വല്ലാത്തൊരു തരിപ്പിന് ഒപ്പം വായിൽ അനുഭവപ്പെട്ട ര, ക്ത ചുവ കൂടെ ആയതും കല്യാൺ മുഖം ചരിച്ച് തനിക്ക് മുന്നിൽ ആയ് നിൽക്കുന്നവനെ ഒന്ന് നോക്കി..!!
” പുറത്തേയ്ക്ക് വരാത്ത ഈ താരത്തേ ഞാൻ മുന്നേ നോട്ട് ചെയ്തതാ..!! എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു ആരുടെയോ പിൻപ് ആണ് ഇവൾ എന്ന്..!! പക്ഷെ നീ ആണ് വി, ല്ലൻ എന്ന് ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ “
ദക്ഷ് ഒരു ചിരിയോടെ അത് പറയുമ്പോൾ കല്യാണും പുച്ഛത്തോടെ ഒന്ന് ചിരിച്ചു..!!
” പക്ഷെ നിന്റെ ടൈം ഇവിടെ കഴിഞ്ഞു കല്യാൺ..!! ഇനി നീ ഇല്ല ഈ ഭൂമിയിൽ..!! നീ കൈ വച്ചത് എന്റെ പെണ്ണിനെ മാത്രം അല്ല എന്റെ കുഞ്ഞിനെ കൂടെയ..!! ആ നീ ഇനി വേണ്ട “
അതും പറഞ്ഞ് ദക്ഷ് അവന്റെ നെ. ഞ്ചിലേയ്ക്ക് നി. റ ഒഴിക്കുബോൾ പിടഞ്ഞു കൊണ്ട് നിലത്തേയ്ക്ക് വീണു കല്യാൺ..!! എന്നാൽ അപ്പോഴും അവന്റെ ജീവൻ നിലച്ചിരുന്നില്ല..!! ഒരു പുഴുവിനെ പോൽ അവൻ നിലത്ത് കിടന്ന് പി. ടഞ്ഞു കൊണ്ട് ഇരുന്നു..!!
” ഒരു ഒറ്റ ബുള്ളറ്റ് കൂടെ മതി എനിക്ക് നിന്റെ ജീവൻ എടുക്കാൻ..!! പക്ഷെ ഞാൻ അത് ചെയ്യില്ല..!! കരണം അത്ര പെട്ടന്ന് നീ മരിക്കണ്ട..!! ചെയ്ത് കൂട്ടിയതിന് ഒരു പാവം പെണ്ണിന്റെ ആന്മാവിനും നിത്യ ശാന്തി കിട്ടണം എങ്കിൽ പിടഞ്ഞു പിടഞ്ഞ് നീ തീരണം..!! അതാ നിനക്ക് ഞാൻ തരുന്ന ശിക്ഷ “
മുറുകിയ മുഖത്തോടെ അത്രയും പറഞ്ഞ് ദക്ഷ് അവന്റെ അടുത്ത് നിന്ന് എഴുന്നേറ്റു..!! പിന്നെ അവന്റെ ശ്രെദ്ധ പോയത് മാധവന്റെ നേർക്ക് ആണ്..!!
തന്റെ അടുത്തേയ്ക്ക് വരുന്ന ദക്ഷിനേ കണ്ട് അയാൾ പേടിയോടെ പുറകിലേയ്ക്ക് നീങ്ങി പോയി..!! എന്നാൽ ദക്ഷിന് തന്റെ ശരീരം ആകെ തളരുന്നത് പോലെ തോന്നി..!! കണ്ണുകൾ ഒക്കെ അടയും പോലെ..!! അവൻ നടന്ന് മാധവനു മുന്നിൽ എത്തും മുന്നേ നേത്ര ഓടി വന്ന് അവനെ കെട്ടിപിടിച്ചു..!!
” കണ്ണേട്ടാ വാ നമുക്ക് ഹോസ്പിറ്റലിൽ പോകണം..!! ഈശ്വര ദേ ബ്ലഡ് നിൽക്കുന്ന അയ്യോ “
തന്റെ അമർത്തി പിടിച്ചു കരയുന്നവളെ കണ്ട് അവൻ വാത്സല്യത്തോടെ അവളെ ചേർത്തു പിടിച്ചു..!!
” പോകാം പെണ്ണെ അതിന് മുന്നേ കുറച്ച് കണക്കുകൾ കൂടെ ഉണ്ട് “
അതും പറഞ്ഞ് അവൻ മാധവനെ ഒന്ന് നോക്കി..!!
” തന്നെ ഞാൻ വെറുതെ വിടുന്നത് അല്ല..!! ഇവനെ കൊ. ന്ന കൊ. ല്ലാ. ൻ ശ്രെമിച്ച കുറ്റത്തിന് നീയും ഇവളും ഇനി അകത്ത..!! വിടില്ല ഞാൻ ഒന്നിനെയും “
അവൻ അത് പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേയ്ക്ക് പുറത്ത് ഒന്നിൽ അധികം പോലീസ് ജീപ്പ് വന്ന് നിന്നിരുന്നു..!! ഉടനടി തന്നെ കുറെ പോലീസ് കാർ വേഗത്തിൽ അകത്തേയ്ക്ക് വന്നു..!! അല്ലു വിളിച്ചു വരുത്തിയത് ആണ് അവരെ..!! അതുകൊണ്ട് അവൻ തന്നെ അവിടെ നടന്ന കാര്യങ്ങൾ ഒക്കെ അവരെ പറഞ്ഞു കേൾപ്പിച്ചു..!!
എന്നാൽ അപ്പോഴേയ്ക്ക് കല്യാണിന്റെ ജീവൻ നിലച്ചിരുന്നു..!! അതുകൊണ്ട് തന്നെ ഒരു മൊഴി എടുപ്പിന്റെ ആവശ്യം വന്നില്ല..!! കല്യാണിനെ കൊ. ന്ന കുറ്റത്തിന് മാധവനെയും ആരതിയെയും അറസ്റ് ചെയ്തു..!!
പോലീസ് കൊണ്ട് പോകുന്നതിനു മുന്നേ ആരതി നേത്രയേ ഒന്ന് നോക്കി..!! അപ്പോഴും അവളുടെ കണ്ണിൽ നെത്രയോട് ഉള്ള പ. ക ആയിരുന്നു എരിഞ്ഞു കൊണ്ട് ഇരുന്നത്..!! തന്നേക്കാളും അവൾ നല്ലൊരു ജീവിതം ജീവിക്കുന്നതിന്റെ ക. ലി..!! എന്നാൽ അവളെ കണ്ട് നേത്ര അറപ്പോടെ മുഖം തിരിച്ചു..!! അപ്പോഴേയ്ക്ക് പോലീസ് അവരെയും കൊണ്ട് പുറത്തേയ്ക്ക് പോയി..!!
” ഏട്ടാ “
പെട്ടന്ന് ഉയർന്ന് കേട്ട അല്ലുവിന്റെ ശബ്ദത്തിൽ ആണ് നേത്രയുടെ ശ്രെദ്ധ അവിടെക്ക് ആകുന്നത്..!! ഒരു വേള ബോധം മറഞ്ഞു നിലത്തേയ്ക്ക് വീഴുന്ന ദക്ഷിനെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി പോയി..!!
” കണ്ണേ.. ട്ടാ “
നേത്ര കരഞ്ഞു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ഓടുമ്പോൾ പൂർണമായും ദക്ഷിന്റെ കണ്ണുകൾ അടഞ്ഞിരുന്നു..!!
******************
മണിക്കൂറുകൾ മെല്ലെ ഇഴഞ്ഞു നീങ്ങുമ്പോൾ പേര് കേട്ട സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു നേത്ര ഉൾപ്പെടെ എല്ലാവരും..!! വിവരം അറിഞ്ഞ് തറവാട്ടിൽ ഉള്ള എല്ലാവരും എത്തി കഴിഞ്ഞു..!!
അല്ലുവും അജുവും കൂടെ ആണ് ദക്ഷിനെ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചത്..!! നേത്രയും ആകെ തളർന്ന് മോളെയും കൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നു..!! കൊണ്ട് വന്ന ഉടനെ തന്നെ അവനെ ICU വിലേയ്ക്ക് മാറ്റി..!! ഡോക്ടർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നത് എല്ലാവർക്കും ഒരു ഭയം തന്നെ ആയിരുന്നു..!!
എല്ലാ മുഖങ്ങളിലും ഒരേ വികാരം ആണ്..!! അപ്പോഴാണ് പ്രതാപും നിത്യ കരഞ്ഞു കൊണ്ട് അവിടെക്ക് വന്നത്..!! പുറത്ത് ആയിരുന്നത് കൊണ്ട് തന്നെ ഇരുവരും വിവരം അറിഞ്ഞ് ഇപ്പോൾ ആണ് എത്തുന്നത്..!!
” എന്താ?? എന്റെ മോന് എന്താ പറ്റിയത്?? എന്റെ കണ്ണൻ എവിടെ “
ഓരോ മുഖങ്ങളെയും മാറി മാറി നോക്കി കരഞ്ഞു കൊണ്ട് അവർ അത് ചോദിക്കുമ്പോൾ നിസ്സഹായതയോടെ നിന്ന് പോയി എല്ലാവരും..!!
” ആരെങ്കിലും ഒന്ന് പറയ് എന്റെ കുഞ്ഞിന് എന്താ പറ്റിയെ?? പ്രതാപേട്ട എന്റെ കണ്ണനെ കാണണം..!! അവൻ എവിടെയാ ഒന്ന് ചോദിക്ക് ഏട്ടാ “
അയാളുടെ ഷർട്ടിൽ പിടിച്ച് ഉലച്ചു കൊണ്ട് അവർ കരയുമ്പോൾ അയാൾ വേദനയോടെ അവരെ ചേർത്ത് പിടിച്ചു..!!
” താൻ ഇങ്ങനെ കരയാതെ എടൊ..!! നമ്മുടെ മോന് ഒന്നും ഇല്ല..!! തനിക്ക് അറിയില്ലേ അവനെ..!! അവന് നമ്മൾ ഇല്ലാതെ പറ്റില്ല ഡോ “
” ഈശ്വര എന്നാലും എന്റെ കുഞ്ഞ് “
അവർക്ക് തന്റെ ഉള്ളിലെ നോവ് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..!! അത്രയും വേദനയോടെ അവർ പൊട്ടി കരഞ്ഞു..!! പ്രതാപ് അവരെയും ചേർത്തു പിടിച്ച് കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ ആണ് ഒരു നിമിഷം അവരുടെ ശ്രെദ്ധ അൽപ്പം മാറി മോളെയും ചേർത്തു പിടിച്ച് എങ്ങോ ഒരു ദിശയിൽ തന്നെ നോക്കി ഇരിക്കുന്ന നേത്രയേ കാണുന്നത്..!!
അവളെ കാൺകെ എന്ത് കൊണ്ടോ അവർക്ക് തോന്നിയ വികാരം അടങ്ങാത്ത ദേഷ്യം ആയിരുന്നു..!! ഒരു വേള തന്റെ മകന്റെ ഈ ഗതിക്ക് കാരണം അവൾ ആണെന്ന് അവർ ചിന്തിച്ചു..!!
” വിട് പ്രതാപേട്ട “
അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് അവർ അവൾക്ക് നേരെ പോകുമ്പോൾ എന്താ കാര്യം എന്ന് പോലും അറിയാതെ ഒരുപോലെ നോക്കി നിന്നു എല്ലാവരും..!!
” മതിയായില്ലേ നിനക്ക് ഇനിയും?? എന്തിനാ ഇവിടെ ഇരിക്കണെ എന്റെ കുഞ്ഞിന്റെ ജീവൻ ക്കൂടെ എടുക്കാൻ ആണോ?? ആണോന്ന് “
പൊട്ടി തെറിച്ച് കൊണ്ട് അവരുടെ ആ വാക്കുകൾ ആണ് നേത്രയേ ബോധ മണ്ഡലത്തിലേയ്ക്ക് കൊണ്ട് വന്നത്..!! പിടപ്പോടെ മുഖം ഉയർത്തി നോക്കുമ്പോൾ മുന്നിൽ ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ നിൽക്കുന്ന നിത്യയേ കണ്ട് അവൾ ഒന്ന് ഭയന്നു പോയി..!!
” ചോദിച്ചത് കേട്ടില്ലേ അവന്റെ ജീവൻ കൂടെ എടുക്കാൻ ആണോ നീ ഇവിടെ നിൽക്കുന്നത് എന്ന് “
“അ..മ്മേ “
വിതുമ്പി വിറച്ചു പോയി അവളുടെ ആ വിളി..!! കണ്ണുകൾ ഞെട്ടലോടെ നിറഞ്ഞൊഴുകി..!!
” വേണ്ട വിളിക്കണ്ട നീ എന്നെ അങ്ങനെ..!! കാരണം ഞാൻ നിന്റെ ആരും അല്ല ആരും..!! എന്റെ കുഞ്ഞ് ഒരു പാവം ആണ്..!! ഇനിയും അവനെ കൊ. ലയ്ക്ക് കൊടുക്കരുത് നീ..!! എനിക്ക് അവൻ മാത്രെ ഒള്ളൂ..!! അതുകൊണ്ട് വിട്ട് തരണം എനിക്ക് എന്റെ കുഞ്ഞിനെ..!! നിന്റെ കാല് ഞാൻ പിടിക്കാം “
” നിത്യ “
പരിസരം പോലും മറന്ന് കൊണ്ടുള്ള കേശവിന്റെ ആ വിളിയിൽ എല്ലാവരും ഒരു ഞെട്ടലോടെ അയാളെ നോക്കി..!! അപ്പോഴേയ്ക്ക് അയാൾ നടന്ന് തന്റെ മകന്റെ മുന്നിൽ ആയ് വന്ന് നിന്നു..!!
” സ്ഥിരകാല ബോധം ഇല്ലാണ്ട് ആയോ പ്രതാപ നിന്റെ ഭാര്യയ്ക്ക്..!! അതോ അവളുടെ ഈ വിഡ്ഢിത്തത്തിന് നീയും കൂട്ട് നിൽക്കുവാണോ?? നിന്റെ മകന്റെ ഭാര്യ അല്ലെ ഈ കുട്ടി..!! അല്ലെങ്കിൽ ഭാര്യ ആകേണ്ടവൾ “
” മറ്റൊരുത്തന്റെ ഭാര്യേ ആണോ എന്റെ കുഞ്ഞിന്റെ തലയിൽ കെട്ടി വയ്ക്കാൻ അച്ഛൻ ശ്രമിക്കുന്നത്..!! എന്നാൽ ഞാൻ അതിന് അംഗീകരിച്ചു തരില്ല..!! എനിക്ക് വലുത് എന്റെ മകന്റെ ജീവൻ ആണ്..!! ഇവൾ കൂടെ ഉണ്ടെങ്കിൽ “
ബാക്കി പറയാൻ കഴിയാതെ അവർ തന്റെ കണ്ണുകൾ അമർത്തി അടച്ചു കളയുമ്പോൾ നേത്ര വലത് കൈയാൽ വായിൽ അമർത്തി കൊണ്ട് പൊട്ടി കരഞ്ഞു..!!
” മ്മേ എഞ്ചിനാ കയ്യണേ “
വിതുമ്പി കൊണ്ടുള്ള അല്ലി മോളുടെ ആ ചോദ്യത്തിന് നേത്ര തന്റെ പൊന്നിനെ നെഞ്ചോട് അമർത്തി കരഞ്ഞു..!!
” ഏട്ടത്തി വന്നൊന്ന് റിലാസ് ആക്..!! ഈ കാര്യം ഒക്കെ നമുക്ക് പിന്നെ സംസാരിക്കാം ഇപ്പൊ വാ ഏട്ടത്തി “
ചന്ദനയും ആശയും അവർക്ക് അടുത്തേയ്ക്ക് വന്ന് അവരെ അവിടെ നിന്നും കൊണ്ട് പോകാൻ ശ്രെമിച്ചു..!!
” ഇല്ല എനിക്ക് ഇന്ന് ഇതിന് ഒരു തീരുമാനം വേണം..!! ഇവൾ ഇനി വേണ്ട എന്റെ മോന്റെ ജീവിതത്തിൽ “
” നിത്യ ഇനി ഒരു അക്ഷരം നീ മിണ്ടരുത്..!! ഇതൊരു ഹോസ്പിറ്റൽ ആണ്..!! നിന്റെ ഈ വക ഭ്രാന്ത് ഒക്കെ വീട്ടിൽ എത്തിയിട്ട്..!! അകത്ത് ജീവന് വേണ്ടി പോരാടുന്നത് നമ്മുടെ മകൻ ആണ്..!! അത് നീ മറന്നോ ഡോ താൻ “
നിത്യയുടെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ട് പ്രതാപൻ ദേഷ്യം കൊണ്ട് വിറയ്ക്കുമ്പോൾ അവർ പൊട്ടി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേയ്ക്ക് വീണു..!! അയാളും സങ്കടത്തോടെ അവരെ ചേർത്ത് പിടിച്ചു കൊണ്ട് അവിടെ നിന്നും പോയി..!!
എന്നാൽ ഇപ്പോഴും തന്റെ മോളെയും ചേർത്തു പിടിച്ച് പൊട്ടി കരയുവാണ് നേത്ര..!! മനസ്സിൽ കൂരമ്പ് പോലെ നിത്യയുടെ ഓരോ വാക്കുകളും തെളിഞ്ഞു വരുമ്പോൾ അവൾക്ക് സ്വയം മരണത്തിന് കീഴടങ്ങാൻ തോന്നി..!!
“” വയ്യ..!! ഇനിയും ഈ നശിച്ച ജന്മം കൊണ്ട് ജീവിക്കാൻ എനിക്ക് വയ്യാ..!! അമ്മ പറഞ്ഞത് പോലെ ഞാൻ ആണ് കാരണം..!! എന്റെ ഈ നശിച്ച ജന്മം കൊണ്ടാ എന്റെ കണ്ണേട്ടൻ..!! വേണ്ട ഇനി നേത്രയും കുഞ്ഞും ആർക്കും ഒരു ഭാരം ആവണ്ട..!! എന്റെ മോളെയും കൊണ്ട് ഞാൻ അവസാനിപ്പിച്ചോളാം ഈ ജീവിതം “”
മനസ്സാൽ അലറി കരഞ്ഞു കൊണ്ട് നേത്ര തന്റെ മാറിൽ പറ്റി കിടന്ന് വിതുമ്പുന്ന അല്ലി മോളെ ഒന്നും കൂടെ തന്റെ നെഞ്ചിലേയ്ക്ക് അടക്കി പിടിച്ചു..!!
“” ഈ പാപിയോട് ക്ഷെമിക്ക് മോളെ..!! നമ്മളെ വേണ്ടാത്ത ഈ ഭൂമിയിൽ നമ്മൾ ഇനി വേണ്ട..!! നമുക്ക് പോകാം “”
എന്തൊക്കെയോ ഉറച്ച തീരുമാനത്തോടെ അവൾ മോളെയും ചേർത്ത് പിടിച്ച് തിരിഞ്ഞു നടക്കുമ്പോൾ ആരും അപ്പോൾ അവളെ ശ്രെദ്ധിച്ചിരുന്നില്ല..!!
തുടരും….

