അമ്മയോട് സ്നേഹത്തോട് കൂടി മാത്രമേ പെരുമാറാൻ പാടുള്ളൂ എന്ന് പറയും…അമ്മക്ക് അറിയോ എന്റെ അച്ഛൻ എന്നെ ഇതുവരെ തലീയിട്ട് പോലും ഇല്ലാ

എഴുത്ത്: സൂര്യ ദേവൻ

അമ്മേ അവൾ എവിടെ…?

മോൾ കുളിക്കാൻ പോയേക്കാ… നീ എന്താ നേരത്തെ വന്നേ…?

അമ്മേ അവളുടെ അച്ഛൻ മരിച്ചു…

ആയോ എന്താ പറ്റിയേ…

അറ്റാക്ക് ആയിരുന്നു…അമ്മേ അവളോട് എങ്ങനെയാ പറയാ…

മോൻ ഇപ്പൊ അവളോട് ഒന്നും പറയണ്ടാ… നമ്മുക്ക് അവളെയും കൊണ്ട് അവളുടെ വീട്ടിൽ പോവാം…

ആ … എന്ത് പറഞ്ഞാ ഇവിടെ നിന്ന് ഇറങ്ങാ…

അതൊക്കെ ഉണ്ട്… ഞാൻ മോളോട് സംസാരിച്ചോണാം…

ഏട്ടാ… ഏട്ടൻ എന്തെ നേരത്തെ വന്നേ…

ചെറിയൊരു തലവേദന അതാ നേരത്തെ പോന്നത്…

ആയോ ഇപ്പൊ എങ്ങനെ ഉണ്ട്…

കുഴപ്പം ഇല്ലാ…

നീ എനിക്ക് ഒരു ചായ കൊണ്ട് വന്നേ…

ആ ഇപ്പൊ തരാം…അമ്മേ ഏട്ടൻ വന്നു…

കണ്ടു മോളേ…മോളേ നമ്മുക്ക് അവനേയും കൊണ്ട് ഹോസ്പ്പിറ്റല്ലിൽ പോയാല്ലോ…

ആ പോവാം… ഏട്ടൻ അതിന് സമ്മതിക്കുമോ…

നീ പറഞ്ഞാൽ അവൻ കേൾക്കും…

ഞാൻ പറഞ്ഞ് സമ്മതിപ്പിക്കാം അമ്മേ…ഞാൻ ഈ ചായ കൊണ്ട് കൊടുക്കട്ടെ…

ഏട്ടാ ഇന്നാ ചായ…ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ കേൾക്കുമോ…

നീ പറഞ്ഞത് എന്തെങ്കിലും ഞാൻ കേൾക്കാതെ ഇരുന്നിട്ടുണ്ടോ… നീ കാര്യം പറ…

ഏട്ടന് ഇടക്കിടക്ക് വരുന്നുണ്ടല്ലോ ഈ തലവേദന… നമ്മുക്ക് ഒന്ന് ഹോസിപ്പിറ്റല്ലിൽ പോയി ഡോക്ടറെ കണ്ടാല്ലോ…

ആ പോകാം… ഇനി നീ പറഞ്ഞിട്ട് കെട്ടില്ലാ എന്ന് വേണ്ടാ…നീ റെഡി ആയിക്കോ…

ഏട്ടാ അമ്മയും വരുന്നുണ്ട് എന്ന് പറഞ്ഞു…

ആ വന്നോട്ടെ…

അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…

ആമി നമുക്ക് ആദ്യം നിന്റെ വീട്ടിൽ പോവാം… എന്നിട്ട് ഹോസ്പ്പിറ്റല്ലിൽ പോവാം…

ആ പോവാം… കുറച്ചു നാളായില്ലേ ഞാൻ അച്ഛനെയും അമ്മയേയും കണ്ടിട്ട്…

അമ്മേ…

എന്താ മോളേ…

അച്ഛൻ എപ്പോ വിളിച്ചാലും അമ്മയേ പറ്റി ചോദിക്കും…

ആണോ…

അതെ അമ്മേ…

അമ്മയോട് സ്നേഹത്തോട് കൂടി മാത്രമേ പെരുമാറാൻ പാടുള്ളൂ എന്ന് പറയും…അമ്മക്ക് അറിയോ എന്റെ അച്ഛൻ എന്നെ ഇതുവരെ തലീയിട്ട് പോലും ഇല്ലാ…ഒരുപാട് ഇഷ്ടമാണ് അച്ഛന് എന്നോട്….

മോളേ അമ്മക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…

എന്താ അമ്മേ…

മോളേ നമ്മൾ ഇപ്പോൾ നിന്റെ വീട് എത്തും…മോളുടെ അച്ഛൻ മോളേ വിട്ട് പോയീ…

ഏട്ടാ എന്റെ അച്ഛന് എന്താ പറ്റിയെ…

ആമി എല്ലാം പെട്ടെന്നായിരുന്നു… രക്ഷിക്കാൻ കഴിഞ്ഞില്ലാ…

അപ്പോഴേക്കും അവൾ കരച്ചിൽ തുടങ്ങി…അവളുടെ വീട് എത്തി…അവൾ കാറിൽ നിന്ന് ഇറങ്ങി ഓടി…

അച്ഛാ…അമ്മേ…

ഏട്ടാ ദേ മോൾ വന്നിരിക്കുന്നു… കണ്ണ് തുറക്ക് ഏട്ടാ…

അച്ഛാ അച്ഛന്റെ പൊന്നുമോളാ വിളിക്കുന്നെ എഴുന്നേൽക്ക് അച്ഛാ….ഏട്ടാ എന്റെ അച്ഛൻ…

സാരമില്ലാ ആമി… അച്ചനെ ദൈവം വന്ന് കൂട്ടി കൊണ്ട് പോയി എന്ന് വിചാരിച്ചാൽ മതി…

എന്നാലും എനിക്ക് അച്ഛനെ സ്‌നേഹിച്ച് കൊതി തീർന്നിട്ടില്ലാ…എന്തിനാ ദൈവമേ എന്നോട് ഈ ചതി ചെയ്തത്…

പരിപാടി എല്ലാം കഴിഞ്ഞു…

ആമി നീ ഇത്തിരി ഭക്ഷണം കഴിക്ക്…

എനിക്ക് വേണ്ടാ…

വേണം ആമി… ശരീരം നോക്കണ്ടേ…

‘അമ്മ തളരാതെ നീ അല്ലെ നോക്കേണ്ടത്… നീ അല്ലെ അമ്മക്ക് ധൈര്യം നൽകേണ്ടത്…

ഞാൻ ശ്രമിക്കുന്നുണ്ട്… പക്ഷെ എനിക്ക് കഴിയുന്നില്ലാ…

നിനക്ക് കഴിയണം…

പിന്നെ ഇനി നിന്റെ അമ്മയേ ഇവിടെ നിരത്തണ്ടാ നമ്മുക്ക് നമ്മുടെ കൂടെ കൊണ്ട് പോവാം…

‘അമ്മ വരില്ലാ…

അതൊക്കെ വരും… നീ അതിനെ പറ്റി ആലോചിക്കണ്ടാ ഞാൻ എല്ലാം ശെരിയാക്കിയൊണാം…

നീ ആദ്യം ഇത്തിരി ഭക്ഷണം അമ്മക്ക് കൊണ്ട് കൊടുക്ക്…

ആ…

അച്ഛാ അച്ഛൻ പേടിക്കൊന്നും വേണ്ടാ അച്ഛന്റെ മോളെയും അമ്മയേയും ഞാൻ നോക്കും…അവർക്ക് ഒരു കുറവും ഞാൻ വരുത്തില്ലാ…

അച്ഛൻ അവിടെ ഇരുന്ന് എല്ലാം കാണും എന്നാണ് എന്റെ വിശ്വാസം…

ശുഭം…