കാറിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ട് അവർ ഒന്ന് ഞെട്ടി..!! നേത്രയിലും അതെ ഭാവം തന്നെ ആയിരുന്നു..!!
അഞ്ചടി പൊക്കത്തിൽ കറുത്തിട്ട് നല്ല വണ്ണം ഉള്ളൊരു മനുഷ്യൻ..!! കൈയിലും കഴുത്തിലും ആവോളം സ്വർണം ഒക്കെ ഇട്ടിട്ടുണ്ട്..!! ഇതാണ് പലിശക്കാരൻ സ്റ്റീഫൻ..!! ആ രൂപം പോലെ തന്നെ ആളൊരു പിശക് ആണ്..!! കൊള്ള പലിശക്ക് പണം കടം കൊടുക്കൽ ആണ് ആളുടെ പണി..!!
ശേഷം സമയത്തിന് തിരികെ തന്നില്ല എങ്കിൽ ഗുണ്ടാ പിരുവും..!! അതാണ് അയാളുടെ ശീലം..!! ഇടഞ്ഞാൽ എന്ത് ചെറ്റത്തരവും ചെയ്യാൻ മടി ഇല്ലാത്തവൻ ആണ്..!! കണ്ടാൽ തന്നെ ആളുകൾ പേടിക്കും..!!
“ഞാൻ വീട്ടിൽ പോയിരുന്നു..!! വാതിലിൽ പുറത്ത് നിന്ന് ഉള്ള ലോക്ക് കണ്ടപ്പോഴേ മനസിലായി പുറത്ത് എവിടെ എങ്കിലും ആകും എന്ന്..!! എന്തായാലും കണ്ടത് നന്നായി ഇനി ഇപ്പൊ അടുത്ത ദിവസം വീട്ടിലേയ്ക്ക് വരേണ്ടത് ഇല്ലാലോ..!! അപ്പോൾ എന്റെ കാശ് ഇങ്ങ് തന്നാട്ടെ “
അയാൾ രാധമ്മയ്ക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു..!! അത് കേട്ട് പേടിയോടെ അവർ ഒന്ന് ചുറ്റും നോക്കി..!! ആരൊക്കെയോ അവിടെ ഇവിടെ ആയ് നിന്ന് അവരെ വീക്ഷിക്കുന്നുണ്ട്..!!
” ഇപ്പൊ കൈയിൽ ഒന്നും ഇല്ല..!! അധികം വൈകാതെ ഞങ്ങൾ തന്നേക്കാം “
അവർ അതെ പേടിയോടെ തന്നെ പറഞ്ഞു..!! എന്നാൽ അത് കേൾക്കെ അയാളുടെ ഭാവം മാറി..!! ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി..!!
“മിണ്ടരുത് ..!! ആവശ്യത്തിന് എന്റെ കൈയിൽ നിന്ന് പണം എണ്ണി വാങ്ങിയിട്ട് ഇപ്പൊ ഞഞ്ഞാ പിഞ്ഞ പറയുന്നോ..!! എനിക്ക് എന്റെ പണം വേണം..!! അതും ഇപ്പോൾ തന്നെ “
അയാൾ കട്ടായം പറഞ്ഞു..!! നേത്ര പേടിയോടെ രാധയുടെ കൈയിൽ മുറുകെ പിടിച്ച് നിന്നു..!! അവരും ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..!!
“ദയവ് ചെയ്ത് ഞാൻ പറയുന്നത് ഒന്ന് കേൾക്കണം..!! ഒരവധി കൂടെ ഞങ്ങൾക്ക് തരണം..!! എത്രയും പെട്ടന്ന് നിങ്ങളുടെ പണം ഞങ്ങൾ തന്ന് തീർത്തോളാം “
രാധമ്മ അയാൾക്ക് നേരെ തൊഴു കൈയോടെ പറഞ്ഞു..!! അത് കേട്ട് അയാൾ ഒന്ന് നോക്കി..!! ശേഷം പറഞ്ഞു..!!
“ഒരൊറ്റ അവധി..!! അതും തെറ്റിച്ചാൽ ഈ സ്റ്റീഫന്റെ മറ്റൊരു മുഖം നിങ്ങൾ കാണും..!! നിങ്ങളിൽ നിന്ന് പിന്നെ എങ്ങനെ പണം വാങ്ങണം എന്ന് എനിക്ക് അറിയാം “
അതും പറഞ്ഞ് അയാളുടെ കണ്ണുകൾ പോയത് നേത്രയുടെ നേർക്ക് ആണ്..!! അത് കാൺകേ അവൾ പേടിയോടെ രാധമ്മയുടെ പിന്നിൽ ആയ് ഒളിച്ച് നിന്നു..!!
“വെറുതെ എന്നെ കൊണ്ട് വേണ്ടത്തീനം ചെയ്യിക്കരുത്..!! അടുത്ത തവണ എന്റെ പണം കിട്ടിയില്ല എങ്കിൽ ദേ ഇവളെ ഞാൻ അങ്ങ് കൊണ്ട് പോകും..!! പിന്നെ പണം വേണ്ട ഇവൾ മതി സ്റ്റീഫന് “
അതും പറഞ്ഞ് അയാൾ നേത്രയുടെ കൈയിൽ പിടിച്ച് വലിച്ച് മുന്നോട്ട് നിർത്തി..!!
“ഏയ് വിട് “
നേത്ര അയാളുടെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..!! എന്നാൽ അയാൾ കൂടുതൽ ശക്തമായ് അവളുടെ കൈയിൽ പിടി മുറുക്കി..!!
” നീ ഒന്ന് വിചാരിച്ചാൽ ഒരു ലക്ഷം ഒക്കെ ഉണ്ടാക്കാൻ ആണൊ ഡി മോളെ പാട്..!! അറിഞ്ഞോണ് മനസ്സ് വച്ചാൽ ലക്ഷങ്ങൾ നിന്റെ കൈയിൽ ഇരിക്കില്ലേ..!! കെട്ടിയോൻ കളഞ്ഞിട്ട് പോയത് കൊണ്ട് നിനക്ക് ഒന്നും പേടിക്കുകയും വേണ്ട..!! അല്ല എനിക്ക് മനസിലാകാത്തത് അതല്ല ഇത്രയും വില മതിക്കുന്ന നിന്നെ പോലൊരു ഉരുപ്പടിയെ അവൻ എന്തിനാ വേണ്ടന്ന് വച്ചതെന്ന..!! ഞാൻ എങ്ങാനും ആയിരുന്നു എങ്കിൽ “
വഷളൻ ചുവയോടെ അവളെ മുഴുവൻ ആയ് ഉഴിഞ്ഞു നോക്കി കൊണ്ട് അയാൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..!!
“മോളെ വിട് ഞാൻ ഞാൻ എത്രയും വേഗം നിങ്ങളുടെ പൈസ തരാം..!! എന്റെ മോളെ വിട് “
രാധമ്മ ഒരു കൈയാൽ അല്ലി മോളെ ചേർത്തു പിടിച്ചു കൊണ്ട് മറു കൈയാൽ അയാളുടെ കൈയിൽ നിന്ന് നേത്രയേ പിടിച്ചു മാറ്റാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..!!
അല്ലി മോളും ഇതിനോടകം കരച്ചിൽ തുടങ്ങിയിരുന്നു..!! ചുറ്റും ഉള്ള അന്തരീക്ഷം അവളെ നന്നേ ഭയപെടുത്തി..!! അതും കൂടെ കണ്ടത് കൊണ്ടാവണം അയാൾ അവളുടെ കൈയിലെ പിടി വിട്ട് മാറി നിന്നു കൊണ്ട് പറഞ്ഞു..!!
“അപ്പോൾ പറഞ്ഞത് ഒന്നും മറക്കണ്ട..!! ഇനി ഒരു അവസരം ഉണ്ടാവില്ല നിങ്ങൾക്ക് “
അവരെ രൂക്ഷമായ് ഒന്ന് നോക്കി അതും പറഞ്ഞു കൊണ്ട് അയാൾ കാറിൽ കയറി പോയി..!!
“മ്മേ മ്മേ “
അല്ലി മോളുടെ കരച്ചിലിന്റെ ഒച്ച കൂടി..!! അവൾ നേത്രയേ വിളിച്ച് കരഞ്ഞതും നേത്ര വേഗം അവളെ വാരി എടുത്ത് നെഞ്ചോട് ചേർത്തു കരഞ്ഞു പോയി..!! രാധമ്മയ്ക്ക് ആ കാഴ്ച്ച കണ്ട് നിൽക്കാൻ ആയില്ല അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി..!!
******************
ബെഡിൽ കരഞ്ഞു തളർന്ന് ഉറങ്ങുന്ന അല്ലി മോളുടെ തലയിൽ പതിയെ തലോടി അവളുടെ അരുകിൽ നിന്ന് വിട്ട് മാറാതെ ഇരിക്കുവാണ് നേത്ര..!! ഇടയ്ക്ക് ഇടയ്ക്ക് അവളുടെ നിറയുന്ന കണ്ണുകൾ സാരി തലപ്പ് കൊണ്ട് തുടയ്ക്കുന്നുമുണ്ട്..!!
വന്നതിൽ പിന്നെ അല്ലി മോൾക്ക് നല്ല പനി ആണ്..!! കരഞ്ഞു കരഞ്ഞു ഒരു വിധം ആണ് നേത്ര മോളെ ഉറക്കിയത്..!!
” മോളെ അച്ഛൻ ഇപ്പൊഴൊന്നും വരുമെന്ന് തോന്നുന്നില്ല..!! നമുക്ക് കൊണ്ട് പോകാം കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക്..!! വച്ചോണ്ട് ഇരിക്കുന്നത് ശെരിയാവില്ല മോളെ “
രാധമ്മ അൽപ്പം ആദിയോടെ അവൾക്ക് അരുകിലേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു..!!
“പക്ഷെ രാധമ്മേ എന്റെ കൈയിൽ “
അവൾ ബാക്കി പറയാൻ കഴിയാതെ മുഖം താഴ്ത്തി..!!
“അതൊക്കെ നമുക്ക് പിന്നെ നോക്കാം മോളെ..!! നീ ആദ്യം കുഞ്ഞിനെ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം “
അതും പറഞ്ഞ് അവർ പുറത്തേയ്ക്ക് ഇറങ്ങാവേ നേത്ര വേഗം എഴുന്നേറ്റ് സാരി നേരെ പിടിച്ച് ഇട്ട് കൊണ്ട് ബെഡിൽ കിടന്ന മോളെ പതിയെ എടുത്ത് തോളിൽ ആയ് കിടത്തി..!! ശേഷം അവൾ പുറത്തേയ്ക്ക് ഇറങ്ങി..!!
അടുത്ത് ഉള്ള ഒരു ക്ലിനിക്കിലേയ്ക്ക് ആണ് അവർ ആദ്യം മോളെ കൊണ്ട് പോയത് എങ്കിലും അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി..!!
ഇതിനിടയിൽ അല്ലി മോള് വീണ്ടും നന്നേ കരച്ചിൽ തുടങ്ങി..!! അതും കൂടെ ആയതും നേത്ര ആകെ തളർന്നു..!! പിന്നെ അവർ ഏങ്ങനെ ഒക്കെയോ ഹോസ്പിറ്റലിൽ എത്തി..!! ശേഷം മോളെയും കൊണ്ട് വേഗത്തിൽ അകത്തേയ്ക്ക് പാഞ്ഞു..!!
**************
വിട്ട് വിട്ട് പനി കൂടുകയും കുറയുകയും ചെയ്യുന്നത് കൊണ്ട് ഡോക്ടർ അല്ലി മോളെ ഇന്ന് അവിടെ തന്നെ അഡ്മിറ്റ് ചെയ്തു..!! മോള് ഇപ്പോഴും ഇടയ്ക്ക് ഇടയ്ക്ക് ഭയങ്കര കരിച്ചിൽ ആണ്..!!
പിന്നെ ഒരുപാട് നേരത്തിന് ഒടുവിൽ തളർന്ന് ഉറങ്ങി അവൾ..!! നേത്ര അവളുടെ അടുത്ത് നിന്ന് മാറാതെ അരികിൽ തന്നെ ഉണ്ട്..!! അവളുടെ മുഖം ആകെ കരഞ്ഞു വീർത്ത് ഇരിന്നു..!! അവളുടെ അരുകിൽ ആയ് തന്നെ രാധമ്മയും ഉണ്ട്..!!
പെട്ടന്ന് ആ റൂം തുറക്കുന്ന ശബ്ദം കേട്ട് അവർ രണ്ടാളുടെയും ശ്രെദ്ധ അവിടെക്ക് ആയ്..!! രാധമ്മയ്ക്ക് ആളെ മനസിലായില്ല എങ്കിലും മുന്നിൽ നിൽക്കുന്ന ഇഷാനിയേ നേത്ര നേരിയ ഒരു ഞെട്ടലോടെ നോക്കി നിന്നു..!!
തുടരും….