അമ്മാളു നീയ് ഇങ്ങനെ ഒക്കെ എന്നോട് സംസാരിക്കാൻ ഉള്ള കാരണം എന്താണ്ന്നു അറിയാമോ……
അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് വിഷ്ണു ചോദിച്ചു….
എന്താണ് എന്ന് അറിയുവാൻ വേണ്ടി അവൾ അവനെ ഒന്ന് നോക്കി…
“നിന്റെ ഈ ക, ടിച്ചാൽ പൊട്ടാത്ത പ്രായം…. ഓടി കളിച്ചു നടക്കേണ്ട പ്രായത്തിൽ അപ്പനും അമ്മയും പിടിച്ചു മകളെ കെട്ടിച്ചു വിട്ടതിന്റെ ദോഷം ആണ് ഈ കാണുന്നത് ഒക്കെ… നീ ഇപ്പോളും സ്വപ്ന ലോകത്തു തന്നെയാണ്.അതാണ് ഇതുപോലെ ഓരോ ഡയലോഗ് അടിക്കുന്നത്…ഇമ്മാതിരി കൂതറ വാചകം അടിച്ചു നടക്കാതെ ദയവ് ചെയ്തു നാലക്ഷരം വായിച്ചു പഠിച്ചു എന്തെങ്കിലും ജോലി മേടിച്ചു സ്വന്തം കാലിൽ ജീവിക്കാൻ നോക്ക്.. അങ്ങനെ ആയാൽ നിനക്ക് തന്നെയാണ് അതിന്റെ ഗുണവും കിട്ടുന്നത് .”
തന്നെ നോക്കി ഗൗരവത്തിൽ പറയുന്നവനെ അമ്മാളു തുറിച്ചു നോക്കി.
“ഇതൊക്കെ എനിക്ക് മനസിലാകും ഏട്ടാ, പഠിക്കണം, ജോലി മേടിയ്ക്കണമ്, ഇതൊക്ക തന്നെയായിരുന്നു എന്റെയും ആഗ്രഹം, ഏട്ടൻ പറഞ്ഞ ഒരു കാര്യം സത്യമാണ്,കളിച്ചു നടക്കേണ്ട പ്രായത്തിൽ എന്റെ മാതാപിതാക്കൾ ചെയ്ത അവിവേകത്തിന്റെ പരിണിത ഫലം ആയിട്ട് ആണ് ഞാൻ ഇന്ന് ഇവിടെ ഏട്ടന്റെ ഒപ്പം പോലും ഇരിയ്ക്കുന്നത്….പിന്നെ അതിനേക്കാൾ ഒക്കെ ഉപരിയായിട്ടു ഉള്ള മറ്റൊരു കാര്യം കൂടി ഉണ്ട് കേട്ടോ, പരസ്പരം ഇഷ്ട്ടം…..രണ്ടാളും തമ്മിൽ അങ്ങനെ ഒരു ഇഷ്ട്ടം ഇല്ലെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ലന്നേ….ആഹ് ഇനി ഇപ്പൊ ഇതൊന്നും പറഞ്ഞു ഏട്ടനെ ബുദ്ധിമുട്ടിയ്ക്കുന്നില്ല കേട്ടോ, എന്നെ സ്നേഹിക്കണം എന്നോ അംഗീകരിക്കണം എന്നോ ഒന്നും ഞാൻ ഒട്ട് പറയുന്നുമില്ല….വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ നോവിച്ചിട്ടുണ്ടെങ്കിൽ മാപ്പ്..
പതറാതെ, ഇടാറാതെ തന്നെ നോക്കി ഒരു പുഞ്ചിരിയോട് കൂടി പറയുന്നവളെ വിഷ്ണു അല്പം നിമിഷം നോക്കി നിന്നു…
“പോകാം “
അമ്മാളു ചോദിച്ചതും അവൻ മെല്ലെ തല കുലുക്കി.
എന്നിട്ട് വണ്ടി മുന്നോട്ട് എടുത്തു.
പിന്നീട് ഉള്ള യാത്രയിൽ ഉടനീളം അമ്മാളു പുറത്തേക്ക് കണ്ണും നട്ടു ഇരുന്നു.
വിഷ്ണു ഇടയ്ക്കു എല്ലാം നോക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അമ്മാളു അതൊന്നും അറിയുന്നു പോലും ഇല്ലായിരുന്നു
ഇടയ്ക്ക് ഒരു തവണ ഷീലാമ്മ ആണെങ്കിൽ വിഷ്ണുവിനെ ഫോൺ വിളിച്ചു.
അര മണിക്കൂറിനുഉള്ളിൽ എത്തും എന്നു അവൻ അവരെ അറിയിച്ചു
ഒരു ബേക്കറിയിൽ വണ്ടി നിറുത്തിയ ശേഷം വിഷ്ണു ഇറങ്ങി ചെന്ന് കുറേ സ്വീറ്റ്സ് ഒക്കെ മേടിച്ചു, അമ്മ പറഞ്ഞതിന് പ്രകാരം ആയിരുന്നു. ഒപ്പം ഒരു ഡയറി മിൽക്ക് കൂടി വാങ്ങി.
തിരികെ എത്തിയ ശേഷം അവൻ അതെടുത്തു അവളുടെ നേർക്ക് നീട്ടി.
“എനിക്ക് ഇതൊന്നും അത്രയ്ക്ക് ഇഷ്ട്ടം അല്ലന്നേ…അങ്ങനെ കഴിക്കാറും ഇല്ല, പിന്നെ ഏട്ടൻ പിള്ളേർക്ക് ഒക്കെ മേടിച്ചു കൊടുത്തത് കണ്ടപ്പോൾ വെറുതെ കുശുമ്പ് കാണിച്ചു കഴിഞ്ഞ ദിവസം അങ്ങനെ ഒക്കെ പറഞ്ഞത്… ഇനി മേടിച്ചു തരേണ്ട കേട്ടോ…”
തന്റെ ബാഗിലെക്ക് തിരുകി വെച്ച ശേഷം അമ്മാളു, അവനെ നോക്കി പറഞ്ഞു.
“നിനക്ക് പിന്നെ എന്താണ് ഇഷ്ട്ടം ഉള്ളത്…. അത് മേടിയ്ക്കാം….”
ആദ്യം ആയിട്ട് ആയിരുന്നു വിഷ്ണുവിൽ നിന്നു അങ്ങനെ ഒരു ചോദ്യം അമ്മാളുവിന്റെ നേർക്ക് വന്നത്..
ഒരു നിമിഷം അവൾ മൗനം പൂണ്ടിരുന്നു.
“ഏത് ചോക്ലേറ്റ് ആണെന്ന് “
വിഷ്ണു വീണ്ടും ചോദിച്ചു.
“എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഇഷ്ടങ്ങൾ ഒന്നും തന്നെയില്ല, എന്റെ വീട്ടിൽ ഉണ്ടാക്കുന്നത് എന്തും കഴിക്കും എന്നല്ലാതെ അതില് വേറൊരു പ്രേത്യേകതയും ഇല്ല “
അവൾ പറഞ്ഞതും പിന്നീട് വിഷ്ണു ഒന്നും ചോദിക്കാനും മുതിർന്നില്ല.
ഒരു വലിയ ഇരു നില മാളികയുടെ മുന്നിൽ വന്നു വിഷ്ണുവിന്റെ കാറ് നിന്നു.
“ഇതാണ് ഷീലാമ്മയുടെ വീട്.,,”
അവൻ പറഞ്ഞതും അമ്മാളു തല കുലുക്കി.
ആഡംബരം വിളിച്ചോതുന്ന ഒരു സൗധം ആയിരുന്നു അത്.
അല്പം എന്നല്ല നന്നായി മടിച്ചാണ് അവൾ വണ്ടിയിൽ നിന്നു ഇറങ്ങിയത്.
ഷീലാമ്മ…. ഒപ്പം ജാനകിഅപ്പച്ചിയും,. രണ്ടാളും കൂടി ഉമ്മറത്തേക്ക് വന്നതും അമ്മാളുവിനെ വിറച്ചു..
ഇനി എന്തൊക്കെ കുത്തു വാക്കുകൾ കേൾക്കണം…..
ഈ കൊച്ചിനോട് ഞാൻ പല തവണ പറഞ്ഞത് ആണ്, ഇങ്ങനെ മുഖം കുനിച്ചു നടക്കരുത് എന്നു… ഇതെന്താ അനുസരിക്കത്തത്…
ജാനകിഅപ്പച്ചി ശബ്ദം ഉയർത്തിയതും അമ്മാളു മുഖം ഉയർത്തി..
വിഷ്ണുവിനെ കെട്ടിപിടിച്ചു കൊണ്ട് ഇരുവരും മാറി മാറി മുത്തം കൊടുക്കുന്നുണ്ട്..
“ജാനകിയപ്പച്ചി എപ്പോ വന്നു..ഇവിടെ ഉണ്ടെന്ന് ഉള്ളത് അറിഞ്ഞില്ലാലോ “
“കുറച്ചു മുന്നേ എത്തിയത്, ഷീല പറഞ്ഞിരുന്നു ഇന്ന് ഇവിടെ, നിങ്ങൾക്ക് രണ്ടാൾക്കും വിരുന്നു കൊടുക്കുന്ന കാര്യം.. കാലത്തെ ഉണർന്നപ്പോൾ തോന്നി, എന്നാൽപ്പിന്നെ ഇന്ന് ഇവിടെ വന്നു മോനേ ഒക്കെ ഒന്ന് കാണാം എന്ന്….’
അതീവ വാത്സല്യം വാരി വിതറി ആയിരുന്നു അപ്പച്ചിമാരുടെ സംസാരം.
വിശേഷങ്ങൾ ഒക്കെ പരസ്പരം പങ്കുവയ്ക്കുകയാണ് എല്ലാവരും ചേർന്ന്.
താനെന്നൊരാൾ അവിടെ ഉണ്ടെന്നുള്ള ഒരു തോന്നൽ പോലും ആർക്കും ഇല്ലെന്ന് അമ്മാളുവിനു തോന്നി.
വിഷ്ണുവിന്റെ അരികിലായി, സെറ്റിയിൽ അമർന്നിരിക്കുകയാണ് അമ്മാളു.
രണ്ടാൾക്കും കുടിക്കുവാനായി ഉള്ള ഇളനീരും ആയിട്ട് അകത്തുനിന്നും ഒരു ചേച്ചി ഇറങ്ങിവന്നു..
സെർവെന്റ് ആണെന്ന് അമ്മാളുവിന് മനസ്സിലായി.
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അമ്മാളു ഇളനീര് കയ്യിലെടുത്തു.
വല്ലാത്ത ദാഹം ഉണ്ടായിരുന്നതിനാൽ ഒറ്റ വലിക്ക് തന്നെ അവൾ കുടിച്ചു തീർക്കുകയും ചെയ്തു.
ഷീലമ്മയുടെ ഭർത്താവിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ് വിഷ്ണു.
ജാനകിയമ്മയുടെ അടിമുടിയുള്ള നോട്ടം പലതവണ മാളുവിനെ തേടിയെത്തി.
പലപ്പോഴും താൻ ചൂളി പോവുകയാണെന്ന് അവൾക്ക് തോന്നി.
“ലേശം തടി വച്ചു എന്ന് തോന്നുന്നു അല്ലേ ഷീലെ “
ഇടയ്ക്ക് ഒരു തവണ ജാനകിയെപ്പറ്റി മാളുവിനെ നോക്കി പറഞ്ഞു
“ലേശം ഒന്നുമല്ല,,,അത്യാവശ്യം നന്നായിട്ടുണ്ട്… വിവാഹത്തിന് കണ്ടപോലെ അല്ലല്ലോ, ഒന്നും മിനുങ്ങീട്ടൊക്കെ ഉണ്ട് ” അത് കേട്ട് ഷീല മറുപടി പറഞ്ഞത്, തൊട്ടപ്പുറത്തെ റൂമിലിരുന്ന് വിഷ്ണുവും കേട്ടു.
“എന്തായാലും ജാതക ദോഷം കൊണ്ട് ഗുണമായത് ഇയാൾക്കാണ്, ചുളുവിലെ നല്ല ഒന്നാന്തരം ഒരു പയ്യനെയും കിട്ടി, ഒപ്പം ഇട്ടു മൂടുവാൻ ഉള്ള സ്വത്തും “
ജാനകി പുച്ഛിച്ച് ചിരിച്ചത് കണ്ടില്ലെന്നു നടിച്ച് അമ്മാളു അനങ്ങാതെ ഇരുന്നു.
“നിന്റെ ജാതകത്തിൽ ഇങ്ങനെയൊക്കെ ദോഷങ്ങൾ ഉള്ളത് തന്നെ ആയിരുന്നോ, അതോ പ്രഭയും നിന്റെ വീട്ടുകാരും ഇറക്കിയ നാടകം വല്ലതുമാണോ “
എടുത്തടിച്ചത് പോലെ ജാനകി ചോദിച്ചു.
മറുപടിയൊന്നും പറയാതെ കൊണ്ട് അമ്മാളു തലകുനിച്ചു ഇരുന്നു.
“ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്, പിന്നെ, ഇത്രയും വലിയൊരു ജാതകദോഷം ഗുണമായി വന്നത് ഇവളുടെ യോഗം, ഇല്ലെങ്കിൽ നമ്മുടെ, രവിയേട്ടന്റെ മകൾ വേണി ഇന്നിവിടെ വിഷ്ണുവിന്റെ ഒപ്പം വന്നേനെ അല്ലേ ചേച്ചി. ആ കൊച്ചിന് ആണെങ്കിൽ നല്ല വിഷമo കാണും “
ജാനകിയപ്പച്ചിയെ നോക്കി ഷീലാമ്മ പറഞ്ഞപ്പോൾ അമ്മാളുവിന്റെ ഉള്ളം തേങ്ങി.
പോകാൻ ലേശം ധൃതി ഉണ്ടെന്നും പറഞ്ഞ് വിഷ്ണു, എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.
ഒരുവേള അമ്മാളുവിന്റെ മിഴികളുമായി അവന്റെ മിഴികൾ കോർത്തു.
നിസ്സഹായയായി തന്നെ നോക്കുന്ന അമ്മാളുവിനെ കണ്ടതും അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ പോലെ ആയിരുന്നു.
ഊണ് കഴിക്കുവാനായി ഇരുവരെയും ഡൈനിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഷീലാമ്മയും ഹസ്ബന്റും ചേർന്നായിരുന്നു..
നോൺവെജ് വിഭവങ്ങൾ മാത്രമായിരുന്നു മേശമേൽ നിരന്നത്.
അത് കണ്ടതും അമ്മാളുവിന് ഓക്കാനിക്കാൻ തോന്നി.
വെജിറ്റേറിയൻ കറികൾ ആയിട്ട് ആകെ ഉണ്ടായിരുന്നത്, പുളിശ്ശേരിയും കാബേജ് തോരനും ആയിരുന്നു.
അത് രണ്ടും കൂട്ടി അമ്മാളു ഒരു പ്രകാരത്തിൽ കുറച്ചു ചോറ് കഴിച്ചു തീർത്തു.
വേഗം എഴുന്നേറ്റ് കൈ കഴുകിയിട്ട് വീണ്ടും പഴയപടി സെറ്റിയിൽ പോയി ഇരുന്നു.
” പുതിയ കോളേജ് ഒക്കെ എങ്ങനെയുണ്ട് മോൾക്ക് ഇഷ്ടമായോ…”
ഷീലമ്മയുടെ ഭർത്താവ് അവളുടെ അരികിലേക്ക് വന്നു.
“ഉവ്വ് അങ്കിൾ… കുഴപ്പമില്ല “
“ഇനി ഒരു വർഷം കൂടി ഉണ്ടോ, ക്ലാസ് തീരുവാൻ”
“അതേ…. എക്സാം ഒക്കെ കഴിയുമ്പോഴേക്കും ഒരു വർഷം എന്തായാലും എടുക്കും”
“മ്മ്…..മോളുടെ വീട്ടിൽ ഒക്കെ പോയി കാണുമല്ലോ അല്ലേ, എല്ലാവരും സുഖമായിരിക്കുന്നോ”
“ഉവ്വ്…..”
അവൾ പുഞ്ചിരിച്ചു..
ഈ വീട്ടിലെ കുറച്ചെങ്കിലും മനുഷ്യപ്പറ്റുള്ളത് ഷീലാമ്മയുടെ ഭർത്താവിന് ആണെന്ന് അമ്മാളു ഓർത്തു.
ഭാഗം 38
“അമ്മാളു വീട്ടിൽ ഒക്കെ പോയി കാണുമല്ലോ അല്ലേ, അച്ഛനും അമ്മയും ഒക്കെ സുഖമായിരിക്കുന്നോ”
“ഹ്മ്മ്, ഇന്നലെ ഞാൻ ഒന്ന് പോയിരുന്നു, എല്ലാവരും സുഖമായിട്ടിരിക്കുന്നങ്കിൾ…”
ഷീലാമ്മയുടെ ഭർത്താവ് വളരെ നല്ലയൊരു മനുഷ്യൻ ആണെന്ന് അമ്മാളുവിന് തോന്നി.
അയാളോട് സംസാരിച്ചപ്പോൾ ആയിരുന്നു അമ്മാളുവിന് കുറച്ചെങ്കിലും ആശ്വാസം തോന്നിയത്.
അപ്പച്ചിമാരുടെ കഥകൾ തീരുന്നേയില്ല…വിഷ്ണുവിനോട് പിന്നെയും പിന്നെയും പഴങ്കഥകളുടെ, കെട്ടു തുറക്കുകയാണ് അവര്.
അമ്മാളു എഴുന്നേറ്റു പോയതിനുശേഷം പത്തിരുപത് മിനിറ്റ് കൂടി എടുത്തു വിഷ്ണു കഴിച്ചെഴുന്നേറ്റ് വരുവാൻ.
എല്ലാവരും കൂടി സ്വീകരണം മുറിയിലേക്ക് വന്നപ്പോൾ ആയിരുന്നു വിഷ്ണുവിന്റെ ഫോൺ റിങ്ങ് ചെയ്തത്.
പോക്കറ്റിൽ നിന്നും അതെടുത്ത് നോക്കിയതും രവി അങ്കിൾ ആയിരുന്നു..m
” ഹലോ രവിഅങ്കിൾ, ഞാനിവിടെ ഷീലാമ്മയുടെ വീട്ടിലാണ് എറണാകുളത്ത്, അതെയതെ, ഷീലാമ്മ ഇന്ന് ഞങ്ങൾക്ക് വിരുന്ന് വെച്ചതായിരുന്നു,ഉവ്വ് ഇറങ്ങാൻ തുടങ്ങുവാ, അങ്കിളേ വെറുതെ വിളിച്ചതാണോ…. അതെയോ, എന്നാൽ പിന്നെ അങ്കിൾ വെറുതെ അവിടെ വരെ ഡ്രൈവ് ചെയ്തു വരണ്ട ഞങ്ങൾ അതുവഴി വരാം, വേണിയെ കൂട്ടിക്കൊണ്ടു പൊയ്ക്കോളാം…. ഹ്മ്മ്.. ഓക്കേ ഓക്കേ… ആഹ് അത് ഒന്നും കുഴപ്പമില്ലന്നേ… താമസിയാതെ ഞാൻ ഇവിടെ ഇറങ്ങും, അവിടേക്ക് എത്തിക്കോളാം,ആ ലൊക്കേഷൻ ഒന്ന് സെന്റ് ചെയ്താൽ മതി, പുതിയ വീട്ടിൽ ഞങ്ങൾ വന്നിട്ടില്ലല്ലോ..
കുറച്ച് സമയം രവിയോട് സംസാരിച്ച ശേഷം വിഷ്ണു ഫോൺ കട്ട് ചെയ്തു.
“ആരാടാ മോനേ, നമുടെ കളരിക്കലെ രവി ശങ്കർ ആണോ അത് “
ജാനകിയമ്മ ചോദിച്ചതും വിഷ്ണു തലയാട്ടി കൊണ്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ടു.
” വേണിയുടെ പഠിത്തമൊക്കെ കഴിഞ്ഞു, അവൾ പ്രാക്ടീസ് ചെയ്യാനായി കയറുന്നത് നമ്മുടെ മെട്രോ ഹോസ്പിറ്റലിൽ ആണ്, ഞാൻ കാലത്തെ കോളജിലേക്ക് പോകുന്നത് മെട്രോയുടെ മുന്നിലൂടെയാണ്, കഴിഞ്ഞദിവസം അങ്കിളും ഫാമിലിയും നമ്മുടെ വീട്ടിൽ എത്തിയിരുന്നു, വിവാഹത്തിന്റെ സമയത്ത് അവർ ന്യൂസിലാൻഡിൽ ആയിരുന്നല്ലോ, അതുകൊണ്ട് നാട്ടിലെത്തിയ ശേഷം വന്നതായിരുന്നു, അപ്പോഴാണ് അറിയുന്നത് എനിക്ക് പുതിയ കോളേജിലേക്ക് ജോലി കിട്ടിയ വിവരമൊക്കെ. വേണി അവിടെ ഒരു ഹോസ്റ്റലിൽ പിജി ആയിട്ട് നിൽക്കുവാൻ ആയിരുന്നു, ഞാൻ എല്ലാ ദിവസവും, പോകുന്നത് ഹോസ്പിറ്റലിന്റെ മുന്നിലൂടെ ആണെന്ന് അറിഞ്ഞതും, എന്നാൽ പിന്നെ വേണിയോട് നമ്മുടെ വീട്ടിൽ നിന്ന് ജോലിക്ക് പോകുവാൻ, അച്ഛനും അമ്മയും ഒക്കെ പറഞ്ഞു”
” അത് നല്ല കാര്യമാണ് മോനെ, നമ്മുടെ വീട് ഉള്ളപ്പോൾ ആ കുട്ടി എന്തിനാ വെറുതെ ഹോസ്റ്റലിൽ നിൽക്കുന്നത്. “
പെട്ടെന്ന് ജാനകിയമ്മ പറഞ്ഞു.
“ഹ്മ്മ്…..അവൾക്ക് നാളെ മുതൽ ജോയിൻ ചെയ്യണമത്രേ, അതു പറയാൻ ആയിട്ട് അങ്കിൾ വെറുതെ വിളിച്ചതാണ്, അച്ഛനെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആണെന്ന്, ഞാൻ ഇവിടെ ഉണ്ടെന്നുള്ള വിവരം അറിഞ്ഞപ്പോൾ, അവരുടെ വീട്ടിലേക്കും ജസ്റ്റ് ഒന്ന് വരാൻ പറഞ്ഞു.
“ഹ്മ്മ്. ഒന്ന് കേറിയിട്ട് പോ, ഒപ്പം വേണി മോളെയും കൊണ്ട് പോകാം അല്ലേ മോനേ “
ഷീലാമ്മ പറഞ്ഞതും വിഷ്ണു തലകുലുക്കി.
“വേണി നല്ലൊരു കുട്ടിയാണ്, എനിക്ക് ആദ്യമായി കണ്ടപ്പോൾ തന്നെ അവളെ ഒരുപാട് ഇഷ്ടമായിരുന്നു, അതുപോലെ അവർക്ക് എല്ലാവർക്കും വിഷ്ണുവിനോട് ഭയങ്കര താല്പര്യമാണ്, മകളെ കെട്ടിക്കുകയാണെങ്കിൽ അത് വിഷ്ണുവിന്റെ ഒപ്പം മാത്രം എന്നായിരുന്നു രവി പറയുന്നത്…എന്ത് ചെയ്യാനാ ഓരോരോ വിധി… “
ജാനകിയമ്മ ഒന്നു നെടുവീർപ്പെട്ടു കൊണ്ട് അമ്മാളുവിനെ പാളി നോക്കി.
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അമ്മാളു അങ്ങനെ തന്നെ ഇരുന്നു.
“എന്നാൽ പിന്നെ നേരം കളയാതെ ഞങ്ങൾ ഇറങ്ങുവാ, ഉത്സവത്തിന് എല്ലാവരും വരില്ലേ”
ഇരിപ്പിടത്തിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് വിഷ്ണു അപ്പച്ചിമാരെ നോക്കി ചോദിച്ചു.
“വരാം മോനെ, വർഷത്തിൽ ഒന്നല്ലേ എല്ലാവരും ഒത്തുകൂടുന്നത് , ഉറപ്പായിട്ടും ഞങ്ങൾ എല്ലാവരും വരുന്നുണ്ട്
ഷീല പറഞ്ഞു
രവിയുടെ വീട്ടിലേക്കും കൂടി കയറണമെന്നും പറഞ്ഞ് വൈകാതെ തന്നെ വിഷ്ണു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
അവനെ കെട്ടിപ്പിടിച്ച് വീണ്ടും സ്നേഹപ്രകടനങ്ങൾ ഒക്കെ നടത്തിയ ശേഷമാണ് ഇരുവരും മടക്കി അയച്ചത്
ജാതക ദോഷത്തിന്റെ കാര്യം പറഞ്ഞ് അമ്മാളുവിനെ അവർ ഒരുപാട് കുത്തി നോവിച്ചു എന്നുള്ളത് വിഷ്ണുവിന് നല്ലോണം അറിയാമായിരുന്നു.
എല്ലാം കേട്ടുകൊണ്ട് അവൻ അപ്പുറത്തെ റൂമിൽ ഉണ്ടായിരുന്നു.
“അമ്മാളു “..
ഗേറ്റ് കടന്ന് ഇറങ്ങിയതും വിഷ്ണു അവളെ വിളിച്ചു.
പെട്ടെന്ന് തന്നെ അവൾ മുഖം തിരിച്ചു വിഷ്ണുവിനെ നോക്കി.
“അവരൊക്കെ ഒരു പ്രത്യേക ടൈപ്പ് ആളുകളാണ്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പോലും ചില നേരത്ത് ആർക്കും അറിയില്ല, അത് ആ രീതിയിൽ തന്നെ കണ്ടാൽ മതി കേട്ടോ , പഴയ ആളുകൾ ആയതുകൊണ്ട് അവർക്ക് ഈ ജാതകവും, ഗ്രഹനിലയും ഒക്കെ വലിയ വിശ്വാസമാണ് “
തിരിച്ചു മറുപടിയൊന്നും പറയാതെ കൊണ്ട് ഒരുതരം നിസ്സംഗ ഭാവത്തിൽ പാവം അമ്മാളു ഇരുന്നു.
“തനിക്ക് വിഷമം ആയോ “
പെട്ടന്ന് അവൻ ചോദിച്ചു.
“മ്ചുo….”
അവൾ ചുമൽ ചലിപ്പിച്ചു.
” പിന്നെന്താ മിണ്ടാത്തത്”
“ഞാനെന്തു പറയാനാണ് ഏട്ടാ, സത്യം പറഞ്ഞാൽ അപ്പച്ചിമാരൊക്കെ പറയുന്നതിൽ എന്താ തെറ്റ്, ഈ ജാതക ദോഷം വില്ലനായി എത്തിയതുകൊണ്ടല്ലേ മേലേടത്ത് തറവാട്ടിലെ മരുമകൾ ആയിട്ട് ഞാൻ അവിടെ എത്തിയത്, ഇല്ലെങ്കിൽ ഏതെങ്കിലും ഒരു കോലോത്ത് കണ്ടേനെ…. “
അതു പറഞ്ഞുകൊണ്ട് അവൾ വിഷ്ണുവിനെ നോക്കി മന്ദഹസിച്ചു.
ഏട്ടന്റെ വീട്ടുകാരും ഇതൊക്കെ വിശ്വസിച്ചത് കൊണ്ടല്ലേ, അല്ലായിരുന്നുവെങ്കിൽ ഏട്ടന്റെ ഇഷ്ടം പോലെ വേണിയെ കൂടെ കൂട്ടാമായിരുന്നു..”
എന്റെ ഇഷ്ടം പോലെ എന്ന് നിന്നോട് ആരാണ് പറഞ്ഞത്?
വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു.
” വിഷ്ണുവേട്ടൻ കഴിഞ്ഞദിവസം എന്നോട് സൂചിപ്പിച്ചിരുന്നല്ലോ, “
“ആഹ് അതൊക്കെ ഓർത്തു കൊണ്ട് ഇരിയക്ക്വാണോ ഇപ്പോഴും “
” ഏയ് അങ്ങനെയൊന്നുമല്ല… ജസ്റ്റ് പറഞ്ഞു എന്ന് മാത്രം…”
പിന്നീട് അമ്മാളു കൂടുതലായി ഒന്നും വിഷ്ണുവിനോട് സംസാരിക്കാനേ പോയില്ല…
രവിയങ്കിളിന്റെ വീട്ടിലെത്തിയപ്പോൾ അമ്മാളു അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു.
അത്രമാത്രം വലിയൊരു ബംഗ്ലാവ്…അതിന്റെ കോമ്പൗണ്ടിലൂടെ 10 മിനിറ്റ് വണ്ടിയോടിച്ച ശേഷമാണ്, കാർ പാർക്കിങ്ങിൽ എത്തിയത്. ഏതോ വലിയൊരു കൺവെൻഷൻ സെന്റർ പോലെയാണ് അവൾക്ക് തോന്നിയത്.
രണ്ട് സെക്യൂരിറ്റി വന്ന ഭവ്യതയോടുകൂടി ഇടതും വലത്തും നിന്നു.. ഇരുവർക്കു ഡോർ തുറന്നു കൊടുത്തു.
വിഷ്ണുവിനെ കണ്ടതും അങ്കിളും ആന്റിയും ഓടിവന്നു.
മോനേ…കേറിവരു…… ആദ്യമായിട്ടാണ് ഇവിടെ വരുന്നത് അല്ലേ….
വിഷ്ണുവിന്റെ വലതു കരം ഗ്രഹിച്ചു കൊണ്ട് രാവിയങ്കിൾ ചോദിച്ചു.
‘അതെ അങ്കിൾ…. കാക്കനാട്ടുള്ള വീട്ടില് ഞങ്ങളെല്ലാവരും വന്നിട്ടുണ്ട്..ഇവിടെ ഇതാദ്യം ആണ്”
പറഞ്ഞുകൊണ്ട് അവൻ സ്വീകരണം മുറിയിലേക്ക് കയറി.
പെട്ടെന്നാണ് അമ്മാളുവിന്റെ കാര്യം ഓർത്ത് അവൻ തിരിഞ്ഞത്.
മടിച്ചു മടിച്ച് പാവം പിന്നാലെ വരുന്നുണ്ട്.
രവിയങ്കിളും ആന്റിയും വിഷ്ണുവിനെ സ്വീകരിച്ചു കേറ്റി കൊണ്ട് വന്നത് അല്ലാതെ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ലയിരുന്നു.
അമ്മാളു…..
വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി.
” വാടോ അകത്തേക്ക് ഇരിയ്ക്കാം “
അവൻ വിളിച്ചതും അമ്മളു തല കുലുക്കി..
തുടരും….

