ദിവസങ്ങൾ കടന്ന് പോയ്കൊണ്ടിരുന്നു..!! അതിന് അനുസരിച്ച് അവനിലും മാറ്റങ്ങൾ കണ്ട് തുടങ്ങി..!! ഡോക്ടർ വന്ന് പരിശോധന നടത്തിയത്തോട് കൂടെ തറവാട്ടിൽ ഉള്ളവർക്ക് പ്രതീക്ഷയും വച്ചു..!! പുറത്ത് ഇറങ്ങാതെ ഇരുന്നവൻ പതിയെ പതിയെ പുറം ലോകം കണ്ട് തുടങ്ങി..!! സ്വന്തം ശരീരത്തിൽ ഏൽപ്പിച്ച മുറിവുകൾ ഒക്കെ തഴമ്പുകൾ ആയി..!! ആരോടും മിണ്ടാതെയും പറയാതെയും ദേഷ്യം കാണിക്കുന്നവൻ ഇപ്പൊ ഒരു നോക്ക് എങ്കിലും നോക്കാറുണ്ട്..!!
ഇതിനെല്ലാം കാരണം ഒന്ന് മാത്രം ത്രിനേത്ര..!! തറവാട്ടിൽ ഉള്ളവർക്ക് അത് സമ്മതിച്ചു കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിലും..!! അതാണ് സത്യം..!! ഡോക്ടർ ഉൾപ്പെടെ പലരും അംഗീകരിച്ച സത്യം..!!
അവന്റെ എല്ലാ കാര്യത്തിലും അവൾ വേണം..!! എന്നാൽ ഇഷാനിക്ക് ഒഴികെ അവിടെ ഉള്ള വേറെ ആർക്കും അവളെ കണ്ടൂടാ..!! പണ കൊഴുപ്പ് ആവോളം ഉള്ളത് കൊണ്ട് അഹങ്കാരവും ഒട്ടും കുറവല്ല ഒന്നിനും..!!
ബദ്രിക്ക് എപ്പോഴും നേത്ര വേണം..!! അവളെ അവൻ അധികം ഒരിടത്തേയ്ക്കും വിടാറില്ല..!! ഭക്ഷണം കഴിപ്പിക്കാൻ ആയാലും..!! ഉറങ്ങാൻ ആയാലും..!! പുറത്തൊക്കെ ഇറങ്ങി ഇരിക്കാൻ ആയാലും..!! സംസാരിക്കാൻ ആയാലും..!! എന്തിനേറെ ഒന്ന് ചിരിക്കാൻ ആയാൽ പോലും അവന് നേത്ര വേണം..!!
നേത്രയും ഒരു നിഴൽ പോലെ അവന്റെ ഒപ്പം തന്നെ ഉണ്ട്..!! ഒരു ഇൻസിഡന്റിലൂടെ ആകും അവന്റെ പഴയ ഓർമകൾ ഒക്കെ തിരിച്ചു കിട്ടാൻ സാധ്യത എന്ന് പറഞ്ഞതിൽ പിന്നെ അവൾക്ക് വല്ലാത്ത പേടി ആണ്..!! കോളേജിൽ പോയാലും സമയവും കൈയിൽ പിടിച്ച് പോകും പോലെ ആണ് അവളുടെ അവസ്ഥ..!!
തിരികെ വന്ന് കഴിഞ്ഞാൽ രാത്രി അവൻ ഉറങ്ങുന്നത് വരെ അവൾ കൂടെ ഉണ്ടാവും..!! അത്രയും അവന്റെ കാര്യങ്ങൾക്ക് അവൾ ഇമ്പോര്ടന്റ്റ് കൊടുക്കുന്നുണ്ട്..!! ഉള്ളിൽ എവിടെയോ അവനോട് ഒരു കുഞ്ഞ് ഇഷ്ട്ടവും..!!
നേത്രയുടെ വീട്ടിലെ കഷ്ട്ടപ്പാടുകൾ ഒക്കെ എപ്പോഴും അതുപോലെ ആണ്..!! അമ്മയും അവളും സമ്പാദിക്കുന്നത് കൊണ്ട് ആണ് ഇപ്പോൾ ആ വീട് കഴിഞ്ഞ് പോകുന്നത് തന്നെ..!! അതുപോലെ തന്നെ അവളാൽ കഴിയുന്നത് ഒക്കെ അവൾ ചെയ്യുന്നുമുണ്ട്..!!
ദിവസങ്ങൾ കടന്ന് പോകെ ഒരു ദിവസം കോളേജ് വിട്ട് തിരികെ വന്ന നേത്ര കാണുന്നത് തറവാടിന് മുന്നിൽ കൂടി നിൽക്കുന്ന ആളുകൾ ആണ്..!! അതും ആ തറവാട്ടിൽ തന്നെ ഉള്ളവർ..!!
പുറത്ത് ബദ്രിയേ ചികിത്സിക്കുന്ന ഡോക്ടറുടെ കാറും..!! ഒരു വേള അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി..!! അവളുടെ കാലുകൾ വേഗത്തിൽ അവിടെക്ക് ചലിച്ചു..!!
“നിൽക്ക് അവിടെ..!! എവിടേയ്ക്ക നീ ഈ തള്ളി കയറി പോകുന്നത് “
തറവാട്ട് പടി ചവിട്ടാൻ ആയ് കാലുകൾ ഉയർത്തെ ആണ് അവളുടെ ചെവിയിലേയ്ക്ക് ആ കടുപ്പമേറിയ ശബ്ദം എത്തുന്നത്..!! അവൾ ഒരു പിടപ്പോടെ മുഖം ഉയർത്തി നോക്കി..!!
പാർവതി ആയിരുന്നു..!! അതും ഒരു പുച്ഛത്തോടെ..!! അവളുടെ കണ്ണുകൾ അവിശ്വസത്താൽ ചുരുങ്ങി..!!
“ഇനി നിന്റെ സേവനം ഇവിടെ ആവശ്യമില്ല..!! അതുകൊണ്ട് നിനക്ക് പോകാം..!! പിന്നെ ഈ മാസത്തെ സാലറി നിന്റെ അച്ഛന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട്..!! മ്മ് പൊയ്ക്കോ “
അതും പറഞ്ഞ് അവർ തിരിഞ്ഞു നടന്നു..!!
“ഞാൻ അദ്ദേഹതെ ഒന്ന് കണ്ടോട്ടെ “
പെട്ടന്ന് അങ്ങനെ ചോദിക്കാൻ ആണ് അവൾക്ക് തോന്നിയത്..!! കാരണം അവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവിടെ കൂടി നിൽക്കുന്ന എല്ലാവരിലും നിന്ന് അവൾക്ക് മനസിലായി..!!
“അദ്ദേഹമോ ഏത് അദ്ദേഹം?? നിന്ന് ചിലക്കാതെ ഇറങ്ങി പോ, ടീ “
അത്രയും നേരം മുൻ വശത്തെ ചെയറിൽ ഇരിക്കുക ആയിരുന്ന മാധവ് എഴുന്നേറ്റ് അവളെ നോക്കി ദേഷ്യത്തിൽ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു..!!
എന്താ കാര്യം എന്ന് അറിയാൻ അവനെ ഒന്ന് കാണാൻ അവളുടെ മനസ്സ് തുടിച്ചു കൊണ്ട് ഇരിക്കുന്നു..!! സത്യത്തിൽ അവൾക്ക് തന്നെ അതിശയം തോന്നി താൻ എന്താ ഇങ്ങനെ എന്ന്..!!
“ഇഷാനി “
നേത്രയുടെ അതെ നിൽപ്പ് കണ്ടത് കൊണ്ടാവണം മാധവ് അകത്തേയ്ക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു..!! അൽപ്പം നിമിഷം കഴിയുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ പുറത്തേയ്ക്ക് വന്നു..!!
“ദേ ഇവളോട് ഇവിടെ നിന്ന് ഇറങ്ങി പോകാൻ പറയ്..!! നീ അല്ലെ ഇവളെ ഇവിടേയ്ക്ക് വലിച്ചു കയറ്റിയത് “
അയാൾ അവളെ നോക്കി ദേഷ്യത്തിൽ പറയുമ്പോൾ അവൾ ദയനീയമായ് നേത്രയേ ഒന്ന് നോക്കി..!! പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അവൾക്ക് തോന്നിയില്ല..!! എല്ലാവരും കൂടെ തന്നെ വിളിക്കാതെ വലിഞ്ഞു കയറി വന്നവളെ പോലെ കാണുന്നത് അവൾ എന്നാ പെണ്ണിന് സഹിക്കാൻ പോലും കഴിഞ്ഞില്ല..!!
ഇടാറുന്ന കാലുകളോടെ അവൾ തിരിഞ്ഞു നടന്നു..!! നിറയാൻ വെമ്പി നിൽക്കുന്ന കണ്ണുകളെ അവൾ ശാസനയോടെ തടഞ്ഞു നിർത്തി കൊണ്ട് കാലുകളുടെ വേഗത വേഗത്തിൽ ആക്കി..!!
“നേത്ര “
ഗേറ്റ് കടക്കുമ്പോൾ ആണ് അവൾ ആ പിൻ വിളി കേൾക്കുന്നത്..!! ഒരു വേള അവളുടെ കാലുകൾ നിശ്ചലമായി..!! അത് ആരുടെ ശബ്ദം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ തിരിഞ്ഞു നോക്കിയില്ല..!!
ഇഷാനി വേഗത്തിൽ അവളുടെ അടുത്തേയ്ക്ക് വന്നു..!!
“നേത്ര ഡാ ഏട്ടന് ഇന്ന് വയ്യാണ്ടായി “
അവളുടെ ആ വാക്കുകൾ കേൾക്കെ നേത്രയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..!! പകപ്പോടെ അവൾ തിരിഞ്ഞ് ഇഷാനിയിലേയ്ക്ക് കണ്ണുകൾ പായിച്ചു..!!
“അതെ ഡാ ഇന്ന് രാവിലെ മുതൽ ഏട്ടന് ഭയങ്കര തല വേദന ഒക്കെ ആയിരുന്നു..!! അപ്പൊ തന്നെ അച്ഛൻ ഡോക്ടറേ വിളിച്ചു പറഞ്ഞു..!! അയാൾ ഉടനെ വരുകയും ചെയ്തു..!! ഒരു ഇൻജെക്ഷൻ എടുത്തപ്പോൾ ഒന്ന് ഓക്കേ ആയ് ഏട്ടൻ..!! പിന്നെ ഉറങ്ങുകയും ചെയ്തു “
“എന്നിട്ട് ഇപ്പോൾ ഓക്കേ ആണൊ “
അവൾ ഒരു വെപ്രാളത്തോടെ ചോദിച്ചു..!!
“എടാ ഉറങ്ങി എഴുന്നേറ്റത് എന്റെ പഴയ ഏട്ടൻ ആയിരുന്നു “
നേത്രയുടെ ഹൃദയ മിടിപ്പ് ക്രമാതീതമായ് മിടിക്കാൻ തുടങ്ങി..!!
“എന്ന്.. വച്ചാൽ “
അവളുടെ തൊണ്ട ഒന്ന് ഇടറി..!!
“എടാ ഏട്ടന് ഇപ്പോൾ എല്ലാം ഓർമ ഉണ്ടെന്ന് “
വളരെ സന്തോഷത്തോടെ ആണ് ഇഷാനി അത് പറഞ്ഞത്..!! എന്നാൽ അവളുടെ ആ വാക്കുകൾ നേത്രയിൽ ഒരു ഞെട്ടൽ ഉളവാക്കി..!! കണ്ണുകൾ നിറഞ്ഞ് വന്നു..!!
“സത്യം സത്യണോ നീ ഈ പറയണേ “
“അതെ ഡാ സത്യം ആണ്..!! ഏട്ടന് ഇപ്പോൾ എല്ലാം ഓർമ ഉണ്ട്..!! അച്ഛനോടും അമ്മയോടും എന്നോടും ഒക്കെ സംസാരിച്ചു ഏട്ടൻ..!! പക്ഷെ നേത്ര “
അത്രയും പറഞ്ഞ് അവൾ ഒന്ന് നിർത്തി..!!
“എന്താ “
നേത്ര ഒരു സംശയത്തോടെ ചോദിച്ചു..!!
“നിന്നെ നിന്നെ ഏട്ടൻ മറന്നു കാണില്ലേ നേത്ര..!! അതോ ഓർമ ഉണ്ടാകുവോ നിന്നെ “
അവളുടെ ആ ചോദ്യം നേത്രയുടെ ഉള്ള് ഉലയിച്ചു..!! കണ്ണുകൾ നിറയാൻ കൊതിച്ചു..!! നെഞ്ചിൽ ഒരു ഭാരം പോലെ..!! എങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..!!
” ഇനി അതിന്റെ ആവശ്യം ഇല്ലാലോ ഇഷാനി..!! എന്റെ ആവശ്യം നിന്റെ ഏട്ടന് ഇവിടം കൊണ്ട് കഴിഞ്ഞില്ലേ..!! ഇനി ഓർത്താൽ എന്താ ഇല്ലെങ്കിൽ എന്താ “
അത്രയും മാത്രം പറഞ്ഞു കൊണ്ട് ഇനി ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ അവൾ തിരിഞ്ഞു നടന്നു..!!
*****************
വീട്ടിൽ എത്തിയ നേത്ര ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..!! ഒന്നിനും കഴിയാത്ത മനസ്സ് തന്നെ മടുത്ത പോലെ അവൾ തന്റെ റൂമിൽ തന്നെ ഒതുങ്ങി..!!
വന്ന ഉടനെ തന്നെ അച്ഛൻ തറവാട്ടിൽ ഉള്ളവർ തന്ന ക്യാഷ് ന്റെ കാര്യവും ഇനി അവിടെ പോകേണ്ടത് ഇല്ല എന്നൊക്കെ പറഞ്ഞു എങ്കിലും അവൾ ഒന്നിനും മറുപടി കൊടുക്കാതെ റൂമിലേയ്ക്ക് കയറി ഡോർ അടച്ച്..!!
ഡ്രസ്സ് പോലും മാറാതെ അതെ കിടപ്പ് ആണ് അവൾ..!! എന്തിന് എന്ന് അറിയാതെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു..!!
“”ഹൃദയം നോവുന്നു..!! പക്ഷെ എന്തിന്?? അറിയില്ല..!! തന്റെ ആരാ അത്?? ആരുമല്ല..!! പിന്നെ എന്തിന് താൻ അവന് വേണ്ടി കണ്ണുനീർ പൊഴിക്കുന്ന..!! അതോ തന്റെ ആരെങ്കിലും ആണൊ അത് “”
അവൾ ഒരു ഞെട്ടലോടെ ഓർത്തു..!!
“”അതെ തന്റെ ആരോ ആണ്..!! എപ്പോഴോ തന്റെ ഉള്ളിൽ കയറി കൂടിയ മുഖം..!! ആദ്യമായ് ഒരു പുരുഷനോട് തോന്നുന്ന ഇഷ്ട്ടം..!! അർഹത ഉണ്ടോ തനിക്ക്..!! അറിയില്ല ഒന്നും അറിയില്ല “”
ചോദ്യങ്ങൾ ഓരോന്ന് ആയ് മനസിനെ അലട്ടുമ്പോൾ അവൾ തന്റെ കണ്ണുകൾ മുറുകെ അടച്ച് കിടന്നു..!!
പിറ്റേന്ന് കോളേജ് ഇൽ പോകാതെ അവൾ ആ റൂമിൽ തന്നെ ഇരുന്നു..!! അച്ഛനും അമ്മയും തിരക്കി എങ്കിലും അവൾ വയ്യ എന്ന് പറഞ്ഞ് ഒഴിഞ്ഞു..!! ഭക്ഷണം പോലും കഴിയാതെ ഒന്നിനും താല്പര്യം കാണിക്കാതെ ഒറ്റയ്ക്ക് ആ റൂമിൽ കഴിച്ച് കൂട്ടി..!!
മനസ്സിലെ ചിന്തകൾ കൂടി കൂടി വന്നത് തനിക്ക് ഇനി താങ്ങാൻ കഴിയില്ല എന്ന് മനസിലായതും അവൾ പിറ്റേന്ന് കോളേജ് ഇൽ പോകാൻ തീരുമാനിച്ചു..!! അതുപോലെ തന്നെ പോവുകയും ചെയ്തു..!!
ഇഷാനി അന്ന് വരാതിരുന്നത് ഒരു കണക്കിന് അവൾക്ക് വല്ലാത്തൊരു ആശ്വാസം തന്നെ ആയിരുന്നു..!! ഏങ്ങനെ ഒക്കെയോ സമയം തള്ളി നീക്കി..!! ഒടുവിൽ ഈവെനിംഗ് അവൾ കോളേജ് വിട്ട് ഇറങ്ങി..!!
എന്തൊക്കെയോ ആലോചിച്ചു കൊണ്ട് വീട്ടിലേയ്ക്ക് നടക്കും വഴി ആണ് പെട്ടന്ന് ഒരു കാർ അവളുടെ മുന്നിൽ ആയ് കൊണ്ട് വന്ന് നിർത്തിയത്..!! അത് ശ്രീ മംഗലത്തെ കാർ ആണെന്ന് അവൾ ഒരു ഞെട്ടലോടെ മനസിലാക്കി..!!
എന്നാൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്ന ബദ്രിയേ കണ്ട് അവളുടെ ശരീരം ആകെ ഒന്ന് വിറച്ചു പോയി..!! കണ്ണുകൾ വികസിച്ചു ശ്വാസ മിടിപ്പ് ഉയർന്നു..!!
തുടരും….

