ഒരു മാളിലേയ്ക്ക് ആണ് അവർ പോയത്..!! നീലുവിന്റെ നിർബന്ധം ആയിരുന്നു അവിടെക്ക് തന്നെ പോയാൽ മതി എന്നത്..!! ഒടുവിൽ ദക്ഷ് അത് സാധിച്ചു കൊടുക്കുകയും ചെയ്തു..!!
പാർക്കിങ്ങിൽ കാർ ഒതുക്കിയ ശേഷം നാല് പേരും പുറത്തേയ്ക്ക് ഇറങ്ങി നടന്നു..!! ദഷിന്റെ കൈകൾക്ക് ഇടയിലൂടെ കൈയിട്ട് അവനെയും കൊണ്ട് നീലു മുന്നോട്ട് നടക്കുമ്പോൾ അതൊന്നും ശ്രെദ്ധിക്കാത്ത ഭാവത്തിൽ ചുറ്റും നോക്കുന്ന തിരക്കിൽ ആയിരുന്നു ആ അമ്മയും മോളും..!!
“മ്മേ ആടെ മ്മേ ഈടെ “
എന്നൊക്കെ ഓരോ സ്ഥലങ്ങൾ ആയ് ചൂണ്ടി കണ്ണുകൾ വിടർത്തി കുഞ്ഞി പെണ്ണ് കൈ കൊട്ടി ചിരിക്കുന്നുണ്ട്..!! അത് മതി ആയിരുന്നു നെത്രയ്ക്കും..!! വല്ലാത്തൊരു സന്തോഷം വന്ന് തന്നെ പൊതിയുന്നത് പോലെ തോന്നി നേത്രയ്ക്ക്..!!
എന്നാൽ നടക്കുന്നതിന്റെ ഇടയിൽ പെട്ടന്ന് എന്തിലോ ചെന്ന് ഇടിച്ചതും നേത്ര ഞെട്ടി കൊണ്ട് മുന്നോട്ട് നോക്കുമ്പോൾ ദക്ഷ് ആയിരുന്നു അത്..!!
അവൻ ഒന്നും മിണ്ടാതെ നേത്രയുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ വാരി എടുത്ത് കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ നേത്ര അവന്റെ ആ പ്രവൃത്തിയിൽ തരിച്ച് നിന്നു..!!
” എന്താ നേത്ര തന്നിൽ ഒരു ഞെട്ടൽ പോലെ “
സൈഡിൽ നിന്ന് അത്രയും അടുത്ത് നിന്ന് കേൾക്കുന്ന ആ ശബ്ദം ആണ് അവളെ ഉണർത്തിയത്..!! പതർച്ചയോടെ മുഖം ചരിച്ചു നോക്കുമ്പോൾ കണ്ടു നീലു ആയിരുന്നു അത്..!!
” സത്യം പറഞ്ഞാൽ തന്നെ ഒന്ന് കുശുമ്പ് കയറ്റാനാ ഞാൻ രാവിലെ മുതൽ അവനോട് ഒട്ടി ഇങ്ങനെ നടക്കുന്നത്..!! പക്ഷെ തന്നിൽ ഒരു മാറ്റവും ഇല്ല എന്ന് താൻ പുറമേ പറയാൻ ശ്രെമിക്കുമ്പോഴും ഉള്ളിൽ അവന് വേണ്ടി ഉയരുന്ന കുഞ്ഞ് കുഞ്ഞ് വാശികൾ ഞാനും അറിയുന്നുണ്ട് “
നീലുവിന്റെ ആ വാക്കുകൾ നേത്രയിൽ ഒരു ഞെട്ടൽ തീർക്കാതെ ഇരുന്നില്ല..!!
” വേണ്ട നേത്ര ഉള്ളിൽ കുമിഞ്ഞു കൂടുന്ന വേണ്ടാത്ത ചിന്തകൾക്ക് സ്ഥാനം കൊടുത്ത് കൊണ്ട് നല്ലൊരു ജീവിതം നശിപ്പിക്കാതെ ഇനി എങ്കിലും അവന് വേണ്ടി അവന്റേത് ആയ് ജീവിച്ചൂടെ തനിക്ക് “
മറുപടി ഇല്ലായിരുന്നു നേത്രയുടെ പക്കൽ..!! മുഖം പതിയെ താഴ്ന്നു കണ്ണുകൾ നിറഞ്ഞു..!!
” ഒന്നും അറിയാത്ത ആ കുഞ്ഞ് ഒരച്ഛന്റെ സ്നേഹവും വാത്സല്യവും അറിയാതെ വളരാണോ നേത്ര?? മറവിക്ക് വിട്ട് കൊടുക്കാൻ കഴിയാത്തത് ആയ് ഒന്നും ഇല്ല എന്ന് കേട്ടിട്ടില്ലേ..!! അതുപോലെ നിന്റെ കഴിഞ്ഞ ജീവിതത്തിലെ കറുത്ത നാളുകൾ എല്ലാം മറവിക്ക് വിട്ട് കൊടുത്ത് കൊണ്ട് ഈശ്വരൻ നിനക്ക് മറു ജന്മം ആയ് തന്നെ അവനെ ആർക്കും കൊടുക്കാതെ നെഞ്ചോട് ചേർത്തൂടെ നേത്ര “
വിതുമ്പി വിറച്ചു ആ ചുണ്ടുകൾ..!! കരച്ചിൽ ചീളുകൾ പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ വായിൽ കൈ അമർത്തി തേങ്ങി അവൾ..!!
” നീ അനുഭവിച്ചതിന്റെ അത്രയും വരില്ല എങ്കിലും ഞാൻ കണ്ടതാ അവന്റെ വേദന..!! നിന്നെ ഓർത്ത് നീറാത്ത ഒരു ദിവസം പോലും അവന്റെ ജീവിതത്തിൽ കടന്ന് പോയിട്ടില്ല..!! ഇപ്പോഴും ഉള്ളിൽ താൻ കാരണം ആണ് അവൾക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത് എന്നാ കുറ്റബോധത്തിൽ നീറുക ആണ് അവൻ ഓരോ നിമിഷവും “
അവളുടെ ആ വാക്കുകൾ കാതിൽ പതിയുമ്പോൾ വല്ലാത്തൊരു ഞെട്ടലോടെ മുഖം ഉയർത്തി നോക്കി നേത്ര അവളെ..!!
” ഞാൻ ഈ പറയുന്നത് ഒന്നും അവന് വേണ്ടി മാത്രം അല്ല നേത്ര..!! നിങ്ങൾ രണ്ടാൾക്കും വേണ്ടി ആണ്..!! വിധിയുടെ വിളയാട്ടത്തിൽ അകപ്പെട്ട് ചതി കുഴിയിലേയ്ക്ക് വീണ രണ്ട് ജന്മങ്ങൾ ആണ് നിങ്ങൾ..!! ഇനി എങ്കിലും മറ്റുള്ളവരുടെ സ്വർതതയ്ക്ക് നിന്ന് കൊടുക്കാതെ സ്വന്ത മിഷ്ട്ടം നോക്കി ജീവിക്കണം നിങ്ങൾ..!!
നിന്റെ ഒരു വിളിക്ക് കാതോർത്ത് അവൻ ഓരോ ദിവസവും തള്ളി നീക്കുന്നത്..!! എല്ലാം മറന്ന് നിനക്ക് അവനെ സ്നേഹിക്കാൻ കഴിയും എന്നൊരു പ്രതീക്ഷയിൽ..!! അത് നീയായ് തല്ലി കെടുത്തരുത് നേത്ര..!! ഈശ്വരൻ നിനക്കായ് ഒരു തവണ കൂടെ കൈ വെള്ളയിൽ വച്ച് തന്നതാ അവനെ..!! ഇവിടെ നീ തട്ടി കളഞ്ഞാൽ പിന്നെ ഒരു പക്ഷെ ഇനി നിനക്ക് അവനേ കിട്ടി എന്ന് വരില്ല “
നീലുവിന്റെ ഓരോ വാക്കുകളും നേത്രയുടെ കാതുകളിൽ ആയിരുന്നില്ല പകരം ഹൃദയത്തിലേക്ക് ആയിരുന്നു തുളഞ്ഞു കയറിയത്..!! ഒരു വേള അവളുടെ കണ്ണുനീർ നിലച്ചു..!!
” ഇനി എന്താ വേണ്ടത് എന്ന് നീ ആലോചിക്ക്..!! നല്ലൊരു ഡിസിഷൻ എടുക്കും എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും “
അത്രയും പറഞ്ഞ് അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് നീലു അവിടെ നിന്നും പോകുമ്പോൾ നേത്ര അതെ നിൽപ്പ് തുടർന്നു..!! പരിസരം മറന്ന്..!!
********************
മോളെയും കൊണ്ട് ദക്ഷ് കിഡ്സ് സെക്ഷനിലേയ്ക്ക് ആണ് പോയത്..!! മോൾക്ക് ആവശ്യം ഉള്ളത് ഒക്കെ വാങ്ങി കൊടുക്കുന്ന എന്നത് ആണ് ഉദ്ദേശം..!! അതുകൊണ്ട് തന്നെ അവളുടെ ഇഷ്ട്ടത്തിന് വിട്ട് കൊടുക്കുക ആയിരുന്നു ദക്ഷ്..!!
കുഞ്ഞി പെണ്ണ് ആണെങ്കിൽ അവൻ ആരാ?? എന്താ?? എന്നൊന്നും ശ്രെദ്ധിക്കാതെ അവൻ എടുത്ത് കൊടുക്കുന്ന ഡ്രെസ്സിലും ടോയ് സിലും ഒക്കെ ആണ് ശ്രെദ്ധ കൊടുക്കുന്നത്..!!
ചിലത് ഒക്കെ ഇഷ്ട്ടത്തോടെ അടക്കി പിടിക്കുമെങ്കിൽ മറ്റു ചിലത് വേണ്ട എന്നാ അർഥത്തിൽ മാറ്റി വയ്ക്കും..!! ദക്ഷ് അവളുടെ എല്ലാ പ്രവൃത്തിയും നോക്കി ചെറു പുഞ്ചിരിയോടെ അരുകിൽ തന്നെ ഉണ്ട്..!!
പെട്ടന്ന് ആണ് ഒരു ദിശയിലേയ്ക്ക് നോക്കിയ ആ കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നത്..!! അവളുടെ കണ്ണുകളെ പിൻ തുടർന്ന ദക്ഷും കണ്ടു അത് എന്താ എന്ന്..!!
അവളെക്കാൾ വലിപ്പം ഉള്ള ഒരു പിങ്ക് കളർ ടെഡി ബിയർ ആണ്..!! കാണാൻ തന്നെ അത്രയും ക്യൂട്ട് ആയിട്ടുള്ള ഒന്ന്..!! അതിലേക്ക് നോക്കി ആണ് പുള്ളി കാരിയുടെ ഇപ്പോഴത്തെ ഇരുപ്പ്..!!
” ചേ നിക്ക് ഇട് ” ( അച്ഛേ എനിക്ക് അത് )
അത്രയും പറഞ്ഞ് ആ വാക്കുകൾ നിലയ്ക്കുമ്പോൾ ദക്ഷ് മുഖം ചരിച്ച് ആ മുഖത്തേയ്ക്ക് ഒന്ന് നോക്കി..!! ദക്ഷിനെ തന്നെ നോക്കി ഇരിക്കുവാണ്..!! പക്ഷെ ഒന്നും മിണ്ടുന്നില്ല..!!
എന്തോ വല്ലാത്തൊരു വേദന വന്ന് നിറഞ്ഞു അവനിൽ..!!
” അച്ചേടെ മോൾക്ക് അത് വേണോ “
എന്തോ ഒരു തോന്നലിൽ അവൻ അത് കേൾക്കുമ്പോൾ ആ കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നു..!! പിന്നെ ഒട്ടും സമയം കളയാതെ വേണം എന്നാ അർഥത്തിൽ തല ചലിപ്പിച്ചു..!! ദക്ഷ് വേഗം കുഞ്ഞിനെ വാരി എടുത്ത് കൊണ്ട് അതിന്റെ അരുകിലേയ്ക്ക് നടന്നു..!!
അവർക്ക് പുറകിൽ ആയ് നിന്ന നേത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..!! ഉള്ളാൽ അല മുറ ഇട്ട് കരയുമ്പോഴും ഒരു മുഖം മാത്രം ആയിരുന്നു അവളുടെ മനസ്സിൽ..!! അത് ദക്ഷിന്റേത് ആയിരുന്നു..!!
തന്റെ കുഞ്ഞിനോട് ഉള്ള അവന്റെ സ്നേഹം, കരുതൽ “” അച്ഛേ “” എന്നുള്ള ആ വിളി പോലും നേത്രയുടെ നെഞ്ചിനെ നോവിച്ചു..!! കണ്ണുനീർ കൊണ്ട് കാഴ്ച്ച മങ്ങുമ്പോഴും മിഴികൾ ചിമ്മാതെ അവരെ തന്നെ നോക്കി നിന്നു അവൻ..!!
ദക്ഷ് ആ ടെഡി അവൾക്ക് ആയ് വാങ്ങി കൊടുത്തതും അവർ അത് പാക്ക് ചെയ്ത് ഒരു വലിയ big ഷോപ്പറിൽ ആക്കി കൊടുത്തു..!! ദക്ഷ് അത് കൈ നീട്ടി വാങ്ങും മുന്നേ കുഞ്ഞി പെണ്ണ് വാങ്ങി..!! എന്നാൽ അവളെ കൊണ്ട് അത് എടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..!!
ദക്ഷ് ഒരു ചിരിയോടെ അത് വാങ്ങി തന്റെ കൈയിൽ ആയ് പിടിച്ചു കൊണ്ട് മുന്നോട്ട് നടക്കുബോൾ കണ്ടു നിറഞ്ഞൊഴുക്കുന്ന കണ്ണുകളോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന നേത്രയേ..!!
ഒരു വേള അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..!! വേഗത്തിൽ അവളുടെ അടുത്തേയ്ക്ക് ചുവടുകൾ വയ്ക്കുമ്പോൾ കണ്ണുകൾ അവളിൽ തന്നെ ഉറച്ചു നിന്നു..!!
” നേത്ര what?? what happen?? why are you crying?? “
വല്ലാത്തൊരു ടെൻഷനോടെ അവൻ അത് ചോദിക്കുമ്പോൾ നേത്രയുടെ കണ്ണുകൾ അവനിൽ മാത്രമായി നിന്നു..!! ആ മുഖത്ത് വല്ലാത്തൊരു ആദി ആണ് അവൾക്ക് അപ്പോൾ കാണാൻ കഴിഞ്ഞത്..!!
ദക്ഷ് അങ്ങനെ ആണ് ടെൻഷൻ കൂടുമ്പോൾ സ്വാഭാവികമായും അവന്റെ നാവിൽ വരുന്നത് English ആകും..!! അവനെ അടുത്ത് അറിയാവുന്നവർക്ക് മാത്രമേ അത് അറിയൂ എന്നത് മറ്റൊരു കാര്യം..!!
” നേത്ര pls tell me what happen “
ഒരിക്കൽ കൂടെ അവൻ ആ ചോദ്യം ആവർത്തിക്കുമ്പോൾ അവൾ മറുപടി പറഞ്ഞത് അവനെ പൂണ്ടടക്കം പുണർന്നു കൊണ്ട് ആയിരുന്നു..!!
ഒരു വേള തന്റെ ഹൃദയ മിടിപ്പ് ഒന്ന് നിലച്ചത് ആയ് തോന്നി ദക്ഷിന്..!! കണ്ണുകൾ വികസിച്ചു, മറു കൈയിൽ ഇരുന്ന big ഷോപ്പർ നിലം പതിഞ്ഞു..!!
” നേ..ത്ര “
ഇടറി പോയി ആ ശബ്ദം..!!
” വയ്യാ ഇനിയും വയ്യ എനിക്ക്..!! ഇങ്ങനെ നീറി നീറി കഴിയാൻ പറ്റില്ല എനിക്ക് ഇനി “
ആ വാക്കുകളുടെ അർഥം മനസിലാകാത്തത് പോലെ ദക്ഷിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!! അത് മനസിലായത് കൊണ്ടോ എന്തോ നേത്ര പതിയെ അവനിൽ നിന്ന് അകന്ന് മാറി കൊണ്ട് ആ മുഖത്തേയ്ക്ക് ഒന്ന് നോക്കി..!!
” എല്ലാം അറിഞ്ഞു കൊണ്ട് പൂർണ സമ്മതത്തോടെ എന്നെയും എന്റെ മോളെയും ഈ ജീവിതത്തിലേക്ക് സ്വീകരിക്കാൻ തയ്യാറാണോ?? “
അവളുടെ ആ വാക്കുകൾ ആളി പടരുന്ന തീ നാളം കണക്കെ തന്റെ നെഞ്ചിലേയ്ക്ക് തുളഞ്ഞു കയറുമ്പോൾ ഒന്ന് ശ്വസമെടുക്കാൻ പോലും മറന്നത് പോലെ നിന്ന് പോയി അവൻ..!!
തുടരും….

