ഒരു പെൺകുട്ടി നിസ്സഹായാവസ്ഥയിൽ എന്തും വിട്ടുകൊടുക്കും പക്ഷേ ഒരു അമ്മ ഒരിക്കലും സ്വന്തം മാതൃത്വം വിട്ടുകൊടുക്കില്ല. അവൾക്ക് വേണ്ടി അല്ല….

എഴുത്ത് : VIDHUN CHOWALLOOR

അമ്മ എന്നെ വേറെ ആർക്കെങ്കിലും വളർത്താൻ കൊടുക്കോ……..

താഴെ വീണ ഡൈവോഴ്സ് പെറ്റീഷൻ പേപ്പർ എടുത്ത് ഞാൻ അമ്മയുടെ കയ്യിൽകൊടുത്തു…

ഒപ്പിട്ടിട്ടുണ്ട്……അമ്മയ്ക്ക് ഫയൽ ചെയ്യാം

അല്ലെങ്കിലും അവൾ പോയതിൽ പിന്നെ നിനക്ക് വട്ടാണ് ഓരോ പിച്ചും പേയും പറഞ്ഞു നടക്കുന്നു

അവൾ പോയത് ആണെന്ന് ആരാ പറഞ്ഞത് അമ്മ കൊണ്ടു വിട്ടത് അല്ലേ….എന്നോട് പോലും ചോദിച്ചില്ല

ഡാ അവൾക്ക് കുട്ടികൾ ഉണ്ടാവില്ല…..നിനക്ക് അത്ര വയസ്സ് ഒന്നും ആയിട്ടില്ലല്ലോ…നല്ല ബന്ധങ്ങൾ ഇനിയും കിട്ടും….

അമ്മ പറയുന്ന എല്ലാം ഞാൻ കേട്ടു….ഇതാ ഇപ്പോൾ വരെ….ഈ പേപ്പറിൽ അമ്മ ഒപ്പിടാൻ പറഞ്ഞു, ഞാൻ ഇട്ടു. അവളെ കാണാനോ ആ വീട്ടിലേക്ക് പോകാൻ പാടില്ലെന്നും പറഞ്ഞു, അതും അനുസരിച്ചു. അത് അമ്മയെ പേടിച്ചിട്ടല്ല. അച്ഛൻ മരിച്ചതിൽ പിന്നെ അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട് അമ്മ ഞങ്ങളെ വളർത്താൻ
അതുകൊണ്ടുതന്നെ അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് വയ്യ അത് ഇഷ്ടം കൊണ്ട് മാത്രമാണ്. പക്ഷേ എനിക്ക് പേടിയാണ് ഇപ്പോൾ ഈയൊരു കാര്യം കൊണ്ട് അമ്മ സന്തോഷിക്കും. പക്ഷേ ഇതോർത്ത് ഞാൻ ജീവിതകാലം മുഴുവൻ ഞാൻ വിഷമിക്കും

എന്നാ പറ കേൾക്കട്ടെ ഞാൻ നിനക്കു പറയാനുള്ളത് അമ്മ കസേരയിൽ ഇരുന്നു

അവൾക്ക് ഒരു കുട്ടി ഉണ്ട്…..ഞങ്ങളുടെ രാജകുമാരി പെൺകുട്ടിയായിരുന്നു……

പ്രസവത്തിൽ തന്നെ അവളുടെ കുട്ടി മരിച്ചത് അല്ലേ പിന്നെങ്ങനെ……???? പിന്നെ അവളുടെ ജാതകത്തിലും ഉണ്ട് സന്താനസൗഭാഗ്യം ഇല്ലെന്ന്…….

അമ്മ നോക്കിയ ജാതകം മാറിപ്പോയി, പ്രിയക്ക് അല്ല……അഞ്ജുവിന് ആണ് അത് ഇല്ലാത്തത്….കല്യാണം കഴിഞ്ഞു ഇത്രയും വർഷങ്ങൾ ആയിട്ടും നമ്മുടെ അനുജത്തിക്ക് കുട്ടികൾ ഉണ്ടായില്ലഅതിന്റെ പേരിൽ അവളുടെ കണ്ണുനീർ നമ്മൾ ഒരുപാട് കണ്ടതാണ്. എല്ലാ സങ്കടവും അവൾ അമ്മയോട് അല്ലേ പറയുന്നത്
അവസാനം എവിടെ കൊണ്ടുവന്നു നിർത്തി അവളെ എത്ര സംസാരിച്ചിട്ടാണ് അവളെ തിരിച്ചു കൊണ്ടു പോയത്……

അതിനിപ്പോൾ എന്താ….കുറച്ചു വൈകിയാണെങ്കിലും അവൾക്കും കുട്ടികളുണ്ടായി ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു ഉണ്ടല്ലോ…

പ്രിയയുടെ ഡെലിവറി ടൈമിലാണ് അഞ്ജുവിന് പെയിൻ കൂടിയിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുന്നത്. എനിക്കും പ്രിയയ്ക്കും ആഗ്രഹം പോലെ ഒരു പെൺകുട്ടി ജനിച്ചു ആ സന്തോഷത്തിന് പിന്നാലെ ഒരു സങ്കടവും എന്നെ തേടിയെത്തി. അഞ്ചുവിന്റെ കുട്ടി മരിച്ചു……

കൂട്ടുകാരൻ അച്ചു ആണ് പറഞ്ഞത് അവനവിടെ ഡോക്ടറാണ്. അവളെ കുറിച്ച് ആലോചിച്ചപ്പോൾ…പ്രിയ ശരിക്കൊന്നു കണ്ടിട്ടുപോലുമില്ല. കുട്ടിയെ ഞാൻ അഞ്ജുവിന് കൊടുത്തു അവൾ പോലുമറിയാതെ രാജുവിന് എല്ലാം അറിയാം
അവന്റെ സമ്മതത്തോടെയാണ് ഞാൻ….

പ്രിയയ്ക്ക് ഇതു വല്ലതും അറിയുമോ…അമ്മ ചോദിച്ചു…..

ഭയങ്കര പേടിയായിരുന്നു…..അവൾ അത് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ലായിരുന്നു തെറ്റ് ചെയ്തതുകൊണ്ടാവാം അവളുടെ മുന്നിൽ നിന്ന് അത് പറയാനുള്ള ധൈര്യം ഉണ്ടായില്ല. എന്റെ കൂട്ടുകാരനും അവളുടെ ഡോക്ടറുമായ അച്ചുവിനെ കൊണ്ട് പറയിപ്പിച്ചു

ഒന്നും മിണ്ടാതെ അവൾ അവിടെ നിന്ന് ഇറങ്ങി പോന്നു എന്ന് അച്ചു എന്നെ ഫോൺ ചെയ്തു പറഞ്ഞു……

കാറിൽ കയറിയപ്പോൾ അവളെ ഒന്ന് നോക്കിയത് പോലുമില്ല ഞാൻ. ധൈര്യമുണ്ടായില്ല നോക്കാൻ. ബലമായി അവള് എന്റെ മുഖം പിടിച്ചു തിരിച്ചു എന്റെ കയ്യിൽ നിന്ന് പോയി. അവളുടെ കൈപിടിച്ച് ഞാൻ കരഞ്ഞു. എനിക്കറിയില്ലടോ ആ സമയത്ത് വേറെന്താ ഞാൻ ചെയ്യ…ഇഷ്ടപ്പെടുന്ന ഒരു ജീവിതം അവൾക്ക് നഷ്ടപ്പെടുമെന്ന് ആയപ്പോൾ… തെറ്റാണെന്ന് അറിയാം തന്നോട് ഒന്നും പറയാതെ…ഞാൻ വളർത്തിയ അല്ലെടോ അവളെ…മറ്റുള്ളവരുടെ മുന്നിൽ അവൾ ചെറുതാവും പോൾ ഞാൻ എങ്ങനെ സഹിക്കും…..വിഷമം കൊണ്ട് വാക്കുകൾ ഒന്നും കിട്ടിയില്ല എന്തൊക്കെയോ പ്രിയ യോട് പറഞ്ഞു….

എന്നോടൊന്നും പറയാതെ ഒറ്റയ്ക്ക് കുറേ വിഷമിച്ചു അല്ലേ……അവളെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവൾ എന്റെ കൂടി അനുജത്തി അല്ലേ ഏട്ടാ….അതും പറഞ്ഞു എന്റെ പാതി സങ്കടം അവളെ ഏറ്റെടുത്തു…….

ഒരു പെൺകുട്ടി നിസ്സഹായാവസ്ഥയിൽ എന്തും വിട്ടുകൊടുക്കും പക്ഷേ ഒരു അമ്മ ഒരിക്കലും സ്വന്തം മാതൃത്വം വിട്ടുകൊടുക്കില്ല. അവൾക്ക് വേണ്ടി അല്ല, എനിക്കുവേണ്ടി അവൾ അതും വിട്ടുകൊടുത്തു അങ്ങനെ ഒരു പെണ്ണുണ്ട് എനിക്ക് എന്റെ മാത്രം പെണ്ണ്….ഞാൻ ഹാളിൽ വെച്ചിരിക്കുന്ന ഞങ്ങളുടെ വിവാഹ ഫോട്ടോയ്ക്ക് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അമ്മ പറയാറില്ലേ അഞ്ജുവിന് ഇതുപോലൊരു ഏട്ടനെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്ന് എന്നാൽ അവളുടെ ഭാഗ്യം ഇങ്ങനെയൊരു ഏട്ടത്തിയമ്മയെ കിട്ടിയതാണ്. അവളോട് ഇങ്ങനെ എന്തെങ്കിലും ചെയ്താൽ അമ്മ എന്നും വിളിക്കുന്ന ആ കൃഷ്ണൻ പോലും സഹിക്കില്ല,,,……

ടേബിളിൽ ഇരുന്ന തുണികളെല്ലാം വാരിയെടുത്തു അമ്മ പുറത്തേക്ക് പോയി
ഒന്നും മിണ്ടിയില്ല എന്നോട്….

വൈകുന്നേരം ചായ എടുക്കാൻ അടുക്കളയിൽ കയറിയപ്പോൾ പകുതി കത്തി തീർന്ന ഡൈവോഴ്സ് പെറ്റീഷൻ ഞാൻ കണ്ടു. ഒരുപാട് സന്തോഷത്തോടെ ഞാൻ അമ്മയെ ഒന്നു നോക്കി അമ്മയ്ക്ക് എന്നോടുള്ള സ്നേഹം ആണ് ഇതൊക്കെ ചെയ്യുന്നത് അല്ലാതെ അമ്മയ്ക്ക് എന്തിനാ അവളോട് ദേഷ്യം

പിറ്റേന്ന് രാവിലെ കിടക്കപ്പായയിൽ നിന്ന് തന്നെ രണ്ട് കിട്ടി അമ്മയുടെ കയ്യിൽ നിന്ന്
എണീപ്പിച്ചു കെട്ടി ഒരുക്കി നേരെ വിട്ടത് പ്രിയയുടെ വീട്ടിലേക്ക് ആണെന്ന് അവിടെ എത്തുംവരെ എനിക്കറിയില്ലായിരുന്നു….

പതിവുപോലെ മൂപ്പര് അമ്പലത്തിൽ പോയി. അതല്ലെങ്കിലും അവൾക്ക് അതാണ് ശീലം. വിഷമങ്ങൾ എല്ലാം പറയാൻ അതിലും നല്ല സ്ഥലം അവൾക്ക് വേറെയില്ല

കുറച്ചു നേരം കാത്തിരുന്നു……കുറച്ചു കുശലാന്വേഷണം ആയി അമ്മ അവിടെ തിരക്കിലായി……

ഞാനൊന്നു പുറത്തേക്കിറങ്ങി. പൂന്തോട്ടം പഴയതിലും മനോഹരമായി കാണപ്പെട്ടു അവൾ ഇവിടെ വന്നു നിന്നതിന്റെ സൂചനയാണ് പൂക്കളോടും ചെടികളോടും നല്ല സൗഹൃദത്തിലാണ് ഇടയ്ക്കൊക്കെ എനിക്കും വട്ടാണെന്ന് തോന്നുന്നു അവളങ്ങനെ അതിനൊക്കെ വർത്താനം പറയുമ്പോൾ

പിന്നിൽ നിന്ന് ആരോ കയ്യിൽ ചേർത്തുപിടിച്ചു. പ്രിയയാണ് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസ്സിലായി എനിക്ക് ഭയങ്കര ഇഷ്ടമാണ് അവൾ ഇങ്ങനെ കയ്യിൽ പിടിക്കുന്നത് അത് അവൾക്കറിയാം. എന്റെ ജീവൻ തിരിച്ചു കിട്ടിയ പോലെ എനിക്ക് തോന്നി അധികം താമസിയാതെ തന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ഒപ്പം പ്രിയയും

അമ്മയെ ഉള്ളപ്പോൾ മുന്നിലിരിക്കുന്നത് അമ്മയാണ് ഇന്നെന്തോ പിന്നിലെ ഡോർ തുറന്ന് ആദ്യം ഉള്ളിലേക്ക് കയറിയത് അമ്മയാണ്. അമ്മ അവളെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ ഫ്രണ്ട് ഡോർ അവൾക്ക് വേണ്ടി തുറന്നു കൊടുത്തു വീട്ടിൽ തിരിച്ചെത്തി. അവിടെത്തന്നെ നിൽക്കാൻ ആവശ്യപ്പെട്ട് അമ്മ അകത്തേക്ക് കയറി
ഒരു നിലവിളക്ക് കത്തിച്ചു കൊണ്ടുവന്നു അമ്മ പ്രിയയുടെ കയ്യിൽ കൊടുത്തു. ഒപ്പം വലതുകാൽ വെച്ച് കയറാൻ ആവശ്യപ്പെട്ടു…..ഒരു പ്രണയവിവാഹത്തിന്റെ എല്ലാ കോലാഹലങ്ങളും ഉണ്ടാക്കിയാണ് ഞാൻ പ്രിയയെ വീട്ടിലേക്ക് കൊണ്ടുവന്നു അന്ന് എന്റെ ഇഷ്ടത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെയാണ് അമ്മ അവളെ സ്വീകരിച്ചത് പക്ഷേ ഇപ്പോൾ അങ്ങനെയല്ല ആ മനസ്സ് നിറയുന്നത് ഞാൻ ആ കണ്ണുകളിൽ കണ്ടു…….

മുറിയിലെത്തി ആദ്യം എന്നോട് ചോദിച്ചത് അമ്മയോട് പറഞ്ഞു അല്ലേ….ഞാൻ പറഞ്ഞതല്ലേ ആരോടും ഒന്നും പറയണ്ട എന്ന് എനിക്ക് വാക്ക് തന്നതാണ് തെറ്റിച്ചു
എന്നോട് മിണ്ടണ്ട…..മുഖം വീർപ്പിച്ച് അവൾ അങ്ങോട്ട് മാറിനിന്നു

അല്ലെങ്കിലും നിനക്ക് എന്നെ പിരിഞ്ഞിരിക്കാൻ വലിയ ഇഷ്ടമാണ് ഞാൻ തിരിഞ്ഞു നിന്നു

എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട്പറഞ്ഞു, ഇതൊന്നും മറ്റുള്ളവർ അറിയുന്നത് നല്ലതല്ല എന്ന് എനിക്ക് തോന്നി എന്തിനാ വെറുതെ അവരെ കൂടി വിഷമിപ്പിക്കുന്നത് പുറത്ത് എവിടെയും അല്ലല്ലോ നമ്മുടെ കണ്മുന്നിൽ തന്നെയല്ലേ നമ്മുടെ മോള് വളരുന്നത്….

പിന്നീട് അനുജത്തി വീട്ടിൽ വരുമ്പോൾ പ്രിയ മടിയിലിരുത്തി കുട്ടിയെ കൊഞ്ചിക്കുമ്പോൾ അത് നോക്കി നിന്നിരുന്ന അമ്മയുടെ കണ്ണു നിറയുമായിരുന്നു….

ഒന്നര വർഷങ്ങൾക്കുശേഷം അതെ ലേബർ റൂമിൽ കയ്യിൽ രണ്ടു കുട്ടികളുമായി നഴ്സ് എന്റെയും അമ്മയും നേരെ കടന്നുവന്നു

പെൺകുട്ടിയാണ്…….

ഒരെണ്ണം അമ്മയും മറ്റൊന്നിനെ ഞാനും എടുത്തു അവൾക്ക് നേരെ അമ്മ ഇങ്ങനെ പറഞ്ഞു അച്ഛമ്മയുടെ രാജകുമാരി….

അല്ലെങ്കിലും ദൈവം അങ്ങനെയാണ് ഇഷ്ടത്തോടെ നല്ലതിനുവേണ്ടി നിങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഇരട്ടിയായി തിരിച്ചു തരാനും ദൈവത്തിന് സാധിക്കും..

സ്വാതന്ത്ര്യദിനാശംസകളോടെ, Vidhun…..