ഈ പ്രായത്തിൽ അടിച്ചു പൊളിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ നീയൊന്നു വന്നെയെന്ന് പറഞ്ഞു കൂട്ടുകാരി ആദ്യമായി…

Story written by Ammu Santhosh
====================

ഈ പ്രായത്തിൽ അടിച്ചു പൊളിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ നീയൊന്നു വന്നെയെന്ന് പറഞ്ഞു കൂട്ടുകാരി ആദ്യമായി പ, ബിൽ കൊണ്ട് പോയപ്പോൾ നല്ല രസം തോന്നുന്നു ണ്ടായിരുന്നു

നല്ല പാട്ട്

ഡാൻസ്

ആദ്യമായി മ, ദ്യം രുചിച്ചതും അവിടെ വെച്ചായിരുന്നു. എല്ലാം അവളുടെ ചിലവായിരുന്നു

ക്രമേണ അത് ഒരു ശീലമായി

വരാന്ത്യങ്ങളിൽ വീട്ടിൽ പോകാറായി. എന്നുമെന്നും ചിലവ് ചെയ്യാൻ കൂട്ടുകാരി മടിച്ചപ്പോൾ ഓരോന്ന് പറഞ്ഞു വീട്ടിൽ നിന്ന് കാശു മേടിച്ചു തുടങ്ങി. അതും കിട്ടാതായപ്പോഴാണ് തന്നെ തന്നെ വിൽക്കാൻ തുടങ്ങിയത്

യാതൊരു കുറ്റബോധവും തോന്നിയില്ല. കാരണം അതിനും കൂട്ടുകാർ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഇഷ്ടം പോലെ കാശു കിട്ടും. എൻജോയ്മെന്റ് വേറെ

ചുരുങ്ങിയ സമയം മതി.

ആരോടും commitment ഇല്ലാത്ത ജീവിതം ജീവിക്കുമ്പോൾ ആഘോഷങ്ങൾ മാത്രം ആയിരുന്നു മനസ്സിൽ

സൈക്കോളജിസ്റ്റ് വീണ മുന്നിൽ ഇരുന്ന് തന്റെ ജീവിതം പറയുന്ന കൗമാരക്കാരിയെ നോക്കി.

ഇത് പോലെ എത്ര പേര് മുന്നിൽ വന്നിട്ടുണ്ടെന്ന് ഓർത്തു

“ഒരു രാത്രി ഫ്രണ്ടന് വയ്യാത്തത് കൊണ്ട് ഒരു അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് പറഞ്ഞപ്പോൾ ചെന്നു. മുറിയിൽ ഇരുട്ട്. ലൈറ്റ് ഇടാൻ അയാള് സമ്മതിച്ചില്ല. കുറച്ചു പ്രായം ഉള്ള മനുഷ്യൻ ആണെന്ന് മനസിലായി. ഞാൻ നന്നായി കുടിച്ചിട്ടുമുണ്ടായിരുന്നു. അയാളും മ. ദ്യപിച്ചിരുന്നു..

മുറിയിൽ വെളിച്ചം വന്നപ്പോഴാണ് അയാളുടെ മുഖം കണ്ടത്..”

വീണ അനങ്ങാതെ ഒരു സ്ഫോടനം കാത്തു

“അതെന്റെ അച്ഛൻ ആയിരുന്നു. അമ്മ മരിച്ചിട്ട് പതിനേഴു വർഷങ്ങൾ ആയി. അച്ഛനെ കുറ്റം പറയാനും പറ്റില്ല. പക്ഷെ ഞാൻ…അച്ഛൻ അയ്യോ എന്നൊരു നിലവിളിയോടെ മുറിയിൽ നിന്ന് ഇറങ്ങി പോയി.. ഞാൻ അവിടെയിരുന്നു.. ഒരു പ്രേതം പോലെ..സത്യത്തിൽ ഞാൻ എത്രയോ മുന്നേ മരിച്ചു പോയിരുന്നു മാഡം…

ആ കുട്ടി പൊട്ടിക്കരയുന്നത് കണ്ട് വീണയ്ക്ക് സത്യത്തിൽ ഒരു സഹതാപവും തോന്നിയില്ല

“എന്നിട്ട്?”

“എനിക്ക് വീട്ടിൽ പോകാൻ ഭയമായി. പക്ഷെ വീട്ടിൽ നിന്ന് പിറ്റേന്ന് വൈകുന്നേരം ഒരു കാൾ വന്നു. അച്ഛൻ തൂങ്ങി മ. രിച്ചു “

വീണ അതും പ്രതീക്ഷിച്ചു

“ഞാൻ ചെന്നു.. അച്ഛന്റെ ശരീരം പോസ്റ്റ്‌ മാർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ട് വന്നു. എനിക്ക് അതിലേക്ക് നോക്കാൻ കഴിഞ്ഞില്ല.. ഒരു വിധത്തിൽ ഞാൻ നേരം വെളുപ്പിച്ചു. ഇളയവരുണ്ട്. പഠിക്കുന്നു. അച്ഛൻ പോയതോടെ എന്റെ ചുമതല ആയി അവർ “

വീണ ദീർഘമായി ശ്വസിച്ചു

“എത്ര നാളായി?”

“ആറു മാസം “

“ഇപ്പോൾ കുട്ടി എന്ത് ചെയ്യുന്നു?”

“പരീക്ഷ ഒന്നും പാസ്സായില്ല. അത് കൊണ്ട് തന്നെ ആ ജോലി ഒന്നും കിട്ടില്ല. പഴയ പോലെ പണത്തിനായി ശരീരം കൊടുക്കാൻ പേടി. ഇനി മുന്നിൽ വരുന്നത് എന്റെ അനിയന്മാർ ആണെങ്കിലോ.. അതെല്ലാം അവസാനിപ്പിച്ചു..”

“ഇപ്പൊ എന്താ പ്രശ്നം?’

“പഴയ ആൾക്കാർ സ്ഥിരമായി വിളിക്കുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിൽ ആയി ഇപ്പൊ. അവരുടെ കയ്യിൽ ഫോട്ടോകളും വീഡിയോകളും ഉണ്ട്..”

“നമുക്ക് പോലീസിന്റെ സഹായം തേടാം. അല്ലെങ്കിൽ അതൊക്കെ കൊണ്ട് എന്ത് ചെയ്താലും ഒന്നുമില്ല എന്ന് കരുതാം.”

“അവരതൊക്കെ അപ്‌ലോഡ് ചെയ്യമെന്നാ പറയുന്നത് “

“നമുക്ക് അത് ഡീൽ ചെയ്യാം. എനിക്ക് പരിചയം ഉള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുണ്ട്.. വിഷമിക്കണ്ട പോയി കണ്ടാൽ മതി “

അവൾ ഇറങ്ങി പോകുമ്പോൾ ചിറക് കരിഞ്ഞു പോയ ഒരു ചിത്രശലഭത്തിനെ ഓർമ്മ വന്നു

അല്ല സ്വയം എരിച്ചു കളഞ്ഞ ഒരു ശലഭം

കെണികൾ പതിയിരിക്കുന്നതും ചതികൾ ഒളിഞ്ഞിരിക്കുന്നതും ശ്രദ്ധിക്കില്ല. ആഘോഷത്തിനും ആർഭാടത്തിനും പണം കിട്ടാൻ എന്തും ചെയ്യുന്നവർ. ഒടുവിൽ ജീവിതം…

ഇവൾ അതിനെ അതിജീവിക്കില്ലന്ന് അവർക്ക് തോന്നി

പ്രയാസമാണ് ഇത്തരം കെണികളിൽ ചെന്ന് പെട്ടാൽ

നിയമത്തിനു പരിധി ഉണ്ട്. എല്ലാത്തിനും പരിധി ഉണ്ട്

ദിവസങ്ങൾക്ക് ശേഷം പത്രത്തിൽ ട്രെയിൻ തട്ടി മരിച്ച വാർത്തയിലെ പെൺകുട്ടിയുടെ മുഖം നോക്കി ഇരുന്നു അവർ….

ആ കുട്ടി

അതിജീവിച്ചില്ല

ജീവിതം ഒരു സെക്കന്റ്‌ ചാൻസ് പലപ്പോഴും തരില്ലല്ലോ….