വിന്ദുജ പറഞ്ഞത് പൂജയ്ക്ക് അവളുടെ ഫോണ് ശരീരത്തിൽ ഒരു അവയവം പോലെയാണ് എന്നാണ്. എപ്പോഴും കൂടെ കാണും. അതുകൊണ്ട്…

നിന്നെയറിയാൻ ~ ഭാഗം -01 ~ എഴുത്ത്: മീനാക്ഷി മീനു

നല്ല ഉറക്കത്തിനിടയിൽ പെട്ടെന്ന് കേട്ട ഫോണ് ബെല്ലാണ് ജിതനെ കുലുക്കിയെഴുന്നേല്പിച്ചത്. കണ്ണ് തിരുമ്മിയവൻ വേഗം ഫോണെടുത്തു അതിലേക്ക് നോക്കി. 1.00 am…

“ഹെലോ..ജിതൻ ഹിയർ..”

“സർ..ആനന്ദ് ആണ്. ഇവിടെ മിസ്റ്റ് മില്ല്യൻ ഫ്ളാറ്റ്ൽ…പാലാരിവട്ടം…സസ്പെഷ്യസ് ആയ രീതിയിൽ ഒരു പെണ്കുട്ടിയുടെ ഡെഡ്ബോഡി കണ്ടുകിട്ടിയിട്ടുണ്ട്. ഐ വിസിറ്റഡ് ദി ക്രൈം സീൻ. ഒരു സങ്കട്ടനമുണ്ടായത് പോലെ ഫ്ലാറ്റ്നുള്ളിൽ എല്ലാം അലങ്കോലമാണ്.”

“ഓക്കെ…ഞാനിപ്പോ വരാം…ഇസ് എനി മീഡിയ ദെയർ…?”

“നോട്ട് യെറ്റ് സർ..”

വേഗം ഫോണ് കട്ട് ചെയ്ത് കിടക്കയിൽ നിന്നും എഴുന്നേറ്റവൻ തൊട്ടപ്പുറത്തെ മുറിയിലേക്ക് നോക്കി. ടേബിൾ ലാമ്പിന്റെ മഞ്ഞ വെളിച്ചത്തിലിരുന്നു പുസ്തകം വായിക്കുകയായിരുന്നു വാസുകി. അവൻ വേഗം അങ്ങോട്ടേക്ക് നടന്നു. പദചലനം കേട്ടവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. “ജിത്തേട്ടനുറങ്ങിയില്ലേ..?”

“ഒരു മർഡർ കേസ്, പാലാരിവട്ടത്ത്…പോണം.”

“ഞാനിപ്പോ യൂണിഫോം എടുത്തു വെയ്ക്കാം…”

“വേണ്ട.. ഐ ജസ്റ്റ് നീഡ് എ നോർമൽ വിയർ. നീ…ഓക്കെയല്ലേ വാസുകി…?” ഒരു ചിരിയായിരുന്നു മറുപടി. “ഞാൻ വേഗം വരാം…നീ വായിക്കൂ..”

“ഉം.. ശരി…” അവളുടെ മുടിയിഴകളിൽ മെല്ലെ തഴുകി നെറ്റിയിൽ അമർത്തിയൊരു ചുംബനം നൽകിയിട്ട് അവനൊരുങ്ങാൻ പോയി. പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുനീർ വാസുകി അവൻ കാണാതെ തുടച്ചു.

*******************

“കലൂർ മെട്രോയ്ക്ക് കീഴെ കൈ കാണിച്ചിട്ട് നിർത്താതെ പോയ KL7 9256 പൾസർ ബൈക്ക് മാതൃഭൂമി ഭാഗത്തേക്ക് വന്നിതായി ഇൻഫോർമേഷനുണ്ട്. പെട്രോളിംഗ് ടീം ശ്രദ്ധിക്കുക.ഓവർ..”

ഇരുളിലും മിന്നി മിന്നി കത്തുന്ന പോലീസ് വണ്ടിയിലിരുന്നു വയർലെസ് നിർത്താതെ ശബ്‌ദിച്ചുകൊണ്ടിരുന്നു. സി.ഐ ജിതൻ വാസുദേവൻ വരുന്നതും കാത്ത് എസ്‌.ഐ ആനന്ദ്ഉം സംഘവും വെളിയിൽ നിന്നിരുന്നു. ആംബുലൻസിന്റെ ശബ്ദവും, സംഭവമറിഞ്ഞു എത്തികൂടിയ ആളുകളുടെ പിറുപിറുക്കലും എല്ലാം ചേർന്ന് കലുഷിതമായിരുന്നു മിസ്റ്റ് മില്ല്യണ്ന്റെ അന്തരീക്ഷം. അൽപസമയത്തിനുള്ളിൽ തന്നെ ജിതൻ അങ്ങോട്ടേക്ക് എത്തി ചേർന്നു.

“ഏത് ഫ്ലാറ്റ് ആണ് ആനന്ദ്..?” ജിതൻ അകത്തേക്ക് നടന്നുകൊണ്ടു ചോദിച്ചു.

“സർ, 6D. പെണ്കുട്ടിയുടെ പേര് പൂജ. 24 വയസ്സ്. തൃശ്ശൂർ സ്വദേശിനിയാണ്. ഒരു ഫ്ലാറ്റ് മേറ്റ്നൊപ്പം കഴിഞ്ഞ രണ്ടര വർഷമായി ഇവിടെ തന്നെയാണ് താമസം. ആൻഡ് ഷീ ഇസ് വർക്കിങ് ഇൻ സ്‌പെക്ട്രം സൊല്യൂഷൻസ് അസ് എ സോഫ്റ്റ്‌വെയർ എൻജിനീയർ.”

“ഓക്കെ.. ദെൻ..”

“ഡെഡ്ബോഡി കിടന്നിരുന്നത് ബാത്റൂമിലാണ്. ഇടത് വെയ്സ്റ്റിലെ വെയിൻ കട്ട് ചെയ്ത നിലയിൽ ബാത്ഡബ്ബ്ൽ…രക്തം വാർന്നാണ് മരണം എന്നാണ് പ്രൈം റിപ്പോർട്ട്.”

“സോ…ആത്മഹത്യ ആകാൻ ചാൻസ് ഉണ്ടല്ലോ…”

“ഫാറ്റ് ൽ രണ്ട് ബെഡ്റൂമുകളാണ് ഉള്ളത്. ബാത് അറ്റാച്ചഡ് ആയിട്ടുള്ള…പിന്നെ, ഒരു ഹോൾ ആൻഡ് കിച്ചൻ. റൂം മേറ്റിന്റെ റൂം ഒഴികെ ബാക്കി എല്ലാ ഇടങ്ങളും ആകെ വലിച്ചു വാരി അലങ്കോലമായ രീതിയിൽ ആയിരുന്നു സർ. ഫ്ലാറ്റ് ൽ ആകെ തട്ടും മുട്ടും ബഹളവും കേട്ട് സെക്യൂരിറ്റിയാണ് ആദ്യം പോയി കോളിംഗ് ബെൽ അടിക്കുന്നത്. തുറക്കാതെ വന്നപ്പോൾ ഭയപ്പെടുകയും മറ്റുള്ളവരെ വിളിച്ചു വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. അവർ അകത്തേക്ക് കയറിയപ്പോൾ കണ്ടത് പൂജയുടെ ഡെഡ്ബോഡിയാണ് സർ.”

അപ്പോഴേക്കും ഫ്ലാറ്റിലേക്ക് കടന്നു ചെന്ന ജിതൻ സ്റ്റോപ്പ് എന്നയർത്ഥത്തിൽ വലത് കൈയുയർത്തി ആനന്ദ്ന്റെ സംസാരം തടഞ്ഞു. എന്നിട്ട് അകത്തേക്ക് കയറി….ഷെൽഫിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു അവിടെ…അവയും ടീ പോയിലുള്ള ഫ്ലവർ വെയ്‌സും മറ്റും ആകെ വലിച്ചു മറിച്ചിട്ട അവസ്ഥയിൽ ആയിരുന്നു. ഡൈനിങ്ങ് ടേബിളിൽ നിന്നും ചില്ല് പാത്രങ്ങളെല്ലാം ആരോ എടുത്തെറിഞ്ഞത് പോലെ നിലത്ത് വീണ് പൊട്ടിക്കിടന്നിരുന്നു. ഷോ കേസിനോട് ചേർന്ന് ഓഫ് വൈറ്റ് നിറത്തിലുള്ള ചുവരിൽ ആരുടെയോ നെറ്റി ഇടിച്ചു നിലത്തേക്ക് ഒഴുകിയത് പോലെ മുകളിൽ നിന്ന് താഴേക്ക് നീളത്തിൽ രക്തം. ഹാളിൽ നിന്നും കിച്ചനിലേക്ക് പോകുന്ന വഴിയെല്ലാം പിച്ചിപ്പറിച്ചു നിലത്തെറിഞ്ഞ രീതിയിൽ മുടിയിഴകൾ. നിലത്തെ ടൈലിൽ അങ്ങിങ്ങായി വീണു കിടക്കുന്ന രക്തത്തുള്ളികൾ. പൂജയുടെ മുറിയിലാണെങ്കിൽ ആകെ വലിച്ചു കീറിയ നിലയിലായിരുന്നു ബെഡ്ഷീറ്റുകൾ. മുറിയാകെ പറന്നു നടക്കുന്ന തലയിണയിലെ വെള്ള തൂവലുകൾ.

ബാത്റൂമിലെ ബാത്ഡബിലെ ചുവന്ന വെള്ളത്തിൽ ശാന്തമായ ഒരുറക്കത്തിൽ എന്നപോലെ കിടക്കുന്ന പൂജയെ ജിതനൊന്നു നോക്കി. അവളുടെ വലതു നെറ്റിയിൽ അധികമുണങ്ങാത്തയൊരു മുറിവുണ്ടായിരുന്നു. ചുണ്ടുകളിലെ മാംസം ആരോ കടിച്ചു പൊട്ടിച്ചത് പോലെ പകുതി അടർന്ന് തൂങ്ങിയിരുന്നു. ഫോറൻസിക് ടീം അവിടമാകെ പരിശോധിച്ചു തങ്ങൾക്ക് ലഭിച്ചതെല്ലാം ശേഖരിക്കുന്നുണ്ടായിരുന്നു.

“ആനന്ദ്…റൂം മേറ്റ് എവിടെയാണ്….?”

“ആ കുട്ടി പാലക്കാട്കാരിയാണ് സർ. ഒരു വിന്ദുജ…ഇന്നലെ വൈകുന്നേരം ആണ് ആ കുട്ടി നാട്ടിൽ പോകുന്നത്.”

“അപ്പൊ.,സംഭവം നടക്കുമ്പോൾ പൂജ ഇവിടെ ഒറ്റയ്ക്കായിരുന്നു.”

“അതേ…വിന്ദുജയെ കോണ്ടാക്റ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെ എത്തും. ഫ്ലാറ്റ് ലെ മറ്റു താമസക്കാരോട് ചോദിച്ചു ഞാൻ ഒരുവിധം വിവരങ്ങളറിഞ്ഞു”

“ഐ..നോ..തന്നെപ്പോലെ ഒരാൾ കൂടെയുണ്ടെങ്കിൽ പിന്നെ ഒരുപാട് ടെൻഷൻ അടിക്കണ്ട. എനിവേയ്‌സ്…ഇവർക്ക് അറിയാത്ത എന്തെങ്കിലും…പൂജയുടെ പേഴ്‌സണൽ ആയിട്ടുള്ള അഫയർ അല്ലെങ്കിൽ വേറെന്തെങ്കിലും…എനി ഐഡിയ…?”

“ഇല്ല സർ. പൂജയുടെ ഫോണ് മിസ്സിങ് ആണ്.”

“റിയലി…? ദെയർ ഇസ് മസ്റ്റ് ബീ എ ഹിന്റ്. പൂജയുടെ നമ്പർ ആൻഡ് മെയിൽ ഐഡി എടുത്ത് സൈബർ സെൽ ൽ കൊടുക്കണം. ടവർ ട്രാക്ക് ചെയ്യണം. ഫോണ്ൽ ജിമെയിൽ അറ്റാച്ചഡ് ആണെങ്കിൽ പിന്നെ ഫോണ് വേണമെന്നില്ല. കോണ്ടാക്ട്സ്, ചാറ്റ്…എല്ലാത്തിന്റെയും ബാക്കപ്പ് എടുക്കാൻ നോക്കാൻ പറയു. അതോടൊപ്പം ഫ്ളാറ്റിലെ CCTV ഫൂട്ടേജസ് കൂടി എടുക്കണം. വിസിറ്റഴ്‌സ് ബുക്കിൽ കാര്യമില്ല. കൊല്ലാൻ വരുന്നവൻ എന്തായാലും പേരെഴുതില്ലല്ലോ…എന്നാലും ഒന്ന് നോക്കിയെക്കൂ”

“ഓകെ സർ..”

“വിന്ദുജയുടെ മുറി ലോക്ക്ഡ് ആണോ..?”

“അതേ സെർ.. കീ അവരുടെ കയ്യിലാണ്.”

“ഓകെ.. ഇനി അവർ വരട്ടെ. ഫോറൻസിക്കാരുടെ ജോലി കഴിഞ്ഞെങ്കിൽ ബോഡി മാറ്റാൻ പറയൂ…പോസ്റ്റുമോർട്ടം ആൻഡ് ഓട്ടോപ്സി കൂടി കിട്ടിയാൽ ബാക്കി പറയാം.”

“സർ…ഒറ്റനോട്ടത്തിൽ സൂയിസൈഡ് ആണെന്ന് തോന്നുന്നുണ്ടോ..”

“ആനന്ദ് പറഞ്ഞത് ശരിയാണ്. ഇറ്റ്സ് സംതിങ് സസ്പീഷ്യസ്. നമുക്ക് നോക്കാം. ആനന്ദ് ഞാൻ പോയിട്ട് മോർണിംഗ് വരാം. അതുവരെ ഇതൊന്ന് ഹാൻഡിൽ ചെയ്യാമോ…വാസുകി തനിച്ചാണ് വീട്ടിൽ.”

“ഓകെ സർ. മാഡം…ഇപ്പോഴും രാത്രി ഉറങ്ങാറില്ലേ..?”

“ഇല്ല ആനന്ദ്. വല്ലാത്ത ഡിസ്റ്റർബൻസ് ആണ്. എനിക്ക് ഭയമാണ് ഒറ്റയ്ക്കാക്കി പോകാൻ.”

“ശരി..സർ പൊയ്ക്കോളൂ. ഐ കാൻ ഹാൻഡിൽ ദിസ്.” ഒരു ചിരി ആനന്ദ്നു സമ്മാനിച്ചിട്ടു ജിതൻ ബുള്ളറ്റ് എടുത്തിറങ്ങി.

**********************

തന്റെ മുന്നിലിരുന്നു കരയുന്ന വിന്ദുജയെ ജിതൻ വിഷമത്തോടെ നോക്കിയിരുന്നു. മുഖം പാതി പൊത്തിപ്പിടിച്ചു വിതുമ്പി വിതുമ്പി ആ കുട്ടി കരഞ്ഞുകൊണ്ടിരുന്നു.

“വിന്ദുജ…തന്നോട് കരയണ്ട എന്നു ഞാൻ പറയുന്നില്ല. പക്ഷെ…ഇപ്പൊ തനിക്കറിയാവുന്നതൊക്കെ താൻ പറഞ്ഞാലേ ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയൂ..”

“എനിക്കറിയില്ല സർ. അവളെന്തിന് ഇത് ചെയ്തെന്ന്. നല്ല സന്തോഷവതിയായ ഒരു കുട്ടിയായിരുന്നു അവൾ. ജീവിക്കാൻ ഒരുപാട് ഇഷ്ടമുള്ളവൾ. ഒരുപാട് വായിക്കുന്ന, എഴുതുന്ന…കുറെ സ്വപ്നങ്ങളുള്ള അവൾ ഒരിക്കലും സ്വയം ജീവിതമവസാനിപ്പിക്കില്ല. അത് മാത്രം എനിക്കറിയാം..”

“പൂജയ്ക്ക് അഫയർ വല്ലതും ഉണ്ടായിരുന്നോ…ആരെങ്കിലുമായി…?”

“ഉണ്ടായിരുന്നു. ആരാണ്, എന്താണ് എന്നൊന്നും അവൾ പറഞ്ഞിട്ടില്ല ഇതുവരെ. എന്നും എന്റെ ഏട്ടൻ എന്നു മാത്രമാണ് അവൾ പറഞ്ഞിരുന്നത്. ഇൻഫാക്റ്റ് അതേപ്പറ്റി പറയാനേ അവൾക്ക് നേരമുള്ളായിരുന്നു. രാവിലെ മുതൽ രാത്രി വരെ ചാറ്റ് ചെയ്യുന്നത് കാണാം. അയാളുമായി പിണങ്ങി എന്നു പറയുന്ന ദിവസങ്ങളിലൊഴികെ മറ്റെല്ലാ സമയത്തും അവൾ ഹാപ്പിയായിരുന്നു.”

“പേര് പോലും പറഞ്ഞിട്ടില്ല. എവിടെയുള്ളതാണ്…എന്ത് ചെയ്യുന്നു…ഒന്നും പറഞ്ഞിട്ടില്ല..?”

“ഇല്ല. ചോദിച്ചിരുന്നു ഞങ്ങൾ എല്ലാവരും. ആരോടും അവൾ ഒന്നും പറഞ്ഞിട്ടില്ല..”

“താൻ ഇല്ലാത്തപ്പോ ആരെങ്കിലും ഫ്ലാറ്റ്ൽ അവളെ കാണാൻ വന്നിരുന്നതായി സെക്യൂരിറ്റിയോ മറ്റോ പറഞ്ഞിട്ടുണ്ടോ..”

“ഇല്ല…അവൾക്ക് പരേന്റ്‌സ് ഇല്ല. ഒരു ചേട്ടൻ മാത്രേ ഉള്ളു…പുള്ളി അബ്രോഡ് ആണ് ഫാമിലി ആയിട്ട്. വല്ലപ്പോഴും വരുമ്പോ അവൾ തൃശ്ശൂരുള്ള അവരുടെ വീട്ടിലേക്ക് പോകും. അതുകൊണ്ട് ഇവിടെ വന്നു കാണുന്ന വിസിറ്റേഴ്‌സ് ഒന്നും പൂജയ്ക്കില്ല..”

“എഴുതുമെന്നു പറഞ്ഞല്ലോ പൂജ. എവിടെയാണ് എഴുത്തുകൾ..?”

“ചിലതൊക്കെ ഫ്ബിയിൽ. പക്ഷെ ഭൂരിഭാഗവും ഫോണിലെ നോട്പാഡ്ലാണ് ഞാൻ കണ്ടിട്ടുള്ളത്.”

“പൂജയുടെ ഫോണ് മിസ്സിങ് ആണല്ലോ…പൂജ ഫോണ് എവിടെയെങ്കിലും വെച്ചു മറക്കാൻ സാധ്യതയുണ്ടോ..?”

“ഇല്ല സർ. ഫോണ് അവളുടെ മറ്റൊരു കൈ പോലെയാണ്. ഉറങ്ങുമ്പോഴും…ബാത്റൂമിൽ പോകുമ്പോ പോലും അവളുടെ കയ്യിൽ ഫോണുണ്ടാകും.”

“നോട്പാഡ്‌ൽ എഴുതിയവ വിന്ദുജ വായിച്ചിട്ടുണ്ടോ..”

“ഇല്ല.. ഫോണ് ഫിംഗർപ്രിന്റ് ലോക്ക്ഡ് ആയിരുന്നു. വായിക്കാൻ അവൾ സമ്മതിച്ചിട്ടുമില്ല.”

“പൂജയുടെ ഫ്ബി നെയും ഒന്ന് പറയാമോ..”

“പൂജ ശിവദാസ്. കാമിനി എന്ന പേരിലായിരുന്നു അവൾ എഴുതിയിരുന്നത്.”

ജിതൻ വേഗം..ഫോണിൽ ഫ്ബി ആപ്പ് എടുത്തു പൂജ ശിവദാസ് എന്നു സെർച്ച് ചെയ്തു. അവളുടെ വാളിൽ നിറയെ കുഞ്ഞു കുഞ്ഞെഴുത്തുകളുണ്ടായിരുന്നു. ഭൂരിഭാഗവും പ്രണയം അല്ലെങ്കിൽ വിരഹം.

“വിന്ദുജ നാട്ടിൽ പോകുമ്പോ എന്തായിരുന്നു പൂജയുടെ അവസ്ഥ. ഐ മീൻ എന്തെങ്കിലും വിഷമം ഉള്ളതായി തോന്നിയോ..?”

“അതിന് തലേദിവസം പാതിരാത്രി ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ്‌ അവൾ വല്ലാതെ നിലവിളിച്ചിരുന്നു. എന്തോ ദുസ്വപ്നം കണ്ടതാണ് എന്നോർത്തു ഞാനോടി ചെന്നു..”എന്റെ കുഞ്ഞു..എന്റെ കുഞ്ഞു..എന്നുപറഞ്ഞു അവൾ വല്ലാതെ പൊട്ടിക്കരയുകയായിരുന്നു. ഭയന്നു വിറളി പിടിച്ച പോലെ പെരുമാറിയ അവളെ സമാധാനിപ്പിക്കാൻ ഞാനൊരുപാട് പാട് പെട്ടു.”

“ദുസ്വപ്നം കണ്ടതായിരുന്നോ..?”

“അതേ…അടിവയറു പൊത്തിപിടിച്ചു അവൾ വല്ലാതെ നിലവിളിച്ചിരുന്നു. അതോടൊപ്പം ടോപ്പിലും ബെഡ്ഷീറ്റ്ലും നനഞ്ഞിറങ്ങിയ ചോര കണ്ടു ഞാനും ഭയന്നു പോയി…”

“വാട്ട്…?”

“സ്വപ്നം കണ്ടു ഭയന്നിട്ടാണോ എന്നറിയില്ല. അവൾക്കപ്പോൾ വല്ലാതെ ബ്ലീഡിങ് ഉണ്ടായി. ആ രാത്രി മുഴുവൻ ആലില പോലെ വിറയ്ക്കുകയായിരുന്നു അവൾ. ഞാൻ അന്ന് അവളെ ചേർത്തു പിടിച്ചു അവിടെയാണ് കിടന്നത്. അതിന്റെ ഒരു ഷോക്കിൽ നിന്നും പൂർണമായും അവൾ മോചിതയായില്ല ഞാൻ പോകുമ്പോഴും. അതേപോലെ മൂടിക്കെട്ടിയ മുഖവുമായി ആണ് അവളെന്നെ യാത്രയാക്കിയത്.”

“ഓകെ വിന്ദുജ…താനിപ്പോൾ പൊയ്ക്കോളൂ…ഇനി എന്തെങ്കിലും അറിയണം എങ്കിൽ ഞാൻ വിളിക്കാം..” ശരിയെന്ന് തലയാട്ടി അവൾ എഴുന്നേറ്റ് പോയി. അപ്പോഴേക്കും പോസ്റ്റുമോർട്ടം റിപ്പോർട്ട്മായി ആനന്ദ് വന്നിരുന്നു.

“താൻ നോക്കിയിട്ട് വല്ലതും കിട്ടിയോ ആനന്ദ്..?” ജിതൻ ചോദിച്ചു.

“ഇല്ല…മരണസമയം 11.40pm. നെറ്റിയിലെ മുറിവ് ശക്തമായ ഏതോ പ്രതലത്തിൽ അടിച്ചത്. പിന്നെ കാൽ മുട്ടും പാദങ്ങളും ചില്ല് പോലെ എന്തോ കൊണ്ടു മുറിഞ്ഞത്. കൈ ഞരമ്പ് മുറിച്ചതും ചില്ല് കൊണ്ടാണ്. ചുണ്ടുകൾ സ്വയം കടിച്ചതാണ് എന്നാണ് റിപ്പോർട്ട്ൽ. ചിലപ്പോൾ സങ്കട്ടനത്തിനിടയിൽ വല്ലതും..”

“കഴുത്തിൽ ആരെങ്കിലും അമർത്തിയ പോലെയോ പിടിച്ച പോലെയോ പാടുകളോ ക്ഷതമോ ഉണ്ടോ..?”

“ഇല്ല…”

“ഓട്ടോപ്സി റിപ്പോർട്ട്ൽ വല്ലതും കാണാനുണ്ടോ.. ഐ മീൻ റീസന്റ്ലി അബോട്ടായത് പോലെ എന്തെങ്കിലും..?”

“സാർ….”

“ഉണ്ടോ ആനന്ദ്…?”

“ഇല്ല സർ. പീരിയഡ് ആയിരുന്നു എന്നുണ്ട്. പക്ഷെ അതൊരു അബോർഷൻ അല്ല. ആൻഡ് ഷീ ഇസ് എ വിറ്ജിൻ.”

“ഓഹ്…ഫോണിലെ ബാക്കപ്പ് എന്തായി..”

“ട്രൈ ചെയുന്നുണ്ട്. ലാസ്റ്റ് ടവർ മറൈൻ ഡ്രൈവ് ആണ് കാണിക്കുന്നത്.”

“ആനന്ദ്. ഫോണ് സ്വിച്ച് ഓഫ് ആയിരുന്ന സമയം ഏതാണ്..”

“പൂജ മരിച്ച ദിവസം വൈകുന്നേരം 8 മണി.”

“വാട്ട്.. അപ്പൊ പൂജ മരിക്കുന്നതിന് മുൻപോ..”

“അതേ.. “

“ഇതൊരു കൊലപാതകമാണെങ്കിൽ, 11.40നു പാലാരിവട്ടത്തെ ഫ്ലാറ്റിൽ വന്നു പൂജയെ കൊന്നിട്ട് പോകുന്ന ആൾ എങ്ങിനെയാണ് അതിന് മുന്നേ 8 മണിക്ക് ഫോണ് മറൈൻ ഡ്രൈവ്ൽ വെച്ചു ഓഫ് ആക്കി അത് നശിപ്പിക്കുന്നത്. വിന്ദുജ പറഞ്ഞത് പൂജയ്ക്ക് അവളുടെ ഫോണ് ശരീരത്തിൽ ഒരു അവയവം പോലെയാണ് എന്നാണ്. എപ്പോഴും കൂടെ കാണും. അതുകൊണ്ട് അവളറിയാതെ മറ്റൊരാൾക്ക് ആ ഫോണ് എടുക്കാൻ കഴിയില്ല. ഇനി സാധ്യതയുള്ളത് പൂജ തന്നെ അയാൾക്ക് അത് കൊടുക്കാൻ ആണ്. 11.40നു താൻ മരണപ്പെടുമെന്ന് പറഞ്ഞു അവൾ അത് ചെയ്യുമോ.. കൊലപാതകം കഴിഞ്ഞു നോർമൽ ആയി തെളിവ് നശിപ്പിക്കാൻ കൊലപാതകി ഫോണ് എടുക്കുമെന്ന് വെയ്ക്കാം. എവിടെ ഡംമ്പ് ചെയ്താലും 11.40 കഴിഞ്ഞല്ലേ അതിന് സാധ്യതയുള്ളൂ.”

“അതേ സർ..”

“സിസിടിവി നോക്കിയോ..”

“നോക്കി സർ. പൂജ മരണപ്പെട്ട സമയത്ത് ആരും തന്നെ അവിടെ വന്നുപോയിട്ടില്ല..”

“പൂജ എപ്പോഴാണ് ഫ്ലാറ്റ്ലേക്ക് വന്നതെന്ന് നോക്കിയോ..?”

“ഏകദേശം 9 മണിയോട് അടുപ്പിച്ചാണ് സർ.”

“ആനന്ദ്…പൂജയുടെ ഓഫിസ് രവിപുരമല്ലേ…രവിപുരം ടൂ മറൈൻ ഡ്രൈവ് ത്രൂ പാലാരിവട്ടം സിഗ്നൽലെ ഫൂട്ടേജസ് ഒന്ന് നോക്കണം. പൂജ തനിയെ എട്ട് മണിക്ക് മറൈൻ ഡ്രൈവ് പോയിരുന്നോ എന്നറിയണം. പോയിരുന്നു എങ്കിൽ ഒറ്റയ്ക്ക് ആയിരുന്നോ അതോ സ്‌കൂട്ടിയുടെ പിന്നിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്നുമറിയണം. അതോടൊപ്പം പൂജ ഫ്ലാറ്റിൽ വന്ന സമയത്തെ ദൃശ്യങ്ങൾ കൂടി എനിക്കൊന്നു കാണണം.”

“ശരി സർ..”

“ഫോണിലെ ബാക്കപ്പ്നോടൊപ്പം എനിക്ക് ആ ഫോണ് കൂടെ വേണം. അതിലെ നോട്പാഡ്ലുണ്ട് നമ്മൾ തേടുന്ന എല്ലാത്തിന്റെയും ഉത്തരമെന്ന് എന്റെ മനസ്സ് പറയുന്നു. നോട് പാഡ് എന്തായാലും ഓണ്ലൈന് ലിങ്ക്ഡ് ആയിരിക്കില്ല…സോ, ഫോണ് തന്നെ കിട്ടണം.” ജിതൻ വല്ലായ്മയോടെ ഏതോ ചിന്തയിലാണ്ടു

****************

വീട്ടിൽ വന്ന് ബൂട്ട് ഊരിയിട്ട് കതക് തുറന്ന് അകത്തു കയറിയ ജിതൻ വീടിനകം ആകെ ഇരുളുമൂടി കിടക്കുന്നത് കണ്ടൊന്നമ്പരന്നു. വേഗം ലൈറ്റ് തെളിയിച്ചവൻ അകത്തേക്ക് നോക്കി വാസുകി എന്നുറക്കെ വിളിച്ചു. മറുപടിയില്ലെന്ന് കണ്ട് പരിഭ്രാന്തിയോടെ അകത്തേക്കോടിയ അവൻ…കൈ ഞരമ്പു മുറിച്ചു ചോര വാർന്ന നിലയിൽ കട്ടിലിൽ ചാരിയിരിക്കുന്ന വാസുകിയെ കണ്ടു ഒരു നിമിഷം വിറങ്ങലിച്ചു നിന്നു…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…