പുനർവിവാഹം ~ ഭാഗം 78, എഴുത്ത്: ആതൂസ് മഹാദേവ്

തെളിഞ്ഞു നിൽക്കുന്ന ദീപ പ്രഭപോലെ മഹാദേവ പ്രതിഷ്ഠ..!! കണ്ണുകൾ അടച്ച് കൈ കൂപ്പി ഒരു നിമിഷം പ്രാർത്ഥിച്ച ശേഷം അവൾ കൈയിൽ ഇരുന്ന പ്രസാദത്തിൽ നിന്ന് അൽപ്പം എടുത്ത് നെറ്റിയിൽ ചാർത്തി കൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പിടഞ്ഞു അവൾ…!!

അവളുടെ ഞെട്ടൽ ആവണം രാധമ്മയും അജയച്ഛനും അവൾ നോക്കുന്ന ഇടത്തേയ്ക്ക് നോക്കുമ്പോൾ കണ്ടു അവളിൽ തന്നെ മിഴികൾ ഉറപ്പിച്ച് കൈ രണ്ടും കെട്ടി നിൽക്കുന്ന ബദ്രിയെ..!! അവനെ കണ്ട് രാധമ്മ ഒന്ന് ഞെട്ടി എങ്കിലും അജയച്ഛനിൽ പ്രതേകിച് ഒരു മാറ്റവും ഉണ്ടായില്ല..!!

” ഒഴിഞ്ഞു മാറ്റം നല്ലതാ പക്ഷെ അത് സ്വന്തം മനസാക്ഷിയോട് ആകരുത് “

തനിക്ക് നേരെ വരുന്ന അവന്റെ ആ വാക്കുകളുടെ അർഥം ശ്രെഹിക്കുമ്പോൾ നേത്ര ഒരു പിടപ്പോടെ മുഖം താഴ്ത്തി..!!

” അച്ഛേ “

മുന്നിൽ അവനെ കണ്ടതും അല്ലി മോള് അജയച്ചന്റെ കൈയിൽ നിന്ന് വേഗത്തിൽ പിടഞ്ഞിറങ്ങി അവന് നേരെ ഓടുമ്പോൾ ബദ്രി പുഞ്ചിരിയാലെ അവളെ വാരി എടുത്ത് നെഞ്ചോട് ചേർത്തു..!!

” അച്ഛേടെ പൊന്നിന് സുഖം ആണോടാ “

” മ്മ് “

അതിന് രണ്ടും കൊമ്പും കുലിക്കി തലയാട്ടി ചിരിച്ചു അവൾ..!! നേത്ര വല്ലാത്തൊരു അസ്വസ്തതയോടെ അവരിൽ നിന്ന് മിഴികൾ മാറ്റി..!!

” അച്ഛാ മോൾക്ക് വേറെ ഒരാളെ കാട്ടി തരട്ടെ?? “

” ആരാ അച്ഛേ “

” മോളുടെ ദച്ചൂനേ “

അത് കേട്ടതും നിമിഷ നേരം കൊണ്ട് ആ കുഞ്ഞി കണ്ണുകൾ രണ്ടും വിടർന്നു വന്നു..!!

” എവിടെ ദച്ചു എവിടെ “

ചുറ്റും കണ്ണുകളാൽ തിരക്കി കൊണ്ട് വെപ്രാളംത്തോടെ കുഞ്ഞി പെണ്ണ് തുറക്കുമ്പോൾ ബദ്രി വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു..!!

” വാ അച്ഛാ കാണിച്ചു തരാം “

അതും പറഞ്ഞ് ബദ്രി അല്ലി മോളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ നേത്ര വേഗം എന്തോ പറയാൻ ആയ് ഒരുങ്ങുമ്പോൾ അജയച്ഛൻ വേഗം അവളുടെ കൈയിൽ പിടിച്ചു തടഞ്ഞു..!!

” ശ്രീ കോവിലിന്റെ ഉള്ളിൽ നിന്ന് ആ ഇരിക്കുന്ന ദൈവത്തിന് നിരക്കാത്തത് ചെയ്യരുത് മോളെ “

അയാളുടെ ആ വാക്കുകളിൽ ശെരി ഉള്ളത് കൊണ്ട് തന്നെ അതിന് മറുപടി പറയാതെ നേത്ര അവരിൽ നിന്ന് തിരിഞ്ഞു നടന്നു..!!

*******************

” ദച്ചൂ “

ദർശുവിന്റെ ഒപ്പം അമ്പലപടികളിൽ ഇരിക്കുക ആയിരുന്ന ദക്ഷിൻ പുറകിൽ നിന്നുള്ള ആ വിളിയിൽ ചാടി പിടഞ്ഞ് എഴുന്നേൽക്കുമ്പോഴേയ്ക്ക് ബദ്രി മോളെയും കൊണ്ട് അവർക്ക് അരുകിൽ ആയ് എത്തിയിരുന്നു..!!

” ദച്ചു “

” കു… ഞ്ഞാ “

ഇടറി പോയി അവന്റെ ശബ്ദം..!! പിന്നെ ഒരു നിമിഷം പോലും കളയാതെ അല്ലി മോളെ വാരി എടുത്ത് ആ മുഖം മുഴുവൻ തുരു തുരാ ചുംബനങ്ങൾ കൊണ്ട് മൂടി അവൻ..!! അതോടൊപ്പം മോളെ എത്ര പുണർന്നിട്ടും മതി വരാത്തത് പോലെ തന്റെ നെഞ്ചിലേയ്ക്ക് അടക്കി പിടിച്ചു..!!

” ദച്ചു എവിടെയാ പോയത്?? എന്നെയും അമ്മയെയും ഇനി വേണ്ടേ ദച്ചു “

കുഞ്ഞി ചുണ്ടുകൾ വിതുമ്പി കൊണ്ടുള്ള അല്ലി മോളുടെ ആ ചോദ്യത്തിന് മുന്നിൽ തല താഴ്ന്ന് പോയി ദക്ഷിന്റെ..!! നെഞ്ചിൽ കത്തി കൊണ്ട് ചോര കിനിയുമ്പോലെ തോന്നി അവന്..!!

” ദച്ചു ഇല്ലാതെ ഞാൻ ഒരുപാട് സങ്കടപ്പെട്ടു..!! അമ്മയോട് ചോദിച്ചപ്പോ അമ്മ പറഞ്ഞു ദച്ചൂന് എന്നെയും അമ്മയെയും വേണ്ട എന്ന്..!! ആണോ ദച്ചു?? ദച്ചു ഇനി ഞങ്ങളുടെ കൂടെ വരില്ലേ “

എണ്ണി പെറുക്കി കൊണ്ടുള്ള അവളുടെ ഓരോ ചോദ്യത്തിന് മുന്നിൽ മറുപടി പറയാൻ കഴിയാതെ നിന്ന് പോയി അവൻ..!!

“” അല്ലെങ്കിൽ തന്നെ ഈ കുഞ്ഞിന് എന്ത് മറുപടി ആണ് താൻ കൊടുക്കുക?? മുന്നോട്ട് എന്തെന്ന് അറിയാതെ നിൽക്കുന്ന തനിക്ക് അതിന് ഒരു മറുപടി പ്രയാസം ആണ് “”

ദക്ഷ്‌ മൗനമായ് പറഞ്ഞു കൊണ്ട് മോളുടെ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ചു..!!

” മോള് മോള് അമ്മയുടെ അടുത്ത് പൊയ്ക്കോ..!! അമ്മയെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട “

” ദച്ചുവും വാ അമ്മയുടെ അടുത്ത്..!! ദച്ചൂന് കാണണ്ടേ അമ്മയെ “

വീണ്ടും തളം കെട്ടി നിൽക്കുന്ന മൗനം..!! അത് മനസിലാക്കി കൊണ്ട് ആവണം ബദ്രി വേഗം അല്ലി മോളെ അവന്റെ കൈയിൽ നിന്നും എടുത്ത് കൊണ്ട് പറഞ്ഞു..!!

” മോള് ഇപ്പൊ അമ്മയുടെ അടുത്ത് പൊയ്ക്കോ അച്ഛ മോളുടെ ദച്ചുവിനെയും കൊണ്ട് വേഗം അവിടെക്ക് വരാട്ടോ “

” സത്യം ആയും കൊണ്ട് വരോ “

” സത്യം ആയും അച്ഛാ കൊണ്ട് വരും “

അത് കേട്ടതും പഴയത് പോലെ ആ കുഞ്ഞി കണ്ണുകൾ വീണ്ടും ഒന്ന് വിടർന്നു..!! വേഗം ബദ്രിയുടെ കൈകളിൽ ഇരുന്ന് കൊണ്ട് തന്നെ ദക്ഷിന്റെ അടുത്തേയ്ക്ക് ചാഞ്ഞ് അവന്റെ തോളിലൂടെ കൈയിട്ട് അവന്റെ ഇരു കവിളിലും മാറി മാറി അമർത്തി ചുംബിച്ചു അവൾ..!!

” വേഗം വരണേ അല്ലി മോള് കാത്തിരിക്കും “

ഒരു വേള തന്റെ ഹൃദയത്തോടൊപ്പം കണ്ണുകളും നിറയുമ്പോലെ തോന്നി ദക്ഷിന്..!! അത് കണ്ട് ബദ്രി വേഗം അല്ലി മോളെയും കൊണ്ട് അവിടെ നിന്നും പോയി..!!! അവർ കണ്ണ് മുന്നിൽ നിന്ന് മറയുന്നത് വരെ അവൻ മോളെ തന്നെ നോക്കി നിന്നു..!!

******************

മഴ തുള്ളികൾ വീണു നനഞ്ഞു കിടക്കുന്ന നാഗത്തറ..!! അതിന് ഭംഗി ഏകാൻ എന്നോണം വിതറി കിടക്കുന്ന മഞ്ഞൾ പൊടിയും മുഴുവനും ആ വെള്ളത്തിൽ നനഞ്ഞു ചാലിച്ചു കിടക്കുന്നു..!! നാഗത്തറയ്ക്ക് പുറകിൽ ആയ് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ചെമ്പക മരത്തിൽ നിന്ന് കാറ്റിൽ ഞെട്ടറ്റു വീണു കിടക്കുന്ന ചെമ്പകപൂക്കൾ കൂടെ ആവുമ്പോൾ വല്ലാത്തൊരു ഭംഗി ആയിരുന്നു ആ ഇടം..!!

തനിച്ച് അവിടെ നിൽക്കുമ്പോൾ വല്ലാത്തൊരു തണുപ്പ് പടരും പോലെ തോന്നി അവൾക്ക്..!! മനസ്സ് അർപ്പിച്ച് നിമിഷങ്ങളോളം ആ നാഗ പ്രതിഷ്ഠയ്ക്ക് മുന്നിൽ നിന്ന് തൊഴുത ശേഷം ഒരൽപ്പം മഞ്ഞൾ എടുത്ത് നെറ്റിയിൽ നീട്ടി വരച്ചു അവൾ..!!

ഒരു ഇളം കാറ്റ് അവളെ തൊട്ട് തലോടി കടന്നു പോകുമ്പോൾ അത്രയും നേരം അവിടെ നിറഞ്ഞ് നിന്ന ചെമ്പക ഗന്ധത്തിന് ഒപ്പം പരിചിതമായ പെർഫ്യൂ ഗന്ധം കൂടെ നിറയുമ്പോൾ നേത്രയുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു..!! തനിക്ക് പുറകിൽ ആയ് ഒരു നിഴൽ അനങ്ങുമ്പോൾ തിരിഞ്ഞു നോക്കാതെ തന്നെ ആ ഗന്ധത്തിൽ നിന്ന് ആളെ തിരഞ്ഞു അവൾ..!!

” കൂട്ടി കൊണ്ട് പോകാനോ മടക്കി വിളിക്കാനോ വന്നത് അല്ല ഞാൻ ഇപ്പൊ..!! അങ്ങനെ ഒരു ആഗ്രഹവുമായ് തന്നെ ആണ് ഞാൻ ഈ നാട്ടിലേക്ക് എത്തിയത്..!! പക്ഷെ അതിന് ആയുസ്സ് തന്നെ കാണുന്നത് വരെ ഉണ്ടായിരുന്നുള്ളൂ..!! ഈ കണ്ണുകളിൽ കണ്ട പുതു ഭാവങ്ങൾ എനിക്ക് മനസിലാക്കി തന്നു തനിക്ക് ഇനി വേണ്ടത് എന്നെ അല്ല എന്ന് “

അവന്റെ ഓരോ വാക്കുകളും തന്റെ നെഞ്ചിലേയ്ക്ക് ആഴ്ന്നിറങ്ങും പോലെ തോന്നി നേത്രയ്ക്ക്..!!

” ഞാൻ ജെനിപ്പിച്ചത് അല്ലെങ്കിലും അല്ലി മോള് ഈ ദക്ഷിന്റെ മകളാണ്..!! ഈ നിമിഷം വരെ അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ..!! എന്റെ മരണം വരെ അത് അങ്ങനെ തന്നെ ആവുകയും ചെയ്യും..!! അവളെ ഒന്ന് കാണണം എന്ന് തോന്നി അതാ വന്നത് “

തൊണ്ടയിൽ തിങ്ങി നിറഞ്ഞ ഗഗ്തം പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ ചുണ്ടുകൾ കൂട്ടി പിടിച്ചു അവൾ..!! എങ്കിലും ഒരു തുള്ളി കണ്ണുനീർ പുറത്തേയ്ക്ക് വെമ്പി..!!

” ഇവിടെ ഞാൻ ചെയ്ത തെറ്റ് എന്തെണെന്ന് എനിക്ക് അറിയില്ല..!! ഒരു വാക്ക് പോലും എന്നോട് പറയാതെ പോകാൻ എങ്ങനെ തോന്നി എന്ന് ഈ നിമിഷം വരെയും എനിക്ക് മനസിലായിട്ടും ഇല്ല..!! അത്രയും പൊതിഞ്ഞു പിടിച്ചത് അല്ലെ ഞാൻ..!! എങ്ങനെ കഴിഞ്ഞ് എടൊ എ..ന്നെ മറ..ക്കാൻ “

ഇടറി പോയി അവന്റെ വാക്കുകൾ..!! ഇരു കൈയും വേഗം തന്റെ വായിൽ ആയ് അമർത്തി പിടിച്ചു അവൾ..!! തന്റെ കരച്ചിൽ അവൻ കേൾക്കാതെ ഇരിക്കാൻ എന്നോണം..!!

” പിടിച്ചു വാങ്ങിയത് ആണല്ലോ ദക്ഷ്‌ ഈ സ്നേഹം..!! അതുകൊണ്ട് ആകും അനുഭവ യോഗം ഇല്ലാത്തത്..!! മനസ്സിൽ ഉറപ്പിച്ച തീരുമാനത്തിൽ നിന്ന് മാറ്റി ചിന്തിപ്പിക്കുന്നില്ല ഞാൻ..!! മറു ജന്മത്തിനായ് കാത്തിരുന്നോളാം..!! ആർക്കും വിട്ട് കൊടുക്കാതെ അല്ലി മോളുടെ അച്ഛൻ ആവാൻ “

അത്രയും പറഞ്ഞ് അവളുടെ മറു വാക്ക് പോലും കേൾക്കാൻ നിൽക്കാതെ അവൻ നടന്ന് അകലുമ്പോൾ നേത്ര പൊട്ടി കരഞ്ഞു പോയി..!!

തുടരും…..