പുനർവിവാഹം ~ ഭാഗം 50, എഴുത്ത്: ആതൂസ് മഹാദേവ്

കിച്ചണിൽ തിരക്കിട്ട പണിയിൽ ആണ് നേത്ര..!! തലേന്ന് രാത്രി വന്നപ്പോൾ ദക്ഷ്‌ അത്യാവശ്യം വേണ്ടുന്ന കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി ആണ് വന്നത്..!! രാവിലെ  കാപ്പിക്ക് ഉള്ളത് ഒക്കെ കഴിഞ്ഞ് ഉച്ചയ്ക്ക് വേണ്ടുന്നത് ഉണ്ടാക്കുവാണ് അവൾ ഇപ്പൊ..!!

“മ്മേ “

നിലത്ത് നിന്ന് തന്റെ സാരി തുമ്പിൽ പിടിച്ച് വലിക്കുന്നതിന്റെ ഒപ്പം ആ വിളി കൂടെ ആയതും അവൾ ഒരു ചെറിയോടെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു കുഞ്ഞരി പല്ല് കാട്ടി ചിരിക്കുന്ന അല്ലി മോളെ..!!

” അമ്മേടെ പൊന്ന് എഴുന്നേറ്റോ ഡാ “

കുഞ്ഞിനെ വാരി എടുത്ത് നെഞ്ചോട് ചേർക്കുന്നതിന്റെ ഒപ്പം ആ ഉണ്ട കവിളിൽ ആയ് ഒന്ന് അമർത്തി മുത്തി അവൾ..!!

” നിച്ച് പാപം മേണം ” ( എനിക്ക് പാപ്പം വേണം )

വലത് കൈയാൽ തന്റെ വയറ് ഉഴിഞ്ഞു കൊണ്ട് കുഞ്ഞി പെണ്ണ് അത് പറയുമ്പോൾ നേത്ര ചിരിയോടെ മറുപടി പറഞ്ഞു..!!

“ആദ്യം നമുക്ക് ഈ പല്ലൊക്കെ തേയ്ച്ച് ഒരു കുട്ടി കുളി കുളിക്കാം..!! എന്നിട്ട് അമ്മേടെ സുന്ദരി പെണ്ണിന് അമ്മ പാപ്പം തരാലോ “

നേത്ര തിരികെ കൊഞ്ചി കൊണ്ട് അത് പറയുമ്പോൾ ആ കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നു..!! ശേഷം അവൾ ഗ്യാസ് ഓഫ്‌ ആക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് ഹാളിലേയ്ക്ക് വരുമ്പോൾ കണ്ടു സോഫയിൽ ഇരിക്കുന്ന ദക്ഷിന്റെ അടുത്ത് ഇരുന്ന് കൊണ്ട് അവന്റെ കൈയിൽ പിടിച്ച് എന്തോ കാര്യമായി പറയുന്ന നീലുവിനെ..!!

ഒരു വേള നേത്രയുടെ കണ്ണുകൾ പോയത് ദക്ഷിന്റെ ചിരിക്കുന്ന മുഖത്തേയ്ക്കും നീലുവിന്റെ കൈകൾക്ക് ഉള്ളിൽ ഇരിക്കുന്ന അവന്റെ കൈകളിലും ആണ്..!! എന്തോ നെഞ്ചിൽ ഒരു നോവ് വന്നടിയുന്നത് പോലെ തോന്നി അവൾക്ക്..!! പിന്നെ അത് നോക്കി നിൽക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അവൾ അവരെ മറി കടന്ന് റൂമിലേയ്ക്ക് കയറി പോയി..!!

” എന്റെ ദക്ഷു നിന്റെ പെണ്ണിന് ഒട്ടും കുശുമ്പ് ഇല്ലാട്ടോ..!! കണ്ടില്ലേ ആ മുഖം ആകെ ചുവന്ന് കയറിയത് “

നീലു കളിയോടെ അത് പറയുമ്പോൾ ദക്ഷ്‌ ഏതോ ലോകത്ത് എന്നാ പോലെ ഒന്ന് ചിരിച്ചു..!!

” ഈ പോക്ക് ആണെങ്കിൽ നേത്ര താമസിക്കാതെ എന്നെ ഇവിടെ നിന്ന് അടിച്ച് ഇറക്കൂട്ടോ “

” ഏയ് അത് നിനക്ക് വെറുതെ തോന്നുന്നത..!! ആരെയും നോവിക്കാൻ ഇഷ്ട്ടം ഇല്ലാത്ത ഒരു പാവം ആണ് അത് “

ഒന്ന് ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ ഉടനടി അവളുടെ മറുപടിയും വന്നിരുന്നു..!!

” ദക്ഷു കരയാൻ വേണ്ടി മാത്രം ജനിച്ചവൾ അല്ല നേത്ര..!! ജീവിതത്തിന്റ നിർണയ ഘട്ടത്തിൽ ആണ് അവൾ ഇപ്പൊ..!! ഇവിടെ അവൾക്ക് വേണ്ടത് നല്ലൊരു കൂട്ട് ആണ്..!! എന്തും തുറന്ന് പറയാനും, ചേർത്തു പിടിക്കാനും കളങ്ക മില്ലാത്ത ഒരു കൂട്ട്..!! അതിന് നിന്നെ കൊണ്ട് മാത്രമേ ഇനി കഴിയൂ ദക്ഷു..!!

നീ എങ്കിലും സന്തോഷം എന്താണെന്ന് അറിയിക്കണം അവളെ..!! കണ്ടാൽ തന്നെ അറിയാം ഒരു പാവം ആണെന്ന്..!! ഒരു പക്ഷെ അതുകൊണ്ട് ആകും എല്ലാം കൂടെ അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത് “

നീലു അത് പറയുമ്പോൾ അവനിൽ വല്ലാത്തൊരു വേദന പടർന്നു..!!

” ഇതുവരെ ഉണ്ടായത് ഞാൻ വിട്ടു നീലു..!! കാരണം എന്റെ ഒരു തെറ്റായ തീരുമാനം കൊണ്ട് സംഭവിച്ചു പോയ കാര്യങ്ങൾ ആണ് എല്ലാം..!! എടുക്കേണ്ട സമയത്ത് നല്ലൊരു ഡിസിഷൻ ഞാൻ എടുത്തിരുന്നു എങ്കിൽ ഒരു പക്ഷെ ന്റെ നേത്രയ്ക്ക് ഇങ്ങനെ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു..!!

എന്നാൽ ഇനി എന്തൊക്കെ സംഭവിച്ചാലും ആരും അവളെ നോവിക്കില്ല..!! ദക്ഷ്‌ ഉണ്ട് അവൾക്ക് ഇനി എന്നും ഒരു കാവൽ ആയ്..!! ആർക്കും നോവിക്കാനും തട്ടി കളിക്കാനും ഇട്ട് കൊടുക്കില്ല ഞാൻ “

ഉറച്ചത് ആയിരുന്നു അവന്റെ ആ വാക്കുകൾ..!! നീലു മനസ്സ് അറിഞ്ഞ സന്തോഷത്തോടെ അവന്റെ കൈയിൽ ചേർത്തു പിടിക്കുമ്പോൾ അവരുടെ ആ വാക്കുകൾ ശ്രെവിച്ച മറ്റൊരാൾ കൂടെ അവിടെ ഉണ്ടായിരുന്നു എന്ന് അവർ അപ്പോൾ അറിഞ്ഞില്ല..!!

*********************

മോളെയും കൊണ്ട് റൂമിലേയ്ക്ക് വന്ന നേത്ര അവളെ ബെഡിലേയ്ക്ക് ഇരുത്തി കൊണ്ട് അവൾക്ക് ഇട്ട് കൊടുക്കാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്ത് ബെഡിൽ വച്ചാ ശേഷം മോളുടെ ഡ്രസ്സ്‌ ഒക്കെ അഴിച്ചു മാറ്റി..!!

കുഞ്ഞി പെണ്ണ് ആണെങ്കിൽ വെള്ളത്തിൽ കളിക്കാൻ ഉള്ള ഉത്സാഹത്തിൽ ആണ്..!! ടൗവലും എടുത്ത് മോളെയും കൊണ്ട് ബാത്‌റൂമിലേക്ക് കയറുന്നതിന് മുന്നേ ഡോർ ലോക്ക് ചെയ്യാൻ ആയ് മുന്നോട്ട് നടക്കുമ്പോൾ ആണ് പുറത്തെ സംസാരങ്ങൾ അവളുടെ കാതിൽ പതിയുന്നത്..!!

ഒരു വേള നീലുവിന്റെ ആ വാക്കുകൾ കാതിൽ പതിയുമ്പോൾ നേത്രയിൽ ഒരു ഞെട്ടൽ ആയിരുന്നു..!! എന്നാൽ ദക്ഷിന്റെ വാക്കുകൾ കൂടെ ആയതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..!! ഉള്ളിൽ വല്ലാത്ത പിടപ്പ് പോലെ..!! സഹിക്കാൻ കഴിയാത്ത പോലെ..!!

പിന്നെ ഒന്നും കേൾക്കാൻ കഴിയാത്തത് പോലെ ഓരോ ചുവടുകൾ ആയ് മുന്നോട്ട് വയ്ക്കുമ്പോൾ കാലുകൾ ഇടറും പോലെ തോന്നി അവൾക്ക്..!!

“” എന്തിനാ ഈശ്വര നീ എന്നെ വീണ്ടും വീണ്ടും ഇങ്ങനെ പരീക്ഷിക്കുന്നത്..!! ഞാൻ ആയ് ആ മനുഷ്യന് ഒരു ആഗ്രഹവും കൊടുക്കുന്നില്ലലോ..!! എങ്കിലും എന്തിന് നീ അയാളിൽ പ്രതീക്ഷ കൊടുക്കുന്നു..!! കഴിയുവോ എനിക്ക് ഇനി മറ്റൊരാളുടേത് ആകാൻ..!! ആ സ്നേഹത്തിന്റെ ഇരട്ടി സ്നേഹം കൊടുക്കാൻ തനിക്ക് കഴിയുവോ “”

ഉത്തരം കിട്ടാത്ത വെറുമൊരു ചോദ്യം ആയിരുന്നു അവൾക്ക് അത്..!! കണ്ണുകൾ അനുവാദം കൂടാതെ നിറഞ്ഞു കവിയുമ്പോൾ ഉള്ളിലും ഒരു കടൽ ആർതിരമ്പുന്നുണ്ടായിരുന്നു..!!

*******************

മനം മടുപ്പിക്കുന്ന ഹോസ്പിറ്റൽ വാസത്തിൽ ആണിപ്പോൾ ബദ്രി..!! ക്രിട്ടിക്കൽ സ്റ്റേജിൽ നിന്നുള്ള മടങ്ങി വരവ് ഡോക്ടസിന് പോലും ഒരു അത്ഭുതം ആകുമ്പോൾ വീട്ടുകാരിൽ പ്രേതേകിച്ച് ഒരു വികാരവും വന്നില്ല എന്നത് ആണ് സത്യം..!!

രാഹുൽ ആണ് ഇപ്പൊ അവന്റെ കൂടെ..!! അതും ദക്ഷിന്റെ നിർബന്ധ പ്രകാരം ആണെന്ന് മാത്രം..!! ബോധം വന്ന ശേഷം ബദ്രി അവനോട് സംസാരിക്കാൻ ശ്രെമിച്ചു എങ്കിലും രാഹുൽ അതിന് വലിയ താല്പര്യം കാട്ടിയില്ല..!!

അവന്റെ അകൽച്ച മനസിലാക്കി കൊണ്ടും ചെയ്തു കൂട്ടിയ പാപങ്ങൾ എല്ലാം ഓർമയിൽ ഉള്ളത് കൊണ്ടും അവൻ അതെല്ലാം ഏറ്റു വാങ്ങി..!!

അധികം വൈകാതെ തന്നെ ഡിസ്ചാർജ് ആകും..!! അതിന്റെ ഒരു ഉന്മേഷത്തിൽ ആണ് അവൻ ഇപ്പൊ..!!

ഡോർ തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ ആണ് എന്തോ ചിന്തിച്ച് ഇരുന്നവന്റെ ശ്രെദ്ധ അവിടെക്ക് ആയത്..!! നോക്കുമ്പോൾ പ്രതീക്ഷ പോലെ രാഹുൽ തന്നെ ആണ്..!! രാവിലെ ഉള്ള ഫുഡ്‌ ഉം കൊണ്ടുള്ള വരവ് ആണ്..!!

അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ രാഹുൽ കൈയിൽ ഇരുന്ന ബിഗ് ഷോപ്പർ ടേബിളിന്റെ പുറത്ത് ആയ് വച്ച് കൊണ്ട് തിരിഞ്ഞു നടന്നു..!!

” രാഹുൽ “

ബദ്രിയുടെ ആ വിളിയിൽ അവൻ ഒന്ന് നിന്നു എന്നിലും തിരിഞ്ഞു നോക്കാൻ തയ്യാറായില്ല..!!

” മ്മ് എന്ത് വേണം?? “

ഒട്ടും മയമില്ലാത്തത് ആയിരുന്നു ആ വാക്കുകൾ..!!

” എനിക്ക് നേത്രയേ ഒന്ന് “

അത്രയും മാത്രം പറയാനെ അവന് കഴിഞ്ഞോള്ളൂ..!! അപ്പോഴേയ്ക്കും തിരിഞ്ഞ് ഒരു രൂക്ഷമായ നോട്ടം ആയിരുന്നു രാഹുലിന്റെ മറുപടി..!!

” എടാ ഞാൻ “

ബദ്രി വീണ്ടും എന്തോ പറയാൻ വന്നതും രാഹുൽ അതിന് തടസ്സം തീർത്തു കൊണ്ട് പറഞ്ഞു..!!

“വേണ്ട നീ അവളെ കുറിച്ച്  ആലോചിക്കേണ്ടത് ഇല്ല ബദ്രി..!! കാരണം അവൾ ഇപ്പൊ നിനക്ക് സ്വന്തമല്ല “

രാഹുലിന്റെ ആ വാക്കുകൾ ഒരു ഞെട്ടലോടെ ആണ് അവൻ കേട്ടത്..!!

” നീ ഞെട്ടണ്ട..!! അല്ല ഈ നീ തന്നെ അല്ലെ അവളെ ദക്ഷിന്റെ കൈയിൽ ഏല്പിച്ചത്..!! ഇപ്പൊ എന്ത് പറ്റി?? മരണത്തിൽ നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ അവളെ വേണം എന്ന് തോന്നുന്നുണ്ടോ?? അതോ വീണ്ടും അതിനെ നിന്റെ കാൽ ചുവട്ടിൽ കൊണ്ടിട്ട് നിനക്കും നിന്റെ വീട്ടുകാർക്കും തട്ടി കളിക്കാൻ തോന്നുന്നുണ്ടോ??

ഇനി ഇതിൽ എന്ത് തന്നെ ആണെങ്കിലും നടക്കില്ല ബദ്രി..!! ഒരു പക്ഷെ ഞാൻ വിചാരിച്ചാലും അവൻ നിനക്ക് ഇനി അവളെ വിട്ട് തരില്ല..!! ദക്ഷിൻ “

ഉറപ്പിച്ച സ്വരത്തിൽ അവൻ അത് പറയുമ്പോൾ ഒരു വേള ബദ്രിയിൽ വല്ലാത്തൊരു ദേഷ്യം വന്ന് നിറയുന്നത് രാഹുൽ നോക്കി കണ്ടു..!!

” എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ..!! പക്ഷെ ഞാൻ ഈ പറഞ്ഞത് ഒന്നും നിന്നെ provoke ചെയ്യാൻ അല്ല ബദ്രി..!! സത്യമാണ്..!! നേത്ര ഇപ്പൊ ഉള്ളത് ദക്ഷിന്റെ കൂടെ ആണ് “

ബദ്രിയുടെ കണ്ണുകൾ രാഹുലിൽ തന്നെ തറഞ്ഞു നിന്നു..!! കണ്ണുകൾ പിൻ വലിക്കാൻ കഴിയാത്തത് പോലെ..!!

” ഇനി എങ്കിലും ആ പാവം പെണ്ണ് സന്തോഷത്തോടെ ജീവിച്ചോട്ടെ..!! വെറുതെ വിട്ടേക്ക് നീ അതിനെ..!! നീ ഒറ്റ ഒരുത്തൻ കാരണം ആണ് വീട്ടുകാരും ബന്ധുക്കളും ഇല്ലാതെ ഒരു അനാഥയേ പോലെ അവൾ കഴിയുന്നത്..!! എവിടെ പോയടാ നീ ഈ പാപങ്ങൾ ഒക്കെ കഴുകി കളയുന്നത് “

അത് ചോദിക്കുമ്പോൾ വല്ലാതെ ഇടറി പോയി അവന്റെ ശബ്ദം..!! എന്നാൽ നിമി നേരം കൊണ്ട് അവനിൽ ദേഷ്യം വന്ന് നിറയുന്നത് ഒരു അത്ഭുതത്തോടെ ബദ്രി നോക്കി കണ്ടു..!!

” വേണ്ട ബദ്രി ഇനി നീ അവളുടെ ജീവിതത്തിൽ വേണ്ട..!! നിന്റെ സ്വർതത നിറഞ്ഞ താല്പര്യങ്ങൾക്ക് വേണ്ടി നീ ചവിട്ടി അരച്ചതാ ആ രണ്ട് ജീവിതങ്ങൾ..!! ഇനി എങ്കിലും മതി ആക്കി കൂടെ നിനക്ക് “

പല തരം വികാരങ്ങളാൽ അത്രയും പറഞ്ഞു കൊണ്ട് രാഹുൽ ഡോർ തുറന്ന് പുറത്തേയ്ക്ക് പായുമ്പോൾ ബദ്രി തന്റെ കണ്ണുകൾ മുറുകെ അടച്ച് കിടന്നു..!!

തുടരും…..