അല്ലി മോള് സ്കൂൾ വിട്ട് വന്നതും അവർ നാല് പേരും കൂടെ കുഞ്ഞി പെണ്ണിനെ റെഡി ആക്കി ഡ്രസ്സ് എടുക്കാൻ ആയ് പോയ്..!! ഒരു ഓട്ടോയിൽ ആണ് അവർ പോയത്..!! ജംഗ്ഷനിൽ ഉള്ള ഒരു വലിയ ടെക്സ്റ്റയിസിൽ..!! അജയച്ഛന്റെ ഫ്രണ്ട് ജോലി ചെയ്യുന്നത് ആ കടയിൽ ആണ്..!!
ഓട്ടോ കാശ് ഉം കൊടുത്ത് അവർ അകത്തേയ്ക്ക് കയറി..!!
” നിങ്ങൾ പോയ് മോൾക്ക് ഉള്ള ഡ്രസ്സ് എടുക്ക്..!! ഞാൻ അപ്പോഴേയ്ക്ക് അവനെ ഒന്ന് കണ്ടിട്ട് അങ്ങോട്ട് വരാം “
രാധമ്മയോട് അതും പറഞ്ഞ് അജയച്ഛൻ തന്റെ സുഹൃത്തിനെ കാണാൻ ആയ് പോകുമ്പോൾ മോളെയും കൊണ്ട് അവർ ഡ്രസ്സ് എടുക്കാൻ കിഡ്സ് സെക്ഷനിലേയ്ക്കും പോയ്..!!
” ഇത് എങ്ങനെ ഉണ്ട് കുഞ്ഞേ?? ഇത് മതിയോ അമ്മേടെ മോൾക്ക് “
റെഡ് കളർ ഫ്രിൽ ഫ്രോക് എടുത്ത് അല്ലി മോളുടെ ദേഹത്ത് വച്ച് കൊണ്ട് നേത്ര ചോദിക്കുമ്പോൾ അല്ലി മോള് നോക്കിയത് നേരെ മിററിലേയ്ക്ക് ആണ്..!! ശേഷം ആ കുഞ്ഞി കണ്ണുകൾ ഒന്ന് വിടർത്തി കൊണ്ട് പറഞ്ഞു..!!
” ഇത് മതി അമ്മ “
നേത്ര വാത്സല്യത്തോടെ മോളുടെ തലയിൽ ഒന്ന് തഴുകി..!!
” മോളെ ദേ ഈ രണ്ടെണ്ണം കൂടെ എടുത്തോ?? കുഞ്ഞി പെണ്ണിന് നന്നായ് ചേരും “
അപ്പോഴാണ് രാധമ്മ രണ്ട് ഡ്രെസ്സും കൊണ്ട് അവിടെക്ക് വരുന്നത്..!! ഒന്ന് ബ്ലാക്ക് നെറ്റ് ഫ്രോക്ക് ആണെങ്കിൽ മറ്റൊന്ന് മിടി ആയിരുന്നു..!! ഒരു ലൈറ്റ് പിങ്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ വരുന്നത്..!!
” എന്തിനാ അമ്മ ഇത്ര ഒക്കെ?? ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല “
” ഞാൻ എന്റെ കുഞ്ഞിന് അല്ലാതെ വേറെ ആർക്കാ ഇതൊക്കെ എടുക്കാ?? സ്വന്തം പേരക്കുട്ടികളെ ഒന്ന് കാണാനോ വാത്സല്യത്തോടെ ഒന്ന് കൊഞ്ചിക്കാനോ ഭഗവാൻ എനിക്ക് യോഗം തന്നില്ല..!! ഞാൻ എന്റെ ഈ കുഞ്ഞിന് എങ്കിലും എന്തെങ്കിലും വാങ്ങി കൊടുക്കട്ടെ മോളെ “
നിറ കണ്ണുകളോടെ ഉള്ള അവരുടെ ആ വാക്കുകളിൽ നേത്രയ്ക്ക് പിന്നെ ഒന്നും തന്നെ പറയാൻ തോന്നിയില്ല..!! രാധമ്മ തന്നെ മോൾക്ക് അതൊക്കെ വാങ്ങി കൊടുത്തു..!! ശേഷം അവൾക്ക് ആവശ്യം ഉള്ള ടോയ്സും..!! എല്ലാം കൊണ്ട് സന്തോഷം വിരിയുന്ന മുഖത്തോടെ ആണ് പുള്ളി കാരിയുടെ നിൽപ്പ്..!!
” എന്തായി എല്ലാം എടുത്തോ?? “
” അച്ഛച്ചേ ദേ നോക്കിയേ ഇതൊക്കെ നിക്ക് അമ്മമ്മ വാങ്ങി തന്നതാ “
തന്റെ കൈയിൽ ഇരിക്കുന്ന ടോയ്സ് മുഴുവൻ അയാൾക്ക് നേരെ നീട്ടി കൊണ്ട് ഒരു കള്ള ചിരിയോടെ അല്ലി മോള് പറയുമ്പോൾ അയാൾ അവളെ വാരി എടുത്തോ..!!
” എടി കള്ളി പെണ്ണെ എല്ലാം കൊണ്ടും കോളടിച്ചല്ലോ നിനക്ക് “
” അല്ല എന്താ ഏട്ടന്റെ കൈയിൽ “
അപ്പോഴാണ് അയാളുടെ കൈയിൽ ഇരിക്കുന്ന ഒരു വലിയ കവർ അവരുടെ ശ്രെദ്ധയിൽ പെട്ടത്..!! ഉടനടി രാധമ്മ അത് ചോദിക്കുകയും ചെയ്തു..!! എന്നാൽ അത് കേൾക്കെ പെട്ടന്ന് അയാളുടെ മുഖത്ത് നിറഞ്ഞത് ഒരു തരം പതർച്ച ആയിരുന്നു..!!
” അത് പിന്നെ ആ ഇത് അവൻ വാങ്ങി തന്നതാ മോൾക്ക്..!! എന്റെ നാവിൽ നിന്ന് മോളുടെ പിറന്നാൾ ആണെന്ന് ഒന്ന് അറിയാതെ വീണു..!! അത് അറിഞ്ഞപ്പോൾ ദേ ഇതൊക്കെ ഇവൾക്ക് കൊടുക്കാൻ വാങ്ങി തന്നു അവൻ..!! ആ നിങ്ങൾ വാ നമുക്ക് ഇതൊക്കെ ബിൽ ചെയ്യാം “
അത്രയും പറഞ്ഞ് ആ സംസാരം അവസാനിപ്പിച്ചു കൊണ്ട് അയാൾ മോളെയും കൊണ്ട് അവിടെ നിന്നും പോകുമ്പോൾ നേത്ര സംശയത്തോടെ രാധമ്മയെ ഒന്ന് നോക്കി..!! പിന്നെ ഒന്നും മിണ്ടാതെ അവരോടൊപ്പം മുന്നോട്ട് നടന്നു..!!
ബില്ലിംഗ് സെക്ഷനിൽ പോയ് എല്ലാം ബില്ല് ചെയ്ത് പാക്ക് ചെയ്ത ശേഷം കവറുകളും കൊണ്ട് അവർ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ അത്രയും നേരം അവരെ പിൻ തുടർന്നവരും അവർക്ക് ഒപ്പം അപ്പോഴും ഉണ്ടായിരുന്നു..!!
മോളുടെ ആഗ്രഹ പ്രകാരം പാർക്കിൽ കൂടെ പോയ് ഇത്തിരി നേരം അവിടെ ചിലവഴിച്ച ശേഷം ആണ് അവർ വീട്ടിലേയ്ക്ക് മടങ്ങിയത്..!! ഇടക്ക് പുറത്ത് നിന്ന് ഫുഡും കഴിച്ചു..!! ക്ഷീണം കാരണം വീട് എത്തിയതും കുഞ്ഞി പെണ്ണ് ഉറക്കം തൂങ്ങി തുടങ്ങി..!! അതുകൊണ്ട് തന്നെ നേത്ര മോളെ ചൂട് വെള്ളത്തിൽ ചെറുതായ് മേൽ കഴുകിച്ച ശേഷം കിടത്തി ഉറക്കി..!! ഒപ്പം അവളും കിടന്നു..!!
എന്തോ സമയം തെന്നി നീങ്ങുന്നത് അല്ലാതെ എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല..!! തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകളോളം കിടന്നു എങ്കിലും ഉറക്കം മാത്രം അവളെ കടാക്ഷിച്ചില്ല..!! പിന്നെ ഒന്ന് നിശ്വസിച്ചു കൊണ്ട് അവൾ മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റു..!!
മോളെ നന്നായ് പുതപ്പിച്ചു കൊണ്ട് നേത്ര എഴുന്നേറ്റ് ബാൽകണിയിലേയ്ക്ക് ഇറങ്ങി..!! കുറ്റാ കൂരിരുട്ട് ചുറ്റും നിറഞ്ഞ് നിൽക്കുന്ന നിശബ്ദത..!! എന്ത് കൊണ്ടോ അതൊക്കെ അവളെ ഭയപ്പെടുത്തുന്നതിനേക്കാൾ മനസ്സിൽ ഒരു ശാന്തത തോന്നിപ്പിച്ചു..!!
ഒരു ഇളം കാറ്റ് മെല്ലെ അവളെ തട്ടി തലോടി കടന്ന് പോകുമ്പോൾ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി വിദൂരതയിലേയ്ക്ക് അവൾ കണ്ണും നട്ട് നിന്നു മണിക്കൂറുകളോളം..!! ചരട് പൊട്ടിയ പട്ടം കണക്കെ മനസ്സ് കൈ വിട്ട് ദൂരേക്ക് സഞ്ചരിക്കുമ്പോൾ തലച്ചോറിലേയ്ക്ക് ഇരച്ചു കയറിയ മുഖം ഒന്നായിരുന്നു തന്റെ കണ്ണേട്ടന്റേത്..!!
ആ ഓർമയിൽ തന്റെ കണ്ണുകൾ അമർത്തി അടയ്ക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ ആ കവിളുകളിൽ നിന്ന് ഒഴുകി ഇറങ്ങി..!!
“” ഓർക്കുന്നുണ്ടോ കണ്ണേട്ടാ നിങ്ങൾ എന്നെ?? അതോ ഒരു വാക്ക് പോലും പറയാതെ വന്ന ദേഷ്യം ആണോ എന്നോട്?? അതും അല്ലെങ്കിൽ ഞാൻ സ്വയം അഹങ്കാരം കാണിച്ചു എന്ന് തോന്നിയോ?? അതുകൊണ്ട് ആണോ എന്നെ ഒന്ന് അന്നെഷിച്ചു പോലും വരാത്തത്?? അതോ ഇത്ര പെട്ടന്ന് മറന്നോ എന്നെ “”
മൗനമായ് അവൾ അവളോട് തന്നെ ചോദ്യ ശരങ്ങൾ പുറപ്പെടുവിക്കുമ്പോൾ ഉത്തരവും മൗനം ആയിരുന്നു..!!
” ഇനിയും വയ്യാ കണ്ണേട്ടാ ആർക്ക് മുന്നിലും തോൽക്കാൻ ഇനിയും വയ്യ നേത്രയ്ക്ക്..!! കൂട്ടിന് ആര് ഇല്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ ഉള്ള വാശി ഉണ്ട് ഇപ്പോൾ എന്നിൽ..!! അതുകൊണ്ട് തന്നെ ഇനി അങ്ങോട്ട് ഒറ്റയ്ക്ക് ആണെങ്കിലും നേത്ര ജീവിക്കുക തന്നെ ചെയ്യും “
വല്ലാത്തൊരു ഉറപ്പോടെ മനസ്സാൽ ആ വാക്കുകൾ ഉരുവിടുമ്പോൾ അവൾ അറിഞ്ഞില്ല തന്റെ പ്രാണൻ തനിക്ക് ആയ് നോവുന്നത്..!! താൻ അനുഭവിക്കുന്നതിന്റെ നൂരിരട്ടി വിരഹ വേദന അവൻ ഇപ്പൊ അനുഭവിക്കുന്നുണ്ട് എന്ന്..!!
*******************
” ഉറങ്ങിയില്ലേ “
പുറകിൽ നിന്നുള്ള ദർശുവിന്റെ ശബ്ദമാണ് ബദ്രിയെ എന്തോ ചിന്തകളിൽ നിന്ന് ഉണർത്തിയത്..!!
” എന്ത് പറ്റി?? എന്താ മുഖം വല്ലാതെ? “
ഒരു ചോദ്യം രൂപേണ അവൾ അത് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ വേറെ എങ്ങോ നോക്കി നിന്നു അവൻ..!! അത് കണ്ട് അവൾ ഇത്തിരി നിമിഷം അവനെ തന്നെ നോക്കി നിന്ന ശേഷം പറഞ്ഞു..!!
” ചെയ്തത് മുഴുവൻ തെറ്റ് ആണെന്ന് ബോധ്യം ഉണ്ടെങ്കിൽ?? അതോർത്ത് സ്വയം പശ്ചാതപിക്കുന്നുണ്ട് എങ്കിൽ ദൈവം പോലും അതിന് മാപ്പ് തരും..!! കാരണം പശ്ചാതാപത്തേക്കാൾ വലിയൊരു മോക്ഷം ഇല്ലാന്ന് അല്ലെ പറയാ “
അത് കേൾക്കെ അവൻ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..!!
” ചെയ്ത് കൂട്ടിയതിന് ഒക്കെ അത്ര പെട്ടന്ന് മാപ്പ് കിട്ടുന്നത് അല്ല ദർശു..!! നേത്രയോടും എന്റെ രക്തത്തിൽ പിറന്ന എന്റെ മോളും മാത്രം അല്ല നിന്നോടും എന്തിന് ഏറെ എന്നെ സ്വന്തം ജീവൻ ആയ് കണ്ട എന്റെ ദക്ഷിനേ പോലും ഞാൻ ചതിച്ചു..!! നിങ്ങളുടെ ഒക്കെ നല്ല മനസ്സ് കൊണ്ടാ നിങ്ങൾക്ക് ഒക്കെ എന്നോട് ക്ഷേമിക്കാൻ കഴിഞ്ഞത്..!! ഒരു പക്ഷെ ദക്ഷ് എന്നോട് ക്ഷെമിച്ചില്ലായിരുന്നു എങ്കിൽ സ്വയം ഈ ജീവൻ തന്നെ ഞാൻ ചിലപ്പോ അവസാനിപ്പിച്ചേനെ ദർശു..!!
അതും മനസ്സിൽ ഉറപ്പിച്ചു തന്നെയാ അവൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ അവനെ കണ്ടതും ആ കാൽക്കൽ വീണ് യാചിച്ചതും..!! ഉള്ളിൽ എന്നോട് ഉള്ള ദേഷ്യവും കലിയും ആവോളം ആണെങ്കിലും വെറുപ്പിന്റെ അംശം ഇല്ലാത്തത് കൊണ്ടാവും അവൻ എന്നോട് ഷെമിച്ചതും കൂടെ കൂട്ടിയതും..!! ഇനി അതും അല്ലെങ്കിൽ നേത്രയ്ക്ക് ആയ് അലഞ്ഞു തുടങ്ങിയ അവന് അവൾ എവിടെ ഉണ്ടാവും എന്ന പ്രതീക്ഷ പകർന്നു കൊടുത്തത് കൊണ്ടും ആവാം..!!
എന്തൊക്കെ ആണെങ്കിലും ഇപ്പോഴും ഒന്നും പൂർണ്ണം ആയിട്ടില്ല ദർശു..!! കാരണം നേത്രയും ദക്ഷും ഇപ്പോൾ രണ്ട് ദ്രുവങ്ങളിൽ ആണ്..!! അത് പാടില്ല അവരെ ചേർത്തു വയ്ക്കണം..!! എന്റെ മോൾക്ക് അച്ഛൻ ഇല്ലാതെ പോകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്..!! കാരണം ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ വൻ പരാജയം ആണെങ്കിൽ ദക്ഷ് വിജയം ആണ്..!! സ്വന്തം മകൾ ആയെ അവൻ എന്റെ മോളെ കണ്ടിട്ട് ഒള്ളൂ..!! എന്തൊക്കെ സംഭവിച്ചാലും അവരെ നമുക്ക് ഒന്നിപ്പിക്കണം “
” പക്ഷെ എങ്ങനെ “
ബദ്രി ഉറപ്പോടെ അത് പറയുമ്പോൾ ദർശനയിൽ സംശയം ആയിരുന്നു..!!
” ഒരാൾ വിചാരിച്ചാൽ നമ്മളെ ചിലപ്പോൾ സഹായിക്കാൻ കഴിഞ്ഞേക്കും..!! നേത്രയുടെ അജയച്ഛൻ “
” നമ്മൾ ഇന്ന് ഷോപ്പിൽ വച്ച് കണ്ട “
” മ്മ് അതെ..!! സംസാരിക്കേണ്ടത് പോലെ സംസാരിച്ചാൽ സമ്മതിക്കും എന്ന് എന്റെ മനസ്സ് പറയുന്നു “
ബദ്രി ഒരു തരം വല്ലായ്മയോടെ അത് പറയുമ്പോൾ ദർശന അവന്റെ തോളിൽ കൈ അമർത്തി..!! അവനെ ആശ്വാസിപ്പിക്കും പോലെ..!!
തുടരും….

