ദേവനും ഹരിയും അവിടെ മുഴുവൻ നോക്കി എങ്കിലും അവരെ കണ്ടെത്താൻ ആയില്ല തിരിച്ചു കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അവർ ആ കാഴ്ച കണ്ടത്…
മു, റിച്ചു മാറ്റപ്പെട്ട നിലയിൽ കിടക്കുന്നരണ്ടു കാലുകൾ…ദേവനും ഹരിയും വേഗം അതിനടുത്തേക്ക് പോയി…ഒറ്റനോട്ടത്തിൽ തന്നെ അത് ശിവയുടെ കാലുകൾ ആണെന്ന് അവർക്ക് മനസ്സിലായി ആ കാലിൽ നിന്ന് ചോരത്തുള്ളികൾ പൊഴിയുന്നുണ്ട്. ഹരിയുടെ നെഞ്ച് പിടഞ്ഞു എന്തൊക്കെ ആയാലും സ്വന്തം ചോര ആണ്…
ദേവാ…! ഹരി അവന്റെ കൈയിൽ മുറുകെ പിടിച്ചു.
ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് ഹരി നമുക്ക് അവരെ കണ്ടു പിടിക്കണം നീ വാ…….ദേവൻ അവന്റെ തോളിൽ തട്ടി പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങിയതും കാശിയുടെ ഫോൺ കിടക്കുന്നത് കണ്ടു അവർ…. ദേവൻ വേഗം പോയി ഫോൺ എടുത്തു.
ഡാ ഇത് കാശിടെ ഫോൺ അല്ലെ….! ഹരി
അതെ അവന്റെ തന്നെ ആണ്….. ഇവിടെ വേറെ എന്തോ പ്രശ്നം ഉണ്ട് ഹരി അവർക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട് നമുക്ക് ഇവിടെ ഒന്നുടെ നോക്കാം..! രണ്ടുപേരും കൂടെ അവിടെ മുഴുവൻ അന്വേഷിക്കാൻ തുടങ്ങി പെട്ടന്ന് ആണ് അവർ ഒരു കൂട്ടിൽ അടച്ചു ഇട്ടേക്കുന്നെ ഒരു പ്രത്യകതരം ജീവിയെ കണ്ടത്….അതിന്റെ രൂപം കണ്ടാൽ തന്നെ പേടി തോന്നും….അത് എന്തോ കഴിക്കുന്നുണ്ട് ദേവനും ഹരിയും പരസ്പരം ഒന്ന് നോക്കിയിട്ട് അതിന്റെ അടുത്തേക്ക് പോയി…പെട്ടന്ന് പുറകിൽ ശിവയുടെ കാലുകൾ കണ്ട സ്ഥലത്തു നിന്ന് ഇതേ രൂപത്തിൽ ഉള്ള ഒരു ജീവിയുടെ അലർച്ച കേട്ട് രണ്ടുപേരും അങ്ങോട്ട് നോക്കി… ശിവയുടെ കാലിലെ മാം, സം ക, ടിച്ചു പ, റി, ക്കുന്ന ആ കാഴ്ച രണ്ടുപേരെയും ഒരുപോലെ ഉലച്ചു…
ദേവാ……ഹരി ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ട് പോകാൻ തുടങ്ങിയതും ദേവൻ അവനെ പിടിച്ചു വച്ചു……
നീ എന്ത് ആപത്തമാ കാണിക്കുന്നേ…ആ ജീവി നമ്മളെ കണ്ടാൽ ജീവനോടെ തി ന്നും……! ദേവൻ ദേഷ്യത്തിൽ പറഞ്ഞു ഹരിയേ പിടിച്ചു നിർത്തി… കൂട്ടിൽ കിടക്കുന്ന ആ ജീവികൾ സൈഡിൽ നിന്ന് എന്തോ കടിച്ചു പറിക്കുന്നത് കണ്ടു ദേവൻ ഒന്ന് സൂക്ഷിച്ചു നോക്കി……പകുതിയിൽ അധികവും അത് കഴിച്ചു തീർത്ത ശിവയുടെ ശരീരമായിരുന്നു അത്… ശിവയുടെ കൈയിലും കഴുത്തിലും ടാറ്റൂസ് ഉണ്ട് അത് വ്യക്തമായ് ദേവൻ കണ്ടു ഹരി അത് കാണും മുന്നേ അവനെയും കൊണ്ട് അവിടെ നിന്ന് പോകാൻ ദേവൻ ശ്രമിച്ചു…
ഹരി വാ നമുക്ക് ഇവിടെ നിന്ന് പോകാം…..! ദേവൻ അവന്റെ കൈയിൽ പിടിച്ചു പതിയെ പറഞ്ഞു….!
അവരെ കണ്ടു പിടിക്കാതെ എങ്ങോട്ട് പോ…ഹരി ദേവനോട് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോ ആണ് ആ ജീവികൾ കടിച്ചു പറിക്കുന്നത് സ്വന്തം സഹോദരിയുടെ ശരീരമാണെന്ന് ഹരിക്ക് മനസ്സിലായത്…
ആഹ്ഹഹ്ഹ… ശിവാ…ഹരി അലറി വിളിച്ചു കൊണ്ട് ആ കൂടിനടുത്തേക്ക് പോയി ദേവൻ അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്
ദേവാ…ശിവാ…അവള്… അയ്യോ….! ഹരി അലറി വിളിക്കാൻ തുടങ്ങി…..
ഇവരുടെ ബഹളം കേട്ട് പുറത്ത് നിന്ന ആ മൃ, ഗത്തിന്റെ ശ്രദ്ധ ഇവർക്ക് നേരെയായ് അത് ഇവരെ നോക്കുന്നത് കണ്ടതും ദേവൻ ഹരിയേ പിടിച്ചു വലിച്ചു ബംഗ്ലാവിന്റെ പുറക് വശത്തേക്ക് ഓടി…ഓടുന്നതിനിടയിൽ രണ്ടുപേരും ഒരു ചെറിയ മുറിയിലേക്ക് കയറി ദേവൻ വെപ്രാളത്തോടെ പുറത്തേക്ക് നോക്കി ആരെങ്കിലും ഉണ്ടോ ആ മൃ, ഗം പോയോന്ന് ഹരി തലയിൽ കൈ വച്ചു താഴെ ഇരിപ്പ് ആയി അപ്പോഴേക്കും…
ഹരി…അവന്റെ തോളിൽ കൈ വച്ചു ദേവൻ വിളിച്ചു.നിറഞ്ഞ കണ്ണോടെ നോക്കുന്ന ഹരിയെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് ദേവനറിയില്ല….ഒപ്പം കാശി ഭദ്ര രണ്ടുപേരും എവിടെ ആണെന്ന് അറിയില്ല…
ഹരി……നീ വീട്ടിലേക്ക് പൊക്കോ….ഞാൻ എങ്ങനെ എങ്കിലും അവരെ കണ്ടു പിടിച്ചു തിരിച്ചു വരാം….. നിന്റെ ഈ മാനസികാവസ്ഥയിൽ… ദേവൻ അവനെ നോക്കി പറഞ്ഞു…ഹരി ദേഷ്യത്തിൽ ദേവനെ നോക്കി…
ഞാൻ വരും എനിക്ക് അറിയണം ആരാണ് എന്റെ അനിയത്തിയേ ഈ അവസ്ഥയിൽ ആക്കിയതെന്ന്… കാശിയെയും ഭദ്രയെയും കൊണ്ട് പോയത് ആരാണെന്ന്…ഹരിയുടെ മുഖത്തെ ദേഷ്യം കണ്ടു ദേവനും ഒരു നിമിഷം പതറി പോയി…ദേവനും ഹരിയും അവിടെ നിന്ന് പോകാൻ തുടങ്ങുമ്പോൾ ആണ് അകത്തു നിന്ന് എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ടത്…!ഹരിയും ദേവനും തങ്ങളുടെ പുറകിലൂടെ കാണുന്ന വരാന്തയിലേക്ക് നടന്നു… പഴയ ബംഗ്ലാവ് ആയത് കൊണ്ട് തന്നെ ഒരുപാട് അടച്ചുറപ്പ് ഉള്ള ചെറുതും വലുതുമായ അനേകം മുറികൾ ഉണ്ട് രണ്ടുപേരും ശ്രദ്ധിച്ചു നടന്നു……അവസാനം ഒരു ചെറിയ മുറി പുറത്ത് നിന്ന് പൂട്ടിയിട്ടുണ്ട് ഹരിയും ദേവനും കൂടെ അത് ചവിട്ടി തുറന്നു അകത്തു കയറി മുഴുവൻ ഇരുട്ട് ആണ് ഒന്നും കണ്ടുഡാ… ഹരി ഫോണിലെ ഫ്ലാഷ് ഓൺ ആക്കി നോക്കി…ഒരു മൂലയിൽ കൈയും കാലും വായും ഒക്കെ കെട്ടി ഇട്ടേക്കുന്ന കാശിയേ കണ്ടു രണ്ടുപേരും ഞെട്ടി ദേവൻ വേഗം പോയി അവന്റെ കെട്ടഴിച്ചു… കാശി വേഗം ചാടി എണീറ്റു…
കാശി…. എന്താ ഡാ ഇത് എന്താ പറ്റിയെ ആരാ നിങ്ങളെ……ദേവൻ ചോദിച്ചു.
എല്ലാം പറയാം എനിക്ക് അതിന് മുന്നേ ഭദ്രയുടെ അടുത്ത് എത്തണം……അവളുടെ ജീവൻ ആപത്തിൽ ആണ്…കാശി വെപ്രാളത്തിൽ പറഞ്ഞു.
കാശി അതിന് ഭദ്ര ഇപ്പൊ എവിടെ ആണെന്ന് നിനക്ക് അറിയോ……ഹരി.
മാന്തോപ്പിൽ…..അവിടെ ഉണ്ട് അവൾ അങ്ങോട്ട് ആണ് അയാൾ അവളെ കൊണ്ട് പോയത്……കാശി പറഞ്ഞു…
ആരാ കൊണ്ട് പോയത് ഭദ്രയേ….. ആരാ ഇതിനൊക്കെ പിന്നിൽ എന്താ ഡാ ഇവിടെ നടക്കുന്നെ………! ദേവൻ ക്ഷമ നശിച്ചു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു….
The great leading advocate സത്യമൂർത്തി മതിലകം………..!! ആ പേര് കേട്ട് രണ്ടുപേരും ഞെട്ടലിൽ അവനെ നോക്കി……….
കാശി…….അയാൾ…….! ഹരി….
എല്ലാം പറയാം ഇപ്പൊ നമുക്ക് അവിടെ എത്തണം വാ…കാശി അതും പറഞ്ഞു പുറത്തേക്ക് ഉള്ള വഴിയേ നടന്നു അവന്റെ പിന്നാലെ ദേവനും ഹരിയും……
********************
ഭദ്ര തലക്ക് വല്ലാത്ത ഭാരം തോന്നിയപ്പോൾ കണ്ണ് വലിച്ചു തുറന്നു…. താൻ എവിടെ ആണെന്ന് അവൾക്ക് ആദ്യം മനസ്സിലായില്ല…ഭദ്ര ചുറ്റും ഒന്ന് നോക്കി അപ്പോഴാണ് അത് മാന്തോപ്പ് ആണെന്ന് അവൾക്ക് മനസ്സിലായത്…..പെട്ടന്ന് ആണ് അവൾക്ക് കുറച്ചു മണിക്കൂർ മുന്നേ നടന്ന കാര്യങ്ങൾ ഓർമ്മ വന്നത്…
ശിവ തന്നെ വെല്ലുവിളിച്ച് നിൽക്കുമ്പോ ആയിരുന്നു അയാൾ അങ്ങോട്ട് വന്നത്……..(ഫ്ലാഷ് ബാക്ക് )
പെട്ടന്ന് അകത്തേക്ക് കയറിവന്നവരെ കണ്ടു ശിവയുടെ കണ്ണ് ചുരുങ്ങി……
ആരാ ഡാ നിയൊക്കെ…….!
ഞങ്ങൾ ആരെങ്കിലും ആകട്ടെ ഞങ്ങൾക്ക് ഈ കൊച്ചിനെ വേണം……അതിൽ ഒരുത്തൻ പുച്ഛത്തിൽ പറഞ്ഞു കൊണ്ട് ഭദ്രയുടെ അടുത്തേക്ക് വന്നു……
ഇറങ്ങി പോടാ….. നിന്നെയൊക്കെ ആരാ ഡാ ഇങ്ങോട്ടു കയറ്റി വിട്ടത് ഇറങ്ങി പോടാ……!ശിവ ദേഷ്യത്തിൽ അവരോട് പറഞ്ഞു…
അഹ് അങ്ങനെ പോകാൻ അല്ലാലോ മോളെ അവർ വന്നത്………സത്യമൂർത്തി അവളുടെ അടുത്തേക്ക് വന്നു.ശിവ അയാളെ കണ്ടു അത്ഭുതത്തോടെ നോക്കി.
അങ്കിൾ………!ശിവ അയാളെ നോക്കി വിളിച്ചു.
അതെ അങ്കിൾ തന്നെ ആണ്….. എനിക്ക് ഈ ഇരിക്കുന്ന ശ്രീഭദ്രകാശിനാഥനെ വേണം…!
ഇല്ല അങ്കിൾ……. ഇവളെ എനിക്ക് വേണം… ഇന്ന് ഇവളുടെ അവസാനമാണ്…എന്റെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും കരിനിഴൽ ആണ് ഇവൾ…ഇന്ന് ഇവളുടെ മ, രണമാണ്…. ഇവൾ ഇല്ലാതായാൽ എന്റെ കാശ്യേട്ടനെ എനിക്ക് കിട്ടു….! ശിവ ഭദ്രയേ നോക്കി ദേഷ്യത്തിൽ പറഞ്ഞു.
ഇല്ല മോളെ…… ഭദ്രയുടെ ദേഹത്ത് ഒരു നുള്ള് മണ്ണ് വീണാൽ അടുത്ത നിമിഷം കാശിയുടെ മരണം നടക്കും നടത്തും ഞാൻ…തുടക്കം പുഞ്ചിരിയിൽ പറഞ്ഞ സത്യയുടെ മുഖത്ത് പൈ, ശാചികത നിറയുന്നത് അവൾ കണ്ടു…..കാശിയെ കുറിച്ച് പറഞ്ഞതും ശിവയുടെ നിയന്ത്രണം നഷ്ടമായി അവൾ പാഞ്ഞു ചെന്നു ഭദ്രയുടെ നെറ്റിയിൽ ഗൺ വച്ചു……
ഇവൾക്ക് വേണ്ടിയല്ലേ താൻ എന്റെ കാശിയേട്ടനെ കൊല്ലുമെന്ന് പറഞ്ഞത്….ഇവളേ ഞാൻ ഇപ്പൊ കൊ, ല്ലാൻ പോവാ…ശിവ ചിരിയോടെ പറഞ്ഞു.
വേണ്ട ശിവ….നിനക്ക് വേണ്ടത് അവനെ അല്ലെ അത് നിനക്ക് കിട്ടും ഇവൾ ഇനി നിന്റെ മുന്നിൽ വരാതെ ഞാൻ നോക്കാം നീ അവളെ എന്റെ ഒപ്പം വിടു….സത്യ.
ഇല്ല ഇവൾ ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല…ഇവളേ കാത്തു ഇവളുടെ ഈ ശരീരം മോഹിച്ചു തന്റെ മോൻ കുറെ നടന്നു അവസാനം എന്തായി…ഇവളുടെ ശരീരം അല്ല ഇവളുടെ മുടിനാരിഴപോലും പുറത്ത് പോകില്ല……അങ്കിളിനറിയോ ഇവൾക്ക് വേണ്ടി മൂന്നു നാക്രിയാസിനെ ആണ് ഞാൻ കൊണ്ട് വന്നിട്ടുള്ളത്…..ശിവ.
നിന്റെ നല്ലതിന് വേണ്ടി ആണ് പറയുന്നത് അവളെ എന്റെ ഒപ്പം വിട് ശിവദ….സത്യ അവസാനമായ് ഒരിക്കൽ കൂടെ പറഞ്ഞു.
ഇല്ല…… എന്നേ കൊ, ന്നിട്ട് അല്ലാതെ ഇവളെ ആരും ഇവിടെ നിന്ന് കൊണ്ട്….ശിവ പറഞ്ഞു പൂർത്തിയാക്കും മുന്നേ ശിവയുടെ നെറ്റിയിലൂടെ ബു, ള്ളറ്റ് തു, ളഞ്ഞു കയറി… ഭദ്ര വന്ന ആളിനെ അറിയാത്തത് കൊണ്ട് ശിവയും അയാളുമായിട്ടുള്ള തർക്കം നോക്കി ഇരിക്കുവായിരുന്നു പെട്ടന്ന് ആണ് ശിവയെ അയാൾ ഷൂട്ട് ചെയ്തത്…….!
ശിവാ….ഭദ്ര അലറി വിളിച്ചു..അയാൾ ശിവയുടെ ശരീരം ചവിട്ടി കുറച്ചു ദൂരേക്ക് നീക്കിയിട്ടു…
ഓഹ് പാവം ച, ത്തുപോ, യി മോളെ…… അങ്കിൾ പറഞ്ഞത് ആണ് മാന്യമായി പക്ഷെ കേട്ടില്ല…….അയാൾ ഭദ്രയുടെ അടുത്തേക്ക് മുഖമടുപ്പിച്ചു പറഞ്ഞു.ഭദ്ര പേടിയോടെ അയാളെ നോക്കി……
നിങ്ങൾ…..നിങ്ങൾ ആരാ….. എന്തിനാ എന്നെ……….!ഭദ്ര.
ഞാൻ ആരാ… മോളെ എന്തിനാ….. ഒക്കെ അങ്കിൾ പറഞ്ഞു തരാം……….അയാൾ ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു…..
ഡാ…ഇവളെ വെ, ട്ടിനുറുക്കി അവളുടെ നാക്രിയാസിനു ഇട്ട് കൊടുക്കെടാ……….! അയാൾ പറയേണ്ട താമസം…അതിൽ ഒരുത്തൻ വന്നു ശിവയുടെ രണ്ടു കാലുകളും വെ, ട്ടി മാ, റ്റി…
ആഹ്ഹ്ഹ്ഹ്ഹ്…ഭദ്രയുടെ നിലവിളി അവിടെ മുഴങ്ങി……അയാൾ ചിരിയോടെ ശിവയെ നു, റുക്കുന്നത് നോക്കി നിന്നു……ഭദ്രക്ക് അത് ഒന്നും കണ്ടു നിൽക്കാൻ ഉള്ള ത്രാണി ഇല്ലാതെ അവൾ ബോധം മറഞ്ഞു വീണു…
സാർ….ഭദ്ര ബോധം മറഞ്ഞു വീണത് കണ്ടു ഗുണ്ടകളിൽ ഒരുത്തൻ വിളിച്ചു.
മ്മ്മ്…പെട്ടന്ന് ഇത് കണ്ട ഷോക്ക് ആണ്. എടുത്തു മാറ്റിക്കോ വേഗം…. ഇവളെ തേടി കാശിനാഥൻ വരും അതികം വൈകാതെ….അയാൾ ഗൗരവത്തിൽ പറഞ്ഞു…ശിവയുടെ ശ, രീരഭാഗങ്ങൾ കൊണ്ട് ഗുണ്ടകൾ പുറത്തേക്ക് ഇറങ്ങിയതും കാശി വന്നതും ഒരുമിച്ച് ആയിരുന്നു…
സാർ അവൻ……
എല്ലാവരും മറഞ്ഞു നിൽക്ക്…അവനെ ഇപ്പൊ കൊ, ല്ലാൻ സമയമില്ല ഇവളേ എത്രയും പെട്ടന്ന് കൊണ്ട് പോണം…..അവർ എല്ലാവരും മറഞ്ഞു നിന്നു….
ഭദ്ര.. ഭദ്ര…കാശി ഉറക്കെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറിയതും സത്യ അവന്റെ തലയിൽ ഇരുമ്പ് കമ്പികൊണ്ട് അടിച്ചു…
ആഹ്ഹഹ്ഹ…! കാശി തലയിൽ കൈ താങ്ങി അവിടെ വീണു…അപ്പോഴേക്കും സത്യ അവന്റെ മുന്നിൽ വന്നു……കാശിക്ക് തലയിൽ കിട്ടിയ അടി കാരണം തലചുറ്റും പോലെ തോന്നി കണ്ണ് മങ്ങി…
ഹലോ കാശിനാഥൻ.അവന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് സത്യ വിളിച്ചു…കാശി കണ്ണുകൾ ചിമ്മി ചിമ്മി അവനെ നോക്കി…
ഡാാാാ….കാശി ആ വേദനയിലും അയാളെ നോക്കി ദേഷ്യത്തിൽ വിളിച്ചു….
അഹ് അഹ്…… മോൻ കിടന്നു ചാടാതെ…. തത്കാലം ഇവിടെ റസ്റ്റ് എടുക്ക്…അങ്കിൾ നിന്റെ ഭാര്യയേ കൊണ്ട് പോവാ…..അവന്റെ മുടിയിൽ മുറുകെ പിടിച്ചു പറഞ്ഞു…..
ആഹ്ഹ്ഹ്……! കാശിയുടെ തലയിൽപിടിച്ചു ചുമരിലേക്ക് തള്ളികൊണ്ട് സത്യ എണീറ്റു…
അവളെ എടുത്തു വണ്ടിയിൽ ഇടടെ…ഇവനെ എടുത്തു ആ താഴെ ഏതെങ്കിലും മുറിയിൽ കെട്ടിയിട്ടേക്ക്… ഞാൻ മാന്തോപ്പിൽ ഉണ്ടാകും ഇവനെ എടുത്തു ഇട്ട ശേഷം നിയൊക്കെ അങ്ങോട്ട് വാ…! അതും പറഞ്ഞു അയാൾ മുന്നോട്ട് നടക്കാൻ തുടങ്ങിയതും കാശി അവന്റെ കാലിൽ അമർത്തി പിടിച്ചു…….. അയാൾ ഒരു വല്ലാത്ത ചിരിയോടെ മറുകാൽ കൊണ്ട് കാശിയെ ചവിട്ടിമറിച്ചിട്ടു മുന്നോട്ട് നടന്നു അപ്പോഴേക്കും കാശിയുടെ ബോധം നഷ്ടമായിരുന്നു……
(കഴിഞ്ഞു കഴിഞ്ഞു )
ഭദ്ര ശിവയുടെ കാര്യം ഓർത്ത് കണ്ണീർ വാർത്തു….കാരണം കാശി വന്നത് ഭദ്ര കണ്ടിരുന്നില്ല…
അഹ് മോള് ഉണർന്നോ….ഭദ്ര ശബ്ദം കേട്ട് ചുറ്റും ഒന്ന് നോക്കി വാതിൽക്കൽ നിൽക്കുന്ന സത്യയേ കണ്ടു അവൾക്ക് പേടി തോന്നി……..!
നിങ്ങൾ ആരാ….എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നത്….!ഭദ്ര പേടിയോടെ ചോദിച്ചു.
ഹഹഹഹ. മോളുടെ ചോദ്യം കൊള്ളാം… ഞാൻ സത്യമൂർത്തി….. പാവം ഒരു അഡ്വക്കേറ്റ് ആണ്….നമ്മൾ തമ്മിൽ നേരിട്ട് പരിചയമില്ല പക്ഷെ എന്റെ മോനെ പറഞ്ഞ മോള് നന്നായി അറിയും……! അയാൾ ചിരിയോടെ പറഞ്ഞു
തുടരും….