നൈർമല്യം ~ ഭാഗം 02 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്ത് പറയണംന്നറിയാതെ നിന്നു.ചെവിയിൽ ചട്ടുകാലീന്നുള്ള വിളി മുഴങ്ങി കൊണ്ടിരുന്നു

മോളെന്താ ഒന്നും പറയാത്തെ

കസേരകൈയിൽ യിൽ വച്ച അച്ഛന്റെ കൈയിൽ തല ചായ്ച്ചിരുന്നു.

വേറെ രണ്ട് മൂന്നു ആലോചന വന്നിര്ന്നു.പക്ഷെ എല്ലാർക്കും കാശ് വേണം.അത് കൊടുക്കുന്നത് കൊണ്ടല്ല കാശ് കണ്ട് വര്ന്ന കൂട്ടർ മോളെ നോക്കുവോന്ന് പേടി.ഇതാവുമ്പോ ആ പേടി വേണ്ടല്ലോ.അർജു ഇവ്ടെത്തെ കുട്ടിയല്ലേ

മ്ം…അച്ഛന്റെ ഇഷ്ടം…..

എന്നെ ഓർത്തുള്ള ആധി മുഴ്വൻ ആ വാക്കില്ണ്ട്.പിന്നെയൊന്നും പറയാൻ തോന്നിയില്ല

ഒന്നു വേഗം നടക്കുവോ…ഇങ്ങനെ ഇടക്ക് ഇടക്ക് തിരിഞ്ഞ് നോക്കാനും കാത്ത് നിക്കാനും എനിക്ക് വയ്യ

പണ്ട് സ്കൂളിൽ പോവുമ്പോ അർജുവേട്ടൻ സ്പീഡിൽ നടക്കും.ഒപ്പമെത്താൻ ഞാൻ പാട്പെടും.വേഗം നടക്കാത്തതിനു വഴക്ക് പറയും.ചട്ട്കാലിന്നു വിളിച്ച് കളിയാക്കും.അതിനു ചിറ്റേടെ കൈയീന്നു വഴക്ക് കിട്ടയപ്പോൾ ആരും കേൾക്കാതെയായി കളിയാക്കൽ.കാൽ വെച്ച് വീഴ്ത്തും എന്നിട്ട് ഞൊണ്ട് കാലിക്ക് നോക്കി നടന്നൂടെന്നു പറഞ്ഞ് ദേഷ്യപെടും.അല്ലേ പുച്ഛച്ചിരി ചിരിച്ച് നടന്നു പോവും.മുടന്തുള്ള കാലിൽ ചവിട്ടി പിടിക്കും.എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അതൊക്കെ ചെയ്യും.ചിറ്റയോടോ അച്ഛനോടോ പറഞ്ഞു കൊടുത്താ അതിനു വേറെ കിട്ടും.എവിടെയെങ്കിലും പോയി വായ് പൊത്തി കരയും.ആരെങ്കിലും കണ്ട് പ്രശ്നായാൽ അർജുവേട്ടന്റെ കൈയിന്നു അതിനു വേറെ കിട്ടും.ഞാൻ പറയാണ്ട് തന്നെ ചെലപ്പോ ചിറ്റ കാണും എന്നെ ഉപദ്രവിക്കുന്നേ.ചിറ്റ വഴക്ക് പറയുവോ തല്ലുവോ ചെയ്ത അന്ന് എന്റെ കാര്യം പോക്കാ.അത് ഇപ്പോ എന്റെ കാര്യത്തിനാവണമെന്നൊന്നു വഴക്ക് കിട്ടിയേ.അതോണ്ട് അർജുവേട്ടൻ ചെയ്ത മിക്ക കുരുത്തകേടിന്റെയും ഉത്തരവാദിത്തം ഞാനേറ്റെടുക്കും.അല്ലേ എന്റെ കാര്യം പോക്കാ.എന്നെ ബാക്കി ആരും അതിന്റെ പേരിൽ വഴക്ക് പറയില്ല അതു കൊണ്ട് ഭാഗ്യം.ചിറ്റേടെ കൈയിന്നു വേണ്ടത് കിട്ടി കഴിഞ്ഞ് എന്നെ ഒരു നോട്ടംണ്ട്.നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീന്നാ അതിന്റെ അർത്ഥം. അർജുവേട്ടൻ നോക്കുമ്പോൾ ഞാൻ തൂണിനു പെറകിലോ മറ്റോ ഒളിക്കും.അച്ഛൻ അർജുവേട്ടനെ വഴക്ക് പറയില്ല.വേണ്ട മോനേന്നേ പറയൂ.

വലുതായപ്പോൾ ഉപദ്രവിക്കൽ നിർത്തി.കാണാത്ത പോലെ പോവും. എന്തെങ്കിലും അങ്ങോട്ട് മിണ്ടാൻ പോയാ മിണ്ടാതെ നോക്കി പേടിപ്പിക്കും.ആ നോട്ടം മതി പിന്നെ ആ പരിസരത്ത് ഞാൻ നിക്കില്ല.അത്ര പേടിയാ.എവിടെയെങ്കിലും അർജുവേട്ടന്റെ നിഴൽ ഉണ്ടെന്നറിഞ്ഞാ മതി പിന്നെ ആകെ ഒരു വിറയലാ.നടക്കുമ്പോ കാലിന്റെ ഏന്തിപ്പ് കൂടും.കാലിടറാൻ തുടങ്ങും.എന്നോടെ ഉള്ളൂ ഈ മൊരടാൻ സ്വഭാവം.അച്ഛന്റെ മുന്നിൽ പൂച്ചകുട്ടിയാ.അച്ഛനൂം വല്യ കാര്യാ.എന്ത് ചെയ്യുമ്പോഴും അർജുവേട്ടനോട് ചോദിച്ചേ ചെയ്യൂ.

അർജുവേട്ടന്റെ അച്ഛന്റെ വീട്ടകാരെയും വല്യ കാര്യാ .ലീവിനു വന്ന ചിറ്റയെ കൂട്ടി അവിടെ പോവും.ചെലപ്പോ രണ്ട് ദിവസം നിക്കും.ചിറ്റയെ നല്ലോണം ദ്രോഹിച്ചിട്ട്ണ്ട് ആ വീട്ട്കാർ.ഭർത്താവ് മരിച്ചപ്പോ ഇങ്ങോട്ട് അച്ഛൻ പോയി കൂട്ടി വന്നു.അക്കാലത്ത് അർജുവേട്ടൻ ആരോടും മിണ്ടില്ല.ചിറ്റയോട് പോലും.കുറച്ച് മാസങ്ങൾ കഴിഞ്ഞ എല്ലാരോടും മിണ്ടിയത്.ഏതെങ്കിലും ഒരു കോണിൽ പോയി ഇരിക്കും.

വിശേഷ ദിവസം എല്ലാർക്കും ഡ്രെസ് എടുക്കും ഏട്ടൻ.എനിക്ക് മാത്രം എട്ക്കില്ല.ചിറ്റേടെ കൈയിൽ പൈസ കൊട്ത്തിട്ട് വേണേൽ പോയി എട്ക്കാൻ പറയ്ന്നു പറയും

അങ്ങനെ പണ്ടു തൊട്ട് എന്നെ എന്തിനെന്നില്ലാതെ വെറുക്കുന്നാളാ അർജുവേട്ടൻ.അർജുവേട്ടൻ ഒരിക്കലും സമ്മതിക്കില്ല. അമ്മയുടെ മുറിയിലേക്ക് പോയി.അവിടെ ഇരിക്കുമ്പോൾ അമ്മ ഉള്ള പോലെ തോന്നും.ആ മുറിയിൽ അമ്മ ഉണ്ടാക്കിയ കൊറേ സാധനങ്ങൾ ഇണ്ട്.അമ്മ പാതിയാക്കി വെച്ച കണ്ണനെ തലോടി ഇരുന്നു.മരിക്കുന്നതിനു ഒരാഴ്ച മുൻപ് ഉണ്ടാക്കാൻ തൊടങ്ങിയതായിരുന്നു.മുഖം മാത്രം പൂർത്തിയായിട്ടുള്ളൂ.പാതിയായ ഈശ്വര രൂപങ്ങൾ വീട്ടിൽ വെക്കരുത്…അത് അശുഭമാന്നു എല്ലാരും പറഞ്ഞു.പക്ഷേ ഇത് കളയാൻ മനസ് വന്നില്ല.അമ്മേടെ ഓർമയ്ക്കായ് സൂക്ഷിച്ചു.എനിക്കും ഇഷ്ടാ ഓരോന്ന് ഇണ്ടാക്കാൻ.

അമ്മാളൂട്ടീ…..

ഞാനിവ്ടെ ഇണ്ട് ചിറ്റേ…

ഇതിന്റെ ഉള്ളിലായിര്ന്നോ.ഞാനിവ്ടെ ഒക്കെ നോക്കി.ഉറങ്ങോന്നും വേണ്ടേ ന്റെ കുട്ടിക്ക്.

മും…

പിന്നെയും കണ്ണന്റെ പാതി രൂപത്തെ തന്നെ നോക്കി ഇരുന്നു

ചിറ്റേ….അർജുവേട്ടൻ സമ്മതിച്ചോ കല്യാണത്തിന്.

ഓ …അതാലോചിച്ചിട്ടാണോആരോടും മിണ്ടാണ്ട് ഇവ്ടെ വന്നിരിക്കണേ

വിഷമത്തോടെ ഉള്ള എന്റെ ചോദ്യം കേട്ട് ചിറ്റ എന്റെ താടിയിൽ പിടിച്ചോണ്ട് ചോദിച്ചു.

ഞാൻ തലകുനിച്ചിരുന്നു.

സമ്മതിക്കാണ്ടിരിക്കുവോ.ചിറ്റേടെ ചുന്ദരികുട്ടിയെ ആർക്കാ ഇഷ്ടാവാണ്ടിരിക്കുവാ

അർജു തന്നെ പറഞ്ഞ മോള് വിശ്വസിക്ക്വോ

ഞാൻ പിന്നെയും മിണ്ടാതിരുന്നപ്പോൾ ചിറ്റ ചോദിച്ചു.

ഇപ്പോ വരാം

അതും പറഞ്ഞ് ചിറ്റ പോയി ചിറ്റേടെ ഫോണെട്ത്ത് വന്നു

ഹലോ…അർജു അമ്മയാ…നീ എന്താ ചെയ്യുന്നേ…ഞാൻ അമ്മാളൂനു ഫോൺ കൊട്ക്കാം.നീ തന്നെ പറയെ കല്യാണത്തിനു സമ്മതാന്നു.

എന്നിട്ട് ചിറ്റ ഫോൺ എന്റെ കൈയിൽ തന്നു.ഫോൺ ചെവിയിൽ വെയ്ക്കുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടാരുന്നു.ഉമനീർ ഇറക്കാൻ പോലും കഷ്ടപ്പെട്ടു.

എനിക്ക് സമ്മതാ

ഹലോന്നു വിറച്ച് കൊണ്ട് പറയുമ്പോഴേക്കും അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു..

തുടരും…