പുനർവിവാഹം ~ ഭാഗം 51, എഴുത്ത്: ആതൂസ് മഹാദേവ്

വല്ലാത്തൊരു മൂകത നിറഞ്ഞാ അവസ്ഥയിൽ ആണ് ഇപ്പൊ ശ്രീ മംഗലം തറവാട്..!! അനികയുടെ മരണം അവിടെ ഉള്ള ഓരോരുത്തരെയും വല്ലാത്തൊരു ഞെട്ടലിൽ ആഴ്ത്തിയിരുന്നു..!!

അടുക്കള പടിയിൽ തലയടിച്ച് വീണ നിലയിൽ ആണ് ബോഡി കിടന്നത്..!! അതുകൊണ്ട് തന്നെ പിൻ തലയിൽ ഏറ്റ ശക്തമായ പ്രഹരം കൊണ്ടാണ് മരണം കാരണം എന്നാണ് പോലീസ് കാരുടെ റിപ്പോർട്ട്‌..!!

പോസ്റ്റ്‌ മാർട്ടം കഴിഞ്ഞ് ബോഡി നേരെ ദേവകിയുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി..!! അധികം ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ചടങ്ങുകളും പെട്ടന്ന് തന്നെ കഴിഞ്ഞു..!!

” എന്നാലും ഇപ്പോഴും അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല..!! നമ്മുടെ തറവാട്ടിലും ഒരു ദുർ മരണം എന്നൊക്കെ പറഞ്ഞാൽ “

മഞ്ജരി താടിയിൽ കൈ വച്ച് കൊണ്ട് അത്ഭുതത്തോടെ പറഞ്ഞു..!!

“ഇരുട്ടത് കാല് തടഞ്ഞ് തല അടിച്ച് വീണത് ആകും..!! എന്തായാലും പേര് ദോഷം ഇപ്പൊ ശ്രീ മംഗലം തറവാടിന് ആയ് “

വല്ലാത്തൊരു അസ്വസ്തതയോടെയും നീരസത്തോടെയും ആണ് പാർവതി അത് പറഞ്ഞത്..!!

” നിങ്ങൾ ഒക്കെ ഒന്ന് നിർത്തുന്നുണ്ടോ ഏവളോ വീണു ചത്ത് തുലഞ്ഞതിന് നിനക്കൊക്കെ എന്തിനാ ഇത്ര പ്രസംഗം..!! വേറെ പണി ഒന്നും ഇല്ലേ ഉള്ളിൽ “

മാധവന്റെ ദേഷ്യം നിറഞ്ഞാ ശബ്ദം അവിടെ ഉയരുമ്പോൾ പാർവതിയും മഞ്ജരിയും മഹിമയും എഴുന്നേറ്റ് അകത്തേയ്ക്ക് പോയി..!!

” ഏട്ടാ ആ പെണ്ണ് ഇനി “

“വേണ്ട ശ്രീ നമുക്ക് ഇതിനെ കുറിച്ച് കൂടുതൽ ആലോചന ഒന്നും വേണ്ട..!! ചത്തത് നമ്മുടെ ആരും അല്ലാലോ..!! ഇന്നത്തോടെ അത് കഴിയുകയുള്ളു ചെയ്തു..!! അതുകൊണ്ട് ഇനി അതിനെ കുറിച്ച് ഒരു സംസാരം വേണ്ട “

ഉറച്ച സ്വരത്തിൽ അത്രയും പറഞ്ഞു കൊണ്ട് അയാൾ അകത്തേയ്ക്ക് കയറി പോകുമ്പോൾ ശ്രീ നാഥും മനോജും ഒന്ന് പരസ്പരം നോക്കി..!!

*****************?

മാധവൻ അടഞ്ഞു കിടന്ന ആ വാതിൽ തുറന്ന് അകത്തേയ്ക്ക് കയറുമ്പോൾ കണ്ടു ബെഡിൽ കണ്ണുകൾ അടച്ച് മലർന്ന് കിടക്കുന്നവനെ..!! ഡോർ അടച്ച് അവന്റെ അടുത്തേയ്ക്ക് അയാൾ നടക്കുമ്പോൾ അടുത്ത് ആരുടെയോ സമീപ്യം തോന്നി ആവണം അവൻ തന്റെ മിഴികൾ തുറന്നത്..!!

” പുറത്ത് നടക്കുന്നത് ഒന്നും അറിയാതെ നീ ഇവിടെ നിവർന്ന് കിടക്കുവാ അല്ലെ..!! അൽപ്പം പോലും ടെൻഷൻ തോന്നുന്നില്ലേ ഡാ നിനക്ക് “

തന്റെ ഉള്ളിലെ ടെൻഷൻ അതുപോലെ പകർത്തി കൊണ്ട് അയാൾ അത് പറയുമ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു..!!

” എന്താ ഇതിനും മാത്രം ടെൻഷൻ ഇപ്പൊ ഇവിടെ?? “

” എന്താ ടെൻഷൻ എന്നോ..!! എടാ ഒരു മരണം സംഭവിച്ച വീട് ആണ് ഇത്..!! അതും വെറും മരണം അല്ല പുറത്ത് നിന്ന് നോക്കുന്നവർ ഒക്കെ ദുർ മരണം..!! സംഭവം നടന്നിട്ട് 24 മണിക്കൂർ പോലും തികഞ്ഞിട്ടില്ല..!! അത് മാത്രം അല്ല പോലീസിൽ നിന്ന് കൂടുതൽ അനേക്ഷണം എന്തെങ്കിലും ഉണ്ടായാൽ..!! ഓർത്തിട്ട് തന്നെ കൈ കാല് വിറക്കുന്നു “

അസ്വസ്തതയോടെ അവന്റെ അടുത്ത് ഇരുപ്പ് ഉറപ്പിച്ച് കൊണ്ട് അയാൾ അത് പറയുമ്പോൾ ഒരു പൊട്ടി ചിരി ആയിരുന്നു അവന്റെ മറുപടി..!!

” കൊള്ളാം നിനക്ക് ചിരി മനുഷ്യന് ഇവിടെ ഇരുപ്പ് ഉറയ്ക്കുന്നില്ല “

ദേഷ്യത്തിൽ പല്ലുകൾ കടിച്ചമർത്തി കൊണ്ട് അയാൾ പറഞ്ഞു..!!

” ok ok cool..!! ഞാൻ ചിരിച്ചത് വേറൊന്നും കൊണ്ടല്ല അവളെ ഇല്ലാതാക്കിയ ഞാൻ ഇവിടെ cool ആയ് ഇരിക്കുമ്പോൾ നിങ്ങൾക്ക് എന്തിനാ ഇത്ര ടെൻഷൻ..!! പിന്നെ കേസിന്റെ കാര്യം അതോർത്ത് വറീഡ് ആകേണ്ട..!! അതൊക്കെ വേണ്ട പോലെ ഞാൻ കൈ കാര്യം ചെയ്തിട്ടുണ്ട് “

“ഏ “

അയാൾ വിശ്വസം വരാതെ അവനെ നോക്കുമ്പോൾ അയാൾക്ക് നേരെ സൈറ്റ് അടിച്ച് കാണിച്ചു അവൻ..!!

” ഇത് തേച്ചു മാച്ച് കളയേണ്ടത് എന്റെ ആവശ്യം അല്ലെ..!! സൊ എല്ലാം ഫിനിഷ് “

” ഉറപ്പ് ആണൊ?? ഇനി ഒരു അന്നെഷണം ഇതിൽ പേരിൽ ഉണ്ടായാൽ “

“ഉണ്ടാവില്ല..!! ഒന്നും രണ്ടും അല്ല ആ IG ക്ക് എണ്ണി കൊടുത്തത്..!! അതുകൊണ്ട് ടെൻഷൻ വേണ്ട..!! ഈ കേസ് ഇവിടം കൊണ്ട് അവസാനിച്ചു “

വല്ലാത്തൊരു ഉറപ്പ് ആയിരുന്നു അവന്റെ ആ വാക്കുകളിൽ..!!

” മ്മ് അല്ല ഇനി എന്താ നിന്റെ പ്ലാൻ..!! അവളെയും അവളുടെ ആ മാറ്റവനേയും സുഖിക്കാൻ വിടാൻ ആണൊ നിന്റെ തീരുമാനം..!! ഒടുവിൽ അവൻ അവളെയും കൊണ്ട് ഇവിടെ നിന്ന് പറക്കുമ്പോൾ കാര്യങ്ങൾ എല്ലാം കൈ വിട്ടവനെ പോലെ നിൽക്കേണ്ടി വരും നീ “

” ഹ്മ്മ് അതിന് ബദ്രി അല്ല ഈ ഞാൻ..!! ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട് എങ്കിൽ അത് നടത്തി ഇരിക്കും..!! എന്റെ ആളുകൾ അവന്റെ പിന്നാലെ തന്നെ ഉണ്ട്..!! ഒരു അവസരം കിട്ടിയാൽ തീർക്കും അവനെ 😡”

കോപത്താൽ പിടഞ്ഞു പൊങ്ങുക ആയിരുന്നു അവന്റെ ഞരമ്പുകൾ..!! മുമാകെ മുറുകി..!!

” അവളെയും വെറുതെ വിടരുത് മോനെ..!! അവൾ ഒറ്റ ഒരാൾ കാരണം ആണ് എന്റെ സകല കണക്ക് കൂട്ടലും പാളി പോയത്..!! അവൾ എന്റെ മകന്റെ ജീവിതത്തിലേക്ക് കെട്ടി എടുത്തില്ലായിരുന്നു എങ്കിൽ അവൻ ഇപ്പൊ നല്ല നിലയിൽ കഴിഞ്ഞേനെ..!!

പക്ഷെ സാരമില്ല ഒഴിഞ്ഞു പോയല്ലോ അവൾ അവന്റെ തലയിൽ നിന്നും..!! അവന് ബുദ്ധി ഉണ്ട്..!! അതാ അവന്റെ ആവശ്യം കഴിഞ്ഞ് അവൻ അവളെ വലിച്ചെറിഞ്ഞത്..!! പക്ഷെ ഇനി അവനെ കൊണ്ട് സ്വപ്നയുമായുള്ള വിവാഹത്തിന് സമ്മതിപ്പിക്കണം അത് മാത്രമാണ് ഇപ്പൊ എന്റെ ലക്ഷ്യം “

തന്റെ ഉള്ളിലെ കണക്ക് കൂട്ടൽ അവന് മുന്നിൽ ആയ് വെളിപ്പെടുത്തുമ്പോൾ ഗൂഡമായ ഒരു ആലോചന ആയിരുന്നു അവന്റെ മറുപടി..!!

******************

ഉച്ചയ്ക്ക് ശേഷം ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയത് ആണ് ദക്ഷും നീലുവും നേത്രയും അല്ലി മോളും..!! ദക്ഷ്‌ ഡ്രൈവിംഗ് സീറ്റിലും നീലു കോ ഡ്രൈവിംഗ് സീറ്റിലും ആയ് ആണ് ഇരിക്കുന്നത്..!!

നേത്രയും അല്ലി മോളും ബാക്കിലും..!! ആദ്യമേ നേത്ര പുറകിൽ സ്ഥാനം പിടിച്ചത് കൊണ്ട് നീലുവിനെ കണ്ട് അവൾക്ക് പ്രതേകിച്ച് ഒന്നും തോന്നിയില്ല..!! എന്തോ കളിയായും കാര്യമായും ഉള്ള സംസാരത്തിൽ ആണ് അവർ ഇരുവരും..!!

ഇവിടെ അമ്മയും മോളും അവരുടെ ലോകത്തും..!! പുറത്തെ കാഴ്ച്ചകളിൽ കണ്ണും നട്ട് ഒരു ഇളം പുഞ്ചിരിയോടെ നോക്കി ഇരിക്കുന്ന അല്ലി മോളിൽ തന്നെ ആയിരുന്നു നേത്രയുടെ കണ്ണുകൾ..!!

എന്നാൽ മനസ്സിൽ എന്തൊക്കെയോ അലട്ടുന്നുണ്ടായിരുന്നു അവളുടെ..!!

“” അച്ഛനോടൊപ്പവും അമ്മയോടൊപ്പവും കളിച്ച് സന്തോഷിച്ചു നടക്കേണ്ട പ്രായം ആണ് തന്റെ കുഞ്ഞിന്റെത്..!! എന്നാൽ അച്ഛന്റെ സ്നേഹമോ?? വാത്സല്യമോ, ആ നെഞ്ചിലെ ചൂടോ അറിയാൻ ഭാഗ്യം ഇല്ലാത്തവൾ ആയ് പോയി തന്റെ മകൾ എന്നാ ഓർമ അവളുടെ നെഞ്ചിലെ കുത്തി നോവിച്ചു “”

ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങുമ്പോൾ തന്റെ പൊന്ന് മോളെ തന്നിലേയ്ക്ക് അടക്കി പിടിച്ചു കൊണ്ട് സീറ്റിലേയ്ക്ക് ചാരി കിടന്നു അവൾ..!!

എന്നാൽ ഇതിനൊക്കെ മിററർ സാക്ഷ്യം വഹിച്ച ദക്ഷിന്റെ കണ്ണുകളും ഒരു വേള നിറയുമ്പോൾ മനസ്സാൽ പല ഉറച്ച തീരുമാനങ്ങളും എടുക്കുക ആയിരുന്നു അവൻ അപ്പോൾ..!! ആർക്കും പിൻ തിരിപ്പിക്കാൻ കഴിയാത്ത അത്രയും ആഴത്തിൽ ഉള്ള തീരുമാനം..!!

തുടരും…..