നിന്നരികിൽ ~ ഭാഗം 22, എഴുത്ത് : രക്ഷ രാധ

വായക്കാർ ക്ഷമിക്കുക….വായനക്കാർ 22-ാം ഭാഗമായി വായിച്ചത് 23-ാം ഭാഗമാണ്. അഡ്മിൻ പാനലിൻ്റെ ആശയക്കുഴപ്പം മൂലം സംഭവിച്ച വീഴ്ചയിൽ മാന്യവായനക്കാരോട് ക്ഷമ ചോദിക്കുന്നു. 22-ാം ഭാഗം വായിക്കൂ…..

“അയ്യടി അപ്പോ ആ ലക്ഷ്മിഅമ്മായി ആണോ ഇതൊക്കെ അയാളെ കൊണ്ട് പറയിപ്പിച്ചത്..

കാര്യങ്ങളെല്ലാം അറിഞ്ഞ ശ്രെദ്ധ മൂക്കത് വിരൽ വച്ചു കൊണ്ട് പറഞ്ഞു

“അങ്ങനെ തീർത്തു പറയണമെങ്കിൽ ഇന്നാ ജ്യോത്സ്യന്റെ വീട്ടിൽ പോകണം…. പക്ഷെ അതിന് സിദ്ധു ഏട്ടൻ സമ്മതിക്കുനില്ല ഇവിടെ നിൽക്കാൻ….

“നീ വിഷമിക്കണ്ട ഞാൻ സിദ്ധുഏട്ടനോട് പറയാം…. പുള്ളി സമ്മതിക്കും… നീ വാ….

ശ്രെദ്ധ അവളുടെ കയ്യും പിടിച്ചു താഴേക്ക് നടന്നു…

സിദ്ധു പുറത്ത് കാറിൽ ചാരി നില്കുവാന്…. ജിത്തുവും ഹരിയും അടുക്കൽ തന്നെ നില്പുണ്ട്….

“സിദ്ധു ഏട്ടാ…..

ശ്രെദ്ധ അവനെ വിളിക്കവേ സിദ്ധു തല തിരിച്ചവളെ നോക്കി

“അനിയത്തിയെ ഇവിടെ നിർത്താൻ പറയാനാണ് ഉദ്ദേശിക്കുന്നെങ്കിൽ വേണ്ട ശ്രെധേ… അത് നടക്കില്ല….

അങ്ങേര് ഞങ്ങൾക്ക് മുന്നേ ഗോൾ അടിച്ചു…..

ശ്രെദ്ധ പണി പാളിപോയ മ്ലേച്ചതയിൽ എന്നെ നോക്കി ഇളിച്ചു കാണിച്ചു….

ഞാനുടനെ ഇതെല്ലാം കണ്ടു നിന്ന ദേവിഅമ്മായിയെ പോയി കെട്ടിപിടിച്ചു….

“പൊന്ന് അമ്മായി എങ്ങനെയെങ്കിലും എന്നെയൊന്നു ഇവിടെ നിർത്താവോ പ്ലീസ്… ഇന്നൊരു ദിവസത്തേക്ക്….

അമ്മായിടെ ചെവിയിൽ ഞാൻ പതിയെ പറഞ്ഞതും മൂശാട്ട വന്നെന്റെ കയ്യില് പിടിച്ചു…

അമ്മായി എന്നെ നിസ്സഹയതയോടെ നോക്കി

അങ്ങേർക്ക് കാര്യം മനസിലായെന്ന് തോന്നുന്നു….

മുത്തശ്ശി പടിക്കൽ നിന്ന് എന്നെ ദയനീയതയോടെ നോക്കുന്നുണ്ട്…

ഞാനെന്ത് ചെയ്യാനാ….

ഇങ്ങേർക്ക് ബുദ്ധി കൂടി പോയതിന്റെ കുഴപ്പമാണ്……

ഇനി പറഞ്ഞിട്ട് കാര്യമില്ല…. ഇങ്ങേർക്ക് സത്യങ്ങൾ നേരിട്ട് അറിയാനുള്ള ഭാഗ്യമില്ല അത്രേയുള്ളൂ….

അങ്ങനെ വിചാരിച്ചു കാറിലേക്ക് കേറവെയാണ് പിറകിൽ ഒരു ചാക്ക്കെട്ട് വീഴുന്നൊരു ശബ്ദം കെട്ടത്…

നോക്കുമ്പോ എന്റെ ശ്രെദ്ധ….

പിന്നെ ആകെ മൊത്തത്തിൽ ബഹളമായി….

ആള് കൂടുന്നു….

അവളെ എടുക്കുന്നു….

മുറിയിലേക്ക് കൊണ്ട് പോകുന്നു…

ഡോക്ടർ വരുന്നു….

ഞാനാദ്യം വിചാരിച്ചത് അവളെന്നെ ഇവിടെ നിർത്താനായിട്ട് മനഃപൂർവും വീണതാണെന്നാണ്…

പക്ഷെ എന്റെ ഊഹങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഡോക്ടറിന്റെ പ്രവചനം

“കോൺഗ്രാജുലേഷൻ മിസ്റ്റർ ജിത്തു…. തങ്ങളുടെ ഭാര്യ ഗർഭിണിയാണ്…. ടേക് കെയർ ഹേർ…

അവളെ പരിശോധിച്ചു മുറിയിൽ നിന്ന് പുറത്തേക്ക് വന്ന് അയാളത് പറയുമ്പോ എല്ലാരുടെയും മുഖം ട്യൂബ് ലൈറ്റ് ഇട്ട പോലെ പ്രകാശിച്ചു…

“അടി പാവി….ആത്മഗതമാണ് ഉദേശിച്ചതെങ്കിലും ഞാനറിയാതെ അത് പുറത്തേക്ക് വന്നു…

നോട്ടങ്ങളെല്ലാം എന്റെ നേരെ വന്നതും ഞാനെന്റെ മൂശാട്ടയുടെ പിന്നിലൊളിച്ചു

മുറിയിലേക്ക് കയറിയപ്പോ പുതുപെണ്ണിനെ പോലെ നാണിച്ചിരിക്കുകയാണ് പെണ്ണ്….

കെട്ടിപിടിച്ചൊരു ഉമ്മ തന്നെ കൊടുത്തു…..

വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ അവിടുള്ളവർക്ക് അതിലും സന്തോഷം….

ഉടനെ ഇങ്ങോട്ട് വരാമെന്ന ഉറപ്പിൽ ഫോൺ വെച്ചു

ഞങ്ങളോരോന്ന് സംസാരിച്ചു ഇരിക്കുമ്പോഴാണ് സിദ്ധുഏട്ടൻ അങ്ങോട്ടേക്ക് വന്നത്….

“സിദ്ധുഏട്ടാ…. ഞാനിനി ഇവളെ ഇവിടുന്ന് വിടില്ല… ഇ സമയത്താണ് എനിക്ക് ഇവളുടെ പ്രെസെൻസ് അത്യാവശ്യമാണ്… എനിക്കിവിടെ വേറെ ആരൂല്ല കൂട്ടിന് പ്ലീസ് ഏട്ടാ പറ്റില്ലെന്ന് പറയരുത്

പുള്ളിയെ ഇങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ
അവള് പറഞ്ഞു

“ആഹാ…. അപ്പോ പിന്നെ ഞാനാരാടി..…

ജിത്തു ഏട്ടൻ അങ്ങോട്ടേക്ക് വന്നു…..

“നിങ്ങളുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല….

“ഉവ്… ഇപ്പോ തന്നെ എന്നെ ഇങ്ങനെ പറയണം…. എടാ സിദ്ധു ഇവളുമാര് രണ്ടുടെ എന്തൊക്കെയോ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്… ഭാഗ്യത്തിന് എല്ലാം കൂടി ഒത്തു വന്നു… നീ ഇതിന് സമ്മതിക്കരുത്…. സമ്മതിച്ചാൽ ചിലപ്പോ ഉടനെ ഒരു രക്തസാക്ഷി മണ്ഡപം ഇവിടെ കെട്ടേണ്ടി വരും….

അവിടൊരു അടി തന്നെ നടന്നു…. ഒടുവിൽ മര്യദയ്ക്കാണെങ്കിൽ രണ്ടു ദിവസം കൂടി അവിടെ നിൽക്കാമെന്ന മൂശാട്ടയുടെ തീരുമാനത്തിൽ യോജിച്ചു കൊണ്ട് സഭ പിരിഞ്ഞു

❤️

ഉച്ചക്ക് പറമ്പിലെ മാവിൽ ശ്രെദ്ധയ്ക്ക് വേണ്ടി മാങ്ങ പറിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് മുത്തശ്ശി എന്നെ കൈകാട്ടി വിളിച്ചത്….

മാവിൻ കൊമ്പിലാണെന്ന് ഓർക്കാതെ മുന്നോട്ട് കാലെടുത്തു വെച്ചതേ എനിക്ക് ഓർമ്മയുള്ളു….

ദാ കിടക്കുന്നു തറയില്….

എവിടെയൊക്കെ പഞ്ചർകിട്ടിയെന്ന് കണക്കെടുക്കാൻ പോലും കഴിയാതെ ഞാൻ തറയില് കാല് നിവർത്തി ഇരുന്നു പോയി….

മുത്തശ്ശി അപ്പോഴേക്കും എന്റടുത്തേക്ക് വന്നു….

വയസായ അ പാവത്തിനുണ്ടോ എന്നെ പിടിച്ചുയർത്താൻ പറ്റുന്നു

ആരോടും പറയാതെ മുങ്ങിയതായിരുന്നു തറവാട്ടിന്ന്….

വേണ്ടിരുന്നില്ല…

“ഞാൻ പോയി ആരെങ്കിലും വിളിച്ചോണ്ട് വരാം….

“വേണ്ട…. നമുക്ക് അ ജ്യോത്സ്യന്റെ അടുത്തേക്ക് പോകാം….. അതിനല്ലേ മുത്തശ്ശി എന്നെ വിളിച്ചത്…

അതും പറഞ്ഞു ഞാൻ സ്വയം എഴുനേറ്റു…. നിന്നു….

കൊഴപ്പമില്ല….ബാക്കിനികിട്ട് ചെറിയൊരു വേദന ഒഴിച്ചാൽ ബാക്കിയെല്ലാം അഡ്ജസ്റ്റ് ആക്കാം….

“എന്നാലും മോളെ…. ദേ ദേഹത്ത് അപ്പടി മണ്ണായി

“എന്റെ മുത്തശ്ശി ഞാൻ ഇനി പോയി ഇതൊക്കെ മാറ്റാൻ നിന്നാൽ സിദ്ധുവേട്ടൻ കാണും… പിന്നെ എന്നെ എങ്ങോട്ടും വിടില്ല… അത് കൊണ്ടാണ് മാങ്ങ പറിച്ചു കൊണ്ട് ഞാനിവിടെ നിന്നത്….

“പക്ഷെ മോളെ കാണാതാവുമ്പോ അവൻ… അനേഷിക്കില്ലേ

“അത് ശ്രെദ്ധ പറഞ്ഞോളും

അവളെല്ലാം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവർക്ക് മനസിലായി….

?

“അപ്പോ നിങ്ങൾ കാശിനു വേണ്ടിയാണ് അന്ന് ജ്യോത്സ്യന്റെ വേഷത്തിൽ തറവാട്ടിലേക്ക് വന്നത്….

നന്ദുവിന്റെ ചോദ്യത്തിന് അതേയെന്ന അർത്ഥത്തിൽ തല കുലുക്കികൊണ്ടയാൾ അവരെ നോക്കി…

സുഭദ്രാമ്മയ്ക്ക് ദേഷ്യം സഹിക്കാനായില്ല….

കൈവലിച്ചു ഒന്ന് കൊടുക്കവേ നന്ദു അവരെ തടഞ്ഞു…

“മുത്തശ്ശി സമാധാനിക്ക്….

“ഇല്ല… മോളെ.. ഇവനെ പോലെയുള്ള കള്ളന്മാരോട് സമാധാനത്തിൽ സംസാരിച്ചിട്ട് കാര്യമില്ല…

അവർക്ക് രോക്ഷം അടങ്ങുന്നുണ്ടായിരുന്നില്ല….

“സത്യമായും നിങ്ങളെ ആരെയും ചതിക്കണമെന്ന് ഞാനുദ്ദേശിച്ചില്ല…. പെട്ടെന്ന് കാശ് കിട്ടുന്നൊരു എളുപ്പവഴി മുന്നിൽ തെളിഞ്ഞപോ….. ക്ഷമിക്കണം..ഏട്ടനെ അനേഷിച്ചു അവരിവിടെ വരുവേ ഞാനെ ഇവിടുണ്ടായിരുന്നുള്ളു…. ഏതോ കുട്ടീടെ ജാതകകത്തിൽ ദോഷമുണ്ടെന്നും അതിനെ പറ്റി പ്രശ്നം വെച്ച് നോക്കണമെന്നുമൊക്കെ പറഞ്ഞപ്പോ… അപ്പോഴത്തെ ദുർചിന്തയിൽ ഞാനവരോട് എന്റെ സത്യം മറച്ചുവെച്ച് കൊണ്ട് വിവരങ്ങൾ തിരക്കി…. അവരു പറഞ്ഞതും പിന്നെ എനിക്ക് കയ്യിൽനിന്നിട്ട കാര്യങ്ങളുമാണ് ഞാനന്ന് നിങ്ങളോട് പറഞ്ഞത്
പിന്നീട് ഞാനാ സ്ത്രീയെ കാണാനിട വന്ന സമയത്ത് സത്യങ്ങളെല്ലാം ഞാനവരോട് പറഞ്ഞതാണ്…. അവരത് നിങ്ങളോട് പറഞ്ഞുകാണുമെന്നാണ് ഞാൻ കരുതിയത്…

സുഭദ്രാമ്മയും നന്ദു വും മുഖത്തോട് മുഖം നോക്കി….

ഇനിയൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ ഇരുവരും അവിടെ നിന്നിറങ്ങവേയാണ് വാതിൽക്കൽ എല്ലാം കേട്ട് നിൽക്കുന്ന ലക്ഷ്മിയെ അവർ കണ്ടത്…

സുഭദ്രമ്മയും നന്ദുവും കാറിൽ കയറി പുറത്തേക്ക് പോകുന്നത് കണ്ട് പിന്തുടർന്ന് വന്നതായിരുന്നവർ

ഒറ്റ കുതിപ്പിന് അവർ മുത്തശ്ശിയുടെ കാൽക്കൽ വന്നു വീണു…

“അമ്മെ എന്നോട് ക്ഷമിക്കണം….. മനഃപൂർവുമല്ല… സിദ്ധു വിനെ മറന്ന് അമ്മ ഹരിയെ മറ്റാരേക്കാളും കൂടുതൽ സ്നേഹിച്ചു തുടങ്ങിയ സമയത്താണ് ഇയാൾ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞത്…. സത്യങ്ങൾ എല്ലാമറിഞ്ഞു സിദ്ധു തിരിച്ചു വന്നാൽ പിന്നെ അവനോടാവും അമ്മയ്ക്ക് ഇഷ്ടമെന്ന് അറിയാവുന്നതിനാൽ എന്റെയുള്ളിലെ സ്വാർത്ഥത കൊണ്ടാണ് ഞാൻ…. അമ്മയോട്…..

പൂർത്തിയാകാൻ കഴിഞ്ഞില്ല അതിന് മുന്നേ സുഭദ്രാമ്മ അവരെ പിടിച്ചെഴുനേൽപ്പിച്ചു കരണത് ഒന്ന് കൊടുത്തിരുന്നു…

“നീയെന്താടി വിചാരിച്ചത് ജീവിതകാലം മുഴുവൻ എന്നെ പറ്റിക്കാമെന്നോ…. എന്റെ കുഞ്ഞിനെ എന്റടുക്കൽ നിന്ന് അകറ്റി നിർത്താമെന്നോ…

അവരൊന്നും മിണ്ടാതെ കണ്ണീരോടെ കുനിഞ്ഞു നിന്നു

“നിന്റെ അനിയത്തീടെ കുഞ്ഞല്ലേടി അവൻ… അതും അവള് പ്രസവിച്ചയുടനെ അവനെ വിട്ട് പോയതാ…അമ്മയുടെ സ്ഥാനത് നിന്ന് നീയല്ലേ അവനെ ചേർത്ത് പിടിക്കേണ്ടിയിരുന്നത് എന്നിട്ട്….. ഇത്രെയും ദുഷിച്ച മനസ്സ് നിനക്കെവിടുന്നു ഉണ്ടായി…. പറയടി…

അവരലറുകയായിരുന്നു……..

“അമ്മെ….. ഞാൻ….

“മിണ്ടരുത് നീ…. മേലാൽ നീയിനി ആ തറവാടിന്റെ മുറ്റത് കാല് കുത്തരുത്….. നിന്നെ പോലെ ഒരു പിശാശിനെ പെറ്റിലെന്നു ഞാനങ്ങു കരുത്തിയേക്കാം…. പിന്നെ ഇതിന്റെ പേരില് എന്തെങ്കിലും കുരുട്ടുബുദ്ധി പ്രയോഗിക്കാമെന്നാണെങ്കിൽ ദേ ഇവൾ അവന്റെ കൂടെ ഉള്ളടുത്തോളം കാലം നിനക്കതിന് സാധിക്കില്ലെന്ന് ഞാൻ എവിടെ വേണമെങ്കിലും എഴുതി ഒപ്പിട്ടു തരാം….

“അമ്മെ… പ്ലീസ് അമ്മെ……

ലക്ഷ്മി അവരോടു കെഞ്ചിയെങ്കിലും അവരത് അവഗണിച്ചു

“കണ്ടു പോകരുത്… നിന്നെയവിടെ…..

അവർക്ക് നേരെ വിരൽ ചൂണ്ടി തകീതു പോലെ പറഞ്ഞുകൊണ്ട് നന്ദു വിന്റെ കൈപിടിച്ച് മുന്നോട്ട് നടക്കാൻ ആയവേ അവരവളെ പിടിച്ചു നിർത്തി….

“ഇവര് നമ്മുടെ കൂടെ വന്നോട്ടെ മുത്തശ്ശി…

ലക്ഷ്മിയുടെ കണ്ണുകൾ പ്രതീക്ഷയിൽ തിളങ്ങി

സുഭദ്രാമ്മ അവളെ മനസിലാവാത്തത് പോലെ നോക്കി നിന്നു

(തുടരട്ടെ )