പുനർവിവാഹം ~ ഭാഗം 45, എഴുത്ത്: ആതൂസ് മഹാദേവ്

അടഞ്ഞ കണ്ണ് പോളകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചൂട് കണ്ണുനീർ തുള്ളികൾ കവിളിലൂടെ കഴുത്തിലേയ്ക്ക് മറഞ്ഞോളിക്കുമ്പോൾ അവളുടെ നാവിൽ നിന്നും ചെറു കരച്ചിൽ ചീളുകൾ പുറത്തേയ്ക്ക് ഒഴുകി..!!

അവൾക്ക് അരുകിൽ ആയ് സ്ഥാനം പിടിച്ച ദക്ഷിന്റെ ഹൃദയം അത്രമേൽ നോവുക ആയിരുന്നു..!! അവളിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ ഒരു വേള തന്റെ ഉള്ളറകളിലേയ്ക്ക് വീടുടഞ്ഞ് തന്നെ ചുട്ടു പൊള്ളിക്കുന്നത് ആയ് തോന്നി അവന്..!!

അവളുടെ കരച്ചിൽ ചീളുകൾ അടങ്ങുന്നില്ല എന്ന് കണ്ടതും അവൻ വിറയാർന്ന കൈകളോടെ അവളുടെ വലത് കരം തന്റെ കൈക്കുള്ളിൽ ആക്കി പൊതിയുമ്പോൾ ഞെട്ടലോടെ തന്റെ മിഴികൾ വലിച്ച് തുറന്നു നേത്ര..!!

ഒരു വേള നിറ കണ്ണുകളോടെ തന്നിൽ തന്നെ മിഴികൾ ഉറപ്പിച്ച് ഇരിക്കുന്നവനെ കാൺകെ ഹൃദയത്തിന്റെ ഏതോ കോണിൽ നോവ് പടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!! കൈകൾ പിൻ വലിക്കാൻ മനസ്സ് പറയുമ്പോൾ ശരീരം അതിന് അനുവദിക്കാത്തത് പോലെ അവനിൽ തന്നെ മിഴികൾ നട്ട് ഇരുന്നു അവൾ..!!

” ഒരു മാപ്പ് പറയൽ കൊണ്ട് നീ അനുഭവിച്ചതിന് ഒന്നും പകരമാവില്ല എന്ന് അറിയാം..!! പക്ഷെ നിന്റെ ഈ വേദന കണ്ട് നിൽക്കാൻ എനിക്ക് ആവുന്നില്ല..!! നിന്റെ ഈ കണ്ണുനീരിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് നല്ല ബോധം ഉണ്ട് എനിക്ക്..!! ഒരു പക്ഷെ എന്റെ ബാലിശമായ ചിന്തകൾ കൊണ്ട് മാത്രം ആണ് നിനക്ക് ഈ വേദനകൾ ഒക്കെ അനുഭവിക്കേണ്ടി വന്നത്..!! ഒരു നിമിഷം ഞാൻ സ്വാർത്ഥൻ ആയിരുന്നു എങ്കിൽ നിന്നെ നഷ്ട്ടപ്പെടില്ലായിരുന്നു എനിക്ക്..!! നിന്റെ ജീവിതം ഇങ്ങനെ നശിച്ച് പോകില്ലായിരുന്നു..!! ആരും നിന്നെ ദ്രോഹിക്കില്ലായിരുന്നു, കുത്തി നോവിക്കില്ലായിരുന്നു..!! മാപ്പ് തരണം നേത്ര നീ എനിക്ക് “

ഇരു കൈയാലും അവളുടെ കരം പൊതിഞ്ഞു പിടിച്ചു കൊണ്ട് നെറ്റിയിൽ മുട്ടിച്ച് അവൻ കണ്ണുനീർ വാർക്കുമ്പോൾ ചുണ്ടുകൾ കൂട്ടി പിടിച്ച് കരയാതെ ഇരിക്കാൻ പാട് പ്പെടുക ആയിരുന്നു നേത്ര..!!

” എന്നോട് ഷെമിക്ക് പെണ്ണെ..!! നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാൻ ഒരു തടസ്സമാകരുത് എന്ന് ചിന്തിച്ചു പോയി..!! അവനിൽ നിന്ന് നിന്നെ തട്ടി എടുക്കാൻ കഴിയുമായിരുന്നില്ല എനിക്ക്..!! ഒരു പക്ഷെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ നീ എന്നെ വെറുക്കില്ലായിരുന്നോ നേത്ര?? “

അവന്റെ ആ ചോദ്യം തന്റെ നെഞ്ചിലേയ്ക്ക് തന്നെ വന്ന് പതിയുമ്പോൾ അവൾ തന്നെ അവൾക്കുള്ള ഉത്തരം കണ്ടെത്തി..!!

“” അതെ താൻ വെറുക്കുമായിരുന്നു..!! ബദ്രിക് എന്ന ഭ്രാന്ത് തലയ്ക്ക് പിടിക്കുമ്പോൾ മറ്റൊന്നും താൻ ചിന്തിച്ചിരുന്നില്ല..!! ആ സ്നേഹം മാത്രമായിരുന്നു മുന്നിൽ..!! പക്ഷെ ഇപ്പൊ “”

അവൾ തന്റെ കണ്ണുകൾ മുറുകെ പൂട്ടി..!! വീണ്ടും ആ കണ്ണുകൾ തോരാതെ പെയ്തു..!!

” ഇല്ല നേത്ര ഇനി എന്തൊക്കെ സംഭവിച്ചാലും ബദ്രിക്ക് നിന്നെ ഞാൻ വിട്ട് കൊടുക്കില്ല..!! അവന് അർഹതപ്പെട്ടത് അല്ല നീ..!! മനസ്സിൽ ഒരു തരിമ്പ് സ്നേഹം എങ്കിലും നിന്നോട് അവന് ഉണ്ടായിരുന്നു എങ്കിൽ അവൻ ഒരിക്കലും നിന്നെ കൈ വിടില്ലായിരുന്നു..!! ഇനി എന്തൊക്കെ ന്യായീകരണങ്ങൾ അവൻ നിനക്ക് മുന്നിൽ നിരത്തിയാലും അതൊന്നും നീ അനുഭവിച്ചതിന് പകരമാവില്ല നേത്ര “

അവന്റെ ഓരോ വാക്കുകളും അത്രയും ദേഷ്യവും സങ്കടവും വാശിയും നിറഞ്ഞത് ആയിരുന്നു..!! നേത്ര തന്റെ മിഴികൾ തുറന്ന് അവനെ തന്നെ നോക്കി ഇരുന്നു..!! ഒരു വേള അവന്റെ മിഴികളും അവൾക്ക് നേരെ ആയ്..!!

” ഇനി ഉള്ള കാലം തനിയെ ജീവിച്ചോളാം എന്ന് പറഞ്ഞാൽ പോലും അവന്റെ കൂടെ പോകുന്നതിനെ കുറിച്ച് മാത്രം നീ ചിന്തിക്കേണ്ട..!! ഈ ദക്ഷിൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം അതിന് അനുവദിക്കില്ല..!! പിന്നെ ഇപ്പൊ ഈ നിമിഷം നീയും കുഞ്ഞും ഇവിടെ നിന്ന് ഇറങ്ങണം..!! എങ്ങോട്ട് എന്നാ ചിന്ത വേണ്ട “

അത്രയും വാശിയോടെ പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് പായുമ്പോൾ നേത്രയുടെ മനസ്സ് അപ്പോഴും എങ്ങോട്ട് എന്ന് അറിയാതെ ഉഴറുക ആയിരുന്നു..!!

***********************

അല്ലിമോളെയും മാറോട് അടക്കി പിടിച്ച് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഉള്ളാൽ വല്ലാത്തൊരു നോവ് തന്നെ വന്ന് പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!! എന്നാൽ മനസ്സാൽ അവൾ കേഴുക ആയിരുന്നു ഒരിക്കൽ കൂടെ ഈ പടി ചവിട്ടാൻ ഇട വരരുതേ എന്ന്..!!

എന്നെന്നേക്കുമായ് പടി ഇറങ്ങി പോകുന്ന നേത്രയിൽ തന്നെ ആയിരുന്നു തറവാട്ടിലെ എല്ലാ മിഴികളും..!! എന്നാൽ പലതിലും പല ഭാവങ്ങൾ ആയിരുന്നു എന്ന് മാത്രം..!!

************************

ഒരു ഇരു നില വീടിന് മുന്നിൽ ആയ് ആണ് ദക്ഷിന്റെ വാഹനം വന്ന് നിന്നത്..!! അത്രയും നേരം ഏതോ അഗാതമായ ചിന്തയിൽ ആണ്ടിരുന്നവൾ പെട്ടന്ന് മിഴികൾ ചിമ്മി കൊണ്ട് ഒന്ന് ചുറ്റും നോക്കി..!!

” ഇറങ് “

ദക്ഷിന്റെ ഗൗരവം പൂണ്ട ശബ്ദം കാതുകളിൽ പതിയുമ്പോൾ അവൾ മുഖം ചരിച്ച് അവനെ ഒന്ന് നോക്കി..!! അപ്പോഴേയ്ക്ക് അവൻ ഡ്രൈവിംഗ് സീറ്റ് തുറന്ന് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു..!!

നേത്ര തന്റെ തോളിൽ കിടന്ന് ഉറങ്ങുന്ന മോളെയും അടക്കി പിടിച്ച് ഡോർ തുറന്നതും ദക്ഷ്‌ മറു സൈഡിലേയ്ക്ക് വന്ന് കൊണ്ട് കുഞ്ഞിനായ് കൈ നീട്ടി..!!

” വേണ്ട സാരില്ല “

പതിഞ്ഞ ശബ്ദത്തിൽ അതിന് മറുപടി എന്നാ പോൽ അത്രയും പറഞ്ഞു കൊണ്ട് അവൾ മെല്ലെ പുറത്തേയ്ക്ക് ഇറങ്ങി..!!

“വാ “

ദക്ഷ്‌ അകത്തേയ്ക്ക് കയറി പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ചെറിയ ഒരു കീ എടുത്ത് അടന്നു കിടന്ന മെയിൻ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി..!! ചുറ്റും ഒന്ന് നോക്കി കൊണ്ട് അവന് പുറകെ ആയ് അവളും..!!

ഹാളിലേയ്ക്ക് ആണ് അവർ ഇരുവരും വന്ന് നിന്നത്..!!

” താഴെയും മുകളിലും റൂം ഉണ്ട്..!! തനിക്ക് ഏതാണ് വേണ്ടത് എന്ന് വച്ചാൽ അത് ഉപയോഗിക്കാം..!! ഇവിടെ വേറെ ആരും താമസം ഇല്ല..!! ഞാനും രാഹുലും മാത്രം ആണ് ഇടയ്ക്ക് ഒക്കെ ഇവിടെ നിൽക്കാറ്..!! ഞാൻ പോയ ശേഷം പൂട്ടി ഇട്ടിരിക്കുവായിരുന്നു..!! സൊ എല്ലാം ഒന്ന് വൃത്തിയാക്കണം എന്നെ ഒള്ളൂ “

അവൻ അവൾക്ക് കേൾക്കാൻ ആയ് ഓരോന്ന് ഒക്കെ പറയുമ്പോഴും നേത്ര താഴേയ്ക്ക് മിഴികൾ എറിഞ്ഞ് മൗനമായ് നിന്നു..!!

” ഞാൻ പറയുന്നത് താൻ കേൾക്കുന്നില്ല എന്ന് ഉണ്ടോ “

അൽപ്പം കടുത്തത് ആയിരുന്നു ആ സ്വരം..!!

” എനിക്ക് ഏതെങ്കിലും ഒരു ഹോസ്റ്റൽ ശെരിയാക്കി തന്നാൽ മതി ഞാൻ അങ്ങോട്ട് പൊയ്ക്കോളാം..!! അല്ലെങ്കിൽ ഒരു വാടക വീടോ മറ്റൊ മതി..!! ഉടനെ തന്നെ എനിക്ക് എന്റെ രാധമ്മയുടെയും അജയച്ചന്റെയും അടുത്തേയ്ക്ക് പോകണം..!! അതുവരെ നിൽക്കാൻ ഒരു സ്ഥലം..!! അത് മാത്രം മതി എനിക്ക് “

അവന്റെ മുഖത്തേയ്ക്ക് നോക്കാതെ അത്രയും പാട് പെട്ട് കൊണ്ട് അവൾ അത് പറയുമ്പോൾ ദക്ഷ്‌ കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി അവൾക്ക് മുന്നിൽ ആയ് വന്ന് നിന്നു..!!

തൊട്ട് അരുകിൽ ആയ് അവന്റെ സാനിധ്യം അറിഞ്ഞതും ഒരു പിടപ്പോടെ അവൾ മിഴികൾ ഉയർത്തി നോക്കി..!!

” ഈ കുഞ്ഞിനേയും കൊണ്ട് കണ്ട വാടക വീട്ടിലോ ഹോസ്റ്റലിലോ നിർത്താൻ അല്ല ഞാൻ നിന്നെ ഇവിടെയ്ക്ക് കൊണ്ട് വന്നത്..!! പിന്നെ നിനക്ക് അത്രയും നിർബന്ധം ആണെങ്കിൽ ഇതൊരു വാടക വീട് ആണെന്ന് കരുതിയാൽ മതി..!! Month end ആകുമ്പോൾ വാടക നീ എന്റെ കൈയിൽ തന്നേക്ക് Problem solve “

ഗൗരവം ലവ ലേശം വിടാതെ ഉള്ള അവന്റെ ആ വാക്കുകൾ അവളിൽ ഒരു സംശയം ഉണർത്തുമ്പോൾ വീണ്ടും അവന്റെ വാക്കുകൾ അവളെ തേടി എത്തി..!!

” നിനക്ക് ഇവിടെ കഴിയാം എത്ര കാലം വേണമെങ്കിലും..!! പക്ഷെ ഈ കുഞ്ഞിനേയും കൊണ്ട് മറ്റൊരിടത്ത് പോയ്‌ താമസിക്കാം എന്നത് നടക്കാത്ത കാര്യം ആണ്..!! So നേത്രയ്ക്ക് decide ചെയ്യാം ബാക്കി ഒക്കെ “

അത്രയും പറഞ്ഞു കൊണ്ട് ദക്ഷ്‌ പുറത്തേയ്ക്ക് ഇറങ്ങി പോകുമ്പോൾ നേത്ര അതെ നിൽപ്പ് തന്നെ തുടർന്നു..!! ഒടുവിൽ തുറന്നു കിടക്കുന്ന ജനാല വഴി അകന്ന് പോകുന്ന ദക്ഷിന്റെ കാർ കണ്ട് ഒരു ദീർഘ നിശ്വസത്തോടെ അവൾ ഡോർ അടച്ച് കുഞ്ഞിനേയും കൊണ്ട് അകത്തേയ്ക്ക് കയറി..!!

*************************

അല്ലി മോളെ താഴെ ഉള്ള ഒരു റൂമിൽ കിടത്തിയ ശേഷം നേത്ര പുറത്തേയ്ക്ക് ഇറങ്ങി..!! ആള് താമസം ഇല്ലാത്ത ഇടം ആയത് കൊണ്ട് തന്നെ ആകെ പൊടി പിടിച്ച് കിടക്കുക ആണ്..!! നേത്ര തപ്പി പിടിച്ച് കിച്ചണിലേയ്ക്ക് ആണ് ആദ്യം പോയത്..!!

അവിടെ ഒരു സൈഡിൽ ആയ് ഇരുന്ന ചൂലും കൊണ്ട് അവൾ പുറത്തേയ്ക്ക് വന്നു..!! ഉടുത്തിരുന്ന സാരിയുടെ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തി കൊണ്ട് അവൾ അവിടെ ആകെ വൃത്തിയാക്കാൻ തുടങ്ങി..!! ഹാളും കിച്ചണും താഴെ തന്നെ ഉണ്ടായിരുന്ന വേറെ ഒരു റൂമും ഒക്കെ അവൾ വൃത്തിയാക്കി..!!

കിച്ചണിൽ ഉണ്ടായിരുന്ന ഒരു വലിയ കവർ എടുത്ത് അവൾ വേസ്റ്റ് ചവർ എല്ലാം അതിന് ഉള്ളിലേയ്ക്ക് ആക്കി..!! ഒടുവിൽ അവൾ ആ റൂമിന്റെ ഉള്ളിലേയ്ക്ക് കയറി നിലത്ത് കൂട്ടി വച്ചിരുന്ന ചവറും പേപ്പറുകളും ഒക്കെ അതിന്റെ ഉള്ളിലേയ്ക്ക് ആക്കി..!!

എന്നാൽ അതിനിടയിൽ ആണ് അവളുടെ കണ്ണുകൾ നിലത്ത് ചിതറി കിടക്കുന്ന കുറച്ച് പേപ്പറുകളുടെ നടുവിലെ പേപ്പറിൽ ഉടക്കുന്നത്..!! എന്തോ ഒരു ഉൾ പ്രേരണയിൽ അവൾ ആ പേപ്പർ പതിയെ കൈയിലേക്ക് എടുത്തു..!!

ഒരു വേള അവളുടെ ഹൃദയ മിടിപ്പ് ശക്തമായി..!! കൈയിൽ ഇരുന്ന് ആ പേപ്പർ വല്ലാതെ വിറ പൂണ്ടു..!!

തുടരും…