മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ബാൽക്കണിയിലെ ആട്ടുകട്ടിലിൽ ഇരിക്കവേ നന്ദുവിന്റെ മനസിലും ശ്രെദ്ധ ചോദിച്ചു ആ ചോദ്യമായിരുന്നു….
എനിക്കൊരിതു ഒക്കെ ഇല്ലെന്ന് ഒരു ഡൌട്ട്…..
കാരണം വേറൊന്നുമല്ല ചില നേരതെ സ്വഭാവം കണ്ടാൽ എന്തൊരു നിഷ്കളങ്കത എന്നാൽ മറ്റൊരു സമയത്തോ എനിക്കെടുത്തു കിണറ്റിലിടാൻ തോന്നി പോവും
ഇന്നലെ തന്നെ കണ്ടില്ലേ ഞാൻ അങ്ങേരുടെ അടുത്തു മനഃപൂർവം ചെന്ന് കിടന്നത് പോലാണ്….
സംഭവം സത്യമാണ്
എന്നാലും അതിനു ഡിവോഴ്സ് തരാതിരിക്കാനുള്ള അടവനൊക്കെ പറഞ്ഞപ്പോ..
എന്റെ ശിവനെ…..
ങേ…. ഞാനെങ്ങനെ തറയിലെത്തി…
നോക്കുമ്പോഴുണ്ട് മൂശാട്ട യുദ്ധം ജയിച്ച പടയാളിയെ പോലെ ആയുധവും കൊണ്ട് സോറി…. അങ്ങേരുടെ ഒണക്ക ബുക്കും കൊണ്ട് നില്കുന്നു…
ഇങ്ങേരെ ബുക്കിലാണോ പെറ്റിട്ടത്…. എപ്പോ നോക്കിയാലും അതിനകത്ത് കേറി അടായിരുന്നോളും… ബ്രോയ്‌ലർ കോഴി….
ഇതെന്തായാലും ഇന്നലത്തെ തർക്കുത്തരത്തിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് ചുരുക്കം
ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ….
ഞാൻ വലിയ വായില് കരയാൻ തുടങ്ങി….
വീട്ടിൽ കൊറേ കുട്ടിപട്ടാളങ്ങൾ ഉള്ളോണ്ട് കഴിക്കാൻ എന്തെങ്കിലും എടുക്കുമ്പോ അവിടെ അടിയാണ്… അതിനിടയിൽ ഞാനിങ്ങനെ എല്ലാരേം കരഞ്ഞു കാണിച് ചെവിതല കേൾപ്പിക്കാതെ ആവുമ്പോ…വാ അടയ്ക്കട്ടെ എന്നുള്ള രീതിയിൽ എനിക്ക് തന്നെ അമ്മ ആദ്യം തരും …. ഹിഹി….
പക്ഷെ ഇവിടെ അ കരച്ചില് മാത്രം പോരാ ഡയലോഗ് കൂടി വേണം… ഇല്ലെങ്കിൽ അങ്ങേരാ ബുക്കെടുത്തു വേണോങ്കി എന്റെ അണ്ണാക്കിൽ തിരികും…
“എന്നാലും നിങ്ങളെന്നോട് ഇങ്ങനെ ചെയ്തല്ലോ… മനുഷ്യ…..ങി…..
“ഞാനെന്ത് ചെയ്‌തെന്ന… നീ കരച്ചിലൊന്ന് നിർത്തു..
“കൊള്ളാം… എന്നെ ഇങ്ങനെ ഡെയിലി ചവിട്ടി തറയിലിട്ട് എന്റെ യൂട്രസ്സ് ന് കുഴപ്പം വരില്ലേ… അങ്ങനെ കുഴപ്പമുണ്ടായിട്ടു എന്റെ പിള്ളേർക്ക് എന്തെങ്കിലും പറ്റിയാൽ …. അങ്ങനെ വരുമ്പോ എന്റെ ഭർത്താവ് ഞാനൊരു മച്ചിയാണെന്ന് പറഞ്ഞു എന്നെ ഇട്ടേച്ചു പോവതില്ലേ…. ശിഷ്ട്ടകാലം എല്ലാരുടെയും കുറ്റപെടുത്തലുകൾക്ക് ഇടയിൽ കിടന്നു ഞാൻ ചത്തു പോവതില്ലേ…. അങ്ങനെന്റെ ജീവിതം തന്നെ നശിക്കും… എന്നിട്ടും ഞാൻ കരയരുതെന്ന് അല്ലെ…
മൂശാട്ട നിന്ന് വിയർകുന്നുണ്ട്…. ഹഹഹ…
“അല്ലെങ്കിലും നിങ്ങൾക്കെന്താ നിങ്ങളെന്നെ ഉടനെ ഡിവോഴ്സ് ചെയ്തിട്ട് വേറെ കെട്ടും ഞാനോ… എനിക്കെന്റെ പൊന്ന് മക്കളെ കാണാനുള്ള ഭാഗ്യം പോലും ഇല്ല….
“താൻ സമാധാനപെടു….. അങ്ങനൊന്നും സംഭവിക്കില്ല.. ഞാൻ വെറുതെ തമാശയ്ക്ക്.. റിയലി സോറി
“എന്റെ ജീവിതം തനിക്ക് തമാശ…. ഞാനെങ്ങനെ സമാധാനപെടുമെന്നാണ്…. എനിക്ക് നിങ്ങള് പ്രസവിച്ചു തരോ പിള്ളേരെ….പറയണം മിസ്റ്റർ….
മിണ്ടാട്ടം മുട്ടി നിൽപ്പാണ്….
“അയ്യോ എന്റെ ഭാവി തുലഞ്ഞു പോയെ…. എന്റെ പിള്ളേരെ ഇങ്ങേര് കൊന്നേ… ആരെങ്കിലും ഓടി വാ…
മുഴുവൻ പറയാൻ പറ്റിയില്ല അതിനിടയിൽ വാ പൊത്തി കളഞ്ഞു….
“റിയലി സോറിടോ ഒന്ന് ക്ഷെമിക്കു…..
കാതോരം വന്ന് അത് പറയവേ അങ്ങേര് കയ്യെടുത്തു മാറ്റിയിട്ടും ഞാൻ സൈലന്റ് ആയി പോയി….
പുള്ളിയെന്നെ നിലത്തുന്ന് വാരിയെടുത്തു റൂമിലേക്ക് നടന്നു…
സീരിയലുകളിൽ കണ്ടു മാത്രം പരിചയമുള്ളൊരു രംഗം ജീവിതത്തിൽ സംഭവിച്ചപ്പോൾ ഔട്ട് ഓഫ് കവേജ് ഏരിയ കംപ്ലീറ്റിലി….
അങ്ങേരുടെ മുഖത് തന്നെ നോക്കവെയാണ് പുള്ളി എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചത്….
പോയി മൂഡ് പോയി….
റൊമാൻസ് അറിയാത്ത ശവം…ഇതിനെ ഞാനെങ്ങനെ ജീവിതകാലം മൊത്തം സഹിക്കും എന്റെ ഭഗവാനെ..
വിക്രം സിംഗ് ചൗഹാനെ പോലൊരു റൊമാന്റിക് ഹീറോയെ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത്…തലയില് വെള്ളരി വീണൊരു വള്ളിയാണല്ലോ…..
“തനിക്ക് നടു വേദനിക്കുന്നുണ്ടോ……
“ഉണ്ടെങ്കിൽ…..
“ഞാൻ കുറച്ചു വെള്ളം ചൂടാക്കി കൊണ്ട് വരാം….
“എന്തിന് എന്റെ തലയില് ഒഴിക്കാനോ…
“അല്ല തന്റെ നടുവിന് ചൂട് പിടിക്കാൻ…
“വേണ്ട… ചെയ്തു തന്ന ഉപകാരങ്ങൾക്കൊക്കെ നന്ദി..
അതും പറഞ്ഞവൾ റൂമിലെ ലൈറ്റ് കെടുത്തി…കിടന്നു..
കുറച്ചു നേരം കൂടി അവളെ നോക്കി നിന്ന ശേഷം അവൻ പിന്തിരിഞ്ഞു….
**************
രാവിലെ കോളേജിൽ പോകാൻ കണ്ണാടിയിൽ നോക്കി റെഡി ആവുമ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന സിദ്ധു വിനെ അവൾ കണ്ടത്….
“മ്മ്.. ന്താ?
“താനിന്ന് കോളേജിൽ പോകേണ്ട…
“പിന്നെ….
“നമുക്കിന്ന് ഹോസ്പിറ്റലലിൽ പോകാം….
“എന്തിന്…
“അല്ല തനിക്കിനി എന്തെങ്കിലും പ്രശ്നം പറ്റിയിട്ടുണ്ടെങ്കിൽ… ഉടനെ കാണിക്കുന്നതല്ലേ നല്ലത്…
ദൈവമെ ഞാനിന്നലെ വട്ടാക്കാൻ എന്തോ പറഞ്ഞെന്ന് പറഞ്… ഇങ്ങേര് ചാടി പുറപ്പെടുവാനോ…
“എനിക്കെന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം… നിങ്ങള് കഷ്ട്ടപെടണ്ട…. ഞാൻ കോളേജിലേക്ക് പോവാ….
അതും പറഞ് ഞാനുടനെ താഴേക്ക് ചെന്നതും പുള്ളിയും പുറകിൽ വന്നു….
“ഞാൻ പറയുന്നതിനൊക്കെ താനെന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ…. അറ്റ്ലീസ്റ്റ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിലും ആലോചിച്ചുടെ….
കോളേജിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും…
അവളൊന്നും മിണ്ടാതെ ഇരുന്നതേയുള്ളു
അവൻ കാർ ദേഷ്യത്തോടെ ബ്രേക്ക് ഇട്ട് നിർത്തി
“വാട്ട് ഈസ് യുവർ പ്രോബ്ലം നന്ദു…. താനെന്താ ഇപ്പൊ ഇങ്ങനെ…
“എങ്ങനെ…. നിങ്ങളുടെ കാര്യം വരുമ്പോ നിങ്ങളെന്നോട് ദേഷ്യപ്പെടാറുണ്ട്… വഴക്കടിക്കാറുണ്ട്…നിങ്ങൾക്ക് തോന്നുന്നതൊക്കെ ചെയ്യാറുണ്ട്… പക്ഷെ ഇതൊന്നും എനിക്ക് പാടില്ലേ.. ഞാനും ഒരു മനുഷ്യനാണ്.. ഐ ടൂ ഹാവ് ഫീലിംഗ്സ്..
“സൊ വാട്ട്… അതിനും മാത്രം ഞാനെന്ത് പറഞ്ഞു…
അതാണ് എന്റെയും ചോദ്യം നിങ്ങളെന്ത് പറഞ്ഞു എന്നോട്… ഒന്നും പറഞ്ഞില്ല.. ഞാനെപ്പഴും ചോദിക്കാറില്ലെ… ഇതൊക്കെ പറയാൻ നിങ്ങളാരാണ്… ഇതൊക്കെ ചെയ്യാൻ നിങ്ങളാരാണ്… ഇതെന്റെ ഇഷ്ട്ടമാണ് അത് ചോദിക്കാൻ നിങ്ങളാരാണ്…. എന്നൊക്കെ ഇതിനൊക്കെ എപ്പഴെങ്കിലും നിങ്ങള് ഉത്തരം പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ….
“ഒക്കെ ഫൈൻ ഞാൻ തന്റെ ആരുമല്ല…. പോരെ
കൊല്ല് എന്നെ തല്ലികൊല്ല്…. അയ്യോ…എന്റെ ശിവനെ……
ഇങ്ങനെ തർക്കുത്തരം പറയുന്ന എനിക്കിട്ട് ഒന്ന് തന്നിട്ട്..ഞാനൊ..ഞാൻ നിന്റെ ഭർത്താവാടി…ഭർത്താവ് എന്ന് നമ്മടെ ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞിരുന്നെങ്കിൽ ഇങ്ങേർക്ക് ഞാനൊരു മുത്തം കൊടുത്തെന്നേ…..
ഇങ്ങേർക്ക് എന്നോട് ഒരിതും ഇല്ല….അങ്ങനെ വിചാരിച്ച എന്നെ പറഞ്ഞാ മതി…
ദേഷ്യം മൊത്തം കാറിന്റെ ഡോറിൽ തീർത്തു വലിച്ചടച്ചു
നന്ദു കാറിൽ നിന്നിറങ്ങി നടന്നു പോകുന്നതും നോക്കി സിദ്ധു ഇരുന്നു…
“എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലെടാ ജിത്തു… അവളെന്താ ഇപ്പഴിങ്ങനെ…. മുന്പും ഞങ്ങള് തമ്മില് അടിയുണ്ടാവാറുണ്ടെങ്കിലും അവളൊരിക്കലും എന്നോട് മുഖം വീർപ്പിക്കാറില്ല… എപ്പഴും എന്നോട് എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടെ ഇരിക്കും… ഇതിപ്പോ എന്റെ ജാതകത്തില് ദോഷം ഉണ്ടെന്ന് അറിഞ്ഞോണ്ട് എന്നെ ഒഴിവാകുകയാണോ…
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു
ടെറസിലായിരുന്നു ഇരുവരും.. ഇന്നും കോളേജിൽ പോവാതെ സിദ്ധു ലീവ് എടുത്തു….
“അല്ല അവളിപ്പോ മിണ്ടിയാലോ ഇല്ലെങ്കിലോ നിനക്കെന്താ…. അല്ലെങ്കിലും കുറച്ചു നാള് കഴിഞ്ഞു നിങ്ങൾ രണ്ടാളും രണ്ടു വഴിക്കവേണ്ടവരല്ലേ…. അല്ലെ…
സിദ്ധു ഒന്നും മിണ്ടിയില്ല….
“എന്താണ് മോനെ സിദ്ധാർഥ് നാരായണൻ… ഒരിളക്കം..?സിംഗിൾ പാസങ്കേ?വിട്ട് ? തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി ?എന്ന് വരെ എത്തിയ….
സിദ്ധു അവനെയൊന്ന് ദേഷ്യത്തിൽ നോക്കി താഴേക്ക് പോയി…
“എത്ര നാള് നീ ഇതിങ്ങനെ ഒളിപ്പ്‌കും…ആ കാന്താരി ഇതെല്ലാം വെളിച്ചത് കൊണ്ട് വരുക തന്നെ ചെയ്യും…ഐ ആം വെയ്റ്റിംഗ്… ഫോർ ദാറ്റ് മൊമെന്റ്…
****************
“സിദ്ധു വേട്ടനെ ഇല്ലാത്തോണ്ട് ഒരു രസമില്ലല്ലേ….ദിയ പറയുന്നത് കേട്ട് ഗായു നന്ദു വിനെ നോക്കി…
ഗ്രൗണ്ടിൽ സീനിയർസ് ഫുട്ബോൾ പ്രാക്ടീസ് നടത്തുന്നത് നോക്കിയിരിക്കുവാണവൾ…
“ഡി.. നീ ഇവള് പറയുന്നത് കേട്ടോ.. ഗായു അവളെ തോണ്ടി…
“ഓ കേട്ടു… അയിന് ഞാനെന്ത് ചെയ്യാനാ…
“നീയെന്തിനാ അതിന് ചൂടാവുന്നെ….
“പിന്നെ ഞാനെന്ത് വേണം ദിയ അത് നമ്മുടെ അധ്യാപകനാണ്…. കൂട്ടുകാരനല്ല…. ഗുരു -ശിഷ്യ ബന്ധമെന്നത് രക്തബന്ധങ്ങളെ പോലെ വിലയുള്ളതാണ്… ഗുരുവിനെ ദൈവത്തിന്റെ സ്ഥാനത് കാണാം…. മാതാവിന്റെയോ പിതാവിന്റെയോ സ്ഥാനം നൽകി ആദരിക്കാം… പക്ഷെ ഒരിക്കലും പ്രണയിതാവിന്റെ സ്ഥാനം നൽകി ആരാധിക്കുന്നതും വര്ണിക്കുന്നതും തെറ്റാണ്….അദ്ദേഹം നിനക്ക് തരുന്ന സ്ഥാനത്തെ മുതലെടുക്കുകയാണ് നീ ചെയ്യുന്നത്..
ദിയ ഗായുവിനെ നോക്കി….
“ഞാനിതൊക്കെ പറയുമ്പോൾ നിനക്കെന്നോട് ദേഷ്യം തോന്നിയേക്കാം പക്ഷെ നീ എന്റെ കൂട്ടുകാരിയാണ്… തെറ്റിലേക്ക് വിരൽ ചൂണ്ടുന്ന നിന്നെ തടയേണ്ട കടമ എനിക്കുണ്ട്… അത് ആരംഭത്തിലെ ആകുമ്പോൾ അത്രെയും നല്ലത്…
ദിയ ഒന്നും മിണ്ടാതെ എഴുനേറ്റു പോയി…
“നീ പറഞ്ഞത് തന്നെയാ ശെരി….ഗായു അവളുടെ തോളിലേക്ക് ചാരിയിരിക്കവേ നന്ദു ദീർഘനിശ്വസിച്ചു
**************
പിറ്റേന്ന് അവധി ദിവസമായതിനാൽ തന്നെ എല്ലാവരും വീട്ടിലുണ്ടായിരുന്നു….
ഇന്നാണ് ജിത്തുവേട്ടന്റെ വീട്ടുകാർ കല്യാണം പറഞ്ഞു ഉറപ്പിക്കാനായി തന്റെ വീട്ടിലെത്തുന്നത്….
ഒരു വലിയ ചടങ്ങായി എല്ലാവരും അതാഘോഷിക്കവേ നന്ദുവിന് സങ്കടം തോന്നി… കുട്ടികാലം മുതൽ ഒരുമിച്ചു ഉണ്ടായിരുന്നവരാണ്…എന്നിട്ടും അവളുടെ ജീവിതത്തിലെ ഇത്രയും നല്ലൊരു ചടങ്ങിൽ തനിക്ക് പങ്കെടുക്കാനായില്ല….
യശോദയെയും നാരായണനെയും തറവാട്ടിലുള്ളവർ ക്ഷണിച്ചെങ്കിലും ഇരുവരും പോയില്ല…
മക്കളില്ലാതെ ഞങ്ങളുമില്ലെന്ന ഉറച്ചു നിലപാടിൽ ആരും ഒന്നും പറയാനുണ്ടായിരുന്നില്ല
തങ്ങളെ ക്ഷണിക്കാത്തതിൽ ജിത്തുവും ശ്രെദ്ധയും ഇരുവീട്ടിലും പ്രശ്നം ഉണ്ടാക്കുമെന്ന് തോന്നിയത് കൊണ്ട് തന്നെ രണ്ടാളും നേരത്തെതന്നെ കല്യാണത്തിന് ഉറപ്പായും വന്നിരിക്കുമെന്ന ഒഴിവ്കഴിവ് പറഞ്ഞൊഴിഞ്ഞു…
“കല്യാണത്തിന് എങ്ങനെ പോകുമെന്ന…
ആട്ടുകട്ടിലിലായി രണ്ട് വശത്തായി താടിക്ക് കയ്യും കൊടുത്തു ഇരിക്കുവാന് രണ്ടാളും
“ആാാ…. നന്ദു കൈ മലർത്തി….എന്നെ ആ ഏരിയയിൽ എങ്ങാനും കണ്ടാൽ തന്നെ ദാസപ്പൻ കല്ലെറിഞ്ഞു ഓടിക്കും… അപ്പഴാ…
“നല്ല തന്ത … സോറി അമ്മായിയപ്പൻ
“പിന്നെ നിങ്ങളുടെ വീട്ടുകാര് ഹരിചന്ദ്ര മഹാരാജാവിന്റെ ശിഷ്യരാണല്ലോ… എന്തോരു സൽസ്വഭാവം, വിനയം, കുലീനത….അതോണ്ടാവും സ്വന്തം കൊച് മോനാണെന്ന് ആലോചിക്കാതെ …ആരോ പറഞ്ഞൊരു ജാതകദോഷത്തിന്റെ പേരിൽ നിങ്ങളെ അറിയുക പോലുമില്ലെന്ന് പറയുന്നത്…. നല്ല ബെസ്റ്റ് ഫാമിലി…
നന്ദു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു…
ശ്രെദ്ധയായിരുന്നു….
“നന്ദു ഡി… ഇവിടെ… വലിയൊരു പ്രശ്നം ഉണ്ടായെടി.. ദാസപ്പൻ അങ്ങോട്ട് വരുവാ നിന്നെ കൂട്ടികൊണ്ട് വരാൻ….
“എന്നെ കൂട്ടികൊണ്ട് പോവണോ എന്തിന്…കാര്യം എന്താ..
സിദ്ധു അവളെ ശ്രെദ്ധിച്ചു
“സിദ്ധു ഏട്ടന്റെ ജാതകം ദോഷമൊന്നും ഇവിടാരോടും ഞാൻ പറഞ്ഞിരുന്നില്ല…. ഇന്ന് ജിത്തു ഏട്ടന്റെ ഒരമ്മായി വല്യമ്മയോട് നിനക്കെന്തൊ പ്രശ്നം ഉള്ളോണ്ടാണ് ജാതകദോഷമുള്ള സിദ്ധു ഏട്ടന് കെട്ടിച്ചു കൊടുത്തതല്ലേ.. നീ അഹങ്കാരിയാണ് എന്നൊക്കെ ഇവിടെ കൊറേ പറഞ്ഞു… വഴക്കായി… അവസാനം അമല വല്യമ്മ അവരുടെ കരണത്തിട്ട് ഒരെണ്ണം കൊടുത്തു… അത് കണ്ടോണ്ടാ ദാസപ്പൻ വന്നേ….ചോദ്യവും പറച്ചിലും ഒടുവിൽ ജിത്തു ഏട്ടന്റെ മുത്തശ്ശി പറഞ്ഞു ആ അമ്മായി പറഞ്ഞത് സത്യമാണെന്നും സിദ്ധു ഏട്ടന്റെ ജാതകത്തിലെ ദോഷത്തെ കുറിച്ചും… ഇപ്പൊ രണ്ട് വീട്ടുകാരും കൂടി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്….
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ മുറ്റത് വന്ന് നിന്ന വണ്ടികളുടെ ശബ്ദം ഞാൻ കേട്ടു…
“നീ വെച്ചോ ഞാൻ വിളിക്കാം….
നോക്കുമ്പോൾ മൂശാട്ട…. അവിടില്ല… താഴേക്ക് പോയിരിക്കണം….
യശോദ വാതില് തുറന്നതും ദാസും സഹോദരങ്ങളും അകത്തേക്ക് ഇരച്ചു കയറി…
പിറകെ നാരായണന്റെ കുടുംബക്കാരും….
ലക്ഷ്മിയുടെ ചുണ്ടിൽ ഒരു ഗൂഢമായ ചിരി നിറഞ്ഞിരുന്നു….
അവർ കവിളിൽ തലോടി… .. അമലയുടെ അഞ്ച് വിരലുകൾ അവിടെ പതിഞ്ഞു കിടന്നിരുന്നു…
“എന്താ നിങ്ങളെല്ലാരും കൂടി ഇവിടെ…. മുറിയില് നിന്നറങ്ങി വന്ന നാരായണന്റെ ചോദ്യം അവരെല്ലാം അവഗണിച്ചു
ദാസ് പാഞ്ഞു വന്ന് സിദ്ധു വിന്റെ കോളറിൽ പിടിച്ചു കൊണ്ടവന്റെ കരണത്തടിക്കാൻ കൈ ഉയർത്തവേ അതിൽ പിടിത്തം വീണിരുന്നു…
അയാൾ നോക്കവേ നന്ദു….
എല്ലാവരും ഒരു നിമിഷം അവളിലേക്ക് മാത്രമായി ശ്രെദ്ധ കേന്ദ്രീകരിച്ചു
അവൾ അയാളുടെ കൈകൾ പിറകിലേക്ക് കുടഞ്ഞെറിഞ്ഞു….
സിദ്ധു അവളെ അമ്പരപ്പോടെ നോക്കി
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു..
നാരായണൻ മുന്നോട്ട് നടക്കവേ ജിത്തു അത് തടഞ്ഞു കണ്ണുകളടച്ചു സമാധാനിപ്പിച്ചു
“നന്ദു നീ മുന്നില് നിന്ന് മാറി വണ്ടിയിൽ ചെന്നിരിക്ക്…
“എന്തിന്… കൂസാതെയുള്ള നന്ദുവിന്റെ ചോദ്യം ദാസിന്റെ ദേഷ്യം കൂട്ടി
“പിന്നെ നീ ഇനിയും ഇവനോടൊപ്പം ജീവിക്കാൻ പോകുവാണോ… ഇ ജാതകദോഷകരനോടൊപ്പം….
“അതെ… അതിനെന്താ…. എന്റെ ഭർത്താവാണിത്….അദ്ദേഹത്തോടൊപ്പമല്ലാതെ ഞാൻ വേറാരൊടൊപ്പമാ താമസിക്കേണ്ടത്…. നിങ്ങളെല്ലാവരും കൂടി തന്നെയല്ലേ എനിക്കിദ്ദേഹത്തെ കണ്ട് പിടിച്ചു തന്നത്…. എന്നിട്ടിപ്പോ ഒരു ദിവസം വന്നിട്ട് ഇതെല്ലാം ഉപേക്ഷിച്ചു വരണമെന്ന് പറഞ്ഞാലെങ്ങനാണ്…
“കാര്യങ്ങളുടെ ഗൗരവം അറിയാതെയാണ് നീ സംസാരിക്കുന്നത്…. നീ ഞാൻ പറയുന്നത് കേൾക്ക്… ചെന്ന് വണ്ടിയിലിരിക്ക്
“അച്ഛൻ പറയുന്നത് മാത്രം അനുസരിക്കാനാണെങ്കിൽ എന്നെ എന്തിനാ സിദ്ധുഏട്ടന് കെട്ടിച്ചു കൊടുത്തത്… ഇപ്പോ എന്നിൽ പൂർണ അവകാശം എന്റെ ഭർത്താവിനാണ്…. അല്ലെങ്കിലും കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ ചൊൽപടിക്കനുസരിച്ചു ജീവിക്കണമെന്നല്ലേ അച്ഛൻ എന്റെ അമ്മയോട് പറഞ്ഞിരുന്നത്…. അതല്ലേ ഭർതൃനിയമം .. പിന്നെങ്ങനെ എന്റെ കാര്യത്തിൽ മാത്രം ഒരു വെത്യാസം.. നിയമം എല്ലാവർക്കും ബാധകമാണ്… അച്ഛൻ മകൾ അങ്ങനെ വ്യത്യാസമില്ല..അത്കൊണ്ട് തന്നെ സിദ്ധുവേട്ടൻ പറയാതെ ഇ നന്ദിനി ഇവിടുന്ന് ഒരടി മുന്നോട്ട് വയ്ക്കില്ല… ഇപ്രാവശ്യം എന്റെ അനുസരണയുടെ കാര്യത്തിൽ അച്ഛനെന്നെ പൂർണമായും വിശ്വസിക്കാം….
നന്ദു ലക്ഷ്മിക്ക് നേരെ തിരിഞ്ഞു
“പിന്നെ എന്റെ ജീവിതത്തിൽ ആവശ്യമില്ലാതെ കൈകടത്താൻ ശ്രെമിച്ചാൽ ആരായാലും ഞാനിനി മറുപടി പറയാൻ പോകുന്നത് കുറ്റിചൂല് കൊണ്ടായിരിക്കും…. പ്രായം ബന്ധം ഇതൊന്നും ഇ കാര്യത്തിൽ എനിക്ക് വിഷയമില്ല…
“കുട്ടിയിത് ആരോടാ സംസാരിക്കുന്നതെന്ന് വല്ല ബോധവുമുണ്ടോ…
മുത്തശ്ശി ശബ്‌ദമുയർത്തി….
” അന്ധവിശ്വാസം കൊണ്ട് സ്വയം കാഴ്ചയെ മറച്ചിരിക്കുന്ന നിങ്ങൾ സ്വന്തം ചോരയെ പോലും തള്ളിപ്പറഞ്ഞു… അത്രെയക്കും വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല….ഇപ്പൊ എന്നോടുള്ള സ്നേഹം പങ്കു വെച്ചപ്പോഴാണോ എന്റമ്മ നിങ്ങളുടെ മകളെ തല്ലിയത്….
“സത്യം പറഞ്ഞതാണോ ഞാൻ ചെയ്തു തെറ്റ്…. ലക്ഷ്മി അവൾക്ക് നേരെ ചീറി
“സത്യവാദികളായ നിങ്ങൾ എങ്കിൽ എന്തു കൊണ്ട് കല്യാണത്തിന് മുന്പേ ഇത് അറിയിച്ചില്ല….
ലക്ഷ്മിക്ക് ഉത്തരം മുട്ടി..
അത്…. പിന്നെ….
അവര് നിന്ന് തപ്പുന്നത് കണ്ട് ജിത്തുവിന് ചിരി വന്നു
അവസരം മുതലെടുത്തു മറ്റുവരുടെ ജീവിതം നശിപ്പിക്കുന്നതല്ല സത്യസന്ധത….നിങ്ങളൊരു നല്ല സ്ത്രീയുമല്ല… ഇനിയെന്തൊക്കെ സംഭവിച്ചാലും നന്ദിനി എന്നും സിദ്ധാർഥിനോടൊപ്പം ഉണ്ടാകും.. ജീവിതാവസാനം വരെ …. ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാക്കി കുളിരു കോരമെന്ന് ഇവിടാരും വിചാരിക്കണ്ട…
തുടരട്ടെ…
ലെങ്ത് കൂട്ടിയിട്ടുണ്ട് കേട്ടോ… ഇനിയും കുറവെന്ന് പറയുന്നവരെയുടെയും ഒരു പാർട്ട് കൂടി ചോദിക്കുന്നവരെയും ഉറുമ്പ് കടിക്കുന്നതായിരിക്കും ?പിന്നെ പെട്ടെന്ന്തീര്ക്കോ എന്ന് ആലോചിക്കുന്നുണ്ടോ ?കൂടി പോയാൽ 5പാർട്ട് അതിൽ കൂടുതൽ നീളില്ല…. (ചിലപ്പോ കുറഞ്ഞാലും )അങ്ങനെ വന്നാൽ നിങ്ങൾക്കെന്നെ കമന്റ് ഇട്ട് ചീത്ത പറയാം പോരെ ?…