എഴുത്ത് : Darsaraj R Surya
എന്റെ കൂടെ പഠിച്ച നീരജ പതിവില്ലാതെ ഒരു നാൾ എന്നെ ഫോണിൽ വിളിച്ചു…ഗായൂ, സുഖാണോ???
അതേ… എന്ത്പറ്റി പതിവില്ലാതെ ഒരു കാൾ??? കല്യാണം വിളിക്കാൻ ആണോടി??? സാധാരണ പ്ലസ് ടു വിന്റെ പടി ഇറങ്ങി കഴിഞ്ഞാൽ പിന്നെ കല്യാണം വിളിക്കാൻ ആണല്ലോ ചിലരുടെ വരവ്..
യേയി, അത് അല്ലടി… എനിക്ക് ഒരു സംശയം… സംശയം മാത്രം ആണ് കേട്ടോ… തെറ്റിധരിക്കരുത്…..
ഇല്ല… നീ ചോദിക്ക്…. എന്താ കാര്യം?????
ഗായൂ, ഒന്നുകൂടി ഞാൻ പറയുന്നു, സംശയം മാത്രം ആണ് കേട്ടോ…കാര്യത്തിലോട്ട് വരാം…. ഇന്ന് എന്റെ ലവർ എനിക്ക് ഒരു വീഡിയോ ഫോർവേഡ് ചെയിതു തന്നു…വീഡിയോ മീൻസ് കുറച്ച് വൾഗർ ആണ്…I think its a self vedio of someone….പക്ഷെ അതിലെ പെൺകുട്ടിക്ക് നിന്റെ അതേ ചായ… എന്റെ ഡൌട്ട് മാത്രം ആണ് കേട്ടോ….ഫീൽ ആവല്ലേ… എന്തെങ്കിലും ആർക്കെങ്കിലും അയച്ചോ നീ????
നമ്മൾ ഇപ്പോൾ കണ്ടിട്ട് ഏകദേശം 3 വർഷത്തോളം ആകുന്നു… നമ്പർ കയ്യിൽ ഉണ്ടെങ്കിലും ഓണത്തിനോ ന്യൂ ഇയറിനോ മെസ്സേജ് ഇടുന്നതല്ലാതെ വേറെ യാതൊരു കോണ്ടാക്റ്റും ഇല്ല.. നിനക്ക് തന്നെ അത് അറിയാലോ…പക്ഷെ നിന്റെ ഇടത്തെ കഴുത്തിലുള്ള മറുക് ഇപ്പോഴും എനിക്ക് ഓർമ്മ ഉണ്ട്…ആ വീഡിയോയിൽ അത് കൂടി കണ്ടപ്പോൾ എന്തോ എനിക്ക് നിന്നെ വിളിക്കാൻ തോന്നി……അത് നീ അവരുതേ എന്ന് ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു…. എന്തെന്നാൽ ലവർ പറഞ്ഞത് അനുസരിച്ചു ആ വീഡിയോ വാട്സാപ്പിൽ മുഴുവനും ഫോർവേഡ് ആയി കൊണ്ടിരിക്കുക ആണ്….നമ്മൾ രണ്ടാളും യൂത്ത്ഫെസ്റ്റിവലിന് എടുത്ത സെൽഫി ഞാൻ Fb യിൽ ഇട്ടിട്ടുണ്ട്. അത് കണ്ടപ്പോഴാ എടി ഇത് നിന്റെ കൂട്ടുകാരി ആണോ എന്ന് ചോദിച്ചു കൊണ്ട് ലവർ എനിക്ക് അത് അയച്ചത്….നീ അല്ലല്ലോ അല്ലേ?? പൊന്നുമോളെ ആണെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. ഊഹിക്കാലോ ഭാവി……
ഒരു നിമിഷം ഞാൻ സ്തബ്ധ ആയി പോയി…എന്നാലും വിക്കി വിക്കി വിയർത്തു കൊണ്ട് ഞാൻ പറഞ്ഞു, യേയി ഞാൻ ഒന്നും അല്ല… sure…. നീ അത് ഒന്ന് എനിക്ക് അയച്ചു താ.. നോക്കട്ടെ എന്റെ അപരയെ…..
ഞാൻ അയക്കാം….പിന്നാലെ കുശലമൊക്കെ പറഞ്ഞ് അവൾ കാൾ വെച്ചു….
നീരജ കാൾ കട്ട് ചെയിത ഉടൻ ഞാൻ നെറ്റ് ഓൺ ആക്കി… അവളുടെ മെസ്സേജ് വന്നു… ഞാൻ ആവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ആ വീഡിയോ ഓപ്പൺ ആക്കി……….
ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അങ്ങേയറ്റം “വിശ്വസിച്ഛ്” ഞാൻ നിമലിനു അയച്ച എന്റെ അർദ്ധനഗ്ന വീഡിയോ…….
ഈശ്വരാ, എന്ന് തലയിൽ കൈ വെച്ച് തല തല്ലി കരയാൻ അല്ലാതെ ഒന്നിനും എനിക്ക് ആയില്ല………അന്നേരം ഞാൻ അനുഭവിച്ച മാനസികാവസ്ഥ എനിക്ക് എഴുതി അറിയിക്കാൻ ആവില്ല…. വെറും സെക്കന്റുകൾ കൊണ്ട് തോന്നിച്ച വല്യ പിഴവ്……………
ഇനി എന്ത് എന്നത് ഉത്തരം ഇല്ലാത്ത ചോദ്യം പോലെ എന്നിൽ അവശേഷിച്ചു….എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി… ഈശ്വര ഞാൻ ഇനി എങ്ങനെ ആളുകളെ ഫെയിസ് ചെയ്യും…. എന്റെ അമ്മ ഇത് അറിഞ്ഞാൽ…. നേരം വെളുക്കുമ്പോഴേക്കും ഇത് കൂടുതൽ പേരിൽ എത്തും.. ഉറപ്പാണ്…….
ഞാൻ ആദ്യം മുറിയിൽ കയറി ഞരമ്പ് മുറിക്കാൻ തുനിഞ്ഞു…പക്ഷെ അതിനു മുമ്പ് എനിക്ക് അവനെ കാണണം…. ഞാൻ നിമലിനെ വിളിച്ചു…..
പട്ടി, നായടമോനെ നീ എന്നെ ചതിച്ചല്ലേ??? ജീവിതത്തിൽ ഒരു ചീത്ത പോലും വിളിക്കാത്ത എന്റെ വായിൽ നിന്നും അത് എങ്ങനെ വന്നു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ…നിമൽ എന്ന വഞ്ചകൻ…. പക്ഷെ അത് നിമലിന്റെ വിജയം അല്ല, എന്നെ പോലെ കാമുകന്മാരെ വിശ്വസിച്ച് സെക്സ് ഫോട്ടോയും വീഡിയോയും അയക്കുന്ന പൊട്ടി പെൺകുട്ടിമാരുടെ പരാജയം ആണ്….
യേയി, ഞാൻ ആർക്കും അയച്ചിട്ടില്ല, അത് വേറെ ആരെങ്കിലും ആയിരിക്കും എന്നൊക്കെ പറഞ്ഞ് അവൻ തടി തപ്പി……. എന്റെ മനസ്സിൽ അവനെ കൊല്ലാനുള്ള ദേഷ്യം അണപൊട്ടി….അത്രയേറെ അവൻ നിർബന്ധിച്ചപ്പോൾ വെറും പാവം ആയിരുന്ന ആയ ഞാൻ വീണ് പോയി….എങ്ങനെ ആ വീഡിയോ കൂടുതൽ പേരിൽ എത്താതെ നോക്കാമെന്നു ചിന്തിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല…….എല്ലാം കൈ വിട്ടു പോയിരുന്നു അപ്പോഴേക്കും……..
അപ്പോഴാണ് എന്റെ ഫോണിലേക്ക് നീലിമ വിളിക്കുന്നത്… ഞാൻ ഉറപ്പിച്ചു…വീഡിയോ അവൾ കണ്ടു… കാരണം ഞങ്ങൾ കൂട്ടുകാരികൾക്കിടയിൽ അവളുടെ വട്ട പേര് തന്നെ നീല നീലിമ എന്നാണ്….
എന്നാൽ അവിടെയാണ് എന്റെ ജീവിതം മാറി മറിഞ്ഞ നിമിഷം…
അവൾ വിളിച്ച ഉടൻ ചോദിച്ചത്, ഡി നമ്മുടെ നീരജയും ഒരുത്തനും തമ്മിലുള്ള ബെഡ് റൂം വീഡിയോ കണ്ടോ നീ?? ഏതോ ഫ്ലാറ്റ് ആണ്.. അവന്റെ സൗണ്ട് മാത്രമേ ഉള്ളൂ..അവൾ ആണെങ്കിൽ അവൻ പറയുന്നത് അനുസരിച് ഓരോന്ന് ഊരി അവനു കാണിച്ച് കൊടുക്കുന്നു…മന്ദബുദ്ധി പോയതോ പോയി, ആ പൊട്ടൻ വീഡിയോ എടുക്കുക ആണെന്ന് അവൾക്ക് ഊഹിച്ചൂടെ… കഷ്ടം… നീ കണ്ടു നോക്കിയാണ്…എനിക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ല.. എല്ലാവരെയും വിളിക്കട്ടെ…..
ഡി വെക്കല്ലേ, ഹലോ നീലു….
അപ്പോഴേക്കും അവൾ ഫോൺ വെച്ച്…
പക്ഷെ മേൽ പറഞ്ഞ വീഡിയോ അപ്പോഴേക്കും ഫോണിൽ അവൾ അയച്ചു തന്നു
Yes, its Neeraja…. അയ്യേ ഇവൾ… ഒരു നിമിഷം ഞാൻ എന്നെ പതിവൃത ആക്കി…പക്ഷെ കൂടെ ഉള്ളത്…….
“യേയി, അത് കൂടി അഴിക്ക്”………
Yes, ഈ സൗണ്ട്………… yes its നിമൽ…..
ഈശ്വരാ……………. (എത്രയോ തവണ അവന്റെ വായിൽ നിന്നും ഈ അഴിക്ക് ഡയലോഗ് ഞാൻ കേട്ടിരിക്കുന്നു, അവന്റെ ഒരു ഹലോ പോലും എനിക്ക് ഏത് ആൾകൂട്ടത്തിൽ നിന്നും തിരിച്ചറിയാൻ കഴിയും )
ഞാൻ നീരജയെ വിളിച്ചു കാര്യം പറഞ്ഞു …അവൾ പൊട്ടി കരയാൻ തുടങ്ങി…നമ്മൾ രണ്ടു പേരുടെയും ജീവിതം ഇല്ലാതാക്കിയ ആ ചെറ്റക്ക് പണി കൊടുക്കണ്ടേടി??
നീരജ ഒന്നും പറയാതെ കാൾ കട്ട് ചെയിതു…..
പിറ്റേ ദിവസം ആയപ്പോഴേക്കും എനിക്കും അവൾക്കും ഫോൺ കോളുകളുടെ നിലക്കാത്ത ശബ്ദം……
അധികം വൈകാതെ വീട്ടിൽ കാര്യം അറിഞ്ഞു……..
പക്ഷെ അവനോടു പകരം വീട്ടാനോ തുടർന്ന് ജീവിക്കാനോ നീരജ ഒരുക്കമല്ലായിരുന്നു…പിറ്റേ ദിവസം ഉച്ചയോടു അടുത്ത് അവൾ ജീവിതം അവസാനിപ്പിച്ചു…..നീരജ അത് ചെയ്യും എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു…കാരണം എന്നെ അവൾ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞ ഒരു വാചകം ഉണ്ട്, ഈ ഒരു അവസ്ഥ ഒക്കെ വന്നാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല മോളെ … അതേ, നീരജ ഈ ഒരു സിറ്റുവേഷൻ നേരിടുന്ന പെൺകുട്ടിയുടെ ആദ്യ പ്രതിനിധി തന്നെ ആണ്… കൂടെ ഉള്ളവനെ വിശ്വസിച്ചു നഗ്ന വീഡിയോ അയക്കുകയും കിടപ്പറ പങ്കിടുകയും ചെയ്യുന്ന ഏതൊരു പെൺകുട്ടിയുടെയും അന്ത്യം ഇത് തന്നെ ആയിരിക്കും… പക്ഷെ ഞാൻ നിമലിനെ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല…
നീരജയുടെ മരണകാരണം പതിയെ ഏവർക്കും മനസ്സിലായി….പക്ഷെ ഞാൻ മരിക്കാൻ തയ്യാർ അല്ലായിരുന്നു….നാട്ടുകാർ പോലും ചുറ്റും ചേർന്ന് പരിഹാസവും റേറ്റ് ചോദിപ്പും തുടങ്ങി…കൃത്യം രണ്ട് ദിവസത്തിന് ശേഷം ഞാൻ നിമലിനെ കാണാൻ അവന്റെ ഫ്ലാറ്റിൽ പോയി… നീരജയുടെ കാര്യം ഞാൻ നിമലുമായി സംസാരിച്ചിട്ടില്ല…..പുറമെ പാവമായും ഉള്ളിൽ പകയോടും കൂടി അവന്റെ മുന്നിൽ ഞാൻ അഭിനയിച്ചു……. അവന്റെ കാലുപിടിച് പറഞ്ഞ്, ഇനി എന്നെ ആരും സ്വീകരിക്കില്ല… നീ എന്നെ വിവാഹം ചെയിതെ പറ്റൂ…നിമൽ ഏറെ കൂൾ ആയി പറഞ്ഞ്, ഓക്കേ ഒക്കെ ഗായൂ,, ഡാ വീഡിയോ അറിയാണ്ട് ഫോർവേഡ് ആയിപോയതാണ്.. ഡിലീറ്റ് ആക്കാൻ ഉള്ള സമയവും കഴിഞ്ഞു പോയിരുന്നു….നീ ഇവിടിരിക്ക് ഞാൻ കുളിച്ചിട്ട് വരാം.. നിന്നെ ഞാൻ കൈ വിടില്ല…….ഉച്ചത്തിൽ ഹോം തീയേറ്ററിൽ സോങ് ഇട്ടിട്ട് അവൻ ബാത്റൂമിലോട്ട് പോയി……
നിമൽ കുളിക്കാൻ കയറിയ സമയം നോക്കി ഞാൻ അവന്റെ മെസ്സേജുകൾ നോക്കി..ഭാഗ്യത്തിന് സ്ക്രീൻ, ലോക്ക് ആയില്ലായിരുന്നു…ഞാൻ ചാറ്റുകൾ ഓരോന്നായി അരിച്ചു പെറുക്കാൻ തുടങ്ങി…
ഞെട്ടിക്കുന്ന ഒരു മെസ്സേജ് എന്റെ കണ്ണിൽ പെട്ടു… ഏതാണ്ട് 3 മാസം മുമ്പ് ഉള്ള ഒരു ചാറ്റ്…ഫെയിസ് ബുക്കിൽ ഞാനും നീരജയും ഒരുമിച്ച് നിൽക്കുന്ന അതേ സെൽഫി നിമൽ ഒരുത്തനു അയച്ചിട്ട് ഇട്ട വോയിസ് മെസ്സേജ്….
അളിയാ ക്രിസ്റ്റി, രണ്ട് പുതിയ ചരക്കുകൾ വന്നു വീണിട്ടുണ്ട്…FB യിൽ കണ്ടതാണ്…..ദിവസങ്ങൾക്കുള്ളിൽ ഈ രണ്ടവൾമാരുടെയും കൂടെ ഞാൻ കിടന്നില്ലെങ്കിൽ നീ എന്റെ പേര് മാറ്റി ഇട്ടോ….
നിമലിന്റെ വാക്കുകൾ ശരി വെക്കും വിധം എന്റേയും നീരജയുടെയും വീഡിയോസ് വെറും ആഴ്ചകൾക്കു ശേഷം ആ നമ്പറിലേക്ക് അവൻ അയച്ചു….അവിടെ നിന്നും ഞങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി…….. അവൻ ഡിലീറ്റ് ചെയിതു എന്ന് ഞാൻ വിശ്വസിച്ച നൂറു കണക്കിന് എന്റെ സ്വകാര്യ ഫോട്ടോകൾ അവന്റെ ഗാലറിയിൽ ഞാൻ കണ്ടു…ചതിക്കപ്പെടുക ആയിരുന്നു ഈ കാലമത്രയും ഞാൻ……….. ഞാൻ എന്ന വാക്കിനേക്കാൾ ഒരു കൂട്ടം പെൺകുട്ടികൾ എന്ന് പറയുന്നതാകും ശരി….അത്രക്ക് ഫോട്ടോകൾ ആ ഫോണിൽ ഞാൻ കണ്ടു……
നിമൽ ഇട്ട അവസാന മെസ്സേജ് ഞാൻ സ്ക്രോൾ ചെയിതു വായിച്ചു… അളിയാ അതിൽ ഞാൻ ഏറെ ആഗ്രഹിച്ച ഗായൂ ഇന്ന് ഇങ്ങോട്ട് വരുന്നുണ്ട്, അതും ഏകദേശം 1000 കിലോമീറ്ററുകൾ താണ്ടി….. വീഡിയോ രാത്രി ഇടാം…..വീഡിയോ ഇട്ടാലെ നീ ഒക്കെ വിശ്വാസിക്കോളു…… എറ്റവും ഒടുവിൽ ആയി ദേവകി എന്നൊരു ഹൗസ് വൈഫിന്റെ ഫോട്ടോ കൂടി അയച്ചേക്കുന്നു…. ഇവളെ ഒരിക്കൽ കിട്ടിയതാ അളിയാ, പക്ഷെ വീഡിയോ ക്ലാരിറ്റി ഇല്ലായിരുന്നു….ഇന്ന് വെകുന്നേരം എന്റെ ദേവു ഒന്നുടെ ഇവിടെ വരും, അതിനു മുമ്പ് ഗായത്രിയെ പറഞ്ഞ് വിടണം പരിപാടി കഴിഞ്ഞ്…..ശേഷം ഭാഗം ഓൺലൈനിൽ…….Cheers
പല്ല് കടിച്ചു പിടിച്ചോണ്ട് ബാഗിൽ വെച്ചിരുന്ന കത്തി എടുത്ത് ഒന്നുകൂടി ഞാൻ മിനുസപ്പെടുത്തി…. അര മണിക്കൂർ കഴിഞ്ഞിട്ടും നിമൽ കുളി കഴിഞ്ഞ് ഇറങ്ങിയില്ല… പെട്ടെന്നാണ് ഉച്ചത്തിൽ ഉള്ള പാട്ടിനിടയിൽ ഒരു ശബ്ദം ഞാൻ കേൾക്കുന്നത്… ഓടി ചെന്നു ബാത്റൂമിൽ തട്ടിയ ഞാൻ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നിമലിനെ ആണ്…. സഹതാപം തെല്ലും തോന്നിയില്ല പക്ഷെ നന്നായി പേടിച്ചു…. തൊട്ടു മുമ്പിൽ കൂടി മുടിയും പിരുത്തിട്ട് ഒരു സ്ത്രീ, ഭ്രാന്തിയെ പോലെ ചോരയിൽ കുളിച്ച മുഖവുമായി എന്റെ മുന്നിൽ കൂടി നടന്ന് നീങ്ങി……..
എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ….. സത്യത്തിൽ അവനെ കൊല്ലാൻ തക്ക ധൈര്യം എന്നിൽ ഉണ്ടായിരുന്നോ എന്ന് എനിക്ക് തന്നെ തോന്നിപോയി…..
പക്ഷെ ആ സ്ത്രീ????? ആരാണവൾ??? ദേവിക??? അതേ നിമൽ ചാറ്റിൽ പറഞ്ഞ അതേ ലേഡി………
ഈ കൊലപാതകം എന്റെ തലയിൽ ആകുമോ എന്ന് പേടിച് വിറച്ചു കൊണ്ട് ഞാൻ ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഓടി…….. പക്ഷെ പിറ്റേ ദിവസത്തെ വാർത്തയിൽ ഞാൻ കണ്ടത് സ്വയം സ്റ്റേഷനിൽ ഹാജർ ആയ ദേവകി എന്ന സ്ത്രീയെ ആണ്……..
ഏകദേശം 4 വർഷങ്ങൾക്കിപ്പുറം….
ഇന്ന് ഞാൻ ഒരു ഭാര്യ ആണ്, അമ്മ ആണ് …. എന്റെ ജീവിതത്തിൽ നടന്നത് എല്ലാം അറിയുന്ന എന്റെ ഒരു കൂട്ടുകാരൻ എനിക്ക് ജീവിതം തന്നു… തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അദ്ദേഹത്തിനോട് എനിക്ക് ഉണ്ട്……
വീഡിയോയുടെ പാർശ്വഫലങ്ങൾ ഏതാണ്ട് വർഷങ്ങളോളം എന്നെ വേട്ടയാടി…ഇപ്പോഴും ആ പേരിൽ അവഹേളിക്കുന്ന കുടുംബാംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ അതിശയോക്തി അല്ല…. നിമലിന്റെ മരണം നേരിൽ കണ്ട ഞാൻ ഏതാണ്ട് 2 വർഷം ഡിപ്രെഷന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു…….
ഇന്നും നീരജ എനിക്ക് നോവുന്ന ഓർമ്മ ആണ്…. അവളെ പോലൊരു സാധാരണ പെൺകുട്ടിക്ക് ആ സിറ്റുവേഷൻ അങ്ങനെ മാത്രമേ ഹാൻഡിൽ ചെയ്യാൻ പറ്റുക ഉള്ളൂ….അത്തരം സിറ്റുവേഷൻ ഉണ്ടാക്കാതിരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി……. ദേവകി എന്ന സ്ത്രീ ഇന്ന് എവിടെ ആണെന്ന് എനിക്ക് അറിയില്ല…..അറിയാൻ ഞാൻ ആഗ്രഹിക്കുന്നു…. ദേവകിയെ തേടാൻ എന്നോടൊപ്പം നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു…. അടുത്ത തവണ എങ്കിലും കാമുകന്മാർക്ക് വേണ്ടി തുണി അഴിക്കുമ്പോൾ ഞങ്ങളുടെ ഈ കഥ നിങ്ങൾ ഓരോരുത്തരും ഓർക്കണം…… ദൈവാനുഗ്രഹത്താൽ എന്നെ മനസ്സിലാക്കാൻ പറ്റിയ ഒരാൾ എന്റെ ജീവിതത്തിലോട്ട് വന്നു… എല്ലാവർക്കും ഈ കൂട്ട് കിട്ടണമെന്നില്ല…….
ഇനി ഒരു നീരജ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
സ്വന്തം ഗായത്രി രഘുറാം