അമ്മാളു – മലയാളം നോവൽ, ഭാഗം 49 & 50, എഴുത്ത്: കാശിനാഥൻ

എന്താണ് ആവോ എന്റെ അമ്മാളുട്ടൻ ഇത്ര കാര്യം ആയിട്ട് ഉള്ള ആലോചന..ഞാനും കൂടി ഒന്നു കേൾക്കട്ടെ “

. ഏടത്തി വന്നു അരികത്തായി ഇരുന്നു കൊണ്ട് അമ്മാളുവിന്റെ കൈയിൽ പിടിച്ചു.

തലേ ദിവസത്തെ സംഭവങ്ങൾ ഒക്കെ വിശദീകരിച്ചപ്പോൾ ഏടത്തി ഇരുന്നു ചിരിക്കാൻ തുടങ്ങി.

“എനിക്ക് അപ്പോളേ തോന്നി, കാന്താരിടെ മനസ്സിൽ ഇതാണ് എന്ന്… ഈ മുഖത്തു നിന്നും അത് വായിച്ചെടുക്കാൻ പറ്റുന്നുണ്ട് കേട്ടോ .. “

മീര അടക്കം പറഞ്ഞതും അമ്മാളുവിന്റെ മുഖം പിന്നെയും വീർത്തു..

“അവരൊക്കെ വെളിയില് പോയി പഠിച്ചു വന്നതല്ലേ.. ആ ഒരു സ്റ്റാൻഡേർഡ് അവരുടെ വേഷത്തിലും ഭാവത്തിലും ഒക്കെ വരുവൊള്ളൂന്നേ…നാട്ടിൻപുറത്ത് ജീവിച്ചു വളർന്നവർക്ക് ഇതൊക്ക കാണുമ്പോൾ ബുദ്ധിമുട്ട് തോന്നും, പക്ഷെ അത് അവരും കൂടി മനസിലാക്കണ്ടേ, അല്ലാതെ നമ്മൾ ഇനി വ്യാഖ്യാണിയ്ക്കാൻ നിന്നാൽ പിന്നെ അതിന് മാത്രെ നേരം കാണു… “

മീര പറഞ്ഞത് കേട്ട് കൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി ഇരിയ്ക്കുകയാണ് അമ്മാളു.

“അതല്ലെടാ ഇവിടെ ആരും ഒന്നും വേണിയോട് പറയാത്തത്,എങ്ങനെ എങ്കിലും കോലം കെട്ടട്ടെ…നമ്മൾക്ക് അതൊന്നും മൈൻഡ് ചെയ്യാൻ പോകേണ്ട കെട്ടോ,”

ഏടത്തി പറഞ്ഞതും അമ്മാളു കൂടുതൽ ഒന്നും പറയാതെ കൊണ്ട് തല കുലുക്കി അങ്ങനെ ഇരുന്നു.
ആ സമയത്ത് ആയിരുന്നു പ്രഭ കയറി വന്നത്.

“എന്താണ് രണ്ടാളും കൂടി ഒരു അടക്കം പറച്ചില്, ഞാനും കൂടി കേൾക്കട്ടെ “

മരുമക്കളെ രണ്ടാളെയും മാറി മാറി നോക്കികൊണ്ട് പ്രഭ പറഞ്ഞു.

മറുപടി പറയാനായി, മീര തുനിഞ്ഞതും അമ്മാളു എഴുന്നേറ്റു അവളുടെ വായ മൂടി…

“ഏടത്തി.. മിണ്ടാതെ ഇരുന്നേ ഒന്ന്, ആരെങ്കിലും കേൾക്കുന്നേ.ഇനി അഥവാ പറയണം എന്ന് ഉണ്ടെങ്കിൽ ഞങ്ങൾ പോയി കഴിഞ്ഞു ആയിക്കോളു”

അമ്മാളു കിടന്നു കുതറിയതും, മീര പിന്നീട ഒന്നും പറഞ്ഞില്ല..

അപ്പോളേക്കും വേണിയും ഉണർന്ന് വന്നു കഴിഞ്ഞു.

ഗുഡ്മോർണിംഗ്…

അവളുടെ ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി..

മീരയു പ്രഭയും അവളെ നോക്കി ചിരിച്ചപ്പോൾ, അമ്മാളു കാപ്പി എടുത്തു ഊതി കുടിച്ചു കൊണ്ടേ ഇരുന്നു.

ബ്രേക്ക്‌ഫസ്റ്റ് കഴിക്കുന്ന നേരത്ത് ആണ്, വിഷ്ണു ഇറങ്ങി വന്നത്.

ഉത്സവത്തിന്റെ കാര്യം ഒക്കെ അമ്മ പറഞ്ഞപ്പോൾ അവൻ വെറുതെ തല കുലുക്കി ഇരുന്നു…

“വെള്ളിയാഴ്ച്ച അമ്മാളുവിനെ അയക്കാം എന്ന് ഞാൻ ലേഖയോട് പറഞ്ഞു ട്ടൊ മോനേ.. അതിനു ഇനി മാറ്റം ഉണ്ടാവല്ലേ..നീയ് അങ്ങോട്ടേക്ക് ഒന്ന് ആക്കി കൊടുക്ക് ,”

“ഹ്മ്മ്…”

അവനൊന്നു മൂളി.

“ഉത്സവം എന്ന് കേട്ടതും കുട്ടികൾ എല്ലാവരും പോകാൻ റെഡി ആയിരുന്നു.. വെള്ളിയാഴ്ച അമ്മാളുവിന്റെ ഒപ്പം പോയിട്ട് രണ്ടു ദിവസം അവിടെ നിൽക്കാമെന്ന് ഒക്കെ അപ്പോൾ തന്നെ അവര് എല്ലാവരും പ്ലാൻ ചെയ്തു.”

മിച്ചു ആയിരുന്നു ഏറ്റവും ആദ്യം ചുക്കാൻ പിടിച്ചു കൊണ്ട് നിന്നത്.

വേണി മാത്രം അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് ഭക്ഷണം കഴിയ്ക്കിനുണ്ട്.

ആരുവും മിച്ചുവും കൂടി പ്രഭയോട് തങ്ങള് പോകുന്ന കാര്യം പറഞ്ഞതും
പെട്ടന്ന് തന്നെ സിദ്ധു അത് എതിർത്തു.

ആളുകൾ ഒക്കെ എത്തുന്നത് ആണെന്നും, മാളുവിന്റെ വീട്ടിൽ തിരക്ക് ആകും എന്നും എല്ലാവരും കൂടി ചേർന്ന് ബഹളം ഉണ്ടാക്കും എന്നും ഒക്കെ പറഞ്ഞു ആയിരുന്നു അയാൾ അവരെ ശാസിച്ചത്..

എന്നാൽ കുട്ടികൾ മൂവരും ഒരേ രീതിയിൽ ബലം പിടിച്ചപ്പോൾ ഒടുവിൽ സിദ്ധു വഴങ്ങി.

പക്ഷെ അപ്പോളേക്കും വിഷമിച്ചു പോയത് അമ്മാളു ആയിരുന്നു.

വിഷ്ണുവിനെ പിരിഞ്ഞു ഒരു നിമിഷം പോലും അവൾക്ക് ആവില്ലയിരുന്നു.

സങ്കടത്തോടെ അവൾ അവനെ ഒന്ന് നോക്കി.

അമ്മാളു വേഗം കഴിച്ചിട്ട് വന്നു റെഡി ആവാൻ നോക്ക്. സമയം പോകുന്നു.

അവളുടെ ഇരുപ്പുo ഭാവോം ഒക്കെ കണ്ടപ്പോൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോകുന്നതിനു ഇടയിൽ വിഷ്ണു പറഞ്ഞു…

പിന്നീട് വേഗം തന്നെ അമ്മാളു കഴിച്ചു എഴുന്നേറ്റു മുകളിലേക്ക് കയറി പോകുകയും ചെയ്ത്.

വിഷ്ണു അപ്പോൾ കോളേജിലേക്ക് പോകുവാൻ വേണ്ടി റെഡി ആകുകയാണ്.

കുത്തി വീർപ്പിച്ച മുഖവുമായി കയറിവരുന്ന അമ്മാളുവിനെ അവൻ ഒന്ന് നോക്കി.

” പെട്ടെന്ന് പോയി റെഡിയാക്, ഇല്ലെങ്കിൽ വേണി കയറി മുന്നിലിരിക്കും കേട്ടോ, എന്നിട്ട് പിന്നെ എന്നോട് ഞഞ്ഞ പിഞ്ഞ വർത്തമാനം പറഞ്ഞിട്ട് ഒന്നും കാര്യമില്ല,

അവൻ പറഞ്ഞതും, അമ്മാളു ഡ്രസിങ് റൂമിലേക്ക് പോയി.

10 മിനിറ്റിനുള്ളിൽ റെഡി ആയി ഒരുങ്ങി, തന്റെ ബാഗും എടുത്ത് താഴേക്ക് ഇറങ്ങി പോവുകയും ചെയ്തു..

ഏടത്തിയോടും അപ്പയോടും യാത്ര പറഞ്ഞശേഷം അവൾ നേരെ കാറിന്റെ അടുത്തേക്ക് ചെന്നു.

അമ്മാളു ആഗ്രഹിച്ചതുപോലെ വേണി എത്തിയിരുന്നില്ല..

വിഷ്ണുവിന്റെ അരികിലായി തന്നെ അവൾ നില ഉറപ്പിച്ചു..എന്നിട്ട് അവനെ ഒന്ന് നോക്കി ഒരു കണ്ണിറുക്കി കാണിച്ചു.

“അവൾക്ക് ഈ വേഷം കെട്ടലുകൾ മാത്രെ ഒള്ളോ ഏട്ടാ, ശരിയ്ക്കും ഡോക്ടർ തന്നെയാണോ “

അമ്മാളു ചോദിച്ചതും വിഷ്ണു ഒന്ന് പുഞ്ചിരിച്ചു.

“കാണുന്നത് പോലെ അല്ല, നല്ല അസ്സൽ പഠിപ്പിസ്റ്റ് ആണ് “

“ഓഹ്.. വല്യ കാര്യമായിപ്പോയി, ഒരു പഠിപ്പിസ്റ്റ്, വേറെങ്ങും ഇല്ലേൽ കൊള്ളാം “

അപ്പോളേക്കും വേണി വന്നു പിന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

പോകാം അല്ലേ…

വിഷ്ണു ഒന്ന് മുഖം തിരിച്ച് വേണിയെ നോക്കി ചോദിച്ചു.

“ഹ്മ്മ്… പോകാല്ലോ “

ഗേറ്റ് കടന്നു വണ്ടി ഇറങ്ങിയതും വേണിയുടെ അച്ഛൻ അവളെ ഫോൺ വിളിച്ചു.

ഇംഗ്ലീഷിൽ അയാളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് മുടിഞ്ഞ ജാഡ ഇടുകയാണ് അവള്.

അമ്മാളു പല്ല് കടിച്ചു പിടിച്ചു കൊണ്ട് വെളിയിലേക്ക് നോക്കി ഇരുന്നു.

ഇതൊക്കെ കണ്ടു കൊണ്ട് ഉള്ളാലെ ചിരിച്ചു വിഷ്ണുവും ഇരുന്നു.

“വിഷ്ണുവേട്ടൻ ഡ്രൈവ് ചെയ്യുവാ അച്ഛാ… പിന്നെ വിളിച്ചു സംസാരിച്ചാൽ മതി…”
ഇടയ്ക്കു വേണി പറയുന്നുണ്ട്.

Ok ok…ഞാൻ വെച്ചേക്കാം… ബൈ അച്ഛാ.

കുറച്ചു കഴിഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്ത്.

“വിഷ്ണുവേട്ടാ, അച്ഛനു ഒന്ന് സംസാരിക്കണം എന്ന് ഫ്രീ ആകുമ്പോൾ ഒരു മിസ്സ്ഡ് കാൾ കൊടുത്താൽ മതിയെ….”

അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് വേണി പറഞ്ഞു.

“ആഹാ ഓക്കേ ഓക്കേ.. ഞാൻ വിളിച്ചോളാം, എന്തെങ്കിലും അർജെന്റ് ആയിട്ട് ഉണ്ടോ “

“അറിയില്ലല്ലോ ഏട്ടാ, എന്നോട് ഒന്നും പറഞ്ഞില്ല “

“ഇട്സ് ഓക്കേ… ഫ്രീ അവർ കിട്ടുമ്പോൾ ഞാൻ അങ്കിൾനെ കോണ്ടാക്ട് ചെയ്തു കൊള്ളം “

“ഓക്കേ ഏട്ടാ “

ഹോസ്പിറ്റലിന്റെ മുന്നിൽ കൊണ്ട് ചെന്നു വേണിയെ ഇറക്കി വിട്ട ശേഷം വിഷ്ണു ഒന്ന് മുഖം ചെരിച്ചു അമ്മാളുവിനെ നോക്കി.

കട്ട കലിപ്പിൽ ആണ് ആള് അപ്പോളും, താൻ എന്നൊരാൾ കൂടെയുണ്ടെന്ന് ഉള്ള ഒരു ഭാവം പോലും അവളുടെ മുഖത്ത് ഇല്ല അവനു തോന്നി.

അവളെ ആദ്യം ആയി കണ്ട നാൾ മുതൽ ഉള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു വിഷ്ണു അപ്പോള്.

സത്യം പറഞ്ഞാൽ വെറുപ്പ് ആയിരുന്നു,അമ്മാളുവിന്റെ കുടുംബത്തോടെല്ലാം.

ഈ കാലഘട്ടത്തിലും ഇതുപോലെ ജാതി വ്യവസ്ഥ കൊണ്ട് നടക്കുന്നവർ, തന്റെ അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി ഭ്രഷ്ട് കല്പിച്ചവർ ആണ്.. ഇപ്പൊ അമ്മയ്ക്ക് അത്യാവശ്യം സാമ്പത്തികം ഒക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വീണ്ടും എല്ലാവരും യോജിച്ചു വന്നു. ബന്ധത്തിനും സ്വന്തത്തിനും ഒക്കെ വില വന്നു..അവിടെ നിന്നും ഒരുവളെ വീണ്ടും തന്റെ കുടുംബത്തിലേക്ക് അയക്കാൻ പോലും അവർക്ക് താല്പര്യം ആയി.. ജ്യാതി വ്യവസ്ഥയും ഇല്ല… യാതൊരു വിധ പ്രശ്നങ്ങളും ഇല്ല…

ഭാഗം 50

ഈ വിവാഹ ആലോചന പറഞ്ഞപ്പോൾ മുതൽ തനിക്ക് ദേഷ്യം ആയിരുന്നു,, എങ്ങനെ എങ്കിലും ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ വേണ്ടിയാണ് അമ്മാളുവിനെ ഒരിക്കൽ നേരിട്ട് പോയി കണ്ടു സംസാരിച്ചത് പോലും.

ഏട്ടനു എന്നേ ഇഷ്ട്ടം അല്ലാത്ത സ്ഥിതിക്ക് ഞാൻ ആയിട്ട് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ പറയില്ല വിഷ്ണുവേട്ട, ധൈര്യം ആയിട്ട് പൊയ്ക്കോളു, അവരെ ഒക്കെ പറഞ്ഞു ഞാൻ സമ്മതിപ്പിച്ചു കൊള്ളാം… അന്ന് അമ്മാളു വാക്കും നൽകി.

പക്ഷെ തന്റെ അമ്മ….

അമ്മയ്ക്ക് ഒരേ ഒരു നിർബന്ധം, താനൊരു വിവാഹം കഴിയ്ക്കുന്നുന്നെങ്കിൽ അത് മുറപ്പെണ്ണ് ആയ അമ്മാളുവിനെ മാത്രം ആയിരിക്കണം എന്ന് ഉള്ളത്. ആകെ പെട്ടു പോയ അവസ്ഥ ആയിരുന്നു.

അമ്മയുടെ മുന്നിൽ ധിക്കരിച്ചു ശീലവും ഇല്ല…

ഏട്ടനും ഏടത്തിയമ്മയും ഒക്കെ സ്ട്രോങ്ങ്‌ ആയിട്ട് നിന്നപ്പോൾ തന്റെ മുന്നിൽ വേറെ ഒരു വഴിയും ഇല്ലായിരുന്നു.

മനസില്ലമനസോടെ സമ്മതം മൂളിയപ്പോൾ അമ്മാളുവിനോട് ഉള്ള പക ആളി കത്തി.

ഉറപ്പ് നൽകിയവൾ ആണ്, ഈ ബന്ധത്തിൽ നിന്നും പിന്മാറിക്കൊള്ളം എന്ന്..
ഒടുവിൽ കാല് വാരിയത് അവൾ ആണ്.

ഇവിടുത്തെ പണവും പ്രതാപവും കണ്ടു കണ്ണ് മഞ്ഞളിച്ച കൂട്ടങ്ങൾ അല്ലേ…അവരുടെ സന്തതിയും ഒട്ടും മോശം ആവില്ല,, വരട്ടെ, സമാധാനത്തോടെ ജീവിയ്ക്കാൻ താൻ അവളെ സമ്മതിക്കില്ല. ഉറച്ച തീരുമാനം എടുക്കുക ആയിരുന്നു.

അങ്ങനെ ആണ് അവളോട് ഈ അകൽച്ച എല്ലാം കാണിച്ചത് പോലും.

പക്ഷെ അമ്മാളു ,,, ഇവൾ.. ഇവൾ തന്റെ ജീവന്റെ ജീവൻ ആയി മാറും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

വിവാഹ വേദിയിൽ പേടിച്ചു വിറച്ചു തന്റെ അരികിൽ നിൽക്കുമ്പോൾ ഒക്കെ ഇവളുടെ നാടകം ആണെന്ന് കരുതിയത്. അതുകൊണ്ട് ആണ് അവളോട് വെറുപ്പ് കാണിച്ചത് പോലും.

തന്റെ വീട്ടിലേക്ക് അവൾ വലതു കാൽ വെച്ചു വന്നു കയറിയതും, ആ നേരം മുതൽ എല്ലാവരുടെയും വായിൽ നിന്ന് വീണ കുത്തുവാക്കുകൾ ഒക്കെ കേട്ടു, നിറ മിഴിയോടെ നിന്നതും, ദേഷ്യത്തോടെ ഉള്ള തന്റെ സമീപനം ഒക്കെ കൂടി ആയപ്പോൾ പാവം അവൾ തളർന്നു പോയിരിന്നു

ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് അവൾ തന്റെ മുന്നിൽ പിടിച്ചു നിന്നു.

താൻ നൽകിയ വിലക്കുകൾ ഒക്കെ അപ്പാടെ സ്വീകരിച്ചു കൊണ്ട് അവൾ, സ്വന്തം വീട്ടിലേക്ക് പോലും പോകാതെ നിന്നു.

കുടുംബ ക്ഷേത്രത്തിൽ തൊഴാൻ പോയതും, പോകും വഴിയിൽ ഉണ്ടായ സംഭവങ്ങളും ഒക്കെ ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

തന്റെ പെണ്ണിനെ അനാവശ്യം ആയിട്ട് ഒരുത്തനും ഒന്ന് നോക്കാൻ പോലും സമ്മതിക്കാത്ത വിധം അവള് ഉള്ളിൽ കൂട് കൂട്ടി കഴിഞ്ഞിരുന്നു.

അതുകൊണ്ട് ആണ് അന്ന് അവന്മാർക്കിട്ട് രണ്ടു എണ്ണം പൊട്ടിക്കാൻ വേണ്ടി, മനഃപൂർവം വഴിയിൽ വണ്ടി നിറുത്തി കാത്ത് കിടന്നത് പോലും.

പേടിച്ചു വിറച്ചു കരഞ്ഞു നിലവിളിയ്ക്കാൻ അല്ലാതെ ഒന്നിനും അറിയില്ലല്ലോ ഈ പൊട്ടിക്കാളിയ്ക്ക്.

വിഷ്ണുവിനു എല്ലാംകൂടി ഓർത്തപ്പോൾ ചിരി വന്നു.

പക്ഷെ അവളുടെ ഉള്ളിൽ നിറയെ സ്നേഹം മാത്രം ഒള്ളു തന്നോട്,, അത് വ്യകതമാകുക ആയിരുന്നു, ഓരോ നിമിഷവും.

കോളേജ് ഗേറ്റ് കടന്നു വണ്ടി എത്തിയപ്പോൾ ആണ് അവൻ ഓർമകളിൽ നിന്നും ഇറങ്ങി വന്നത്.

“അതേയ്… എങ്ങനെയ കാര്യങ്ങൾ ഒക്കെ.. കുട്ടികളും മറ്റും വരണം എന്ന് പറഞ്ഞു ഇരിക്കുന്ന സ്ഥിതിയ്ക്ക് ഇനി ഞാനും കൂടി പോയി നിൽക്കാം അല്ലേ വീട്ടില് ” സീറ്റ് ബെൽറ്റ്‌ ഊരി മറ്റുന്നതിനിടയിൽ ആണ് അമ്മാളുവിന്റെ ശബ്ദം കേട്ട് വിഷ്ണു മുഖം തിരിച്ചു നോക്കിയത്.

ഒന്നും മറുപടി പറയാതെ അവൻ അങ്ങനെ തന്നെ കുറച്ചു സമയം ഇരുന്നു.

” ആഹ് സാരമില്ല, രണ്ടു ദിവസത്തെ കാര്യം അല്ലേ ഒള്ളു, പോയിട്ട് വരാം….അമ്മേടെ നേർച്ച മുടക്കാനും പറ്റില്ലാലോ “

പറഞ്ഞു കൊണ്ട് അവൾ വെളിയിലേക്ക് ഇറങ്ങി.

ക്ലാസ്സിലേക്ക് നടന്നു പോകുമ്പോൾ ഒപ്പം പഠിക്കുന്ന അർജുൻ ഓടി വരുന്നത് കണ്ടു.

Hii ഗുഡ് മോണിംഗ് അമ്മു

ഗുഡ്മോർണിംഗ്..

“എന്ത് പറ്റി അർജുൻ ഇന്ന് ലേറ്റ് ആയോ”

“ഹ്മ്മ്.. കുറച്ചു,,, ഇറങ്ങാൻ നേരം അമ്മയ്ക്ക് പെട്ടന്ന് ഒരു തല ചുറ്റൽ പോലെ വന്നു, പിന്നെ ജസ്റ്റ്‌ ഒന്ന് ഹോസ്പിറ്റലിലേക്ക്പോയി “

“അടുത്താണോ ഹോസ്പിറ്റൽ “

“അതേടാ…5മിനുട്സ് മാത്രം മതി “

“ഹ്മ്മ്… എന്നിട്ട് എന്ത് പറ്റി അമ്മയ്ക്ക് “

“ബിപി ലോ ആയത് ആണ്, അമ്മ രണ്ട് മൂന്നു വർഷം ആയിട്ട് മെഡിസിൻ എടുക്കുന്നുണ്ട്, ഇപ്പോൾ കുഴപ്പമില്ലതെ ഇരുന്നതാ, പെട്ടന്ന് ഒരു വയ്യഴിക പോലെ വന്നു “

“ഹ്മ്മ്.. ഇപ്പോൾ ഓക്കേ അല്ലേ, കൂടെ ആരെങ്കിലും ഉണ്ടോ അതോ “

“അച്ഛൻ പുറത്താണ്, പിന്നെ ഞാൻ ഒറ്റ മോനും, അമ്മയുടെ സിസ്റ്റർനെ വിളിച്ചു ആക്കിയിട്ടു ഞാൻ വേഗം പോന്നത് “

അപ്പോളേക്കും ഇരുവരും ക്ലാസ്സ്‌ റൂമിന്റെ വാതിൽക്കൽ എത്തിയിരുന്നു.

അർജുനും അമ്മാളുവുംകൂടി കയറി വരുന്നത് കണ്ടതും നിഹയുടെ മുഖം വീർത്തു.

നിഹാ, അർജുന്റെ lover ആണ്. പ്ലസ് two കാലഘട്ടം മുതൽക്കേ ഇരുവരും ഒരുമിച്ചു ആയിരുന്നു പഠിച്ചത്. ആ ഒരു അടുപ്പം അവരെ പ്രണയത്തിൽ ആക്കിയത്.

നിഹയുടെ മുഖം മാറി എന്ന് മനസിലാക്കിയതും അർജുൻ പെട്ടന്ന് തന്റെ പ്ലെയ്സിലേക്ക് വന്നു ഇരുന്നു.

അവൾ ഇരിക്കുന്നതിന്റെ തൊട്ട് പിന്നിലെ സീറ്റിൽ ആണ് അമ്മാളു ഇരുന്നത്.കടുപ്പത്തിൽ അമ്മാളുവിനെ നോക്കി പല്ല് ഇരുമ്മി കൊണ്ട് നിഹാ അങ്ങനെ ഇരുന്നു. അപ്പോളേക്കും വിഷ്ണു ക്ലാസിലേക്ക് കയറി വന്നു. കുട്ടികൾ എല്ലാവരും എഴുന്നേറ്റു ഗുഡ് മോണിംഗ് പറഞ്ഞു.

ഓണം സെലിബ്രേഷൻ ആണ് അടുത്ത വെള്ളിയാഴ്ച്,ക്രമസമാധാനം പാലിച്ചു കൊണ്ട് അടിച്ചു പൊളിക്കുക,അതിനു ശേഷം കോളേജ് അടയ്ക്കും, പിന്നീട് പത്തു ദിവസം അവധി…പ്രിൻസി അറിയിച്ച കാര്യങ്ങൾ ഒക്കെ വിഷ്ണു കുട്ടികളോട് പറഞ്ഞു

സെലിബ്രേഷൻ ഉണ്ടെന്ന് ഉള്ളത് കുട്ടികൾക്ക് ഒക്കെ അറിയാം, ഡേറ്റ് മാത്രം കിട്ടിയാൽ മതി ആയിരുന്നു,, പിന്നീട് പ്രയർ തുടങ്ങുന്നത് വരെയും,ആകെ ഒരു മൂളൽ മാത്രം ആയിരുന്നു എല്ലാവരും ചേർന്നു.

എന്താണ് ഡ്രസ്സ്‌ കോഡ് എന്നത് ആണ് മുഖ്യം. സെറ്റ് സാരി ആണ് കൂടുതൽ പേരും പറഞ്ഞത്, കുറച്ചു പേര് മാത്രം സെറ്റ് മുണ്ട് മതി എന്നും അഭിപ്രായപ്പെട്ടു.

അമ്മാളു മാത്രം അടുത്തിരിക്കുന്ന കൂട്ടുകാരികൾ പറയുന്നത് കേട്ട് കൊണ്ട് ഇരുന്നതെ ഒള്ളു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *