അമ്മാളു – മലയാളം നോവൽ, ഭാഗം 23, എഴുത്ത്: കാശിനാഥൻ

ഡ്രസിങ് റൂമിൽ ചെന്നപ്പോൾ വിഷ്ണു ഇട്ടിരുന്ന ഷർട്ട്‌ ഊരി മറ്റുകയാണ്..ഒരു ടോപ്പും വലിച്ചെടുത്തു കൊണ്ട് ഇറങ്ങാൻ ഭവിച്ചവളെ വിഷ്ണു പിന്നിൽ നിന്നും പിടിച്ചു വലിച്ചു.

എങ്ങോട്ടാ ഇത്ര വേഗത്തിൽ… പോയ്‌ കുളിച്ചിട്ട് പോ. ടീ…

“മര്യാദക്ക് എന്നേ വിട്ടോണം, വിശന്നിട്ടു കണ്ണ് കാണാൻ വയ്യാ….”

അവന്റെ കൈ തണ്ടയിൽ അമർത്തി നുള്ളി കൊണ്ട് അമ്മാളു കുതറി.

“ഹ്മ്മ്… എന്തൊരു വിയർപ് നാറ്റം ആണ്,വൃത്തികെട്ട ജ. ന്മം,പോയ്‌ കുളിക്കെടി മര്യാദക്ക്,”

“എന്റെ മണം അടിച്ചു, എന്നേ കെട്ടിപിടിച്ചു ഒന്നും അല്ലാലോ വിഷ്ണുവേട്ടൻ കിടക്കുന്നത്, അതുകൊണ്ട് ഇപ്പോൾ തൽക്കാലം കുളിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല “

” നിന്നെ കുളിപ്പിക്കുന്നത് കാണണോ’

അവൻ അത് ചോദിച്ചതും പെണ്ണിന്റെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു.

“പിന്നേ…. ഒന്ന് പോയെ മിണ്ടാതെ, മര്യാദയ്ക്ക് എന്നെ വിട്ടേ വിഷ്ണുവേട്ടാ,”

” ഞാൻ പറയുന്നത് നിനക്ക് അനുസരിക്കാൻ പറ്റുമെങ്കിൽ വിട്ടേക്കാം”

“ഇപ്പൊ പറ്റില്ല… നിങ്ങള് എന്നാ ചെയ്യും “

“കാണണോ…”

“ആഹ് കാണണം “

അവൾ പറഞ്ഞു പൂർത്തി മുന്നേ വിഷ്ണു അമ്മാളുവിനെ എടുത്ത് തന്റെ തോളത്തേയ്ക്ക് ഇട്ടു. എന്നിട്ട് നേരെ അവളുമായി വാഷ് റൂമിലേക്ക് പോയി.

“വിഷ്ണുവേട്ടാ…. ഞാൻ ഒച്ച വെയ്ക്കും കേട്ടോ…. താഴെ നിർത്തുന്നുണ്ടോ മര്യാദക്ക് “

“പറയുന്നത് അനുസരിക്കാൻ ബുദ്ധിമുട്ട് അല്ലേ നിനക്ക്… അപ്പോൾ ഇതേ പറ്റു “

വാഷ് റൂമിന്റെ വാതിൽക്കൽ കൊണ്ടുവന്ന അമ്മാളുവിനെ നിർത്തിയ ശേഷം അവൻ തന്നെയാണ് ഡോറിന്റെ ലോക്ക് മാറ്റി അകത്തേക്ക് കയറിയത്.

ഷവർ ഓൺ ചെയ്തശേഷം അവളെ അതിന്റെ അടിയിൽ നിർത്തിയിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി.

“കുളിച്ചിട്ട് ഇറങ്ങിവന്നോണം, എന്നിട്ട് മതി നിന്റെ കഴിക്കലും കുടിക്കലും ഒക്കെ… “

അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞശേഷം വിഷ്ണു ഡ്രസ്സിംഗ് റൂമിലേക്ക് വീണ്ടും പോയി.

ഏകദേശം 15 മിനിറ്റ് കഴിഞ്ഞിട്ടും, അമ്മാളു വാഷ് റൂമിൽ നിന്ന് ഇറങ്ങി വന്നില്ല,

വിഷ്ണു ചെന്ന് ഡോറിൽ തട്ടി..അകത്തു നിന്നും യാതൊരു അനക്കവും ഉണ്ടായില്ല,,

ടി… അമ്മാളു… വാതിൽ തുറന്നെ..

അവൻ ശബ്ദം ഉയർത്തി..വെറുതെ അവൻ ഡോർ ഒന്ന് തള്ളി നോക്കിയപ്പോൾ കണ്ടു, നനഞ്ഞു കുതിർന്നു നിലത്തു ഇരിക്കുന്നവളെ…കാൽ മുട്ടിൽ മുഖം പൂഴ്ത്തി വെച്ച് കൊണ്ട് ഇരുയ്ക്കുന്നു.

അമ്മാളു…

വിളിച്ചു കൊണ്ട് അവൻ അകത്തെയ്ക്ക് കയറി.

അവളെ പിടിച്ചു പൊക്കി എഴുനേൽപ്പിച്ചു.

മുഖം പിടിച്ചു ഉയർത്തിയപ്പോൾ കണ്ടു അവളുടെ ഇരു മിഴികളും നിറഞ്ഞു ഒഴുകുന്നത്.

“ഞാൻ കുളിപ്പിക്കാം, അപ്പോൾ പ്രശ്നം തീർന്നല്ലോ “

പറഞ്ഞു കൊണ്ട് അവൻ അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്താൻ തുടങ്ങിയതും അമ്മാളു അവനെ തള്ളി മാറ്റി ഇറക്കി വിട്ടു.

എന്നിട്ട് വാഷ് റൂം ലോക്ക് ചെയ്ത ശേഷം പെട്ടന്ന് കുളിച്ചു.

കണ്ണുനീർ ധാര ധാരയായി ഒഴുകുകയാണ്. സങ്കടം വന്നിട്ട് വയ്യ.. നെഞ്ചോക്കെ വിങ്ങി പൊട്ടി പോകും പോലെ…

കുളിച്ചു കഴിഞ്ഞു ഡ്രെസ് മാറി അവൾ ഇറങ്ങി വന്നപ്പോൾ വിഷ്ണു ബെഡിൽ ഇരിപ്പുണ്ട്.

അവളെ തന്നെ ഉറ്റു നോക്കി കൊണ്ട് ഒരു നുള്ള് സിന്ദൂരം എടുത്തു നെറുകയിൽ തൊട്ടു. മൂക്കിൻ തുമ്പിൽ വീണ രേണുക്കൾ അവൾ ടവൽ ഉപയോഗിച്ച് തുടച്ചു മാറ്റി.

തന്നെ ഉറ്റു നോക്കി ഇരിക്കുന്ന വിഷ്ണുവിനെ കണ്ടതും അവൾക്ക് വിറഞ്ഞു കയറി.

“നിങ്ങള്, ആ മൂന്നു കുട്ടികൾക്കും ഡയറി മിൽക്ക് സിൽക്ക് വാങ്ങി കൊടുത്തു, എന്നിട്ട് എനിക്കോ…തന്നോ ഒരെണ്ണം, അവരുടെ ഒക്കെ പ്രായം ഒള്ളു എനിക്കും, ഇതൊക്കെ കഴിക്കാൻ പറ്റുന്ന പ്രായം തന്നെയാണ്…. ഉച്ചയ്ക്ക് ഇത്തിരി ചോറ് വാരി കഴിച്ചതാ, വിശന്നിട്ടു കണ്ണു കാണാൻ പോലും വയ്യാരുന്നു, എന്നിട്ട് ഈ ചോക്ലേറ്റ് എല്ലാം നിങ്ങൾ വണ്ടിയിൽ ഒളിപ്പിച്ചു വെച്ചു, തന്നോ ഒരെണ്ണം…. എന്നിട്ട് കൊണ്ട് വന്ന പടി കുട്ടികൾക്ക് നീട്ടി…. “

അത് പറയുകയും അവളെ ക്ഷോഭം കൊണ്ട് വിറച്ചു.

“ഒന്നുല്ലെങ്കിലും നിങ്ങള് ഈ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് ഈ താലി എടുത്തു ഉയർത്തിയപ്പോൾ കഴുത്തു കുനിച്ചു തന്നത് അല്ലേ…ആ പരിഗണന പോലും കാട്ടിയോ..ഇല്ലാലോ .”

ഞാൻ എന്തോ വലിയ അപരാധം ചെയ്ത പോലെയാ വിഷ്ണുവേട്ടന്റെ നോട്ടോo ഭാവോം ഒക്കെ…. “

ദേഷ്യകൊണ്ട് വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞ ശേഷം അമ്മാളു അവന്റെ അരികിൽ നിന്നും താഴേക്ക് പോകാൻ തുടങ്ങി..

പെട്ടന്ന് അവൻ അവളെ പിടിച്ചു വലിച്ചതും പെണ്ണ് വീഴാൻ തുടങ്ങി…ആ നേരം അവൻ അവളുടെ വയറിന്മേൽ കൂടി കൈ ചുറ്റി വരിഞ്ഞു.

അടുത്തിരുന്ന അവന്റെ ബാഗ് എടുത്തു..അതിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്തു..

ഇതാ…..

അവൻ അത് അമ്മാളുവിന്റെ നേർക്ക് നീട്ടി.

പെട്ടന്ന് തന്നെ അമ്മാളു വിഷ്ണുവിന്റെ ബാഗ് തുറന്ന് നോക്കി.

“എന്താടി…”

“ഇത് എനിക്ക് വാങ്ങിയത് തന്നെയാണോ…”

“നിന്നെ ഇപ്പൊ ബോധിപ്പിക്കാൻ ഒന്നും എനിക്ക് സൗകര്യം ഇല്ല… വേണോങ്കിൽ കഴിച്ചിട്ട് പൊയ്ക്കോ “

തിരിഞ്ഞു നിന്ന് അമ്മാളു, അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.

എന്നിട്ട് ചോക്ലേറ്റ്ന്റെ കവർ പൊട്ടിച്ച ശേഷം ഒരു പീസ് ഒടിച്ചു എടുത്തു, വിഷ്ണു വിന്റെനേർക്ക് നീട്ടി.

“ഇതാ…..”

“എനിക്കെങ്ങും വേണ്ട….. നിനക്ക് വേണേൽ കഴിച്ചിട്ട് പോകാൻ നോക്ക് “

“വിഷ്ണുവേട്ടൻ ഇതൊന്നു കഴിച്ചേ, നല്ല ടേസ്റ്റ് അല്ലേ… അലിഞ്ഞു ഇല്ലാതെയാവും, അത്രയ്ക്ക് ഫീൽ ആണ് “

“മാറി പോയെ നീയ്, കുട്ടികൾ ഒക്കെ ഇപ്പൊ പഠിക്കാൻ ആയിട്ട് കേറി വരും, നീയും ചെന്നു ചായ ഒക്കെ കുടിച്ചിട്ട് വാ,”

“മ്മ്…”

അവന്റെ അരികിൽ നിന്നും പോകാൻ ഭാവിച്ചു കൊണ്ട് മുന്നോട്ട് നീങ്ങിയ ശേഷം അമ്മാളു തിരിഞ്ഞു വന്നിട്ട് ഒടിച്ചു വെച്ചിരുന്ന ചോക്ലേറ്റ് പീസ് അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.

എന്നിട്ട് വാതിലും കടന്ന് വെളിയിലേക്ക് ഓടി പോയ്‌.

ഹോ.. ഇവളെ കൊണ്ട് തോറ്റല്ലോ….

പിറു പിറുത്തു കൊണ്ട് അവൻ പിന്നാലെ ഇറങ്ങി വന്നപ്പോൾ ഉണ്ട് കൈയിൽ ഇരുന്ന ചോക്ലേറ്റ് ഒടിച്ചു അമ്മയുടെയും മീരേടത്തിയുടേം വായിൽ വെച്ചു കൊടുക്കുന്നുണ്ട്.

“ആരു,”

വിഷ്ണു വിളിച്ചപ്പോൾ ആരുവും മിച്ചുവും ഓടി വന്നു.

“മുകളിലേക്ക് പൊയ്ക്കോ… ഞാൻ കുളിച്ച് ശേഷം വന്നേക്കാം “

“ഓക്കേ “

കുട്ടികൾ പെട്ടന്ന് തന്നെ സ്റ്റെപ്സ് കയറി പോയി.

“അമ്മാളു….പെട്ടന്ന് ചായ കുടിക്ക്..എന്നിട്ട് പഠിക്കാനായിട്ട് വാ “

കോളേജ് കഥകൾ പറഞ്ഞു കൊണ്ട് ഇരിക്കുന്ന അമ്മാളുവിനെ നോക്കി വിശേഷം പറഞ്ഞു.

“ഹ്മ്മ്….”

പെട്ടന്ന് അവൾ പറച്ചില് മതിയാക്കി, എന്നിട്ട് ചായ കുടിച്ചു തീർത്തു.

വിഷ്ണുവിന്റെ പിന്നാലെ അവൾ കയറി പോയത് ലൈബ്രറി റൂമിലേക്ക് ആണ്.
അവളുടെ പ്ലേയ്സ് അതാണ്..

“ഒറ്റയ്ക്ക് ഇരിക്കാൻ എനിക്ക് മടിയാ ഏട്ടാ, ഞാൻ അവരുടെ ഒപ്പം ഇരുന്നോട്ടെ…. “

“വേണ്ട….ഇവിടെ ഇരുന്നോണം മര്യാദയ്ക്ക്…വെറുതെ കുട്ടികളുടെ ഭാവി തുലയ്ക്കേണ്ട…”

പറഞ്ഞതും അമ്മാളു വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി കോക്രി കാണിച്ചു.

“ഇന്ന് ഞാൻ പഠിച്ച പോർഷൻസ് ഏതെങ്കിലും മനസിലാവാതെ ഉണ്ടോ “

“എനിക്ക് അതൊന്നും മനസിലായില്ല,”

“അതെന്താ നീ ക്ലാസ്സിൽ ഇല്ലായിരുന്നോ”

“ഉണ്ടാരുന്നു.. പക്ഷെ എനിക്ക് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത സബ്ജെക്ട് ആണത്…’

“എന്ന് കരുതി, ആ സബ്ജെക്ട് എഴുതാതെ നീ ഡിഗ്രി കംപ്ലീറ്റ് ചെയ്യുമോ…”

“മ്ച്ചും “

“എന്നാൽ ആ ടെക്സ്റ്റ്‌ എടുത്തു വായിച്ചു പഠിക്ക്… സംശയം ഉള്ളത് ഞാൻ ക്ലീയർ ചെയ്തു തന്നോളം….”

പറഞ്ഞു കൊണ്ട് അവൻ കുട്ടികളുടെ അടുത്തേക്ക് പോയ്‌.

തുടരും….