ആറ് മാസങ്ങൾക്ക് അപ്പുറം ഒരു പകൽ..!! വാനിൽ തെളിഞ്ഞു നിന്ന നക്ഷത്ര കുഞ്ഞുങ്ങളെ തന്റെ മടി തട്ടിൽ ഒളിപ്പിച്ചു കൊണ്ട് സൂര്യൻ പ്രഭാത കിരണങ്ങൾ തൂകൂമ്പോൾ മെല്ലെ ഒരു ഇളം കാറ്റും അവളെ തട്ടി തലോടി കടന്ന് പോയി..!! ആ ചെറു കാറ്റിൽ പാതി വിരിഞ്ഞ പൂക്കൾ തലയാട്ടി കുലുങ്ങി ചിരിക്കുമ്പോൾ ആ കാഴ്ച്ച അവളുടെ ചുണ്ടുകളിലും ഒരു നറു പുഞ്ചിരി വിടർത്തി..!!
അലസമായ് ഉടുത്തിരുന്ന സാരിയുടെ തലപ്പ് മെല്ലെ ഒതുക്കി പിടിച്ചു കൊണ്ട് അവൾ ആ ചെറു കാറ്റ് ഏറ്റ് നീളൻ വരാന്തയിൽ ഇരുപ്പ് ഉറപ്പിച്ചു..!! അലിഞ്ഞുലഞ്ഞ് കിടന്ന നീളൻ മുടി ഈഴകളിൽ നിന്ന് പളുങ്ക് തുള്ളികൾ നിലത്തേയ്ക്ക് വീണുടഞ്ഞു..!! ചുണ്ടിൽ മൂളുന്ന ഏതോ ഇരടിക്ക് ഒപ്പം കൈകളും മെല്ലെ താളം പിടിക്കുമ്പോൾ പുറത്ത് നിന്ന് വീശി അടിക്കുന്ന പുലർകാല കാറ്റിൽ മനസ്സും ഒന്ന് കുളിർന്നു..!!
” ആഹാ രാവിലെ എഴുന്നേറ്റ് കുളിച്ചോ നീയ് “
പിന്നിൽ നിന്ന് കേട്ട സുപരിചിതമായ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോൽ അവൾ ഒരു കള്ള ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി..!! തന്നെ പരിഭവത്തോടെ നോക്കി നിൽക്കുന്ന രാധമ്മ..!! ഇടുപ്പിൽ ഇരു കൈയും കുത്തി തന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽപ്പുണ്ട്..!!
” എന്റെ രാധമ്മേ ഇന്ന് ഓഫീസിൽ പിടിപ്പത് പണി ഉള്ളതാ..!! കൂടാതെ MD സാർ ബിസ്സ്നസ്സ് ട്രിപ്പ് കഴിഞ്ഞ് വരുന്ന ദിവസവും അതുകൊണ്ട് നേരത്തെ പോണം എനിക്ക്..!! അതാ ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ചത്..!! ഇനി ഇപ്പൊ ഫുഡ് ഉം കഴിച്ച് ഇറങ്ങിയാൽ മതിയല്ലോ “
” എന്നാലും എന്റെ മോളെ ഈ സമയത്ത് രാവിലെ ഉള്ള കുളി അത്ര നല്ലത് അല്ല കേട്ടോ..!! ഒന്നാമത് പുറത്ത് നല്ല തണുപ്പാ..!! വല്ല അസുഖവും പിടിക്കും “
അതിന് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..!!
” എന്താണ് അമ്മയും മോളും കൂടെ ഇവിടെ ഒരു ചർച്ച?? “
അതും ചോദിച്ചു കൊണ്ട് അജയച്ഛൻ അവർക്ക് അരുകിലേയ്ക്ക് വരുമ്പോൾ പുറകെ കൈയിൽ ഒരു ടോയ് ഉം കൊണ്ട് അല്ലി മോളും ഉണ്ട്..!!
” ഏയ് ഞങ്ങൾ വെറുതെ..!! അല്ല അച്ഛൻ ഇന്ന് മോളെ സ്കൂളിൽ കൊണ്ട് ആക്കുവല്ലോ അല്ലെ..!! എനിക്ക് ഓഫീസിലേയ്ക്ക് ഇറങ്ങാൻ നേരം ആവുന്നു “
” അതിന് എന്താ മോള് പൊയ്ക്കോ ഈ കാന്താരിയേ ഞാൻ കൊണ്ട് പോയ് ആക്കിക്കോളാം “
എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നേത്ര മെല്ലെ അകത്തേയ്ക്ക് കയറുമ്പോൾ രാധമ്മ അവളെ തന്നെ നോക്കി നിന്നു..!!
” ഒരുപാട് മാറി പോയി എന്റെ കുട്ടി അല്ലെ ഏട്ടാ “
” എങ്ങനെ മാറാതെ ഇരിക്കും ഡോ അത്രയും അനുഭവിച്ചില്ലേ അവൾ..!! ഇനിയും എങ്കിലും ഒന്ന് സന്തോഷിച്ചാൽ മതി ആയിരുന്നു..!! അല്ല സ്കൂളിൽ ഒന്നും പോകണ്ടേ അപ്പൂപ്പന്റെ കുട്ടി വായോ “
ഒരു ദീർഘ നിശ്വസത്തോടെ അയാൾ അല്ലി മോളെയും എടുത്ത് അകത്തേയ്ക്ക് കയറി..!! പുറകെ രാധമ്മയും..!!
******************
റൂമിൽ എത്തിയ നേത്ര വേഗത്തിൽ ഷെൽഫ് തുറന്ന് ഒരു സാരി എടുത്ത് ഉടുത്തു..!! മുടി ചെറുതായ് എടുത്ത് ക്രെബ് ചെയ്ത് ഇട്ട ശേഷം ഒരു പൊട്ടും വച്ച് അതിന് മുകളിൽ ആയ് ചന്ദനവും തൊട്ടു..!! ശേഷം മിററിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേയ്ക്ക് ഒരു നിമിഷം അവൾ ഒന്ന് നോക്കി നിന്നു..!!
കണ്ണുകളിൽ വിഷദം ഇല്ല ചുണ്ടുകളിൽ പുഞ്ചിരി ഇല്ലെങ്കിലും അവിടെയും വിഷാദത്തിന് സ്ഥാനം ഇല്ല..!! എന്നാൽ മുഖത്ത് വല്ലാത്തൊരു ദൃടത ആണ്..!! ഇന്ന് വരെ അവളിൽ കണ്ടിട്ടില്ലാത്ത ഒരു തരം വല്ലാത്ത ദൃടത..!!
ആറ് മാസങ്ങൾക്ക് അപ്പുറം മോളെയും കൊണ്ട് മരണത്തിലേയ്ക്ക് ഉറപ്പോടെ ഇറങ്ങുമ്പോൾ ഇനി ആർക്കും തട്ടി കളിക്കാൻ സ്വയം ഇട്ട് കൊടുക്കണ്ട എന്നൊരു വാശി ആയിരുന്നു തന്നിൽ..!! എന്നാൽ അവിടെയും വിധിയുടെ കൈകൾ മരണത്തിൽ നിന്നും രക്ഷിച്ചത് രാധമ്മയുടെയും അജയച്ഛന്റെയും രൂപത്തിൽ ആയിരുന്നു..!!
എപ്പോഴോ പുതു ജീവിതത്തിൽ താൻ മറന്ന് പോയ രണ്ട് മുഖങ്ങൾ..!! തന്നോട് തന്നെ ഒരു നിമിഷം സ്വയം വെറുപ്പ് തോന്നി..!! തനിക്ക് ഒരു നാൾ പുതു ജീവൻ തന്നവരെ താൻ മറന്നല്ലോ എന്ന് ഓർത്ത്..!!
തന്നെയും മോളെയും കണ്ട് പോകാൻ വന്നവർ പിന്നെ മടങ്ങിയത് വിവരങ്ങൾ എല്ലാം അറിഞ്ഞ് തങ്ങളെയും കൊണ്ട് ആണ്..!! വരില്ല എന്ന് ശാഠ്യം പിടിച്ചു എങ്കിലും ആ സ്നേഹത്തിന് മുന്നിൽ വീണ്ടും അടിയറവ് പറയേണ്ടി വന്നു..!!
പിന്നെ ഉള്ള ജീവിതം തന്നെ നോവിച്ചില്ല എങ്കിലും നോവിന്റെ കയ്പ്പ് നീര് അറിഞ്ഞത് തന്നെ ഒരിക്കൽ പോലും തിരക്കി വരാത്ത തന്റെ കണ്ണേട്ടനെ ഓർത്ത് മാത്രം ആണ്..!! ആ ഓർമകൾ ആറ് മാസങ്ങൾക്ക് ഇപ്പുറം ഇന്നും തന്റെ കണ്ണുകളെ നിറയിക്കും എങ്കിലും ഇനിയും ആർക്ക് മുന്നിലും അടിയറവ് പറയില്ല ഈ നേത്ര..!!
അനുഭവിച്ചു ഒരുപാട്..!! ഇനിയും മറ്റുള്ളവരുടെ ചൂതാട്ടത്തിന് തന്നെ സ്വയം അർപ്പിക്കില്ല താൻ..!! അതൊരു വാശി ആണ് സ്വയം ജീവിതത്തോട് പോരാടാൻ കഴിയും എന്ന വാശി..!!!
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തേ നോക്കി മനസ്സാൽ ഉറപ്പിച്ചു കൊണ്ട് അവൾ ഒരു ദീർഘ നിശ്വസത്തോടെ ബെഡിൽ ഇരുന്ന ബാഗും എടുത്ത് പുറത്തേയ്ക്ക് ഇറങ്ങി..!!
****************
നഗരത്തിൽ ഉയർന്നു നിൽക്കുന്ന ഒരു കെട്ടിട സമുചയം..!! ആ സിറ്റിയിലെ തന്നെ പേര് കേട്ട ഒരു കമ്പിനി ആണ് അത്..!! അവിടത്തേ according സെക്ഷനിൽ ആണ് നേത്ര ഇപ്പോൾ വർക്ക് ചെയ്യുന്നത്..!!
എന്നത്തേയും പോലെ പഞ്ചിങ് ചെയ്ത ശേഷം അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറി..!! റിസപ്ഷനിൽ ഇരുന്ന മേഘയേ നോക്കി സ്ഥിരമൊരു പുഞ്ചിരി കൈ മാറി കൊണ്ട് അവൾ തന്റെ സീറ്റിലേയ്ക്ക് പോയി..!!
” ആഹാ മേഡം വന്നോ “
പെട്ടന്ന് സൈഡിൽ നിന്ന് ഒരു ശബ്ദം കേൾക്കെ നേത്രയുടെ ശ്രെദ്ധ അവിടെക്ക് ആയി..!! തന്റെ പ്രിയ സുഹൃത്ത് കൃഷ്ണ ആണ് അത്..!!
” ഇവിടെ ഉണ്ടായിരുന്നോ?? ടാ എന്തായി സാർ വന്നോ “
അവൾ വല്ലാത്തൊരു വെപ്രാളത്തോടെ ചോദിച്ചു..!!
” വന്നൂന്ന് മാത്രം അല്ല വന്ന ഉടനെ നിന്നെ തിരക്കുകളും ചെയ്തു..!! വേഗം പറഞ്ഞേൽപ്പിച്ച ഫയലും കൊണ്ട് നി ചെല്ലാൻ നോക്ക് ഇല്ലെങ്കിൽ നെക്സ്റ്റ് വിളി വരും sure “
അത് കേൾക്കാൻ കാത്ത് നിന്നത് പോലെ നേത്ര വേഗത്തിൽ എഴുന്നേറ്റ് അടുത്ത് ഇരുന്ന ടേബിൾ തുറന്ന് ഉള്ളിൽ ഇരുന്ന ഒരു ഫയൽ എടുത്ത് കൊണ്ട് അതെ വേഗത്തിൽ മുന്നോട്ട് നടന്നു..!! ഒടുവിൽ അവളുടെ ആ നടത്തം അവസാനിച്ചത് MD അഖിലേഷ് ന്റെ റൂമിന് മുന്നിൽ ആയ്..!!
വാതിലിൽ നോക്ക് ചെയ്ത് അനുവാദം വാങ്ങുമ്പോൾ അകത്ത് നിന്നുള്ള പെർമിഷനും വന്നു..!! കൈയിൽ ഇരുന്ന ഫയലും കൊണ്ട് അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറുമ്പോൾ കണ്ടു ഫോണിൽ ആരോടോ കാര്യമായി സംസാരിക്കുന്ന സാറിനെ..!! തന്നെ കണ്ട ഉടനെ ആ കാൾ കട്ട് ചെയ്തതും അവൾ ശ്രെദ്ധിച്ചു..!!
” സാർ ഫയൽ “
” കംപ്ലീറ്റ് ആണോ “
ഗൗരവത്തോടെ ഉള്ള ചോദ്യം..!!
” sure സാർ “
” ഓക്കേ ടേബിളിൽ വച്ചേക്ക് “
അവൾ വേഗം അവൻ പറഞ്ഞത് പോലെ ഫയൽ ടേബിളിൽ വച്ച് കൊണ്ട് മെല്ലെ തിരിഞ്ഞു..!!
” നേത്ര “
” ys സാർ “
പെട്ടന്ന് ഉള്ള അവന്റെ ആ പിൻ വിളിയിൽ അവൾ ഒന്ന് തിരിഞ്ഞു നോക്കി..!!
” നാളെ ആണ് **** കമ്പിനിയുമായുള്ള മീറ്റ് അറൈഞ്ച് ചെയ്തിരിക്കുന്നത്..!! മോർണിംഗ് 9th ന് തന്നെ അവിടെ എത്തണം..!! ഒന്നുകിൽ നേത്ര ഷാർപ്പ് 8.30 ന് ഇവിടെ വന്നാൽ എന്റെ കാറിൽ അവിടെക്ക് പോകാം..!! ഇല്ലെങ്കിൽ താൻ കൃത്യ സമയത്ത് അവിടെ എത്തണം എന്ത് പറയുന്നു “
ചെയറിലേയ്ക്ക് ചാഞ്ഞിരുന്ന് കൊണ്ട് അവൻ അത് ചോദിമ്പോൾ അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു..!!
” സാർ ഞാൻ കൃത്യം 8.30 ന് തന്നെ ഇവിടെ എത്താം..!! എനിക്ക് ആ സ്ഥലം കൃത്യമായ് അറിയില്ല “
അവൾ ഒരു വല്ലായ്മയോടെ പറഞ്ഞു..!!
” it’s ok ഡോ നമുക്ക് ഒന്നിച്ച് പോകാം താൻ പറഞ്ഞ സമയത്ത് വന്നാൽ മതി “
” താങ്ക് യു സാർ..!! എന്നാൽ ഞാൻ “
” ഓക്കേ പൊയ്ക്കോളൂ “
അനുവാദം കിട്ടിയതും അവൾ വേഗത്തിൽ പുറത്തേയ്ക്ക് ഇറങ്ങി..!!
തുടരും….

