ഇത്തരത്തിൽ എല്ലാ അച്ഛൻമാരും പെണ്മക്കളെ മനസ്സിലാക്കാൻ ശ്രമിച്ചാൽ വേറെ സ്നേഹബന്ധങ്ങൾ തേടിയവർ പോകില്ല….

എഴുത്ത്: വര രുദ്ര

“അമ്മൂ എഴുന്നേറ്റെ, ഡി ഒന്ന് എഴുന്നേൽക്ക്.”

“ന്താ അച്ഛാ ?ഞാൻ ഒന്ന് ഒറങ്ങാട്ടെന്നെ.ഇതെന്താ കയ്യില് കുപ്പി ഒക്കെ”

“അതൊക്കെ പറയാ നീ എന്റെ കൂടെ അടുക്കളെൽക്ക് വാ”

‘ ? ഇത് ബിയറല്ലേ?'(ആത്മ)

പോകുന്നവഴി ഒരു റൂമിനു മുന്നിൽ എത്തിയപ്പോൾ അച്ഛൻ നിന്നു ആ റൂമിലുള്ള ആളോട് പറഞ്ഞു

“ഡാ ഞാൻ വിളിക്കുന്ന വരെ റൂമിൽന്ന് പുറത്തിറങ്ങാതെ ഇരുന്ന് പടിച്ചോണം കേട്ടല്ലോ അല്ലേൽ നല്ല തല്ല് കിട്ടും?”

‘റൂമിൽ അനിയനെ പഠിക്കാൻ ഇരുത്തിയെക്കുവാ. പാവം അവൻ തലയാട്ടി ഇരുന്ന് പഠിക്കുവാ?’

അടുക്കളയിൽ എത്തിയപ്പോ ദാ ഇരിക്കുന്നു അമ്മ അവിടെ തലയിൽ കൈ വെച്ച്. അച്ഛൻ ഒരു ഗ്ലാസ് എടുത്ത് അതിൽ ബിയർ ഒഴിച്ചു എനിക്ക് നീട്ടി. ഞാൻ വാങ്ങി ഒന്ന് സ്മെൽ ചെയ്തു നോക്കി.

“ദേ ചേട്ടാ നിങ്ങളീ പെണ്ണിന് കള്ള് കൊടുക്കുവാണോ ” അമ്മ കലിപ്പ് മോഡ് ആയി?

“ഇത് കള്ള് ഒന്നും അല്ലടി ബിയറാ വല്യ വല്യ ആൾക്കാർടെ മക്കൾ കുടിക്കുന്നു പിന്നെ ന്റെ മോൾ കുടിച്ചാൽ ന്താ?”

“ഞാൻ ഒന്നും പറയുന്നില്ല അച്ഛനും കൊള്ളാം മോളും കൊള്ളാം. ഇപോ ബിയർ….പുറത്തുപോയാൽ ഉള്ള ഹോട്ടൽ മുഴുവൻ കേറീട്ടും വരും രണ്ടും. നിന്റെ അച്ഛന് നിന്റെ കൂടെ പുറത്തു പോകുമ്പോൾ മാത്രമെന്താ ഇത്ര വിശപ്പ്.”

“സോ സിംപിൾ ,ഞങ്ങൾ ഫ്രണ്ട്സ് പുറത്തുപോയാൽ അങ്ങനാ അമ്മാ…. സകല കടകളിലും കേറും അമ്മേടെ കെട്യോൻ എന്നെ ഇന്നാട്ടിലെ വല്യ വല്യ ഹോട്ടൽസ് മുതൽ തട്ടുകട വരെ കേറ്റാറുണ്ട് .?”

അമ്മയെ നോക്കി ഇളിച്ചിട്ട് പറഞ്ഞു….”പിന്നെ അമ്മാ മിക്ക ഗേൾസിന്റേം ആഗ്രഹാ ബിയർ ഒന്ന് ടേസ്റ്റ് ചെയ്യണം അത് എന്റെ അച്ഛൻ പറയാതെ തന്നെ സാധിച്ചു തന്നു. അത്രേ ഉള്ളു ,ല്ലേ അച്ഛാ? world’s best father ന്റെ അച്ഛൻ ആണ് ടെലിപതി കണ്ടില്ലേ ,അല്ലെ അച്ഛാ ,അച്ഛാ ഇതിന് മധുരം ഇണ്ടാ ?”

“മധുരം നീ ആവശ്യത്തിനിപ്പോ ഉപയോഗിച്ചല്ലോ കുടിച്ചു നോക്ക്”

“?ഈ ചത്യം”

“പിന്നേയ് ഇത് ആദ്യത്തെയും അവസാനത്തെയുമാ കേട്ടോ ഇതിപ്പോ നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ പേരിൽ തന്നതാ”

“ഈ?”

കുടിച്ചപ്പോ ആകെ ഒരു ചവർപ്പ് ഒരു വിധം പകുതി കുടിച്ചു അച്ഛന് കൊടുത്തു.

“അച്ഛാ ഈ ബിയർ ഒക്കെ കുടിച്ചാൽ ബോധം പോവോ? ഓരോന്ന് വിളിച്ചു പറയോ?”

“ഏയ് നിയിപ്പോ കൊറച്ചു കുടിച്ചല്ലേ ഉള്ളു.”

‘ന്തായാലും? റിസ്ക് എടുക്കണ്ട ഫ്രണ്ട്സിന്റെ പ്രേമം ഒക്കെ ഞാൻ ഇനി വിളിച്ചു പറഞ്ഞാലോ ?.സ്വന്തായിട്ടു പ്രേമം ഇല്ലാത്തൊണ്ട് മറ്റുള്ളോർടെ വിളിച്ചു പറഞ്ഞു പോകുവേ?.'(ആത്മ)

വേം ഓടിപ്പോയി പോയി കിടന്നുറങ്ങി പേടിച്ചിട്ടോന്നല്ല അതൊക്കെ പറഞ്ഞാൽ പിറ്റേന്ന് അച്ഛൻ കളിയാക്കി കൊല്ലും? .

അങ്ങനെയിരിക്കുമ്പോ ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാ അച്ഛന് ആ കോൾ വരുന്നേ…..ഫെബ്രുവരി 22 അച്ഛന് തിരിച്ചു പോണം ആൾ പ്രവാസിയാണ്. എന്നുവെച്ചാൽ അടുത്ത വെള്ളിയാഴ്ച്ച അച്ഛൻ പോകും. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല സങ്കടം വന്നിട്ട് തൊണ്ട പൊട്ടിപോകും പോലെ. ഒന്നും പറയാതെ എഴുന്നേറ്റു പോന്നു അത് കണ്ടപ്പോ അമ്മ വന്നു പറഞ്ഞു

“നിങ്ങൾ മക്കൾ പോവണ്ടാന്ന് ഒരു വാക്കു പറഞ്ഞാൽ നിങ്ങൾടെ അച്ഛൻ പോവില്ല ഇപോ നമുക്ക് ഈ ജോലി ആവശ്യമാണെന്നും കുറച്ചു ബാധ്യതകൾ ഉണ്ടെന്നും അറിയാലോ അതോണ്ട് നല്ല കുട്ടിയായി ഇരിക്ക്”

അമ്മ പറഞ്ഞതെല്ലാം കാര്യമായൊണ്ട് സങ്കടമൊന്നും പുറത്തു കാണിച്ചില്ല അമ്മ പറഞ്ഞപോലെ ഞങ്ങൾ ഒരു വാക്കു പറഞ്ഞാൽ മതി പോരാത്തതിന് ഇപ്രാവശ്യം അച്ഛൻ ഇത്ര നാൾ പോയിടത്തേക്കല്ല ചാച്ചന്റെ അടുത്തേക്കാ പോകുന്നെ പേടിക്കാനില്ല. അങ്ങനെ അച്ഛൻ പോയി ഒരു മാസമായി അതിന്റെ വിഷമത്തിൽ ?ഇരിക്കുമ്പോഴാ അമ്മ വിളിക്കുന്നെ

“ദേ അച്ഛന്റെ അമ്മുക്കുട്ടിയെ വിളിക്കുന്നു ഇനി ഞങ്ങളോട് ഒന്നും മിണ്ടില്ലാന്ന്”
“എന്താ അമ്മേ പ്രശ്നം”

‘അങ്ങനെ ചോദിക്കാൻ കാരണമുണ്ട് ചെറിയ കാര്യങ്ങൾക്ക് പോലും അച്ഛൻ പിണങ്ങും പിന്നെ വീട്ടിൽ ആരോടും സംസാരികൂല എന്നിടൊഴിച്ചു ?.’

“അച്ഛന് അവിടെ പറ്റുന്നില്ല തിരിച്ചു വരണം ന്ന് ഇപോ വന്നാൽ ശെരിയാവില്ലാന്ന് ഞാനും പറഞ്ഞു അതിനാ അവിടെ കുഴപ്പം ഒന്നുല്ലാന്ന് നിന്റെ ചാച്ചൻ പറഞ്ഞു, അച്ഛന് നിങ്ങളെ കാണാഞ്ഞിട്ടാ”

“ആ ഞാൻ സംസാരിക്കാ…”അലോ…അച്ഛാ…”

“അമ്മു അമ്മക്കും നിന്റെ ചേച്ചിക്കുമൊക്കെ എന്നെ വേണ്ട എന്റെ പൈസ മാത്രം മതി”

“അച്ഛാ അവർ അച്ഛനോട് സ്നേഹുല്ലാഞ്ഞിട്ടാണോ അങ്ങനെ പറയണേ നമുക്കിപ്പോ കൊറച്ചു ബാധ്യത ഒക്കെ ഇല്ലേ അതൊക്കെ തീർക്കണ്ടേ.പിന്നെ ചേച്ചിക്ക് ഇപോ തന്നെ കല്യാണ ആലോചനകൾ വരുന്നുണ്ട് അവളെ കെട്ടിക്കണ്ടേ ഈ ടെൻഷൻ ഉള്ളത്കൊണ്ട് ഒക്കെ അല്ലെ അമ്മ അങ്ങനെ പറഞ്ഞേ അല്ലാണ്ട് സ്നേഹം ഇല്ലാഞ്ഞിട്ടാണോ. ഞാൻ പറയുന്നത് മനസ്സിലായോ?”
“മം.”

അവിടെ ഫോൺ വെച്ചു. ഇത്ര ഉള്ളു അച്ഛൻ. അച്ഛന്റെ മൂന്നു വയസ്സിൽ അച്ഛന്റെ അച്ഛൻ മരിച്ചതാ പിന്നെ അച്ഛമ്മ കഷ്ടപ്പെട്ടാ വളർത്തിയെ പിന്നെ കുഞ്ഞിലെ കാലിൽ കരപ്പൻ എന്നു പറയുന്ന അസുഖം ഉണ്ടായിരുന്നു. പതിനെട്ടു വയസ്സിലാണ് അത് മാറിയത് അത്കൊണ്ട് തന്നെ ബാല്യകാലം മറ്റുള്ളവരെ പോലെയായിരുന്നില്ല. അത്കൊണ്ട് തന്നെ അച്ഛന്റെ ഉള്ളിലെ കൊച്ചു കുട്ടിയുടെ പ്രകടിപ്പിക്കാൻ കഴിയാതെ പോയ ദേഷ്യവും വാശിയും ഇങ്ങനെ പുറത്തുവരും. ചിലപ്പോ ആര് എന്തു പറഞ്ഞാലും സമ്മതിച്ചു കൊടുക്കില്ല.ഇങ്ങനെ ഞാൻ ഒരു കൊച്ചു കുട്ടിക്കു പറഞ്ഞു കൊടുക്കുന്നപോലെ പറഞ്ഞാൽ ആൾ ഓക്കേ ആവും. ലുക്ക് കണ്ടാൽ കർക്കശ്യകാരനായ കലിപ്പനായ ഒരച്ഛനെ പോലെ തോന്നുമെങ്കിലും വെറും തോന്നൽ മാത്രം?. ശെരിക്കും ഒരു പാവം ആണ്?. ഒരു വർഷത്തെ പരാതി പരിഭാവങ്ങൾക്കു ശേഷം അച്ഛൻ നാട്ടിൽ വരുന്നു. എന്റെ പ്ലസ് 2 അപ്പോഴേക്കും കഴിഞ്ഞിരുന്നു.

അച്ഛനെ കൂട്ടി എയർപോട്ടിൽ നിന്നും തിരിച്ചു വരുന്ന വഴി എന്റെ മടിയിലേക്കു ഒരു കവർ വെച്ചു തന്നിട്ട് അച്ഛൻ തുറന്നു നോക്കാൻ പറഞ്ഞു,തുറന്നിട്ട് അതുകണ്ട് ഞാനും അമ്മയും മുഖത്തോട് മുഖം നോക്കിയിരുന്നു. എന്തെന്നാൽ അച്ഛൻ വരുന്നൂന്നു കേട്ടപ്പോൾ ഞാൻ ഗാലക്സിചോക്ലേറ്റ് ഒരു ബോക്സ് വേണമെന്ന് അമ്മയോട് പറഞ്ഞിരുന്നു. പിന്നെ ന്തോ അച്ഛനോട് പറയണ്ടാന്നു വെച്ചു. എന്തോ ആവശ്യപ്പെട്ടു വാങ്ങുന്ന ശീലമെനിക്കില്ല, അറിഞ്ഞു തരുന്നതിന്റെ സന്തോഷമാണ് ഇഷ്ടം. ഞാൻ മനസ്സിൽ ആഗ്രഹിച്ചതാണിപ്പോ അച്ഛൻ കയ്യിൽ തന്നിരിക്കുന്നത്. എന്നുമിങ്ങനെ തന്നെയാ അച്ഛൻ. ഞാൻ മനസ്സിൽ ആഗ്രഹിച്ചാൽ മതി ഒരു വാക്കിന്റെ പോലും അകമ്പടിയില്ലാതെ പുള്ളിക്കാരൻ അത് വാങ്ങിയിട്ടുണ്ടാകും. ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ളിലൊതുക്കിയാലും അറിഞ്ഞു ചെയ്യും. ഇത്തരത്തിൽ എല്ലാ അച്ഛൻമാരും പെണ്മക്കളെ മനസ്സിലാക്കാൻ ശ്രമിച്ചാൽ വേറെ സ്നേഹബന്ധങ്ങൾ തേടിയവർ പോകില്ല….

മാത്രമല്ല അച്ഛന്റെയും അമ്മയുടെയും ലോകം നമ്മൾ മക്കളാണ്. അവരുടെ ഭാഗത്തു നിന്ന് ആലോചിച്ചാൽ നമുക്ക് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്നലെ കാണുന്നവർക്ക് വേണ്ടി അവരല്ലാലോ ജീവിതകാലം മുഴുവൻ ഇനി ജീവിക്കേണ്ടത് ഞാൻ അല്ലെ, എന്നു പറഞ്ഞു അവരെ തള്ളി പറയുമ്പോൾ ഒന്നോർക്കണം. നമ്മൾ ഇന്നലെ പൊട്ടി മുളച്ചത് ഒന്നുമല്ല, കഷ്ടപ്പെട്ടു വളർത്തിയെടുത്തതാണ്. അവരുടെ യൗവനം മുഴുവൻ നമുക്ക് വേണ്ടി ഓടി തീർത്തവരാണ് അവർ. ഇപ്പോഴും എപ്പോഴും നമുക്ക് വേണ്ടി മാത്രം നമ്മിൽ കവിഞ്ഞൊന്നും അവർക്കീ ഭൂമിയിലില്ല .അവരുടെ കുഞ്ഞു കുഞ്ഞു ദേഷ്യങ്ങളും വാശികളും നമ്മുടെ സ്നേഹം കൊണ്ടും കുസൃതികൾ കൊണ്ടും അലിയിച്ചു കാലയാവുന്നതെ ഉള്ളൂ.പെൺ മക്കൾക്ക് അച്ഛൻ ആയിരിക്കും സൂപ്പർ ഹീറോ അതങ്ങനെ ആയിരിക്കാൻ ശ്രദ്ധിക്കേണ്ടതും അച്ഛന്മാരാണ്…

സ്നേഹത്തോടെ സ്നേഹനിധിയായ ഒരച്ഛന്റെ മകൾ…