ഡി.വൈ.എസ്.പി. രാജൻ കൊച്ചിയിലെത്തി ഋഷികേശിന്റെ കൈകളിലേക്ക് ആ വെള്ളി ലൈറ്റർ വെച്ചുകൊടുത്തപ്പോൾ, അതൊരു സാധാരണ തെളിവായിരുന്നില്ല, മറിച്ച് ഇരുപത്തിനാല് വർഷം നീണ്ട ഒരു നിശബ്ദതയുടെ മരണമണിയായിരുന്നു. ‘KV’ എന്ന രണ്ടക്ഷരങ്ങൾ അതിൽ വ്യക്തമായി തിളങ്ങി.
വിശ്വനാഥനെതിരെ കൊ. ല. ക്കുറ്റം ചുമത്താൻ പാകത്തിന് ശക്തമായ ഒരു കണ്ണി.
“Excellent work, രാജൻ,” ഋഷി ആ ലൈറ്റർ ഒരു എവിഡൻസ് ബാഗിലേക്ക് മാറ്റുന്നതിനിടയിൽ പറഞ്ഞു.
“വിശ്വനാഥനെതിരെ നമുക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാം. അയാൾ ദുബായിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. ഇന്റർപോളിന്റെ സഹായത്തോടെ നമുക്കവനെ പൂട്ടണം.”
വിശ്വനാഥനെതിരെയുള്ള കുരുക്ക് മുറുകുമ്പോൾ, ഡേവിഡ് എന്ന നിഴൽ കൂടുതൽ അപകടകാരിയായി മാറുകയായിരുന്നു. അവൻ എവിടെയാണ്? അവന്റെ അടുത്ത ലക്ഷ്യം ആരാണ്? ഒരുപക്ഷേ, വിശ്വനാഥൻ തന്നെയാകാം.
******************
ദുബായിലെ ഹോട്ടൽ മുറിയിൽ വിശ്വനാഥൻ അക്ഷരാർത്ഥത്തിൽ അസ്വസ്ഥനായിരുന്നു. പോലീസ് മൂന്നാറിലെ പഴയ ഫയലുകൾ കുത്തിപ്പൊക്കുന്നുണ്ടെന്ന് കേരളത്തിലെ തന്റെ ‘കണ്ണുകൾ’ വഴി അയാൾ അറിഞ്ഞിരുന്നു. അല്പം മുൻപ് വന്ന ഫോൺ കോൾ അയാളെ ശരിക്കും തകർത്തു. പോലീസ് ആ ലൈറ്റർ കണ്ടെത്തിയിരിക്കുന്നു. ഇരുപത്തിനാല് വർഷം മുൻപ് താൻ കുഴിച്ചുമൂടിയ ഭൂതം ശ. വ. ക്ക. ല്ലറ ഭേദിച്ച് പുറത്തുവന്നിരിക്കുന്നു.
അയാൾ വിറയ്ക്കുന്ന കൈകളോടെ ഒരു നമ്പറിലേക്ക് വിളിച്ചു. അത് കൊച്ചിയിലുള്ള അവന്റെ വിശ്വസ്തനായ കി. ല്ലർക്കുള്ളതായിരുന്നു.
“അവനെ തീർക്കാൻ ഞാൻ പറഞ്ഞതല്ലേ?” വിശ്വനാഥൻ അലറി.
“ആ ഡോക്ടർ ഇനിയും ജീവനോടെയിരിക്കുന്നത് എന്തിനാണ്?”
“സാർ, പോലീസ് കാവൽ…”
“എനിക്ക് കേൾക്കണ്ട! ആ ആശുപത്രി ക. ത്തിച്ചാണെങ്കിലും അവനെ കൊ. ല്ലണം. അവൻ വാ തുറന്നാൽ പിന്നെ ഞാനില്ല. അതിന് മുൻപ് എല്ലാം തീരണം. എന്ത് വിലകൊടുത്തും.”
ഫോൺ കട്ട് ചെയ്ത് വിശ്വനാഥൻ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ച് അയാൾ ചിന്തിച്ചു. പക്ഷേ, ഋഷികേശ് വർമ്മ എന്ന പേര് ഒരു പേടിസ്വപ്നം പോലെ അയാളെ വേട്ടയാടി.
*********************
കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ, പ്രകാശ് ഐ.സി.യുവിന് പുറത്ത് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു നഴ്സ് ഓടിവന്നു.
“സാർ, പേഷ്യന്റ്… പേഷ്യന്റ് കണ്ണ് തുറന്നു!”
പ്രകാശ് ഒരു കുതിപ്പിന് അകത്തേക്കോടി. ഡോ. സാബിൻ മാത്യുവിന്റെ കണ്ണുകൾ പതിയെ തുറന്നിരുന്നു.
ക്ഷീണിതനായിരുന്നെങ്കിലും, വർഷങ്ങൾ നീണ്ട ഒരുറക്കത്തിൽ നിന്നെഴുന്നേറ്റത് പോലെ അയാൾ ചുറ്റും നോക്കി. പ്രകാശ് ഉടൻ തന്നെ ഋഷികേശിനെ വിവരമറിയിച്ചു.
ഒരു മണിക്കൂറിനകം ഋഷികേശും ഡി.വൈ.എസ്.പി. രാജനും അവിടെയെത്തി. ഡോക്ടർമാർ സാബിനെ പരിശോധിച്ചു. അയാൾക്ക് സംസാരിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ പോലീസിന് അനുമതി നൽകി.
മുറിയിൽ ഋഷികേശും പ്രകാശും രാജനും മാത്രം…..
ഋഷികേശ് സാബിന്റെ കട്ടിലിനടുത്തേക്ക് നീങ്ങിനിന്നു. സൗമ്യമായി അയാൾ ചോദിച്ചു. “ഡോക്ടർ സാബിൻ, നിങ്ങൾക്ക് ഓർമ്മയുണ്ടോ? നിങ്ങളെ ആരാണ് ആക്രമിച്ചത്?”
സാബിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ചുണ്ടുകൾ വിറച്ചു. നേർത്ത ശബ്ദത്തിൽ അയാൾ സംസാരിച്ചു തുടങ്ങി.
“അയാൾ… അയാൾ എന്റെ കോട്ടേജിലേക്ക് അതിക്രമിച്ചു കയറി. ഒരു വാക്കുപോലും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ… വല്ലാത്തൊരു തീയായിരുന്നു അതിന്. വർഷങ്ങൾ പഴക്കമുള്ള ഒരു പക…”
“അയാളുടെ മുഖം ഓർമ്മയുണ്ടോ?” പ്രകാശ് ചോദിച്ചു.
“ഉണ്ട്… അധികം തടിയില്ല, പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം. വലത് പുരികത്തിന് മുകളിലായി ഒരു മുറിപ്പാടുണ്ടായിരുന്നു.”
പ്രകാശ് ഉടൻ തന്നെ വിശ്വനാഥന്റെ ഒരു ഫോട്ടോയെടുത്ത് സാബിന് നേരെ നീട്ടി.
“ഇയാളായിരുന്നോ?”
സാബിൻ ആ ഫോട്ടോയിലേക്ക് നോക്കി. എന്നിട്ട് പതിയെ തലയാട്ടി. “അല്ല… ഇതല്ല.”
മുറിയിൽ ഒരു നിമിഷത്തെ നിശബ്ദത പരന്നു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും പരസ്പരം നോക്കി. അപ്പോൾ, അപ്രതീക്ഷിതമായി ഡി.വൈ.എസ്.പി. രാജൻ മുന്നോട്ട് വന്നു. അയാളുടെ മുഖം വിളറിയിരുന്നു.
“സാർ… ഞാൻ മൂന്നാറിൽ വെച്ച് ഫാദർ മത്തായിസിനോട് സംസാരിച്ചപ്പോൾ, അദ്ദേഹം ഡേവിഡിനെക്കുറിച്ച് വർണ്ണിച്ചിരുന്നു. നാടുവിടുന്നതിന് കുറച്ചുമാസം മുൻപ് ഒരു വഴക്കിൽ ഡേവിഡിന്റെ പുരികത്തിന് മുകളിൽ ഒരു മുറിവുണ്ടായെന്നും, അതവന്റെ അടയാളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സാബിൻ ഇപ്പോൾ പറഞ്ഞ അടയാളങ്ങൾ… അത് ഡേവിഡിന്റേതാണ്!”
ആ വാക്കുകൾ ഒരു ഇടിമിന്നൽ പോലെ ആ മുറിയിൽ പതിച്ചു. ഋഷികേശും പ്രകാശും ഒരുപോലെ സ്തംഭിച്ചുപോയി.
അവർ ഇതുവരെ കരുതിയിരുന്നത് വിശ്വനാഥൻ അയച്ച കൊ. ല. യാളിയാണ് സാബിനെ ആക്രമിച്ചതെന്നാണ്. എന്നാൽ ഇപ്പോൾ സത്യം അതിന്റെ ഏറ്റവും ഭീ. കരമായ മുഖം വെളിപ്പെടുത്തിയിരിക്കുന്നു. സാബിൻ മാത്യുവിനെ നിശബ്ദനാക്കാൻ ശ്രമിച്ചത് ഡേവിഡാണ്. എസ്തറിന്റെ സഹോദരൻ. പ്രതികാരത്തിന്റെ മാലാഖയായി അവർ കണ്ട അതേ മനുഷ്യൻ.
എന്തിന്? സാബിൻ സത്യം പറഞ്ഞാൽ അത് വിശ്വനാഥനെതിരെയുള്ള തെളിവാകില്ലേ? പിന്നെന്തിന് ഡേവിഡ് അയാളെ കൊ. ല്ലാൻ ശ്രമിക്കണം? അതോ, ആ ഇരുപത്തിനാല് വർഷം പഴക്കമുള്ള കഥയിൽ, സാക്ഷികൾക്ക് പോലും അറിയാത്ത, ഡേവിഡിന് മാത്രം അറിയാവുന്ന, മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ? ഒരുപക്ഷേ, എസ്തറിന്റെ മരണത്തിൽ ആ നാല് സുഹൃത്തുക്കൾക്കും പങ്കുണ്ടായിരുന്നോ?
ചുവന്ന പാതകളിലെ കൊ. ലയാളി ഒരാളല്ല. അവർ വേ. ട്ട. യാടുന്ന നിഴലിന് ഇപ്പോൾ ഒരു മുഖമുണ്ട്. അത് പ്രതികാരദാ. ഹിയായ ഒരു സഹോദരന്റേതാണ്. അന്വേഷണം വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.
തുടരും…..

