Story written by Ammu Santhosh
“വൈഷ്ണവി താൻ ഇയാഴ്ച വീട്ടിൽ പോകുന്നുണ്ടോ?”
റൂം മേറ്റ് സിതാര വന്നു ചോദിച്ചപ്പോൾ. അവൾ വായിച്ചു കൊണ്ടിരിക്കുന്ന ബുക്ക് മടക്കി വെച്ചു
“ഇല്ലല്ലോ എന്താ?”
“എന്റെ കൂടെ ഒന്ന് കൂട്ട് വരുമോ..ഒരാളെ കാണാൻ “
വൈഷ്ണവിക്ക് ചിരി വന്നു
“ഡേറ്റിങ് ആണെങ്കിൽ ഒറ്റയ്ക്ക് പോയ മതി “
“അയ്യോ അതല്ല.. അങ്ങനെ അല്ല. നിനക്ക് അറിയാല്ലോ എനിക്കി മനുഷ്യൻമാരോട് ശരിക്കും മിണ്ടാനൊന്നും അറിയില്ല. അത് കൊണ്ടാണല്ലോ, ഒരു പ്രേമം പോലും സെറ്റ് ആവാതെ ഞാൻ ഇങ്ങനെ മൂത്തു നരച്ചു നിന്ന് പോയത് “
“അതാണ് മോളെ നി ഭാഗ്യവതി ആണെന്ന് ഞാൻ പറയുന്നത്.. എന്തിനാ പ്രേമം? പ്രേമം വലിയൊരു നുണയാണ്. അതിന്റെ വിക്ടിം ആണ് ഞാൻ..പ്രേമിച്ചു കല്യാണം കഴിച്ചു. ഡിവോഴ്സ് ആവുകയും ചെയ്തു. ഒരുപാട് മിടുക്കി ആയാലും എന്നേ പോലിരിക്കും.”
“ഒന്ന്. പൊ. മോളെ.അതിപ്പോ രണ്ടു പേർക്കും ഈഗോ ഉണ്ടായിരുന്നു
അത് പോട്ടെ.. ഇതും ഒരു ഡിവോഴ്സ് ചെയ്ത ആളാണ്.
“അതെന്തിനാ ഡിവോഴ്സ് ചെയ്ത ആള്.. നിനക്ക് ഗവണ്മെന്റ് ജോലി ഇല്ലേ..പിന്നെ വേറെ നല്ലത് കിട്ടിയില്ലേ?”
“എന്റെ കൊച്ചേ വയസ്സ് 27 ആയില്ലേ..ഈ ആൾക്കും same പ്രായം.വീട്ടുകാർ പറഞ്ഞു ഇനി നിന്നാൽ നിന്നു പോകുകയേ ഉള്ളു ന്ന്. ഒരു ധൈര്യത്തിന് വാ കൂടെ “
ഒടുവിൽ വൈഷ്ണവി സമ്മതിച്ചു
ചായക്കടയിൽ അയാളെ നോക്കി ഇരുന്നു അവർ
‘ഇതാണ് ആള് “
വൈഷ്ണവി ഒന്ന് ഞെട്ടി
അയാളും
പെട്ടെന്ന് അവൾ പുഞ്ചിരി വീണ്ടെടുത്തു.
“ഹലോ “
അയാൾ അന്തം വിട്ട് നിൽക്കുന്നു
“എന്റെ ഫ്രണ്ട് ആണ്. വൈഷ്ണവി. ഒരു ധൈര്യത്തിന്.. കൂടെ “
അയാളും പെട്ടെന്ന് സാധാരണ ഗതിയിൽ ആയി
“പേര് വിഷ്ണു അല്ലേ?”
“അതെ “
വൈഷ്ണവി ഒരു കാൾ വന്നിട്ട് പുറത്തേക്ക് പോയി
“ജാതകം ചേർന്നപ്പോൾ തമ്മിൽ കണ്ടു സംസാരിക്കാൻ ഉണ്ടെന്ന് അമ്മ പറഞ്ഞു…തമ്മിൽ സംസാരിക്കുന്നത് നല്ലതല്ലേ. വിഷ്ണുവിന്റെ ഓഫീസ് എവിടെയാ?”
“രണ്ടു കിലോമീറ്റർ ഉണ്ട് “
“സിതാര വൈഷ്ണവിയുടെ കൂടെ ആണോ ജോലി ചെയ്യുന്നത് “
“അല്ല. അവള് ബാങ്കില. ഹോസ്റ്റലിൽ എന്റെ റൂമിലാ “
“ഓ..”
ഒന്നിച്ചു ജീവിക്കുമ്പോൾ ജോലിക്ക് പോകാൻ എനിക്ക് വയ്യാന്നു പറഞ്ഞു നടന്ന പെണ്ണാണ്..ഡിവോഴ്സ് കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു
“എന്താ സംസാരിക്കാൻ ഉണ്ടെന്ന്?”
സിതാര ചോദിച്ചു
“ആക്ച്വലി എനിക്ക് എന്റെ ആദ്യത്തെ ഭാര്യയെ ഇത് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല സിതാര. ഞങ്ങളുടെ ലൈഫ് ഒരു ഫ്ലോപ്പ് ആയിരുന്നു. ലവ് മാര്യേജ് ആയിരുന്നു..ചെറുപ്പം. രണ്ടു പേർക്കും ജോലി ഇല്ല. വീട്ടിൽ ആർക്കും അവളെ ഇഷ്ടം അല്ല.. അവളുടെ തന്റേടം നിറഞ്ഞ സംസാരം. എടുത്തു ചാട്ടം.. എല്ലാം കൂടി മടുത്തിട്ട് ഡിവോഴ്സ് ആയതാ.. പക്ഷെ..”
സിതാരയ്ക്ക് അയാളോട് സ്നേഹം തോന്നി
സത്യസന്ധത ഉള്ളവനാണ്
നല്ല ആളാണ്
“സമയം കുറച്ചു കൂടെ വേണം എനിക്ക്..ഇനിയൊരു ലൈഫ് എല്ലാം മറന്ന്. ജീവിക്കാൻ കുറച്ചു കൂടെ ടൈം
കല്യാണം കുറച്ചു വൈകിയാൽ കുഴപ്പം ഉണ്ടോ?”
“ഹേയ്…”
“ക്ഷമിക്കണം. എന്നോട്.. നഷ്ടം ആകുമ്പോൾ മാത്രം തിരിച്ചറിയുന്ന ഒരു നഷ്ടം ഉണ്ട്. ഭയങ്കര deep ആയ ഒരു മുറിവ് പോലെ.. ഉണങ്ങി വരുന്നേയുള്ളൂ.”
“സാരമില്ല.. ഇതിനുള്ളിൽ വേറെ സെറ്റ് ആലോചന വന്നാൽ ഞാൻ നോക്കുന്നതിൽ വിരോധം ഇല്ലല്ലോ “
സിതാര ചോദിച്ചു
“ഇല്ല “
വൈഷ്ണവി അരികിൽ വന്നു
“സോറി കേട്ടോ.. അമ്മയായിരുന്നു
കഴിഞ്ഞ ഞായറാഴ്ച വന്ന. പ്രൊപോസൽ ഫിക്സ് ആയി “
വിഷ്ണുവിന്റെ മുഖം വിളറുന്നത് വൈഷ്ണവി ഗൂഢമായി ശ്രദ്ധിച്ചു
“ആണോ.. അഭിനന്ദനങ്ങൾ മുത്തേ “
“ശരി.. വിളിക്കാം “
സിതാര എഴുനേറ്റു.
അവർ പോകുന്നത് വിഷ്ണു നോക്കിയിരുന്നു
ഡിവോഴ്സ് കഴിഞ്ഞു ആയിരം തവണ ഈ ഭ, ദ്രകാ, ളിയെ വിളിച്ചു. കേൾക്കണ്ടേ, എടുക്കണ്ടേ, നാശം പിടിക്കാൻ. വേറെ നഗരത്തിൽ പോകുകയും ചെയ്തു. ഇപ്പോൾ ദേ മുന്നിൽ. മറക്കാനും പറ്റുന്നില്ല
പിന്നെ കണ്ടതോ. വേറെ ഒരുത്തിയെ കല്യാണം ആലോചിച്ചു വന്ന സിറ്റുവേഷനിലും
വൈഷ്ണവി സിതാരയുടെ മുഖത്ത് നോക്കി
“എന്താ വലിയ ആലോചന?”
“അല്ല മോളെ ഞാൻ ആലോചിച്ചു പോകുകയാണ്.. ആണുങ്ങൾ പാവങ്ങൾ ആണ് ട്ടോ “
“അതെന്താ?”
“ഇപ്പോൾ വന്ന അയാളില്ലേ. അയാൾക്ക് വൈഫ് നെ മറക്കാൻ പറ്റിയിട്ടില്ല എന്ന്
കുറച്ചു സമയം കൂടെ ചോദിച്ചു. ഞാൻ പറഞ്ഞു വേറെ നല്ല ആലോചന വന്നാൽ ഞാൻ സെറ്റ് ആകുമെന്ന് “
വൈഷ്ണവി മറ്റെന്തോ ആലോചിച്ചു നടക്കുകയായിരുന്നു
“നിന്റെ കല്യാണം ഉടനെ കാണുമല്ലേ?”
“ഞാൻ അത് വെറുതെ പറഞ്ഞതല്ലേ.. എനിക്കും അതെ പോലെയാണ്.. ആ മനുഷ്യനെ അങ്ങോട്ട് മറക്കാൻ വയ്യ..ഈ സമയവും കടന്നു പോകും “
പക്ഷെ സമയം അങ്ങനെ വേഗമൊന്നും കടന്ന് പോയില്ല
വിഷ്ണുവും വൈഷ്ണവിയും ഒരു കാലത്തു ചെയ്തതെല്ലാം ശരി കരുതിയതെല്ലാം തെറ്റ് ആയിരുന്നു. അവർക്ക് അത് മനസിലായി
പക്ഷെ വീണ്ടും ഒരു ശിശിരകാലം കടന്ന് പോയി
പ്രളയം പോലെ വീണ്ടും പ്രണയം വന്നു അവരെ മൂടി. അവർ അവരുടേത് മാത്രം ആയി
പക്ഷെ എല്ലാവർക്കും ജീവിതം ഒരു സെക്കന്റ് ചാൻസ് കൊടുക്കില്ല. അവർ ഭാഗ്യമുള്ളവരായിരുന്നു. അത് കൊണ്ടു മാത്രം അത് കിട്ടി

