ഹഹഹഹ…മോളുടെ ചോദ്യം കൊള്ളാം, ഞാൻ സത്യമൂർത്തി….. പാവം ഒരു അഡ്വക്കേറ്റ് ആണ്….. നമ്മൾ തമ്മിൽ നേരിട്ട് പരിചയമില്ല പക്ഷെ എന്റെ മോനെ പറഞ്ഞ മോള് നന്നായി അറിയും…! അയാൾ ചിരിയോടെ പറഞ്ഞു…….
ഭദ്ര മനസ്സിലാകാതെ അവനെ നോക്കി…
സൂരജ് മോൾക്ക് നന്നായി അറിയാല്ലോഅവനെ……അവൻ എന്റെ മകൻ ആണ്……അത് കേട്ടതും ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി….
പക്ഷെ സ്വന്തം ചോ, ര അല്ല…അയാൾ ചിരിയോടെ പറഞ്ഞു ഭദ്രയുടെ കണ്ണുകൾ ചുരുങ്ങി കാര്യം മനസ്സിലാകാതെ അവൾ അമ്പരന്നു നോക്കി…
മനസ്സിലായില്ല അല്ലെ….എന്ന മോൾക്ക് ഞാൻ ഒരു കഥ പറഞ്ഞു തരാം…അയാൾ അവളുടെ അടുത്തേക്ക് ഒരു ചെയർ വലിച്ചിട്ട് ഇരുന്നു….
കുറെ വർഷം അല്ല കുറച്ചു അതികം വർഷം മുന്നേ രണ്ടു ഗർഭിണികൾ ഒരെ ആശുപത്രിയിൽ പ്രസവ വേദനയോടെ എത്തുന്നു…അതിൽ ഒരുവൾ സുന്ദരിയായ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു….. എന്നാൽ അവളുടെ ഭർത്താവിനു പെൺകുട്ടികളെ ഇഷ്ടല്ല അതുകൊണ്ട് അയാൾ ആ കുഞ്ഞിനെ ആരുമറിയാതെ അവിടെ വച്ചു തന്നെ ശ്വാസം മുട്ടിച്ചു കൊ, ല്ലുന്നു…ഇതേ സമയം ഇവർക്ക് ഒപ്പം ഹോസ്പിറ്റലിൽ എത്തിയ മറ്റേ ഗർഭിണി ഒരു ആൺകുഞ്ഞിനു ജന്മം നൽകുന്നു… പക്ഷെ അവൾ ശരിയായ വഴിയേ പ്രസവിച്ചത് ആയിരുന്നില്ല ആ കുഞ്ഞിനെ അതുകൊണ്ട് തന്നെ അവൾ അതിനെ അവിടെ ഉപേക്ഷിച്ചു ആരും കാണാതെ മുങ്ങി…..കഴു, കൻ കണ്ണുമായ് സ്വന്തം കുഞ്ഞിനെ കൊ, ന്ന അച്ഛൻ ഈ കാഴ്ചകണ്ടിരുന്നു അയാൾ കൗശലത്തോടെ ഡോക്ടർക്ക് കുറച്ചു കാശ് കൊടുത്തു ഈ കുഞ്ഞിനെ സ്വന്തം ഭാര്യയുടെ അടുത്തേക്ക് മാറ്റി കിടത്തുന്നു…. അപ്പൊ ഒരു സംശയം ഉണ്ടാകും സ്വന്തംചോ, രയല്ലാത്ത ഒരു കുഞ്ഞിനെ എന്തിന് സ്വന്തമാക്കിയെന്ന്….അതിന് ഉത്തരം ഉണ്ട്. ഭാര്യയുടെ തറവാട്ടിലെ പാരമ്പര്യസ്വത്ത് കുടുംബത്തിലെ ഏറ്റവും ഇളയ മകന് ജനിക്കുന്ന ആൺകുട്ടിക്കെ കിട്ടുന്ന് അതുകൊണ്ട് ആണ് അയാൾ അയാളുടെ ഭാര്യ അറിയാതെ ഈ വിവരം രഹസ്യമാക്കി വച്ചത്…!
അയാൾ പറയുന്നത് ഒക്കെ കേട്ട് ഞെട്ടൽ ആണോ വെറുപ്പ് ആണോ എന്താണ് അവളിൽ നിറയുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല അത്തരം ഒരു മാനസികാവസ്ഥയിൽ ആയിരുന്നു അവൾ…!സത്യ ചിരിയോടെ അവളെ നോക്കി…..ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി അലറി…
താൻ മനുഷ്യൻ ആണോ ഡോ സ്വന്തം കുഞ്ഞിനെ പെണ്ണ് എന്ന കാരണം കൊണ്ട് ജനിച്ചു വീഴും മുന്നേ കൊ, ല്ലുക…..പകരം ആരോ വലിച്ചെറിഞ്ഞ ഒരു കുഞ്ഞിനെ സ്വന്തം നേട്ടത്തിന് വേണ്ടി വളർത്തുക അവനെ എന്നിട്ട് തന്റെ വൃത്തികെട്ട ഈ സ്വഭാവം അവനിലും വച്ചു വളർത്തി അച്ഛൻ ആണെന്ന് പറഞ്ഞു നടക്കുന്നു….എല്ലാം ചെയ്യുന്നത് സ്വത്തിനും പണത്തിനും വേണ്ടി…… പോയി ച, ത്തൂടെ ഡോ ഇങ്ങനെ ആണെന്ന് പറഞ്ഞു നടക്കാതെ… ഛെ……….ഭദ്ര ദേഷ്യത്തിൽ അയാളെ നോക്കി വെട്ടിതിരിഞ്ഞു…
സ്വത്തിനും പണത്തിനും വേണ്ടി സത്യമൂർത്തി എന്തും ചെയ്യും എന്തും…. സ്വന്തം ഭാര്യയേ സ്വന്തം കുഞ്ഞിനെ ഒക്കെ ഈ കൈകൊണ്ട് ആണ് കൊ, ന്നത് അവളുടെ സ്വത്ത് കൈയിൽ ആയ ശേഷം…എനിക്ക് അവളെ കൊണ്ട് എന്ത് ഉപയോഗം…കൂടെ കിടത്താൻ ആണെങ്കിൽ കാശ് കണ്ടാൽ വരാൻ തയ്യാർ ആയി ഒരുപാട് പേര് ഉണ്ട്അതിൽ ഒരുത്തി മതി എനിക്ക്……പിന്നെ എനിക്ക് ഈ സെന്റിമെന്റ്സ് ഒന്നും ആരോടുമില്ല ഇപ്പൊ…പണ്ട് ഒരുത്തിയോട് ഉണ്ടായിരുന്നു ഒരുത്തിയോട് മാത്രം അവൾ എന്നേക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ പോയി അതോടെ എന്നിൽ ജനിച്ചത് ആണ് ഈ വാശിയും പണത്തോട് ഉള്ള അത്യാഗ്രഹവുംഅല്ല ഇത് അത്യാഗ്രഹം അല്ല പണം ഉണ്ടെങ്കിൽ എന്ത് നേടി കൂടാ…!
ഇയാൾക്ക് ഭ്രാന്ത് ആണോ എന്ന ചിന്തയാണ് ഭദ്രയുടെ മനസ്സ് നിറയെ ആ നിമിഷം നിറഞ്ഞത്…
തനിക്ക് എന്താ ഡോ ഭ്രാ, ന്ത് ഉണ്ടോ…. ആവശ്യത്തിൽ കൂടുതൽ വിദ്യാഭ്യാസമുണ്ട് സ്വന്തമല്ലെങ്കിലും ഇതൊന്നും അറിയാതെ തന്നെ സ്വന്തമായ് കാണുന്ന ഒരു മോൻ ഉണ്ട് എന്നിട്ടും തനിക്ക് എന്താ ഡോ…അവൾക്ക് അപ്പോൾ അങ്ങനെ അയാളോട് സംസാരിക്കാൻ ആണ് തോന്നിയത്…
കഥ കഴിഞ്ഞില്ല മോളെ.. എന്റെ സ്വന്തം ചോരയിൽ വിവാഹത്തിന് മുന്നേ എനിക്ക് ഒരു ആൺകുട്ടി ജനിച്ചു അവൻ ഇന്നും ജീവനോടെ ഉണ്ട് സന്തോഷത്തോടെ സമാധാനത്തോടെ സമൂഹത്തിൽ അറിയപ്പെടുന്ന ഒരു കമ്പനിയുടെ MD കൂടെ ആണ് അവൻ ഇന്ന്…!ആളെ നിനക്ക് നന്നായി അറിയാം നിനക്ക് വളരെ വളരെ വേണ്ടപ്പെട്ട ഒരാൾ ആണ് അത്…അയാൾ പറഞ്ഞു നിർത്തി…..! ഭദ്ര ആണെങ്കിൽ ഇയാൾ എന്താ ഈ പറയുന്നത് എന്ന് നോക്കി…
താൻ എന്തൊക്കെയ ഡോ വിളിച്ചു പറയുന്നേ…. എനിക്ക് തന്റെ കഥയൊന്നും കേൾക്കണ്ട എന്നെ അഴിച്ചു വിടെഡോ….!ഭദ്ര പറഞ്ഞു.
ഹഹഹഹ.. ഞാൻ അതിന് മോളെ വെറുതെ വിടാൻ അല്ലല്ലോ ഇങ്ങോട്ടു കൊണ്ട് വന്നത്…. നിന്നെ വച്ചും എനിക്ക് കുറച്ചു ലക്ഷ്യം നേടാൻ ഉണ്ട്….എന്റെ ലക്ഷ്യം എന്ത് തന്നെ ആയാലും അത് നേടാൻ ഞാൻ ഏതറ്റം വരെയും പോകും എന്തും ചെയ്യും അത് മോൾക്ക് അങ്കിൾ ഇതുവരെ പറഞ്ഞതിൽ നിന്ന് മനസ്സിലായില്ലേ…സത്യ വല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു…..അയാളുടെ ആ ചിരി ഭദ്രക്ക് എന്തോ പേടി തോന്നി…..
സുധിയെ……സത്യപുറത്തേക്ക് നോക്കി വിളിച്ചു. അപ്പോഴേക്കും ഒരുവൻ അകത്തേക്ക് കയറി വന്നു……!
അയാളെ വിളിച്ചു കാര്യങ്ങൾ ഒക്കെ ചോദിക്ക്……ഒപ്പം കൃത്യസമയം കൂടെ നോക്കണം ഇനി ഒരു പിഴവ് ഉണ്ടാകരുത്..സത്യ ഗൗരവത്തിൽ പറഞ്ഞു…….
ശരി സാർ…..അയാൾ ഫോൺ എടുത്തു പുറത്തേക്ക് പോയി…സത്യ വീണ്ടും ഭദ്രയെ നോക്കി അയാളുടെ നോട്ടം കണ്ടു ഭദ്ര മുഖം തിരിച്ചു….. പെട്ടന്ന് തന്നെ സുധി അകത്തേക്ക് വന്നു…….
സാർ… കൃത്യം 4:45ആ സമയത്തു തന്നെ അത് എടുക്കണം…….സുധി പറഞ്ഞു.
മ്മ്മ് ശരി നീ പൊക്കോ പുറത്ത് തന്നെ ഉണ്ടാകണം, ഇപ്പൊ സമയം 3:10 ഇനിയും സമയം ഉണ്ട് ഞാൻ അതുവരെ മോളോട് കുറച്ചു കഥകൾ പറയട്ടെ…ഗൗരവത്തിൽ തുടങ്ങി തമാശ രൂപെണെ പറഞ്ഞു അവസാനിപ്പിച്ചു അപ്പോഴേക്കും സുധി ചിരിയോടെ പുറത്ത് ഇറങ്ങി…..
സത്യ വീണ്ടും ഭദ്രയേ നോക്കി….. അവൾ ആണെങ്കിൽ ദേഷ്യം വന്നു മുഖം ഒക്കെ ചുവപ്പിച്ചു ഇരിപ്പ് ആണ്…
തന്റെ ലക്ഷ്യം എന്ത് തന്നെ ആയാലും അത് ഒരിക്കലും എന്നിലൂടെ പൂർത്തിയാകില്ല…അതുകൊണ്ട് അതികം പ്രതീക്ഷകൾ ഒന്നും വയ്ക്കാതെ എന്നെ എന്നെ അഴിച്ചു വിടുന്നത് ആണ് തനിക്ക് നല്ലത്…! ഭദ്ര വല്ലാത്ത ദേഷ്യത്തിൽ പറഞ്ഞു…..
ഹഹഹഹ…മോളോട് ഞാൻ പറഞ്ഞു എന്റെ ലക്ഷ്യം നേടാൻ ഞാൻ എന്ത് വേണേലും ചെയ്യുമെന്ന്.. നിനക്ക് ഇതുവരെ ഞാൻ പറഞ്ഞ കഥയിൽ ഒക്കെ എല്ലാവരെയും കൊ, ന്നിട്ട് ആണ് ഞാൻ പലതും നേടിയത്….പക്ഷെ നിന്നെ മാത്രം എനിക്ക് ജീവനോടെ വേണം.. അതിന് നീ തടസ്സം നിന്നാൽ… നിന്റെ മോൾ ഒരാൾ വീട്ടിൽ ഉണ്ട് നല്ല സുന്ദരി കുട്ടി ആള് സ്മാർട്ട് ആണ് ഈ ശ്രീഭദ്രയേ പോലെയും കാശിനാഥനെ പോലെയും…അവളുടെ ആ കുഞ്ഞു ശരീരം ഞാൻ നു, റുക്കി എന്റെ നാക്രിയാസിന് ഇട്ട് കൊടുക്കും…ചിരിയോടെ പറയുന്നവന്റെ മുഖത്തെ ഭാവവും കണ്ണിലെ കനലും കാണാതിരിക്കാൻ കഴിഞ്ഞില്ല അവൾക്ക്…
എന്റെ മോള്………ഭദ്ര അറിയാതെ പറഞ്ഞു………
ആ…. ഇത് ആണ് ഇത് ആണ് അമ്മമാരുടെ മനസ്സ് അവർക്ക് ഈ സ്വന്തം കുഞ്ഞ് ഭർത്താവ് അതിനോട് ഒക്കെ സിമ്പതി ഉണ്ട്… ഒരു തരം ചീപ്പ് സെന്റിമെന്റ്സ്…സത്യ പുച്ഛത്തിൽ പറഞ്ഞു.
ഛീ നിർത്തടോ… തന്നെ പോലെ വികാരങ്ങളും ബന്ധങ്ങളും നോക്കാതെ കൊ, ന്നു കൊ, ലവിളി നടത്തി സ്വന്തം കാര്യം കാണുന്ന ചെ, റ്റകൾക്ക് എങ്ങനെ ഡോ സ്നേഹത്തിന്റെ വില അറിയുന്നേ വികാരങ്ങളുടെ വില അറിയുന്നേ..ഭദ്ര ദേഷ്യത്തിൽ അവനെ നോക്കി അലറി….മറുപടിയായ് സത്യയുടെ കൈ ഭദ്രയുടെ കവിളിൽ പതിഞ്ഞു…
സത്യ കത്തുന്നൊരു നോട്ടം ഭദ്രയേ നോക്കി……
നീ….. എന്നോട് ആണോ സ്നേഹത്തിന്റെയും വികാരത്തിന്റെയും കണക്ക് പറഞ്ഞു തോൽപ്പിക്കാൻ നോക്കുന്നത്………!അയാൾ ഭദ്രയേ നോക്കി അലറുകയായിരുന്നു…
വികാരങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെ കുറിച്ചും നീ എന്നോട് പറയണ്ട പറഞ്ഞു പഠിപ്പിക്കണ്ട…മനുഷ്യനെ മൃ, ഗമാക്കാൻ കഴിയുന്ന രണ്ടു കാര്യങ്ങൾ ആണ് ഈ ലോകത്ത് ഉള്ളത് ഒന്ന് പെണ്ണ് രണ്ട് പ്രണയം ഇത് രണ്ടും ഞാൻ അറിഞ്ഞു…അയാൾ ഒന്ന് നിർത്തി ഭദ്ര കിട്ടിയ അടിയുടെ ഷോക്കിൽ ആണോ ഇയാൾ പറയുന്നത് കേട്ട് ആണോ അറിയില്ല ഞെട്ടി അയാളെ കണ്ണെടുക്കാതെ നോക്കി ഇരിപ്പാണ്……അയാൾ ഭദ്രയേ ഒന്ന് നോക്കിയിട്ട് തുടർന്നു……
കുറെ വർഷങ്ങൾക്ക് മുമ്പ് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു അല്ല ഒരു ഇഷ്ടം വേണേൽ അതിനെ പ്രണയം എന്നൊക്കെ പറയാം….!അങ്ങനെ ഞാൻ ഒരുത്തിയുടെ പിന്നാലെ നടന്നു പക്ഷെ അവൾക്ക് എന്നോട് പ്രണയം പോയിട്ട് ഒരു പരിഗണന പോലും ഇല്ലായിരുന്നു… ഞാൻ അന്ന് ഒരുപാട് ദുഃഖം അനുഭവിച്ചു എന്റെ സാഹചര്യം അത് ആയിരുന്നു…ഞാൻ അന്ന് ചന്ദ്രോത്തു തറവാട്ടിൽ ഒരു ആശ്രീതന്റെ മോൻ ആയിരുന്നു.എങ്ങനെ എങ്കിലും പഠിച്ചു നല്ലൊരു ജോലി വാങ്ങണം എന്നൊക്കെ കരുതി വക്കീൽ പഠിത്തം ആരംഭിച്ചു പഠിത്തം കഴിഞ്ഞു നിൽക്കുമ്പോൾ വിവാഹപ്രായമായിട്ടില്ല എനിക്ക് ആ സമയത്തു ആണ് നിന്റെ അമ്മ ഇന്ദുജ ഞാൻ മനസ്സിൽ കൊണ്ട് നടന്നവളുടെ വിവാഹലോചന എനിക്ക് വരുന്നത്…സന്തോഷമാണോ ദുഃഖമാണോ എന്നൊന്നും എനിക്ക് അറിയില്ല വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. അയാൾ ഒന്ന് നിർത്തി അയാളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഭദ്രയേ അത്ഭുതപ്പെടുത്തി കാരണം അയാളുടെ സംസാരത്തിലും മുഖത്തും ഒക്കെ ഒരു പ്രസന്നത…അയാൾ വീണ്ടും തുടർന്നു………
കല്യാണത്തിന് ദിവസം കുറിച്ച് എല്ലാം റെഡിയായ് പന്തൽ വരെ എത്തിയപ്പോൾ നിന്റെ അമ്മ അവൾ എന്നെ ഒരു കോമാളിയാക്കി കടന്നു കളഞ്ഞു…. സഹിക്കോ എനിക്ക്…… വർഷങ്ങളോളം ഉള്ളിൽ കൊണ്ട് നടന്ന പ്രണയം വെറുംമണിക്കൂറുകൾ ബാക്കി നിൽക്കെ മറ്റൊരുത്തന്റെ സ്വന്തമായ്…….. അന്ന് അതിന് സഹായിച്ചത് ആരാണെന്ന് അറിയോ നിനക്ക്…….!അവൻ അലറി കൊണ്ട് ഭദ്രക്ക് നേരെ തിരിഞ്ഞു………! ഭദ്ര പേടിയോടെ അവനെ നോക്കി………
അറിയില്ല അല്ലെ…സത്യ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് മുഖം ചേർത്തു.
നേരത്തെ ഞാൻ പറഞ്ഞ എന്റെ ചോരയിൽ പിറന്ന എന്റെ മോൻ അവൻ ഇന്ന് എവിടെ ആണെന്ന് അറിയോ……ചന്ദ്രോത്തു തറവാട്ടിലെ അവകാശപട്ടികയിൽ അവന്റെ പേരും ഉണ്ട്……എന്റെ പ്രണയം നഷ്ടമാക്കിയവന്റെ പ്രണയത്തിൽ ഞാൻ പാകിയ എന്റെ പകയുടെ വിത്ത് ആണ് മഹീന്ദ്രൻ സ്വന്തം മോൻ ആണെന്ന് പറഞ്ഞു കൊണ്ട് നടന്നു ഊട്ടി വളർത്തി വലുതാക്കിയ രണ്ടുമക്കളിൽ ഒരാൾ….! ഭദ്ര ഞെട്ടികൊണ്ട് അവനെ നോക്കി…
തുടരും…..