ഹാളിലെ വെറും നിലത്ത് കരഞ്ഞു തളർന്ന് ഇരിക്കുന്ന നേത്ര..!! നീലുവും നിത്യയും അവളുടെ ഇടവും വലവും ഉണ്ട് എങ്കിലും തന്റെ മകളെ ഓർത്ത് നെഞ്ച് പൊട്ടി കരയുന്ന അവളെ കണ്ട് നിൽക്കാൻ ആയില്ല ആർക്കും..!!
അല്ലി മോളെ കാണാൻ ഇല്ല എന്ന് അറിഞ്ഞ നേത്ര കരഞ്ഞു തുടങ്ങിയപ്പോ അവളെ നിർബന്ധിച്ച് ബാക്കി ഉള്ളവരുടെ കൂടെ വീട്ടിലേയ്ക്ക് വിട്ട ശേഷം ദക്ഷും അല്ലുവും അജുവും മോളെയും തിരക്കി പോയി..!!
മാളിൽ മുഴുവൻ നോക്കി എങ്കിലും മോളെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല..!!
” പ്രതാപേ അവനെ ഒന്ന് വിളിക്ക്..!! കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്ന് ചോദിക്ക് “
കേശവ് അത് പറയുമ്പോൾ പ്രതാപൻ വേഗം ഫോൺ എടുത്ത് പുറത്തേയ്ക്ക് ഇറങ്ങി..!! അൽപ്പം നിമിഷങ്ങൾ കഴിഞ്ഞ് അയാൾ അകത്തേയ്ക്ക് വരുമ്പോൾ എല്ലാവരുടെയും ശ്രെദ്ധ അവിടെക്ക് ആയ്..!!
” എന്താ ഏട്ടാ?? അവൻ എന്താ പറഞ്ഞെ?? മോളെ കിട്ടിയോ “
നിത്യ വേഗം അയാൾക്ക് അടുത്തേയ്ക്ക് വന്ന് വെപ്രാളത്തോടെ ചോദിക്കുമ്പോൾ മൗനം ആയിരുന്നു അയാളുടെ മറുപടി..!!
” നീ എന്താ ഒന്നും പറയാത്തത്?? അവൻ എന്ത് പറഞ്ഞു?? കുഞ്ഞിനെ “
” ഇല്ല അച്ഛാ ഒരു വിവരവും ഇല്ല “
അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ പ്രതാപ് മുഖം താഴ്ത്തി കൊണ്ട് പറയുമ്പോൾ വീണ്ടും നേത്രയുടെ അലറി കരച്ചിൽ അവിടെ ഉയർന്നു..!!
” ഈശ്വര എന്റെ കുഞ്ഞ് “
നോവുന്ന നെഞ്ചിൽ അമർത്തി കൊണ്ട് അവൾ പൊട്ടി കരയുമ്പോൾ കണ്ട് നിന്ന ഏവരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞു..!!
*************
തിരക്കേറിയ ബൈ പാസ് റോഡിന്റെ ഒരു സൈഡിൽ ആയ് ഒതുക്കി ഇട്ട കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സ്റ്റിയറിങ്ങിൽ തല വച്ച് കിടക്കുക ആണ് ദക്ഷ്..!!
മാളും പരിസരവും ഇതിനോടകം ഒന്നിൽ അധികം തവണ തിരിഞ്ഞ അവർ ഒടുവിൽ പുറത്ത് ഒക്കെ അന്നേക്ഷിച്ചു..!! എങ്കിലും മോളെ കണ്ടെത്താൻ കഴിയാതെ ആയതും ദക്ഷ് ആകെ തളർന്നു..!!
” ഏട്ടാ ഇങ്ങനെ ഇരുന്നാൽ മതിയോ “
അല്ലു അവന്റെ തോളിൽ കൈ അമർത്തി കൊണ്ട് ചോദിച്ചു..!! അത് കേൾക്കെ അവനിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല..!!
” ഏട്ടാ നമുക്ക് ഇനി റിസ്ക് എടുക്കാതെ ഒരു കംപ്ലയിന്റ് കൊടുത്താലോ “
അജു ആണ് അത് ചോദിച്ചത്..!! അത് കേൾക്കെ ദക്ഷ് മുഖം ഉയർത്തി..!! കണ്ണുകൾ ആകെ ചുവന്ന് കലങ്ങി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവന്റെ..!! അതിൽ സങ്കടം അല്ല നിറഞ്ഞു നിന്നത് ആരോടോ ഉള്ള ദേഷ്യം ആയിരുന്നു..!!
” വേണ്ട അല്ലി മോള് എവിടെ ഉണ്ടാവും എന്ന് എനിക്ക് അറിയാം “
അതും പറഞ്ഞ് ദക്ഷ് വേഗം തന്റെ മൊബൈൽ എടുത്ത് ആർക്കോ ഡയൽ ചെയ്യുമ്പോൾ അല്ലുവും അജുവും പരസ്പരം ഒന്ന് നോക്കി..!!
****************
ചുറ്റും മൂകത നിറഞ്ഞാ ഒരിടം..!! അവിടെ ഉയർന്നു കേൾക്കുന്നത് ഒരു കുഞ്ഞിന്റെ കരച്ചിൽ മാത്രം..!! അത് അല്ലി മോള് ആയിരുന്നു..!! വെറും നിലത്ത് ഇരുന്ന് ഏങ്ങി ഏങ്ങി കരയുക ആണ് അവൾ..!! ഭീതിയോടെ കണ്ണുകൾ കൊണ്ട് ആരെയോ ചുറ്റും തിരയുന്നുമുണ്ട്..!!
അവളിൽ നിന്ന് അൽപ്പം മാറി ഒരു ചെയറിൽ കെട്ടി ഇട്ടിരിക്കുക ആണ് ബദ്രിയേ..!! അവന്റെ കൈ കാലുകൾ ബന്ധിക്കപ്പെട്ടിട്ടുണ്ട്..!! വായ് എന്തോ കൊണ്ട് മൂടിയിട്ടുണ്ട് എങ്കിലും കണ്ണുകൾ നിസ്സഹായതയോടെ വേദനയോടെ അല്ലി മോളിൽ മാത്രം ആണ്..!!
പെട്ടന്ന് ആണ് അടഞ്ഞു കിടന്ന ആ റൂമിന്റെ വാതിൽ തുറന്ന് ആരോ അകത്തേയ്ക്ക് വന്നത്..!! വന്ന ആളെ കണ്ട് ബദ്രിയുടെ കണ്ണിൽ പക ആളി..!!
എന്നാൽ അയാളുടെ ശ്രെദ്ധ മുഴുവൻ നിലത്ത് ഇരുന്ന് കരയുന്ന കുഞ്ഞിൽ ആയിരുന്നു..!! ശേഷം മുഖം ചരിച്ച് ബദ്രിയേയും ഒന്ന് നോക്കി..!! പിന്നെ ഒന്ന് ഉറക്കെ ഉറക്കെ ചിരിച്ചു അവൻ..!! അല്ലി മോള് ഞെട്ടലോടെ അവനെ നോക്കി..!! കണ്ട് മറന്ന ആ മുഖത്തേ ഏങ്ങി കൊണ്ട് അവൾ ഒന്ന് സൂക്ഷിച്ചു നോക്കി..!!
” ഓർമ ഉണ്ടോ ഈ ചെറിയച്ഛനെ “
അവൻ കുഞ്ഞിന്റെ അടുത്ത് നിലത്ത് മുട്ട് കുത്തി ഇരുന്ന് ആ കവിളിൽ ഒന്ന് തലോടി കൊണ്ട് ചോദിക്കുമ്പോൾ അല്ലി മോളുടെ ചുണ്ടുകൾ വിതുമ്പി പോയി..!!
” ഉഫ് അമ്മയെ പോലെ തന്നെ “
വല്ലാത്തൊരു ഭാവത്തിൽ ആ കൊച്ചു കുഞ്ഞിനെ നോക്കി കൊണ്ട് അവൻ അത് പറയുമ്പോൾ അല്ലി മോളിൽ അതൊരു അലറി കരച്ചിൽ ആയി..!! ബദ്രി തന്റെ കണ്ണുകൾ അമർത്തി അടച്ചു..!!
ആ കരച്ചിൽ ആസ്വദിച്ചു കൊണ്ട് തന്നെ അവൻ ഇരുന്ന ഇടത് നിന്ന് എഴുന്നേറ്റ് ബദ്രിക്ക് അരുകിലേയ്ക്ക് പോയി..!!
” എന്തൊക്കെ ഉണ്ട് ഏട്ടാ വിശേഷം?? സുഖം ആണോ “
ബദ്രിയുടെ വായിലെ പ്ലാസ്റ്റർ മാറ്റി കൊണ്ട് അവൻ ചോദിക്കുമ്പോൾ ബദ്രിയിൽ നിന്ന് ഉയർന്നത് കാത് പൊട്ടുന്ന ചീത്ത ആയിരുന്നു..!!
” പ… ,*** മോനെ ഞാൻ ഇവിടെ നിന്ന് എഴുന്നേറ്റാൽ പിന്നെ നീ ഉണ്ടാവില്ല..!! അ. രി. ഞ്ഞു തള്ളും ഞാൻ നിന്നെ “
അത് കേൾക്കെ പൊട്ടി ചിരിച്ചു അവൻ ഉറക്കെ ഉറക്കെ..!! അല്ലി മോളുടെ കരച്ചിലിന്റെ ആഴം കൂട്ടി അത്..!!
” അതിന് നീ ഇവിടെ നിന്ന് എഴുന്നേറ്റാൽ അല്ലെ 😏..!! നിന്റെ ആയുസ്സ് ആട ഇന്ന് തീരാൻ പോകുന്നത്..!! നിന്റെ മാത്രം അല്ല നിന്റെ രക്തത്തിൽ പിറന്ന ഈ കുഞ്ഞും..!! പിന്നെ മറ്റവൻ ഇല്ലേ ദേ ഗ്രേറ്റ് ദക്ഷിൻ വർമ്മ അവന്റെയും അവസാനമാണ് ഇന്ന്..!! ഒടുവിൽ ഞാൻ കാത്തിരുന്ന എന്റെ നിധി ഈ കൈയ്ക്ക് ഉള്ളിൽ “
വല്ലാത്തൊരു ഭാവത്തിൽ അവൻ അത് പറയുമ്പോൾ പുച്ഛത്തോടെ ചിരിച്ചു ബദ്രി..!! അത് കാൺകെ അവൻ ബദ്രിയെ ഒന്ന് സൂക്ഷിച്ചു നോക്കി..!!
” നിനക്ക് ചിലപ്പോൾ എന്നെ കൊല്ലാൻ ആയേക്കും പക്ഷെ നിനക്ക് പി.ഴയ്ക്കുന്നത് മറ്റൊരിടത്ത..!! ദക്ഷിന്റെ മുന്നിൽ..!! നിനക്ക് തോന്നുന്നുണ്ടോ ഡാ അവന്റെ പെണ്ണിനെ അവൻ വിട്ട് തരും എന്ന് “
അതും പറഞ്ഞ് വീണ്ടും ബദ്രി പുച്ഛത്തിൽ ചിരിക്കുമ്പോൾ അവനിൽ വല്ലാത്തൊരു കലി വന്ന് നിറഞ്ഞു..!! അവൻ അതെ കലിയോടെ ബദ്രിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടുമ്പോൾ ” ആഹ്ഹ ” എന്നൊരു വിളിയോടെ അവൻ പുറകിലേയ്ക്ക് ചെയറോടേ മറിഞ് വീണു..!!
” ധീരജ് “
പുറത്തേയ്ക്ക് നോക്കി അവൻ വിളിച്ചതും നാലഞ്ചു ഗു. ണ്ട. കൾ എന്ന് തോന്നിപ്പിക്കവർ വേഗത്തിൽ അകത്തേയ്ക്ക് കയറി വന്നു..!! ശേഷം അതിൽ ഒരുവനെ നോക്കി കണ്ണ് കാണിക്കുമ്പോൾ അതിന്റെ അർഥം മനസിലായ പോലെ അയാൾ ചെന്ന് ബദ്രിയെ പിടിച്ച് എഴുന്നേൽപ്പിച്ചു നേരെ ഇരുത്തി..!!
” എനിക്ക് നേരെ നിന്റെ ശബ്ദം ഇനി ഇതുപോലെ ഉയർന്നാൽ പുന്നാര ഏട്ടാ ഈ അനിയൻ പിന്നെ എന്താ ചെയ്യുന്നത് എന്ന് എനിക്ക് പോലും അറിയില്ല “
അവനിലേയ്ക്ക് മുഖം അടുപ്പിച്ച് വല്ലാത്തൊരു ഭാവത്തിൽ അവൻ അത് മുരളുമ്പോൾ ബദ്രി കലിയോടെ പല്ലുകൾ അമർത്തി കടിച്ചു..!!
” നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവണം..!! പിന്നെ ദേ ഈ കിടന്ന് കീറുന്നതിന് എന്തെങ്കിലും വാങ്ങി കൊടുക്ക് “
അല്ലി മോളെ നോക്കി ദേഷ്യത്തിൽ അതും പറഞ്ഞ് അവൻ അവിടെ നിന്ന് ഇറങ്ങി പോകുമ്പോൾ പുറകെ ബാക്കി ഉള്ളവരും..!!
” മോ..ളെ “
ബദ്രിയുടെ ഇടർച്ചയോടെ ഉള്ള വിളിയിൽ കുഞ്ഞി പെണ്ണ് വിതുമ്പി കരഞ്ഞു കൊണ്ട് അവനെ നോക്കി..!!
” ചേ “
അവളുടെ ആ വിളിയിൽ പിടഞ്ഞു പോയി ബദ്രി..!! അവന്റെ കണ്ണുകൾ അന്ന് ആദ്യമായ് നിറഞ്ഞൊഴുകി..!!
****************
ഇപ്പോഴും എല്ലാവരും അതെ ഹാളിൽ തന്നെ ആണ്..!! നേത്ര ഒരടി പോലും അവിടെ നിന്ന് അനങ്ങിയിട്ടില്ല..!! പെട്ടന്ന് ദക്ഷിനും അല്ലുവും അകത്തേയ്ക്ക് കയറി വന്നതും എല്ലാവരുടെ കണ്ണുകൾ പ്രതീക്ഷയോടെ അവർക്ക് നേരെ നീണ്ടു എങ്കിലും അവരുടെ മുഖത്ത് തെളിഞ്ഞത് നിരാശ ആയിരുന്നു..!!
എന്നാൽ ദക്ഷിനെ കണ്ടതും നേത്ര വേഗത്തിൽ ചാടി എഴുന്നേറ്റ് അവന്റെ അടുത്തേയ്ക്ക് പാഞ്ഞു..!!
” എവിടെ?? എന്റെ കുഞ്ഞ് എവിടെ?? കൊണ്ട് തരാന്ന് പറഞ്ഞത് അല്ലെ എന്നോട്..!! എന്നിട്ട് എന്റെ കുഞ്ഞ് എവിടെ?? പറ പറയാൻ “
അവന്റെ ഷർട്ടിൽ പിടിച്ച് ഉലച്ചു കൊണ്ട് അവൾ കരഞ്ഞു..!!
” പറയ് കണ്ണേട്ടാ എന്റെ പൊന്ന് മോൾ എവിടെ?? അവൾ ഇല്ലാതെ ഞാൻ ജീവിക്കില്ല..!! എനിക്ക് എന്റെ കുഞ്ഞിനെ വേണം..!! കൊണ്ട് താ കൊണ്ട് തരാൻ”
അലറി അലറി കരഞ്ഞു അവൾ..!! പൊന്ന് പോലെ കൊണ്ട് നടന്ന തന്റെ മകൾ ഇന്ന് ഇപ്പൊ എവിടെ ആണെന്ന് പോലും അറിയാതെ പിടയുക ആയിരുന്നു ആ അമ്മ..!! കണ്ട് നിന്നവർ എല്ലാം കരഞ്ഞു പോയി..!!
” കണ്ണാ എന്തെങ്കിലും ഒന്ന് ചെയ്യ്..!! ഈശ്വര എന്റെ കുട്ടി ഇപ്പൊ എവിടെ ആണാവോ “
നിത്യ സാരി തലപ്പ് കൊണ്ട് വാ അമർത്തി കരഞ്ഞു..!! എന്നാൽ തോന്നോട് ചേർന്ന് നിന്ന നേത്രയുടെ ഭാരം കുറയുന്ന പോലെ തോന്നിയതും ദക്ഷ് അവളെ ചേർത്തു പിടിച്ചു..!! അപ്പോഴേയ്ക്കും അവൾ ബോധം മറഞ്ഞ് അവന്റെ കൈകളിലേയ്ക്ക് ഊർന്ന് വീണൂ..!!
തുടരും….

