പഠിപ്പ് കഴിഞ്ഞ് ജോലിയിക്ക് കേറി. കൂടെ ജോലി ചെയ്യുന്നവർക്ക് സൗന്ദര്യം ഉണ്ട്…

സ്വന്തം സൗന്ദര്യം

എഴുത്ത്: ഗംഗ. പി

=================

അപ്പു ജനിച്ചതേ കറുത്ത് ഇരുണ്ട രൂപത്തിലാണ്.

കൂട്ടുക്കാര് മറ്റും കളിയാക്കി. എവിടെ പോയാലും അവന്റെ നിറത്തെ പറ്റി ആണ് സംസാരം. വീട്ടുകാര് പോലും അവനെ വെളിയിൽ കൊണ്ട് പോകാൻ മടിച്ചു. അവൻ എല്ലാവരിൽ നിന്നും മാറി നിന്നു.

വർഷങ്ങൾ കടന്നു പോയി….

പഠിപ്പ് കഴിഞ്ഞ് ജോലിയിക്ക് കേറി. കൂടെ ജോലി ചെയ്യുന്നവർക്ക് സൗന്ദര്യം ഉണ്ട്, തനിക്ക് ഇല്ലെന്ന് വിചാരിച്ചു. അങ്ങനെ മാറി നടന്നു.

കുറച്ചു മാസം കഴിഞ്ഞപ്പോ ഒരാൾ സ്ഥലം മാറ്റം കിട്ടി അവിടേക്ക് വന്നു. ചന്ദ്രൻ എന്നാണ് പേരു, അയാള് പക്ഷെ കൂസൽ ഇല്ലാതെ എല്ലാവരോടും മിണ്ടുന്നു. വെളിയിൽ പോകുന്നു, മറ്റുള്ളവർ അയാളുടെ രൂപത്തെ കളിയാക്കിയിട്ടും ഒന്നും മിണ്ടാതെ ശാന്തമായി പോയി.

ഇതെല്ലാം കണ്ട് അപ്പുവിന് അത്ഭുതം തോന്നി. ചന്ദ്രനോട് മിണ്ടാൻ തന്നെ തീരുമാനിച്ചു. അയാളോട് അങ്ങോട്ട് ചെന്ന് പരിചയപെട്ടു.

കുറച്ചു ദിവസങ്ങൾ കടന്നു പോയതേ ഉള്ളൂ എങ്കിലും അവർ പെട്ടെന്ന് കൂട്ടുക്കാര് ആയി മാറി

ഒരു ദിവസം അപ്പു ചോദിച്ചു” താങ്കൾ എങ്ങനെ ആണ് ഇങ്ങനെ പ്രശ്നങ്ങൾ നേരിടുന്നത് “?

ചന്ദ്രന് ഒന്നും മനസിലായില്ല.

അപ്പു അത് മനസിലാക്കി, അതിനാൽ പറഞ്ഞു “സൗന്ദര്യം ഇല്ലാത്ത എന്നെ മറ്റുള്ളവർ കളിയാക്കുമ്പോൾ നാണക്കേട് ഉണ്ടാകുന്നു. അതിനാൽ വെളിയിൽ പോകില്ല, കല്യാണത്തിനും മറ്റും പോകില്ല. പക്ഷെ ചന്ദ്രൻ എല്ലാം ചെയ്യുന്നു “

ഇത്‌ കേട്ട ചന്ദ്രൻ പറഞ്ഞു “. “സ്വന്തം സൗന്ദര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ മറ്റുള്ളവരെ ഭയക്കേണ്ട കാര്യം ഇല്ല”

അത് കേട്ട് അപ്പുവിന് ചമ്മൽ തോന്നി. പിന്നീട് ഒരിക്കലും അപ്പു മാറി നിന്നില്ല, എല്ലായിടത്തും പോയി, മറ്റുള്ളവരെ ശ്രദ്ധിക്കാതെ. സന്തോഷം ആയിട്ട് ഇരുന്നു…

ഗംഗ. പി, ഫാത്തിമ കോളേജ്, കൊല്ലം