അവിഹിതം ~ എഴുത്ത്: ചിലങ്ക ചിലങ്ക
ഒരു ഷോർട്ട് ഫിലിം കണ്ടു ഇഷ്ടം ആയി, എന്റേതായ ചില മാറ്റങ്ങൾ വരുത്തി. കാണാത്തവർക്കായി…..
“ചേച്ചി ചേട്ടൻ എന്തിയെ…?”
ഗൈറ്റിനു പുറത്തു നിന്നും മുകളിലൂടെ മുറ്റം അടിച്ചു വാരുന്ന രശ്മിയെ നോക്കി അടുത്ത വീട്ടിലെ ഉണ്ണി ചോദിച്ചു.
“ഗ്യാസ് കഴിഞ്ഞു, അവരെ വിളിച്ചു ചോദിച്ചപ്പോൾ വരാൻ താമസം എടുക്കും എന്ന് പറഞ്ഞു. ചേട്ടൻ അത് കൊണ്ട് വരാൻ പോയിരിക്കുകയാണ്. അല്ല നിനക്ക് എന്തിനാ ചേട്ടനെ….?”
“ഹാവൂ അങ്ങേരു ഇല്ലേ….”
“എന്താടാ കാര്യം…?”
“അത് പിന്നെ ചേച്ചി….” എന്നും പറഞ്ഞു അവൻ ഗേറ്റ് തുറന്നു ഉള്ളിലേക്ക് കേറി. “ചേച്ചിക്ക് ഇപ്പോൾ എത്ര വയസ് ഉണ്ട്…?”
“നിനക്ക് എന്തിനാ ഇപ്പോൾ എന്റെ വയസു…”
“പറ ചേച്ചി…”
“ആ ഒരു പത്തു മുപ്പത്തിഎട്ട് കാണും…”
“ഏയ്യ് അത് ചുമ്മാ മുപ്പത്തിഎട്ട് ഒന്നും ഇല്ല, ഒരു ഇരുപതു അതിൽ കൂടുതൽ കാണില്ല…”
വയസു കുറച്ചു പറഞ്ഞാൽ വീഴാത്ത പെണ്ണ് ഉണ്ടോ…? വീണു രശ്മി തലയും കുത്തി വീണു….ഒന്നൂടെ അടുത്തേക്ക് നിന്ന് ഉണ്ണി…
“അടുത്തേക്ക് വന്നപ്പോൾ ഇരുപതിലും കുറവ് ആണ്. ചേട്ടൻ കാണുന്നതിന് മുന്നേ ഞാൻ ചേച്ചിയെ കണ്ടിരുന്നു എങ്കിൽ ഞാൻ ആർക്കും വിട്ടു കൊടുക്കില്ലായിരുന്നു ചേച്ചിയെ…”
“ഒന്ന് പോ..ചെക്കാ…ഈ ചെക്കന്റെ ഒരു കാര്യം”
“എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാൻ ഉണ്ട് നമുക്കു റൂമിലേക്ക് പോയാലോ….?”
ഒരു കള്ള ചിരിയും ചിരിച്ചു കുണുങ്ങി പോവുന്ന രശ്മിക്ക് പിന്നാലെ കുറെ ലഡു പൊട്ടിച്ചു ഉണ്ണിയും പോയി. റൂമിൽ കയറി ഉണ്ണി രശ്മിയും ആയി ബെഡിൽ ഇരുന്നു.
“ചേച്ചിക്ക് അറിയോ ചേട്ടൻ ചേച്ചിയെ കല്യാണം കഴിച്ചു കൊണ്ട് വന്ന അന്ന് ചേച്ചി കേറി കൂടിയതാ ദാ ഇവിടെ….” ഷർട്ട് ഊരി തന്റെ വിരിഞ്ഞ നെഞ്ചിൽ രശ്മിയുടെ കൈ വെച്ചു ഉണ്ണി പറഞ്ഞു. “അവിടെ മിടിക്കുന്നത് ചേച്ചിയുടെ പേര് പറഞ്ഞു ആണ് കേൾക്കുന്നുണ്ടോ….”
“ആട…കേൾക്കുന്നുണ്ട്, കേൾക്കുന്നുണ്ട്…ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം….നീ ഇവിടെ ഇരി ആരാ എന്നു പോയി നോക്കട്ടെ….”
“ഛെ….ഒന്ന് നേരായി വരുവായിരുന്നു. നാശം പിടിക്കാൻ ആര് ആണാവോ….”
“”””ടാ “”””
എന്നും പറഞ്ഞു രശ്മി ഓടി പിടിച്ചു വരുന്നു. “ആരാ ചേച്ചി വന്നേ….?”
“നിന്റെ അച്ഛൻ…”
“ദേ ചേച്ചി അച്ഛനെ വിളിച്ചാൽ ഉണ്ടല്ലോ….”
“ഡാ പൊട്ടാ നിന്റെ സ്വന്തം അച്ഛൻ തന്നെ ആടാ…”
“ദൈവേ അങ്ങേര് ഇതു എന്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നെ. എങ്ങനെ ഇപ്പോൾ പുറത്ത് പോവും….”
“നീ തത്കാലം ഈ കട്ടിലിന്റെ അടിയിലേക്ക് കേറിക്കോ അച്ഛൻ പോയാൽ ഞാൻ പറയാം അപ്പോൾ പുറത്തു വരാം….”
“”ഹോ ഏതു നേരത്തു ആണാവോ…”” എന്ന് പറഞ്ഞു ഉണ്ണി എങ്ങനെ ഒക്കയോ കട്ടിലിന്റെ അടിയിലെക്ക് കേറി…കട്ടിലിന്റെ അടിയിൽ കിടന്നു റൂമിലേക്ക് വരുന്ന കാലുകൾ തന്റെ അച്ഛന്റെ ആണെന് ഒരു നിമിഷം ഞെട്ടലോട് കൂടി ഉണ്ണി കണ്ടു….
“മുത്തേ….നിന്റ കെട്ടിയോൻ ആ കിഴങ്ങൻ എങ്ങോട്ട് ആണ് പോയെ, അവൻ പോണത് കണ്ടത് കൊണ്ട് അല്ലേ ഞാൻ ഇങ്ങോട്ട് ഓടി പിടിച്ചു വന്നേ….”
“…ദൈവേ അച്ഛന്റെ സൗണ്ട് അല്ലേ ഇത്…കുറച്ചു മുന്നേ എങ്ങോട്ടാ പോണത് എന്നു ചോദിച്ചപ്പോൾ അമ്പലത്തിലേക്ക് ആണെന്ന് പറഞ്ഞു പോയ ആളാ, അപ്പോൾ അച്ഛന് ഈ അമ്പലത്തിൽ ആണോ വഴിപാട്…!!”
“എന്താ ചേട്ടാ ഇങ്ങനെ കിതക്കുന്നത്…
“”നിന്റെ കെട്ടിയോൻ പോയ പാടെ ഇങ്ങോട്ട് വരാൻ നോക്കുമ്പോൾ എന്റെ ആ നശിച്ച മോൻ ഇല്ലേ…അവന്റെ വക ചോദ്യം എങ്ങോട്ടാ എന്ന്…അമ്പലത്തിലേക്ക് ആണെന്ന് പറഞ്ഞു ഒരു വിധത്തിൽ തടി തപ്പിയതാ. മുറ്റത്തെക്ക് എത്തിയപ്പോൾ അതാ എന്റെ ഭാര്യ മുന്നിൽ എങ്ങോട്ടാ എന്ന് അവൾ…വാഴ കുലച്ചു പറമ്പിൽ നിൽപ്പുണ്ട് ആ കുല വെട്ടാൻ പോവാ എന്ന് പറഞ്ഞു.” ഇതു കേട്ട് കട്ടിലിന്റെ അടിയിൽ നിന്നും ഉണ്ണി “തന്ത ആയി പോയി ഇല്ലേൽ ഇങ്ങേരുടെ തല വെട്ടിയേനെ ഞാൻ….!!!” (മനസ്സിൽ ആണെന്ന് മാത്രം)
“നിന്നെ ഇങ്ങനെ ഒന്ന് അടുത്തു കണ്ടിട്ട് കുറച്ചു ദിവസം ആയില്ലേ….ആ കിഴങ്ങൻ ഇപ്പോൾ അങ്ങനെ പുറത്ത് ഒന്നും പോവാറില്ലല്ലോ….”
“ഓ അതൊന്നും പറയണ്ട…കുട്ടികൾ ഇല്ലാത്തതിന്റെ ഭാഗം ആയി ഏതോ കൂട്ടുകാരൻ പറഞ്ഞതാ ഫുൾ ടൈം വീട്ടിൽ ഇരിക്കാൻ…ഒരു ടെൻഷൻ ഇല്ലാതെ നിങ്ങൾ രണ്ടു പേരും മാത്രം ആയി കുറച്ചു ദിവസം എന്ന്…അതാ…”
“ഓ….അത് കാരണം ബാക്കി ഉള്ളോന്റെ കഞ്ഞിയിൽ ആണ് പാറ്റ വീണേ…”
“അയ്യോ….ചേട്ടാ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം…”
“”എടി നിന്റെ ആ കിഴങ്ങൻ ഭർത്താവ് ആവോ ഇനി ദൈവമേ ആകെ തുലഞ്ഞല്ലോ””
“ഞാൻ പോയി നോക്കട്ടെ…”
“അയ്യോ ചേട്ടാ അങ്ങേരു തന്നെ ആണ്….”
“ഞാൻ ഇപ്പോൾ എന്താ ചെയ്യാ കട്ടിലിന്റെ അടിയിൽ കേറിയാലോ..”
“അയ്യോ അത് വേണ്ട ചേട്ടാ…ഞാൻ ഇപ്പോൾ വരാം…”
“നീ ഇതു എന്താടി വടിയും കൊണ്ട് എന്നേ അടിക്കാൻ ആണോ…”
“യോ മനുഷ്യ ആദ്യം നിങ്ങള് ഈ വടി പിടിക്ക് എന്നിട്ട് ദേഷ്യത്തിൽ വീട്ടിനു ഉള്ളിലേക്ക് നോക്കി….,ഇവിടെ ആയത് നന്നായി വേറെ എവിടെ എങ്കിലും ആണെങ്കിൽ എന്ന് പറഞ്ഞു വെളിയിലേക്ക് ഇറങ്ങിക്കോ…”
“അത് എന്തിനു ആടി അങ്ങനെ പറയുന്നേ….”
“നിങ്ങള് ഞാൻ പറയുന്നത് പോലെ കേൾക്ക ആദ്യം….നല്ലോണം ദേഷ്യത്തിൽ വേണം…”
രശ്മി…….എന്ന് നീട്ടി വിളിച്ചു വീട്ടിലേക്കു കേറാൻ ഒരുങ്ങുന്ന രശ്മിയുടെ ഭർത്താവിന്റെ മുന്നിൽ വടിയും കൊണ്ട് ഉണ്ണിയുടെ അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി വന്നു…കൂടെ രശ്മി പഠിപ്പിച്ച ഡയലോഗ് പറഞ്ഞു കൊണ്ട്…എന്നിട്ട് അങ്ങേര് ഗേറ്റ് കടന്നു പോയി.
“എന്താടി അയാൾ ഇവിടെ….? ആരുടെ കാര്യം ആണ് അയാൾ പറഞ്ഞെ…”
“ഓ…അതോ അത് അപ്പുറത്തെ വീട്ടിലെ ചേട്ടനും അങ്ങേരുടെ മോനും തമ്മിൽ എന്തോ പറഞ്ഞു വഴക്ക്ആയി. അങ്ങേരു അവനെ തല്ലാൻ വന്നപ്പോൾ അവൻ ഇങ്ങോട്ട് ഓടി കേറി…”
“എന്നിട്ട് അവൻ എവിടെ…?”
“അവൻ പേടിച്ചു നമ്മുടെ കട്ടിലിന്റെ അടിയിലേക്ക് കേറിട്ടുണ്ട്…”
“മോനെ അച്ഛൻ പോയി ഇറങ്ങി പോര്…” ആവിശ്യത്തിൽ അധികം വിനയം വാരി പൂശി രശ്മി ഉണ്ണിയെ കട്ടിലിന്റെ അടിയിൽ നിന്നും പുറത്തേക്കു കൊണ്ട് വന്നു.
“ഒത്തിരി നന്ദി ഉണ്ട് ചേച്ചി. ഈ ഉപകാരം ഒരിക്കലും മറക്കില്ല” എന്നും പറഞ്ഞു ഉണ്ണി രശ്മിയുടെ വീട് വിട്ടു ഇറങ്ങി.
“”പ്രായം ഇത്ര ആയി, എനിട്ടും അച്ഛനെ പേടി ആണത്രെ…ആ അച്ഛന്റെ മോൻ തന്നെ ആണോ ഇവൻ…”” അവൻ പോവുന്നതും നോക്കി രശ്മിയുടെ ഭർത്താവ് അവളോട് പറഞ്ഞു.
ആ അച്ഛന്റെ മോൻ തന്നെ ആണ് അത് എന്ന് എനിക്ക് ഒരു സംശയവും ഇല്ലന്ന് ഭർത്താവ് കേൾക്കാതെ രശ്മി മനസ്സിൽ പറഞ്ഞു….