അമ്മാളു – മലയാളം നോവൽ, ഭാഗം 43 & 44, എഴുത്ത്: കാശിനാഥൻ

ക്ലാസ്റൂമിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു അമ്മാളു.

ഹലോ… എടോ വൈദ്ദേഹി..

അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.

പെട്ടെന്ന് അവൾ തിരിഞ്ഞുനോക്കി…

ഒരു ഫ്രീക്കൻ പയ്യൻ ഓടി വരുന്നുണ്ട്.

സീനിയർ സ്റ്റുഡന്റ് ആണെന്ന് അവനെ കണ്ടപ്പോൾ മനസിലായി.

“താൻ ഇന്ന് ലേറ്റ് ആയോ “

ചോദിച്ചു കൊണ്ട് അവൻ വാച്ചിലേക്ക് നോക്കി.

“ലേശം ലേറ്റ് ആയി”

അവൾ മറുപടിയും കൊടുത്തു.

“ഹ്മ്മ്… എന്നെ മനസ്സിലായോ ഇയാൾക്ക്”

“ഇല്ല ചേട്ടാ….”

“Ok… എന്റെ പേര്, ആരുഷ് എന്നാണ്, ഇവിടെ എം സ് സി കെമിസ്ട്രി ആണ് ചെയ്യുന്നത്… ഫൈനൽ ഇയർ.”

“ഹ്മ്മ്….”

അവൾ തല കുലുക്കി.

“ഇപ്പൊ വന്നത് എന്തിനാണന്നു വെച്ചാൽ ഇയാളോട് ഒന്ന് മനസ് തുറന്ന് സംസാരിക്കുവാൻ വേണ്ടിയാ കെട്ടോ ‘

എന്നോടോ….?

അമ്മാളുവിന്റെ നെറ്റി ചുളിഞ്ഞു.

“ഹ്മ്മ്.. ഇയാളോട് തന്നെ… അമ്മാളു എന്നാണ് അല്ലേ petname “

“ആഹ്.. ആരു പറഞ്ഞു “

“മനസ്സിൽ ഒരുപാട് ഇഷ്ട്ടം ഉള്ള ഒരാളുടെ ഡീറ്റെയിൽസ് ഒക്കെ കളക്ട് ചെയ്യുന്നത് ഒരു പ്രേത്യേക സന്തോഷം അല്ലേ… അതുകൊണ്ടണെന്ന് വെച്ചോ “

“ചേട്ടൻ ഇത് എന്തൊക്കയാ പറയുന്നേ…. എനിക്ക് ഒന്നും മനസിലാകുന്നില്ല….”

അമ്മാളു പറഞ്ഞപ്പോളേക്കും ഫസ്റ്റ് ബെൽ മുഴങ്ങി….

“അമ്മാളു, നമ്മൾക്ക് ഇന്റർവെൽ ടൈമിൽ കാണാം, ബൈ മുത്തേ,, സി യൂ..”

കൈ വീശി കാണിച്ചു കൊണ്ട് ഓടിമറയുന്നവനെ തിരിഞ്ഞു നോക്കിയതും അമ്മാളു കാണുന്നത് കലിപ്പൻ ലുക്കിൽ നിൽക്കുന്ന വിഷ്ണുവിനെ ആയിരുന്നു.

മാളുവിനെ ഒന്ന് അടിമുടി ദേഷ്യത്തിൽ നോക്കിയശേഷം വിഷ്ണു ക്ലാസിലേക്ക് കയറി, പിന്നാലെ അവളും.

അമ്മളുവിനു ആണേങ്കിൽ തന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു.

“എന്റെ കൃഷ്ണ ആ ചെക്കൻ ഇത് എന്തിനുള്ള പുറപ്പാടാണോ, ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ, “

തല പുകഞ്ഞു കൊണ്ടാണ് അവൾ ആ പീരിയഡ് ക്ലാസ്സിൽ ചെലവഴിച്ചത്..

അമ്മാളുവിന്റെ പരിഭ്രമവും, മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒക്കെ അപ്പാടെ ഗ്രഹിച്ചു കൊണ്ട് ആണ് വിഷ്ണു ക്ലാസ്സിൽ നിന്നത്.
അതൊന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ലഎന്ന് മാത്രം..

ഫസ്റ്റ് അവർ കഴിഞ്ഞ് വിഷ്ണു ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി.

അതിനുശേഷം മറ്റൊരു സാറിന്റെ പിരിഡായിരുന്നു.

അമ്മാളുവിന്‌ ആണെങ്കിൽ പഠിപ്പിക്കുന്നത് ഒന്നും തന്നെ ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല.

അത്രയ്ക്ക് ടെൻഷൻ..

നേഹ ഇടയ്ക്ക് ഒക്കെ അമ്മാളുവിനെ നോക്കി, എന്താണ് എന്ന അർഥത്തിൽ.

“പീരിയഡ്സ് ആവാറായി, ചെറിയ ബാക്ക് പെയിൻ ഉണ്ട്,അതിന്റെയാടാ…”

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

ഇന്റർവെൽ ടൈം ആയപ്പോൾ അമ്മാളുവിന്റെ ചങ്ക് ഇടിയ്ക്കാൻ തുടങ്ങി.

ഈശ്വരാ ആ ചെക്കൻ വന്നിട്ട് ഇനി എന്തോ പറയും.. ഓർത്തിട്ട് തല പെരുക്കുകയാണ്.

കുട്ടികൾ എല്ലാവരും നിറയെ ബഹളം വെച്ചുകൊണ്ട്, ക്ലാസിൽ കൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.

അവള് മാത്രം ഒരു മൂലയ്ക്ക് ഒതുങ്ങി കൂടി ഇരിക്കുകയാണ്.

വൈദേഹി… നിന്നെ ഒരു ചേട്ടൻ വിളിക്കുന്നുണ്ട് കേട്ടോ.

നിധില വന്നു പറഞ്ഞത്തും അമ്മാളു മുഖം ഉയർത്തി നോക്കി.

അപ്പോളേക്കും കണ്ടു വാതിൽക്കൽ വന്നു നിൽക്കുന്ന ആരുഷിനെ

അവൾക്ക് എഴുന്നേറ്റു ചെല്ലാതെ ഇരിയ്ക്കാൻ കഴിഞ്ഞില്ല.

“എന്താ ചേട്ടാ… എന്തിനാ എന്നെ കാണാൻ വേണ്ടി വന്നത് “

ഇഷ്ട്ടപ്പെടാത്ത മട്ടിൽ അവൾ ചോദിച്ചു.

“എടോ, എനിക്ക് ഇയാളെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്, ആദ്യം ആയിട്ട് താൻ ഈ കോളേജിന്റെ ഗേറ്റ് കടന്ന് വരുമ്പോൾ, ഞാൻ ദേ ആ കാണുന്ന ഗുൽമോഹർ മരത്തിന്റെ അവിടെ ഇരിപ്പുണ്ടായിരുന്നുന്നു,. ഇയാളെ കണ്ടതും ദേ എന്റെ മനസ്സിൽ ഒരു സ്പർക്ക് ആയിരുന്നു ,, അന്ന് തന്നെ ഞാൻ ഉറപ്പിച്ചു, ഇത് എന്റെ പെണ്ണാണന്നു…. സോ…. വളച്ചു കെട്ടില്ലാതെ പറയുവാടോ… ഐ ലവ് യു…. “

അവൻ പറയുന്നത് കേട്ട് വാ പൊളിച്ചു നിൽക്കുകയാണ് പാവം അമ്മാളു.

“സത്യം,,,,, എനിക്ക് ഇയാളെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്… എന്തൊരു ഐശ്വര്യം ആടോ തന്നെ കാണാൻ….കേരള ബ്യൂട്ടി എന്നൊക്കെ പറഞ്ഞാൽ അത് തന്നെ പോലെ ഉള്ള പെൺപിള്ളേർ ആണ് കെട്ടോ…ഇങ്ങനെ നോക്കി ഇരിയ്ക്കാൻ തോന്നും,”

തന്നെ നോക്കി വാചാലൻ ആകുന്ന ആരുഷിനെ അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു.

എന്നിട്ട് ഷോളിന്റെ അടിയിലായി കിടന്ന താലി മാല വലിച്ചെടുത്തു.

“രണ്ടു ആഴ്ച ആയതേ ഒള്ളു കല്യാണം കഴിഞ്ഞിട്ട്…..കുറച്ചുടെ മുന്നേ കണ്ടു മുട്ടണ്ടത് ആയിരുന്നു ല്ലേ “

ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ അവനെ നോക്കി..

ങ്ങെ… സത്യം ആണോ അമ്മാളു.

പാവം ചെക്കന്റെ കണ്ണ് നിറഞ്ഞു പോയിരുന്ന്.

“കല്യാണം കഴിഞ്ഞെന്ന് ആരെങ്കിലും നുണ പറയുമോ ചേട്ടായി….”

“ശോ… അത് വല്യ കഷ്ട്ടം ആയല്ലോടോ.. “

“ഹ്മ്മ്…. എന്ത് ചെയ്യാനാ, ഈ വിധി എന്നൊക്കെ പറയുന്നത് ഇങ്ങനെയാ “

“എടോ…തന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു.”

“ആള് കാനഡയിൽ ആണ്.ഇപ്പൊ അവധിക്ക് നാട്ടിൽ എത്തിയതാ, ആ ടൈമിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം”

“ഹ്മ്മ്… ഇപ്പൊ പുള്ളിക്കാരൻ സ്ഥലത്തുണ്ടോ”

“ഉണ്ട്. “

“ഒന്ന് ചോദിച്ചു നോക്കിയാൽ തരുമോ ഇയാളെ, പൊന്നുപോലെ നോക്കാമായിരുന്നു,എനിക്ക്, അത്രയ്ക്ക് ഇഷ്ടമായിപ്പോയി കൊച്ചേ “

അത്രമേൽ ആത്മാർത്ഥതയോടു കൂടി തന്നോട് പറയുന്നവനെ അമ്മാളു കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

“ചേട്ടായിക്ക് എന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടുന്നേ….ഇതൊക്കെ വെറുമൊരു അട്രാക്ഷൻ മാത്രം, പോട്ടെ… ബെൽ അടിയ്ക്കാറായി… “

അമ്മാളു പിന്തിരിഞ്ഞു ക്ലാസിലേക്ക് കയറിപ്പോയി…

ആരുഷ് അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു കൊണ്ട് സ്റ്റാഫ് റൂമിന്റെ അകത്തു വിഷ്ണു ഉണ്ടായിരുന്നു.

അമ്മാളു അവനോട് എന്തൊക്കെയോ പറയുന്നുണ്ട് എന്നു അവനു മനസിലായി. പക്ഷെ പിന്തിരിഞ്ഞു നിൽക്കുന്നതിനാൽ ഒന്നും വ്യക്തം അല്ലായിരുന്നു.

ലഞ്ച് ബ്രേക്ക്‌ ടൈമിൽ ആയിരുന്നു വിഷ്ണു അമ്മാളുവിനെ കണ്ടത്.

അപ്പോളൊക്കെ അവള് അതീവ സന്തോഷത്തിൽ ആയിരുന്നു എന്നു അവനു തോന്നി.

ഇതെന്താണ് പെട്ടന്ന് ഇവൾക്ക് ഒരു മനo മാറ്റം….ആരുഷിനെ കണ്ടു കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയത് ആണല്ലോ.. എന്താ പറ്റിയെ…എത്ര ആലോചിച്ചു നോക്കിയിട്ടും അവനു പിടി കിട്ടിയില്ല.

ഒരു പീരിയഡ് കൂടി വിഷ്ണുവിനു അമ്മളുവിന്റെ ക്ലാസിലേയ്ക്ക് ചെല്ലണം ആയിരുന്നു.

നിധിലയോട് എന്തോ തമാശ പറഞ്ഞു കൊണ്ട് ഉറക്കെ പൊട്ടി ചിരിക്കുന്ന അമ്മാളുവിനെയാണ് അവൻ കണ്ടത്..

ദേഷ്യം വന്നിട്ട് അവനെ വിറച്ചു.

സൈലന്റസ്….

കയറി വന്ന പാടെ അവൻ ഡെസ്കിൽ തട്ടി അലറി..

കുട്ടികൾ എല്ലാവരും ഞെട്ടി പോയി..

അത്രമാത്രം ബഹളം പോലും ക്ലാസിൽ ഇല്ലായിരുന്നു. അവൻ അമ്മാളുവിനെ തുറിച്ചു നോക്കി.പെട്ടന്ന് അവൾ മുഖം കുനിച്ചു.

ക്ലാസ്സ്‌ തീർന്ന ശേഷം പാർക്കിങ്ങിലേക്ക് അവന്റെ പാദങ്ങൾ വേഗത്തിൽ ചലിച്ചു.

അമ്മളുവിനെ നേരിട്ട് ഒന്ന് കാണുവാൻ വേണ്ടി ആയിരുന്നു അവന്റെ തത്രപ്പാട്

ഭാഗം 44

ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയതും അമ്മാളു ചെന്നത് ശ്രേയ ടീച്ചറുടെ മുന്നിലേക്ക് ആയിരുന്നു.

വിഷ്ണു സാറിന്റെ ഒപ്പമാണ് അമ്മാളു വരുന്നതും പോകുന്നതും എന്നുള്ള കാര്യം അറിഞ്ഞ് അവളോട് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു ടീച്ചർ.

സ്റ്റാഫ് റൂമിലേക്ക് വെറുതെ ഒന്ന് നോക്കിയതും,വിഷ്ണു അവിടെ ഇല്ലെന്ന് അവൾ മനസ്സിലാക്കി.

“ടീച്ചറെ എന്നാൽ ഞാൻ പൊയ്ക്കോട്ടെ, സാറ് പോയെന്ന് തോന്നുന്നത്”

ഓക്കേ… പൊയ്ക്കോളൂ, സാറിന്നു ഇത്തിരി നേരത്തെ ഇറങ്ങിപ്പോയെന്നു തോന്നുന്നു.

അവർ പറഞ്ഞു.

അകലെ നിന്നും ഓടി പാഞ്ഞു വരുന്ന അമ്മളുവിനെ കണ്ടതും വിഷ്ണുവിന് ദേഷ്യമായി.

സോറി വിഷ്ണുവേട്ടാ, ആ ശ്രേയ ടീച്ചർ ഓരോന്ന് ചോദിച്ചു കൊണ്ട് നിൽക്കുകയായിരുന്നു, അതാണ് ലേറ്റ് ആയതു.

മുൻവശത്തെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറുന്നതിനിടയിൽ വിഷ്ണുവിനോട് പറഞ്ഞു.

“നിനക്ക് തോന്നുമ്പോൾ ഇറങ്ങിവരാനും പോകാനും ഒക്കെ, ആണ് ഉദ്ദേശമെങ്കിൽ വേറെ ആളെ നോക്കിക്കോണം, കേട്ടോ “

കടിപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു.

പെട്ടെന്ന് തന്നെ അമ്മാളു നിശബ്ദയായി.

” നിന്റെ അച്ഛൻ ഏർപ്പാട് ആക്കി തന്ന ഡ്രൈവർ ഒന്നുമല്ല ഞാൻ, കോളേജ് വിട്ടുകഴിഞ്ഞാൽ നേരെ വന്ന് വണ്ടിയിൽ കയറിക്കോണം,അല്ലാതെ തേക്കുവടക്ക് നോക്കി കഥയും പറഞ്ഞു നിന്നാൽ ഉണ്ടല്ലോ,”

അവൻ അമ്മാളുവിനെ നോക്കി പല്ല് ഇരുമ്മി.

ഓന്തിന്റെ നിറം മാറുന്നത് പോലെയാണ്,രാവിലെ ഇറങ്ങി പോയപ്പോൾ എന്തൊരു സ്നേഹം ആയിരുന്നു. ഇപ്പോൾ ദേ വീണ്ടും ശങ്കരൻ തദൈവ….

അവൾ മനസ്സിൽ ഓർത്തു.

“പിന്നെ എന്തായിരുന്നു ഒരു സീനിയർ പയ്യൻ വന്ന് നിന്നോട് കുറെ സമയം എന്തൊക്കെയോ ചോദിക്കുന്നത് കണ്ടല്ലോ”

അല്പ ദൂരം പിന്നിട്ടതും വിഷ്ണു മാളുവിനെ നോക്കി മുഖം തിരിച്ചു കൊണ്ട് ചോദിച്ചു.

അപ്പോഴാണ് അവൾക്ക് ദേഷ്യത്തിന്റെ കാര്യം പിടികിട്ടിയത്.

അങ്ങനെ വരട്ടെ… കൊച്ചു കള്ളൻ…

അവൾ പിറു പിറുത്തു..

“ഏത് പയ്യൻ,,, എനിക്ക് ഒന്നും മനസ്സിലായില്ലല്ലോ”

അവൾ അജ്ഞത നടിച്ചു.

പെട്ടെന്ന് വിഷ്ണു വണ്ടി കൊണ്ടുപോയി റോഡിന്റെ ഓരം നോക്കി ഒതുക്കി നിർത്തി.

എന്നിട്ട് അമ്മാളുവിന്റെ വലതു കൈതുടയിൽ അമർത്തി പിടിച്ചു.

ആഹ്… വിഷ്ണുവേട്ടാ,വിട്ടേ അങ്ങട്, എനിക്ക് വല്ലാണ്ട് വേദനിക്കുന്നു.

അവന്റെ പിടുത്തം മുറുകിയതും പെണ്ണ് ഉറക്ക നിലവിളിച്ചു..

” നീയെന്താടി എന്നെ വെറും പൊട്ടൻ ആക്കിയിരിക്കുകയാണോ, ഞാൻ ചോദിച്ചത് എന്താണെന്ന് നിനക്ക് മനസ്സിലായില്ല അല്ലേ “?

ചോദിച്ചുകൊണ്ട് വിഷ്ണു അല്പം കൂടി അമർത്തിപ്പിടിച്ചു..

“പ്ലീസ് വിഷ്ണുവേട്ടാ,എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ”

അതു പറയുകയും അമ്മാളുവിന്റെ മിഴികൾ നിറഞ്ഞു..

“കണ്ടവൻമാരോട് കിന്നരിച്ചു നിൽക്കുവാനാണോ നീ കോളേജിലേക്ക് വരുന്നത്”?

പെട്ടെന്ന് അവൻ ചോദിച്ചു.

“അതിന് ഞാൻ ആരോടെങ്കിലും കിന്നരിക്കുന്നത് വിഷ്ണുവേട്ടൻ കണ്ടോ,”

“കണ്ടതുകൊണ്ടാണ് നിന്നോട് ചോദിച്ചത്”

“എങ്കിൽ കണക്കായി പോയി, എനിക്കിഷ്ടമുള്ളവരോട് ഞാൻ സംസാരിക്കും, കിന്നിരിക്കും, വേണമെങ്കിൽ പ്രണയിക്കുകയും ചെയ്യും, നിങ്ങൾ കൊണ്ടുപോയി കേസ് കൊടുക്ക്, അല്ല പിന്നെ

അമ്മാളുവും ദേഷ്യത്തിൽ ആയി.

“അതൊക്കെ നിന്റെ ഇഷ്ടം, തടയാനും വരില്ല,പക്ഷേ, ഞാൻ കെട്ടി തന്നഈ താലിയും കഴുത്തിൽ ഇട്ടു കൊണ്ട് ഉള്ള ഏർപ്പാടൊന്നും ഞാൻ അംഗീകരിച്ചു തരില്ല”

പറഞ്ഞുകൊണ്ട് അവൻ അവളുടെ ടോപ്പിന്റെ ഉള്ളിലായി കിടന്ന താലിമാല വലിച്ചു പുറത്തേക്ക് ഇട്ടു.

കെട്ടി തന്നതാണെന്ന് ഉള്ള ചിന്തയൊക്കെ ഉണ്ടോ ഏട്ടന്…അതേതായാലും നന്നായി. ഇതിന്,ഒരു അവകാശി ഉണ്ടോ എന്നുപോലും ഞാൻ ഇടയ്ക്കൊക്കെ ചിന്തിക്കുമായിരുന്നു… എന്തായാലും സന്തോഷമായി കേട്ടോ..

തന്റെ മാറിലെ താലിമാലയിലേക്ക് നോക്കിയാണ് അവൾ അത് പറഞ്ഞത്.

“അതെന്താടി നിനക്ക് സംശയമുണ്ടായിരുന്നോ, ഈ താലിയുടെ അവകാശിയുടെ കാര്യത്തിൽ “

അവൻ അത് ചോദിക്കുകയും അമ്മാളു തന്റെ മിഴികൾ ഉയർത്തി വിഷ്ണുവിനെ നോക്കി.

“എന്നെ നോവിക്കാൻ അല്ലാതെ, ഒരിക്കലെങ്കിലും ഒന്ന് ചേർത്തു പിടിച്ചിട്ടുണ്ടോ, ഒരു വാക്ക് എങ്കിലും സ്നേഹത്തോടെ എന്നോട് സംസാരിച്ചിട്ടുണ്ടോ, എന്റെ എന്തെങ്കിലും ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ടോ, ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി, ഒന്ന് കല്യാണം കഴിച്ചു, ഭാര്യയെ ആണെകിൽ ആജൻമ ശത്രു ആയിട്ടാ ഏട്ടൻ കാണുന്നത്.. എന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഈ ഭാരം ചുമക്കുന്നത്. കാണാൻ സുന്ദരൻ, ആവശ്യത്തിന് വിദ്യാഭ്യാസം, ജീവിതത്തിൽ കൂടെ കൂട്ടണം എന്ന് ആഗ്രഹിച്ച പെണ്ണ് കൈ എത്തും ദൂരത്തു വന്നു..അവളാണെങ്കിൽ ഒരു ഡോക്ടർ… ഇത്രയും ഒക്കെ സൗകര്യം ഉള്ള ആൾ അല്ലേ…എന്നിട്ട് വെറുതെ ഈ അഷ്ടിക്ക് പോലും വക ഇല്ലാത്തവളെ കല്യാണം കഴിച്ചു വിഷ്ണുവേട്ടന്റെ ജീവിതവും നശിപ്പിച്ചു കളഞ്ഞില്ലേ.”

അവളത് ചോദിച്ചതും വിഷ്ണുവിന്റെ പിടുത്തം അയ്ഞ്ഞു.

“ഹ്മ്മ്… ഇത് മാത്രം അറിയാം…ആരും പറഞ്ഞു തരേണ്ട കാര്യം പോലും ഇല്ല..ദേ ഇങ്ങോട്ട് ഒന്ന് നോക്കിക്കേ….”

പറഞ്ഞു കൊണ്ട് അവൾ തന്റെ ചുരിദാറിന്റെ സ്ലീവ് മാറ്റി കാണിച്ചു…

പഠിക്കാത്തതിന് അവളുടെ കൈ യിൽ ഒക്കെയും വിഷ്ണു നുള്ളിപ്പറിച്ച പാടാണ്…

കണ്ടോ… ഇങ്ങനെ ഒക്കെ ചെയ്താൽ വേദനിക്കില്ലേ എനിക്ക്… എന്നിട്ട് എപ്പോൾ എങ്കിലും ഞാൻ വിഷ്ണുവേട്ടനോട് വഴക്ക് കൂടാൻ പോലും വന്നിട്ടുണ്ടോ.. ഇല്ലാലോ..

പിന്നെയും അവൾ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.

വിഷ്ണു അപ്പോളേക്കും വണ്ടി മുന്നോട്ട് എടുത്തിരുന്നു.

ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയ ശേഷം, വിഷ്ണു ഫോൺ എടുത്തു വേണിയെ വിളിച്ചു..

ആഹ്, വെളിയിൽ ഉണ്ട്…എൻട്രൻസ്ന്റെ അടുത്താ… പോരേ പോരേ..

പറഞ്ഞു കൊണ്ട് അവൻ കട്ട്‌ ചെയ്തു.

അല്പം കഴിഞ്ഞതു വേണി ഇറങ്ങി വരുന്നത് ഇരുവരും കണ്ടു.

മുൻ സീറ്റിൽ വിഷ്ണുവിനോടൊപ്പം ഇരിക്കുന്ന അമ്മാളുവിനെ കണ്ടതും വേണിയുടെ ഉള്ളിൽ അമർഷം നിറഞ്ഞു.

അതൊന്നും പുറമെ കാണിക്കാതെ കൊണ്ട് അവൾ പിൻ സീറ്റിലേക്ക് കയറി.

“എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ. ഇഷ്ട്ടം ആയോ വേണിയ്ക്ക്.?

വണ്ടി എടുക്കുന്നതിനിടയിൽ വിഷ്ണു ചോദിച്ചു..

“മ്മ്… കുഴപ്പമില്ല… നോക്കാം “

രാവിലെ തന്നോട് ഒരുപാട് വാചാലയായവൾ ആണ്. ഇപ്പൊ ഒന്ന് രണ്ടു വാക്കിൽ ഒതുക്കി തീർത്തു. കാരണം മനസിലായി എങ്കിൽ പോലും വിഷ്ണു പിന്നീട് ഒന്നും ചോദിക്കാൻ മെനക്കെട്ടില്ല..വീട് എത്തും വരേയ്ക്കും ആരുമാരും കൂടുതൽ ഒന്നും സംസാരിച്ചതുമില്ല.

പ്രഭയും കുട്ടികളും സിറ്റ് ഔട്ടിൽ ഉണ്ട്..

വേണിയും അമ്മാളുവും കൂടി ആയിരുന്നു ആദ്യം കയറി വന്നത്. വേണിയോട് പുതിയ ഹോസ്പിറ്റലിലേ വിവരങ്ങൾ ഒക്കെ എല്ലാവരും ചേർന്നു ചോദിച്ചു.

അവരോട് ഒക്കെ വളരെ കാര്യമായിട്ട് വേണി മറുപടിയും നൽകി. പിന്നെ മാളുവിനോട് ആണെങ്കിൽ വേണിയ്ക്ക് അത്ര താല്പര്യം ഇല്ലായിരുന്നു.

അതുകൊണ്ട് അവൾ ഒരു കേൾവിക്കാരി ആയി നിന്നതേ ഒള്ളു.

വിഷ്ണു കയറി വന്നതും കുട്ടികൾക്ക് ഒക്കെ പതിവ് പോലെ ചോക്ലേറ്റ് കൊടുത്തു.

“ചേച്ചി കഴിച്ചോ,”

ഋഷികുട്ടൻ ചോദിച്ചതും അമ്മാളു തല കുലുക്കി.എന്നിട്ട് മുകളിലേക്ക് പോയി.

ആരു, മിച്ചു… ചായ കുടിച്ചിട്ട് പെട്ടന്ന് കയറി വന്നോണം കേട്ടോ… ഓണം എക്സാം ആവാറായി.

വിഷ്ണു പറഞ്ഞത് കേട്ടതും കുട്ടികൾ മൂവരും ചേർന്ന് തല കുലിക്കി.

അവൻ റൂമിൽ എത്തിയപ്പോൾ അമ്മാളു ഷോൾ ഒക്കെ അഴിച്ചു മാറ്റി വെച്ചിട്ട് കുളിച്ചു മാറുവാൻ ഉള്ളത് എല്ലാം എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോകുകയായിരുന്നു.

അരികിലായി വന്നു നിന്നവനെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം പെണ്ണ് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും അവന്റെ വലം കൈ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *