അകത്തേയ്ക്ക് പാഞ്ഞു വന്ന വാഹനത്തിന്റെ ഫ്രണ്ട് ലൈറ്റ് വെളിച്ചമാണ് വിശ്വന്റെ കാലുകളെ ഒരു വേള നിശ്ചലമാക്കിയത്..!! അപ്പോഴും അയാളുടെ കൈകൾ നേത്രയുടെ കൈകളിൽ മുറുകി തന്നെ ഇരുന്നു..!!
കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഇറങ്ങുന്ന ദക്ഷിനെ കണ്ട് നേത്രയുടെ കലങ്ങിയ കണ്ണുകൾ ആശ്വാസത്തോടെ വിടർന്നു..!! നിമി നേരം കൊണ്ട് അയാളുടെ കൈകൾ തട്ടി എറിഞ്ഞു കൊണ്ട് അവൾ അവന്റെ അരുകിലേയ്ക്ക് പാഞ്ഞു..!!
ഒടുവിൽ അവൾ അവന്റെ മാറിൽ ആയ് അഭയം പ്രാപിക്കുമ്പോൾ ഒരു നോവോടെ ദക്ഷ് അവളെ ചേർത്തു പിടിച്ചു..!! കുഞ്ഞി പെണ്ണും വല്ലാത്ത കരച്ചിലിൽ ആയിരുന്നു അപ്പോൾ..!! മോളിലേയ്ക്കും അവന്റെ കൈകൾ ചേർന്നു..!!
” ഓഹോ അപ്പോൾ ഇവൻ ആണല്ലേ നിന്റെ ഇപ്പോഴത്തെ പുതിയ രക്ഷകൻ “
തീർത്തും പുച്ഛം നിറഞ്ഞ അയാളുടെ വാക്കുകൾ കേൾക്കെ ദക്ഷ് ശാന്തമായ ഭാവത്തോടെ അയാളെ മുഖം ഉയർത്തി നോക്കി..!!
” അതെ ഇവളുടെ രക്ഷകൻ ഞാൻ ആണ്..!! എന്നാൽ ഇപ്പോഴത്തെ മാത്രമല്ല ഇനി അങ്ങോട്ട് നേത്ര ജീവിക്കുന്നത് ഈ ദക്ഷിന്റെ ഒപ്പമാണ്..!! അതിന് നിങ്ങൾക്ക് എന്നല്ല നിങ്ങളെ ഇവിടെയ്ക്ക് പറഞ്ഞ് വിട്ട ശ്രീ മംഗലതെ പടു മരങ്ങൾ വിചാരിച്ചാൽ പോലും ഒരു ചുക്കും നടക്കില്ല..!! അതുകൊണ്ട് വന്നത് പോലെ പോകാൻ നോക്ക് “
അതിന് ഒരു പുച്ഛ ചിരി ആയിരുന്നു അയാളുടെ മറുപടി..!!
” എന്ത് കണ്ടിട്ട് ആട ചെറുക്കാ നീ ഈ തിളയ്ക്കുന്നത്..!! ഒരുത്തൻ കൊണ്ട് നടന്ന് അവന്റെ ആവശ്യം മുഴുവൻ തീർത്തവള ഇവൾ..!! അതിന്റെ സമ്മാനമായ് ദേ ഒരു കുഞ്ഞും..!! ആ ഒന്നിനും കൊള്ളാത്ത ഇവൾക്ക് വേണ്ടി ആണൊ നീ ഈ യുദ്ധത്തിന് ഇറങ്ങുന്നത്..!! എന്നാൽ തോറ്റു പോകും നീ “
അത് കേൾക്കെ നേത്ര കണ്ണുനീരോടെ മുഖം ഉയർത്തി അവനെ നോക്കുമ്പോൾ കാണുന്നത് അവന്റെ മുഖത്തേയ്ക്ക് ഇരച്ചു കയറുന്ന കോപത്തെ ആണ്..!! നേത്ര പെട്ടന്ന് അവന്റെ വലത് കൈയിൽ ആയ് അമർത്തി പിടിച്ചു..!!
ദക്ഷ് മുഖം ചരിച്ചു അവളെ ഒന്ന് നോക്കുമ്പോൾ അവൾ വേണ്ട എന്ന അർഥത്തിൽ തല ചലിപ്പിച്ചു..!! അവൻ തന്റെ കണ്ണുകൾ അടച്ച് സ്വയം ഒന്ന് നിയന്ദ്രിച്ചു..!!
” ദക്ഷ് ഇത് തോൽക്കാൻ വേണ്ടി കളിക്കുന്ന കളി അല്ല ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ്..!! ഇനി അഥവാ തോൽക്കേണ്ടി വന്നാലും ഇവളെ നഷ്ടപ്പെടുത്താൻ അനുവദിക്കില്ല ഞാൻ..!!
പിന്നെ താൻ ഈ കാണിക്കുന്നത് ഒക്കെ തന്റെ മരുമകൻ തനിക്ക് ഇവൾ ഇവിടെ വരുന്നതിന് മുന്നേ വരെ തന്ന് കൊണ്ടിരിക്കുന്ന പണത്തിന്റെ നന്ദി പ്രകടനം ആണെന്നൊക്കെ എനിക്ക് അറിയാം..!! പക്ഷെ ഇനിയും ഇവളെ അതിന് ബലിയാട് ആക്കാമെന്ന് താൻ വ്യാമോഹം കണണ്ട..!! ദക്ഷ് ജീവനോടെ ഇരിക്കുമ്പോൾ അത് നടക്കില്ല “
ദക്ഷിന്റെ ആ വാക്കുകൾ നേത്രയിൽ ഒരു ഞെട്ടൽ തന്നെ തീർക്കുമ്പോൾ തന്റെ അച്ഛനെയും അമ്മയെയും മുഖം ഉയർത്തി നോക്കി അവൾ..!! അയാളിൽ ഇപ്പോഴും ഒരു കൂസലില്ലായ്മ ആണെങ്കിൽ സിദ്ധുവിന്റെ മുഖം പതിയെ താഴ്ന്നു..!! നേത്ര വല്ലാത്തൊരു ഭാവത്തോടെ അവരെ രണ്ടാളെയും മാറി മാറി നോക്കി..!!
” ഡാ 😡😡നീ “
വിശ്വൻ ചീറി കൊണ്ട് മുന്നോട്ട് വരുമ്പോൾ ദക്ഷിന്റെ ഒരു നോട്ടം മാത്രം മതി ആയിരുന്നു അയാൾ അടങ്ങാൻ..!!
” തന്റെ ഈ വിരട്ടൽ ഒന്നും എന്റടുത്തു വേണ്ട..!! അല്ലെങ്കിലും തന്നെ പോലുള്ളവനെ ഒന്നും പേടിക്കുന്നവനല്ല ഈ ദക്ഷിൻ..!! സ്വന്തം മകളെ ഒരു ഉളുപ്പും ഇല്ലാതെ ചതിച്ചവൻ അല്ലെ താൻ..!! അതും പണത്തിനു വേണ്ടി..!! തനിക്കും തന്റെ മകൾക്കും അതിൽ നിന്ന് എന്താടോ കിട്ടിയത്..!! സ്വന്തം മകളെ പോലും നട തള്ളി കൊണ്ട് അവനെയും അവന്റെ പണത്തെയും അടക്കി പിടിച്ചപ്പോൾ വഴിയാധാരമായത് എന്റെ പെണ്ണാ..!! അവൾക്ക് നിങ്ങളോട് ഉള്ള വിശ്വാസവും പ്രതീക്ഷയുമാണ് നഷ്ട്ടമായത്..!!
ലോകത്ത് ഒരച്ചനും ചെയ്യാത്ത പ്രവൃത്തിയാ താൻ ചെയ്തത്..!! ഏവനോ കുറച്ച് കാശ് വച്ച് നീട്ടിയപ്പോൾ താൻ ഉണ്ടാക്കിയ മകൾ ആണെന്ന് പോലും ഓർക്കത്തെ അവന് പിച്ചി ചീന്താൻ ഇട്ട് കൊടുത്തില്ലേ അറിഞ്ഞു കൊണ്ട് താൻ ഇവളെ “
നേത്ര ആകെ വിറങ്ങലിച്ചു..!! അവളുടെ ശരീരമാകെ വിറ പൂണ്ടു..!!
” എൻ.. തൊക്കെയാ ഈ പറയണേ “
ദക്ഷിനെ നോക്കി ഇടർച്ചയോടെ അവൾ അത് ചോദിക്കുമ്പോൾ പിന്നെ ഒന്നും ഒലിച്ചു വയ്ക്കാൻ തോന്നിയില്ല അവന്..!! എല്ലാം ഇന്ന് കൊണ്ട് അവൾ അറിയണം എന്ന് അവൻ തീരുമാനിച്ചു..!!
” അതെ നേത്ര നിന്നെ ചതിക്കുവായിരുന്നു എല്ലാവരും കൂടെ ചേർന്ന്..!! അവൻ നിനക്ക് ഇട്ട വില ഒരു മടിയും കൂടാതെ ഇരന്ന് വാങ്ങി നിന്നെ അവന് എറിഞ്ഞു കൊടുക്കുക ആയിരുന്നു ഇവർ..!! ഒടുവിൽ അവൻ നിന്നെ തള്ളി കളഞ്ഞപ്പോൾ നീ ഇവരുടെ തലയിൽ ആകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ കൈയോഴിഞ്ഞതാ നിന്റെ ഈ അച്ഛനും ചേച്ചിയും ചേർന്ന്..!!
അത് കൊണ്ടും ഒന്നും തീർന്നില്ല വീണ്ടും അവന്റെ കൈയിൽ നിന്ന് പണം എണ്ണി വാങ്ങി കൊണ്ടിരുന്നു..!! നിനക്ക് ഇട്ട വില എന്നോണം കൊടുക്കാൻ അവനും..!! ഒടുവിൽ വരുമാന മാർഗം നിലച്ചപ്പോൾ വന്നതാ നിന്നെ വീണ്ടും അവന്റെ കൈയിൽ എൽപ്പിക്കാൻ 😡”
പല്ലുകൾ കടിച്ചമർത്തി ദേഷ്യം നിയന്ദ്രിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ നേത്ര ഒരു തരം മരവിപ്പോടെ നിന്നു പോയി..!! തലച്ചോറിലൂടെ ഒരു പ്രകമ്പനം തന്നെ കടന്ന് പോകുന്നത് അവൾ അറിഞ്ഞു..!!
” എന്റെ മുന്നിൽ നിന്ന് കടന്ന് പോകുന്നതാ തനിക്ക് നല്ലതാ..!! ഇവളുടെ അച്ഛനെന്ന അവകാശവും പറഞ്ഞ് താൻ വരണ്ട ഇനി “
” ഇതൊക്കെ പറയാൻ നിനക്ക് എന്ത് അവകാശം?? ഇതൊന്നും തീരുമാനിക്കുന്നത് നീ അല്ല..!! ഇവൾ എന്റെ മകള..!! നീയുമായി ഇവൾക്ക് ഏതൊരു ബന്ധവും ഇല്ലാത്ത സ്ഥിതിക്ക് നിന്റെ വാക്കിന് എന്ത് പ്രശസ്തി…”
” മിണ്ടരുത് നിങ്ങൾ “
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഉയർന്നു കേട്ട നേത്രയുടെ മൂർച്ചയെറിയ ശബ്ദത്തിൽ ഒരു ഞെട്ടൽ ഉളവായി അവരിൽ..!! മുന്നിൽ കണ്ണുകളിൽ അഗ്നി ആയ് നിൽക്കുന്ന അവളെ വിശ്വാസം വരാത്ത രീതിയിൽ നോക്കി അവർ ഇരുവരും..!!
” എന്റെ കാര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് എന്താ അവകാശം?? നിങ്ങൾ ആരാ എന്റെ?? ചോദിച്ചത് കേട്ടില്ലേ ആരാണ് “
അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിന്നു വിശ്വൻ..!! അത് കാൺകെ അവളിൽ വിരിഞ്ഞത് ഒരു പുച്ഛമായിരുന്നു..!! കുഞ്ഞിനെ തിരിഞ്ഞ് ദക്ഷിന്റെ കൈയിൽ കൊടുത്തു കൊണ്ട് അയാൾക്ക് മുന്നിൽ ആയ് വന്ന് നിന്നു അവൾ..!!
“ഞാൻ ആരാ നിങ്ങളുടെ?? എന്താ ഉത്തരം ഇല്ലേ നിങ്ങൾക്ക്..!! എങ്കിൽ ഞാൻ പറയാം..! ആരുമല്ല നിങ്ങൾക്ക് ഞാൻ..!! അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥ പെണ്ണാണ് നേത്ര..!! ഇത്രയും നാളും അങ്ങനെ തന്നെയാ ഞാൻ ജീവിച്ചത്..!! ഇനിയും അത് മതി നേത്രയ്ക്ക്..!! അല്ലെങ്കിലും സ്വന്തം മകളെക്കാൾ പണത്തിന് വില കല്പിക്കുന്ന, സ്വന്തം മകൾക്ക് വിലയിട്ട നിങ്ങളുടെ മകൾ ആണ് ഞാൻ എന്ന് പറയാൻ തന്നെ എനിക്ക് ഇപ്പൊ അറപ്പ് ആണ് “
പറയുക ആയിരുന്നില്ല അലറുക ആയിരുന്നു അവൾ..!! ഒരു വേള അവളുടെ ആ വാക്കുകളിൽ തരിച്ച് നിന്നു അവർ..!!
” നിങ്ങൾക്ക് വേണ്ടി അല്ലെ നിങ്ങളെ ആ കട കെണിയിൽ നിന്ന് രക്ഷിക്കാൻ അല്ലെ ഞാൻ ശ്രെമിച്ചത്..!! എന്നിട്ടും എന്നെ ഒന്ന് ഓർക്കുക പോലും ചെയ്യാതെ അയാൾ എണ്ണി തരുന്ന പണത്തിന് പുറകെ പോകുമ്പോൾ എന്നെ ഒന്ന് ഓർത്തോ നിങ്ങൾ?? നിങ്ങളുടെ തന്നെ ചോരയാണെന്ന് ഓർത്തോ നിങ്ങൾ..!! എങ്ങനെ എങ്ങനെ തോന്നി നിങ്ങൾക്ക്..!! ഒരുത്തനു മുന്നിൽ അറവ് മാടായ് എന്നെ ഇട്ടുകൊടുക്കുന്നതിലും ബേധം അൽപ്പം വിഷം തന്ന് കൊല്ലാമായിരുന്നില്ലേ നിങ്ങൾ എന്നെ “
” മോളെ “
അവളുടെ ആ വാക്കുകളിൽ വേദനയോടെ കരഞ്ഞു കൊണ്ട് സിന്ധു മുന്നോട്ട് വരുമ്പോൾ കൈ ഉയർത്തി തടഞ്ഞു അവൾ..!!
” വേണ്ട ഒരനുകമ്പയും ഇനി എന്നോട് വേണ്ട ആർക്കും..!! നിങ്ങൾ ആയ് തള്ളി കളഞ്ഞതാ എന്നെ..!! ആ എന്നെ തിരക്കി നിങ്ങൾ ഇനി ഇവിടെയ്ക്ക് വരരുത്..!! നേത്ര ജീവിക്കും എനിക്ക് ഇഷ്ടം ഉള്ളവരുടെ കൂടെ “
കണ്ണുകളിൽ വാശി നിറച്ച് അവൾ അത് പറയുമ്പോൾ വിശ്വൻ കലിയോടെ അവളെ നോക്കി..!!
” ഇവന്റെ കൂടെ ആണൊ നി ജീവിക്കാൻ പോകുന്നത് ഇനി..!! എന്നാൽ നി കേട്ടോ നടക്കില്ല അത്..!! വിശ്വൻ ജീവനോടെ ഉള്ളപ്പോ സമ്മതിക്കില്ല ഞാൻ നിന്നെ അതിന് “
” ആണൊ വാശി ആണൊ നിങ്ങൾക്ക്..!! എന്നാൽ ഈ നേത്ര ഇപ്പൊ പറയുവാ നേത്ര ഇനി ജീവിക്കും ഈ ദക്ഷിന്റെ ഒപ്പം തന്നെ..!! വിശ്വാൻ എന്നല്ല ആരും നേതൃയുടെ ജീവിതം തീരുമാനിക്കണ്ട..!! ഇനി നേത്ര തീരുമാനിക്കും അത്..!! ഇനിയുള്ള ജീവിതം നിങ്ങൾക്ക് മുന്നിൽ തന്നെ ജീവിക്കും ഈ നേത്ര “
വല്ലാത്തൊരു ഉറപ്പോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോട്ടമെറിഞ്ഞു കൊണ്ട് അതും പറഞ്ഞ് ഒന്ന് തിരിഞ്ഞ് ദക്ഷിന്റെ കൈയും പിടിച്ച് അവൾ മുന്നോട്ട് നടക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നോക്കി അവൻ അവളെ..!!
അകത്തേയ്ക്ക് കയറി അവർക്ക് മുന്നിൽ ആയ് ആ വാതിൽ അവൾ കൊട്ടി അടയ്ക്കുമ്പോൾ തറഞ്ഞു നിന്ന് പോയി വിശ്വൻ..!!
തുടരും….

