പുനർവിവാഹം ~ അവസാനഭാഗം (88), എഴുത്ത്: ആതൂസ് മഹാദേവ്

അന്നത്തെ ദിവസം ഈവെനിംഗ് ആണ് ദക്ഷ്‌ വീട്ടിൽ മടങ്ങി എത്തുന്നത്..!! പുറത്ത് അവന്റെ കാറിന്റെ ശബ്ദം കേട്ടതും ബദ്രിയുടെ മടിയിൽ ഇരുന്ന് അനു മോളെ കളിപ്പിക്കുക ആയിരുന്ന അല്ലി മോള് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു പുറത്തേയ്ക്ക്..!! കണ്ട് നിന്ന എല്ലാവരിലും അത് ഒരു ആയ് പരിണമിക്കുമ്പോൾ നേത്ര പതിയെ ചെയറിൽ നിന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു..!!

അവൾ പുറത്ത് എത്തുമ്പോൾ കാണുന്നത് ദക്ഷിന്റെ തോളിലൂടെ കൈയിട്ട് അവന്റെ ഇരു കവിളിലും മാറി മാറി ഉമ്മ വയ്ക്കുന്ന അല്ലി മോളെ ആണ്..!! ദക്ഷ്‌ അവളെ ചെറിയ ചിരിയോടെ ചേർത്ത് പിടിച്ചു കൊണ്ട് ബാക്ക് ഡോർ തുറന്ന് ഒരു കവർ എടുത്ത് അവൾക്ക് നേരെ നീട്ടുമ്പോൾ പെണ്ണ് വിടർന്ന കണ്ണുകളോടെ അത് വാങ്ങി..!!

അവളെയും മുന്നോട്ട് നടക്കുമ്പോൾ ആണ് ദക്ഷ്‌ നേത്രയേ കാണുന്നത്..!! വാതിൽ പടിയിലെ തൂണിൽ ആയ് ചാരി നിൽക്കുന്ന അവളെയും ഒരു കൈയാൽ ചേർത്ത് പിടിച്ചിരിക്കുന്ന ആ വീർത്ത വയറിലേയ്ക്കും നോക്കി കൊണ്ട് അവൻ അവൾക്ക് അടുത്തേയ്ക്ക് വന്ന്..!!

” എന്താ കണ്ണേട്ടാ മുഖം ഒക്കെ വല്ലാതെ “

താൻ എന്തെങ്കിലും ചോദിക്കും മുന്നേ ഉള്ള അവളുടേ ചോദ്യം കേൾക്കെ തെളിച്ചം ഇല്ലാതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു..!!

” ദച്ചു അച്ഛാ വന്നിട്ടുണ്ട്..!! എന്റെ അനിയത്തി കുട്ടിയും ഉണ്ട് “

” ആണോ ഡാ മുത്തേ എന്നാൽ വായോ..!! വാടോ “

നേത്രയേ നോക്കി അതും പറഞ്ഞ് അവൻ മോളെയും കൊണ്ട് അകത്തേയ്ക്ക് കയറുമ്പോൾ നേത്ര ആകെ വല്ലായ്മയോടെ അവിടെ തന്നെ നിന്നു..!! പിന്നെ എന്തോ ആലോചിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി..!!

ദക്ഷ്‌ വന്നതും പിന്നെ എല്ലാവരും കൂടെ അവിടെ കൂടി..!! രാധമ്മ നിർബന്ധിച്ച് ബദ്രിയെയും ദർശുവിനെയും അന്നത്തെ ദിവസം അവിടെ തന്നെ നിർത്തി..!! രാത്രി വരെ എല്ലാവരും സംസാരിച്ച് ഇരുന്ന ശേഷം ഭക്ഷണവും കഴിച്ച് കിടക്കാൻ ആയ് പോയി..!!

നേത്ര റൂമിലേയ്ക്ക് വരുമ്പോൾ ദക്ഷ്‌ അവിടെ ഉണ്ടായിരുന്നില്ല..!! അല്ലി മോള് ഒരു ടെടിയേയും കെട്ടിപിടിച്ച് ഉറക്കത്തിൽ ആണ്..!! നേത്ര ഷീറ്റ് എടുത്ത് അവളെ നന്നായ് പുതപ്പിച്ചു കൊണ്ട് ഫ്രഷാകാൻ കയറി..!!

അൽപ്പം സമയം കഴിഞ്ഞ് അവൾ ഫ്രഷായി ഇറങ്ങുമ്പോൾ ദക്ഷ്‌ ബെഡിൽ തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു..!! അത് കാൺകെ അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി..!! കൈയിൽ ഇരുന്ന ടൗവൽ സ്റ്റാന്റിൽ വിരിച്ചിട്ട് അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി വച്ചാ ശേഷം അവൾ അവന്റെ അരുകിൽ ആയ് പോയി കിടന്നു..!!

കുറച്ച് സമയം കഴിഞ്ഞിട്ടും അവനിൽ നിന്ന് ഒരു അനക്കവും കാണാതെ ആയതും അവൾ മെല്ലെ കൈ ഉയർത്തി അവന്റെ മുതുകിൽ ഒന്ന് തൊട്ടു..!! ഒരു ഞെട്ടലോടെ ദക്ഷ്‌ തിരിഞ്ഞു നോക്കി..!!

” താ.. താൻ ഇപ്പോ വന്ന് കിടന്നു?? “

താൻ വന്നത് പോലും അറിയാതെ ഉള്ള അവന്റെ ചോദ്യം കേൾക്കെ നേത്രയ്ക്ക് ദേഷ്യം ആണ് വന്നത്..!!

” എന്താ കണ്ണേട്ടാ ഇപ്പൊ ഇപ്പൊ നിങ്ങളുടെ കണ്ണിന് എന്നെ പിടിക്കാതെ ആയോ “

അത് കേട്ട് അവൻ വല്ലാതെ ആയ്..!! അതിന് മറുപടി ആയ് ദക്ഷ്‌ എന്തോ പറയാൻ വന്നതും

” വന്ന നേരം മുതൽ ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്താ കണ്ണേട്ടന് പറ്റിയത്?? എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് എന്നോട് പറഞ്ഞൂടെ?? ഞാൻ നിർബന്ധിക്കില്ല ഇഷ്ടം ഇല്ലെങ്കിൽ പറയണ്ട “

അതും പറഞ്ഞ് അവൾ ബെഡിൽ നിന്ന് മെല്ലെ എഴുന്നേൽക്കാൻ പോയതും ദക്ഷ്‌ അവളെ പതിയെ പിടിച്ചു തന്റെ നെഞ്ചിൽ കിടത്തി..!!

” നേത്ര ഞാൻ ഇന്ന് എന്റെ അച്ഛനെയും അമ്മയെയും കണ്ടിരുന്നു “

അവന്റെ ആ മറുപടി കേൾക്കെ അവൾ ഒന്ന് ഞെട്ടി..!! തന്നിലേയ്ക്ക് ഉള്ള ആ നോട്ടം കണ്ടത് പോലെ അവൻ അവിടെ ഉണ്ടായത് എല്ലാം അവളോട് പറഞ്ഞു..!! എല്ലാം കേട്ടിട്ടും ഒന്നും പറയാതെ നേത്ര അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു..!!

” താൻ എന്താ ഒന്നും…… “

” ഇനി എന്തൊക്കെ സംഭവിച്ചാലും ആർക്കും ഞാൻ എന്റെ കണ്ണേട്ടനെ വിട്ട് കൊടുക്കില്ല “

അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ഇടയ്ക്ക് കയറി അവൾ വാശിയോടെ പറയുമ്പോൾ ദക്ഷിൽ നിറഞ്ഞത് അവളോട് ഉള്ള വാത്സല്യം ആയിരുന്നു..!! അവൻ അരുമയായ് അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു..!!

” കണ്ണേ..ട്ടാ “

പെട്ടന്ന് വേദനയിൽ പുളഞ്ഞു കൊണ്ടുള്ള നേത്രയുടെ ആ വിളിയിൽ ദക്ഷ്‌ ഒന്ന് ഞെട്ടി..!! അവൻ നോക്കുമ്പോൾ വയറിൽ കൈ അമർത്തി പുളയുക ആണ് അവൾ..!!

” നേത്ര മോളെ എന്താ?? “

” കണ്ണേ..ട്ടാ നിക്ക് വ..യ്യാ ആ..ഹ്ഹ വേദനി..ക്കുന്നു അമ്മേ “

കരഞ്ഞു കൊണ്ട് അവൾ അത് പറയുമ്പോൾ ദക്ഷിൽ വല്ലാത്ത വെപ്രാളം വന്ന് നിറഞ്ഞു..!! അവൻ വേഗത്തിൽ എഴുന്നേറ്റ് പുറത്തേയ്ക്ക് പാഞ്ഞു..!!

*******************

വാതിലിൽ കേട്ട ശക്തമായ തട്ടിൽ ബദ്രി പതിയെ കണ്ണുകൾ തുറന്നു..!! ചുവരിലേ ക്ലോക്കിൽ നോക്കുമ്പോൾ സമയം 11 അര..!! വീണ്ടും ശബ്ദം കേട്ടതും അവൻ തന്റെ നെഞ്ചിൽ പറ്റി കിടക്കുന്നവളെ പതിയെ അടർത്തി മാറ്റി ബെഡിലേയ്ക്ക് കിടത്തി കൊണ്ട് എഴുന്നേറ്റു..!! ആ അനക്കം തട്ടി അവളും മെല്ലെ എഴുന്നേറ്റു..!!

” എന്താ ബദ്രി “

” ഏയ് ഒന്നുമില്ല താൻ കിടന്നോ?? പുറത്ത് ആരോ ഉണ്ട്..!! ഞാൻ ഒന്ന് നോക്കട്ടെ “

അവളെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൻ പോയി ഡോർ തുറന്നു..!!

” എന്താ ഡാ “

മുന്നിൽ വെപ്രാളത്തോടെ നിൽക്കുന്ന ദക്ഷിനെ കണ്ട് അവൻ ഒരു സംശയത്തോടെ ചോദിക്കുമ്പോൾ ദക്ഷിന് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല..!!

” എടാ നേത്ര അവൾക്ക് പൈൻ ആണ്..!! നീ.. നീ വണ്ടി എടുക്ക് നമുക്ക് അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകണം ക്യുക്ക് “

അത്രയും എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് ദക്ഷ്‌ തന്റെ റൂമിലേയ്ക്ക് ഓടുമ്പോൾ ബദ്രി ഒന്ന് സ്റ്റക്കായി..!! പിന്നെ എന്തോ ഓർത്തത് പോലെ അവൻ സ്പീഡിൽ അകത്തേയ്ക്ക് കയറി..!!

” എടൊ നേത്രയ്ക്ക് പൈൻ വന്നു..!! ഞങ്ങൾ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകുവാ..!! താൻ വരണ്ട മോള് ഉറങ്ങുവല്ലേ “

അത്രയും പറഞ്ഞു കൊണ്ട് കാറിന്റെ കീയും എടുത്ത് അവൻ വേഗത്തിൽ പുറത്തേയ്ക്ക് പാഞ്ഞു..!! ദർശു മോളെ നേരെ കിടത്തി കൊണ്ട് രാധമ്മയുടെ റൂമിലേയ്ക്ക് ഓടി..!!,

റൂമിൽ എത്തിയ ദക്ഷ്‌ എങ്ങനെ ഒക്കെ അവളെ വാരി എടുത്തു..!! തന്റെ കൈയിൽ കിടന്ന് പിടയുന്ന നേത്രയേ കണ്ട് അവന്റെ ചങ്ക് പിടഞ്ഞു കണ്ണുകൾ നിറഞ്ഞ് വന്നു..!!

” കണ്ണേ..ട്ടാ നിക്ക് സഹി..ക്കാൻ വയ്യാ “

ആ കരച്ചിലിന്റെ ഇടയിലും അവൾ എങ്ങനെ ഒക്കെയോ പറഞ്ഞു..!!

” ഒന്നു..മില്ല മോളെ നമു..ക്ക് പോകാം “

പിന്നെ ഒന്നും നോക്കാതെ അവൻ അവളെയും കൊണ്ട് പുറത്തേയ്ക്ക് വരുമ്പോൾ ബദ്രി കാർ എടുത്തിരുന്നു..!! ദക്ഷ്‌ വേഗം അവളെയും കൊണ്ട് ബാക്ക് ഡോർ തുറന്ന് അകത്തേയ്ക്ക് കയറി..!! കൂടെ അജയച്ഛനും വന്ന് കയറി..!! നിമിഷ നേരം കൊണ്ട് ആ കാർ അവിടെ നിന്നും പോകുമ്പോൾ രാധമ്മ നിറ കണ്ണുകളോടെ മുളിലേയ്ക്ക് നോക്കി പ്രാർത്ഥിക്കുക ആയിരുന്നു..!!

*****************

” കണ്ണേ..ട്ടാ ആഹ്ഹ അമ്മേ “

അവന്റെ മടിയിൽ കിടന്ന് അവൾ പിടയുമ്പോൾ ദക്ഷും കരഞ്ഞു പോയി..!! അവനെ അത്രയും നോവിക്കുന്നുണ്ടായിരുന്നു ആ കാഴ്ച്ച..!!

” ബദ്രി ഒന്ന് വേഗം പ്ലീസ് “

വളരെ വേഗത്തിൽ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി..!! സ്റ്റച്ചറിൽ കിടത്തി അവളെ അകത്തേയ്ക്ക് കൊണ്ട് പോകുമ്പോൾ നേത്ര വേദന കൊണ്ട് പു. ളയുന്നുണ്ടായിരുന്നു..!! അപ്പോഴും അവന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിരുന്നു..!!

ഒടുവിൽ അവളെ ലേബർ റൂമിലേയ്ക്ക് കയറ്റുമ്പോൾ വേദനയോടെ അവരുടെ കൈകൾ പരസ്പരം അകന്നു മാറി..!! ദക്ഷിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..!! ആ ഡോർ തനിക്ക് മുന്നിൽ അടയുമ്പോൾ അവൻ തന്റെ കണ്ണുകൾ അമർത്തി അടച്ചു കളഞ്ഞു..!!

സമയം മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങുമ്പോൾ പെട്ടന്ന് ഡോർ തുറന്ന് ഒരു സിസ്റ്റർ പുറത്തേയ്ക്ക് വന്നു..!!

” നേത്രയുടെ ഹസ്ബൻഡ് ആരാണ് “

അത് കേട്ട് ദക്ഷ്‌ വേഗത്തിൽ അവർക്ക് അടുത്തേയ്ക്ക് വന്നു..!!

” ആ കുട്ടി ഭയങ്കര കരച്ചിൽ ആണ് ഒന്ന് അകത്തേയ്ക്ക് വരൂ “

അവർ അതും പറഞ്ഞ് അകത്തേയ്ക്ക് കയറുമ്പോൾ അത് കേൾക്കാൻ കാത്തിരുന്ന പോലെ ദക്ഷും വേഗത്തിൽ അകത്തേയ്ക്ക് കയറി..!!

ഉള്ളിലേയ്ക്ക് കടക്കുമ്പോൾ അവൻ കണ്ടു ബെഡിൽ കിടന്ന് വേദനയിൽ പുളഞ്ഞു കരയുന്ന നേത്രയേ..!! അവൻ വേഗം അവൾക്ക് അടുത്തേയ്ക്ക് വന്ന് അവളുടെ കൈയിൽ അമർത്തി പിടിച്ചു..!!

” കണ്ണേ..ട്ടാ ആഹ്ഹ “

” ഹസ്ബൻഡ് വന്നല്ലോ ഇനി പേടിക്കണ്ടാട്ടൊ “

ഡോക്ടർ അവളെ നോക്കി ചിരിയോടെ പറയുമ്പോൾ ദക്ഷ്‌ അവരെ ഒന്ന് നോക്കി..!! ആ നോട്ടത്തിന്റെ അർഥം മനസിലായത് പോലെ അവർ പറഞ്ഞു..!!

” ബേബി തിരിഞ്ഞു വരുന്നില്ല..!! But പേടിക്കണ്ട ഉടനെ ഡെലിവറി ഉണ്ടാവും..!! കുട്ടിയുടെ കരച്ചിൽ കണ്ട തന്നെ വിളിപ്പിച്ചത്..!! അൽപ്പം നേരം കുട്ടിയുടെ അടുത്ത് നിന്നോളൂ “

അവർ അതും പറഞ്ഞ് അടുത്ത് നിൽക്കുന്ന സിസ്റ്ററോട് എന്തൊക്കെയോ പറയാൻ തുടങ്ങി..!!

ദക്ഷ്‌ നിറഞ്ഞ് വരുന്ന കണ്ണുകളോടെ നേത്രയേ ഒന്ന് നോക്കുമ്പോൾ ആ വേദനയുടെ ഇടയിലും അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..!! പക്ഷെ വീണ്ടും ഉള്ളിലെ വേദനയിൽ അവൾ കരഞ്ഞു പോയി..!!

കണ്ട് നിൽക്കാൻ കഴിഞ്ഞില്ല അവന്..!! മുഖം താഴ്ത്തി അവളുടെ നെറ്റിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി തിരിഞ്ഞു നടക്കുമ്പോൾ നേത്ര കണ്ണുനീരോടേ അവനെ നോക്കി കിടന്നു..!!

*******************

പുറത്തേയ്ക്ക് ഇറങ്ങിയ ദക്ഷ്‌ ഇരുപ്പ് ഉറയ്ക്കാത്തത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..!!  തന്നെ വിളിച്ചു കരയുന്ന നേത്രയേ കാൺകെ അവന് സഹിക്കാൻ കഴിഞ്ഞില്ല..!! ഒടുവിൽ ഇരു കൈയും തലയിൽ താങ്ങി ഒരു ചെയറിൽ ആയ് വന്ന് ഇരിക്കുമ്പോൾ ബദ്രി അവനേ ആശ്വസിപ്പിക്കും പോലെ തോളിൽ കൈ അമർത്തി..!!

( ഇത്രയും നേരം എഴുതിയത് എന്റെയും എന്റെ ക. ടുവയുടെയും സ്വന്തം അനുഭവം ആണൂട്ടോ..!! ഞങ്ങളുടെ നല്ല നിമിഷങ്ങൾ..!! എന്റെ ഡെലിവറി സമയത്ത് ഉള്ള സെയിം സംഭവങ്ങൾ ആണ് ഇതൊക്കെ 🥰)

” നേത്ര പ്രസവിച്ചൂട്ടോ ആൺ കുഞ്ഞ് ആണ് “

സിസ്റ്ററിന്റെ ആ വാക്കുകൾ കാതിൽ പതിയുമ്പോൾ ആണ് ദക്ഷ്‌ ഞെട്ടി ഉണർന്നത്..!! അവൻ വേഗത്തിൽ ഇരുന്ന ഇടത് നിന്ന് എഴുനേൽക്കുമ്പോൾ ബദ്രി സന്തോഷത്തോടെ അവനെ വന്ന് കെട്ടിപിടിച്ചു..!! ദക്ഷ്‌ നിറ കണ്ണുകളോടെ ഒന്ന് ചിരിച്ചു..!!

” അമ്മയും കുഞ്ഞും അകത്ത് ഉണ്ട് കയറി കണ്ടോളൂ “

ഡോക്ടർ പുഞ്ചിരിയോടെ ദക്ഷിനെ നോക്കി അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും പോകുമ്പോൾ ദക്ഷ്‌ അജയച്ചനെ ഒന്ന് നോക്കി..!!

” മോൻ കയറി കണ്ടോ “

പിന്നെ ഒന്നും നോക്കാതെ അവൻ വേഗം അകത്തേയ്ക്ക് കയറി..!! അവൾക്ക് അടുത്തേയ്ക്ക് നടക്കും തോറും ഒരു കുഞ്ഞി കരച്ചിൽ അവന്റെ കാതുകളിൽ പതിയുന്നുണ്ടായിരുന്നു..!!

ഒടുവിൽ അവൻ കണ്ടു തന്റെ പ്രാണനെയും പ്രാണന്റെ പാതിയെയും..!! ദക്ഷിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞ് വന്നു..!! മതിവരാത്ത അവരിൽ മാത്രം തറഞ്ഞു നിന്നു..!! ബെഡിൽ കിടക്കുന്ന നേത്രയുടെ വലത് സൈഡിൽ ആയ് ടൗവലിൽ പൊതിഞ്ഞ ഒരു കൊച്ചു കുറുമ്പൻ..!!

അവളുടെ കണ്ണുകൾ താൻ വന്നത് പോലും അറിയാതെ കുഞ്ഞിൽ മാത്രം ആണ്..!! പെട്ടന്ന് മുന്നിൽ ഒരു അനക്കം അറിഞ്ഞ നേത്ര നോക്കുമ്പോൾ കണ്ടു നിറ കണ്ണുകളോടെ തങ്ങളെ നോക്കി നിൽക്കുന്ന ദക്ഷിനെ..!!

അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവന് നേരെ കൈ നീട്ടുമ്പോൾ ദക്ഷ്‌ വേഗം അവളുടെ അടുത്തേയ്ക്ക് വന്ന് അവളെ ചേർത്ത് പിടിച്ച് മുഖം ആ മുഴുവൻ ചുംബിച്ചു..!! അവൾ വല്ലാത്തൊരു സംതൃപ്തിയോടെ അതൊക്കെ ഏറ്റു വാങ്ങി..!! അവൻ അത്രയും നേരം അനുഭവിച്ച സങ്കർഷം മനസിലായത് പോലെ നേത്ര അവന്റെ നെറ്റിയിൽ പതിയെ ചുണ്ട് അമർത്തി..!!

” ദേ അവൻ അവന്റെ അച്ഛയെ തന്നെ നോക്കുന്നത് കണ്ടോ..!! എടുക്ക് കണ്ണേട്ടാ അവനെ “

നേത്ര അത് പറയുമ്പോൾ ദക്ഷ്‌ കുഞ്ഞിനെ ഒന്ന് നോക്കി..!! ശെരിയാണ് തന്നെ തന്നെ നോക്കി കിടക്കുവാണ്..!! ദക്ഷ്‌ വേഗം തന്നെ മെല്ലെ കുഞ്ഞിനെ വാരി എടുത്ത് തന്റെ നെഞ്ചോട് ചേർത്തു..!!

” ദച്ചു “

വാതിൽ തുറന്ന് അകത്തേയ്ക്ക് ഓടി വരുന്ന അല്ലി മോളെ കണ്ട് ദക്ഷ്‌ വേഗം കുഞ്ഞിനെ നേത്രയ്ക്ക് അടുത്ത് കിടത്തി കൊണ്ട് അല്ലി മോളെ വാരി എടുത്ത് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..!!

” കള്ളി പെണ്ണെ കണ്ടോ ടി നിന്റെ അനിയനെ “

ദക്ഷ്‌ അത് പറയുമ്പോൾ അല്ലി മോള് വിടർന്ന കണ്ണുകളോടെ നേത്രയ്ക്ക് അരുകിൽ കിടക്കുന്ന കുഞ്ഞിനെ തന്നെ നോക്കി നിന്നു..!! പിന്നെ കൈ താഴ്ത്തി അവനെ ഒന്ന് തൊട്ടു..!!

” രണ്ട് പേരെയും റൂമിലേയ്ക്ക് മറ്റുവാണ് നിങ്ങൾ അവിടെക്ക് വന്നോളൂ “

സിസ്റ്റർ ദക്ഷിനോട് ആയ് അത് പറയുമ്പോൾ അവൻ നേത്രയേ ഒന്ന് നോക്കി കൊണ്ട് അല്ലി മോളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!!

****************

കുഞ്ഞിനെ ഫീഡ് ചെയ്ത ശേഷം രണ്ട് പേരെയും റൂമിലേയ്ക്ക് മാറ്റുമ്പോൾ എല്ലാവരും റൂമിൽ ഉണ്ടായിരുന്നു..!! രാധമ്മ കുഞ്ഞി ചെക്കനെ വാരി എടുത്ത് കൊഞ്ചിക്കുമ്പോൾ അതും നോക്കി ഇരിപ്പാണ് അല്ലി മോളും ദർശുവിന്റെ കൈയിലെ അനു മോളും..!!

ബദ്രിയും അജയച്ഛനും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് മറു സൈഡിലെ ബെഡിൽ ഇരിക്കുവാണ്..!! എന്നാൽ ഇവിടെ നേത്രയും ദക്ഷും ചുറ്റും ഉള്ളത് ഒന്നും അറിയാതെ അവരുടെ മാത്രം ലോകത്ത് ആണ്..!!

ബെഡിൽ കിടക്കുന്ന അവൾക്ക് അടുത്ത് ഇരുന്ന് അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ച് ആ മിഴികളിൽ മാത്രം നോക്കി ഇരിക്കുക ആണ് അവൻ..!! നേത്രയുടെ കണ്ണുകളും അവനിൽ മാത്രം..!! ഇത്രയും നാൾ അനുഭവിച്ചതും ഇനി അനുഭവിക്കാൻ കിടക്കുന്നതുമായ സുന്ദരമായ പ്രണയ നിമിഷങ്ങൾ അവർ പരസ്പരം മിഴികളാൽ പങ്കിടുമ്പോൾ കാലം അവർക്കായ് മറ്റൊരു പ്രണയകാവ്യം തീർക്കുക ആയിരുന്നു..!!!

THE END……………….