പുനർവിവാഹം ~ ഭാഗം 69, എഴുത്ത്: ആതൂസ് മഹാദേവ്

രാവിലെ ഉള്ള ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞ് പിള്ളേർ സെറ്റ് എല്ലാം ഷോപ്പിംഗ് ന് ആയ് വച്ച് പിടിച്ചു..!! രണ്ട് കാറിൽ ആയ് ആണ് അവർ പോയത്..!! ദക്ഷും നേത്രയും കുഞ്ഞും നീലുവും അഞ്ജുവും ഒരു കാറിലും..!! അല്ലുവും അജുവും അമ്മമാരും മറ്റൊരു കാറിലും..!! അവരുടെ തന്നെ ഷോപ്പിങ്ങ് മാളിലേയ്ക്ക് ആണ് പോയത്..!!

അല്ലി മോളെ മടിയിൽ ഇരുത്തി കൊഞ്ചിക്കുക ആണ് നീലുവും അഞ്ചുവും..!! അവർ രണ്ടാളെയും കുഞ്ഞി പെണ്ണിനും നന്നേ ബോധിച്ച മട്ടാണ്..!! കുണുങ്ങി ചിരിച്ചു കളിക്കുന്നുണ്ട്..!!

എന്നാൽ ഇതൊന്നും അറിയാതെ നേത്രയും ദക്ഷും അവരുടെ ലോകത്ത് ആണ്..!! ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിലും അവൻ മുഖം ചരിച്ച് അവളെ ഒന്ന് നോക്കുമ്പോൾ പെണ്ണ് നാണത്തോടെ മുഖം താഴ്ത്തും..!! അത് കാണുമ്പോൾ അവനും ചിരി വരും..!!

ഇടയ്ക്ക് എപ്പോഴോ ദക്ഷ്‌ ഫ്രണ്ട് ഗ്ലാസ്‌ വഴി പുറകിലേയ്ക്ക് ഒന്ന് നോക്കി കൊണ്ട് ഞൊടി ഇടയിൽ നേത്രയുടെ ഇടത് കൈയിൽ കൈ കോർത്തെടുത്ത് തന്റെ ചുണ്ടുകളിലേയ്ക്ക് അടുപ്പിച്ച് അതിൽ ഒന്ന് അമർത്തി ചുംബിച്ചു..!! ഞെട്ടലും വിറയലും അവളുടെ മുഖത്ത് പ്രകടമാകുമ്പോൾ ദക്ഷിൽ കുസൃതി ചിരി ആയിരുന്നു..!!

തന്റെ കൈക്ക് ഉള്ളിൽ അവൻ വിരലുകൾ ഈഴയ്ക്കുന്നത് പോലെ തോന്നിയതും നേത്ര മെല്ലെ അവനെ ഒന്ന് നോക്കി..!! ആ നോട്ടം പ്രതീക്ഷിച്ചത് പോലെ ദക്ഷ്‌ അവളുടെ ചുണ്ടിലേയ്ക്ക് ഒന്ന് നോക്കി കൊണ്ട് തന്റെ കീഴ് ചുണ്ട് ഒന്ന് കടിച്ചു കാണിച്ചു..!! നേത്ര തന്റെ വിറയലോടെ തന്റെ കണ്ണുകൾ അമർത്തി അടച്ചു പോയി..!! അതോടൊപ്പം അവൾ അവന്റെ കൈക്ക് ഉള്ളിൽ ഇരുന്ന തന്റെ കൈയും വലിച്ച് എടുത്തു..!!

അതിന്റെ ഒരു നീരസം പെട്ടന്ന് ദക്ഷിന്റെ മുഖത്ത് പ്രകടമായി എങ്കിലും നേത്ര അത് കണ്ടിരുന്നില്ല..!! അവൾ പിന്നെ അവനെ ശ്രെദ്ധിക്കാനേ പോയില്ല..!! മാൾ എത്തിയതും എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങി..!! കാർ പാർക്കിങ്ങിൽ പാർക്ക് ചെയ്ത് ദക്ഷ്‌ മോളെയും എടുത്ത് മുന്നോട്ട് നടന്നു..!! അതും നേത്രയേ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ..!!

അവൾ ആണെങ്കിൽ ഒരു നിമിഷം അവന്റെ മുഖ ഭാവം കണ്ട് അന്തിച്ചു നിന്നു..!!

” വാടോ “

നീലുവിന്റെ ശബ്ദം ആണ് അവളെ അവനിൽ നിന്നും നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത്..!! ശേഷം അവൾ അവരോടൊപ്പം നടന്നു..!! നീലു വീൽ ചെയറിൽ ഇരിക്കുന്ന അഞ്ചുവിനെയും കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു..!!

” നിങ്ങൾ അവരുടെ അടുത്തേയ്ക്ക് പൊയ്ക്കോ ഞാൻ മോളെയും കൊണ്ട് പ്ലേ ഏരിയയിൽ ഉണ്ടാവും “

നേത്രയേ നോക്കാതെ നീലുവിനോട് ആയ് ഗൗരവത്തിൽ അതും പറഞ്ഞു കൊണ്ട് ദക്ഷ്‌ അവിടെ നിന്നും പോകുമ്പോൾ നേത്രയ്ക്ക് തന്റെ നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നി..!!

” വാ നേത്ര നമ്മുക്ക് അമ്മമാരുടെ അടുത്തേയ്ക്ക് പോകാം..!! അവർ മുകളിൽ ഉണ്ടാവും “

” മ്മ് “

അതിന് നേത്ര വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു..!!

അവർ മൂവരും മുകളിലെ സാരി സെക്ഷനിൽ എത്തുമ്പോൾ അമ്മമാർ പർച്ചെയ്‌സിങ്ങിൽ ആണ്..!! അല്ലുവും അജുവും അവർക്ക് അടുത്ത് തന്നെ ഉണ്ട്..!! അഞ്ചുവിനെ കണ്ടതും അല്ലുവിന്റെ മുഖം ഒന്ന് വിടർന്നു..!!

” ആ നിങ്ങൾ വന്നോ?? എന്നാൽ വന്ന് സെലക്ട്‌ ചെയ്യ് പിള്ളേരെ “

മൂവരെയും നോക്കി ചന്ദന ഒരു ചിരിയോടെ പറഞ്ഞു..!! പിന്നെ അങ്ങോട്ട് എല്ലാവരും കൂടെ ചേർന്ന് ഓരോന്ന് ഒക്കെ എടുക്കാൻ തുടങ്ങി..!!

” മോള് എന്താ മാറി നിൽക്കുന്നത്?? വായോ “

എന്തോ ആലോചനയോടെ അവരിൽ നിന്ന് അൽപ്പം മാറി നിൽക്കുന്ന നേത്രയേ നോക്കി ആശ ആണ് അത് ചോദിച്ചത്..!!

” ഏയ് ഇല്ല ഞാൻ വെറുതെ “

അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..!!

” ഏട്ടൻ എവിടെ ഏട്ടത്തി?? “

അല്ലു പെട്ടന്ന് അവൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിക്കുമ്പോൾ അവന്റെ ആ വിളിയിലും ചോദ്യത്തിലും അവൾ ഒന്ന് ഞെട്ടി..!!

” ദക്ഷു അല്ലി മോളെയും കൊണ്ട് പ്ലേ ഏരിയയിലേക്ക് പോയിട്ടുണ്ട് “

നീലു ആണ് അവന് ഉള്ള മറുപടി കൊടുത്തത്..!!

” ആണോ “

അതും പറഞ്ഞ് അല്ലു അവിടെ നിന്നും പോയി..!!

*****************

” എങ്ങനെ ഉണ്ട് ഡി സുന്ദരി പെണ്ണെ ഇഷ്ട്ടായോ “

ഒരു വലിയ ബൈക്ക് റൈഡിൽ അവളെ ഇരുത്തി കളിപ്പിക്കുവാണ് ദക്ഷ്‌..!! അവൾ ആണെങ്കിൽ എല്ലാം ചിരിച്ചു കളിച്ച് രസിക്കുന്നുണ്ട്..!!

” ചൂപ്പർ ദച്ചു “

വളർന്ന് വരുന്ന കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ ദക്ഷ്‌ ആരുമയായ് ആ നെറുകയിൽ ഒന്ന് തലോടി..!!

” Excuse me “

പെട്ടന്ന് സൈഡിൽ നിന്ന് ഒരു ശബ്ദം കേൾക്കെ ദക്ഷിന്റെ ശ്രെദ്ധ അവിടെക്ക് ആയ്..!! well educated ലുക്കിൽ അൽപ്പം പ്രായം തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ..!!

” ഹായ് വർമ്മ സാർ “

ദക്ഷ്‌ ഗൗരവത്തിൽ കലർന്ന ഒരു പുഞ്ചിരിയോടെ അയാൾക്ക് കൈ കൊടുത്തു..!! അയാൾ ചിരിയോടെ തിരികെയും..!!

” സാർ എന്താ ഇവിടെ “

” ഞങ്ങൾക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഇവിടെ..!! അത് കഴിഞ്ഞുള്ള വരവാ..!! അപ്പോഴ തന്നെ കണ്ടത് സൊ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി “

അതിന് അവൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..!!

” ബിസ്സ്നസ്സ് ഒക്കെ എങ്ങനെ പോകുന്നു “

” ഗ്രേറ്റ്‌ സാർ “

ഒറ്റ വാക്കിൽ ഒതുക്കി അവൻ ആ മറുപടി..!! അല്ലെങ്കിലും എല്ലാവരും അറിയുന്ന ദക്ഷിൻ വർമ്മയുടെ Character അതാണ്..!! പിന്നെയും കുറച്ച് നേരം അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചു..!! എന്നാൽ ഇതൊക്കെ ശ്രെദ്ധിച്ചു നോക്കി ഇരിക്കുവാണ് നമ്മുടെ അല്ലി മോള്..!! അവർ പറയുന്നത് ഒന്നും അവൾക്ക് മനസിലാകുന്നില്ല എങ്കിലും അവൾ അവർ രണ്ട് പേരെയും മാറി മാറി നോക്കി ഇരുന്നു..!!

ഒരുപാട് നേരം ആയിട്ടും തന്റെ ദച്ചു തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും ആ കുഞ്ഞി മുഖം വീർത്തു വന്നു..!! കണ്ണുകൾ കൂർത്തു..!!

” ദച്ചു “

കുഞ്ഞി വായിൽ ഉള്ള ഒരു അലർച്ച ആയിരുന്നു അത്..!! ഒരു വേള ദക്ഷും വർമ്മയും ഒന്ന് ഞെട്ടി..!! ദക്ഷ്‌ വേഗം കുഞ്ഞി പെണ്ണിനെ വാരി എടുത്ത് കൊണ്ട് ചോദിച്ചു..!!

” എന്താ ഡി പെണ്ണെ “

” ഹ്മ്മ് ന്നെ കപ്പിച്ചാതെ ദച്ചു കാരിയം പയ്യുവാ അല്ലെ..!! നാൻ മിന്ദൂല ” ( ഹും എന്നെ കളിപ്പിക്കാതെ ദക്ഷു കാര്യം പറയുവാ അല്ലെ?? ഞാൻ മിണ്ടില്ല )

കുഞ്ഞു കവിളുകൾ വീർപ്പിച്ച് പെണ്ണ് അത് പറയുമ്പോൾ ദക്ഷിന് ചിരി ആണ് വന്നത്..!!

” അച്ചോടാ ദക്ഷുന്റെ cinderella പിണക്കം ആണോ?? “

” അല്ല ദക്ഷ്‌ ആരാ ഈ കുട്ടി?? “

പെട്ടന്ന് ആണ് വർമ്മയുടെ ആ ചോദ്യം വന്നത്..!! അത് കേട്ട് ദക്ഷ്‌ നോക്കിയത് അല്ലി മോളുടെ മുഖത് ആണ്..!! ആ കണ്ണുകളും അപ്പോൾ അവനിൽ മാത്രം ആയിരുന്നു..!! പിന്നെ ഒരു നിമിഷം പോലും വൈകാതെ അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..!!

” is my daughter “

അത് കേൾക്കെ അയാളിൽ ഒരു അത്ഭുതം നിറഞ്ഞു..!!

” ഏട്ടാ “

അപ്പോഴാണ് അല്ലു അവിടെക്ക് വന്നത്..!!

” Brother ആണ് അലോക്..!! ഇത് വർമ്മ സാർ “

അവർ പരസ്പരം കൈ കൊടുത്തു കൊണ്ട് എന്തൊക്കെയോ സംസാരിച്ചു..!! ആ സമയം കൊണ്ട് ദക്ഷ്‌ വീണ്ടും മോളെയും കൊണ്ട് ഓരോ റൈഡിൽ ആയ് കയറാൻ തുടങ്ങി..!!

ഇതിനിടയിൽ വർമ്മ പോയതും അല്ലു നേരെ ഇവർക്ക് അടുത്തേയ്ക്ക് വന്നു..!!

” ഏട്ടൻ വരുന്നില്ലേ ഡ്രസ്സ്‌ എടുക്കാൻ “

” അവർക്ക് സാരി എടുക്കാൻ അവിടെ ഞാൻ എന്തിനാ “

ഉടനടി അവന്റെ മറുപടിയും വന്നു..!! അത് കേട്ട് അല്ലു ഒന്ന് ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു..!!

” സ്വന്തം ഭാര്യയ്ക്ക് എങ്കിലും ഒന്ന് സെലക്ട്‌ ചെയ്ത് കൊടുക്കലോ “

പതിയെ പറഞ്ഞത് ആണെങ്കിലും ദക്ഷ്‌ അത് നന്നായ് കേട്ടു..!! ദക്ഷ്‌ ഉടനടി അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ച് കാതിൽ എന്തോ പറഞ്ഞതും അല്ലുവിന്റെ മുഖത്ത് പല തരം നവരസങ്ങൾ നിറഞ്ഞു..!!

” ഫ്രഷ് ആണോ ഏട്ടാ “

അതിന് ദക്ഷ്‌ അവനെ നന്നായി ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞതും അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..!!

” അല്ലി മോള് “

അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..!! ദക്ഷിന്റെ കണ്ണുകൾ അവിടെ എല്ലാം പാഞ്ഞു എങ്കിലും അല്ലി മോളെ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല..!!

” oh ഷിറ്റ് അല്ലു എന്റെ മോള് “

അപ്പോഴാണ് അല്ലുവും മോളെ നോക്കുന്നത്..!! അവിടെ എങ്ങും കാണാതെ ആയതും അവർ അവളെ അവിടെ ആകെ തിരഞ്ഞു എങ്കിലും മോളെ കണ്ടെത്താൻ കഴിഞ്ഞില്ല..!!

” അല്ലു എന്റെ മോള് എവിടെ ഡാ “

ഇടർച്ചയോടെ അവൻ അത് ചോദിക്കുമ്പോൾ എന്ത് പറയണം എന്ന് അല്ലുവിന് അറിയില്ലായിരുന്നു..!! അവർ വീണ്ടും അവിടെ എല്ലാം മോളെ വിളിച്ച് തിരയാൻ തുടങ്ങി..!!!!!

തുടരും….