നിന്നരികിൽ ~ ഭാഗം 03, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദാസ് കൈവീശി ഒറ്റയടി….

കിട്ടി പരിചയം ഉള്ളോണ്ട് തന്നെ അടികിട്ടി ഒരുവശത്തേക്ക് ചരിഞ്ഞു പോയ മോന്ത നന്ദു നിമിഷങ്ങൾക്കുള്ളിൽ നേരെയാക്കി…അമല ഓടിയടുക്കവേ അവർക്കിട്ടും അയാൾ കൊടുത്തു…

“നീ ഒറ്റ ഒരുത്തിയാണ് ഈ കുരുത്തം കെട്ടവളേ ഇത്രെയും വഷളാകുന്നത്…” കവിളിൽ പൊത്തി പിടിച്ചു കൊണ്ട് കുനിഞ്ഞു നിൽക്കുന്ന അമലയെ നോക്കവേ അവൾക് സങ്കടം തോന്നി. “ആ ചെറുക്കന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നിന്റെ പുന്നാര മോളിന്ന് പോലീസ് സ്റ്റേറ്റേഷനിൽ ആയിരുന്നെനെ…” മാധവൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി….

“ഞാനതിന് മാത്രം…..”

“നീ മിണ്ടരുത്…. ദാസ് അവൾക് നേരെ കൈയോങ്ങി കൊണ്ട് പാഞ്ഞടുത്തു. നന്ദു പിറകിലേക്ക് നടന്ന് ചുമരിൽ ചാരി കണ്ണുകൾ ഇറുക്കി അടച്ചു അടി പ്രതീക്ഷിഷിച്ചു നിന്നു.

“ദാസാ….” ഉറച്ച ആ ശബ്ദത്തിന് ഉടമയെ കണ്ണുകൾ തുറക്കാതെ തന്നെ അവൾക് മനസിലായി. അരവിമാമ…..അവളുടനെ തന്നെ അയാള്തടടുത്തെക്ക് ഓടിയനഞ്ഞു. അയാളെ കെട്ടിപിടിച്ചു.

അരവിന്ദൻ..അമലയുടെ ജേഷ്ഠനാണ്…നന്ദുവിന്റെ അരവിമാ…കല്യാണം കഴിഞ്ഞു വർഷങ്ങൾ ഏറെആയിട്ടും മക്കളില്ലാത്തതിനാൽ തന്നെ നന്ദുവിനെ അയാൾക്ക് ജീവനാണ്. അമലയ്ക്ക് ആശ്വാസം തോന്നി…ഏട്ടൻ എല്ലാം ശെരിയാക്കും.

“അളിയൻ ഇതിൽ ഇടപെടേണ്ട….” ദാസ് നീരസത്തോടെ പറഞ്ഞു…

“ഇടപെടും…അച്ഛനനും അമ്മയ്ക്കും ഉള്ളത്രെയും വരില്ലെങ്കിലും അമ്മാവനായ എനിക്കും ഇവളിൽ അവകാശമുണ്ട്…ഇല്ലെന്ന് എതിർക്കമോ ദാസിന്…” അയാളുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.

“ഇവളിന്ന് എന്താ ചെയ്തതെന്ന് അളിയന് അറിയോ….?”

“ഞാനെല്ലാം അറിഞ്ഞു. അത്പോലെ നീ അറിഞ്ഞിട്ടും അറിയാത്തത് പോലെ ഭാവിക്കുന്ന ഒരു കാര്യം കൂടി ഞാൻ പറയാം. ഇവൾക് ഇപ്പൊ കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല. പഠിക്കാനാണ് ഈ കുഞ്ഞിനിഷ്ട്ടം…അതിന് വേണ്ടിയാണ് അവളീകണ്ട ആലോചനകളൊക്കെ മുടക്കിയത്…”

“ഇവളൊരു പെണ്ണാണ്. അത്യാവശ്യം വേണ്ട പഠിപ്പൊക്കെ ആയിരിക്കുന്നു അത് മതി. ഇവളിനി പഠിച്ചു ജോലി നേടിയിട്ട് വേണ്ട ഇവിടർക്കും ജീവിക്കാൻ…അത്പോലെ ഏതെങ്കിലും വഴിയിൽ കാണുന്ന ഒരുതനല്ല ഞാനിവളെ പിടിച്ചു കൊടുക്കുന്നത്…തറവാട്ട് മഹിമയും ജോലിയുമുള്ള നല്ല എത്ര ചെറുക്കന്മാരെയാ ഞാനിവൾക്ക് ആലോചിച്ചത്…”

“എന്നിട്ടെന്തായി….ഏതെങ്കിലും ഒന്നെങ്കിലും ഉറപ്പിക്കാൻ നിനക്കയോ….ഇല്ലല്ലോ…”

“അതെല്ലാം ഇവള് മുടക്കിയിട്ടല്ലേ…”

“കാര്യം അവൾക്കിഷ്ടമല്ലാത്തത് കൊണ്ട്…ഇനിയും ഇതൊക്കെ തന്നെ സംഭവിക്കും അപ്പഴൊ…”

“ഇനി അങ്ങനെ സംഭവിക്കില്ല…”

ദാസിന്റെ സ്വരത്തിലെ വാശി അരവിന്ദ് തിരിച്ചറിഞ്ഞു. “നീ ഇങ്ങനെ വാശി കാണിച്ചു അവളെ കെട്ടിച്ചയക്കുന്നത് കൊണ്ട് അവൾക് നല്ലൊരു ജീവിതം കിട്ടുമോ…എന്തായാലും ഒരു കാര്യം ചെയ് ഇന്ന് വന്ന ആ ചെറുക്കന് ഇഷ്ടപ്പെട്ടെങ്കിൽ നമുക്കിത് ആലോചിക്കാം ഇല്ലെങ്കിൽ ഞാനിവളെ കൊണ്ട് പോവും എന്റെ വീട്ടിലേക്ക്…എന്റെ ചിലവിൽ ഞാനിവളെ പഠിപ്പിക്കും ആരെതിർത്താലും…”

ദാസിന് ദേഷ്യം വന്നു. ഇന്ന് വന്നവർ ഈ കല്യാണത്തിന് സമ്മതം അറിയിക്കുന്നത് പോയിട്ട് ഇനി ഈ ഏരിയയിൽ പോലും വരാൻ പോകുന്നില്ല. അരവിന്ദിനെ അയാൾക്കറിയാം. ഒരു തീരുമാനം എടുത്താൽ പിന്നെ എന്ത് വന്നാലും അയാളതിൽ നിന്നും പിന്നോട്ട് പോവില്ല…അയാളോട് സംസാരിച്ചു ജയിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല. കതക്ക് വലിച്ചു അടച്ചയാൾ പുറത്തേക്ക് പോയി.

“അരവി മാമേ…. ലബ് യു…” നന്ദു അയാളുടെ കവിളിൽ മുത്തി കൊണ്ട് പറഞ്ഞു. “എടി കാന്താരി നീയാ ചെറുക്കനെ ഇവിടുന്ന് കണ്ടം വഴി ഒടിച്ചെന്നാണല്ലോ ഞാൻ അറിഞ്ഞത്…”

“ഏയ്യ്… അതൊക്കെ വെറുതെ….എന്തായാലും മാമ വന്ന ടൈമിംഗ് പൊളിച്ചു…” ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ അയാൾ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു. അവൾ ചിരിയോടെ അയാളോട് ഒന്ന് കൂടി ചേർന്ന് നിന്നു. അമല കണ്ണുകൾ നിറച്ചു അത് നോക്കി നിന്നു. എന്റെ ഭഗവാനെ നീ തന്നെ രക്ഷ…അവർ മൗനമായി പ്രാത്ഥിച്ചു…

*********************

“എന്നാലും ഇത്രയും ഭംഗിയുള്ള പെണ്ണിനോക്കെ വട്ട് വരോ…” ജിത്തു താടിക്ക് കയ്യും കൊടുത്തു കൊണ്ട് വിശ്വാസമാവാത്ത മട്ടിൽ പറയുന്നത് കേട്ട് സിദ്ധുവിന് ദേഷ്യം വന്നു.

“സൗന്ദര്യം നോക്കിട്ടാണോ ടാ പട്ടി, വട്ട് വരുന്നത്…ഇങ്ങനൊരു തോൽവി…”

“എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ…ആ ചായ കൊണ്ട് വന്നപ്പഴൊക്കെ എന്തൊരു വിനയമായിരുന്നു..”

“അത് ശെരിയാ….” യശോദ അത് ശെരി വച്ചു.

“ഉവ്വ…എങ്കിൽ പിന്നെ നീ ചെന്ന് കെട്ട്…മനുഷ്യന് ആ ചൊറിച്ചില് ഇതുവരെ പോയിട്ടില്ല…”

“അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാണ് അമ്മെ…അവളൊരു കിളി പോയ ഐറ്റമാ…ഓഹ് മനുഷ്യന്റെ നടു വരെ പോയി…” അവൻ നടുവിന് താങ്ങിക്കൊണ്ട് പറഞ്ഞു.

സിദ്ധു യശോദയെ നോക്കി അത് പറയവേ അവരുടെ കണ്ണുകൾ വിടർന്നു. നാരായണനും ജിത്തും അത് ശ്രെദ്ധിച്ചു. ഇരുവരും പരസ്പരം നോക്കി ചിരിച്ചു. സിദ്ധുവിനും പെട്ടെന്നാണ് താനെന്താണ് പറഞ്ഞതെന്ന് ബോധം വന്നത്…സിദ്ധു എഴുനേറ്റ് തന്റെ മുറിയിലേക്ക് പോയി. യശോദയും നാരായണനും മുഖത്തോട് മുഖം നോക്കി…

“ഏട്ടനെന്തായാലും വിളിച്ചു പറഞ്ഞേക്ക് നമുക്കി ബന്ധത്തിന് താല്പര്യം ഇല്ലെന്ന്…”

“എന്തിന്…എനിക്കാ കുട്ടിയെ നല്ലോണം ഇഷ്ട്ടായി. ആ കുട്ടിക്ക് വട്ട് ഒന്നുമില്ല. ഞാൻ അതൊക്കെ അന്വേഷിച്ചിട്ട് തന്നെയാണ് ആ വീട്ടിലേക്ക് നിങ്ങളെയും കൂട്ടിപോയത്…ഇപ്പോൾ ഒരു വിവാഹത്തിന് താൽപര്യമില്ലാത്ത കൊണ്ടാവണം അവൾ ഇങ്ങനെയൊക്കെ ചെയ്തത്…ഇപ്പോഴത്തെ പിള്ളേരൊക്കെ അങ്ങനെയാണ് ആദ്യം ഉണ്ടാവുന്ന എതിർപ്പുകളെ കാണുകയുള്ളൂ. ജീവിതം തുടങ്ങുമ്പോൾ എല്ലാം ശരിയായിക്കോളും…എന്റെ അഭിപ്രായത്തിൽഅവളെപ്പോലൊരു കാന്താരി തന്നെയാ ഇവന് ചേർച്ച…ഇവന്റെ മിണ്ടാട്ടം മുട്ടിയുള്ള നടപ്പിന് ഒരൊറ്റ ദിവസം കൊണ്ട് മാറ്റം വന്നത് നിങ്ങളും കണ്ടില്ലേ…ഇല്ലെങ്കിൽ നമ്മളൊക്കെ എന്തെങ്കിലും ചോദിച്ചാൽ വായിൽ നാക്കുണ്ടൊന്ന് തപ്പി നോക്കേണ്ട ഗതികേട് അല്ലായിരുന്നോ…”

അത് ശെരിയാനെന്ന് യശോധയ്ക്കും തോന്നി…വർഷങ്ങൾക്ക് ഇപ്പുറം അവനിന്ന് തന്നോട് സംസാരിച്ചിരിക്കുന്നു. അമ്മേയെന്ന് വിളിച്ചിരിക്കുന്നു. “എടാ മോനെ നീ ഇത്‌ എങ്ങനെയെങ്കിലും പറഞ്ഞു ശെരിയാക്കണം…അവള് നല്ല കുട്ടിയാടാ…നിനക്ക് കമ്മീഷൻ താരാടാ…”

“നല്ല ബെസ്റ്റ് തന്ത… ഹാ എന്തായാലും ഇത്രയ്ക്കും സ്നേഹത്തോടെ പറയുമ്പോ ഞാനെങ്ങനാ നിരസിക്കുവാ…ഞാനേറ്റു ഒക്കെ…”

**********************

ജിത്തു മുറിയിൽ എത്തുമ്പോൾ സിദ്ദു ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.

“നീ ഒറ്റ ഒരുത്തൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ശാപം പിടിച്ച ജന്മം…. !!!!!” അവന്റെ കാതുകളിലേക്ക് ഒരു മറ്റൊലി പോലെയാ വാക്കുകൾ കേട്ടുകൊണ്ടിരുന്നു.

“എടാ സിദ്ധു…” ജിത്തു അവന്റെ തോളിൽ കൈവെച്ചു കൊണ്ട് വിളിച്ചു. നിറഞ്ഞിരുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൻ തിരിഞ്ഞു.

“എടാ സത്യം പറയ്യ്…ആ പെണ്ണിനെ ശരിക്കും വട്ടുണ്ടോ…അതോ നീ ഈ കല്യാണം മുടക്കാൻ വേണ്ടി പറഞ്ഞതാണോ….?”

” ദേ…ഒരെണ്ണം അങ് തന്നാൽ ഉണ്ടല്ലോ…എടാ കുരുപ്പേ…അതിനു ശരിക്കും വട്ടാടാ….നായ്ക്കരണ പൊടി ദേഹത്തുവീണിട്ട് ഞാൻ അവിടെ കിടന്നു വട്ടം ചുറ്റിയത് നീയും കണ്ടതല്ലേ…”

“എങ്കിൽ എന്റെ അഭിപ്രായം നീ അവളെ തന്നെ കെട്ടണം എന്നാണ്…”

“ആ വട്ടിനെയോ…ഞാനോ… പോടാ…”

“പറയുന്നത് കേട്ടാൽ തോന്നും നല്ലതിനെ കെട്ടി വീട്ടിൽ കൊണ്ടുവന്നു സന്തോഷത്തോടെ ജീവിക്കാൻ ആണെന്ന്…” ജിത്തു പറയുന്നത് കേട്ട് സിദ്ധു തലകുനിച്ചു.

“കെട്ടി കഴിഞ്ഞു അഞ്ചാറു മാസം കഴിഞ്ഞ് എങ്ങനെയെങ്കിലും ഒരു കാരണം ഉണ്ടാക്കി ഡിവോഴ്സ് ചെയ്യാൻ തന്നെയാണല്ലോ മോന്റെ പ്ലാൻ. അപ്പോ അച്ഛന്റെ ആഗ്രഹവും നടന്നു. അതിന്റെ ഓർമ്മകളിൽ ആണെന്ന് പറയുമ്പോൾ പിന്നെ ആരുംവീണ്ടുമൊരു വിവാഹത്തെ നിർബന്ധിക്കുകയും ഇല്ല. ബുദ്ധിമാനായ മകനെ…നിന്റെ ഈ ഉദ്ദേശത്തിനു ഈ പെണ്ണ് തന്നെയാണ് നിനക്ക് മാച്ച്…”

” ഒന്ന് പോയെടാ…ഇവളെ കെട്ടിയ അഞ്ചാറു മാസം കൊണ്ട് ഡിവോഴ്സ് അല്ല. അഞ്ചാറു ദിവസം കൊണ്ട് അവൾ എന്റെ സഞ്ചയനം നടത്തും…”

“അതിന് ആ പെണ്ണിന് വട്ട് ഒന്നുമില്ല. കല്യാണത്തിന് താൽപര്യമില്ലാത്തതുകൊണ്ട് ഇങ്ങനെ ചെയ്തതാവാം എന്നാണ് അമ്മാമ്മ പറഞ്ഞത്. ഇനി അതവാ വട്ട് ഉണ്ട് എന്ന് തന്നെ ഇരിക്കട്ടെ…വേറെ ഏതെങ്കിലുമൊരു നല്ലൊരു പെണ്ണിനെ ജീവിതത്തിലേക്ക് കയറി അവളുടെ ജീവിതം നശിപ്പിക്കുന്ന അതിനെക്കാൾ നല്ലത് തന്നെയാണ്. നീ ആലോചിച്ച് പറ…അമ്മാമ്മയ്ക്ക് സമ്മതമാണ്…ഇനി നിന്റെ തീരുമാനം കൂടി അറിഞ്ഞാൽ മതി…”

ജിത്തു പ്രതീക്ഷയോടെ സിദ്ധു വിന്റെ മുഖത്തേക്ക് നോക്കി.

*********************

മന്മദ രാസാ മന്മദ റാസ…കന്നി മനസ്സേ കില്ലാദേ…കണ്ണുല ലേസ കണ്ണുല ലേസ എന്നാ കണക്കു പന്നാദേ…

നന്ദു തന്റെ മുറിയിൽ പാട്ട് വെച് കുട്ടിപ്പട്ടാളത്തിനും ശ്രദ്ധയ്ക്ക് ഒപ്പം ഡാൻസ് കളിക്കുകയായിരുന്നു. നന്ദുവിന് അന്ന് വളരെ ഉത്സാഹം ഏറിയ ഒരു ദിവസമായിരുന്നു…അവളുടെ പ്രവർത്തികളെല്ലാം ആ ഉത്സാഹം നിറഞ്ഞുനിന്നിരുന്നു. അവളെക്കാൾ സന്തോഷം അമലക്കായിരുന്നു…കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അവൾ അവളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അവൾക്കെങ്കിലും നല്ലൊരു ഭാവി ഉണ്ടാവട്ടെ….

ദാസ് അന്നേരം പുറത്തേക്ക് പോയതാണ് പിന്നീട് തിരിച്ചു വന്നിട്ടില്ല. സന്ധ്യയ്ക്ക് ദീപം തെളിയിക്കവേ….അവളുടെ മനസ്സിലേക്ക് സിദ്ധുവിന്റെ മുഖം ഓർമ്മ വന്നു,

“എന്റെ ഈശ്വരന്മാരെ പൊറുക്കണേ…ആ ചേട്ടനോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ല… ഈ കല്യാണം മുടക്കാൻ വേണ്ടി മാത്രമാണ് അയാളോട് അങ്ങനെയൊക്കെ എനിക്ക് ചെയ്യേണ്ടി വന്നത്…നല്ലൊരു പെൺകുട്ടിയെ തന്നെ ആ ചേട്ടന് വിവാഹം കഴിക്കുവാനുള്ള ഭാഗ്യമുണ്ടാകട്ടെ…”

തിരിച്ചു വീടിനകത്തേക്ക് ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി ചാടിത്തുള്ളി കേറി വരുന്ന നന്ദുവിന് നേരെ ശ്രദ്ധ കിതപ്പോടെ വന്ന് നിന്നു…

“എടീ ആ ചെറുക്കനെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു അവർക്ക് കല്യാണത്തിനു സമ്മതമാത്രേ…”

“ങേ…”

ശ്രദ്ധ പറയുന്നതുകേട്ട് നന്ദു വായ പൊളിച് നിന്നുപോയി…തന്റെ രണ്ടു ചെവിയിലൂടെയും കിളികൾ പറന്നു പോകുന്നത് പോലെ അവൾക് തോന്നി…അടുത്ത നിമിഷം വെട്ടിയിട്ട ചക്ക പോലെ അവൾ താഴേക്ക് വീണു….

തുടരട്ടെ…..

ഇന്നലെ ഞാനതൊക്കെ വെറുതെ ഒരു തമാശ പോലെ എഴുതിയെന്നെ ഉള്ളു…സോറി….