പ്രതികാരം
എഴുത്ത്: ദേവാംശി ദേവ
===================
“നീ എന്താടി പ*…മോളെ ഫോൺ എടുക്കാത്തത്… എത്ര നേരമായി വിളിക്കുന്നു.”
“ഞാൻ കുഞ്ഞിനെ ഉറക്കുകയായിരുന്നു മിഥുൻ… ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു.”
“ങും…..നാളെ സിറ്റിയിലേക്ക് വരണം. പതിവ് ഹോട്ടൽ.. പതിവ് റൂം.”
ശില്പ ഒന്നും മിണ്ടാതെ അടുത്ത് ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി..
“എന്താടി… വരാൻ വയ്യേ നിനക്ക്..എങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരാം.
വരുമ്പോ നിന്റെ ഭർത്താവിനെ കാണിക്കാനുള്ള വീഡിയോയും കൊണ്ട് വരാം.. എന്തെ……വരട്ടെ ഞാൻ..”
“ങാ…നീ ഇങ്ങോട്ട് വാ…”
“ഓഹോ…അത്രക്ക് ധൈര്യമായോ നിനക്ക്.. എങ്കിൽ ഞാൻ കാണിച്ചു തരാടി…”
“മിഥുൻ… ദേവേട്ടൻ നാളെ നാട്ടിലേക്ക് പോകുവാണ്…കുഞ്ഞിനേയും കൊണ്ട് പോകുന്നുണ്ട്…ഞാൻ മാത്രമേ കാണു വീട്ടിൽ..”
“ആഹാ..അത് കൊള്ളാലോ…അപ്പൊ പിന്നെ ഞാൻ അങ്ങോട്ടേക്ക് വരാം…വെറുതെ ഹോട്ടലുകാർക്ക് കാശ് കൊടുക്കണ്ടല്ലോ..”
“ങും… ഒരു പത്തു മണി കഴിഞ്ഞു വാ…” പറഞ്ഞിട്ട് ശില്പ ഫോൺ കട്ട് ചെയ്തു…
മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി കുഞ്ഞിനടുത്ത് അവൾ വെറുതെ കിടന്നു…
അഞ്ചു വർഷമായി ദേവന്റെയും ശിൽപയുടെയും വിവാഹം കഴിഞ്ഞിട്ട്.
പ്രണയ വിവാഹമായിരുന്നു..രണ്ടുപേരുടെയും വീട്ടുകാരുടെ എതിർപ്പോടെയാണ് ദേവനും ശില്പയും ഒന്നായത്…മകൻ ജനിച്ചതോടെ ദേവന്റെ വീട്ടുകാർ ദേവനെയും കുഞ്ഞിനേയും സ്വീകരിച്ചെങ്കിലും ശില്പയെ അകറ്റി തന്നെ നിർത്തി…ശില്പയുയുടെ വീട്ടുകാർ കുഞ്ഞിനെ പോലും കാണാൻ കൂട്ടാക്കിയില്ല.
ഇങ്ങോട്ടേക്ക് താമസം മാറി വന്നിട്ട് രണ്ട് വർഷം ആകുന്നു. ദേവന് ഇവിടെയുള്ള നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയപ്പോഴാണ് ഇവിടെ വാടകക്കൊരു വീടെടുത്ത് ഇങ്ങോട്ടേക്കു മാറിയത്.
കുഞ്ഞിന് പനി കൂടി ഫിക്സ് വന്നൊരു ദിവസമാണ് തന്റെ ജീവിതം മാറി മറിയാൻ തുടങ്ങിയത്..
ആ ദിവസം വെറുപ്പോടെ അവൾ ഓർത്തു….
ദേവേട്ടൻ ജോലിക്ക് പോയിരുന്നു. കുഞ്ഞിനെ ഉറക്കി കിടത്തി താൻ അടുക്കളയിൽ ജോലിയിൽ ആയിരുന്നു..ഇടക്ക് നോക്കാൻ വന്നപ്പോഴാണ് ഫിക്സ് വന്നു കിടക്കുന്ന മോളെ കണ്ടത്.
മോളെ വാരിയെടുത്ത് ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് ഓടിയതും അടുത്തുള്ള വീട്ടുകാരൊക്കെ ഓടി എത്തി..
“എന്തു പറ്റി മോളെ…” ആരോ ചോദിച്ചു..
“അയ്യോ ഇത് ജെന്നി വന്നതാ..” എന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങികൊണ്ട് ആരോ പറഞ്ഞു..
“എത്രയും വേഗം ആശുപത്രിയിൽ കൊണ്ട് പോണം.. ഞാൻ ഓട്ടോ എടുത്തിട്ട് വരാം.”
മിഥുൻ…തൊട്ടടുത്ത വീട്ടിലാണ് താമസം. ഓട്ടോ ഡ്രൈവർ ആണ്…
തമ്മിൽ കാണുമ്പോൾ ഒരു ചിരി..
“ചേട്ടൻ ഇല്ലേ ചേച്ചി”എന്നൊരു ചോദ്യം.
അതിനപ്പുറം ഒരു സംസാരത്തിനു പോലും അവൻ നിന്നിട്ടില്ല..
അന്ന് ഹോസ്പിറ്റലിൽ ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്ത് നിന്ന് എല്ലാ സഹായങ്ങളും ചെയ്തു തന്നത് അവനാണ്..പതിയെ പതിയെ അവൻ ഞങ്ങളിലേക്ക് അടുത്തു .
എന്തിനും ഏതിനും ഞങ്ങൾക്കൊരു കൂട്ടായി നിന്നു. ദേവേട്ടനും അവനെ വളരെ ഇഷ്ടമായിരുന്നു.. ദേവേട്ടന് മാത്രം അല്ല.. നാട്ടുകാർക്കും മിഥുൻ പ്രിയങ്കരൻ ആയിരുന്നു.
രാവിലെ ദേവേട്ടൻ പോകുന്ന വഴിക്ക് മോളെ അങ്കനവാടിയിൽ ആക്കും. വൈകുന്നേരം മോളെ വിളിക്കാൻ പോകുന്നത് ഞാനാണ്. അതുവരെ ഞാൻ ഒറ്റക്കാണ്.
അന്ന്…ഏകദേശം പത്തു മണി കഴിഞ്ഞപ്പോൾ മിഥുൻ വീട്ടിലേക്ക് വന്ന്…
“ചേച്ചി….” അവന്റെ വിളികേട്ട് ഞാൻ പുറത്തേക്കിറങ്ങി.
“എന്താ..മിഥുൻ.. നീ ഇന്ന് ഓട്ടോ ഓടാൻ പോയില്ലേ…”
“പോയി ചേച്ചി…ഞാനൊരു ആവശ്യമായി വന്നതാ…
ചേച്ചിയൊന്ന് റെഡിയായി വാ… നമുക്ക് ഹോസ്പിറ്റൽവരെയൊന്ന് പോയിട്ടു വരാം.”
“ഹോസ്പിറ്റലിലോ… എന്തിന്..”
“ചേച്ചി… ദേവേട്ടന് ചെറിയൊരു ആക്സിഡന്റായി…ഹോസ്പിറ്റലിലാണ്..”
“അയ്യോ എന്റെ ദേവേട്ടന് എന്ത് പറ്റി..” കരഞ്ഞുകൊണ്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു …
“പേടിക്കാൻ ഒന്നൂല്ല ചേച്ചി… ചെറിയ മുറുവുകളെ ഉള്ളു.. ഞാൻ കണ്ടിട്ടാ വരുന്നത്… ദേവേട്ടൻ തന്നെയാ ചേച്ചിയെ വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞത്.
ചേച്ചിയെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ഞാൻ മോളെ വിളിക്കാം.”
അവനോടുള്ള വിശ്വാസം കൊണ്ടോ ദേവേട്ടന് എന്ത് പറ്റിയെന്ന ടെൻഷൻ കൊണ്ടോ…ദേവേട്ടനെ ഒന്ന് വിളിക്കാൻ പോലും നിൽക്കാതെ ഇട്ടിരുന്ന ഡ്രെസ്സോടെ ഞാൻ അവന്റെ ഓട്ടോയിലേക്ക് കയറി.
“ഇങ്ങനെ കരയല്ലേ ചേച്ചി…കുഴപ്പമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ…ഇതാ… ഈ വെള്ളം കുടിക്ക്..”
ഓട്ടോ ഓടിക്കുന്നതിനിടയിൽ തന്നെ അവൻ ഒരു കുപ്പി വെള്ളമെടുത്ത് എനിക്ക് തന്നു…ഞാനത് വാങ്ങി കുടിച്ചു…കുറച്ചു സമയം കഴിഞ്ഞതും എന്റെ കണ്ണുകൾ തന്നെ അടഞ്ഞു..
ഉണരുമ്പോൾ ഞാൻ ആൾ താമസമില്ലാത്ത ഏതോ വീട്ടിലായിരുന്നു.
ശരീരത്തിൽ ഒരു ബെഡ് ഷീറ്റ് അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല..
“നീ എഴുന്നേറ്റോ…” മിഥുൻ അടുത്തേക്ക് വന്നു ..
“നീ… നീ എന്നെ എന്താ ചെയ്തത്..”
“നിന്നെപ്പോലൊരുത്തിയെ കൈയ്യിൽ കിട്ടിയാൽ എന്തൊക്കെ ചെയ്യാൻ പറ്റോ അതൊക്കെ ചെയ്തു…
ദാ നോക്ക്..”?അവൻ മൊബൈൽ എനിക്ക് നേരെ നീട്ടി…അതിലെ വീഡിയോ കണ്ടപ്പോൾ ഈ ഭൂലോകം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നുന്ന് തോന്നി..
“ഈ വീഡിയോ കണ്ടാൽ നിന്നെ ഞാൻ മയക്കി കിടത്തിയേക്കുന്നെന്ന് ആർക്കെങ്കിലും തോന്നോ…നിന്നെ ജീവൻ തുല്യം സ്നേഹിക്കുന്ന നിന്റെ ദേവേട്ടൻ പോലും വിശ്വസിക്കില്ല.”
ശരിയാണ്…മുഖത്തിന്റെ ഒരു ഭാഗം മാത്രമേ അതിൽ വ്യക്തമായി കാണുന്നുള്ളൂ…ആരും എന്നെ വിശ്വസിക്കില്ല.
“നിന്നെ കണ്ട അന്നുമുതലുള്ള ആഗ്രഹമാ..ഇതുകൊണ്ട് എല്ലാം തീർന്നു എന്ന് നീ കരുതണ്ട…ഞാൻ പറയുന്നത് അനുസരിച്ചു നിന്നാൽ നിനക്ക് കൊള്ളാം..അല്ലെങ്കിൽ ഈ വീഡിയോ നാട്ടുകാർ മുഴുവൻ കാണും… നാണക്കേട് കാരണം നിന്റെ ദേവേട്ടൻ ആ. ത്മ. ഹ. ത്യ ചെയ്യും.
ഒന്നും ചെയ്യാൻ പറ്റാതെ പൊട്ടികരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…പിന്നെയും പല പ്രാവശ്യം അവൻ വീഡിയോയുമായി വന്നു അവന്റെ ആഗ്രഹങ്ങൾ സാധിച്ചിട്ട് പോയി…
പലവട്ടം മരിക്കാൻ തീരുമാനിച്ചതാണ്..അപ്പോഴൊക്കെ എന്റെ ദേവേട്ടന്റെയും കുഞ്ഞിന്റെയും മുഖമാണ് എന്നെ പിന്നോട്ട് വലിച്ചത്…
“ശില്പ…” ദേവന്റെ വിളിയാണ് അവളെ ഓർമ്മകളിൽ നിന്നുണർത്തിയത്.
*****************
“അവനിനി എന്ന് വരുമെടി…” ശില്പയെ തന്നില്ലേക്ക് അടുപ്പിച്ചുകൊണ്ട് മിഥുൻ ചോദിച്ചു…
അവൾ ഒന്നും മിണ്ടാതെ മേശപ്പുറത്തിരുന്ന് ചെറിയൊരു പെർഫ്യൂം എടുത്ത് അവന്റെ മുഖത്തേക്ക് സ്പ്രേ ചെയ്തു…
“ഡി….”
ദേഷ്യത്തോടെ മിഥുന് അവൾക്ക് നേരെ കൈ ഉയർത്തിയതും അവൾ ബലമായി അവനെ കട്ടിലിലേക്ക് തള്ളിയിട്ടു..
ബോധം വരുമ്പോൾ മിഥുൻ കസേരയിൽ കൈകൾ രണ്ടും കെട്ടി വായിൽ ടെപ്പ് ഒട്ടിച്ചുനിലയിൽ ആയിരുന്നു…അവന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..
അവൻ ശബ്ദമുണ്ടാക്കാൻ ശ്രെമിച്ചെങ്കിലും അത് പുറത്തേക്ക് വന്നില്ല…
“കിടന്ന് പിടക്കാതെ മിഥുനെ….നിന്നെ ഞങ്ങൾ കൊ. ല്ലാ. നൊന്നും പോകുന്നില്ല…” ശില്പയോടൊപ്പം ദേവനും അങ്ങോട്ടേക്ക് വന്നതും മിഥുൻ ഞെട്ടി..
“നീ എന്റെ ഭാര്യയോട് കാണിച്ചതൊക്കെ അവൾ എന്നോട് പറഞ്ഞു….എനിക്കവളെ പൂർണ വിശ്വാസമാണ് മിഥുൻ…അവളൊരിക്കലും എന്നെ ചതിക്കില്ല…
പക്ഷെ നിന്റ ഭീഷണിയിൽ അവൾ നന്നായി പേടിച്ചു…അതാണ് അവളൊന്നും എന്നോട് തുറന്ന് പറയാത്തത്.,..നിന്നെ അനുസരിച്ചത്…
പക്ഷെ ഒരിക്കലും ഞാനൊന്നും അറിയില്ലെന്ന് കരുതിയ നിനക്ക് തെറ്റി…എന്റെ ഭാര്യയുടെ മുഖമൊന്നു മാറിയാൽ എനിക്ക് മനസ്സിലാകും…
അവളെ ഉപദ്രച്ചതിനുള്ള ശിക്ഷ ഞാൻ തരും….അത് വാങ്ങിയിട്ടേ നീ ഇവിടുന്ന് പോകു…”
പറഞ്ഞുകൊണ്ട് ദേവൻ അവന്റെ അടുത്തേക്ക് നടന്നുചെന്ന് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ബ്ലൈ. ഡ് കൊണ്ട് അവന്റെ ജ. ന. നേ. ന്ദ്രിയത്തിൽ മുറിവുകൾ ഉണ്ടാക്കി…
മിഥുൻ വേദന കൊണ്ട് നിലവിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
ദേവൻ അല്പം പുറകിലേക്ക് മാറി മിഥുനിനെ നോക്കി…പിന്നെ തിരിഞ്ഞ് ശില്പയെ നോക്കിയതും അവൾ ഈർക്കിലിന്റെ കനം മാത്രമുള്ളൊരു ഇരു. മ്പ് ക. മ്പി ചൂ. ടാക്കി കൊണ്ട് വന്നു…ദേവൻ അതുവാങ്ങി മു, റു, വുണ്ടായിടത്ത് തന്നെ വെച്ചു..ഒന്നല്ല…പലവട്ടം…
മിഥുന് വേദന കൊണ്ട് പിടഞ്ഞു…ആ നിമിഷം തന്റെ പ്രാണൻ പോയിരുന്നെങ്കിലെന്ന് അവൻ പ്രാർത്ഥിച്ചു…
ദേവനും ശില്പയും റൂമിനു പുറത്തേക്ക് പോയി..അന്നത്തെ പകൽ മൊത്തം ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാതെ മര. ണ. തു. ല്യമായ വേദനയും സഹിച്ച് മിഥുൻ ആ മുറിയിൽ കെട്ടിയിട്ട നിലയിൽ ആയിരുന്നു..
പാതിരാത്രി കഴിഞ്ഞതും ദേവനും ശില്പയും വീണ്ടും അവന്റെ അടുത്തേക്ക് വന്നു..അവരെ കണ്ടതും അവൻ പേടിയോടെ വിറയ്ക്കാൻ തുടങ്ങി…
ദേവൻ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ വായിലെ ടേപ്പ് വലിച്ചൂരി…
“എന്നെ ഇനി ഒന്നും ചെയ്യല്ലേ ചേട്ടാ…ഒന്ന് പറയ് ചേച്ചി എന്നെ ഒന്നും ചെയ്യല്ലേന്ന്.”
“അതെങ്ങനെ ശരിയാകും മിഥുൻ…എന്നെ നീ എന്തൊക്കെ ചെയ്തു…അപ്പോഴൊക്കെ ഞാനും നിന്നോട് ഇതുപോലെ കെഞ്ചിയില്ലേ…അന്നൊക്കെ നീ മൊബൈലിലെ വീഡിയോ കാണിച്ച് എന്നെ പേടിപ്പിച്ചു…ആ സമയത്ത് നിന്റെ മുഖത്ത് വല്ലാത്തൊരു ചിരി ആയിരുന്നല്ലോ മിഥുൻ.. ഇപ്പോ നീ അതുപോലൊന്ന് ചിരിച്ചേ.. കാണട്ടെ….”
“മാപ്പ്…. മാപ്പ്…. ഇനി ഒരിക്കലും ഞാൻ ഒന്നിനും വരില്ല… മാപ്പ്….” അവൻ കണ്ണീരോടെ പറഞ്ഞു..
“മിഥുൻ… ഞങ്ങൾക്ക് നിന്നെ കൊ. ല്ലാനുള്ള ഉദ്ദേശം ഒന്നുമില്ല..പക്ഷെ നീ അനുഭവിക്കണം…. നീ ചെയ്തുകൂട്ടിയതിനുള്ള ശിക്ഷയാണ് ഇത്.
ഇനി ഒരു പെണ്ണിനെ കുറിച്ച് പേടിയോടെ അല്ലാതെ നീ ഓർക്കാൻ പാടില്ല…നിന്റെ മൊബൈൽ ഞാൻ നശിപ്പിച്ചിട്ടുണ്ട്.
പിന്നെ…നിന്റെ ശരീരത്തിൽ ഞാനിപ്പോ കുറച്ച് മ. യ., ക്കു. മ. രുന്ന് ഇൻജെക്ട് ചെയ്യും…വിദ്യാർത്ഥികൾക്ക് മറ്റും നീ വിതരണം ചെയ്യുന്ന സാധനം തന്നെയാ…ഒരിക്കൽ പോലും നീ അത് ഇപയോഗിച്ചിട്ടില്ലെന്ന് എനിക്കറിയാം..പെണ്ണും പണവും മാത്രമാണ് നിന്റെ ല. ഹ. രി…
ഒരു തവണ അതിന്റെ സുഖം നീ കൂടി അറിയണം…നാളെ ബോധം വരുമ്പോൾ നീ തന്നെ പോലീസിനോട് പറയണം മ. യ. ക്ക് മരുന്ന് ഉപയോഗിച്ച് നീ സ്വയം നിന്റെ ശരീരത്തിൽ മു. റിവുകളും പൊ. ളള. ലും ഉണ്ടാക്കിയതാണെന്ന്.
അത് നിനക്ക് എവിടുന്ന് കിട്ടിയതാണെന്നും പറയണം.
ഇനിയുള്ള കാലം നീയും നിനക്ക് ഇതൊക്കെ തരുന്നവന്മാരും ജയിലിൽ കിടക്കണം…
ഞാൻ ഈ പറയുന്നതിൽ എന്തെങ്കിലും മാറ്റം വന്നാൽ നീ അനുഭവിക്കാൻ പോകുന്നത് ഇതിലും കൂടുതൽ ആയിരിക്കും.”
ദേവൻ അവന്റെ ശരീരത്തിൽ മ. യ. ക്ക് മരുന്ന് ഇൻജെക്ട് ചെയ്തു..
നേരം പുലർന്നപ്പോൾ അടുത്ത വീട്ടിലേ ചേച്ചിയാണ് വെപ്രാളത്തോടെ വന്ന് ശില്പയോട് വിവരം പറഞ്ഞത്..
നാട്ടിലെ ആളൊഴിഞ്ഞ ഭാഗത്തുനിന്ന് മിഥുനിനെ കിട്ടി….മ, യ. ക്കു മരുന്നു കു. ത്തിവെച്ച് ശരീരമൊക്കെ സ്വ. യം കീ .റി മു. റി. ച്ച നിലയിൽ ആയിരുന്നു…പോലീസ് അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്രേ…
“അവനെ പറ്റി ഇങ്ങനെയൊക്കെ ആരെങ്കിലും കരുതിയോ മോളെ…നല്ലൊരു പയ്യൻ എന്നല്ലേ നമ്മളൊക്കെ വിചാരിച്ചത്…ഇനി എന്തായാലും കുറെക്കാലം ജെയിലിൽ കിടക്കാം..”
അവരുടെ വാക്കുകൾ കേട്ട് ശില്പ തിരിഞ്ഞ് അകത്തേക്ക് നോക്കി..അവിടെയൊരു മൂളിപ്പാട്ടും പാടി കുഞ്ഞിന് ആഹാരം കൊടക്കുവായിരുന്നു ദേവൻ…

