വൈകി വന്ന വസന്തം – ഭാഗം 8, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവരെ കണ്ടതും വാസുദേവൻ ഞെട്ടി. എല്ലാവരുടെയും നോട്ടം അവരിലേക്കായി. വാസുദേവന്റെ പെങ്ങൾ , നളിനി അവരുടെ ഭർത്താവ് രാജൻ, പിന്നെ മക്കൾ കിരണും, കീർത്തിയും.

“നന്ദേച്ചി “……സന്തോഷമായോ !!  മ്മ് എന്നാ?? തീരുമാനിച്ചോ….. കീർത്തി ഓടിവന്നവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു. “അളിയാ……നല്ലൊരു കാര്യം തീരുമാനിക്കുമ്പോൾ ഞങ്ങളെ ഒന്നുഅറിയിച്ചുകൂടെ……. നളിനിയുടെ ഭർത്താവ് രാജൻ ചോദിച്ചു. ഏട്ടാ..എന്നാലും എന്നോട് ഇത് വേണമായിരുന്നോ…… എന്റെ കുട്ടീടെ കൂടി കാര്യമല്ലെ…… ഇതിപ്പോൾ ആരും ഇല്ലാത്ത പോലെയായലോ…. നളിനി കുറച്ചു സങ്കടത്തോടെയാണ് പറഞ്ഞത് .

എന്തായാലും വാക്കാൽ പറഞ്ഞുവച്ചതല്ലെ നമുക്കിനി അതെന്തായാലും ഒന്നുകൂടി ഉറപ്പിക്കാം എന്താ ഏട്ടാ……ഡി…….ഇതിപ്പോ…. പെട്ടന്ന് ഉണ്ടായത്. ഇവിരിവിടെ വന്നപ്പോഴാ  ഞാൻ പോലും അറിയുന്നത്  രാജാ……. ആട്ടെ…..ഇതിപ്പോൾ നീ എങ്ങനെയാ അറിഞ്ഞത്…… വാസു ആശ്ചര്യത്തോടെ നളിനിയെ നോക്കി ചോദിച്ചു.

‘ദേ നില്കുന്നു ഇതു വിളിച്ചുപറഞ്ഞ ആശാത്തി’…അമ്മാവൻ ദേവുവിനെ ചൂടി പറഞ്ഞു. താൻ  പെട്ടു എന്ന് അറിഞ്ഞതും ദേവു അവിടന്ന് മുങ്ങാൻ നോക്കി. അപ്പോഴേക്കും നന്ദ അവളെ അവിടെ പിടിച്ചു നിർത്തി. അത്….. അച്ഛാ…. ഞാൻ…. ദേ…. ഈ കിരണേട്ടനാ …..കാരണക്കാരൻ…..കിരണിനെ ചൂണ്ടി ദേവു പറഞ്ഞു.  ഞാൻ ഒന്നും അറിഞ്ഞില്ല… അച്ഛാ…… കുറച്ചുമുമ്പ് കിരണേട്ടൻ എന്നെ വിളിച്ചു അപ്പോൾ ടീച്ചറമ്മയും, ശ്രീനാഥേട്ടനും    വന്ന കാര്യം ഞാൻ പറഞ്ഞു അതേ ഉണ്ടായുള്ളൂ. ദേവു എല്ലാം കിരണിന്റെ  തലയിൽ ആക്കി അവൾ  തടിതപ്പി  ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.

എന്നെകൊണ്ട് ഇതേ പറ്റു എന്ന മട്ടിൽ അവൾ അവനെ നോക്കി  നന്നായി ചിരിച്ചു കാണിച്ചു. ദേവു  അതു പറഞ്ഞതും എല്ലാവരുടെയും നോട്ടം  കിരണിന്റെ  നേരെയായി…മ്മ്……. നിനക്കുള്ളത് ഞാൻ പിന്നെ തരാം…മോളെ…… എന്ന്  മനസ്സിൽ പറഞ്ഞു,  അവൻ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു. എല്ലാവരുടെയും നോട്ടം തന്റെ നേർക്കാണ്ണെന്ന്  മനസ്സിലായതും അവൻ അവിടെ നിന്നു പരുങ്ങി. വാ… ഇനി അവിടെ നിന്നു പരുങ്ങണ്ട ഇവിടെ വന്നിരിക്ക്. ദേവകിയമ്മ അവനെ നോക്കി വിളിച്ചു. കിരൺ ശ്രീനാഥിനെ നോക്കി ചിരിച്ചു. എന്നിട്ട്,  അവൻ അവർക്കെതിർവശത്ത് വന്നിരുന്നു.

അവരുടെ ആ ചിരിയിൽ ഒളിഞ്ഞിരുപ്പുണ്ടായിരുന്നു  അവർക്ക് മാത്രം അറിയാവുന്ന ഒരു കള്ളത്തരം. അപ്പൊ അളിയാ …..നമുക്ക് നാലാളുടെയും  മോതിരം മാറ്റം നടത്താം ….. പിന്നെ….  പഠിത്തം കഴിഞ്ഞിട്ട് ദേവൂന്റെ കല്യാണം. എന്താ….അമ്മാവൻ  ചോദിച്ചു.  എല്ലാവർക്കും അതാണിഷ്ടമെങ്കിൽ അങ്ങനെതന്നെ നടക്കട്ടെ…..  വാസുദേവൻ മക്കളെ നോക്കി പറഞ്ഞു. എന്താ?? ദേവൂട്ടി….. സന്തോഷായോ…. ദേവകി ടീച്ചർ  ദേവൂനെ നോക്കി ചോദിച്ചു. 

അതുകേട്ടതും ദേവയുടെ മുഖത്ത്  നാണം വന്നു. അവൾ അവിടെ നിന്നും മുറിയിലേക്ക് പോയി, കൂടെ കീർത്തിയും. അങ്ങനെ അടുത്താഴ്ച  മോതിരം മാറാം എന്ന് തീരുമാനിച്ചു എല്ലാവരും പിരിഞ്ഞു.

~~~~~~~~~~

അങ്ങനെ വിവാഹനിശ്ചയ ദിവസം വന്നെത്തി. കിരണും,കീർത്തിയും, അച്ഛനും, അമ്മയും  നേരത്തെ എത്തി. അവർ വന്നു കുറച്ചുകഴിഞ്ഞാണ് ശ്രീനാഥും ദേവകിയമ്മയും, അലക്ക്സും വന്നു . അധികം ആൾക്കാരെ വിളിക്കാതെ ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങുകൾ . വീടിനകത്തു വച്ചായിരുന്നു മോതിരം മാറ്റം. വാസുദേവൻ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു. കത്തിച്ചുവെച്ച വിളക്കിനുമുന്നിൽ ശ്രീനാഥും, കിരണും ഇരുന്നു. കീർത്തിയും, നളിനി അമ്മായിയും കൂടി നന്ദയെയും, ദേവൂനെയും കൂട്ടിക്കൊണ്ടുവന്നു.  അധികം ആർഭാടമില്ലാതെ മിതമായി ഒരുങ്ങി വന്ന  നന്ദയെയും , ദേവുനെയും  കണ്ടപ്പോൾ,  ശ്രീനാഥിന്റെയും, കിരണിന്റെയും നോട്ടം അവരുടെ മുഖത്തേക്കായി. രണ്ടാളും പരസ്പരം നോക്കി ചിരിച്ചു. രണ്ടുപേരെയും അവരവരുടെ ചെക്കൻമാരുടെ അടുത്തിരുത്തി.

വാസുദേവൻ  നന്ദനയുടെയും, ശ്രീനാഥിന്റെയും പേരുഴുതിയ മോതിരം അവരുടെ കയ്യിൽ കൊടുത്തു. അതുപോലെ രാജൻ അമ്മാവൻ കിരണിന്റെയും ദേവൂന്റെയും പേരുഴുതിയ മോതിരം അവരുടെ കയ്യിലും  കൊടുത്തു. നാലുപേരും പരസ്പരം  മോതിരം അണിയിച്ചു.. തങ്ങളുടെ പ്രണയസാഫല്യം  പൂവണിഞ്ഞതിൽ നദ്ദയുടെയും, ശ്രീനാഥിന്റെയും കണ്ണുകൾ നിറഞ്ഞു. മോതിരം മാറ്റം കഴിഞ്ഞു. ജാതകങ്ങൾ കയ്യ് മാറി. പിന്നെ…. സന്തോഷത്തിന്റെ കുറേ നിമിഷങ്ങൾ.

ഇതിനിടയിൽ  കിരണേട്ടന്റെയും, ശ്രീനാഥിന്റെയും ഒരു കുഞ്ഞു കള്ളത്തരം നന്ദന കണ്ടുപിടിച്ചു.ഈ നിശ്ചയം ഇങ്ങനെ ആക്കിമാറ്റാൻ രണ്ടാളും ഒത്തുചേർന്നത്. ശ്രീനാഥ്‌ നന്ദനയെ കാണാൻ വരുന്നത് കിരണിനെ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ രണ്ടാളും ഒത്തുചേർന്നുള്ള ഒരു കളി.  എങ്ങനെ ഇല്ലാതിരിക്കും രണ്ടും കുഞ്ഞിലേ ഉള്ള കൂട്ടുകാരാ എന്തിനും ഒറ്റക്കെട്ടായിരുന്നു……ഇപ്പൊ ഇതിലും ഒന്നായി …..ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു.

ഒരുമാസം കഴിഞ്ഞുള്ള ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നന്ദനയുടെയും, ശ്രീനാഥിന്റെയും വിവാഹം. കൃത്യം പറഞ്ഞാൽ ഏപ്രിൽ 5 തിയതി. പിന്നെ…..ദേവൂന്റെ……. അത് അവളുടെ പഠിത്തം കഴിഞ്ഞിട്ട്…… അങ്ങനെ….കാര്യങ്ങൾ തീരുമാനിച്ചു അവർ തിരിച്ചു മടങ്ങി. അമ്മാവനും, അമ്മായിയും കിരണും പിന്നെയും കുറേ നേരം കഴിഞ്ഞാണ് തിരിച്ചുപോയത്. കീർത്തി പോകാതെ അവിടെ നിന്നു.

ശ്രീനിലയത്തിലേക്ക് തിരിച്ചു പോകും  വഴി ശ്രീനാഥ്‌ വളരെ സന്തോഷത്തിലായിരുന്നു എന്ന് അവന്റെ മുഖത്തുനിന്നും മനസിലായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അവനെ ഇങ്ങനെ  ആദ്യമായിട്ടാണ് ചിരിച്ചു കാണുന്നത്. ഇപ്പോൾ ഇവിടെ കൃഷ്ണപുരത്ത് എത്തിയതിൽ പിന്നെ ആ പഴയ ശ്രീനാഥിലേക്ക് അവൻ മാറിയിരിക്കുന്നു. അവന്റ മുഖത്തെ സന്തോഷം കണ്ട   ദേവകിയമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടന്ന്….രൗദ്രഭാവത്തോടുള്ള ഭാവത്തോടുള്ള അവളുടെ മുഖം ദേവകിയുടെ മനസിലേക്ക് ഓടിവന്നു…

തുടരും…