല കാശി അവളുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനമായിട്ട് ഉണ്ട്………അവൻ പോയ വഴിയേ നോക്കി പുച്ഛത്തിൽ പറഞ്ഞു
💫💫💫💫💫💫💫💫💫💫💫💫💫💫
ഭദ്രയുടെ മുഖത്ത് ശക്തിയിൽ വെള്ളം വീണതും അവൾ കണ്ണുകൾ വലിച്ചു തുറന്നു………….. ഭദ്ര മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ശിവയെ കണ്ടു ഞെട്ടി………
ശിവ…….! ഭദ്ര പറഞ്ഞു.
അതെ ശിവ തന്നെ ആണ് നീ എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ…………! ശിവ ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ മുന്നിലേക്ക് ചെയർ വലിച്ചിട്ടു ഇരുന്നു…
നീ….. നീ എന്തിനാ എന്നെ പിടിച്ചു വെച്ചേക്കുന്നേ…….. എന്നെ അഴിച്ചു വിട് ശിവ………! ഭദ്ര കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു.
അങ്ങനെ അഴിച്ചു വിടാൻ അല്ലല്ലോ നിന്നെ ഇങ്ങോട്ടു കൊണ്ട് വന്നത്……..!ശിവ
നിനക്ക് എന്താ വേണ്ടത്……… എന്തിനാ നീ എന്നെ ഇങ്ങനെ കെട്ടിയിട്ടേക്കുന്നെ……!ഭദ്ര.
അത് ഒരു നല്ല ചോദ്യമാണ്…… എനിക്ക് വേണ്ടത് കാശിയെട്ടനെ ആണ്……… കെട്ടിയിട്ടേക്കുന്നത് നിന്റെ ഈ ശരീരം പിച്ചിചീന്തി നിന്നെ ഒന്ന് സ്നേഹിക്കാൻ ഒരാൾ വരുന്നുണ്ട്…………….ഭദ്രയുടെ ശരീരത്തിലൂടെ തഴുകി ശിവ പറഞ്ഞു….
ഭദ്ര അവളെ വല്ലാത്ത ഭാവത്തിൽ നോക്കി………
നിനക്ക് എന്താ ഡി ഭ്രാന്ത് ഉണ്ടോ…….. എന്നെ അഴിച്ചു വിടുന്നത് ആണ് ശിവദ മോഹന് നല്ലത്……….!ഭദ്ര ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു.
നീ ആരാ ഡി എന്നോട് ആക്ജ്ഞാപിക്കാൻ…………! ശിവദ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ചോദിച്ചു.
നിന്റെ ഈ അഹങ്കാരം നിന്റെ നാശത്തിന് ആണ്……. ഞാൻ വീണ്ടും പറയുന്നു ശിവദ എന്നെ അഴിച്ചു വിടുന്നത് ആണ് നിനക്ക് നല്ലത്….. കാശി വന്നാൽ നിന്റെ അവസാനം അവന്റെ കൈകൊണ്ട് ആകും………….! ഭദ്ര
എന്റെ അഹങ്കാരമാണോ എന്റെ അടങ്ങാത്ത ആഗ്രഹമാണോ ഇന്ന് ഇവിടെ നടക്കുന്നത് എന്ന് ശ്രീഭദ്ര കുറച്ചു കൂടെ കഴിയുമ്പോൾ അറിയും……………! ശിവ അതും പറഞ്ഞു ഫോൺ എടുത്തു ആരെയോ വിളിച്ചു പുറത്തേക്ക് പോയി……
തിരിച്ചു ശിവ വല്ലാത്ത ദേഷ്യത്തിൽ അകത്തേക്ക് കയറി വന്നു……. വന്നതും ഭദ്രയുടെ മുഖമടച്ചു ഒരടിയായിരുന്നു……..
ഡീീീ……….ഭദ്ര ദേഷ്യത്തിൽ ശിവയെ നോക്കി അലറി…….ശിവ അത് ശ്രദ്ധിക്കാതെ ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന ചെയർ എടുത്തു തറയിൽ അടിച്ചു ഭദ്രയുടെ അടുത്തേക്ക് പാഞ്ഞു വന്നവളുടെ കവിളിൽ കുത്തിപ്പിടിച്ചു……………….
നീ……. നീ ജീവിച്ചിരിക്കുന്ന കാലത്തോളം എനിക്ക് എന്റെ കാശ്യേട്ടനെ കിട്ടില്ല…….അതിന് നീ മരിക്കണം ഭദ്ര……… സൂരജ് അവൻ നിനക്ക് വേണ്ടി ഇവിടെ എത്തും മുന്നേ കാശിയേട്ടൻ അവനെ പിടിച്ചുന്ന്……….അപ്പോൾ പിന്നെ നിന്നെ ഇനി ഞാൻ ആർക്ക് വേണ്ടിയാ കാത്തു വയ്ക്കേണ്ടത്…………. നിന്റെ മരണം അത് ഇപ്പൊ എന്റെ ആവശ്യമാണ്………..! ശിവ എന്തൊക്കെയൊ പരസ്പരബന്ധമില്ലാതെ വിളിച്ചു പറഞ്ഞു……. ഭദ്ര അവളെ നോക്കി പുച്ഛത്തിൽ ചിരിച്ചു………..
നീ ഒരു മണ്ടിയാണ് ശിവദ………..ഭദ്ര പറഞ്ഞത് കേട്ട് ശിവ അവളെ തുറിച്ചു നോക്കി.
എന്നെ കൊന്നത് കൊണ്ടോ അല്ലെങ്കിൽ എന്നേ ഒളിപ്പിച്ചത് കൊണ്ടോ നിനക്ക് കാശിയേ ഈ ജന്മം സ്വന്തമാക്കാൻ കഴിയില്ല ശിവദ………… കാശിക്ക് ഈ ജന്മം ഒരു പെണ്ണെ ഉള്ളു അത് നിന്റെ മുന്നിൽ ഇരിക്കുന്ന ഈ ഞാൻ തന്നെ ആണ്……………….!
ആഹ്ഹ്ഹ്……….ശിവദ തലമുടിയിൽ പിടിച്ചു വലിച്ചു അലറി വിളിച്ചു ഭദ്രക്ക് അവളുടെ മാനസികാവസ്ഥ കണ്ടു പേടി തോന്നി…….. പെട്ടന്ന് ആരോ പുറത്ത് വന്ന ശബ്ദം കേട്ട് ഭദ്രയും ശിവയും ഒരുമിച്ച് വാതിലിനടുത്തേക്ക് നോക്കി…………..കാശിയേ പ്രതീക്ഷിച്ച ശിവദയെയും ഭദ്രയെയും ഞെട്ടിച്ചു കൊണ്ട് കയറി വന്നത് മറ്റൊരാൾ ആയിരുന്നു………!
💫💫💫💫💫💫💫💫💫💫💫💫💫💫
പീറ്റർ കുഞ്ഞിനെ കൊണ്ട് ശാന്തിയേ ഏൽപ്പിച്ചു ദേവനോടും ഹരിയോടും ഭദ്രയേ തട്ടി കൊണ്ട് പോയതും കാശിപിന്നാലെ പോയതും ഒക്കെ പറഞ്ഞു……….!
അപ്പോൾ എല്ലാം അവസാനിച്ചുന്ന് വിചാരിച്ചപ്പോൾ തുടങ്ങിവയ്ക്കുവാണോ വീണ്ടും………. ആരാ പീറ്റർ ഭദ്രയേ കൊണ്ട് പോയത്……….ദേവൻ
അറിയില്ല ആരാന്നു കാശിക്ക് ആളെ മനസിലായി എന്ന് തോന്നുന്നു അത് ആണല്ലോ പിന്നാലെ പോയത്…….പീറ്റർ.
ഞാൻ കാശിയെ വിളിക്കാം….ഹരി പറഞ്ഞിട്ട് കാശിയെ വിളിച്ചു കാൾ ലൗഡ് സ്പീക്കറിൽ ഇട്ടു….ആദ്യം വിളിച്ചപ്പോൾ കാൾ എടുത്തില്ല കാശി ഹരി വീണ്ടും വിളിച്ചു അപ്പോഴേക്കും കാൾ എടുത്തു….
കാശി നീ എവിടെയാ….ഹരി.
ഞാൻ എന്റെ പെണ്ണിനെ തേടി പോവാ….. അവൾക്ക് എന്തെങ്കിലും പറ്റിയാൽ ഹരിയേട്ടന്റെ പെങ്ങൾ ഉണ്ടല്ലോ ഒരുത്തി അവൾ പിന്നെ ജീവനോടെ വീട്ടിൽ വരില്ല……..!കാശി ഹരിയോട് ദേഷ്യത്തിൽ പറഞ്ഞു………മൂന്നുപേരും പരസ്പരം നോക്കി..
നീ ഇപ്പൊ എവിടെ ആണ്……..!ഹരി.
ഞാൻ വിൽസൺബംഗ്ലാവിലേക്ക് പോവാ……….അത്രയും പറഞ്ഞതും കാശിയുടെ ഫോൺ ഓഫയി……… ഹരി പിന്നെയും വിളിച്ചുവെങ്കിലും കിട്ടിയില്ല…
അപ്പോ ഇതിനെല്ലാം പിന്നിൽ ശിവ ആണോ…….ദേവൻ.
അവളെ കൊണ്ട് ഒറ്റക്ക് ഇത് ഒന്നും ചെയ്യാൻ ആകില്ല അവളെ ശക്തമായി സഹായിക്കുന്ന ആരോ ഒരാൾ ഉണ്ട്…..ഹരി.
നമുക്ക് എന്തയാലും അങ്ങോട്ട് പോകാം…….പീറ്റർ
നീ ഇവിടെ തന്നെ ഉണ്ടാകണം ഇവിടെ അവർ മാത്രമേ ഉള്ളു…….സിയയും അമ്മയും അവിടെ സേഫ് ആണ്…….ദേവൻ പീറ്റർനോട് പറഞ്ഞു.
ഞാൻ കൂടെ……പീറ്റർ വീണ്ടും ചോദിച്ചു.
വേണ്ട ശ്രീക്കുട്ടി ഇവിടെ ഉള്ളപ്പോൾ ശിവ മോളെ ഇനി ഇവിടുന്ന് കൊണ്ട് പോകാൻ ശ്രമം നടത്തില്ലന്ന് ആര് കണ്ടു………ദേവൻ അവനോട് പറഞ്ഞു പീറ്റർന് കാര്യം മനസ്സിലായി…….
അധികം നിൽക്കാതെ അവർ രണ്ടുപേരും കാശി പറഞ്ഞ ബംഗ്ലാവിലേക്ക് തിരിച്ചു……….ദേവനും ഹരിയും കാശി പറഞ്ഞ സ്ഥലത്തു എത്തുമ്പോൾ കാശിയുടെ കാർ കിടപ്പുണ്ട് രണ്ടുപേരും കാർ ഒതുക്കിയിട്ട് വേഗം അകത്തേക്ക് നടന്നു…………..
കാശി………! അകത്തേക്ക് കയറിയിട്ടും ആരുടെയും അനക്കവും ബഹളവും കേൾക്കാത്തത് കൊണ്ട് ദേവൻ ഉറക്കെ വിളിച്ചു…
കാശി……..രണ്ടുപേരും ഉറക്കെ വിളിച്ചു കൊണ്ട് മുകളിലത്തെ നിലയിലേക്ക് കയറി…….. അടഞ്ഞു കിടക്കുന്ന വാതിലുകൾ ഒക്കെ അവർ തുറന്നു ഇല്ല അവിടെ എങ്ങും അവർ ആരുമില്ല……
കാശി പറഞ്ഞ സ്ഥലം ഇത് ആണ് പക്ഷെ അവരെ ഒന്നും ഇവിടെ കാണുന്നില്ലാലോ……ഹരി.
നമുക്ക് താഴെ ഒന്നുടെ നോക്കാം………രണ്ടുപേരും താഴെക്ക് ഇറങ്ങി…..
ദേവനും ഹരിയും അവിടെ മുഴുവൻ നോക്കി എങ്കിലും അവരെ കണ്ടെത്താൻ ആയില്ല തിരിച്ചു കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അവർ ആ കാഴ്ച കണ്ടത്……
തുടരും….