ഒരു ഓടിച്ചു പിടിച്ചു ഉള്ള കുളി ആയിരുന്നു അമ്മാളു നടത്തിയത്.
10 മിനിറ്റിനുള്ളിൽ അവൾ കുളികഴിഞ്ഞ് ഇറങ്ങിവന്നു.
വിഷ്ണു അപ്പോഴേക്കും, കോളേജിൽ ഇട്ടോണ്ട് പോയിരുന്ന വേഷം ഒക്കെ മാറ്റിയിട്ട്, നിൽപ്പുണ്ട്.
അവനെ കണ്ടതും അമ്മാളുവിനു നാണം തോന്നി.
മുഖം ഒക്കെ കുനിച്ചു പിടിച്ചു നാണത്തോടെ വരുന്നവളെ കണ്ടതും വിഷ്ണുവിനു ചിരി വന്നിട്ട് വയ്യാരുന്നു.
ഡ്രസിങ് റൂമിലേക്ക് പോയപ്പോളും നെറുകയിൽ സിന്ദൂരം ഇട്ടപ്പോളും, മുടി അഴിച്ചു തോർത്തിയപ്പോളും ഒക്കെ അറിയാതെ പോലും അവളിൽ നിന്നും ഒരു നോട്ടം അവനെ തേടി വന്നില്ല.
ഇങ്ങനെ ഒരു പെണ്ണ്, വേറെ എവിടെയും കിട്ടില്ല ഇതുപോലെ ഒന്നിനെ…
മനസ്സിൽ ഓർത്തു കൊണ്ട് അവൻ പതിയെ ചെന്നു അമ്മാളു വിനെ പിടിച്ചു നിറുത്തി.എന്നിട്ട് അവളുടെ താടിതുമ്പ് പിടിച്ച മേൽപ്പോട്ട് ഉയർത്തി.
ടി… നീയെന്താ ഇങ്ങനെ കുനിഞ്ഞ് തറയിലേക്ക് നോക്കി നടക്കുന്നത്,അവിടെ നിനക്ക് കാണാനും മാത്രം ആരെങ്കിലും ഇരിപ്പുണ്ടോ.?
മറുപടിയൊന്നും പറയാതെ പെണ്ണ് നാലുപാടും നോക്കി.
ചോദിച്ചത് കേട്ടില്ലേ അമ്മാളു,, നിന്റെ കേൾവിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായോ പെട്ടെന്ന്.
അവന്റെ ശബ്ദം കടുത്തതും അമ്മാളു ഒന്ന് ദയനീയമായി വിഷ്ണുവിനെ നോക്കി.
“യ്യോ.. ഒന്ന് പതുക്കെ പറ വിഷ്ണുവേട്ടാ ആരെങ്കിലും കേൾക്കും”
അവൾ വീണ്ടും മുഖം തിരിച്ചു ചുറ്റിനും നോക്കുന്നുണ്ട്
“ഈ റൂമിൽ ആരെങ്കിലും കയറി ഒളിച്ചിരിപ്പുണ്ടോ, നീ ഇങ്ങനെ നോക്കാനും മാത്രം”
” കുട്ടികളെങ്ങാനും കേറി വന്നോ എന്നാ നോക്കിയത് “
” കുട്ടികൾ ആരെങ്കിലും ഇവിടെ വന്നിരുന്നാൽ അവരെ നിനക്ക് കാണാൻ സാധിക്കില്ല “
“ഹ്മ്മ്.. ശരി ശരി ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറഞ്ഞെ, നീ എന്തിനാ ഇതിലെ മുഖം തിരിച്ചു നടക്കുന്നത്”
” സത്യം പറഞ്ഞാൽ എനിക്ക് നാണം വന്നിട്ടാ വിഷ്ണുവേട്ടാ “
“എന്തിന്, നാണിക്കാനും മാത്രം ഇപ്പോൾ ഇവിടെ എന്തെങ്കിലും സംഭവിച്ചോ”
” ഞാൻ വിഷ്ണുവേട്ടനെ കെട്ടിപ്പിടിച്ചില്ലേ, ഇനി വിഷ്ണുവേട്ടൻ എങ്ങാനും എന്നെ പറ്റി മോശമായിട്ട് എന്തെങ്കിലും കരുതിയോ എന്ന് ഞാൻ ചിന്തിച്ചു പോയി “
” നീയെന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ ഉടനെ നിന്നെപ്പറ്റി ഞാൻ എന്തിനാ അത്രയ്ക്ക് മോശമായി ചിന്തിക്കുന്നത്, നീ എന്റെ ഭാര്യ അല്ലേ,”
അമ്മാളുവിനോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ആയിരുന്നു ആരുവും നിച്ചുവും കൂടി കയറി വന്നത്.
മാളൂട്ടി….
ആരു ഉറക്ക വിളിച്ചു.
പെട്ടെന്ന് തന്നെ അമ്മാളു വിഷ്ണുവിന്റെ അരികിൽ നിന്നും, അകന്നു മാറി വാതിൽക്കലേക്ക് ഓടിച്ചെന്നു.
“അച്ഛമ്മ വിളിക്കുന്നുണ്ട്, താഴേക്ക് ഒന്നിറങ്ങി വരുമോ എന്ന് ചോദിച്ചു”
“ഹ്മ്മ് ഞാൻ പൊയ്ക്കോളാടാ, കുളിക്കുവായിരുന്നു ഇപ്പോഴാ ഇറങ്ങിയത്”
” നിങ്ങൾ ലൈറ്റ് ആയിട്ടാണോ കോളേജിൽ നിന്നും എത്തിയത് “
നിച്ചു ചോദിച്ചു.
“ഹ്മ്മ്.. നല്ല മഴയല്ലായിരുന്നു ഒരു മണിക്കൂറോളം വണ്ടി വെറുതെ നിർത്തിയിട്ടിരിക്കുകയായിരുന്നു, റോഡ് ഒന്നും കാണാൻ കൂടി വയ്യായിരുന്നു”
തലമുടിക്കെട്ട് അഴിച്ച് തോർത്തി ഒന്നുകൂടി മുറുക്കെ കെട്ടി വച്ചുകൊണ്ട് അമ്മാളു പറഞ്ഞു.
” ഇന്ന് ഇനി ട്യൂഷൻ വേണോ ചെറിയച്ഛാ നേരം ഒരുപാട് ആയില്ലേ “
ആരു,വിഷ്ണുവിനെ നോക്കി ചോദിച്ചു.
” ഹോംവർക്ക് ഒക്കെ പോയിരുന്നു ചെയ്യാൻ നോക്ക്, വെറുതെ സമയം കളയാൻ നിൽക്കണ്ട, പഠിക്കാനുള്ളത് അന്നന്ന് കമ്പ്ലീറ്റ് ചെയ്താൽ പിന്നെ,എളുപ്പമാകില്ലേ,”
അവൻ പറഞ്ഞതും കുട്ടികൾ രണ്ടാളും തലയാട്ടി.
“ഋഷികുട്ടൻ എന്തിയേ, അവനെ കണ്ടില്ലല്ലോ”
“അവൻ താഴെ ഇരിപ്പുണ്ട്, ഞങ്ങൾ വന്നപ്പോൾ സ്നാക്സ് ഒക്കെ മേടിച്ചോണ്ട് വന്നിരുന്നു, അതിരുന്ന് കഴിക്കുന്നുണ്ട്”
” എന്താടി മേടിച്ചത്, നോൺ ഐറ്റം വല്ലതുമാണോ’
അമ്മാളു ആരുവിനെ ഒന്നു നോക്കി.
“നെയ്യപ്പവും,സമൂസയും ഒക്കെയാണ്,അത് കഴിക്കുവാൻ വേണ്ടിയാ അച്ഛമ്മ വിളിച്ചത്”
“മ്മ്… എന്നാൽ പിന്നെ ഞാൻ താഴേക്ക് പോകുവാ, വിഷ്ണുവേട്ടാ എന്റെ ഹോവര്‍ക്കൊക്കെ ഞാൻ രാത്രിയിൽ കമ്പ്ലീറ്റ് ചെയ്തോളാമേ “
അവന്റെ മറുപടി പോലും കാക്കാതെ അമ്മാളു വാതില് കടന്ന് ഇറങ്ങി പോയിരുന്നു.
ആരുവും മിച്ചുവും കൂടി പഠിക്കുവാൻ വേണ്ടി ലൈബ്രറിറൂമിലേക്ക് കയറി പോയി..
അമ്മാളു താഴെ ചെന്നപ്പോൾ പ്രഭ ചായ എടുക്കുന്ന തിരക്കിലാണ്
“അപ്പേ,,”
“ആ മോളെ,നിങ്ങൾ എപ്പോ വന്നത്, നല്ല മഴ ആയിരുന്നല്ലേ ഇന്നു “
“ഞങ്ങൾ വന്നിട്ട് അധികനേരം ആയില്ലമ്മേ, വിഷ്ണുവേട്ടൻ ആണെങ്കിൽ വണ്ടി ഓടിക്കാൻ പോലും മേലാതെ വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു, ഒരുതരത്തിലാണ് ഇവിടെ ഒന്ന് എത്തിപ്പെട്ടത്, “
“ഹ്മ്മ്.. കാലം തെറ്റി ഒരു മഴയെ, ചിങ്ങം പിറക്കാനായി ഇനി, രണ്ടു നാൾ കൂടിയുള്ളൂ. ഇക്കുറി ഓണം ഒക്കെ മഴ കൊണ്ടുപോകുമോ ആവോ “
” അടുത്തയാഴ്ച ഞങ്ങളുടെ ഓണം സെലിബ്രേഷൻ ആണ് അപ്പെ,അത് കഴിഞ്ഞാൽ പിന്നെ കോളേജ് അടയ്ക്കും, ഇപ്രാവശ്യം ഓണം നേരത്തെ ആണല്ലേ “
“ഹ്മ്മ്… അതേ മോളെ, പിന്നെ വീട്ടിൽ നിന്നും വിളിച്ചിരുന്നു ഉത്സവത്തിന് പോകുന്ന കാര്യമൊക്കെ, എന്ത് തീരുമാനിച്ചു നിങ്ങൾ രണ്ടാളും”
” വിഷ്ണുവേട്ടൻ എന്നോട് പൊയ്ക്കോളാൻ പറഞ്ഞെപ്പെ, ആരുവും മിച്ചുവും ഋഷി കുട്ടനും ഒക്കെ വരുന്നുണ്ടെങ്കിൽ, ഞങ്ങളെല്ലാവരും കൂടി വെള്ളിയാഴ്ച വൈകുന്നേരം പോയാലോ എന്നാണ് ഓർക്കുന്നത്. “
“മ്മ്… അവർക്കും വരണമെന്ന് വലിയ ആഗ്രഹമാണ്, പിന്നെ ശനിയാഴ്ചയും ഞായറാഴ്ചയും സ്കൂൾ ഇല്ലാത്തതുകൊണ്ട്, കുട്ടികൾ വരുന്നെങ്കിൽ വരട്ടെ,”
അമ്മളുവിന് ഒരു പ്ലേറ്റിലേക്ക്, നെയ്യപ്പവും സമോസയും വെജിറ്റബിൾ കട്ട്ലൈറ്റും ഒക്കെ എടുത്തുവെച്ച് ചായയും കൂട്ടി പ്രഭ കൊടുത്തു.
” മീരടത്തി എവിടെ? കണ്ടില്ലല്ലോ “
” മീര കുളിക്കാൻ കയറിയതാണ് മോളെ, കുളികഴിഞ്ഞ് ഇറങ്ങേണ്ട നേരം കഴിഞ്ഞു, ചിലപ്പോൾ പൂജാമുറിയിൽ ആവും “
“ഹ്മ്മ്… അപ്പ ചായ കുടിച്ചോ “?
“വല്യമ്മയുടെ വീട്ടിൽ നിന്ന് ചായയും പലഹാരങ്ങളും ഒക്കെ കഴിച്ചിരുന്നു,”
” ഒരു ഗ്ലാസ് കൂടെ എടുക്ക് എന്നിട്ട് എനിക്ക് ഒരു കമ്പനി താ അപ്പേ “
“യ്യോ മതി മോളെ…ഇനി ഒന്നും വേണ്ടാ,നീ കഴിയ്ക്ക്… എന്നിട്ട് പോയിരുന്നു വായിച്ചു പഠിച്ചോളൂ ഇല്ലെങ്കിൽ പിന്നെ വിഷ്ണു വഴക്ക് പറയും “
“ഇന്ന് ട്യൂഷൻ ഇല്ലെന്നാണ് വിഷ്ണുവേട്ടൻ പറഞ്ഞത്,ഹോംവർക്ക് ചെയ്തുതീർത്താൽ മതി,എനിക്ക് ഒരുപാട് ഒന്നുമില്ല,ഞാൻ രാത്രിയിൽ ഇരുന്ന് പഠിച്ചോളാം അപ്പേ”
അമ്മാളു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മീര കുളി ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു.
“ഏടത്തി,,, ചായ കുടിക്കാം വായോ “
അമ്മാളു, സ്റ്റീൽ കപ്പിൽ ബാക്കിയിരുന്ന ചായ ഒരു ഗ്ലാസിലേക്ക് പകർന്ന മീരക്ക് കൊടുത്തു.
” സത്യം പറഞ്ഞാൽ വേണ്ടായിരുന്നു മോളെ അവിടുന്ന് ചായയൊക്കെ കുടിച്ചു വയറു നിറഞ്ഞ വന്നത്”
“ഓഹ് പിന്നേ, ഒരു ഗ്ലാസ് ചായ കുടിച്ചപ്പോഴേക്കും ഏടത്തിക്കും അപ്പക്കും ഒക്കെ ഇത്രമാത്രം വയറു നിറഞ്ഞോ, അതെന്തു പാലാണ് ഒട്ടകത്തിന്റെയോ മറ്റോ ആണോ”
അവളുടെ പറച്ചില് കേട്ടതും മീര ചിരിച്ചു..
ഭാഗം 54
ഓഹ് പിന്നേ, ഒരു ഗ്ലാസ് ചായ കുടിച്ചപ്പോഴേക്കും ഏടത്തിക്കും അപ്പക്കും ഒക്കെ ഇത്രമാത്രം വയറു നിറഞ്ഞോ, അതെന്തു പാലാണ് ഒട്ടകത്തിന്റെയോ മറ്റോ ആണോ”
അവളുടെ പറച്ചില് കേട്ടതും മീര ചിരിച്ചു..
“എന്റെ അമ്മേ ഈ കുട്ടിയുടെ ഒരു കാര്യം, എന്തൊക്കെയാണ് ഈ പറയുന്നത്”
“അപ്പയോട് ഒരു കമ്പനിക്ക് വേണ്ടി ചായ കുടിക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അപ്പയ്ക്ക് വയറു നിറഞ്ഞു ഇരിക്കുകയാണ്, മീരടത്തിയുടെ അവസ്ഥയും മറിച്ച് അല്ലല്ലോ, അതുകൊണ്ടാണ് എനിക്ക് സംശയം തോന്നിയത്”
വിഷ്ണു പിന്നിൽ വന്നു നിന്നതൊന്നും അമ്മാളു കണ്ടിരുന്നില്ല.
അവൾ പിന്നെയും കലു പിലാന്ന് ചിലച്ചു കൊണ്ടേയിരുന്നു..
പ്രഭ ചായ എടുത്ത് അവന് കൊടുത്തപ്പോഴാണ്, അങ്ങനെ ഒരാൾ അവിടെ നിൽക്കുന്നത് പോലും അമ്മാളു കണ്ടത്.
മുറ്റത്ത് ഒരു കാർ വന്നു നിന്നപ്പോൾ, അച്ഛനും ഏട്ടനും എത്തിയെന്ന് അമ്മാളുവിനു മനസ്സിലായി.
വേണിയും ഒപ്പം കാണും. ആ പി, ശാചിന്റെ മുഖം ഓർക്കുമ്പോൾ അമ്മാളുവിനെ ദേഷ്യം വന്നു.
വാതിലും കടന്ന് അവൾ ഒന്ന് എത്തി വലിഞ്ഞ വെളിയിലേക്ക് നോക്കി.
എന്നിട്ട് പല്ല് കടിച്ചുപിടിച്ച് എന്തൊക്കെയോ പിറു പിറുത്തു..
മുഖം തിരിച്ചു നോക്കിയതും വിഷ്ണുവിന്റെ മിഴികളിൽ ആയിരുന്നു.
” അവളോട് ഇന്നലത്തെ പോലെ വലിയ ഡയലോഗ് എങ്ങാനും പറഞ്ഞുകൊണ്ട് നിന്നാൽ നിങ്ങൾ വിവരമറിയും കേട്ടോ “
വിഷ്ണുവിന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തിപറഞ്ഞശേഷം അമ്മാളു, എഴുന്നേറ്റ് അവർ ഇരുവരും കുടിച്ചിരുന്ന ഗ്ലാസ് കഴുകി വെയ്ക്കാൻ വേണ്ടി പോയ്.
കുട്ടികളുമായി വേണി എന്തോ ഉറക്ക സംസാരിക്കുന്നതൊക്കെ, അമ്മാളു അടുക്കളയിൽ നിന്ന് കേട്ടു.
ആരു ഹോംവർക്ക് ഒക്കെ ചെയ്തു തീർത്തോ, എന്നിട്ടാണോ നിങ്ങൾ രണ്ടാളും ഇറങ്ങിവന്നത്.
ഉവ്വ് ചെറിയച്ച, കഴിഞ്ഞു..രണ്ടാളും ഒരുമിച്ചു മറുപടി പറഞ്ഞു.
വിഷ്ണുവിനോട് മുട്ടിയുരുമ്മി മിണ്ടാൻ, വേണി പലപ്പോഴും ശ്രമിച്ചു എങ്കിലും, എല്ലാം വിഭലം ആയിരുന്നു.അവൾ കുറച്ചു ഓവർ ആകുന്നുണ്ട് എന്ന് അവനു തിന്നുകയും ചെയ്തു.
വിഷ്ണുവേട്ട, നാളെ ഈവെനിംഗ് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ..?
ഡിന്നർ കഴിച്ചു കൊണ്ടിരുന്നപ്പോൾ വേണി വിഷ്ണുവിനെ നോക്കി ചോദിച്ചു.
“എന്താടോ,”
” അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, വിഷ്ണുവേട്ടൻ ഫ്രീയാണെങ്കിൽ എന്നെ ഒന്ന് ടൗണിൽ കൊണ്ടുപോകുമോ”
” ടൗണിൽ അല്ലേ അതിന് വേണിയുടെ ഹോസ്പിറ്റലിൽ, ഇനി പ്രത്യേകിച്ച് എവിടെ കൊണ്ടുപോകാനാ”
അമ്മാളു അത് ചോദിച്ചതും വേണിയുടെ മുഖം ഇരുണ്ടു.
” ദാറ്റ്സ് ഓഫ് യുവർ ബിസിനസ് അമ്മാളു “
അനിഷ്ടത്തോടുകൂടി വേണി അത് പറഞ്ഞപ്പോൾ, ശരിക്കും അമ്മാളുവിന് അടി കിട്ടിയതുപോലെ ആയിപ്പോയി.
അവളുടെ മുഖം കുനിഞ്ഞു പോയ്.
“നാളെ, വൈകുന്നേരം എനിക്ക് സ്പെഷ്യൽ ക്ലാസ് എടുക്കണം, ഓണം വെക്കേഷൻ കഴിയുമ്പോൾ കുട്ടികൾക്ക് എക്സാം സ്റ്റാർട്ട് ചെയ്യും, അതിനു മുന്നേ ഒന്ന് രണ്ട് പോർഷൻ കവർ ചെയ്യാൻ ഉണ്ട്, അതുകൊണ്ട് അത്യാവശ്യമാണെങ്കിൽ വേണി, വേറെ എന്തെങ്കിലും വഴി നോക്ക് കേട്ടോ “
വിഷ്ണു അത് പറയുകയും അമ്മാളുവിന്റെ മനസ്സിൽ പൂത്തിരി കത്തി.
ഇഷ്ടപ്പെട്ടു എനിക്ക് ഈ ഡയലോഗ്.
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരണമെന്ന് ആഗ്രഹമൊക്കെ ഉണ്ട് വിഷ്ണുവേട്ടാ, പക്ഷേ വേണ്ട, എനിക്ക് ആക്രാന്തമാണെന്ന് ഏട്ടൻ കരുതും.
മനസ്സാൽ പറഞ്ഞുകൊണ്ട് അമ്മാളു, കഴിച്ച പാത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
സിദ്ധേട്ടനോടും അച്ഛനോടും, ചോദിച്ചപ്പോൾ അവർക്കും തിരക്ക് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
എല്ലാം കൂടി കേട്ടപ്പോൾ അമ്മാളുവിന് സന്തോഷം തോന്നി. അവളുടെ ജാഡ കുറച്ച് ഒതുങ്ങട്ടെ, അല്ല പിന്നെ.
പ്ലേറ്റ് കഴുകി കമിഴ്ത്തി വെച്ചശേഷം അമ്മളു തിരിഞ്ഞപ്പോൾ,
വേണി കഴിച്ച പാത്രവും എടുത്തുകൊണ്ടു വന്നത് ആരുവായിരുന്നു..
“ഇതെന്താ ആരു പുതിയ ഏർപ്പാടൊക്കെ, കഴിച്ച പ്ലേറ്റ് പോലും എടുത്തുകൊണ്ട് അടുക്കളയിൽ വയ്ക്കാൻ പറ്റില്ല അല്ലേ വേണിയ്ക്ക് “
“രവി അങ്കിൾ ഫോൺ വിളിച്ചു, അപ്പോൾ കാൾ അറ്റൻഡ് ചെയ്യാൻ പോയതാണ്, സൊ എന്നോട് ഒന്ന് ഹെല്പ് ചെയ്യാമോ എന്ന് ചോദിച്ചു,”
ഹ്മ്മ് … ഒരുതവണ ഹെൽപ്പ് ചെയ്തോ കുഴപ്പമൊന്നുമില്ല, ഇനി ആവർത്തിക്കാതിരുന്നാൽ മതി കേട്ടോ..
അവൾ പറഞ്ഞതും ആരു തലയാട്ടി..
ഇരുവരുടെയും സംസാരം കേട്ടു കൊണ്ടായിരുന്നു മീരയും അടുക്കളയിലേക്ക് വന്നത്.
അമ്മാളുവിന്റെ വാക്കുകൾ മീരയും ശരിവെച്ചു.
സത്യത്തിൽ മീരയ്ക്കും വേണിയെ അത്ര താല്പര്യമൊന്നുമില്ല.
പിന്നെ, അമ്മയുടെ ഫ്രണ്ടിന്റെ മകൾ ആണെന്നുള്ള പരിഗണന വെച്ച്, ഒന്നും മിണ്ടുന്നില്ലെന്ന് മാത്രം.
അമ്മയെയും ഏടത്തിയേയും സഹായിച്ച ശേഷം, അമ്മാളു, തിരികെ ഹാളിൽ എത്തിയപ്പോൾ വിഷ്ണുവിനെ അവിടെയെങ്ങും കണ്ടില്ല.
അവൾ ഉമ്മറത്തേക്ക് ഒന്ന് ചെന്ന് എത്തിനോക്കി.
അവൻ മുകളിലേക്ക് കയറി പോയി മോളെ..
സിദ്ധുവേട്ടൻ പറഞ്ഞതും അമ്മാളു ഒരു ചിരിയൊക്കെ ചിരിച്ച്, സ്റ്റെപ്സ് കയറി റൂമിലേയ്ക്ക് പോയി..
വിഷ്ണുവേട്ടാ… അവൾക്കിത്തിരി കൂടുന്നുണ്ട് കേട്ടോ, എന്റെ കയ്യിൽ നിന്നും നല്ല പെട മേടിക്കാതെ നോക്കിക്കോളാൻ പറഞ്ഞേക്ക് നിങ്ങളുടെ രവിഅങ്കിൾന്റെ പുന്നാര മോളോട്…
കട്ട കലിപ്പില് അമ്മാളു വന്നു ബെഡിലേയ്ക്ക് ഇരുന്നു…
എന്നിട്ട് വിഷ്ണുവിനെ തുറിച്ചു നോക്കി.
അവൻ ആണെങ്കിൽ al അതൊന്നും കേൾക്കാത്ത ഭാവത്തിലിരുന്ന് എന്തോ ബുക്ക് വായിക്കുകയാണ്..
ഞാൻ പറയുന്നത് വല്ലതും വിഷ്ണുവേട്ടൻ കേൾക്കുന്നുണ്ടോ..
അമ്മാളു കുറച്ചുകൂടി ഉച്ചത്തിൽ ചോദിച്ചു.
വിഷ്ണു മുഖമുയർത്താനെ പോയില്ല..
“ദേ മനുഷ്യ.. നിങ്ങളെയല്ലേ ഞാൻ ഈ വിളിക്കുന്നത്”
അവൾക്ക് ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി.
“നിനക്കിപ്പോൾ എന്താ വേണ്ടത്,”
അവൻ പുസ്തകം മടക്കി വെച്ചിട്ട് അമ്മളുവിനെ നോക്കി.
” എനിക്കിപ്പോൾ ഒരു കുഞ്ഞിനെ വേണം, പെറ്റു വളർത്താൻ വേണ്ടി,നിങ്ങൾക്ക് തരാൻ പറ്റുമോ “
അവളുടെ ചോദ്യം കേട്ടതും വിഷ്ണു വാ പൊളിച്ചു ഇരുന്നു പോയി.
“എന്താ തരാൻ പറ്റുമോ ഇപ്പോൾ,”
അമ്മളു ചോദ്യം ഒന്നുകൂടി ആവർത്തിച്ചു..
” ഇപ്പോൾ നിന്റെ കയ്യിലോട്ട് ഒരു കൊച്ചിനെ തരാൻ എനിക്ക് മാജിക് ഒന്നും വശമില്ല,പിന്നെ ഇപ്പോൾ നീ ഒന്നു മനസ്സുവെക്കുകയാണെങ്കിൽ പത്തുമാസം കഴിഞ്ഞ് നിന്റെ കയ്യിലോട്ട് തരാം, എന്തേ, അത് മതിയോ, അപ്പോൾ പെറ്റു വളർത്തിയാൽ മതിയോടി.”
വിഷ്ണു എഴുന്നേറ്റ് അരികിലേക്ക് വന്ന് പറഞ്ഞതു അമ്മാളുവിനെ വിറച്ചു പോയി..
മുണ്ടൊക്കെ മടക്കി കുത്തി അവൻ വന്നു ബെഡിലേക്ക് കിടന്നു, ഒപ്പം തന്നെ അവളെയും പിടിച്ചു തന്റെ കൂടെ കിടത്തി.
വലം കൈ കൊണ്ട് എത്തി പിടിച്ചു ലൈറ്റ് ഓഫ് ചെയ്തപ്പോൾ പെണ്ണിന് ശ്വാസം പോലും വിലങ്ങി.
ആ വേണി ഇല്ലേ വിഷ്ണുവേട്ടാ, അവൾക്ക് ഇത്തിരി കൂടുന്നുണ്ട്, എന്നോട് ചുമ്മാ ചൊറിയാൻ വന്നേ. എനിക്ക് ആണെങ്കിൽ ദേഷ്യം ആയി, അതുകൊണ്ട്, പിന്നെ… അത് പറയാൻ വേണ്ടി വന്നതാ, അല്ലാതെ… ഇപ്പോൾ ഇങ്ങനെ പറഞ്ഞത് ചുമ്മാ ഒരു ഓളത്തിന് ആണെന്നെ… സോറി…
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിറുത്തി.
അപ്പോളേക്കും വിഷ്ണു തന്റെ കൈ എടുത്തു അമ്മാളുവിന്റെ വയറിനു മേലേ വെച്ചു.
വിഷ്ണുവേട്ടാ….ഒന്നും വേണ്ട കെട്ടോ.. ഞാൻ ചുമ്മാ…
അവന്റെ കൈ മേല്പോട്ട് ഉയർന്നു വന്നു അവളുടെ മാ. റിൽ ഒന്ന് പരതിയതും അമ്മാളു മേല്പോട്ട് ഉയർന്നു പോയ്..
എന്നാൽ അതിനു മുന്നേ വിഷ്ണു അവളെ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടിരുന്നു.
തുടരും……

