ചുരുക്കി പറഞ്ഞാല് ഇവൻ കഴിഞ്ഞിട്ടേ ഉള്ളൂ സാക്ഷാൽ നസീർ ഇക്കാ പോലും…

ഉണ്ണി ചിന്ത
എഴുത്ത്: Diju AK (ഉണ്ണി)
===================

ജീവിതം എന്നത് വെറും തമാശ മാത്രം ആയിരുന്ന കാലം…

ദിവസത്തിൽ 24 മണിക്കൂറിൽ ഏതാണ്ട് 16 മണിക്കൂറും ഇവൻ എൻ്റെ കൂടെ ഉണ്ടായിരുന്നു അല്ലെങ്കിൽ ഞാൻ അവൻ്റെ കൂടെ ഉണ്ടായിരുന്നു…സകല പോക്കിരിതരങ്ങൾക്കും സാക്ഷിയായി പിന്തുണയായി….

ഇവൻ്റെ പേര് ബിജു എന്നാണെന്ന് ഇവൻ പോലും പലപ്പോഴും മറന്നിട്ടുണ്ട്…

അന്നൊക്കെ ലാൻഡ് ഫോൺ ആണല്ലോ…ഇവൻ എവിടെങ്കിലും പോയാൽ അവിടെ ഫോൺ ഉണ്ടെങ്കിൽ വെറുതെയെങ്കിലും എൻ്റെ ലാൻഡ് ഫോണിലേക്ക് വിളിക്കും…ഞാൻ ഫോൺ എടുക്കുമ്പോൾ ഇവൻ തന്നെ പറയുന്നത്

“ഞാനാടാ കറുമ്പനാ…” കൂട്ടുകാരെല്ലാം വിളിക്കുന്നതും അങ്ങനെ തന്നെ…👍

അതിൽ അവന് പരിഭവമോ കുറച്ചിലോ ഇല്ല…😏 വിളിക്കുന്നവർക്ക് അത് ഒരു ഇരട്ടപ്പേരോ കളിയാക്കലോ എന്ന തോന്നലും ഇല്ല…വിളിപ്പേര് മാത്രം…ആള് നല്ല കറുപ്പാണെങ്കിലും മനസ് അത്ര ഇരുണ്ടതല്ല… ❣️

കൂട്ടുകാർക്കെല്ലാം അസൂയ തോന്നുന്ന ഒരു ഐറ്റം ഉണ്ട് ഇവൻ്റെ കസ്റ്റഡിയിൽ…

എന്താ സംഭവം..?

ഇവൻ്റെ ജോലി…?

എന്താ ജോലി…?

തരംഗം തിയറ്ററിൽ പ്രോജക്ടർ ഓപ്പറേറ്റർ…

എന്ന് വെച്ചാൽ തിയറ്ററിൽ സിനിമ ഓടിക്കുന്ന മിടുക്കൻ…

സമപ്രായക്കാരായ കൂട്ടുകാർക്ക് അസൂയയ്ക്ക് ഇനി വേറെ വല്ലതും വേണോ…

മോഹൻലാലിൻ്റെയൊ മമ്മൂട്ടിയുടെയോ ഒക്കെ സിനിമ റിലീസിൻ്റെ അന്ന് നമ്മുടെ കറുമ്പൻ ഇത്തിരി ഒന്ന് ഞെളിയും…അല്ലാ ഞെളിയാനുള്ള വക ഉണ്ടല്ലോ…

താലൂക്ക് മുഴുവൻ ഉള്ള സിനിമാ ആരാധകരും, തല്ലിപ്പൊളികളും, ഗു- ണ്ടകളും, ബ്ലാക്ക് ടിക്കറ്റ് വിൽപ്പനക്കാരും പൂണ്ട് വിളയാടുന്ന തിയറ്റർ പരിസരത്ത് ഇവൻ്റെ ഒരു വരവ് ഉണ്ട്…

“ശ്…ദാ വരുന്നു…ഇത്തിരി ഒതുങ്ങി നില്ല്…” എന്നുള്ള പതം പറച്ചിലുകൾ കേൾക്കാം കാതോർത്താൽ…

എന്താ കാര്യം?

ഇവൻ വിചാരിച്ചാൽ ആരെയും ടിക്കറ്റ് ഇല്ലാതെയും അകത്ത് കയറ്റാം, ആർക്കും ടിക്കറ്റ് എടുത്ത് കൊടുക്കാം, അവൻ വിചാരിക്കുന്ന സീറ്റിൽ അവന് ഇഷ്ടമുള്ളവരെ ഇരുത്താം അങ്ങനെയങ്ങനെ സർവ്വശക്തൻ…

ചുരുക്കി പറഞ്ഞാല് ഇവൻ കഴിഞ്ഞിട്ടേ ഉള്ളൂ സാക്ഷാൽ നസീർ ഇക്കാ പോലും..

ആരാ നസീർ ഇക്കാ…!!

നമ്മടെ തിയറ്ററിൻ്റെ ഓണർ…

നമ്മുടെ ബിജു പറയുന്നതാ നിയമവും ചട്ടവും…

അവൻ പറയുന്നത് സമ്മതിച്ചില്ലെങ്കിൽ  “ഇന്നാ താക്കോല്… നിങ്ങള് അങ്ങ് ഓടിക്ക് പടം…!!” എന്നും പറഞ്ഞു ഒറ്റപ്പോക്ക് ഇവൻ അങ്ങ് പോയാൽ നസീർ ഇക്കായും, ടിക്കറ്റ് എടുത്ത് അകത്ത് കയറിയവരും വാ- യിൽ വി- രലും ഇട്ടോണ്ട് ഇരിക്കത്തതെ ഉള്ളൂ…

അതുകൊണ്ട് ഇവന് ഇത്തിരി ഞെളിയാം പ്രത്യേകിച്ച് റിലീസിൻറെ അന്ന്…

രാജകീയമായ ജീവിതം…!! പക്ഷേ എന്നോടുള്ള സ്നേഹവും ഇഷ്ടവും കാരണം എന്നെ മാത്രം ഇവൻ പ്രൊജക്ടർ റൂമിൽ കയറ്റും…!! എന്നെ മാത്രം…!! പ്രൊജക്‌ടർ റൂമിലേക്ക് കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്ന എന്നെയും ആൾക്കാർ ആരാധനയോടെ നോക്കുന്നത് ഞാനും ആസ്വദിക്കും…

അങ്ങനെ ഒരു ദിവസം ഏതോ ഒരു സിനിമ കാണാൻ ഞാൻ ചെന്നു… വലിയ തിരക്കൊന്നും ഇല്ല… ഇവൻ പറഞ്ഞു “വാടാ നമുക്ക് പ്രൊജക്റ്റർ റൂമിൽ ഇരുന്ന് കാണാം…”

ശരി…ഞാനും അവനും അകത്ത് കയറി…

പടം ഓടി തുടങ്ങി… ഇത്തിരി കഴിഞ്ഞ്… “എന്ത് ചൂടാടാ ഇതിനകത്ത്..!” എന്ന് ഞാൻ

“Mm…ഭയങ്കര ചൂടാളിയാ…പ്രൊജക്ടറിൻ്റെ ചൂടും വാതിൽ അടച്ചും കൂടി ഇട്ട് കഴിയുമ്പോൾ രണ്ട് രണ്ടര മണിക്കൂർ ഇതിൽ ഇരുന്ന് പുഴുങ്ങും അളിയാ…” എന്ന് അവൻ…

“ജന്മനാ നീ കറുപ്പ്…ഈ ചൂടും കൂടി അടിച്ച് നീ വീണ്ടും വീണ്ടും കറുക്കുകയാണല്ലോടാ…” എന്ന് ഞാൻ…!!

“നീ പറഞ്ഞത് തമാശ ആയിട്ട് ആണെങ്കിലും സത്യം അത് തന്നെ ആണെടാ…ഞാൻ പണ്ടത്തേക്കാളും കറുത്തു…കറുത്തതു മാത്രമല്ല…കൈയിലെയും കാലിലെയും രോമങ്ങൾ എല്ലാം പൊഴിഞ്ഞു പോയെടാ..!” എന്നും പറഞ്ഞു അവൻ എനിക്ക് കാണിച്ചു തന്നു…

അയ്യോ ശരിയാണല്ലോ…ഒറ്റ രോമം ഇല്ല കൈയിലും കാലിലും…പഴയതിനേക്കാൾ ഒത്തിരി കറുക്കുകയും ചെയ്തു…നല്ല കട്ട കറുപ്പ് ആയി ഇവൻ…

എനിക്ക് ഉള്ളിൽ വിഷമം തോന്നി…പക്ഷേ ഞാൻ അത് പ്രകടിപ്പിച്ചില്ല…സാരമില്ലടാ ജീവിക്കാൻ വേണ്ടി അല്ലേ..അതൊന്നും കാര്യമാക്കണ്ട…എന്നൊരു ഉപദേശവും

ഞാൻ പറഞ്ഞു നിർത്തിയതും ഡോറിൽ ആരോ തട്ടുന്നു…കതക് തുറന്നപ്പോ മാനേജർ ആണ്…

എന്താ സാറേ… ?? ബിജു ചോദിച്ചു…

എടാ വേഗം വന്നേ… നമ്മുടെ സൈക്കിൾ ഷെഡിന് തീ പിടിച്ചു…വേഗം വാ… കേട്ട പാടെ ബിജു ഇറങ്ങി ഓടി… പുറകെ ഞാനും..

ചെന്നപ്പോ സിനിമ കാണാൻ വന്നവരുടെ സൈക്കിൾ വച്ചേക്കുന്ന ഷെഡ് തീ പടരുകയാണ്… ഞങൾ ഓടിച്ചെന്ന് ഓരോ സൈക്കിളും എടുത്ത് ദൂരോട്ട് മാറ്റി വച്ചു…സൈക്കിൾ എല്ലാം എടുത്ത് പുറത്ത് വച്ചെങ്കിലും തീ പടരുകയാണ്…തൊട്ട് അടുത്താണ് തിയറ്റർ…മണ്ണ് വാരി എറിയലും ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് ഒഴിക്കലും ഒക്കെ പരമാവധി ചെയ്യുന്നുണ്ട്…

എത്ര പെട്ടെന്നാണ് ബിജു അലർട്ട് ആയത്…എത്ര സ്പീഡിൽ ആണ് അവൻ ഓരോന്നും ചെയ്യുന്നത്… അവൻ്റെ ആത്മാർഥതയും കാര്യക്ഷമതയും എന്നിൽ ആവേശം ഉളവാക്കി…നിങ്ങള് പരമാവധി വെള്ളം ഒഴിക്ക് ഞാൻ തിയറ്ററിൽ നിന്ന് ആളുകളെ ഇറക്കട്ടെ എന്നും പറഞ്ഞു ബിജു പാഞ്ഞു..

ആളെ ഇറക്കാൻ അത്ര എളുപ്പമല്ല എന്ന് അവന് അറിയാം…ആദ്യം അവൻ പോയി പ്രൊജക്ടര് ഓഫ് ചെയ്തു…

സ്വാഭാവികമായും ത- ന്തക്ക് വിളിക്കാനായി ജനങ്ങൾ തിരിഞ്ഞ് പ്രൊജക്‌ടർ റൂമിലേക്ക് നോക്കിയപ്പോ അവൻ കിളി വാതിലിൽ കൂടി ആളുകളോട് പറഞ്ഞു തീ പിടിക്കുന്നു വേഗം ഇറങ്ങി ഓടിക്കോ…!!

എത്ര വേഗത്തിൽ ആണ് അവൻ സിറ്റുവേഷൻ ഹാൻഡ്ൽ ചെയ്യുന്നത്…ഇനി വേണ്ടത് ഇത്രയും പെട്ടെന്ന് ഫയർ ഫോഴ്സിൽ അറിയിക്കുക എന്നതാണ് എന്നും അവന് അറിയാം…അവൻ മാനേജരുടെ റൂമിലേക്ക് ഓടി…ലാൻഡ് ഫോൺ എടുത്ത് 620555 ലേക്ക് വിളിച്ചു…നമ്പർ ഒക്കെ അവന് കാണാപ്പാഠം ആണ്…

എത്ര പൗര ബോധം ഉള്ളവൻ ആണ് എൻ്റെ കൂട്ടുകാരൻ ബിജു…

“സാർ…ഇത് തരംഗം തിയറ്ററിൽ നിന്ന് വിളിക്കുകയാണ്…ഇവിടെ സൈക്കിൾ ഷെഡിനു തീ പിടിച്ചു സാർ… ഞാൻ ആൾക്കാരെ എല്ലാം തിയറ്ററിൽ നിന്ന് ഇറക്കിയിട്ടുണ്ട്…എത്രയും പെട്ടെന്ന് നിങ്ങൾ എത്തണം അല്ലെങ്കിൽ അപകടം ആണ് സാർ… “

ഇത്രയും പറഞ്ഞ് ഫോൺ വച്ച ബിജു ഇറങ്ങിയ ആൾക്കാരെയും കൂട്ടി തീ പിടിച്ച ഷെഡിലേക്ക് പറന്നു…

തീ അണയുന്നില്ല…കത്തിക്കയറുകയാണ്…ഇനി ഫയർ ഫോഴ്സ് വന്നാലേ രക്ഷയുള്ളൂ…എല്ലാവരും അക്ഷമരായി…

അതാ കേൾക്കുന്നു “ങ്ങിണി ങ്ങിണി ” ശബ്ദം… ഫയർ എഞ്ചിൻ എത്തി…

ബിജു വീണ്ടും ഗേറ്റിലേക്ക് പറന്നു…ഗേറ്റ് തുറന്നു അവർക്ക് വഴി ഒരുക്കണം..സൈക്കിൾ ഷെഡ് തിയറ്ററിൻ്റെ പുറകു സൈഡിൽ ആണല്ലോ…വഴി ഒരുക്കൽ അത്ര എളുപ്പമല്ല…പക്ഷേ ബിജു തളർന്നില്ല…തളരില്ല എൻ്റെ കൂട്ടുകാരൻ..

ഗേറ്റും തുറന്ന് വഴിയും ഒരുക്കി..അപ്പോഴേക്കും ബിജു കുഴഞ്ഞു. മനുഷ്യൻ അല്ലേ ടെൻഷനും വെപ്രാളവും കാരണം കുഴഞ്ഞു പോകില്ലേ…

ബിജു ഭിത്തിയിൽ ചാരി ഒതുങ്ങി  നിന്നതും ഫയർ എഞ്ചിൻ പാഞ്ഞ് വന്ന് കയറിയതും ഒന്നിച്ച്… വണ്ടി നേരെ വന്ന് ബിജുവിൻ്റെ മുമ്പിൽ നിന്നതും യൂണിഫോം ഇട്ട ഫയർ ഓഫീസർമാർ ചാടി ഇറങ്ങി… ഹോസ് കണക്ട് ചെയ്തതും ഓൺ ആക്കിയതും രണ്ടേ രണ്ട് സെക്കൻ്റ് കൊണ്ട്…

“Come on.. വാട്ടർ ഓൺ” എന്നൊരു അലറൽ ആണ് പിന്നെ കേട്ടത്… Leading fire ഓഫീസറുടെ ആജ്ഞ ആണ് അത്…വെള്ളം അടിക്കാൻ ഉള്ള നിർദ്ദേശം…

ആജ്ഞ കിട്ടിയതും വെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയതും ആരോ ഉറക്കെ വിളിച്ചു പറഞ്ഞു “സാറേ തീ പിടിച്ച ഷെഡ് അങ്ങ് പുറകിലാ…”

“ഒരാള് ഇവിടെ കത്തി കരിഞ്ഞു നിൽക്കുമ്പോഴാണൊടാ നിൻ്റെ ഒരു ഷെഡ്…??” എന്നും പറഞ്ഞു ചാരി നിന്ന ബിജുവിൻ്റെ തലവഴിയെ വെള്ളം പമ്പ് ചെയ്തു…എന്തെങ്കിലും പറയാൻ കഴിയുന്നതിന് മുമ്പേ വായിലും മൂക്കിലും വെള്ളം അടിച്ച് കയറിയ ബിജു താഴെ വീണു…

“ഞങ്ങടെ കറുമ്പനെ കൊല്ലല്ലേ സാറേ” എന്ന് അലറിക്കൊണ്ട് ഞങൾ വെള്ളം പമ്പ് ചെയ്യുന്ന സാറിൻ്റെ കാല് പിടിച്ചത് കൊണ്ട് അവൻ ഇന്നും നമ്മുടെ കൂടെ ജീവിക്കുന്നു…

മൂക്കിലും വായിലും വെള്ളം അടിച്ച് കയറിയ അവൻ പനി പിടിച്ച് അഡ്മിറ്റ് ആയി ഡിസ്ചാർജ് ആയതിൻ്റെ പിറ്റേന്ന് മുതൽ അവൻ മരം മുറിക്കുന്ന പണിക്ക് പോയി തുടങ്ങി…

മരം മുറിക്കലിൽ തീപിടിത്തത്തിന് ചാൻസ് കുറവാണല്ലോ എന്ന ധൈര്യത്തിൽ….

Leave a Reply

Your email address will not be published. Required fields are marked *