ഒരു കെജിഎഫ് ബിജിഎം ഇട്ട് കൊടുത്താലോ എന്ന് ഞാനപ്പോൾ വിചാരിച്ചു അത്രയ്ക്ക് കറക്റ്റ് ടൈമിംഗ് ആയിരുന്നു അവൾക്ക്…

എഴുത്ത്: VIDHUN CHOWALLOR

ക്ലാസിലിരുന്ന് ഉറക്കം തൂങ്ങലാണ് മോന്റെ പ്രധാന പരിപാടി……

അമ്മ പുഞ്ചിരിച്ചുകൊണ്ട് എന്റെ നെറുകിൽ തലോടി…..ഞാനും ഒന്ന് ചിരിച്ചു ചിരി കണ്ടപ്പോൾ അമ്മ കയ്യിൽ ഒന്നു നുള്ളി……..

ഉത്തരവാദിത്തം എന്ന് പറയുന്ന സാധനം ഇവന്റെ കയ്യിൽ ഇല്ല ഒരു അനുസരണയും ഇല്ലാത്ത ഇങ്ങനെ ഒരു കുട്ടിയെ ആദ്യമായിട്ടാണ് കാണുന്നത് അറ്റൻഡൻസ് നോക്കിയാൽ തന്നെ അറിയാം കോളേജിലേക്ക് ആണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അത് ഇവിടേയ്ക്ക് എത്തുന്നുണ്ടോ എന്ന് കൂടി അന്വേഷിച്ചാൽ നന്നായിരിക്കും……….

എന്തെങ്കിലും പ്രൊജക്റ്റ് കൊടുത്താൽ അതും ഞാൻ തന്നെ വേണം പിന്നാലെ നടന്നു വാങ്ങിക്കാൻ കുറച്ചു പഠിക്കുന്ന കൂട്ടത്തിൽ ആയതുകൊണ്ടാണ് ഞാനിത് കംപ്ലൈന്റ് ചെയ്യാതെ ഇത്രയും നാൾ മിണ്ടാതിരുന്നത്. ഇനി ഇങ്ങനെ വിടാനുള്ള ഉദ്ദേശമില്ല ഇത് ലാസ്റ്റ് വാണിംഗ് ആണ്………

മിസ് പറഞ്ഞു നിർത്തി…….

ടീച്ചർ………

അമ്മ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു നിൽക്കുമ്പോഴാണ് അച്ചു അതിനുള്ളിലേക്ക് കയറി വന്നത്…… ഒരു കെജിഎഫ് ബിജിഎം ഇട്ട് കൊടുത്താലോ എന്ന് ഞാനപ്പോൾ വിചാരിച്ചു അത്രയ്ക്ക് കറക്റ്റ് ടൈമിംഗ് ആയിരുന്നു അവൾക്ക്……..,

അച്ചു അമ്മയുടെ അടുത്തു വന്നുനിന്നു..

അശ്വതി……വിധുന്റെ പെങ്ങൾ ആണോ……

അതെ മിസ്സ്…..എന്റെ ചേട്ടനാണ്……

എല്ലാവരും ചേട്ടനെ കണ്ടു പഠിക്കാൻ ആണ് പറയാറ് എന്നാ ഇവിടെ നേരെ തിരിച്ചാണ് നീ അവളെ കണ്ട് പഠിക്ക് അതാ നല്ലത്….

നല്ല ഇടിവെട്ടി മഴ പെയ്ത് പോലെ ടീച്ചർ അങ്ങ് ആർത്തു പെയ്തു കുറ്റം പറയാൻ പറ്റില്ല തെറ്റ് എന്റെ താണ്….ന്നാലും അമ്മയുടെ മുന്നിൽ വെച്ച് അതാണ് വിഷമം

സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു

വിഷമായോ അമ്മക്ക്……..

അമ്മയ്ക്ക് നിന്നെ അറിയാം……ടീച്ചർക്ക് അറിയില്ലല്ലോ അതുകൊണ്ടാണ് സാരമില്ല പോട്ടെ………

അച്ചു എവിടെ……??അവൾ വന്നില്ലേ……..ചുറ്റിനും തിരഞ്ഞപ്പോൾ വരാന്തയിൽ മിസ്സ് നോട് എന്താ സംസാരിച്ചു നിൽക്കുന്നുണ്ട്….

എന്റെ ഏട്ടന് അത്ര മോശമൊന്നുമല്ല ടീച്ചറെ….ഞാൻ നന്നായി പഠിക്കുന്നു ഉണ്ടെങ്കിൽ അതിനു കാരണം എന്റെ ചേട്ടൻ തന്നെയാണ് പിന്നെ ഞാൻ അവനെ കണ്ടത് തന്നെയാണ് പഠിക്കുന്നത് എന്റെ ഏട്ടനെ കണ്ടുതന്നെയാണ്

അച്ചു എന്റെ അടുത്തേക്ക് നടന്നു വന്നു….

എന്താ നിനക്ക് അവിടെ കാര്യം….

നിനക്ക് കിട്ടിയതിന്റെ ഡോസ് കൂട്ടി തരാൻ പറയുകയായിരുന്നു. അടുത്ത പ്രാവശ്യം ഇതിലും കട്ട കിട്ടും…….. അച്ചു ചിരിച്ചു…

നീ ആ കൈ ഒന്ന് കാണിക്കൂ…..

ഇല്ല….പിടിച്ചു തിരിക്കാൻ അല്ലെ……ആ പൂതി മോന്റെ മനസ്സിൽ ഇരിക്കട്ടെ

അവൾ അമ്മയുടെ കൈ പിടിച്ചു വീട്ടിലേക്ക് നടന്നു പിന്നാലെ ഞാനും…..

ഇത് കഴിഞ്ഞില്ലേ രാമേട്ടാ…..

ഇത് ഞാൻ തിന്നുകയല്ല…….എൻജിൻ പണിആണ് സമയം എടുക്കും

എനിക്കറിയാത്ത എഞ്ചിൻ അല്ല അത് ഇന്ന് കൊടുക്കാൻ ഉള്ളതാണ്……

നീയും കൂടി വന്നാൽ ഇപ്പോൾ തീരും വേഗം വാ

ഞാൻ രാമേട്ടനെ നോക്കി ഒന്ന് ചിരിച്ചു…..അച്ഛന്റെ കൂട്ടുക്കാരൻ ആണ് അച്ഛൻ വർഷോപ് തുടങ്ങിയപ്പോൾ അന്ന് മുതൽ മൂപ്പര് ഇവിടെ ഉണ്ട് ഉടായിപ്പ് ഒന്നും അല്ല പ്രായം തളർത്താത്ത മനുഷ്യർ ഇല്ല ന്നാലും ആയതൊക്കെ ചെയ്യും

ഞാൻ ഡ്രസ്സ് മാറി രാമേട്ടന്റെ അടുത്തേക്ക് നടന്നു അമ്മ ചായ കൊണ്ടുവന്നു മേശപ്പുറത്ത് വെച്ചു രാമേട്ടാ ചായ കുടിച്ചോ ഞാൻ ഫിറ്റ് ചെയ്യാം………

അച്ചുന് നല്ല മാർക്ക് ഉണ്ടെന്ന് കേട്ടു…

ആ നല്ല മാർക്ക് ഉണ്ട്…..അവളെ മെഡിസിന് ചേർക്കണം. അച്ഛന്റെ ആഗ്രഹം ആണ്…….

അവന് നിന്നെക്കുറിച്ചും ഉണ്ടായിരുന്നു ഒരുപാട് മോഹങ്ങൾ അവൻ ഉണ്ടായിരുന്നെങ്കിൽ നിനക്ക് ഈ ഗതി വരില്ലായിരുന്നു…..കളിച്ചു നടക്കേണ്ട പ്രായത്തിൽ……..മ്മ് എല്ലാം ദൈവം കാണുന്നുണ്ട് അല്ലാതെ ഞാൻ എന്താ പറയുക….

കോളേജിൽനിന്ന് സ്കോളർഷിപ്പ് കിട്ടിയില്ലെങ്കിൽ ഞാൻ പഠിപ്പ് നിർത്തും

അതെന്താടാ എല്ലാ കൊല്ലവും കിട്ടാറുള്ളത്അല്ലെ

ഇപ്രാവശ്യം ഉറപ്പില്ല മിസ്സ്‌ ഭയങ്കര കലിപ്പ് ആണ്

വർക്ക്‌ ഇച്ചിരി കൂടുതലാണ്. പിന്നെ പാതിരാത്രി വരെ പണി എടുത്താൽ
ക്ലാസിൽ ഇരുന്ന് ഉറക്കം വരാതെ പിന്നെ

എല്ലാം സെറ്റ് ചെയ്തു വന്നപ്പോഴേക്കും സമയം 8 കഴിഞ്ഞു…… രാമേട്ടൻ ഡ്രസ്സ് മാറി പോവാൻ നിന്നു

ടാ നീ അങ്ങനെ വിഷമിക്കുക ഒന്നും വേണ്ട. ഈ ലോകത്ത് ഏറ്റവും നല്ല പ്രാർത്ഥന നല്ല പ്രവർത്തിയാണ് അതുണ്ടാവും എന്റെ കൂടെ

ഇയാൾ ഒരു മോട്ടിവേഷൻ സ്പീക്കർ…..വേഗം വീട്ടിൽ പൊയ്ക്കോ അല്ലെങ്കിൽ രമ ചേച്ചി തെരഞ്ഞു ഇവിടെ വരും പിന്നെ നല്ല ചേല് ആയിരിക്കും………

രാമേട്ടൻ ഇറങ്ങിയതും ഒരു ഇന്നോവയുടെ ഹോണടി കേട്ട് ഞാൻ തിരിഞ്ഞു ഒരാൾ ഇറങ്ങി വന്നു വണ്ടിക്ക് എന്തോ മിസ്സിംഗ് ഉണ്ടെന്നും
ഇടയ്ക്ക് ഓഫ് ആയി പോകുന്നു ഒന്നും പറഞ്ഞു

ക്ലാസിലേക്കുള്ള പ്രൊജക്റ്റ് എഴുതാൻ വേണ്ടി ഇരിക്കുകയായിരുന്നു റെക്കോർഡ് മേശപ്പുറത്തുവച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു കാർ ബാറ്ററിയും ഫിൽട്ടർ മെല്ലാം ഒരു ക്ലീൻ ചെയ്ത് ഫിറ്റ് ചെയ്തു…രണ്ടുമണിക്കൂർ അങ്ങനെയും പോയി. ഇടയ്ക്ക് ഇടയിലുള്ള കുശലഅന്വേഷണത്തിൽ വൈഫും ആയി കല്യാണത്തിനു പോയതാണ് എന്ന് ആ ചേട്ടൻ പറഞ്ഞു…..

അവരെയും പറഞ്ഞുവിട്ടു റെക്കോർഡ് എഴുതി തീർത്തപ്പോൾ സമയം രണ്ട് കഴിഞ്ഞു

പിറ്റേന്ന് ക്ലാസിലെത്തി ഉറക്കം പിടിച്ചു നിർത്താൻ കണ്ണുകൾ നന്നായി തുറന്നു പിടിച്ച ഞാൻ ടീച്ചറുടെ നേരെ നോക്കി കൊണ്ടിരുന്നു. അതുവരെ എന്നെ തുറിച്ചു നോക്കാനുള്ള നോക്കാനുള്ള മിസ്സ്‌ എന്തോ ഇടക്ക് ഇടക്ക് ഒന്ന് പുഞ്ചിരിക്കാറുണ്ടായിരുന്നു……

സ്കോളർഷിപ്പിന് ഞാൻ റെക്കമെന്റ് ചെയ്തിട്ടുണ്ട് നന്നായി പഠിക്കണം എന്ന് പറഞ്ഞു മിസ്സ്‌ ഒരു വണ്ടിയിൽ കയറി പോയി. ഇത് ഇപ്പോൾ മിസ്സിന് എന്ത് പറ്റി എന്ന് അറിയാതെ ഞാൻ മിഴിച്ചു നിന്നു….

അതൊരു ഇന്നോവകാർ ആയിരുന്നു. സൈഡ് ഗ്ലാസ് താഴ്ത്തി ഒരു മാലാഖയെ പോലെ അവർ പുഞ്ചിരിച്ചു………..