പുനർവിവാഹം ~ ഭാഗം 81, എഴുത്ത്: ആതൂസ് മഹാദേവ്

എല്ലാം കേട്ട് കഴിഞ്ഞതും കരഞ്ഞു പോയി നേത്ര..!! ദർശു വേഗം ചെന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളെയും കൊണ്ട് കാറിന്റെ അടുത്തേയ്ക്ക് നടന്നു..!! പുറകെ പതിയെ ബദ്രിയും..!!

” നിന്നെ കരയിക്കാൻ വേണ്ടി പറഞ്ഞത് അല്ല ഞാൻ ഇതൊന്നും..!! നി അറിയണം എന്ന് തോന്നി..!! അവൻ ആയ് ചിലപ്പോ നിന്നോട് ഇതൊന്നും പറഞ്ഞു എന്ന് വരില്ല “

അൽപ്പ സമയത്തിന് ശേഷം അവൾ ഒന്ന് ഓക്കേ ആയ് എന്ന് തോന്നിയതും അവൻ അത് പറയുമ്പോൾ നേത്ര മുഖം ഉയർത്തി അവനെ ഒന്ന് നോക്കി..!!

” അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ അവൻ പിന്നെ ഉള്ള ഓരോ ദിവസവും നിന്നെ തിരക്കി നടക്കാത്ത സ്ഥലം ഇല്ല..!! അതിന് ഇടയിൽ അവൻ അവന്റെ ആരോഗ്യം പോലും മറന്നു..!! ഒടുവിൽ അവൻ വന്ന് പെട്ടത് എന്റെ മുന്നിൽ ആണ്..!! എന്നെ കണ്ട അവൻ ആദ്യം ദേഷ്യം കൊണ്ട് വിറയ്ക്കുമ്പോൾ എങ്ങനെ ഒക്കെയോ അവനിൽ നിന്ന് നടന്ന കാര്യങ്ങൾ മനസിലാക്കി ഞാൻ..!! ആ കാല് പിടിച്ച് മാപ്പ് ചോദിച്ചു നേത്ര ഞാൻ..!! കാരണം ഞാൻ മാത്രം ആണ് ഇതിനൊക്കെ കാരണം..!! ഒരു പക്ഷെ ഞാൻ നിങ്ങൾക്ക് ഇടയിലേയ്ക്ക് വന്നില്ലായിരുന്നു എങ്കിൽ “

ബാക്കി പറയാൻ കഴിയാതെ അവൻ മുഖം താഴ്ത്തുമ്പോൾ നേത്രയും അവനെ നോക്കാതെ വേറെ എങ്ങോ നോക്കി..!!

” മനസ്സിൽ എന്നോട് വെറുപ്പ് നിറയാത്തത് കൊണ്ട് ആവാം അവൻ എന്നോട് ക്ഷേമിച്ചത്..!! നിന്നെ കാണാൻ ഇല്ലാന്ന് കേട്ട ആ നിമിഷം മനസ്സിൽ തെളിഞ്ഞത് നിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം ആണ്..!! നി അവിടെ ഉണ്ടാവും എന്ന് മനസ്സിൽ ഇരുന്ന് ആരോ പറയും പോലെ..!! അത് അവനോട് അപ്പൊ തന്നെ പറയുകയും ചെയ്തു..!!

പിന്നെ ഒരു നിമിഷം പോലും കളയാതെ ഞങ്ങൾ ഇവിടേയ്ക്ക് വന്നു..!! മുൻപ് വന്നിട്ടുള്ളത് കൊണ്ട് സ്ഥലം കണ്ട് പിടിക്കേണ്ടി വന്നില്ല..!!

കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് ഒടുവിൽ അവൻ കണ്ടു അവന്റെ പെണ്ണിനെ..!! എന്നാൽ ഇതിന് ഇടയിൽ വയറിലെ ആ മുറിവ് സെപ്റ്റിക് ആയ് വീണ്ടും ഹോസ്പിറ്റലിൽ ആകേണ്ടി വന്നു..!! ഒരു വിധം ദിവസങ്ങൾക്ക് ശേഷം അവൻ അവിടെ നിന്ന് ഇറങ്ങി..!!

നേത്ര വർക്ക്‌ ചെയ്യുന്ന കമ്പനി MD അഖി എന്റെ ഫ്രണ്ട് ആണ്..!! താൻ അവിടെ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് ഞങ്ങൾ മുന്നേ കണ്ടെത്തി..!! അവൻ വഴി ആണ് ഞങ്ങൾ അന്ന് മീറ്റിംഗ് നടക്കുന്ന സ്ഥലത്ത് എത്തുന്നത് “

അവന്റെ ആ വാക്കുകൾ കേട്ട് അവൾ ഒന്ന് ഞെട്ടി..!! അപ്പൊ തന്റെ തോന്നലുകൾ എല്ലാം ശെരി ആയിരുന്നോ എന്നൊരു ഭാവം ആയിരുന്നു അവളിൽ അപ്പോൾ..!!

” അത്രയും ദിവസം ഉണ്ടായിരുന്ന ദക്ഷ്‌ ആയിരുന്നില്ല പിന്നെ ഞങ്ങൾ കണ്ടത്..!! നിന്നെയും മോളെയും കണ്ടെത്തി കൊണ്ട് പോകണം എന്ന് വാശി പിടിച്ച് നടന്നവൻ നിന്നെ കണ്ട ശേഷം ആകെ മാറി..!! നിന്നെ നിന്റെ വഴിക്ക് വിടാൻ ആണ് അവന്റെ ഇപ്പോഴത്തെ തീരുമാനം “

ബദ്രിയുടെ അവസാന വാചകത്തിൽ കുടുങ്ങി പോയി നേത്രയുടെ മനസ്സ്..!!

” നിന്റെ മനസ്സിൽ അവന് ഇനി സ്ഥാനം ഇല്ലത്രേ..!! നിനക്ക് ശല്യമായി അവൻ ഇനി വരില്ല നേത്ര..!! കാരണം അവൻ നിന്നെ അത്ര ഏറെ സ്നേഹിക്കുന്നുണ്ട്..!! ഒരു വിവരം കൂടെ പറയാനാ ഞാൻ നിന്നെ കാണാൻ വന്നത്..!! അവൻ ഇന്ന് നാട്ടിലേക്ക് മടങ്ങി പോവുക ആണ്..!! ഈവെനിംഗ് 6ന് “

തറഞ്ഞു നിന്നു പോയി നേത്ര..!! കണ്ണുനീർ കണ്ണുകളിൽ നിന്ന് അണ പൊട്ടി ഒഴുകി..!!

” ഇനി എന്താ വേണ്ടത് എന്ന് നിനക്ക് തീരുമാനിക്കാം..!! ഹോട്ടൽ *ആണ് അവൻ ഇപ്പൊ ഉള്ളത്..!! അവനെ വേണം എന്ന് ആണെങ്കിൽ നിന്റെ ഒരു വിളി മതി ആകും..!! ഇനി ഇല്ല എന്ന് ആണെങ്കിൽ ഞാൻ പറഞ്ഞത് ഒക്കെ മറന്ന് നിനക്ക് വീട്ടിലേയ്ക്ക് മട……… “

ബദ്രി അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ കൈയിലേ വാച്ചിലേയ്ക്ക് ഒന്ന് നോക്കി കൊണ്ട് റോഡിലേയ്ക്ക് വേഗത്തിൽ ഓടി നേത്ര..!! ശേഷം ആദ്യം കണ്ട ഓട്ടോയിൽ കയറി പോയി..!!

” ബദ്രി എന്തൊക്കെയാ അവളോട് ഈ പറഞ്ഞത്?? ദക്ഷ്‌ ഇന്ന് എങ്ങോട്ട് പോകുന്നു എന്ന്?? എനിക്ക് ഒന്നും മനസിലായില്ല “

നേത്ര അവിടെ നിന്നും പോയതും ദർശു ഒന്നും മനസിലാകാത്തത് പോലെ അവനെ നോക്കി ചോദിക്കുമ്പോൾ അവൻ ഒന്ന് ചിരിച്ചു..!!

” ഇതിന് ഒരു ക്ലൈമാക്സ്‌ വേണ്ടേ ഡോ 😉..!! ഇനിയാണ് ക്ലൈമാക്സ്‌..!!
The real climax..!! അത് എന്താന്ന് കാണണം എങ്കിൽ വേഗം വണ്ടിയിലേയ്ക്ക് കയറിക്കോ “

അതും പറഞ്ഞ് ബദ്രി വേഗം ഡ്രൈവിംഗ് സീറ്റിയിലേയ്ക്ക് കയറുമ്പോൾ കാര്യം എന്താന്ന് മനസിലായില്ല എങ്കിലും ദർശുവും വേഗം കാറിലേയ്ക്ക് കയറി..!! ഉടനടി തന്നെ ആ വാഹനം അതി വേഗത്തിൽ അവിടെ നിന്നും പോയി..!!

*****************

മനസ്സ് ആകെ വല്ലാത്തൊരു വേദനയും മടുപ്പും തോന്നി ദക്ഷിന്..!! കണ്ണുകൾ അമർത്തി അടച്ച് തുറന്ന് കൊണ്ട് തന്റെ കൈയിൽ ഇരിക്കുന്ന വോഡ്ക ബോട്ടിലിലേയ്ക്ക് ഒന്ന് നോക്കി അവൻ..!!

ഇങ്ങനെ ഒരു ശീലം ഇതുവരെ ഉണ്ടായിട്ടില്ല..!! വേണം എന്ന് ഇന്ന് വരെ തോന്നിയിട്ടും ഇല്ല..!! പക്ഷെ എല്ലാം മറക്കാൻ ഇന്ന് ഇത് വേണം എന്നൊരു തോന്നൽ..!! മനസ്സ് പതിയെ പതിയെ പിടി വിട്ട് തുടങ്ങിയതും അവൻ വേഗം ആ കുപ്പി പൊട്ടിച്ച് വായിലേയ്ക്ക് അടുപ്പിച്ചതും അടുത്ത് ഇരുന്ന അവന്റെ ഫോൺ റിങ് ചെയ്തതും ഒന്നിച്ച് ആയിരുന്നു..!!

സ്‌ക്രീനിൽ തെളിഞ്ഞ ബദ്രി എന്ന പേര് കണ്ട് അവൻ ഒരു സംശയത്തോടെ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ട് അടുത്ത് വച്ചു..!!

” ഹലോ “

” ദക്ഷ്‌ നി വേഗം എഴുന്നേറ്റ് റെഡി ആകാൻ നോക്ക്..!! നമുക്ക് ഇന്ന് തന്നെ നാട്ടിലേയ്ക്ക് പോകണം “

അത് കേൾക്കെ അവൻ ഒന്ന് ഞെട്ടി..!!

” നാ.. ട്ടിലേയ്ക്കോ?? ഇപ്പൊ എന്തിനാ പെട്ടന്ന് നാട്ടിലേക്ക് “

” അതൊക്കെ ഞാൻ വന്നിട്ട് പറയാം നി ഇപ്പൊ റെഡി ആയ് എല്ലാം പാക്ക് ചെയ്യാൻ നോക്ക്..!! ഞങ്ങൾ ഉടനെ എത്തും “

അതും കൂടെ കേട്ടതും ദക്ഷിന് വല്ലാത്ത ദേഷ്യം തോന്നി..!!

” ഞാൻ ഇല്ല ഇവിടെ നിന്ന് എങ്ങോട്ടും..!! പോകുന്നവര്ക്ക് പോകാം 😡”

” ദക്ഷ്‌ ഞാൻ പറയുന്നത് നി ആദ്യം കേൾക്ക്..!! അത്രയും അത്യാവശ്യം ആയത് കൊണ്ട് ആണ്..!! എടാ നിന്റെ അച്ഛൻ “

അത്രയും പറഞ്ഞപ്പോൾ തന്നെ മറു സൈഡിൽ നിന്ന് കാൾ കട്ട്‌ ആയ്..!! ഒരു വേള ദക്ഷിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..!!

” അ..ച്ഛൻ “

നേരിയ ആദിയോടെ അവൻ വേഗം ഫോൺ എടുത്ത് ബദ്രിയെ കാൾ ചെയ്യുമ്പോൾ മറു സൈഡിൽ നിന്ന് കേട്ടത് സ്വിച് ഓഫ്‌ എന്ന് ആയിരുന്നു..!!

” ച്ചേ “

അടുത്ത് ഇരുന്ന ബോട്ടിൽ ത. ട്ടി എറിഞ്ഞു കൊണ്ട് അവൻ വേഗത്തിൽ എഴുന്നേറ്റ് റൂമിലേയ്ക്ക് നടന്നു..!!

തുടരും…..