എഴുത്ത്: വര രുദ്ര
“ഡാ …ഡാ…” “എന്താടി?” “നിക്ക് വയർ വേദനിക്കുന്നു. എന്റെ ബാഗ് കൂടെ പിടിക്കുവോ”
“എന്തേ” “പിരീഡ്സ് ആടാ കൊറച്ചു മുമ്പാ”
“ആ നമ്മളിപ്പോ ധനുഷ്കോടിയിൽ നിന്നു ഇനി കോടയ്ക്കാനാൽ പോകാൻ പോവാ…ബസ് കൊറച്ചു അപ്പുറത്തു വരുള്ളൂന്നാ പറഞ്ഞേ…എല്ലാരോടും അങ്ങോട്ട് നടക്കാൻ പറഞ്ഞു മിസ്. എന്റെ കൂടെ നടന്നാ മതി നീ ഇനി” “ഹാ എന്നാ നടക്ക്”
“ടാ ഞാനിപ്പോ വര ബാക്കി girls അവിടെ ഇരിക്കുന്നുണ്ട്” “നിനക്കല്ലേ വയ്യാതെ എവിടേക്കാ ചാടിത്തുള്ളി നീ എവിടേം പോണില്ല ഈ മരത്തിന്റെ ചോട്ടിൽ ഇരുന്നാൽ മതി ” “ഞാൻ എവിടേം പോണില്ല”
“ദേ ബസ് വന്ന് നീ കേറിക്കോ ഞാൻ ബാഗ് വെച്ചിട്ട് വരാം””ശെരിടാ നിക്ക് നല്ല വേദനിണ്ട്” അവൾ ബസിൽ കയറി മറ്റു പെണ്കുട്ടികളുടെ കൂടെ ഇരുന്നു.
“ഡി…” “ആ നീ വന്നോ ഞാൻ ഉറങ്ങാൻ പോവായിരുന്നു”
“നീ എഴുന്നേറ്റെ” “എന്താടാ?”
“എഴുന്നേൽക്കാൻ അല്ലെ പറഞ്ഞേ….എന്നിട്ട് ബാക്കിലെ ആ ലോങ് സീറ്റിൽ ഇരിക്ക്” “ആ ദേ പോണു”
അവൾ ലോങ് സീറ്റിൽ ഇരുന്നു. അവൻ വന്ന് അടുത്തിരുന്നു അവന്റെ ഫോണ് എടുത്തു അതിൽ ഹെഡ് സെറ്റ് കണക്ട് ചെയ്യാൻ തുടങ്ങി എന്നിട്ട് അതിൽ ഒന്ന് അവളുടെ ചെവിയിൽ വെച്ച് പ്ലേ ചെയ്തു. നല്ല മെലഡി സോങ്സ്. അവളുടെ കയ്യിൽ കൈകോർത്തു അവൾക്കു നേരെ തോൾ കാണിച്ചു പറഞ്ഞു…”ഇനി കിടന്നുറങ്ങിക്കോ” അവൾ പതിയെ അവന്റെ തോളിൽ ചാഞ്ഞു കിടന്നു. ഉറക്കം കണ്ണുകളെ പൊതിഞ്ഞു.
വേദനയറിയതെ ആ നാലു ദിവസത്തെ ഐവി ട്രിപ്പിൽ ആദ്യമായി സ്വസ്ഥമായി ഒരുറക്കം. ഉറക്കം മാറി കണ്ണു തെളിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റിരുന്നു. അപ്പോഴും അവന്റെ കൈകൾ അവളുടെ കയ്യിൽ കോർത്തിരുന്നു.
|ഡാ നിങ്ങളെ മിസ് നോക്കുന്നുണ്ടായിരുന്നു. അവർക്കെന്തോ സംശയം പോലെ നിങ്ങൾ തമ്മിൽ പ്രേമം ആണൊന്ന്” ക്ലാസ്സിലെ മറ്റൊരു പയ്യൻ വന്ന് അവനോട് പറഞ്ഞു. അപ്പോൾ അവൻ അവളെ നോക്കി അവളോടായ് പറഞ്ഞു. “നീ അതൊന്നും കാര്യമാക്കണ്ട ഡി, മഞ്ഞപ്പിത്തം ബാധിച്ചാൽ എല്ലാം മഞ്ഞ ആയെ കാണു. നീ എനിക്കെന്റെ പെങ്ങളെ പോലെ അല്ല സ്വന്തം പെങ്ങൾ തന്നെയാ കേട്ടോ”
“എനിക്കറിയാടാ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല പോരെ ആങ്ങളെ”
കോടയ്ക്കാനാൽ പൈൻ ഫോറെസ്റ്റ് മുഴുവൻ അവൻ അവളെ കൈപിടിച്ചു കൊണ്ടു നടന്നു കാണിച്ചു, ഒരു ഏട്ടന്റെ കരുതലോടെ….അവൾക്ക് അത്ഭുതമായിരുന്നു അവൻ.
തല്ലുപിടിക്കാനും അവളെ ദേഷ്യം പിടിപ്പിക്കാനും കളിയാക്കാനും മാത്രം ശ്രമിക്കുന്ന ചങ്ക് തെണ്ടി ആയ, ക്ലാസ് മുഴുവൻ കോഴി എന്നൊക്കെ വിളിച്ചു കളിയാക്കുന്ന അവൻ അവൾക്ക് ഒരേസമയം അച്ഛനും ചേട്ടനുമായി മാറിയതോർത്തു….
പെണ്ണ് മാത്രമല്ല ആണും പലപ്പോഴും ഒരത്ഭുതമാണ്.
NB:സ്വന്തം അനുഭവം…