എന്റേതായിരുനെങ്കിൽ – എഴുത്ത്: AASHI
“അമ്മു…നിനക്കിപ്പോ എന്താ ഫീൽ ചെയ്യുന്നേ….?”
നെറ്റിയിലേക്ക് വന്നു കിടന്ന മുടിയിഴകളെ പിന്നിലേക്ക് മാറ്റി കൊണ്ട് അക്ഷര അവളോടായി ചോദിച്ചു….കടൽ കാറ്റ് പിന്നെയും മുടിയിഴകളെ മുന്നോട്ട് കൊണ്ട് വന്നുകൊണ്ടിരുന്നു….
“എന്ത് തോന്നാൻ… ഇത്രേം കാലം സിംഗിൾ പൊണെന്നു പറഞ്ഞു അവനെയും മനസ്സിലിട്ട് നടന്നത് വെറുതെയായി….”
കൈലാഷ് കടലിലേക്ക് കണ്ണും നട്ടിരിക്കുന്ന അവളെ നോക്കി പറഞ്ഞു…അമ്മു മുഖം തിരിച്ചവനെ നോക്കി….ആ കണ്ണുകൾ നിറഞ്ഞിരുന്നു….അവന് വല്ലായ്മ തോന്നി….
അവളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല….കണ്ട നാൾ മുതൽ മനസ്സിൽ കയറി കൂടിയൊരു ഇഷ്ട്ടമുണ്ട്….പെണ്ണോ…അവള് നമുക്കിടയിൽ വേണ്ടെന്നു വെച്ച് നടന്ന അവന്റെ മനസ്സിൽ വലിയൊരു കോളിളക്കം തന്നെയാണവൾ സൃഷ്ട്ടിച്ചത്…ആദ്യം ആശങ്കയായിരുന്നു….അതറിയുമ്പോൾ അവളെങ്ങനെ പ്രതികരിക്കുമെന്ന്…
എന്നാൽ കൂടുതൽ അടുത്തറിയവേ മനസിലായി ആ ഹൃദയവും മനസും അവളൊരാൾക്ക് കൊടുത്തു കഴിഞ്ഞു…അതോടൊപ്പം ഇത്ര നാളും കൂടെ ചിരിച്ചു കളിച്ചു നടന്നവൾക് മറുവശം പരാജയപെട്ടൊരു പ്രണയകഥ കൂടി ഉണ്ടായിരുന്നു….എല്ലാം പ്രണയം കഥകളിലെയും പോലെ അവരുടെ പ്രണയത്തിലെയും വില്ലൻ വീട്ടുകാര് തന്നെയായിരുന്നു…
പത്താം ക്ലാസ്സിൽ തുടങ്ങിയ പ്രണയം പ്ലസ് ടു ലൈഫ് ഇൽ വീട്ടുകാര് പൊളിച്ചു കയ്യിൽ കൊടുത്തു…താമസവും പഠിപ്പും നേരെ അവളുടെ വല്യമ്മയുടെ വീട്ടിലേക്ക്… അതായത് ഏകദേശം ഒരു 30km. അകലെയുള്ള സ്ഥലത്തേക്ക് മാറ്റി…അങ്ങനെ ഞങ്ങൾ ഒരേ നാട്ടുകാരായി..
എങ്കിലും കോളേജിൽ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്…ഒരേ ക്ലാസ്സ്…ഇപ്പൊ എംബിഎ സെക്കന്റ് ഇയർ സ്റ്റുഡന്റസ്…എനിക്ക് അവളോടുള്ള പരിചയം ഡിഗ്രിയോട് കൂടി പ്രണയം എന്ന പിജി യിലേക്ക് അപ്പോഴേക്കും മാറി മറിഞ്ഞിരുന്നു….
ഇ കഴിഞ്ഞ വർഷങ്ങളിൽ ഒന്നും അവളെ വീട്ടിലേക്ക് കൊണ്ട് പോവാൻ വീട്ടുകാർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവനുമായി അവൾക്കു യാതൊരു കണക്ഷൻഉം ഉണ്ടായിരുന്നില്ല….അതിനിടയിലാണ് അവളുടെ ചേട്ടന്റെ കല്യാണം…അങ്ങനൊരവസത്തിൽ അവൾക്കു നാട്ടിലേക്ക് വരേണ്ടി വന്നു…കൂടെ ഞാനും അവളുടെയും എന്റെയും ബെസ്റ്റി ആയ അക്ഷരയും കൂടെ കൂടി…
എനിക്ക് അവളോടുള്ള ഇഷ്ടം അറിയാവുന്ന രണ്ട് പേരിൽ ഒരാളാണ് അക്ഷര എന്ന അച്ചു…കുരുപ്പ് അതിന്റെ പേരിൽ എന്നെ നല്ലോണം ഉറ്റുന്നുമുണ്ട്…പിന്നെ ഉള്ളത് എന്റെ ബെസ്റ്റ് ബഡി അജുവിനാണ്…ആളൊരു കാട്ടുകോഴി ആണെങ്കിലും കുരുട്ട് ബുദ്ധിക്ക് അവനെ കഴിഞ്ഞേ ഉള്ളു ആരും…അങ്ങനെ അവളുടെ ചേട്ടന്റെ കല്യാണത്തിന് ഒരാഴ്ച അവധിയെടുത്തു കോളേജിൽ നിന്ന് മുങ്ങി ഞങ്ങൾ അവളുടെ നാട് കാണാനിറങ്ങി…
അവളുടെ പ്രധാന ഉദ്ദേശം അവനെ കണ്ടുപിടിക്കൽ ആയിരുന്നു….അവനോട് ഒന്ന് സംസാരിക്കാൻ….ഇപ്പോഴും മനസ്സിനുള്ളിലെ പ്രണയം തുറന്നു പറയാൻ…കൂടെ കൂടാൻ….അങ്ങനെയങ്ങനെ…
ഞങ്ങൾ 2 പേരുടെയും ഉദ്ദേശം…അവൾ അവനെ കണ്ടു പിടിക്കാതിരിക്കാൻ ഉള്ള വഴികൾ ആലോചിക്കുകയായിരുന്നു….കൂടെ ഫോൺ വഴി അജുവിന്റെ നേതൃത്വവും ഉണ്ടായിരുന്നു…
എങ്കിലും അവസാനം അവൾ അവനെ കണ്ടു പിടിച്ചു…കടലമ്മയുടെ തീരത്ത് വെച്ച് സത്യത്തിൽ അവനെ നേരിട്ട് കണ്ടപ്പോൾ…അവൾ അവനെ കണ്ടത് എന്തുകൊണ്ടും നന്നായി എന്ന് എനിക്ക് തോന്നി…
കാര്യങ്ങളുടെ കിടപ്പ് ഞങ്ങൾ ഉദ്ദേശിച്ചത് പോലെ അല്ലായിരുന്നു. അവളെ അവൻ ഒരു തേപ്പുകാരിയായി മറ്റുള്ളവർക്ക് മുന്നിൽ മുദ്രകുത്തി കഴിഞ്ഞിരുന്നു….മാത്രവുമല്ല നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി അവൻ അടുപ്പത്തിലാണ്…അവൻ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിൽ പലരും അവളെ നോക്കി കളിയാക്കി ചിരിക്കുന്നത് ഞാൻ മനസ്സിലാക്കി…
അവനോട് സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ നീണ്ടു നിന്നത് അവന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്ന ആ പെൺകുട്ടിയുടെ മുഖത്തേക്ക് ആയിരുന്നു…അവനെ സംബന്ധിച്ചിടത്തോളം എന്റെ അമ്മു പാസ്ററ് മാത്രമാണ്…
പുഞ്ചിരിയോടെ അവന്റെ മുന്നിൽനിന്ന് വിടവാങ്ങുമ്പോൾ…അവളുടെ ഹൃദയത്തിൽ ഉണ്ടായ വേദന എത്രത്തോളം ആണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…കാരണം കണ്ണുകൾ ഒരിക്കലും കള്ളം പറയില്ലല്ലോ…കഴിഞ്ഞ എട്ടു വർഷത്തോളമായി മനസ്സിൽ ഇട്ടു നടക്കുന്ന അവനെ ഒരു നിമിഷം കൊണ്ട് മറക്കുവാൻ അവർക്ക് സാധിക്കില്ല എന്ന് എനിക്കറിയാം…എങ്കിലും ആഗ്രഹിച്ചു പോവുകയാണ് അവൾ എന്റെത് ആയിരുന്നെങ്കിൽ…
നമുക്ക് ചിലരോടുള്ള പ്രണയം അങ്ങനെയാണ് മനസ്സിൽ സൂക്ഷിക്കുവാനേ സാധിക്കുകയുള്ളൂ അതൊരിക്കലും പ്രകടമാക്കാനുള്ള സ്വന്തമാക്കുവാനോ കഴിയില്ല…?
ആദ്യമായിട്ട് എഴുതിയതാണ്….തെറ്റുകളും കുറവുകളും ഉണ്ടാവുമെന്നറിയാം…സോറി…