മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
” ശ്രീയേട്ടൻ “”….നന്ദയുടെ ചുണ്ടുകൾ ശബ്‌ദമില്ലാതെ മന്ത്രിച്ചു. അവനെ കണ്ടതും നന്ദയുടെ ഹൃദയതാളം കൂടി. അവന്റെ അടുത്തേക് ചെല്ലാൻ അവളുടെ മനസ്സ് തുടിച്ചു. ഇതേ അവസ്ഥയിൽ തന്നെയായിരുന്നു ശ്രീനാഥും. അവളെ ഒന്നു കാണാൻ, അവളോട് അടുത്ത് നിൽക്കാൻ ഒന്നു മിണ്ടാൻ, അവന്റെ മനസ്സും കൊതിച്ചു.
നന്ദേച്ചി….. പെട്ടന്ന് അവളുടെ കയ്യിൽ ആരോ പിടുത്തമിട് അവളെ വിളിച്ചു. ആ…നീയോ… നന്ദ അവളെ നോക്കി ചിരിച്ചു. ചേച്ചി ഏതുലോകത്താ.? എത്ര നേരമായിന്നോ ഞാൻ അടുത്തുവന്നിട്ട്. ആ…… ഞാൻ…നന്ദ ചമ്മലോടെ അവളെ നോക്കി ചിരിച്ചു. അമ്മായി വന്നിട്ടുണ്ടോ കീർത്തി ??. ഇല്യാ… അമ്മക്ക് വരാൻ പറ്റില്ല,, ഞാൻ അച്ഛന്റെ കുടെയാ വന്നത്. ദേവു എവിടെ? അവൾ എന്റെ കൂടെ ഉണ്ടായിരുന്നു ചിലപ്പോൾ അച്ഛന്റെ അടുത്തേക് പോയിട്ടുണ്ടാകും.
ഉത്സവത്തിന് ആരംഭം കുറിച്ചുള്ള കൊടിയേറ്റം നടക്കുന്നത് കണ്ടുകൊണ്ടുള്ള നില്പാണെങ്കിലും നന്ദയുടെ കണ്ണുകൾ ഇടക്ക് ശ്രീനാഥിനെ തിരയുന്നുണ്ടായിരുന്നു. അവൾ കാണാതെ കുറച്ചു ദൂരേക്ക് മാറി നിൽക്കുന്ന ശ്രീനാദിന് നന്ദ തന്നെ നോക്കുകയാന്നെന്ന് അവളുടെ നോട്ടത്തിൽ നിന്നും മനസിലായി. അവനെ കാണാനുള്ള അവളുടെ നോട്ടം അവൻ ആസ്വദിച്ചു നിൽക്കുകയാണ്. ചുണ്ടിൽ ഒരു കുസൃതിച്ചിരിയോടെ അവൻ അവളെ കണ്ണിമയാനക്കാതെ നോക്കി നിന്നു.
???????????
അമ്പലത്തിൽ നിന്നും തിരിച്ചു വന്ന് അത്താഴം കഴിച്ച് പുറത്തേക്കിറങ്ങിയ മകനെ കാണാത്തതുകൊണ്ട് ദേവകിയമ്മ പുറത്തേക്ക് വന്നു. പുറത്തെ ഗാർഡനിലെ ഊഞ്ഞാലിൽ ആകാശം നോക്കി മലർന്നു കിടക്കുകയാണ് ശ്രീനാഥ്. ആഹാ….. എന്റെ പൊന്നുമോൻ ഈ രാത്രിയിൽ ആകാശത്തെ നക്ഷത്രം നോക്കി എണ്ണികൊണ്ടിരിക്ക ??? ദേവകിയമ്മ അവന്റെ അടുത്തേക് ചെന്നു നിന്നുകൊണ്ട് ചോദിച്ചു.
ഒരു കുസൃതി ചിരിയോടെ അവൻ ഊഞ്ഞാലിൽ നിന്നെഴുനേറ്റ് അമ്മയെ പിടിച് ഊഞ്ഞാലിൽ ഇരുത്തിയിട്ടവൻ മടിയിലേക്കു തലവച്ചു കിടന്നു. കുറച്ചു നാളുകളായി അവർ കാണാത്ത സന്തോഷം ഇന്ന് അവന്റെ മുഖത്തുണ്ടായിരുന്നു കണ്ടോ ഉണ്ണി “”നന്ദമോളെ””….. അവന്റെ തലമുടിയിലൂടെ തഴുകിക്കൊണ്ടമ്മ ചോദിച്ചു. മ്മ്….അവനൊന്നു മൂളി. എന്നാ അമ്മേ ഇനി ചെമ്പകശ്ശേരിയിലേക്…എന്താ ഉണ്ണി തിരക്കായോ??
എനിക്കൊന്നു ജീവിക്കണം…. എല്ലാം മറന്ന്… എന്റെ അമ്മയും, നന്ദയും മാത്രമുള്ള ഈ ലോകത്ത് സമാധാനമായി ജീവിക്കണം…അമ്മയുടെ കയ്യ്കളിൽ മുറിക്കിപിടിച്ചുകൊണ്ടവൻ അവരെ നോക്കി പറഞ്ഞു. പേടി ഉണ്ടോ ഉണ്ണി അവരെ …..പേടിക്കണം…. എന്തും ചെയ്യാൻ മടിക്കാത്തവരാ… അവൾ … അവൾ…അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു. ഉണ്ണി വേണ്ട…ഒന്നും ഓർമ്മപെടുത്തണ്ട… നല്ലൊരു ജീവിതത്തിനായിട്ട നമ്മൾ തിരിച്ചെത്തിയത്. കഴിഞ്ഞതെല്ലാം എന്റെ മോൻ മറക്കണം. ഇനി പുതിയൊരു ജീവിതം അതുമാത്രം ഓർത്താൽ മതി .
ദേവകിയുടെ കണ്ണുകളിൽ നനവ് പടർന്നു. രണ്ടുതുള്ളി കണ്ണുനീർ ശ്രീനാഥിന്റെ മുഖത്തേക് പതിച്ചു. കുറച്ചുനേരത്ത നിശബദ്ധതകൊടുവിൽ…ഉണ്ണി…. വാ അകത്തേക്ക് പോകാം. നാളെ ജോയിൻ ചെയേണ്ടതല്ലെ….
????????
പിറ്റേന്ന് രാവിലെ അമ്മയുടെ അനുഗ്രഹം വാങ്ങി, ശ്രീനാഥ് ബാങ്കിലേക്ക് പുറപ്പെട്ടു. കൃത്യം 10 മണിക്ക് ശ്രീനാഥ് ബാങ്കിലെത്തി ജോയിൻ ലെറ്റർ മാനേജർക്ക് കയ്യ്മാറി അപ്പോൾ തന്നെ ജോലിയിൽ പ്രവേശിച്ചു. പാലക്കാട് ചിറ്റൂർ ബാങ്കിൽ നിന്നും കൃഷ്ണപുരം ബാങ്കിലേക്ക് അക്കൗണ്ടന്റ് ആയി ട്രാൻസ്ഫർ. താൻ ജനിച്ചുവളർന്ന നാട്ടിലേക്ക്, അതും അവൻ ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ. ഇതിനെല്ലാം പുറമെ മുൻപ് ജോലിചെയ്ത നാട്ടിൽ നിന്നും, തന്നെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം കൂടിയാണ്ശ്രീനാഥിന് ഈ ട്രാൻസ്ഫർ.
ഫസ്റ്റ് ഡേയിലെ ലഞ്ച് ബ്രേക്കിനു ശേഷം തന്റെ ക്യാബിനിലിൽ ഇരികുമ്പോളാണ് ബാങ്കിലെ ഫ്രണ്ട് ഡോർ തുറന്നു വരുന്ന ആളെ അവന്റെ ശ്രദ്ധയിൽ പെട്ടത്. “”നന്ദന” അവന്റെ ചുണ്ടുകൾ മന്തിച്ചു, മുഖത്തു സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു. അച്ഛന്റെ പെൻഷൻ കാശ് ഡെപ്പോസിറ് ചെയ്യാൻ വന്നതായിരുന്നു നന്ദന. ഉച്ചകഴിഞ്ഞു വന്നാൽ ബാങ്കിൽ തിരക്ക് കുറവാണെന്നു അവൾക്കറിയാം അതുകൊണ്ടാണ് അവൾ ഈ സമയത്ത് വന്നത്. നന്ദന റെസിപ്റ് എഴുതി ക്യാഷ് കൗണ്ടറിലേക് ചെന്നു. റെസിപ്റ്റും ക്യാഷും കൊടുക്കാൻ നേരം അവിടെ ഇരിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി.
“ശ്രീയേട്ടൻ”നന്ദയുടെ ചുണ്ടുകൾ ശബ്‌ദമില്ലാതെ പറഞ്ഞു. നീട്ടിപ്പിടിച്ച കാശുമായി തന്നെ കണ്ടതിന്റെ ഞെട്ടലിൽ നിൽക്കുന്ന നന്ദനയെ കണ്ട് ശ്രീനാഥിന് ചിരി വന്നെങ്കിലും അവൾ കാണാതിരിക്കാൻ അവൻ ഇത്തിരി ഗൗരവത്തിൽ തന്നെയിരുന്നു.
ഹലോ…. മാഡം… എന്താ ക്യാഷും പിടിച് സ്വപ്‍നം കാണാണോ…അവൻ അവളെ നോക്കി ചോദിച്ചു. പെട്ടന്നുള്ള അവന്റെ ചോദ്യത്തിൽ നന്ദ ഒന്നു ഞെട്ടിയെങ്കിലും….ഒന്നും ഇല്ല…എന്നവൾ ചുമലനക്കി പറഞ്ഞു. പിന്നെ ക്യാഷ് അവനുനേരെ നീട്ടികൊടുത്തു. ക്യാഷ് പേ ചെയ്ത്, റെസിപ്റ് തിരിച്ചുവാങ്ങി അവൾ തിരിഞ്ഞു നടന്ന് വാതിലിനടുത്തേക് ചെന്നതും ഒരു പ്രതീക്ഷയോടെ അവൾ വീണ്ടും ക്യാഷ് കൗണ്ടറിലേക് തിരിഞ്ഞു നോക്കി. ശ്രീയേട്ടൻ നോക്കുന്നുണ്ടോ എന്നറിയാൻ….
ഇല്ല…. ഒരു പരിജയ ഭാവം പോലും ആ മുഖത്തിലാ എന്ന് മനസിലാക്കി അവൾ വേഗം ഡോർ തുറന്ന് പുറത്തേക്ക് പോയി. ഈ സമയം ഒരു കുസൃതിച്ചിരിയോടെ അവൾ പോകുന്നതും നോക്കി അവൻ ഫോണെടുത് , ഇന്നലെ നന്ദനയറിയാതെ അവനെടുത്ത അവളുടെ ഫോട്ടോ നോക്കി ചെയറിലേക് ചാരിയിരുന്നു.
?????????
ദിവസങ്ങൾ വേഗത്തിൽ കടന്നുപോയികൊണ്ടിരുന്നു. ദേവകി ടീച്ചർ നാട്ടിലെത്തിയിട്ട് ഒന്നുരണ്ടു തവണ കൃഷ്ണപുരം സ്കൂളിലേക്ക് ചെന്നിരുന്നു. നന്ദ ടീച്ചറമ്മയെ കണ്ടെങ്കിലും അവൾക്കു സംസാരിക്കാൻ സമയം കിട്ടിയില്ല. നന്ദന ദേവകി ടീച്ചറെനെ ടീച്ചറമ്മ എന്നാണ് വിളിക്കുന്നത് കരണമെന്തെന്നോ????
ക്രിസ്മസ്സ് എക്സാം അടുത്തിരിക്കുന്നതു കൊണ്ടും, സ്കൂളിലെ ആനുവൽ ഡേയും വരുന്നതുകൊണ്ടും അവൾ കുറച്ചു തിരക്കിലായിരുന്നു. എന്നാലും നന്ദ ശ്രീനിലയത്തിലെ വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു അച്ഛൻ വഴി. വാസുദേവൻ ഇടക്ക് അവിടം വരെ ചെല്ലുകയും, വിശേഷങ്ങൾ തിരക്കുകയും ചെയാറുണ്ട്.
???????????
രണ്ടാഴ്ചക്കുളിൽ ക്രിസ്മസ്സ് എക്സാമ്മും, സെലിബ്രേഷൻസും കഴിഞ്ഞു 10ദിവസത്തെ അവധിയും കിട്ടി. Psc കോച്ചിംഗ് ക്ലാസ്സും, കുട്ടികളുടെ പരിക്ഷ പേപ്പർ നോക്കലുമായി നന്ദയുടെ 10 ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി. 10 ദിവസത്തെ അവധി കഴിഞ്ഞു പുതുവർഷത്തിൽ സ്കൂളിലെത്തിയ നന്ദയെയും മറ്റു ടീച്ചേഴ്സിനെയും കാത്തിരുന്നത് സന്തോഷമുള്ള വാർത്തയായിരുന്നു. ഈ വർഷം സ്കൂളിന്റെ രജതജൂബിലിയാണ്. അത് ഗംഭീരമാക്കാനാണ് HM , സ്കൂൾ PTA അംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്. സ്കൂളിന്റെ ആനുവൽ ഡേക്കൊപ്പം രജതജൂബിലിയും കൂടി ആഘോഷിക്കാം. അതിന്റെ ഭാഗമായി മുൻ വർഷങ്ങളിൽ സ്കൂളിൽ നിന്ന് റിട്ടേർഡ് ആയി പോയവരെയും, അവിടെ വർക്ക് ചെയ്തിരുന്നവരെയും ആദരിക്കൽ ചടങ്ങും നടത്താം എന്നുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. അതിനുള്ള മുന്നോടിയായി ടീച്ചേഴ്സിന് ഓരോ വർക്കുകളും കിട്ടി.
കൂട്ടത്തിൽ നമ്മുടെ നന്ദക്കും നല്ലൊരു ജോലി തന്നെ കിട്ടി. എന്താണെന്നുവച്ചാൽ…..നന്ദ നന്നായി നൃത്തം ചെയ്യും,, കുഞ്ഞിലേ മുതൽ പഠിച്ചതാ……. പിന്നെ പഠിത്തവും, നൃത്തവും. രണ്ടും കൂടി മുന്നോട്ട് പോകില്ല എന്നായപ്പോൾ നൃത്തം നിർത്തി, പഠിത്തം മുന്നോട്ട് പോയി. ഇതറിയാവുന്നതുകൊണ്ട് കുട്ടികളെ ഡാൻസ് പഠിപ്പിക്കുക എന്നാ ഡ്യൂട്ടി നന്ദനയുടെ തലയിലായി.
അങ്ങനെ അവർ കാത്തിരുന്ന ദിവസം വന്നെത്തി. ടീച്ചേഴ്സും, PTA അംഗങ്ങളും, തിരക്ക് പിടിച്ച ഓടി നടന്നു സ്കൂളിനെ ഭംഗിയായി അലങ്കരിച്ചു. കൂടെ അവരുടെ കുട്ടികളും അവരെ സഹായിച്ചു. ഉച്ചകഴിഞ്ഞു 2 മണിക്കായിരുന്നു പ്രോഗ്രാം. ക്ഷണിക്കപെട്ട മിക്ക അഥിതികളെല്ലാവരും പ്രോഗ്രാമിന് മുന്നേ എത്തിച്ചേർന്നിരുന്നു. പിന്നെയും എത്തിച്ചേരുന്ന അതിഥികളെ നന്ദനയും, വിജയൻ മാഷും കൂടി സന്തോഷപൂർവം സ്വീകരിച്ചു. ഇതിനിടയിൽ നന്ദനയുടെ കണ്ണുകൾ ദേവകി ടീച്ചനെ കണ്ടു . ചിരിച്ചുകൊണ്ട് നന്ദ അവരുടെ അടുത്തേക് ചെന്നു. സംസാരിക്കാൻ തുടങ്ങിയതും…. നന്ദന ടീച്ചറെ…. പുറകിൽ നിന്നും ഒരു വിളി..
തിരിഞ്ഞുനോക്കിയ നന്ദ കണ്ടത് തന്റെ അടുത്തേക് ഓടി വരുന്നു നസീമ ടീച്ചറെനെയാണ് . എന്തുപറ്റി ടീച്ചറെ??? നന്ദ നസീമയോട് ചോദിച്ചു. ഒന്നും ഇല്യാ അവിടെ ഒരുകുട്ടിയുടെ മേക്കപ് ശരിയായില്ല. ഫസ്റ്റ് സ്റ്റേജിൽ കേറേണ്ട കുട്ടിയ… നന്ദ വേഗം വാ… അതും പറഞ്ഞവർ അവിടന്നു പോയി. നന്ദ ദേവകി ടീച്ചറെനെ നോക്കി…. മോള് പോയി അത് ശരിയാക്കിക്കോ….. ഞാൻ പരിപാടി തീർന്നിട്ട്, മോള് കണ്ടിട്ട് പോകുന്നുള്ളൂ. അതും പറഞ്ഞവർ അവളുടെ കവിളിൽ ഒന്നുതലോടി. നന്ദ അവരെ നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നും മേക്കപ് റൂമിലേക്കു പോയി.
ഈശ്വര പ്രാർത്ഥനയോടുകൂടി പരിപാടികൾ തുടങ്ങി. ആദ്യം പ്രസംഗങ്ങൾ ആയിരുന്നു. അതിനിടയിൽ ഔപചാരികതയോടുകൂടി തന്നെ ഈ സ്കൂളിന്റെ “പൂർവ വിദ്യാർത്ഥിയും” , സ്ഥലത്തെ” MLA “യും ആയ “”മനോജ് സർ”” ആഘോഷങ്ങൾക് ഉൽഘാടനം നിർവഹിച്ചു. ശേഷം ഏതാനും നേരത്തെ പ്രസംഗങ്ങൾക്കൊടുവിൽ കുട്ടികളുടെ പരിപാടികൾ തുടങ്ങി.
കുട്ടികളുടെ വേഷം മാറ്റിക്കലും, മേക്കപ്പുമായി നന്ദ ഓടിനടന്നു ചെയ്യുകയാണ്. അതിനിടയിലാണ് അച്ഛനും, ദേവയും, കീർത്തിയും പരിപാടി കാണാൻ വരാമെന്ന് പറഞ്ഞ കാര്യം നന്ദ ഓർത്തത്. സ്റ്റേജിന്റെ മുൻ വശത്തേക്ക് നോക്കിയെങ്കിലും അവൾ അവരെ കണ്ടില്ല. അവർ എത്തിയോ എന്നറിയാൻ വിളിച്ചു ചോദിക്കാൻ വേണ്ടി നന്ദ ഫോൺ എടുക്കാൻ സ്റ്റാഫ് റൂമിലേക്കു പോയി.
സ്റ്റേജിൽ നിന്ന് കുറച്ചുമാറി പുറകിലായിരുന്നു സ്റ്റാഫ്‌റൂം. നന്ദ അങ്ങോട്ടേക്ക് പോയതും ഒഴിഞ്ഞ ഒരു ക്ലാസ്റൂമിൽ നിന്നും ആരോ അവളെ പിടിച്ചു വലിച്ചു റൂമിനുള്ളിലാക്കി….
തുടരും…