താലി, ഭാഗം 134 – എഴുത്ത്: ലക്ഷ്മി ശ്രീനു

നേരത്തെ ഞാൻ പറഞ്ഞ എന്റെ ചോരയിൽ പിറന്ന എന്റെ മോൻ അവൻ ഇന്ന് എവിടെ ആണെന്ന് അറിയോ…ചന്ദ്രോത്തു തറവാട്ടിലെ അവകാശപട്ടികയിൽ അവന്റെ പേരും ഉണ്ട്……എന്റെ പ്രണയം നഷ്ടമാക്കിയവന്റെ പ്രണയത്തിൽ ഞാൻ പാകിയ എന്റെ പകയുടെ വിത്ത് ആണ് മഹീന്ദ്രൻ സ്വന്തം മോൻ ആണെന്ന് പറഞ്ഞു കൊണ്ട് നടന്നു ഊട്ടി വളർത്തി വലുതാക്കിയ രണ്ടുമക്കളിൽ ഒരാൾ….! ഭദ്ര ഞെട്ടികൊണ്ട് അവനെ നോക്കി….

താൻ എന്തൊക്കെയ ഡോ വിളിച്ചു പറയുന്നേ….. തന്റെ മകൻ എങ്ങനെ ഡോ….ഭദ്രക്ക് ഞെട്ടൽ ദേഷ്യമായ് മാറാൻ അധിക സമയം വേണ്ടി വന്നില്ല അതുകൊണ്ട് തന്നെ അവൾ ദേഷ്യത്തിൽ സത്യയേ നോക്കി ചോദിച്ചു…..

മോൾക്ക് ഇപ്പോഴും കഥ മുഴുവൻ മനസ്സിലായില്ല അല്ലെ…നിന്റെ  അമ്മക്ക് അന്ന് ഒളിച്ചോട്ടത്തിന് കുടപിടിച്ചത് അവൻആയിരുന്നു മഹീന്ദ്രൻ……..അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കനൽ എരിഞ്ഞു…

അതുകൊണ്ട് എന്താ എന്റെ പിന്നാലെ ഒരുത്തി വന്നു…… എന്റെ വിവാഹം മുടങ്ങിയതിൽ അശ്വസിപ്പിക്കാൻ എന്നെ ചേർത്ത് പിടിക്കാൻ ഞാൻ അറിയാതെ എന്നേ പ്രണയിച്ച ആ പെണ്ണ്കുട്ടി……എന്റെ കളികൂട്ടുകാരി……എന്നേക്കാൾ കുറച്ചു വയസ്സുകൾക്ക് പിന്നിലായിരുന്നു അവൾ……നീരജ……… അന്ന് എന്റെ മനസിൽ എന്റെ കണ്ണിൽ ഒക്കെ സൗന്ദര്യമെന്ന് പറഞ്ഞൽ ഇന്ദുജയേ പോലെ..ശരീരം, മുടി,എന്ത് തന്നെ അയാലും അത് എല്ലാം ഒത്തിണങ്ങി ഒരു സർപ്പസൗന്ദര്യസുന്ദരി അത് ആയിരുന്നു എനിക്ക് ഇന്ദുജ……അതിനിടയിൽ എന്റെ കണ്ണിൽ നീരുന്റെ പ്രണയം പെട്ടില്ല……വിരഹത്താൽ ചത്ത എന്റെ മനസ്സിൽ ഇടം പിടിക്കാൻ നീരു ഒരുപാട് ശ്രമിച്ചു…പക്ഷെ അവൾ പരാജയപ്പെട്ടു അല്ല പരാജയപ്പെടുത്തി ഞാൻ…പക്ഷെ അവൾ എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് പലകുറി പറഞ്ഞു…. അയാൾ ഒന്ന് നിർത്തി. ഭദ്ര അവനെ സൂക്ഷിച്ചു നോക്കി ഇനി എന്താ പറയാൻ പോകുന്നത് എന്നറിയാൻ……

ഞാൻ വീണ്ടും ചന്ദ്രോത്തു പോയി……. പഴയത് ഒക്കെ മറന്നത് പോലെ ഒരു സൗഹൃദം സ്ഥാപിക്കാൻ നാളുകൾക്ക് ശേഷം എല്ലാവരോടും……എന്റെ അഭിനയം ഏറ്റു എല്ലാവരും എന്നോട് അടുത്ത് കൂടുതലായി മാഹീന്ദ്രനും ഞാനും….സൗഹൃദത്തിന്റെ ആഴം കൂടിയപ്പോൾ അവന്റെ വായിൽ നിന്ന് തന്നെ ഞാൻ അത് കേട്ടു… അവന് നീരുനെ ഇഷ്ടമാണെന്ന്…കേട്ടപ്പോൾ എനിക്ക് സന്തോഷമായിരുന്നു കാരണം അവൾ എന്നെ മറന്നു മറ്റൊരു ജീവിതം ജീവിച്ചു തുടങ്ങട്ടെന്ന്… പക്ഷെ മഹി എന്നോട് പിന്നെ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന പകയെന്ന കനലിനെ ആളി കത്തിച്ചു……എന്താന്ന് അറിയോ കാരണം…ഒരു ഭ്രാന്തനെ പോലെ പുലമ്പിക്കൊണ്ട് ഭദ്രയുടെ അടുത്തേക്ക് ചേർന്നു…..അവൾ പേടിയോടെ പുറകിലേക്ക് നീങ്ങി ഇരുന്നു….

എന്റെ പ്രണയം മറ്റൊരുത്തന് കൂട്ടി കൊടുത്തത് അവൻ ആണെന്ന് ഒരു തമാശ പോലെ ആ പ, ന്ന**** മോൻ എന്നോട് പറഞ്ഞു…… അവനെ കൊ, ല്ലാൻ തോന്നിയെങ്കിലും അത് ഉള്ളിൽ ഒതുക്കി ഞാൻ അവനെ എങ്ങനെ തകർക്കാമെന്ന് ആലോചിച്ചു….ഇവന്റെ ഇഷ്ടം അറിഞ്ഞു വച്ചിട്ട് തന്നെയാണ് ഞാൻ നീരുനോട് എന്റെ ഇഷ്ടം പോയി പറഞ്ഞു……ഇന്ദുജയേ പോലെ എനിക്ക് അവളെ ഇഷ്ടപെടാൻ ആകില്ല……അല്ല അങ്ങനെ ഒരു ഇഷ്ടം അവളോട് തോന്നിയില്ല….. ഞാൻ അഭിനയിച്ചു അവൾക്ക് മുന്നിൽ ദിവ്യപ്രണയം ഉണ്ടെന്ന് പറഞ്ഞു… അവൾ അതിൽ വീഴുകയും ചെയ്തു….അവൻ എന്നെ പറ്റിച്ചത് പോലെ അവന്റെ കല്യാണത്തിന്റെ അന്ന് അവളെയും കൊണ്ട് നാട് വിടാൻ ആയിരുന്നു എന്റെ പ്ലാൻ… ആ വേദന വിഷമം എല്ലാം അവനെയും അറിയിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷെ…..! അയാൾ നിർത്തി ഭദ്ര ബാക്കിഎന്തെന്ന് അറിയാൻ അയാളെ നോക്കി…

ഞാൻ നീരജയോട് ഒരിക്കൽ പോലും മഹിക്ക് അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല അതിന് ഒരു കാരണം ഉണ്ട്…. നീരജയുടെ അച്ഛൻ അമ്മ ഒക്കെ ഈ ചന്ദ്രോത്തു വീട്ടിൽ ആശ്രിതർ ആയിരുന്നു ആ സമയത്തു അങ്ങനെ ഉള്ളപ്പോൾ അവൾക്ക് അവിടുന്നൊരു വിവാഹാലോചന വന്നാൽ അവർ വേണ്ടെന്ന് വയ്ക്കോ… ഇല്ല അതുകൊണ്ട് തന്നെ അവൾ പോലും മഹിയുടെ ഉള്ളിലെ പ്രണയം അറിയാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു…ദിവസങ്ങൾ കടന്നു പോയി പെട്ടന്ന് ഒരു ദിവസം നീരു എന്നെ കാണാൻ വന്നു അന്ന് അവൾ മഹിയുടെ വിവാഹലോചനയുടെ കാര്യം പറഞ്ഞു….പക്ഷെ അവൾക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന്പറഞ്ഞു പക്ഷെ വീട്ടുകാർ അവളുടെ വാക്ക് ചെവികൊണ്ടില്ല…എന്നോട് നീരജ അവളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു ഞാൻ അതിന് തയ്യാർ ആയി, കല്യാണത്തിന് രണ്ടു ദിവസം കിടക്കെ ഞാൻ അവൾക്ക് വേണ്ടി താലി വാങ്ങാൻ ടൗണിൽ പോയി…ആ പോക്ക് ആണ് എന്റെ എല്ലാ പ്ലാനും നശിപ്പിച്ചത്…അയാൾ അതും പറഞ്ഞു ദേഷ്യത്തിൽ എണീറ്റു.

എനിക്ക് അന്ന് ഒരു ആക്‌സിഡന്റ് അതിൽ എന്റെ ഈ കാൽ പരിക്കെറ്റ് 14ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി…അവൻ  വലത്തേ കാൽ ചൂണ്ടി കാണിച്ചു പറഞ്ഞു…

പിന്നെ പറയണ്ടല്ലോ തിരിച്ചു വന്നപ്പോൾ എല്ലാം കഴിഞ്ഞു…എങ്കിലും നീരജയോട് സംസാരിക്കാനും അവളുടെ തെറ്റിധാരണ മാറ്റാനുമായിട്ട് ഞാൻ മഹിയെ കാണാൻ എന്ന് പറഞ്ഞു അങ്ങോട്ട്‌ പോയി… അവിടെ എത്തിയപ്പോൾ മഹി കുറച്ചു കാര്യങ്ങൾപറഞ്ഞു, കല്യാണം കഴിഞ്ഞു ദിവസം കുറച്ചു ആയിട്ടും നീരജ അവനോട് അടുക്കുന്നില്ലന്ന്…കുറുക്കന്റെ ബുദ്ധിയോടെ ഞാൻ അവനെ ഉപദേശിച്ചു ബലമായി അവളെ സ്വന്തമാക്കാൻ…എന്റെ ഉപദേശം അവൻ അത് പോലെ തന്ന അനുസരിച്ചു….സത്യ പുഞ്ചിരിച്ചു.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു നീരജയോട് ഞാൻ സംസാരിച്ചു അന്ന് അവൾക്ക് എന്നോട് പരിഭവമില്ല പകരം നഷ്ടബോധവും മഹിയോട് ഉള്ള ദേഷ്യവും ആയിരുന്നു…മഹിയുടെ കിടപ്പറയിലെ പ്രകടനം അവളിൽ അവനോട് ഉള്ള ദേഷ്യത്തിന്റെ ആഴം കൂട്ടി… അത് മുതലെടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു അവന്റെ വിത്ത് അവളുടെ വയറ്റിൽ ഉണ്ടെന്ന്…എനിക്ക് അതികം ഞെട്ടൽ തോന്നിയില്ല… അവളെ അശ്വസിപ്പിച്ചു പറഞ്ഞു വിട്ടു ഞാൻ ഒരു നിരാശകാമുകനായ്…അവൾ ദേവനെ പ്രസവിച്ച ശേഷം പിന്നെ അവളുടെ ലോകം അവനായിരുന്നു അങ്ങനെ ഇരിക്കെ ഞാൻ അവളോട് എന്റെ ഉള്ളിൽ ഇപ്പോഴും അവളാണെന്നും മറ്റൊരു വിവാഹമൊന്നും ഇനി ഇല്ലെന്നും ഒക്കെ പറഞ്ഞു അവളുടെ മനസ്സിൽ ഞാൻ എന്നോട് സഹതാപം സിമ്പതി അവൾ കാരണമാണ് എന്റെ ജീവിതം ഇങ്ങനെ എന്നൊക്കെ വരുത്തി തീർത്തു.. ഒടുവിൽ മഹിക്ക് രണ്ട് വയസ്സ് തികഞ്ഞ ദിവസം നീരജ വീണ്ടും എന്നെ തേടി വന്നു, അവൾ എന്നോട് ഒരു ആവശ്യം പറഞ്ഞു അത് ആയിരുന്നു എന്നെ ഞെട്ടിച്ചത് ഒരു കണക്കിന് അത് എന്റെ ഒരു പ്രതികാരം തന്നെയായിരുന്നു….സത്യയുടെ ചുണ്ടിൽ വിജയചിരിയും അതോടെ ഭദ്രക്ക് മനസ്സിലായി അയാളുടെ ചോരയിൽ പിറന്നത് കാശിയാണെന്ന് അവൾ അയാളെ നോക്കി.. പോക്കറ്റിൽ നിന്ന് ഒരു സി, ഗരറ്റ് എടുത്തു കത്തിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നിരുന്നു…

നമ്മൾ എവിടെ പറഞ്ഞു നിർത്തിയത്……. അഹ് നീരജ കാണാൻ വന്നത് അല്ലെ…….. അന്ന് അവൾ എന്നോട് പറഞ്ഞ ആവശ്യം എന്റെ ചോരയിൽ ഒരു കുഞ്ഞ് അവൾക്ക് വേണം….ഞാൻ മറ്റൊരാളുടേത് അയാലും എന്റെ പ്രണയത്തിന്റെ തുടിപ്പ് ആയിട്ടു അവൾക്ക് കുഞ്ഞ് വേണം……… അവൾ ഒരു മണ്ടിയാണ് എന്റെ സ്വഭാവം അറിയാതെ അല്ല എന്റെ മനസ്സിൽ അവൾ വെറുമൊരു പ്രതികാരവസ്തു ആണെന്ന് അറിയാതെ അവളുടെ ആവശ്യം പറഞ്ഞു. എനിക്ക് അവിടെ പോകാനും അവളെ കാണാനും അവളുടെ കൂടെ കിടക്കാനും ഒക്കെ അവസരം ആ വല്യ വീട്ടിൽ പല രാത്രിയും അവൾ ഒരുക്കി തന്നു. മഹിയെയും കുഞ്ഞിനെയും മയക്കി കിടത്തി അവൾ എന്റെ ഒപ്പം പലരാത്രിയും പങ്കിട്ടു… ഒടുവിൽ അതികം വൈകാതെ തന്നെ അവൾ അടുത്ത കുഞ്ഞിന് ജന്മം നൽകി.. കാശിനാഥൻ എന്റെചോരയിൽ പിറന്ന എന്റെ മോൻ……മഹിക്ക് പാൽ കുടിച്ചു മയങ്ങി പോകുന്നത് കൊണ്ട് തലേദിവസം രാത്രി എന്താ സംഭവിച്ചത് എന്ന് ഓർമ്മ ഇല്ല അതുകൊണ്ട് തന്നെ കുഞ്ഞിന്റെ പിതൃത്വം അവൻ ഏറ്റു അല്ല അവന് അതിൽ സംശയം ഇല്ലായിരുന്നു അവന് നീരജയോട് അത്രക്ക് ഇഷ്ടവും ബഹുമാനവും വിശ്വാസം സ്നേഹം ഒക്കെ ഉണ്ടായിരുന്നു…ആ മണ്ടൻ കാശി സ്വന്തം മോൻ ആണെന്ന് പറഞ്ഞു കോമാളിയായ് നടക്കുമ്പോ ഉള്ളിൽ ഞാൻ ഒരുപാട് സന്തോഷിച്ചു… ഇതിനിടയിൽ എന്റെ വിവാഹം ഒക്കെ കഴിഞ്ഞു…

സത്യ ഭദ്രയേ നോക്കി അവൾ ആകെ മരവിച്ച അവസ്ഥയിൽ ആണ്……. അവൾക്ക് ഒരിക്കലും കാശി ഇയാളുടെ മകൻ ആണെന്ന് വിശ്വസിക്കാൻ തോന്നിയില്ല…

എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത്…… നീ എന്റെ സ്വന്തം മോള എന്റെ മോന്റെ ഭാര്യ എനിക്ക് സ്വന്തം മോൾ അല്ലെ…… സത്യ അവളുടെ മുന്നിലേക്ക് പോയി തലയിൽ തലോടി…

ഇല്ല…എന്റെ കാശി നിങ്ങടെ മോൻ അല്ല…… നിങ്ങൾ നുണ പറയുന്നത് ആണ്….. ഒരിക്കലും അമ്മ ഇങ്ങനെ ഒരു വൃത്തികേടിനു കൂട്ട് നിൽക്കില്ല………!ഭദ്ര

ഹഹഹ…നീ കുറച്ചു നാൾ എങ്കിലും അവിടെ ഉണ്ടായിരുന്നത് അല്ലെ……. നീരുന് ദേവനെക്കാൾ ഒരുപൊടിക്ക് ഇഷ്ടം ആരോടാ കാശിയോട് അല്ലെ….. പിന്നെ അവന്റെ ദേഷ്യം വാശി ഇഷ്ടപെട്ടത് എന്തും പിടിച്ചടക്കുന്ന സ്വഭാവം ഇതൊക്കെ എന്നിൽ നിന്ന് അവന് കിട്ടിയത് ആണ്, പിന്നെ ഉണ്ടാക്കിയ എനിക്കും കൂടെ കിടന്ന അവൾക്കും ഉറപ്പുണ്ട് കാശിനാഥൻ ആരുടെ മോൻ ആണെന്ന്…! അയാൾ വെല്ലുവിളി പോലെ പറഞ്ഞു. ഭദ്രക്ക് ഇനി എന്ത് പറയണമെന്ന് അറിയില്ല….. പക്ഷെ കാശിയുടെ സ്വഭാവത്തിൽ ഈ പറഞ്ഞത് ഒക്കെ ഉണ്ട് പോരാത്തതിന് ഇയാൾ ഇപ്പൊ തന്റെ മുന്നിൽ ഒരേ സമയം പല സ്വഭാവം കാണിച്ചു അത് കാശിയിലും ഉണ്ട്…. ഛെ ഞാൻ എന്തൊക്കെയ ആലോചിച്ചു കൂട്ടുന്നെ………ഇതുപോലെ ഒരു നീ, ചന്റെ മോൻ ആണ് താൻ എന്നറിഞ്ഞാൽ കാശി സ്വയം ജീവനൊടുക്കും…

മോള് പേടിക്കണ്ട ഈ സത്യം നമ്മൾ മൂന്നുമല്ലാതെ മറ്റൊരാൾ അറിയില്ല…ഭദ്രയുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു…

ഞാൻ പറയും എന്റെ കാശിയോട്…..ഭദ്ര അവനോട് പറഞ്ഞു ജയിക്കാനായ് വാശിയിൽ പറഞ്ഞു.

നീയും പൊട്ടി ആണോ… നീ ഇനി ജീവനോടെ പുറത്ത് പോകില്ല അല്ല ജീവനില്ലാത്ത ശരീരവും പുറത്ത് പോകില്ല എല്ലാം ഇന്നത്തെ രാവ് പുലരുമ്പോൾ അവസാനിക്കും…അയാൾ ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോയി…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *