അമ്മാളു – മലയാളം നോവൽ, ഭാഗം 04, എഴുത്ത്: കാശിനാഥൻ

“മാളു ചേച്ചി……”

ഒരു വിളി കേട്ടതും അവളൊന്നു തിരിഞ്ഞു നോക്കി.

ഋഷികുട്ടൻ ആണ്.

പിന്നിൽ എന്തോ ഒളിപ്പിച്ചു പിടിച്ചുകൊണ്ട് ആണ് അവന്റെ വരവ്.

അടുക്കളയിൽ നിന്നും കേട്ട സംസാരവും ഒപ്പം വിഷ്ണുഏട്ടന്റെ കളിയാക്കലും ഒക്കെ കൂടി ആയപ്പോൾ നെഞ്ചിൽ ഒരു വേദന ആയിരുന്നു. അതുകൊണ്ട് അവിടെ നിന്നും വെറുതെ വെളിയില്ക്ക് ഇറങ്ങി വന്നത് ആണ്.

അവിടെവിടെയായ് ഓരോരോ ആളുകൾ ഒക്കെ നിന്നു തന്നെ ശ്രെദ്ധിയ്ക്കുന്നത് കണ്ടപ്പോൾ അകത്തേക്ക് പിൻവലിഞ്ഞു.
ആ നേരത്ത് ആണ് ഋഷികുട്ടൻ അരികിലേയ്ക്ക് വന്നത്.

“ഇതാ ചേച്ചി, ഇതെടുത്തോ….”

അവൻ പിറകിലേക്ക് വളച്ചു വെച്ചിരുന്ന തന്റെ വലം കൈ എടുത്തു മുന്നിലേക്ക് നീട്ടി..

ഒരു ഡയറി മിൽക്ക് സിൽക്ക് ന്റെ പാക്കറ്റ് ആയിരുന്നു അത്.

“എനിക്ക് വേണ്ടന്നെ.. മോൻ കഴിച്ചോളൂട്ടോ…”

അവൾ വാത്സല്യത്തോടെ അവന്റെ അടുത്തേക്ക് കുനിഞ്ഞു ഇരുന്ന് കൊണ്ട് പറഞ്ഞു.

കുഴപ്പമില്ല ചേച്ചി… ഞാൻ രണ്ടെണ്ണം കഴിച്ചതാ…. ഇത് എടുത്തോ..

അവൻ പിന്നെയും നിർബന്ധിച്ചു.

അപ്പോളേക്കും മിച്ചുവും ആരുവും ഒക്കെ എത്തി. പിന്നെ എല്ലാവരും കൂടി അത് പങ്കിട്ടു കഴിച്ചു.

മാളു ചേച്ചിയേ അവർക്ക് ഒക്കെ വല്ലാതെ ഇഷ്ടം ആയി… ആരുവും അമ്മാളുവും തമ്മിൽ നാല് വയസ്സിന്റെ വ്യത്യാസം ഒള്ളു..

ആരു10ത് ഇൽ ആണ് പഠിക്കുന്നത് എങ്കിലും അവൾക്ക് ഇപ്പൊ 15 വയസ് ആയി, മാളുവിന് ആണെങ്കിൽ 19കഴിഞ്ഞത് ഒള്ളു താനും..

പക്ഷെ ഒറ്റ നോട്ടത്തിൽ അമ്മാളുവിനെ കണ്ടാൽ തീരെ ചെറിയ കുട്ടി ആണെന്ന് തോന്നുവൊള്ളൂ..

അതായിരുന്നു അവിടുത്തെ പ്രധാന ചർച്ചയും…

വിഷ്ണുന് ആണെങ്കിൽ 30വയസ് ആയി, അമ്മാളും ആയിട്ട് 11വയസ്സിന്റെ വ്യത്യാസം ഉണ്ട്, അവൾ ആണെങ്കിൽ ഡിഗ്രി ചെയ്യുന്നേ ഒള്ളൂ താനും. കംപ്ലീറ്റ് ആകണം എങ്കിൽ ഇനിയും 7മാസം കൂടി ഉണ്ട്.

കുട്ടികളും ആയിട്ട് അമ്മാളു മുറ്റത്തിന്റെ പിന്നിലൂടെ നടന്നു.

വലിയൊരു മൂവാണ്ടൻ മാവില് ഒരു ഊഞ്ഞാൽ….

അതായിരുന്നു അവളുടെ മിഴികളിൽ ആദ്യം ഉടക്കിയത്.

ആഹഹാ ഊഞ്ഞാലു കൊള്ളാലോ….

ഹ്മ്മ്…. അച്ചാച്ചൻ ഒരു ചേട്ടനെ കൊണ്ട് കെട്ടിച്ചു തന്നത് ആണ്…. ഇനി ഒരു മാസം കൂടി കഴിഞ്ഞാല് ഓണം അല്ലേ ചേച്ചി….

മിച്ചു പറഞ്ഞു.

ഹ്മ്മ്….. അടിപൊളി ആണ്… ഇല്ലത്തു പിന്നെ ഈ വക ഏർപ്പാട് ഒന്നും ഇല്ല്യാ,,ചെറുപ്പത്തിലേ എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി ആടിയുട്ടുണ്ട്..

അമ്മാളു ചെന്നു ഊഞ്ഞാലിൽ വിരൽ ഓടിച്ചു.

ചേച്ചി കേറി ഇരുന്നോ, ഞങ്ങള് ആടിയ്ക്കാം…ആരു ആണ്.

യ്യോ.. വേണ്ട, ആരെങ്കിലും കണ്ടാൽ മോശം അല്ലേ……

അതിനെന്താ ചേച്ചി, ഇരുന്നോളു….

മിച്ചുവും ആരുവും നിർബന്ധിച്ചപ്പോൾ ഒടുവിൽ അമ്മാളു ഒന്ന് കേറി ഇരുന്നു.

“ഈ കോലെ..ക്കേ. റി പെണ്ണിനെ കൊണ്ട് തോറ്റു… പിള്ളേരെ, മാറി പോയെ വേഗം…

ഷീലാമ്മയാണ്…

അവർക്ക് ആണെങ്കിൽ അമ്മാളുനെ കണ്ടപ്പോൾ മുതൽക്കെ വല്ലാത്ത ദേഷ്യോം..

അമ്മാളു ചാടി ഇറങ്ങിയതും പെട്ടന്ന് ഇത്തിരി വേച്ചു പോയി.

“അടക്കോം ഒതുക്കോം ഒന്നും ഇല്ലാതെ ആണോ പെണ്ണേ നിന്നെ വളർത്തിയത്, വലതു കാല് വെച്ചു കേറിയിട്ട് എന്നാ നേരം ആയിന്നു നോക്ക്യേ…ദേ, ഇപ്പോൾ ഊഞ്ഞാല് ആടുന്നു….”

അവര് വഴക്ക് പറഞ്ഞതും അമ്മാളു കുട്ടികളുടെ പിന്നാലെ നടന്നു.

“എന്റെ പ്രഭേ.. ഇതൊക്കെ കുറച്ചു കഷ്ടം ആണ് കേട്ടോ, വെറുതെ നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാൻ….ഏത് ഇല്ലത്തെ പെണ്ണ് ആണേലും ശരി.. ഇങ്ങനെ ഉണ്ടോ….”

വിഷ്ണുവിനോട് എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ് പ്രഭ. ആ നേരത്ത് ആണ് ഷീല അവരുടെ അടുത്തേയ്ക് വന്നത്..

എന്താ ചേച്ചി… എന്ത് പറ്റി.

ഓഹ്.. ഒന്നും പറയണ്ട… നിന്റെ മരുമകൾ ആ മാവിന്റെ കൊമ്പത്തുണ്ട്…

പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് നടന്നു.

ചുമ്മാ പറയുവാ… ചേച്ചിയേ ഒന്ന് ഊഞ്ഞാലിൽ ഇരുത്തി ഞങ്ങള് ആടിച്ചു.. അതിനാണ് ഈ വായിൽ വന്നത് എല്ലാം വിളിച്ചു കൂവുന്നേ….

ഋഷികുട്ടൻ ആണെങ്കിൽ ദേഷ്യത്തിൽ ഷീലാമ്മ പോകുന്നത് നോക്കി പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

കണ്ണും നിറച്ചു കയറി വരുന്ന അമ്മാളുനെ കണ്ടതും പ്രഭ ഓടി ചെന്നു അവളെ ചേർത്തു അണച്ചു.

സാരല്യ മോളെ… ഷീലാമ്മ ഒരു പ്രേത്യേക ടൈപ്പ് ആണ്, എന്നതാ പറയേണ്ടത് എന്ന് ഒരു ഊഹോം ഇല്ലാ… വിട്ടു കള…

അത് കേട്ടതും അമ്മാളു വെറുതെ തല കുലുക്കി.

“നിനക്ക് ആ റൂമിൽ എങ്ങാനും പോയി ഇരുന്ന് കൂടെ, വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിക്കാൻ…..”

വിഷ്ണു അവളെ നോക്കി പല്ല് ഞെരിച്ചു.

“ചെല്ല് മോളെ…. വിഷ്ണുട്ടന്റെ ഒപ്പം പൊയ്ക്കോ…. മോനേ ഈ കുട്ടിയെ കൂട്ടി കൊണ്ട് പോ… ഇനി അടുത്ത കുറ്റം എന്നതാണോ എല്ലാവരും കൂടെ കണ്ടു പിടിക്കുന്നെ….” പ്രഭ ആരോടെന്നല്ലതെ പറഞ്ഞു.

“മാളു ചേച്ചി… ഞങ്ങടെ ഒപ്പം പോരേ… വായോ….”

മിച്ചു അവളുടെ കൈയിൽ കയറി പിടിച്ചു.

“വേണ്ട… ഞാൻ റൂമിലേക്ക് പോയ്കോളാം… നിങ്ങള് ചെല്ല്… “

പേടിയോടെ അവൾ വിഷ്ണു ന്റെ പിന്നാലെ പോകുന്നത് നോക്കി കുട്ടികൾ വിഷമിച്ചു നിന്നു.

ഇവിടെ ഇരുന്നോണം… അനങ്ങി പോയേക്കരുത്.. കേട്ടല്ലോ പറഞ്ഞെ….

മുറിയിൽ എത്തിയ പാടെ വിഷ്ണു അലറിയതും അമ്മാളു ഞെട്ടി വിറച്ചു.

“നിനക്ക് കേട്ടു കൂടെ….”

“ഹ്മ്മ്…..”

“പിന്നെന്താ മറുപടി പറഞ്ഞാല് “

“കേട്ടു… ഇവിടെ ഇരുന്നോളാം….”

“മുഖത്തു നോക്കി പറയെടി…..”

അവന്റെ ശബ്ദം വീണ്ടും ഉയർന്നു.

“ഇവിടെ ഇരുന്നോളാം വിഷ്ണുഏട്ടാ….”

അത് പറയുകയും പാവം പെണ്ണിന്റെ മിഴികൾ നിറഞ്ഞു ഒഴുകി.

അതൊന്നും കണ്ടതായി ഭവിയ്ക്കാതെ വിഷ്ണു ബെഡിൽ വന്നു ഇരുന്നു.

വാട്ട്‌സാപ്പിൽ, കുട്ടികൾ ആരോ അയച്ചു തന്ന വിവാഹ ഫോട്ടോ നോക്കുകയാണ് വിഷ്ണു.

തന്റെ കൈ മുട്ടിന്റെ ഒപ്പത്തെ ക്കാൾ കുറച്ചു കൂടി പൊക്കം ഒള്ളു അമ്മാളുവിന്‌ എന്ന് അവൻ ഓർത്തു.

പേടിച്ചു വിറച്ചു ആണ് അരികിൽ നിൽക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസിലാവും..

അത് കണ്ടതും വിഷ്ണുവിനെ വിറഞ്ഞു കയറി.

തുടരും…..