ഒരു പത്തു വയസ്സുകാരിയുടെ പിടച്ചിൽ…കറുത്തു കരുവാളിച്ചു മലർന്ന ചുണ്ട്….മുടി കുത്തി പിടിച്ചു വലിച്ചമർത്തി തന്റെ ശരീരത്തിൽ അമർന്ന അതേ ചുണ്ടുകൾ…

കരുക്കൾ ~ എഴുത്ത്: വിനീത കൃഷ്ണൻ

Dr. ശുഭ നേരത്തെ റെഡി ആയി ഡൈനിങ്ങ് ടേബിളിൽ എത്തി.

7 മണിക്ക് ഒരു കോറോണേഴ്‌സ് പോസ്റ്റ്മോർട്ടം ഉണ്ട്. സാധാരണ ഡ്യൂട്ടിക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കുന്ന പതിവില്ല. ഇന്ന് പക്ഷെ രാധേച്ചി യോട് നേരത്തെ പറഞ്ഞു വച്ചിരുന്നു 6മണിക്ക് തനിക്ക് ബ്രേക്ഫാസ്റ് വേണം അതും പാലപ്പവും ഇഷടുവും ന്ന്, ശുഭ ഏറെ ഇഷ്ടപ്പെടുന്ന ബ്രേക്ഫാസ്റ് ആണത്….

പറഞ്ഞ പ്രകാരം തന്നെ രാധേച്ചി എല്ലാം റെഡി ആക്കിയിട്ടുണ്ട്. നല്ല ചൂടുള്ള പാലപ്പവും ചിക്കൺസ്റ്റുവും. ചൂട് പറക്കുന്ന ചായയും ഓരോ കഷ്ണം പാലപ്പം വായിൽ വാക്കുമ്പോളും ശുഭ മനസ്സിലോർത്തു എന്തൊരു കൈ പുണ്യം.

“എന്താണ് കുഞ്ഞേ ഇന്ന് പതിവില്ലാതെ ചായ കുടി? ” രാധേച്ചി ഒരു ഗ്ലാസ് വെള്ളവുമായി അടുത്ത് വന്നിരുന്നു.

“ഏയ്‌ ഒന്നും ല്യ ഇന്നെന്തോ പതിവില്ലാതെ വിശപ്പ്‌ “

“നല്ലതാണ് മോളെ രാവിലെ എന്തെങ്കിലും കഴിക്കുന്നത്. എത്ര പറഞ്ഞാലും കേൾക്കില്ല ! അതെങ്ങനെ തടി മറന്നുള്ള പണിയല്ലേ??? “

ശരിയാണ്…ശുഭ ഓർത്തു, ഇവിടെ മെഡിക്കൽ കോളേജിൽ ഹിസ്റ്റോ പാത്തോളജിസ്റ് ആയി ജോയിൻ ചെയ്തിട്ടു ഏകദേശം 2വർഷം ആകുന്നു. നല്ല തിരക്കാണ് പലപ്പോഴും food സമയത്തു കഴിക്കാൻ പറ്റാറില്ല അതിന്റെ പരിഭവം ആണ് രാധേച്ചിക്ക്…പാവം, സ്വന്തം പോലെ എന്നെ നോക്കി പരിചരിക്കുന്നു. ശുഭ പെട്ടെന്ന് തന്നെ രാധേച്ചിയോട് യാത്ര പറഞ്ഞിറങ്ങി.

പോസ്റ്റ്മോർട്ടം ടേബിളിൽ ബോഡി റെഡി ആയിരുന്നു. കൂടെ ഉള്ള അനോട്ടമി പാത്തോളജി ടെക്നോളോജിസ്റ് നയന വളരെ സ്മാർട്ട്‌ ആയ പെൺകുട്ടിയാണ്. സാധാരണ പെൺകുട്ടികൾ ജോലി ചെയ്യാൻ ഇഷ്ടപെടാത്ത മേഖല ആയിട്ടും വളരെ മിടുക്കിയായി അവൾ കാര്യങ്ങൾ ചെയ്യുന്നു. എന്തായിരിക്കും ഈ പ്രൊഫഷൻ സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ച കാര്യം…? അറിയില്ല…. ഒരു പക്ഷെ തന്നെ പോലെ…? ഏയ് ഉണ്ടാവില്ല തന്റെ അവസ്ഥ ഒരു പെൺകുട്ടിക്കും ഉണ്ടാവരുത്. അങ്ങനെ ചിന്തിക്കുന്നതെ തെറ്റ് !

തുടങ്ങാം…നയനോട് ചോദിച്ചു.

case ഷീറ്റിലൂടെ ഒന്ന് കണ്ണോടിച്ചു…male age 71, name: രാജഗോപാൽ.

ആ പേര് ഒരു മിന്നൽ പിണർ ആയി ഉള്ളിലൂടെ പാഞ്ഞു…

രാജഗോപാൽ…

നാട്ടുകാരുടെ രാജുവേട്ടൻ, സ്വാതികൻ, നിരവധി അനാഥകുട്ടികളുടെ സംരക്ഷകൻ, സ്പോൺസർ….അയാൾ തന്നെയോ…?

പുതപ്പിച്ചിരുന്ന തുണി മാറ്റവെ നയന പറഞ്ഞു. “മാഡം വളരെ നല്ല മനുഷ്യനാണു. ഒരു നല്ല മനുഷ്യ സ്നേഹി. പാവം…വീട്ടിൽ മരിച്ചു കിടക്കുകയായിരുന്നു.

തുണി മാറ്റി, ആ മുഖം കണ്ടപ്പോൾ പല്ലുകൾ അറിയാതെ ഞെരിഞ്ഞമർന്നു. വന്യമായ ഒരാവേശം സിരകളിൽ നിറയുന്നത് ശുഭ അറിയുന്നുണ്ടായിരുന്നു. നഗ്നമായ ആ ശരീരം ആകെ ഒന്നു നോക്കി. തണുത്തു മരവിച്ച കൈകൾ മനസ്സിൽ ഓർമകളുടെ വേലിയേറ്റം…

ഒരു പത്തു വയസ്സുകാരിയുടെ പിടച്ചിൽ…കറുത്തു കരുവാളിച്ചു മലർന്ന ചുണ്ട്….മുടി കുത്തി പിടിച്ചു വലിച്ചമർത്തി തന്റെ ശരീരത്തിൽ അമർന്ന അതേ ചുണ്ടുകൾ…

“ഇളം പ്രാവിറച്ചി തിന്നുന്ന സുഖമാണ് നിന്നെ പ്രാപിക്കുമ്പോൾ…” എന്ന് കാതിൽ മുരണ്ട തൊണ്ട നിശബ്ദം….എത്രയോ തവണ ആ കുരുന്നു പ്രാവ് അയാൾക്ക്‌ മുന്നിൽ ചിറകടിച്ചു തളർന്നു വീണു….അപ്പോളൊക്കെ അയാളുടെ അട്ടഹാസം…എന്തൊരു രുചിയാണ് പെണ്ണെ നിന്റെ ഇറച്ചിക്ക്….ശുഭ കണ്ണുകൾ ഇറുക്കി അടച്ചു….

മാഡം…തുടങ്ങാം നയന ചോദിച്ചു…

yes yes…

യാന്ത്രികമായി ആ ശരീരത്തെ കീറി മുറിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം…മനസ് ഒരു അപ്പൂപ്പൻ താടി പോലെ…എല്ലാം കഴിഞ്ഞു തുന്നിക്കെട്ടിയ ശരീരം നോക്കി ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു ശുഭ….

“മാഡം മാഡം എന്താണ്…?? എന്ത് പറ്റി…?? നയനയുടെ പരിഭ്രമം കലർന്ന ശബ്ദം…

“ഒന്നുമില്ല കുട്ടി ഇന്നാണ് എന്റെ ജന്മം സഫലം ആയത് “

അമ്പരന്നു നിൽക്കുന്ന അവളുടെ മുന്നിലൂടെ റിപ്പോർട്ടിങ് റൂമിലേക്ക്‌ നടക്കവേ ശുഭ യുടെ തല പതിവിലും ഉയർന്നിരുന്നു…

reason for death കോളത്തിൽ normal എന്ന് ടൈപ്പ് ചെയ്യവേ ഗൂഢമായ ഒരു ചിരി ശുഭയുടെ ചുണ്ടിൽ വിരിഞ്ഞു….റിപ്പോർട്ട്‌ ഒപ്പിട്ടു കൊടുക്കുമ്പോൾ ഉള്ളം മന്ത്രിച്ചു, ഇത് ഇയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അല്ല, ജാതകം ആണ്, ഞാൻ ചിത്രഗുപ്തനും….

ശുഭ വീണ്ടും വീണ്ടും ചിരിച്ചു കൊണ്ടിരുന്നു…..