നീയും പൊട്ടി ആണോ… നീ ഇനി ജീവനോടെ പുറത്ത് പോകില്ല അല്ല ജീവനില്ലാത്ത ശരീരവും പുറത്ത് പോകില്ല എല്ലാം ഇന്നത്തെ രാവ് പുലരുമ്പോൾ അവസാനിക്കും…അയാൾ ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോയി….!
**********************
കാശിയും ദേവനും ഹരിയും കൂടെ മാന്തോപ്പിൽ എത്തുമ്പോൾ മുറ്റത്തു രണ്ട് പേര് നിൽപ്പുണ്ട് നേരെ ചെന്നു അകത്തു കയറുന്നത് അപകടമാണെന്ന് കാശിക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെ അവൻ കാർ കുറച്ചു ദൂരെയായ് ഇട്ടു…
എല്ലാവരും ഒരുമിച്ച് അകത്തേക്ക് പോകുന്നത് അപകടമാണ്…ആ മുന്നിൽ നിൽക്കുന്നവമ്മാരുടെ ശ്രദ്ധ തെറ്റിച്ചു വേണം അകത്തു കയറാൻ……! കാശി പറഞ്ഞു ദേവനും ഹരിയും അത് ശരിവച്ചു കൊണ്ട് അവന്റെ പിന്നാലെ ഇറങ്ങി…..
മുന്നിൽ നിൽക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കാനായ് ഹരി ആദ്യം പോയി എന്നിട്ട് അവരെ തന്ത്രത്തിൽ വീടിന്റെ മുന്നിൽ നിന്ന് മാറ്റി… ഈ സമയം കൊണ്ട് കാശി അകത്തേക്കും ദേവൻ കാവിലേക്കും പോയി…
സത്യ പുറത്ത് വരുമ്പോൾ മുന്നിൽ നിൽക്കുന്നവന്മാർ നന്നായി കിതക്കുന്നുണ്ട്..!
എന്താ ഡാ ഇങ്ങനെ കിടന്നു കിതക്കുന്നെ…..സത്യ കുറച്ചു കടുപ്പിച്ചു ചോദിച്ചു….
സാർ….. ആ മോഹന്റെ മോൻ ഇങ്ങോട്ടു വന്നിരുന്നു അവൻ ഞങ്ങൾ അവനെ കണ്ടുന്ന് മനസ്സിലായതും കാർ എടുത്തു പോയി….സത്യയുടെ ഉള്ളിൽ എന്തോ ഒരു അപകടം മണത്തു…….
ഡാ…….നിയൊക്കെ ഇവിടെ നിന്ന് കറങ്ങാതെ പോയി ആ തിരുമേനിയേ കൂട്ടി വാ ഏതാണ്ട് സമയമാകാറായി…സത്യ സുധിയോട് പറഞ്ഞു തിരിച്ചു അകത്തേക്ക് പോയി…ഭദ്ര അവൻ വരുന്നത് നോക്കി നോക്കി കൈയിലെ കെട്ട് എങ്ങനെയൊക്കെയൊ അഴിക്കുന്നുണ്ട് പെട്ടന്ന് ഒരു കാൽപെരുമാറ്റം കെട്ട് ഭദ്ര മിണ്ടാതെ ഇരുന്നു…. പക്ഷെ വന്നത് കാശി ആയിരുന്നു ഭദ്രയേ കെട്ടിയിട്ടേക്കുന്നതും കവിളിലേ പാടും കണ്ടു കണ്ണിൽ ദേഷ്യം ഇരച്ചു കയറി…അവളുടെ അടുത്തേക്ക് പോകാൻ ആയി കാശി തുടങ്ങിയതും പെട്ടന്ന് സത്യ അകത്തേക്ക് വരുന്നത്……കാശി സൈഡിലേക്ക് ഒതുങ്ങി നിന്നു…
അഹ് മോൾക്ക് ബോർ അടിച്ചോ…അങ്കിൾ മോളെ പറഞ്ഞു അയക്കാൻ ഉള്ള ആളെ കൂട്ടാൻ പോയതാ പക്ഷെ പുറത്ത് നിന്നെ തേടി മോഹന്റെ മോൻ വന്നിട്ടുണ്ട്…. എന്താ ഭർത്താവിന് ഇല്ലാത്ത സ്നേഹവും വെപ്രാളവും….എന്താ രണ്ടും തമ്മിൽ….!സത്യ വഷളൻ ചിരിയോടെ ചോദിച്ചു, ഭദ്രയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി…
തന്നെ പോലെ ബന്ധങ്ങൾക്ക് വില നൽകാതെ കണ്ടപെണ്ണുങ്ങളുടെ കൂടെ കിടക്കാൻ പണം കൊണ്ട് പിന്നാലെ നടക്കുന്ന തന്നെ പോലെ ദുഷിച്ച മനസ്സുള്ളവർക്ക് സൗഹൃദം കണ്ടാലും സഹോദരബന്ധം കണ്ടാലും കാമമായും അവിഹിതമായ് ഒക്കെ തോന്നും. ഇത് ഒന്നും തന്റെ മാത്രം പ്രശ്നമല്ല തന്നെ ഒക്കെ ജനിപ്പിച്ചു വളർത്തിയവരുടെ കൂടെ കുഴപ്പമാണ്…ഭദ്ര ദേഷ്യത്തിൽ പറഞ്ഞു… സത്യ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു…
ഡീ……. പ, ന്ന *****മോളെ നിന്നെ എനിക്ക് ജീവനോടെ ആവശ്യം ഉണ്ട് അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ കൈ വയ്ക്കാത്തത് അല്ലെങ്കിൽ സ്വന്തം മോന്റെ ഭാര്യയാണെന്ന് നോക്കാതെ നിന്നെ എനിക്ക് എന്റെ കിടക്കയിൽ എത്തിക്കാൻ അധിക സമയം വേണ്ട….! അവളെ പുറകിലേക്ക് തള്ളിയിട്ട് സത്യ ദേഷ്യത്തിൽ അവളുടെ മുന്നിലേക്ക് ചെയർ വലിച്ചിട്ട് ഇരുന്നു…കാശിക്ക് അയാൾ അവസാനം പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല…ഭദ്രക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു ഒപ്പം കാശിക്ക് എന്തെങ്കിലും പറ്റിയോയെന്നൊരു പേടിയും ഉണ്ടായിരുന്നു…പെട്ടന്ന് അകത്തേക്ക് സുധി കയറി വന്നു….
സാർ…….സുധിയുടെ വിളികേട്ട് ഭദ്രയും സത്യയും തിരിഞ്ഞു നോക്കി.
എന്താ തിരുമേനി വന്നോ…..സത്യയുടെ സ്വരത്തിൽ എപ്പോഴും ഒരു ഗൗരവം നിറഞ്ഞു നിൽപ്പുണ്ട്….
വന്നു…ഇനിയും സമയം ബാക്കി ഉണ്ട് തിരുമേനി കാവിലേക്ക് പോയിട്ടുണ്ട്…..! സുധി പറഞ്ഞു പുറത്തേക്ക് പോയി..
മ്മ്മ്…….സത്യ അമർത്തി ഒന്നു മൂളിയിട്ട് ഭദ്രയേ നോക്കി…
താൻ ആണോ എന്റെ അച്ഛനെയും അമ്മയെയും കൊ, ന്നത്…ഭദ്ര അയാളെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.സത്യ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു ഇരുന്നു…
നിനക്ക് അറിയേണ്ടത് ഒക്കെ ചോദിച്ചോ കാരണം ഇനി കുറച്ചു മണിക്കൂർ കൂടെ നിനക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളു….സത്യ പറഞ്ഞു ഭദ്ര അവനെ നോക്കി പുച്ഛത്തിൽ ചിരിച്ചു ഭദ്രയുടെ കൈയിലെ കെട്ട് പൂർണമായ് അഴിഞ്ഞിരുന്നു അപ്പോഴേക്കും…
നിന്നെ ഞാൻ എന്തിനാ ഇവിടെ കൊണ്ട് വന്നത് എന്ന് നിനക്ക് അറിയോ….സത്യ അവളെ നോക്കി ചോദിച്ചു…
അറിയാതിരിക്കാൻ മണ്ടിയല്ലല്ലോ, നാഗമാണിക്യം അത് അല്ലെ തനിക്ക് വേണ്ടത്…ഈ ലോകത്തെ തന്നെ തന്റെ നിയന്ത്രണത്തിൽ ആക്കാൻ കഴിവുള്ള നിയന്ത്രണരേഖ അടങ്ങിയ കോടികൾ വിലമതിപ്പുള്ള ഭൂമിയിലെ നാഗദൈവങ്ങൾ ഒരുക്കിയ നിധി….! ഭദ്ര പറഞ്ഞു..
ആഹാ അപ്പോൾ അന്ന് ആ ബുക്ക് കിട്ടിയത് പൊന്ന് മോൾക്ക് തന്നെ ആയിരുന്നു അല്ലെ… വെറുതെ അല്ല ആ മണ്ടൻ മഹി പറഞ്ഞത് നീ എല്ലാം അറിഞ്ഞുന്ന്….സത്യ ചിരിയോടെ പറഞ്ഞു ഭദ്ര അവനെ നോക്കി ഇരുന്നത് അല്ലാതെ ഒരക്ഷരം മിണ്ടിയില്ല… കാശിക്ക് കാര്യങ്ങൾ മുഴുവൻ അറിയണമായിരുന്നു അതുകൊണ്ട് തന്നെ അവൻ അവിടെ ഒതുങ്ങി നിന്നു….തത്കാലം അയാൾ അവളെ ഒന്നും ചെയ്യില്ലെന്ന് കാശിക്ക് ഉറപ്പ് ആയിരുന്നു……
അതെ എനിക്ക് വേണ്ടത് ആ നാഗമാണിക്യം തന്നെ ആണ്… അതിന് വേണ്ടി ഞാൻ എന്തൊക്കെ ചെയ്തുവെന്ന് മോൾക്ക് അറിയണ്ടേ, അതിന് മുന്നേ ഞാൻ എങ്ങനെ ഈ നാഗമാണിക്യത്തെ കുറിച്ച് അറിഞ്ഞുന്ന് അറിയണ്ടേ…! അയാൾ ഒന്നു നിർത്തി പിന്നെ ഒരു ചിരിയോടെ തുടർന്നു…..
ഇന്ദുജ…എനിക്ക് അവളോട് ദേഷ്യം മാത്രമായിരുന്നു പിന്നെ ഉണ്ടായിരുന്നത് അവളുടെ നാശം കാണാൻ ഉള്ള അതിയായ ആഗ്രഹം കാത്തിരുന്നു
നിന്റെ അമ്മ ഇന്ദുജയുടെ നാശത്തിന് വേണ്ടി…അപ്പോൾ ആണ് അവളുടെ ഈ പുസ്തകത്തെ കുറിച്ച് ഞാൻ അറിഞ്ഞത്….. വെറുതെ ഒരു കൗതുകത്തിന് വായിച്ചു നോക്കി കൊള്ളാം അതിൽ അവൾ തന്നെ കൂട്ടിചേർത്തിരുന്നു ഇത് സത്യമാണെന്ന്…..ഇത് ഇപ്പോഴും ആരുമറിയാതെ ഒരിടത്തു ഒളിഞ്ഞിരിപ്പുണ്ടെന്നു അവൾ അതിൽ വ്യക്തമായ് പറഞ്ഞു… അതിൽ നിന്ന് ഞാൻ തുടങ്ങി എന്റെ അന്വേഷണം. അതിൽ ഞാൻ വിജയിച്ചു ഒന്നും രണ്ടുമല്ല കഴിഞ്ഞ മുപ്പതു വർഷം ഞാൻ അലഞ്ഞു തിരിഞ്ഞു ഒടുവിൽ ഞാൻ എത്തി ഈ മാന്തോപ്പിലെ കാവിനുള്ളിൽ…..അവിടെ എന്നെ കാത്തിരുന്നത് മറ്റൊന്ന് ആയിരുന്നു താളിയോല……അതിൽ നിന്ന് ഞാൻ ബാക്കി വിവരങ്ങൾ അറിഞ്ഞു…അങ്ങനെ എനിക്ക് മനസ്സിലായി ഇന്ദുജയുടെ ജാതകം ആ ഭാഗ്യജാതകമാണെന്ന് പിന്നെ ഒന്നും നോക്കിയില്ല മഹി…അവനെ ഞാൻ എന്റെ വശത്ത് ആക്കി… അവന് ഈ പെണ്ണ് പണം രണ്ടും എന്നും വീക്ക്നസ് ആയിരുന്നു…അതുകൊണ്ട് തന്നെ അവന് ഞാൻ പെണ്ണും പണവും ആവശ്യം പോലെ നൽകി കൂടെ നിർത്തി. നിന്റെ അമ്മ ഇന്ദുജ ആദ്യം പ്രസവിച്ച കുഞ്ഞുഞങ്ങളുടെ ജാതകപ്രകാരം അവരുടെ അമ്മയുടെ ജീവന് ആപത്തു ഉണ്ടെന്ന് അറിഞ്ഞു അത് കൊണ്ട് അവരെ ഞാൻ കൊ, ന്നു തള്ളിയത്……! ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കാശിയുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു……
ഇത് ഒന്നും ഞാൻ ഒറ്റക്ക് അല്ല കേട്ടോചെയ്‌തത്…മഹി തന്നെ ആയിരുന്നു അവരുടെ താമസസ്ഥലവും ഗു, ണ്ട, കളെയും ഒക്കെ എനിക്ക് ഏർപ്പാടാക്കി തന്നത്……! ശേഷം വീണ്ടും അവൾക്ക് കുഞ്ഞുങ്ങൾ ജനിച്ചു അവർ വളർന്നു വരുന്നത് വീണ്ടും എനിക്ക് ആപത്ത് ആണെന്ന് അറിഞ്ഞു ഞാൻ കൊ, ല്ലാൻ പോയ് എങ്കിലും ഇന്ദുജ മക്കളെ വേറെ വേറെ ആക്കി എന്നെ കുഴപ്പിച്ചു… വർഷങ്ങൾ കഴിഞ്ഞു നാടും വീടും ഉപേക്ഷിച്ചു പോയവൾ ഈ നാട്ടിൽ അവളുടെ ഒരു മകളെയും കൊണ്ട് വന്നു… ഒപ്പം കളികൂട്ടുകാരനും കുടുംബവും ഉണ്ടായിരുന്നു… ആ സമയത്തു ആണ് ദേവൻ മോഹൻ എതിരെ ഉള്ള തെളിവുകൾ എന്ന് പറഞ്ഞു ഒരു വീഡിയോ കൊണ്ട് വന്നത് എന്നാൽ ആ വീഡിയോയിൽ അവൻ മോഹനേ മാത്രം കണ്ടപ്പോൾ അതിന്റെ അങ്ങേ തലക്കൽ ഇരുന്ന എന്നെയും മഹിയെയും കണ്ടില്ല…ആ വീഡിയോ അവൻ ഒരിക്കൽ കൂടെ കണ്ടാൽ ഞങ്ങളുടെ പ്ലാനിങ് എല്ലാം പൊളിയുമെന്ന് എനിക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെ ആണ് അവനെയും അവന്റെ ഭാര്യയെയും കൊല്ലാൻ ശ്രമിച്ചത്… പക്ഷെ അവിടെ നിന്നും എങ്ങനെയൊ അവൻ രക്ഷപെട്ടു പകരം പോയത് അവൾ ആയിരുന്നു….ഞാൻ ഇവിടെ ഈ മാന്തോപ്പിൽ തിരിച്ചു വന്നു. അന്ന് നിന്റെ അമ്മ ഇന്ദുജയോട് ഞാൻ സ്നേഹത്തോടെ പറഞ്ഞു എനിക്ക് നാഗമാണിക്യം എടുത്തു തരാൻ പക്ഷെ അവൾ അത് അനുസരിച്ചില്ല, എന്റെ ഈ കവിളിൽ അവൾ ത, ല്ലി……എന്നിട്ടും കഴിഞ്ഞില്ല…. അവൾ എന്നെ അങ്ങ് ഉ, ണ്ടാക്കി കളയുമെന്ന് ഒരു ഭീ, ഷണി…അന്ന് ഇവിടെ നിന്റെ ഇരട്ട സഹോദരിയും അച്ഛനും ഉണ്ടായിരുന്നു…. നിന്റെ സഹോദരിയെ ഞാൻ നേരത്തെ നോക്കി വച്ചത് ആയിരുന്നു കേട്ടോ….അവൾക്ക് നിന്നോട് വാശി അസൂയ ഒക്കെ ആയിരുന്നു… സ്വന്തം മോൾ ആയിട്ടു പോലും അവളോട് ഇല്ലാത്ത സ്നേഹം നിന്നോട് നിന്റെ കാര്യങ്ങളോട് അവർക്ക് ഉണ്ടായിരുന്നു.എനിക്ക് അത് ഒരു പിടിവള്ളിയായ് അവളുടെ ഉള്ളിൽ ഞാൻ വിഷം നിറച്ചു വളരെ കുറച്ചു സമയം കൊണ്ട് തന്നെ അതുകൊണ്ട് തന്നെ അവൾ എന്റെ ഒപ്പം നിന്നു എല്ലാത്തിനും…! സത്യ വല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു നിർത്തി…. ഭദ്ര നിറഞ്ഞ കണ്ണോടെ അവനെ നോക്കി…
മനസ്സിലായില്ല അല്ലെ… നിന്റെ അമ്മ ഇന്ദുജ അവളോട് ഉള്ള എന്റെ അടങ്ങാത്ത ആഗ്രഹം നിന്റെ ചേച്ചിയുടെയും നിന്റെ അച്ഛന്റെയും മുന്നിൽ വച്ചു തന്നെ തീർത്തു…എല്ലാം കണ്ടു കണ്ണടച്ചു ചിരിയോടെ എന്റെ ഒപ്പം നിന്നത് മഹി ആയിരുന്നു… കുഞ്ഞിലേ മുതൽ ചേച്ചിയോട് ഉള്ള അച്ഛന്റെയും അമ്മയുടെയും സ്നേഹം പരിഗണന മഹിക്ക് ഉള്ളിൽ ഒരു ചെറിയ ദേഷ്യം നിറച്ചിരുന്നു അതും എനിക്ക് ഉപകാരമായ് സ്വന്തം ചേച്ചി ജീവനും മാനത്തിനും വേണ്ടി അലറിവിളിച്ചു പക്ഷെ മഹിയുടെ ചെവിയിൽ എത്തിയില്ല… എന്റെ അടങ്ങാത്ത ആവേശം അവളുടെ ശരീരത്തിൽ തീർത്തപ്പോഴേക്കും നിന്റെ അമ്മ തീർന്നു. നിന്റെ അച്ഛൻ അവൻ ഒന്നും ചെയ്യാൻ ആകാത്തത് കൊണ്ട് ആ ശരീരം കെട്ടിപിടിച്ചു പൊട്ടികരഞ്ഞു… എന്റെ മുന്നിൽ കിടന്നു..സത്യ വല്ലാത്ത ഒരു ചിരിയിലും സന്തോഷത്തിലുമാണ് എല്ലാം പറയുന്നത്…..ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട് ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ട് പക്ഷെ മുഴുവൻ കഥ കേട്ട് കഴിയാതെ അവനെ ഒന്നും ചെയ്യില്ലെന്ന് അവൾ അവളുടെ മനസ്സിനെ പറഞ്ഞു നിയന്ത്രിച്ചു…
ഓഹ്… ഇപ്പോഴും ആ ദിവസം ഓർക്കുമ്പോ എന്റെ ശരീരം ചൂട് പിടിച്ചു ഉള്ളിൽ അഗ്നിപോലെ വികാരം നിറയുന്നുണ്ട് മോളെ…ഒരു തരം വൃത്തികെട്ട നോട്ടത്തോടെ അവൻ സ്വയം ചുണ്ടുകൾ തഴുകി…ഭദ്ര അറപ്പോടെ മുഖം തിരിച്ചു….ഇത് എല്ലാം കേട്ട് നിന്ന കാശി അവന് നേരെ തിരിച്ച തോക്ക് പോക്കറ്റിൽ വച്ചു നിറഞ്ഞകണ്ണുകൾ അമർത്തി തുടച്ചു സ്വന്തം അച്ഛൻ ഇത്രയും ക്രൂരൻ ആണെന്ന് അറിഞ്ഞത് അവനെ വേദനിപ്പിച്ചു…
നിന്റെ അച്ഛനെയും അമ്മയെയും ഒരുമിച്ച് ഇട്ട് ആണ് കത്തിച്ചത് പക്ഷെ ആ തീ കൊളുത്തിയത് നിന്റെ സഹോദരി ആയിരുന്നു ശ്രീദുർഗ്ഗ…
തുടരും….