അരികിലായി വന്നു നിന്നവനെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം പെണ്ണ് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും അവന്റെ വലം കൈ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു.
“ആഹ്, ഇതെന്ത് തോന്നിവാസമാണ് നിങ്ങൾ കാണിക്കാൻ പോകുന്നത്, ഏതുനേരവും ഇങ്ങനെ പിടിക്കാനും മാത്രം നിങ്ങൾക്ക് ലൈസൻസ് ഒന്നും ഞാൻ തന്നിട്ടില്ല കേട്ടോ “
ഗൗരവത്തിൽ പറയുന്നവളെ കണ്ടതും, ഉള്ളിൽ വിരിഞ്ഞ പുഞ്ചിരി സമൃദ്ധമായി ഒളിപ്പിച്ചുകൊണ്ട് വിഷ്ണു ഒന്ന് നോക്കി.
“നീ എനിക്ക് പ്രത്യേകിച്ച് ലൈസൻസ് ഒന്നും നൽകേണ്ട, അതിന്റെ ആവശ്യമൊന്നും തൽക്കാലം എനിക്കില്ല, പിന്നെ എവിടെ വേണേലും തോണ്ടാനും പിടിക്കാനും ഒക്കെയുള്ള അധികാരം ആണ് ദേ ഈ കാണുന്നത്…”
പറഞ്ഞു കൊണ്ട് അവൻ അമ്മാളുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു നിറുത്തി. ശേഷം അവളുടെ താലി മാലയിൽ വിരൽ ചൂണ്ടി.
അമ്മാളു അവനെ അപ്പോളും തുറിച്ചു നോക്കി കൊണ്ട് നിൽക്കുകയാണ്.
“ഇന്ന് കിടക്കുന്നതിനു മുന്നേ, കോളേജിൽ വെച്ചു ആ പയ്യൻ എന്താണ് പറഞ്ഞത് എന്ന് എന്നോട് പറഞ്ഞോണം.. ഇല്ലെങ്കിൽ ഈ വിഷ്ണു ആരാണ് എന്ന് നീ അറിയും “
“ഓഹ് പിന്നെ… വലിയ കാര്യമായി പോയി, അതെ, വിഷ്ണുവേട്ടന്റെ വിരട്ടലൊന്നും എന്റെ അടുത്ത് ചെലവാകില്ല, ഇത് ആള് വേറെയാ “
അവന്റെ മുന്നിൽ അത്രയ്ക്ക് പാവം കളിച്ചു നിന്നിട്ടും യാതൊരു കാര്യവുമില്ല എന്ന് മാളുവിന് തോന്നി.
“ടി “
പെട്ടെന്ന് വിഷ്ണു അവളെ അലറി വിളിച്ചു.
“ഞാനൊരു കോളേജ് സ്റ്റുഡന്റ് ആണ്, എനിക്കവിടെ ഒരുപാട് ഫ്രണ്ട്സ് ഒക്കെ കാണും, പലരും എന്നോട്, സംസാരിക്കും, അതിനിപ്പോ വിഷ്ണുവേട്ടന് എന്താ,”
അതുകൂടി കേട്ടതും വിഷ്ണുവിന് ദേഷ്യമായി.
“അറിയണോ നിനക്ക് “
പറഞ്ഞുകൊണ്ട് അല്പം ബലമായിട്ട് അവൻ അവളെ തന്നിലേക്ക് ചേർത്തു.
“ഹ്മ്മ്….”
ഒന്ന് മൂളിയത് മാത്രം അവൾക്ക് ഓർമ വന്നൊള്ളൂ.
അപ്പോളേക്കും വിഷ്ണു അവളെ എടുത്തു ബെഡിലേക്ക് ഇട്ടിരുന്നു.
“യ്യോ… പ്രഭയപ്പെ… ഓടി വായോ, “
അലറി കൂവാൻ തുടങ്ങിയവളുടെ വായ പെട്ടന്ന് അവൻ പൊത്തി പിടിച്ചു.
അവളുടെ തുടുത്ത അധരം ഒന്ന് തലോടി കൊണ്ട് മുഖം അടുപ്പിച്ചു.
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കും മുന്നേ അവളുടെ മിഴികൾ പിടഞ്ഞു മേല്പോട്ട് ഉയർന്നു.
റോസാദളം പോലുള്ള അവളുടെ അധരം ആഴത്തിൽ നുകരുവാൻ വേണ്ടി തുടങ്ങിയതും ഡോറിൽ ആരോ തട്ടി.
ചെറിയച്ച…..
പുറത്ത് നിന്നും കുട്ടികൾ ആരോ വിളിച്ചതും വിഷ്ണു പെട്ടെന്ന് എഴുനേറ്റ്.
പിന്നാലെ അമ്മാളുവും.
ടോപ് പിടിച്ചു നേരെ ആക്കി ഇട്ട് കൊണ്ട് അവൾ വിഷ്ണുവിന്റെ പിറകിലായി നിന്നു.
“റൂമിലേക്ക് പൊയ്ക്കോളൂ…. ഞാൻ വരുവാ,”
അവൻ വിളിച്ചു പറഞ്ഞു.
ശേഷം തിരിഞ്ഞു അമ്മാളുവിനെ ഒന്ന് നോക്കി.അവൾ തിരിച്ചും. മിഴികൾ കോർത്തു വിളിച്ചപ്പോൾ അകതാരിൽ ഒരു മിന്നൽപിണർ.
പോയി കുളിക്കെടി, എന്നിട്ട് പെട്ടന്ന് പഠിക്കാനായി വന്നോണം.
അമ്മാളുവിനെ നോക്കി വിഷ്ണു പറഞ്ഞു.
“ഉമ്മ തരുന്നത് എങ്ങനെ ആണെന്ന് പഠിയ്ക്കാനാണോ “
“അല്ല…. അത് കഴിഞ്ഞു വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്…. അതിനെ കുറിച്ചാ…, എന്തേ “
“അയ്യേ… ഈ വിഷ്ണുവേട്ടന് നാണം ഇല്ലെ”
“ഇല്ല….. അതിപ്പോ മനസിലായില്ലേ “
“ഹ്മ്മ്… മനസിലായെനേ..അപ്പോളേക്കും കുട്ടികൾ വന്നത് നന്നായി “
“ആഹ്… കാര്യം ഒക്കെ ശരി തന്നെ….ഞാൻ പറഞ്ഞ കാര്യം മറക്കേണ്ട…. ഇന്ന് കിടക്കുന്നതിനു മുന്നേ “
പറഞ്ഞു കൊണ്ട് അവൻ റൂമിൽ നിന്നും ഇറങ്ങി പോയി.
കുളി കഴിഞ്ഞു അമ്മാളു ചായ കുടിക്കാനായി ഇറങ്ങി പോയി.
അപ്പോളേക്കും വേണി ഇരുന്നു ആരെയോ ഫോൺ വിളിക്കുന്നുണ്ട്..ഇറുകി കിടക്കുന്ന ഒരു ബനിയനും മുട്ടിന്റെ മേൽ നിൽക്കുന്ന നിക്കറും ആണ് വേഷം.
അത് കണ്ടതും അമ്മാളുവിന്റെ മിഴികൾ മേല്പോട്ട് പാഞ്ഞു.
വിഷ്ണു വരുന്നുണ്ടോ എന്ന് നോക്കുവാൻ ആയിരുന്നു.
എന്റെ ഈശ്വരാ, ഇവള് ഇത് എന്ത് ഭവിച്ചാണോ… എന്തൊരു പ്രഹസനം ആണന്നു നോക്കിക്കേ.
പല്ലിരുമ്മി കൊണ്ട് അമ്മാളു അടുക്കളയിലേയ്ക്ക് ചെന്നു.
എന്തോ കാര്യമായ പാചകത്തിൽ ആയിരുന്നു മീര
പിന്നിലൂടെ ചെന്നു അവരെ കെട്ടിപിടിച്ചു.
“ഏടത്തിയമ്മേ… ഇതെന്താ ആ ഡോക്ടർക്ക് തുണി അലർജി ആണോ “
അമ്മാളു ചോദിച്ചതും മീരയുടെ നെറ്റി ചുളിഞ്ഞു.
“എന്താ മോളെ….”
“ദേ, അങ്ങോട്ട് ചെന്നു ഒന്ന് നോക്കിക്കേ, ഞാൻ ആയിട്ട് ഇനി ഒന്നും പറയുന്നില്ല “
ചായ എടുത്തു കൊണ്ട് അമ്മാളു കസേരയിൽ ഇരിയ്യ്ക്കുന്നതിന് ഒപ്പം മീരയെ നോക്കി പറഞ്ഞു.
പെട്ടന്ന് തന്നെ മീര അടുക്കളയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.
കുറച്ചു കാ വറുത്തതു കൂട്ടി അമ്മാളു ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ കേട്ടു വിഷ്ണുവിന്റെ ശബ്ദം.
ഈശ്വരാ… വിഷ്ണുവേട്ടൻ ഇറങ്ങി വന്നോ…
അവൾ ഒറ്റ വലിയ്ക്ക് ചായ കുടിച്ചു തീർത്തു.
എന്നിട്ട് അവന്റെ അടുത്തേക്ക് ഓടി ചെന്നു.
വേണിയും ആയിട്ട് ഇരുന്ന് കഥകൾ പറഞ്ഞു ഉറക്കെ ചിരിച്ചു കൊണ്ട് ചായ കുടിയ്ക്കുകയാണ് അവൻ. അരികിലായി മീരേടത്തിയും ഉണ്ട്. ഇവർക്ക് ഒന്നും യാതൊരു കൂസലും ഇല്ലെ ആവോ.
അത് കണ്ടതും അമ്മാളുവിന് വിറഞ്ഞു കയറി.
അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ സ്റ്റെപ്സ് കയറി അവൾ വേഗത്തിൽ മുകളിലേക്ക് പോയിരുന്നു.
ഇങ്ങു വരട്ടെ… എന്തൊരു ഇളക്കം ആണ് അവളോട്…
കലിപ്പിച്ചു കൊണ്ട് അമ്മാളു തന്റെ ബുക്ക്സ് എല്ലാം എടുത്തു മേശമേൽ വെച്ചു.
കുറച്ചു കഴിഞ്ഞതും വിഷ്ണു കയറി വന്നു.
മുഖം വീർപ്പിച്ചു അരികിൽ ഇരിയ്ക്കുന്നവളെ ഒന്ന് നോക്കി.
“എന്താ നിനക്ക് “
“കു, ന്തം….. എന്തേ ഇയാൾക്ക് വല്ല പ്രശ്നവും ഉണ്ടോ “
“അമ്മാളു….. സൂക്ഷിച്ചു സംസാരിക്കണം കേട്ടോ, നീയ് “
അവൻ ശബ്ദം ഉയർത്തി.
“പതിയെ പറഞ്ഞാൽ മതി.. എനിക്ക് ചെവി കേൾക്കാം കേട്ടോ…”
അവളും വിട്ടു കൊടുത്തില്ല..
“കുറച്ചു താഴ്ന്നു തന്നെന്നു കരുതി എന്തും ആകാം എന്നാണോ നിനക്ക് “
“ആരു താഴ്ന്ന് തന്നെന്നാ പറയുന്നേ.. വിഷ്ണുവേട്ടനോ “
അവൾ വിഷ്ണുവിനെ നോക്കി കളിയാക്കി ചിരിച്ചു.
“കിളിയ്ക്കാതെ ഇരുന്നു പഠിക്കെടി, നാളെ നിനക്ക് എക്സാം ഉള്ളത് അല്ലേ…”
അവൻ വഴക്ക് പറഞ്ഞതും അമ്മാളു നോട്ട്ബുക്ക്സ് എടുത്തു തുറന്നു.
സംശയം ഉള്ളത് എല്ലാം വിഷ്ണു അവൾക്ക് പറഞ്ഞു കൊടുത്തു.
“പുസ്തകം എടുത്തു വായിച്ചു നോക്കെടി… ഞാൻ ഇപ്പൊ വരാം… വേണിയോട് ഒരു കാര്യം പറയാൻ ഉണ്ട് “
അവൻ എഴുന്നേറ്റു പോകാൻ തുടങ്ങിയതും അമ്മാളു പെട്ടന്ന് വിഷ്ണുവിന്റെ മുന്നിൽ തടസം ആയിട്ട് വന്നു നിന്നു.
ഇപ്പൊ തിടുക്കപ്പെട്ടു അവളെ കാണാനും വേണ്ടി എന്താ ഇത്ര ആവശ്യം…?
“അമ്മാളു… വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ “
“അവിടേം ഇവിടേം കാണിച്ചു കൊണ്ട് നിൽക്കുന്ന ആ സാധനത്തിന്റെ അടുത്തോട്ടു പോകണ്ട…ഇവിടെങ്ങാനും ഇരിയ്ക്ക്…”
“ആരു കാണിച്ചുന്ന നീ പറയുന്നേ “
“വേണി.. അല്ലാതെ പിന്നെ വേറെ ആരാ മനുഷ്യാ “
“എവിടെo കാണിച്ചു…. “
“അവളുടെ വേഷം കണ്ടില്ലേ..”
“അതിനെന്താ കുഴപ്പo “
“ഒരു കുഴപ്പവുമില്ലേ “
“എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല “
“ഇല്ലേ… നേരാണോ “
“അതൊക്കെ നിന്നോട് ബോധിപ്പിയ്ക്കണോ, അങ്ങോട്ട് മാറടി….”
പറഞ്ഞു കൊണ്ട് അവൻ അമ്മാളുവിനെ പിടിച്ചു തള്ളി.
എന്നിട്ട് പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.
ഹ്മ്മ്… പോയിട്ട് വാ… നിങ്ങൾക്കിട്ടു വെച്ചിട്ടുണ്ട്.
ഭാഗം 46
അലമാര തുറന്ന ശേഷം അമ്മാളു ഒരു ക്രോപ് ടോപ് എടുത്തു, ഒപ്പം മുട്ടിന്റെ മേൽ ഇറക്കം ഉള്ള ഒരു നിക്കറും.
ശരിക്കും ആ നിക്കറു അവളു ഒരു കോളേജ് ഫങ്ക്ഷൻ വന്നപ്പോൾ ഡാൻസ് ചെയ്യുന്ന നേരത്തു ഡ്രെസ്സിന്റെ അടിയിൽ ഇടാനായി മേടിച്ചത് ആയിരുന്നു, അന്ന് അത് ഉപയോഗിച്ചത് അല്ലാതെ പിന്നീട് o. ഒരിക്കൽ പോലും അത് ഇട്ടിട്ടും ഇല്ലയിരുന്നു.
ടോപ് മാറ്റി അത് ഇട്ട ശേഷം ഒന്ന് കണ്ണാടിയിൽ നോക്കി.
അയ്യേ… നാണക്കേട്..ഊരി മാറ്റിയേക്കാം.
ഓർത്തു കൊണ്ട് തിരിഞ്ഞതും വിഷ്ണുവിന്റെ മുന്നിലേക്ക്. പെട്ടന്ന് ആ കോലത്തിൽ അവന്റെ മുന്നിൽ നിൽക്കാൻ പോലും പെണ്ണിന് ലജ്ജ തോന്നി.
“ഞാൻ വെറുതെ…. ഒരു രസത്തിനു…ഇപ്പൊ തന്നെ മറുവാ…”
അരികിലേക്ക് വന്നവന്റെ മുഖത്തേക്ക് നോക്കാതെ കൊണ്ട് അമ്മാളു പതിയെ പിറു പിറുത്തു. എന്നിട്ട് നിലത്തു ഊരി ഇട്ടിരുന്ന ടോപ് വേഗം തന്നെ കുനിഞ്ഞു എടുത്തു..
ആരെ കാണിക്കാനാടി ഈ കോലം കെട്ടു,
വിഷ്ണു ശബ്ദം ഉയർത്തിയതും മുഖം കുനിച്ച പടി നിൽക്കുകയാണ് അവൾ.
“അമ്മാളു…. ചോദിച്ചത് കേട്ടില്ലെന്നു, ആരെ കാണിക്കാനാടി ഈ തുണി ഇല്ലാതെ നടക്കുന്നത്ന്നു “
അവളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി കൊണ്ട് അവൻ മുഖം അവളിലേക്ക് അടുപ്പിച്ചു.
“ഇത്രയ്ക്ക് വഴക്ക് പറയാനും മാത്രം ഞാൻ ഇപ്പൊ എന്താ ചെയ്തേ “
പെട്ടന്ന് സ്ഥലകാല ബോധം വന്നതും അമ്മാളു അവനെ നോക്കി ചോദിച്ചു.
“ടി… വെറുതെ ശബ്ദം ഉയർത്തരുത് കേട്ടോ നീയ് ” അവൻ മുരണ്ടു.
“താഴെ ഒരുത്തി ഇതുപോലെ കോലം കെട്ടി ഇരിപ്പുണ്ടല്ലോ, അതിനു നിങ്ങൾക്ക് യാതൊരു കുഴപ്പമില്ലല്ലേ , കഥ പറഞ്ഞു കഴിയാതെ വീണ്ടും വീണ്ടും അവളുടെ അടുത്തേയ്ക്ക് എന്നാ കാണാനാ പോകുന്നെ…ഉദ്ദേശം ഒക്കെ എനിക്ക് മനസിലാകും കേട്ടോ.. അത്രയ്ക്ക് പൊട്ടിഒന്നും അല്ല ഞാന് “
കിതച്ചു കൊണ്ട് തന്നെ നോക്കി പറയുന്ന പെണ്ണിനെ ഒരു നിമിഷം അവൻ ഒന്ന്ശ്രദ്ധിച്ചു.
ആൾക്ക് ദേഷ്യം വന്നിട്ട് മൂക്കൊക്കെ ചുവന്നു കിടപ്പുണ്ട്,, കാരണം ഇപ്പോളാണ് വ്യക്തമായതും..
വേണിയെ തോൽപ്പിക്കാൻ ഉള്ള പ്രഹസനം ആയിരുന്നു..
ഉള്ളിൽ ചിരി പൊട്ടിയെങ്കിലും വിഷ്ണു കടിച്ചു പിടിച്ചു നിന്നു.
എന്നിട്ട് അമ്മാളുവിനെ അടിമുടി ഒന്ന് നോക്കി.
മുട്ടിന്റെ മേൽ ഇറക്കം ഉള്ള നിക്കർ ആണ്..
വെളുത്തു തുടുത്ത അവളുടെ തുടയുടെ കുറച്ചു ഭാഗം മുതൽ താഴെ വരെ ഉള്ള അവളുടെ ന..ഗ്നമായ ഇരു പാദങ്ങൾ..
അതിലേക്ക് നോക്കി നിന്നു പോയിരിന്നു ഒരു നിമിഷത്തേയ്ക്ക്.എന്നിട്ട് മുഖം ഉയർത്തി അമ്മാളുവിന്റെ നേർക്ക്
അവന്റെ നോട്ടം കണ്ടതും പെണ്ണിനെ വിറച്ചു.
ഞാൻ വെറുതെ…. മാറ്റിയേക്കുവാ…സോറി വിഷ്ണുവേട്ടാ..
പറയുന്നതിന് ഒപ്പം അരികിലായി കിടന്ന പാവാട എടുത്തു വേഗം ഇട്ടു. എന്നിട്ട് ക്രോപ് ടോപ് മാറാൻ വേണ്ടി അവനെ ഒന്നു നോക്കി.
വിഷ്ണു പെട്ടെന്ന് തന്നെ വെളിയിലേക്ക് ഇറങ്ങി പോരുകയും ചെയ്തു.
“ഹോ, ഇതിനെ എങ്ങനെ വെച്ചോണ്ട് ഇരിയ്ക്കുമെന്റെ ഭഗവാനെ… “
സ്വയം തപിച്ചു കൊണ്ട് അവൻ ചെന്നു കസേരയിൽ ഇരുന്നു.
അമ്മാളു…
കുറച്ചു സമയം കഴിഞ്ഞിട്ടും പെണ്ണ് ഇറങ്ങി വരാഞ്ഞപ്പോൾ വിഷ്ണു ഉറക്കെ വിളിച്ചു.
“ദ വരുന്നുന്നേ, എല്ലാം പഠിച്ചു കഴിഞ്ഞത് ആണ് “
ഓടി വന്നു അവന്റെ അരികിലായി ഇരുന്നു.
“മറ്റുള്ളവരെ കണ്ടു കൊണ്ട് അല്ല നീ ജീവിക്കേണ്ടത്… നിനക്ക് സ്വന്തം ആയി ഒരു നിലപാട് ഒക്കെ വേണം കേട്ടോ അമ്മാളു “
വിഷ്ണു പറഞ്ഞതും അമ്മാളു ഒന്നും മിണ്ടാതെ കൊണ്ട് പുസ്തകത്തിലേക്ക് നോക്കി ഇരുന്നു.
“ടി….കേൾക്കുന്നുണ്ടോ നീയ്, അതോ അഭിനയിക്കുകയാണോ .”
അല്പം ഉച്ചത്തിൽ അവൻ വീണ്ടും പറയുകയാണ്
“കേൾക്കുന്നുണ്ട്….”
“ആഹ്… ഇനി ഇമ്മാതിരി.വേഷംകെട്ടലും ആയിട്ട് കണ്ടുപോകരുത്, കേട്ടല്ലോ “
“അപ്പോൾ വേണിയോ… അതിനു ഏട്ടന് പ്രശ്നം ഇല്ലെ”
“അത് എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല… എന്റെ ഭാര്യയുടെ കാര്യങ്ങൾ മാത്രം എനിക്ക് നോക്കിയാൽ മതി “
“ഓഹ്… എന്തൊരു സ്നേഹവും കരുതലും ഒക്കെആണ് ഭാര്യയോട്…എന്നും ഇങ്ങനെ തന്നെ ആയാൽ മതി…ഹും…”
ഋഷികുട്ടൻ കയറി വന്നതും അമ്മാളു പറച്ചില് നിറുത്തിയത്.
സന്ധ്യ കഴിഞ്ഞപ്പോൾ പഠനം ഒക്കെ കഴിഞ്ഞു കുട്ടികൾ താഴേയ്ക്ക് പോയിരിന്നു.
വിഷ്ണു ലൈബ്രറിയിൽ ഇരിപ്പുണ്ട്.എന്തോ പുസ്തകം വായിച്ചു കൊണ്ട്
മീരേടത്തി അലക്കി ഉണങ്ങി മടക്കി വെച്ചിരുന്ന ഡ്രസ്സ് ഒക്കെ എടുത്തു അടുക്കി അലമാരയിൽ വെയ്ക്കുകയാണ് അമ്മാളു.
“വിഷ്ണുവേട്ടാ……”
വേണി വിളിച്ചതും അമ്മാളുവിന്റെ നെറ്റി ചുളിഞ്ഞു.
“ഈ പി, ശാച്ചിന് ഇത് എന്തിന്റെ കേടാ….ഇടിച്ചു കൊ, ല്ലാൻ തോന്നുന്നുണ്ട് “
പിറു പിറുത്തു കൊണ്ട് അവള് ചെന്നു വാതിൽ തുറന്നു.
അമ്മാളുവിനെ മൈൻഡ് പോലും ചെയ്യാതെ വേണി അകത്തേക്ക് കേറി.
ചുറ്റിനു നോക്കിയാപ്പോൾ വിഷ്ണു അവിടെ ഒരിടത്തും ഇല്ലാ.
“വിഷ്ണുവേട്ടൻ എവിടെ “?
വേണി ചോദിച്ചതും ലൈബ്രറിയിൽ നിന്നും അവൻ ഇറങ്ങി വരുന്നുണ്ടയിരുന്നു.
“എന്താ വേണി “
“ഒന്നുല്ല… വെറുതെ ബോർ അടിച്ചപ്പോൾ, ബിസി ആണോ ഏട്ടാ…നമ്മൾക്ക് ഇത്തിരി സംസാരിച്ചലോ “
അവള് ചോദിക്കുന്നത് കേട്ട് കൊണ്ട് അമ്മാളു പല്ലിരുമ്മി.
“കുറച്ചു ബിസി ആണ്, താൻ ഒരു കാര്യം ചെയ്യൂ, പുതിയ ബുക്ക്സ് ഇരിപ്പുണ്ട്, എടുത്തു വായിക്ക്….”
അവൻ പെട്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അമ്മാളുവിനു ആശ്വാസം ആയിരുന്നു.
“ബുക്സ് വായിക്കാൻ എനിക്ക് മടിയാ ഏട്ടാ… സാരമില്ല, നമ്മൾക്കു ഡിന്നർ കഴിഞ്ഞു കാണാം…”
അവൾ വിഷ്ണുവിനോട് പറഞ്ഞ ശേഷം റൂമിൽ നിന്ന് ഇറങ്ങി പോയി..
“ഡിന്നർ കഴിഞ്ഞു എന്ത് കാണാനാ….മര്യാദക്ക് നേരത്തെ ഇങ്ങോട്ട് കേറി വന്നില്ലെങ്കിൽ, ഈ അമ്മാളുവിന്റെ ശരിക്കും ഉള്ള രൂപം നിങ്ങള് കാണും കേട്ടോ ” ദേഷ്യത്താൽ വിറച്ചു കൊണ്ട് അവൾ വിഷ്ണുവിനോട് പറഞ്ഞു. എന്നിട്ട് ബാക്കി തുണിയും കൂടി എടുത്തു അലമാരയിൽ വെച്ച്.
വിഷ്ണു ഫോണിൽ നോക്കി കൊണ്ട് ബെഡിൽ ഇരിയ്ക്കുയാണ്..
“ലിമിറ്റ് ഇട്ട് അങ്ങ് നിർത്തണം..അപ്പോൾ പ്രശ്നം ഇല്ലാലോ… ആദ്യം ഇങ്ങേരെ പറഞ്ഞാൽ മതി…എന്താ വേണിന്നു ചോദിക്കുമ്പോൾ തേൻ ഊറി വരുന്നത്…അവൾ ആണെങ്കിൽ ഇങ്ങോട്ട് ഒട്ടിചേരാൻ നിൽക്കുന്ന ഒരു സാധനവും… “
തന്നെത്താനെ പറഞ്ഞു കൊണ്ട് അവൾ പിന്നെയും ഓരോന്ന് അടുക്കി പെറുക്കി നടന്നു..
“എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല… പിന്നെ വേണ്ടന്ന് വെച്ചിട്ടാ…. പഠിപ്പിക്കുന്ന അധ്യാപകൻ ആയി പോയില്ലേ.. ആ ഒരു റെസ്‌പെക്ട്…അത്ര മാത്രം ഒള്ളു …”
അവന്റെ കൈയിൽ ഇരുന്ന ഫോൺ തട്ടി പറിച്ചു മേടിച്ചു കൊണ്ട് അമ്മാളു കലിപ്പിൽ പറഞ്ഞു.
പെട്ടെന്ന് ആയിരുന്നു വിഷ്ണു അവളെ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടത്.
ഓർക്കാ പുറത്ത് ആയതിനാൽ പെണ്ണൊന്നു പകച്ചു.
ചാടി എഴുനേൽക്കാൻ തുടങ്ങിയതും അവൻ കൂടുതൽ ബലത്തിൽ അമ്മാളുവിനെ പിടിച്ചു കഴിഞ്ഞിരുന്നു.
കുറച്ചു നേരം ആയല്ലോ തുടങ്ങീട്ട്… എന്താ നിന്റെ ഉദ്ദേശം..
അവളുടെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് അവൻ തന്നിലേയ്ക്ക് ചേർത്ത് ഇരുത്തി.
“എനിക്ക് ഇഷ്ട്ടം അല്ല.. അത്ര തന്നെ….”
..
“എന്ത് ഇഷ്ട്ടം അല്ലെന്ന് “
“അവളെന്തിനാ എപ്പോളും ഏട്ടനെ തന്നെ നോക്കുന്നത്,എല്ലാത്തിനും അവൾക്ക് വിഷ്ണുവേട്ടൻ മാത്രം മതി….ഏട്ടന്റെ അടുത്ത് വരുമ്പോൾ അവൾക്ക് ഇത്തിരി ഇളക്കം കൂടുതലാ..തിരികെ അവളോടും അങ്ങനെ അല്ലേ……ഞാൻ….. ഞാൻ വിഷ്ണുവേട്ടൻ താലി ചാർത്തിയ പെണ്ണല്ലേ…എന്നിട്ട് എന്നോടോ “
പറഞ്ഞു കഴിഞ്ഞതും അമ്മാളുവിന്റെ കണ്ണിൽ നിന്നും കുടു കൂടാന്നു വെള്ളം ചാടി.
അത് കണ്ടതും അവനു സങ്കടം ആയി.
“അവള് എങ്ങനെ എങ്കിലും ആവട്ടെ.. അതിനു നിനക്ക് എന്താ, നീ നിന്റെ കാര്യം നോക്കിയാൽ പോരേ “
“ഞാൻ എന്റെ കാര്യം മാത്രം നോക്കുന്നുള്ളൂ, അല്ലാതെ ആരുടെയും ഒരു കാര്യത്തിലും ഇട പെടാൻ പോലും വരുന്നില്ലലോ “
“പിന്നെന്താന്നേ “
“വിഷ്ണുവേട്ടൻ എന്റെയാ…. എന്റെ മാത്രം…..”
അതും പറഞ്ഞു കൊണ്ട് പെണ്ണ് അവന്റെ നെഞ്ചിലേയ്ക്ക് വീണു.
തേങ്ങൽ ഉയർന്നു വന്നതും അവനും ആകെ വിഷമം ആയി.
“അതിനു നിന്റെ അല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോടി…..”
കാതോരം അവന്റെ ശബ്ദം.
അപ്പോളേക്കും വീണ്ടും സങ്കടം കൂടി.
“നിന്റെയാടി….. നിന്റെ മാത്രം… പോരേ “
അവൻ ചോദിച്ചതും അമ്മാളു മുഖം ഉയർത്തി ഒന്ന് നോക്കി.
കുറുമ്പോടെ തന്നെ നോക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“ഒന്നുടെ പറഞ്ഞേ… കേൾക്കട്ടെ…”
“എന്ത്…”
“ഇപ്പൊ പറഞ്ഞത് “
“അത് പറഞ്ഞു കഴിഞ്ഞില്ലേ… ഇനി പറയില്ല…..”
“അതെന്താ…”
“അത് അങ്ങനെയാ.. അത്ര തന്നെ “
“ഹ്മ്മ്… പ്ലീസ് വിഷ്ണുവേട്ട… ഒരിക്കൽ കൂടി.. പ്ലീസ്… എന്റെ ആഗ്രഹം കൊണ്ട് അല്ലേ….”
തന്റെ മുഖത്തേക്ക് നോക്കി കെഞ്ചുന്നവളുടെ മുഖം തന്റെ കൈ കുമ്പിളിൽ അവൻ മെല്ലെ എടുത്തു.
അമ്മാളു ആണെങ്കിൽ വിഷ്ണുവിനെ കെട്ടിപിടിച്ചു ആണ് അപ്പോളും നിൽക്കുന്നത്.
ആ തുടുത്ത മുഖത്തേക്ക് നോക്കി വിഷ്ണു മെല്ലെയൊന്നു പുഞ്ചിരിച്ചു.
“വിഷ്ണു എന്നും അമ്മാളുവിനു ഉള്ളതാ..ആരൊക്കെ അവിടെ തടസം ആയി വന്നാലും അതൊന്നും ഒരു പ്രശ്നം അല്ല…..നിനക്ക് ഉള്ള അവകാശം കഴിഞ്ഞേ ഒള്ളു……ഇനി ഇമ്മാതിരി ലോടുക്ക് ചോദ്യവും ചോദിച്ചു പിന്നാലെ വന്നേക്കരുത്…”
പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളൊന്നു ഉയർന്നു പൊങ്ങി വിഷ്ണുവിന്റെ അധരത്തിൽ ഒരു മുത്തം കൊടുത്തു.
എന്നിട്ട് അവന്റെ അരികിൽ നിന്നും വെളിയിലേക്ക് ഓടി
തുടരും….

